സ്റ്റാറ്റൻ ഐലൻഡ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്ക് ഓഫ് മാർച്ച് 26 ഞായറാഴ്ച സ്റ്റാറ്റൻ ഐലൻഡ് മാർ ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് ഇടവകയിൽ ആരംഭിച്ചു. ഇടവക വികാരി ഫാ. ഡോ. ജോൺസൺ ജോണിന്റെ കാർമ്മികത്വത്തിലുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം ഫാമിലി & യൂത്ത് കോൺഫറൻസ് കിക്ക് ഓഫ് മീറ്റിങ്ങും ഉണ്ടായിരുന്നു. ഫാമിലി & യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് ഒരു സംഘം ഇടവക സന്ദർശിച്ചു. ജോബി ജോൺ (ഭദ്രാസന കൗൺസിൽ അംഗം), മാത്യു ജോഷ്വ (കോൺഫറൻസ് ട്രഷറർ) എന്നിവരായിരുന്നു ടീമിൽ. ജോൺ മാത്യു (സെക്രട്ടറി), ലിൻസൻ വറുഗീസ് (ട്രഷറർ), നോബിൾ വർഗീസ് (ഭദ്രാസന അസംബ്ലി അംഗം), കൊച്ചുമ്മൻ കൊച്ചുമ്മൻ (മലങ്കര അസോസിയേഷൻ അംഗം) എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. ഫാ. ഡോ. ജോൺസൺ ജോൺ കോൺഫറൻസ്…
Category: AMERICA
ഐഒസി പെൻസിൽവാനിയാ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന “എന്താടാ സജി” എന്ന ചിത്രത്തിന്റെ ടിക്കറ്റ് വിതരണോൽഘാടനം നടത്തി
ഐഒസി പെൻസിൽവാനിയാ ചാപ്റ്ററിന്റെ ഫണ്ട് ധനശേഖരണാർത്ഥം നടത്തപ്പെടുന്ന ” എന്താടാ സജി ” എന്ന സൂപ്പർ ഹിറ്റ് മലയാള ചലച്ചിത്രത്തിന്റെ ടിക്കറ്റ് വിതരണോൽഘാടനം മാർച്ച് 31 വെള്ളിയാഴ്ച വൈകിട്ട് ഫിലഡൽഫിയായിലെ പ്രമുഖ മലയാളി സാമൂഹ്യ സാംസ്കാരിക സംഘടനയായ പമ്പയുടെ ഓഫീസിൽ വച്ച് നടത്തപ്പെട്ടു. ഐ ഓ സി പെൻസിൽവാനിയ ചാപ്റ്റർ പ്രസിഡന്റ് സാബു സ്കറിയ, ഗ്രാന്റ് സ്പോൺസറായ ഐ ഓ സി പെൻസിൽവാനിയ ചാപ്റ്റർ വൈസ് പ്രസിഡന്റ് അലക്സ് തോമസിന് നൽകിക്കൊണ്ടാണ് ഉത്ഘാടനം നിർവ്വഹിച്ചത്. ചിരിവിരുന്നിന്റെ മേളമൊരുക്കാൻ ജയസൂര്യയും കുഞ്ചാക്കോ ബോബനും മത്സരിച്ചഭിനയിച്ച ഈ മനോഹര ചിത്രം ആസ്വദിക്കുവാൻ പ്രേക്ഷകരുടെ സൗകര്യാർത്ഥം രണ്ടുദിവസ പ്രദർശനമാണ് സംഘാടകർ ഒരുക്കിയിട്ടുള്ളത്. ഏപ്രിൽ 15 ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതലും, ഏപ്രിൽ 16 ഞായറാഴ്ച വൈകിട്ട് 4 മണി മുതലും ന്യൂടൗൺ തീയേറ്ററിൽ വച്ചാണ് പ്രദർശനം നടക്കുന്നത്. (NEWTOWN THEATRE…
മാർബർഗ് വൈറസിനെക്കുറിച്ച് സി ഡി സി മുന്നറിയിപ്പ്
ന്യൂയോർക്: മാരകമായ മാർബർഗ് വൈറസ് പിടിപെടുന്നതിനെക്കുറിച്ച് മുന്നറിയിപ്പുമായി സി ഡി സി.ഗിനിയയിലേക്കും ടാൻസാനിയയിലേക്കും യാത്ര ചെയ്യുന്നവരോട് ജാഗ്ര ത പാലിക്കാൻ യുഎസ് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അഭ്യർത്ഥിച്ചു . രോഗം പൊട്ടിപ്പുറപ്പെടുന്നത് തടയുന്നതിനു സഹായിക്കാൻ സിഡിസി ആഫ്രിക്കയിലേക്ക് ഉദ്യോഗസ്ഥരെ അയയ്ക്കുന്നു. ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) അഭിപ്രായത്തിൽ, ഉയർന്ന മരണനിരക്ക് ഉള്ളതും പകർച്ചവ്യാധി സാധ്യതയുള്ളതുമായ ഒരു പകർച്ചവ്യാധിയാണ് മാർബർഗ് വൈറസ്. ഗിനിയയിലെയും ടാൻസാനിയയിലെയും യാത്രക്കാരോട് പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ട പ്രദേശങ്ങളിലെ ആരോഗ്യ പരിപാലന സൗകര്യങ്ങൾ ഒഴിവാക്കാനും പ്രദേശം വിട്ടതിന് ശേഷം മൂന്നാഴ്ചത്തേക്ക് രോഗലക്ഷണങ്ങൾ നിരീക്ഷിക്കാനും സിഡിസി അഭ്യർത്ഥിച്ചു. ഫെബ്രുവരിയിൽ, ഇക്വറ്റോറിയൽ ഗിനിയ വൈറസിന്റെ ആദ്യത്തെ സ്ഥിരീകരണം പ്രഖ്യാപിച്ചു, അതിനുശേഷം രാജ്യം ഔദ്യോഗികമായി ഒമ്പത് കേസുകൾ കൂടാതെ 20 സാധ്യതയുള്ള കേസുകലും കണ്ടെത്തിയിരുന്നു .പിന്നീട് അവരെല്ലാം മരിച്ചുവെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഏകദേശം 1,800 മൈൽ…
സൗമ്യതയുടെ സങ്കീർത്തനം ഇനി മേയർ തിരഞ്ഞെടുപ്പ് ഗോദയിലേക്ക്
ഹ്യൂസ്റ്റൺ: ടെക്സസിലെ ഫോട്ബെൻഡ് കൗണ്ടിയിൽ ഒരു മലയാളി കൂടി ഉന്നത സ്ഥാനത്തേക്ക് എത്തുന്നു. 2006 മുതൽ സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ, പ്രോടെം മേയർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന, എതിരാളികളോടുപോലും എന്നും സൗമ്യമായി മാത്രം ഇടപെടുന്ന പതിനാറുവർഷത്തെ രാഷ്ട്രീയ പ്രവർത്തനത്തിൽ ഒരു വെള്ളരിപ്രാവിൻറെ വിശുദ്ധി പേറുന്ന കെൻ മാത്യു ഇത്തവണ മേയർ സ്ഥാനത്തേക്ക് മത്സരിക്കുകയാണ്. ഫോട്ബെൻഡ് കൗണ്ടിയിലെ സിറ്റികളിൽ താരതമ്യേന ചെറിയ സിറ്റിയാണ് സ്റ്റാഫോർഡ്. 2020 ലെ സെൻസെസ് അനുസരിച്ചു സ്റ്റാഫോർഡിലെ ജനസംഖ്യ 17,666 ആണ്. ജനസംഖ്യ അനുപാതം നോക്കിയാൽ വെള്ളക്കാർ 39%, ആഫിക്കൻ അമേരിക്കൻസ് 30%, ഏഷ്യാക്കാർ 23%, പസഫിക് ദ്വീപുകളിൽ നിന്നുള്ളവർ 2% മറ്റുള്ളവർ 6%. എന്നാൽ എല്ലാവിഭാഗങ്ങളിലുമായി ചേർന്ന് കിടക്കുന്ന 26% ഹിസ്പാനിക് ജനസംഖ്യയും സ്റ്റാഫോർഡിൽ ഉള്ളതായി കണക്കാക്കപ്പെടുന്നു. കുറ്റകൃത്യങ്ങളുടെ കാര്യത്തിൽ വളരെ കുറവ് രേഖപ്പെടുത്തിയിട്ടുള്ള സ്റ്റാഫോർഡ് അമേരിക്കയിലെ തന്നെ സേഫ് സിറ്റികളിൽ ഒന്നാണ്.…
ഡാളസിൽ ഹൈ ഓൺ മ്യൂസിക് സംഗീത പ്രോഗ്രാമിന്റെ സ്പോൺസർഷിപ്പ് കിക്കോഫ് ബിഷപ് മാർ റാഫേൽ തട്ടിൽ ആശിർവദിച്ചു
ഡാളസ്: ഏപ്രിൽ 30 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് മാർത്തോമ്മാ ഇവന്റ് സെന്റർ ഡാളസ്, ഫാർമേഴ്സ് ബ്രാഞ്ചിൽ (11550 Luna Road, Farmers Branch, Tx, 75234) വെച്ച് നടത്തപ്പെടുന്ന ഹൈ ഓണ് മ്യൂസിക് എന്ന സംഗീത പരിപാടിയുടെ സ്പോൺസർഷിപ്പ് കിക്കോഫ് സീറോ മലബാർ കത്തോലിക്കാ സഭയുടെ ഷംഷാബാദ് രൂപതയുടെ അധ്യക്ഷൻ ബിഷപ് മാർ റാഫേൽ തട്ടിൽ ആശിർവദിച്ചു. ഡാളസിലെ സണ്ണിവെയിൽ സിറ്റി മേയർ സജി ജോർജിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ട കിക്കോഫ് ചടങ്ങിൽ കെഇസിഎഫ് വൈസ്.പ്രസിഡന്റ് വെരി. റവ. രാജൂ ഡാനിയേൽ കോർ എപ്പിസ്കോപ്പാ, മെഗാസ്പോൺസറുന്മാരായ ആയ മോഡേൺ സീനിയർ ലിവിംഗ് ഹെൽത്ത് കെയർ ഡാളസ് മാനേജിംഗ് ഡയറക്ടർന്മാരായ പി. ടി ഐസക്, ലീലാമ്മ ഐസക്, മൗണ്ട് ഇവന്റ്സ് യുഎസ്എ ഡയറക്ടർ ബിനോ കുന്നിൽ മാത്യു, പ്രവാസി ചാനൽ റിജിയണൽ ഡയറക്ടർ ഷാജി രാമപുരം എന്നിവർ പങ്കെടുത്തു.…
ഡാലസ് സെൻറ് മേരീസ് വലിയ പള്ളി:സുവർണ്ണ ജൂബിലി ഉദ്ഘാടനം ഏപ്രിൽ 9 ന്
ഡാളസ് :അമേരിക്കയിൽ ഏറ്റവും ആദ്യം രൂപീകൃതമായ ദേവാലയങ്ങളിൽ ഒന്നായ ഡാലസ് സെൻ മേരീസ് ഓർത്തഡോക്സ് വലിയപള്ളിയുടെ സുവർണ്ണ ജൂബിലി ഉദ്ഘാടനം ഏപ്രിൽ 9ന് ഞായറാഴ്ച ഉയർപ്പ് ശുശ്രൂഷകൾക്ക് ശേഷം സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ അഭിവന്ദ്യ തോമസ് മാർ ഇവാനിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യുന്നു . വിവിധതലങ്ങളിൽ സഭയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രമുഖ വ്യക്തികൾ പ്രസ്തുത സമ്മേളനത്തിൽ സംബന്ധിക്കും. സുവർണ്ണ വർഷമായ 2023 വൈവിധ്യപൂർണമായ അനവധി കാര്യങ്ങളാണ് നടപ്പാക്കുന്നത്.സഭയുടെ പിതാക്കന്മാർ, സഭാ ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സമ്മേളനങ്ങൾ, വൈവിധ്യമാർന്ന കലാവിരുന്നുകൾ ,നിരാശ്രയരും നിരാലംബരുമായ വ്യക്തികൾക്ക് കൈത്താങ്ങുന്ന സഹായ പദ്ധതികൾ തുടങ്ങിയവ നടപ്പാക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ചെയ്തു വരുന്നു . ഫാദർ സി.ജി തോമസ് (,വികാരി) ഫാദർ ഡിജു സ്കറിയ (സഹവികാരി), ബോബൻ കൊടുവത്തു(ട്രസ്റ്റി), റോജി എബ്രഹാം (സെക്രട്ടറി), സാമുവേൽ മാത്യു (ജനറൽ കൺവീനർ), പ്രിൻസ് സക്കറിയ…
ഏഷ്യാനെറ്റ് ന്യൂസ് ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് ന്യൂ ജേഴ്സിയിലേക്ക്; ഏപ്രിൽ 29ന് പുരസ്കാര നിശ
ആതുര ചികിത്സാ രംഗത്ത് മികവ് തെളിയിച്ചവരെ ആദരിക്കാൻ ഏഷ്യാനെറ്റ് ന്യൂസ് രൂപം കൊടുത്ത ഹെൽത്ത് കെയർ എക്സലൻസ് അവാർഡ് വീണ്ടും അമേരിക്കയിലേക്ക് എത്തുകയാണ്. ഇന്ത്യ, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളിലും പിന്നെ കഴിഞ്ഞ ഡിസംബറിൽ വൻ വിജയമായ ലോസ് ആഞ്ജലസ് എഡിഷന് ശേഷവും, ട്രൈ സ്റ്റേറ്റ് – ന്യൂ യോർക്ക് , ന്യൂ ജേഴ്സി, പെൻസിൽവേനിയ – മേഖലയിലെ മികച്ച ആരോഗ്യ പ്രവർത്തകരെയാണ് ഏഷ്യാനെറ്റ് ന്യൂസ് ആദരിക്കുന്നത്. വേൾഡ് മലയാളി കൌൺസിൽ അമേരിക്ക റീജിയനുമായി സഹകരിച്ചാണ് അവാർഡ് നിശ ഏപ്രിൽ 29 ന് ന്യൂ ജേഴ്സിയിലെ എഡിസണിലെ APA ഹോട്ടലിൽ വെച്ച് നടക്കുക. ശ്രീ പോൾ കറുകപ്പിള്ളിൽ (കേരള ടൈംസ് ) ആണ് ഇവന്റ് പാർട്ണർ. നിക്സൺ ജോർജ് (കണക്ഷൻസ് മീഡിയ) ആണ് ഇവന്റ് കോർഡിനേറ്റർ. ഇവരുടെ നിർണായക പിന്തുണ ട്രൈ സ്റ്റേറ്റ് എഡിഷന് കരുത്ത് പകരുന്നു.…
റിച്ചാർഡ് വർമ യുഎസ് സെനറ്റ് സ്റ്റേറ്റ്, മാനേജ്മെന്റ് ആൻഡ് റിസോഴ്സ് ഡെ: സെക്രട്ടറി
വാഷിങ്ടൺ: ഇന്ത്യൻ-അമേരിക്കൻ റിച്ചാർഡ് വർമയെ മാനേജ്മെന്റ് ആൻഡ് റിസോഴ്സ് ഡെപ്യൂട്ടി സെക്രട്ടറിയായി യുഎസ് സെനറ്റ് വ്യാഴാഴ്ച അംഗീകരിച്ചു. 67-26 വോട്ടുകൾക്കാണ് റിച്ചാർഡ് വർമയെ സെനറ്റ് അംഗീകരിച്ചത്. ഇന്ത്യയിലെ മുൻ യുഎസ് അംബാസഡർ ഇപ്പോൾ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനും ഏകോപിപ്പിക്കുന്നതിനും മേൽനോട്ടം വഹിക്കുകയും ചെയ്യും. റിച്ചാർഡ് വർമ്മ മാസ്റ്റർകാർഡിന്റെ ചീഫ് ലീഗൽ ഓഫീസറും ഗ്ലോബൽ പബ്ലിക് പോളിസി മേധാവിയുമാണ്. ഒബാമയുടെ കാലത്ത് അദ്ദേഹം ഇന്ത്യയിലെ യുഎസ് അംബാസഡറായും നിയമനിർമ്മാണ കാര്യങ്ങളുടെ അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. 54 കാരനായ വർമയെ കഴിഞ്ഞ വർഷം ഡിസംബറിൽ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഉന്നത നയതന്ത്ര സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റർ ഹാരി റീഡിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ആയിരുന്നു. ഡെമോക്രാറ്റിക് വിപ്പ്, ന്യൂനപക്ഷ നേതാവ്, യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റിന്റെ ഭൂരിപക്ഷ നേതാവ് എന്നി നിലകളിലും…
ഫോമാ നാഷണൽ ക്രെഡൻഷ്യൽ സബ് കമ്മിറ്റിക്ക് രൂപം കൊടുത്തു; ചെയർമാൻ ബേബി ജോസ്
ചെയർമാൻ: ബേബി ജോസ്, സെക്രട്ടറി: ഷെല്ലി പ്രഭാകരൻ, നാഷണൽ കമ്മറ്റി കോഓർഡിനേറ്റർ : സുജനൻ പുത്തൻപുരയിൽ, വൈസ് ചെയർമാൻ: ബിനു മാമ്പിള്ളി, അംഗങ്ങൾ – ജോയ് എൻ സാമുവൽ, സുരേഷ് നായർ, ജോഷി വള്ളിക്കളം ബേബി ജോസ്. ന്യൂയോർക്ക് മെട്രോ റീജിയൻറെ പ്രമുഖ പ്രവർത്തകനും, കേരള സമാജം ഓഫ് ഗ്രേറ്റർ ന്യൂയോർക്കിന്റെ മുൻ സെക്രട്ടറി മുൻ ക്രെഡൻഷ്യൽ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം ഇപ്പോൾ ന്യൂയോർക്കിലെ മലയാളി സമാജത്തിന്റെ പ്രസിഡന്റ് എന്നനിലയിൽ സ്തുത്യർഹ സേവനമനുഷ്ഠിക്കുന്നു, ഷെല്ലി പ്രഭാകരൻ കേരളത്തിലെ അടൂർ സ്വദേശിയായ ഷെല്ലി പ്രഭാകരൻ ഐടി ആർക്കിടെക്റ്റായി ജോലി ചെയ്യുന്നു. ഭാര്യ ബീന ഭാസ്കരൻ, മകൾ ഹിമ (16), മകൻ പ്രണവ് (12) എന്നിവർക്കൊപ്പം മേരിലാൻഡിലാണ് താമസം. സുജനൻ പുത്തൻപുരയിൽ കണക്റ്റിക്കട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ-അമേരിക്കൻ ബിസിനസുകാരനായ ( ആർക്കാഡിയ കെമിക്കൽസ് ആൻഡ് പ്രിസർവേറ്റീവ്സ്)…
പ്രായമായ സ്ത്രീയിൽ നിന്ന് 109,000 ഡോളർ മോഷ്ടിച്ച രണ്ട് ഇന്ത്യൻ വംശജർ അറസ്റ്റിൽ
ന്യൂയോർക്ക്: കമ്പ്യൂട്ടർ വൈറസ് തട്ടിപ്പ് വഴി മസാച്യുസെറ്റ്സിൽ 78 കാരിയായ സ്ത്രീയിൽ നിന്ന് 100,000 ഡോളർ മോഷ്ടിച്ചതിന് രണ്ട് ഇന്ത്യൻ വംശജരെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ന്യൂജേഴ്സിയിലെ പാർസിപ്പനിയിൽ നിന്നുള്ള നികിത് എസ് യാദവ് (22), രാജ് വിപുൽ പട്ടേൽ (21) എന്നിവർ കമ്പ്യൂട്ടർ വൈറസ് സ്കീമിൽ ഏർപ്പെടുകയും തങ്ങളുടെ കമ്പ്യൂട്ടറിൽ നിന്ന് അനാവശ്യ വസ്തുക്കൾ നീക്കം ചെയ്യാൻ സ്ത്രീയിൽ നിന്ന്പണം ആവശ്യപ്പെടുകയും ചെയ്തു. ഇവർ കഴിഞ്ഞയാഴ്ച തന്റെ കമ്പ്യൂട്ടറിലെ വൈറസ് ക്ലീൻ ചെയ്യുന്നതിന് ഒരു ടെക് സപ്പോർട്ട് നമ്പറിലേക്ക് വിളിച്ചിരുന്നു തിങ്കളാഴ്ച വൈകുന്നേരം ഇരയുടെ വസതിയിൽ നിന്ന് പണം വാങ്ങി മടങ്ങിയ ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് യർമൗത്ത് പോലീസ് ഒരു പത്ര പ്രസ്താവനയിൽ പറഞ്ഞു. ഇരുവർക്കുമെതിരെ ഗൂഢാലോചന, തെറ്റായ വ്യവഹാരം നടത്തി $1,200 -ലധികം ഡോളർ കൊള്ളയടിക്കൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. യാർമൗത്ത്…
