മണിപ്പൂർ തെരഞ്ഞെടുപ്പിൽ സ്വാധീനം ചെലുത്താൻ ബിജെപി 16 കോടി രൂപ തീവ്രവാദ ഗ്രൂപ്പുകൾക്ക് നൽകിയെന്ന് കോൺഗ്രസ്

ന്യൂഡൽഹി: മാതൃകാ പെരുമാറ്റച്ചട്ടം വ്യക്തമായി ലംഘിച്ച് നിരോധിത സംഘടനകൾക്ക് പണം നൽകി മണിപ്പൂരിലെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഭാരതീയ ജനതാ പാർട്ടി (ബിജെപി) ശ്രമിക്കുന്നതായി കോൺഗ്രസ് ആരോപിച്ചു. മണിപ്പൂർ നിയമസഭാ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായാണ് നടക്കുന്നത്. ഫെബ്രുവരി 28നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. മാർച്ച് അഞ്ചിനാണ് രണ്ടാം ഘട്ടവും അവസാന ഘട്ടവും. മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയവും മണിപ്പൂരിലെ ബിജെപി സർക്കാരും ഫെബ്രുവരി ഒന്നിന് നിരോധിത തീവ്രവാദ ഗ്രൂപ്പുകൾക്ക് 15.7 കോടി രൂപ നൽകിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേഷ് ട്വീറ്റ് ചെയ്തു. നാല് ജില്ലകളിലെ തെരഞ്ഞെടുപ്പിനായി 92.7 ലക്ഷം രൂപ നൽകി. ചുരാചന്ദ്പൂർ, കാങ്‌പോക്‌വി ജില്ലകളിലെ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിലാണ് ഈ പണം നൽകിയതെന്നും തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിപൂർവകവും സമാധാനപരവുമല്ലെന്നും ആരോപിച്ച് അദ്ദേഹം ഒരു പ്രസ്താവനയും പങ്കുവെച്ചു. മണിപ്പൂരിലെ മുതിർന്ന കോൺഗ്രസ് നിരീക്ഷകൻ രമേശ് പറയുന്നതനുസരിച്ച്,…

ഭാരത മാതാവിന് ജയ് വിളിച്ച് കുട്ടികള്‍; മോദിക്ക് ജയ് വിളിയില്ല; രക്ഷാദൗത്യം വൈകിയതിലെ അതൃപ്തി പ്രകടിപ്പിച്ച് ഉക്രെയ്‌നില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍

ന്യൂഡല്‍ഹി: യുദ്ധഭൂമിയില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനം വൈകിയതില്‍ അതൃപ്തി പരസ്യമാക്കി ഉഴെക്രയ്‌നില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ യുദ്ധം ആരംഭിക്കുന്നതിനു മുന്‍പ് രക്ഷാദൗത്യം നടത്താതിരുന്ന കേന്ദ്രസര്‍ക്കാരിനോടുള്ള നീരസമാണ് ഇന്ന് ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി എയര്‍ ഫോഴ്‌സ് വിമാനത്തിനുള്ളില്‍ വിദ്യാര്‍ഥികള്‍ പ്രകടിപ്പിച്ചത്. വിമാനത്തിനുള്ളില്‍ പ്രതിരോധ സഹമന്ത്രി അജയ്ഭട്ട് പ്രധാനമന്ത്രി മോദിക്ക് ജയ് വിളിച്ചെങ്കിലും വിദ്യാര്‍ഥികള്‍ ഏറ്റുവിളിച്ചില്ല. വിമാനം ഡല്‍ഹിയില്‍ എത്തിയപ്പോഴായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ രക്ഷാദൗത്യം വിവരിച്ച ശേഷം മന്ത്രി ജയ് വിളിച്ചത്. സര്‍ക്കാര്‍ നടത്തിയ ഇടപെടലിനെ പ്രകീര്‍ത്തിച്ച് പലതും മന്ത്രി പറഞ്ഞെങ്കിലും കുട്ടികള്‍ കൈയ്യടിക്കാന്‍ മനസ്സുവച്ചില്ല. ഭാരത് മാതാ കീ ജയ് എന്ന് മന്ത്രി വിളിച്ചുകൊടുത്തപ്പോള്‍ വിദ്യാര്‍ഥികള്‍ ഏറ്റുവിളിച്ചു. എന്നാല്‍ മോദി കി ജയ് എന്ന മുദ്രാവാക്യത്തിന് വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്നും പ്രതികരണം ഉണ്ടായില്ല. നിരവധി തവണ മന്ത്രി ആവര്‍ത്തിച്ചെങ്കിലും മോദിക്ക് മാത്രം വിദ്യാര്‍ഥികള്‍ ജയ് വിളിച്ചില്ല. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍…

ഉക്രെയ്‌നില്‍ നിന്ന് മൂവായിരം പൗരന്‍മാരെ 24 മണിക്കൂറിനിടെ ഒഴിപ്പിച്ചതായി കേന്ദ്രം; 193 മലയാളികള്‍ കൂടി നാട്ടിലെത്തി

ന്യൂഡല്‍ഹി: ഉക്രെയ്ന്‍ യുദ്ധമുഖത്തുനിന്നും 3000 ഇന്ത്യന്‍ പൗരന്‍മാരെ കഴിഞ്ഞ 24 മണിക്കൂറിനിടെ ഒഴിപ്പിച്ചതായി കേന്ദ്രസര്‍ക്കാര്‍. 15 വിമാനങ്ങളിലായാണ് ഇന്ത്യയിലേക്ക് ഇവരെ മടക്കി കൊണ്ടുവന്നത്. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി വിദ്യാര്‍ഥികളെ വീട്ടിലെത്തിക്കാന്‍ കൂടുതല്‍ വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഓപ്പറേഷന്‍ ഗംഗയിലൂടെ 6400 ഇന്ത്യക്കാരെ തിരികെ കൊണ്ടുവന്നുവെന്നും കേന്ദ്രം അറിയിച്ചു. അതിനിടെ, ഉക്രെയ്‌നില്‍നിന്ന് ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി രാജ്യത്തേക്ക് എത്തിച്ച 193 മലയാളികളെക്കൂടി സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച കേരളത്തില്‍ എത്തിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹിയില്‍നിന്നു കൊച്ചിയിലേക്ക് ഏര്‍പ്പെടുത്തിയ ചാര്‍ട്ടേഡ് വിമാനത്തില്‍ 166 പേരും മുംബൈയില്‍നിന്ന് എത്തിയ 15 പേരും ബുധനാഴ്ച ഡല്‍ഹിയില്‍നിന്നു പുറപ്പെട്ട 12 പേരുമാണ് കേരളത്തില്‍ എത്തിയത്. ഇതോടെ യുക്രെയ്‌നില്‍നിന്ന് എത്തിയവരില്‍ സംസ്ഥാന സര്‍ക്കാര്‍ കേരളത്തിലേക്ക് എത്തിച്ചവരുടെ ആകെ എണ്ണം 550 ആയി.      

ഉക്രൈന്‍: 19 വിമാനങ്ങളില്‍ 3726 പേര്‍ ഇന്ന് ഇന്ത്യയില്‍ തിരിച്ചെത്തും

ന്യുഡല്‍ഹി: സംഘര്‍ഷ ഭരിതമായ ഉക്രെയ്‌നില്‍ നിന്നും പലായനം ചെയ്ത് അതിര്‍ത്തി രാജ്യങ്ങളില്‍ എത്തിയ ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍ നടപടി ഊര്‍ജിതമായി തുടരുന്നു. ഓപറേഷന്‍ ഗംഗയുടെ ഭാഗമായി ഇന്ന് 19 വിമാനങ്ങളില്‍ 3726 പേര്‍ ഇന്ത്യയില്‍ തിരിച്ചെത്തുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. റൊമാനിയയിലെ ബുക്കാറെസ്റ്റില്‍ നിന്ന് എട്ട് വിമാനങ്ങളും സുസേവയില്‍ നിന്ന് രണ്ട് വിമാനങ്ങളും കോസിസെയില്‍ നിന്ന് ഒരു വിമാനവും എത്തും. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നിന്ന് അഞ്ച് വിമാനങ്ങളും പോളണ്ടിലെ റിസെസോവില്‍ നിന്ന് മൂന്നു വിമാനങ്ങളും ഇന്ത്യയിലെത്തും. അതേസമയം, ഖര്‍കീവ്, സൂമി എന്നിവിടങ്ങളില്‍ നിരവധി ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്കുള്ള ട്രെയിനുകള്‍ പ്രതീക്ഷിച്ച് ആയിരക്കണക്കിന് വിദ്യആര്‍ത്ഥികള്‍ ഖര്‍കീവ് റെയില്‍വേ സ്‌റ്റേഷനില്‍ തമ്പടിച്ചിട്ടുണ്ട്. ഉക്രൈന്‍ പൗരന്മാര്‍ക്കും സ്ത്രീകള്‍ക്കുമാണ് മുന്‍ഗണന നല്‍കുന്നത്. ഇന്ത്യക്കാരായ പുരുഷന്മാരാണ് റെയില്‍വേ സ്‌റ്റേഷനുകളില്‍ ഏറെയും കുടുങ്ങിയിരിക്കുന്നത്. എന്നാല്‍ ഖര്‍കീവില്‍…

ഉക്രൈൻ അതിർത്തി കടക്കാൻ പാക്കിസ്താന്‍, തുർക്കി വിദ്യാർത്ഥികളെ സഹായിച്ചത് ഇന്ത്യൻ പതാകയെന്ന് ഇന്ത്യൻ വിദ്യാർത്ഥി

ഉക്രെയ്നിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഇന്ത്യൻ പതാക രക്ഷിച്ചുവെന്നു മാത്രമല്ല, യുദ്ധത്തിൽ തകർന്ന രാജ്യത്ത് നിന്ന് പലായനം ചെയ്യുന്ന പാക്കിസ്താനി, തുർക്കി വിദ്യാർത്ഥികളെ സഹായിക്കുകയും ചെയ്തുവെന്ന് ഒരു ഇന്ത്യൻ വിദ്യാർത്ഥി മാധ്യമങ്ങളോട് പറഞ്ഞു. ഉക്രെയ്നിൽ നിന്ന് റൊമാനിയയിലെ ബുക്കാറെസ്റ്റ് നഗരത്തിൽ എത്തിയ ഇന്ത്യൻ വിദ്യാർത്ഥികൾ പറഞ്ഞത് ഇന്ത്യൻ പതാക തങ്ങളെ സഹായിച്ചു എന്നാണ്. അതുപോലെ ചില പാക്കിസ്ഥാൻ, തുർക്കി വിദ്യാർത്ഥികളും സുരക്ഷിതമായി വിവിധ ചെക്ക്പോസ്റ്റുകൾ മറികടക്കാൻ ഇന്ത്യന്‍ പതാക ഉപയോഗിച്ചു. ഇന്ത്യൻ പതാക ടർക്കിഷ്, പാക്കിസ്താന്‍ വിദ്യാർത്ഥികളും ഉപയോഗിക്കുന്നു, ഇന്ത്യൻ പതാക തങ്ങൾക്കും വളരെയധികം സഹായിച്ചിട്ടുണ്ടെന്ന് ഒരു വിദ്യാർത്ഥി പറഞ്ഞു. കേന്ദ്രമന്ത്രി ജി. കിഷൻ റെഡ്ഡി, ഉക്രെയ്നിലെ പ്രതിസന്ധി നിറഞ്ഞ രാജ്യത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികളോട് സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ അവരുടെ വാഹനങ്ങളിൽ ഇന്ത്യന്‍ ദേശീയ പതാക ഉയർത്താൻ മുമ്പ് ശുപാർശ ചെയ്തിരുന്നു. മാർക്കറ്റിൽ നിന്ന് സ്പ്രേ പെയിന്റുകൾ…

ഉക്രെയിനിലെ ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മരണം അന്വേഷിക്കും: റഷ്യ

ന്യൂഡല്‍ഹി: യുക്രെയ്‌നിലെ ഖാര്‍കീവില്‍ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥി എസ്.ജെ. നവീന്‍ കൊല്ലപ്പെ ട്ടത് അന്വേഷിക്കുമെന്ന് നിയുക്ത റഷ്യന്‍ സ്ഥാനപതി ഡെനിസ് അലിപോവ്. നവീനിന്റെ കുടുംബത്തോടും മുഴുവന്‍ ഇന്ത്യന്‍ ജനതയോടും ഞങ്ങളുടെ അനുശോചനം അറിയിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു’- അലിപോവ് വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. തീവ്ര സംഘര്‍ഷ മേഖലകളില്‍ ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ റഷ്യ സാധ്യമായതെല്ലാം ചെയ്യും. നവീനിന്റെ മരണത്തെ കുറിച്ച് ശരിയായ അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഖാര്‍കീവ് മെഡിക്കല്‍ സര്‍വകലാശാലയിലെ നാലാംവര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു നവീന്‍. ഖാര്‍കീവിലെ ഗവര്‍ണറുടെ വസതിക്കു നേരേ റഷ്യന്‍ സേന നടത്തിയ വ്യോമാക്രമണത്തിലാണ് നവീന്‍ കൊല്ലപ്പെട്ടത്. ബങ്കറില്‍ കഴിഞ്ഞിരുന്ന നവീന്‍ ഭക്ഷണം വാങ്ങുന്നതിനായി സൂപ്പര്‍ മാര്‍ക്കറ്റിലെ ക്യൂ വില്‍ നില്‍ക്കുമ്പോഴാണ് ആക്രമണമുണ്ടായത്.

ഉക്രെയിനില്‍ നിന്ന് എല്ലാ ഇന്ത്യൻ പൗരന്മാരേയും സുരക്ഷിതമായി ഒഴിപ്പിക്കും: കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ

ന്യൂഡൽഹി: ഉക്രെയ്‌നിൽ പ്രതിസന്ധിയിലായ ഇന്ത്യൻ പൗരന്മാരെ എങ്ങനെയാണ് സുരക്ഷിതമായി ഇന്ത്യയിലെത്തിക്കുന്നതെന്ന് ഓപ്പറേഷൻ ഗംഗയുടെ കീഴിൽ റൊമാനിയയിൽ മുൻകൈയെടുത്ത കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിശദീകരിച്ചു. മുഴുവൻ ഒഴിപ്പിക്കൽ പദ്ധതിയും നാല് ഭാഗങ്ങളായി തിരിച്ചിട്ടുണ്ടെന്ന് മന്ത്രി സിന്ധ്യ അറിയിച്ചു. ആദ്യത്തേത്, ഉക്രെയ്നിൽ നിന്ന് എല്ലാ വിദ്യാർത്ഥികളെയും അയൽരാജ്യത്തിന്റെ അതിർത്തികളിലേക്ക് കൊണ്ടുവരിക എന്നതാണ്, രണ്ടാമത്തേത് അതിർത്തി കടന്ന് അയൽ രാജ്യത്തേക്ക് കടക്കാൻ അവരെ പ്രാപ്തരാക്കുക എന്നതാണ്. അയല്‍ രാജ്യത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് അവരെ വിമാനത്താവളങ്ങളിലെത്തിക്കുന്നതാണ് മൂന്നാമത്തെ ഭാഗം, അവരെ സുരക്ഷിതമായി ഇന്ത്യയിലെത്തിക്കുന്നതാണ് നാലാമത്തേത്. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ബുക്കാറെസ്റ്റിൽ നിന്ന് 3500 വിദ്യാർത്ഥികളും, സുസെവയിൽ നിന്ന് 1300 ഓളം വിദ്യാർത്ഥികളും ഇന്ത്യയിലേക്ക് വരുമെന്നും മന്ത്രി അറിയിച്ചു. നാളെ മന്ത്രി സിന്ധ്യ സിററ്റ് ബോർഡറിലേക്ക് പോകുകയും ഓരോ ഇന്ത്യക്കാരെയും സിററ്റിൽ നിന്ന് ഒഴിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രണ്ടു ദിവസം…

ഐഎഎഫിന്റെ രണ്ടാമത്തെ വിമാനം ഡൽഹിയിലെത്തി; എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര മന്ത്രി അജയ് ഭട്ട്

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ആദ്യ സി-17 ഗ്ലോബ്മാസ്റ്റർ വിമാനം റൊമാനിയയിൽ നിന്ന് തിരിച്ചെത്തി. ഇരുന്നൂറോളം ഇന്ത്യക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ ഡല്‍ഹിയിലെ ഹിന്‍‌ഡന്‍ വിമാനത്താവളത്തില്‍ ഇറങ്ങി. സി-17 ഗ്ലോബ്മാസ്റ്ററിൽ നിന്ന് ഇന്ത്യക്കാരെ സ്വീകരിക്കാൻ കേന്ദ്രമന്ത്രി അജയ് ഭട്ടും വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഉക്രെയ്നിന്റെ അയൽരാജ്യങ്ങളിലേക്ക് നാല് മന്ത്രിമാരെ അയച്ചതായി പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പറഞ്ഞു. ഓരോ സിവിലിയനെയും ഒഴിപ്പിക്കുന്നത് വരെ ഇന്ത്യൻ വ്യോമസേനാ വിമാനങ്ങളും സ്വകാര്യ വിമാനങ്ങളും സർവീസ് തുടരും. ഇന്ത്യാ ഗവൺമെന്റ് തങ്ങളുടെ പൗരന്മാർക്ക് ഭക്ഷണം, ടെന്റുകൾ, മരുന്നുകൾ, വസ്ത്രങ്ങൾ, പുതപ്പുകൾ എന്നിവ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് c-17 ഗ്ലോബ്മാസ്റ്റര്‍ വിമാനങ്ങള്‍ കൂടി ഉടന്‍ എത്തും. ഓരോ വിമാനത്തിലും ഇരുനൂറിലധികം പേരാണ് ഉള്ളത്. എല്ലാ ഇന്ത്യക്കാരെയും സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് കേന്ദ്രപ്രതിരോധ സഹമന്ത്രി അജയ് ഭട്ട് അറിയിച്ചു. സ്വകാര്യ വിമാനങ്ങളും വ്യോമസേന വിമാനങ്ങളും…

ഓപ്പറേഷൻ ഗംഗയിൽ ഉൾപ്പെട്ട നാല് വ്യോമസേനാ വിമാനങ്ങൾ ഉക്രെയിനിലേക്ക് പറന്നു

ന്യൂഡൽഹി: ഉക്രെയ്‌നിനെതിരായ റഷ്യയുടെ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യൻ വ്യോമസേനയുടെ നാല് ഭീമൻ കാർഗോ വിമാനങ്ങൾ ഓപ്പറേഷൻ ഗംഗയിൽ പങ്കെടുക്കുന്നു. ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കുന്നതിനും അവിടെ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികളെ തിരികെ കൊണ്ടുവരുന്നതിനുമായാണ് ഈ വിമാനങ്ങള്‍ ഉപയോഗിക്കുന്നത്. ബുധനാഴ്ച ട്വീറ്റിലൂടെയാണ് വ്യോമസേന ഇക്കാര്യം അറിയിച്ചത്. ഓപ്പറേഷൻ ഗംഗയ്ക്ക് കീഴിൽ നാല് സി 17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ വിന്യസിച്ചിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു. ഈ വിമാനങ്ങൾ യുദ്ധത്തിൽ തകർന്ന ഉക്രൈനിനുള്ള ദുരിതാശ്വാസ സാമഗ്രികൾ വഹിക്കും. ഈ ദുരിതാശ്വാസ സാമഗ്രികൾ ഉക്രെയ്നിന്റെ അയൽരാജ്യങ്ങളായ റൊമാനിയ, പോളണ്ട്, ഹംഗറി എന്നിവിടങ്ങളിൽ എത്തിക്കും, അവിടെ നിന്ന് റോഡ് മാർഗം ഉക്രെയ്നിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച സുപ്രധാനമായ തീരുമാനമെടുത്തുകൊണ്ട് ഓപ്പറേഷൻ ഗംഗയിൽ സഹകരിക്കാൻ വ്യോമസേനയ്ക്ക് സർക്കാർ നിർദ്ദേശം നൽകിയിരുന്നു എന്നത് ശ്രദ്ധേയമാണ്. ഇതിനുശേഷം, ബുധനാഴ്ച ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേനയുടെ ചരക്ക് വിമാനങ്ങൾ ഈ ഓപ്പറേഷനിൽ പങ്കെടുത്ത് ഉക്രെയിനിലേക്ക് പറന്നു.

17,000 ത്തോളം ഇന്ത്യക്കാര്‍ ഇതിനോടകം ഉക്രൈന്‍ വിട്ടു; 24 മണിക്കൂറിനുള്ളില്‍ 15 വിമാനം കൂടി

ന്യൂഡല്‍ഹി: ഉക്രൈനിലെ ഇന്ത്യന്‍ എംബസി ആദ്യ മുന്നറിയിപ്പ് നല്‍കിയതിന് ശേഷം ഇതുവരെ 17,000 ത്തോളം ഇന്ത്യക്കാര്‍ നാട്ടിലെത്തിയെന്ന് വിദേശകാര്യ മന്ത്രാലയം..അടുത്ത 24 മണിക്കൂറിനുള്ളില്‍ രക്ഷാദൗത്യത്തിനായി 15 വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. യുക്രൈന്‍ വിട്ടുവരുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ കുത്തനെ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് അറിയിക്കുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ഞങ്ങള്‍ നിര്‍ദേശം പുറപ്പെടുവിച്ചതിന് ശേഷം ഏകദേശം 17,000 ഇന്ത്യന്‍ പൗരന്മാര്‍ യുക്രൈന്‍ വിട്ടിട്ടുണ്ടെന്ന് ഞങ്ങള്‍ കണക്കാക്കുന്നു, ഇതില്‍ ഇന്ത്യന്‍ എംബസിയില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ആളുകളും ഉള്‍പ്പെടുന്നു’ -വിദേശകാര്യ മന്ത്രാലയ വാക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ഓപ്പറേഷന്‍ ഗംഗ’ രക്ഷാദൗത്യ വിമാന സര്‍വീസുകള്‍ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു വിമാനങ്ങള്‍ പൗരന്‍മാരുമായി ഇന്ത്യയിലെത്തി. ഇതുവരെ 15 വിമാനങ്ങളിലായി 3,352 ആളുകളാണ് ‘ഓപ്പറേഷന്‍ ഗംഗ’യിലൂടെ ഇന്ത്യയിലെത്തിയത്. അടുത്ത 24 മണിക്കൂറിനുള്ള 15 വിമാനങ്ങള്‍ കൂടി ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.…