ചിക്കാഗോ സിറ്റി മെമ്മോറിയൽ ഡേ വാരാന്ത്യ വെടിവെപ്പിൽ 9 മരണം, 41 പേര്‍ക്ക് വെടിയേറ്റു

ചിക്കാഗോ : മെമ്മോറിയൽ ഡേ വാരാന്ത്യത്തിൽ ചിക്കാഗോനഗരത്തിലുടനീളം നടന്ന വെടിവെപ്പിൽ 41 പേര്‍ക്ക് വെടിയേറ്റു, ഒമ്പത് പേർ മരിച്ചു. ഞായറാഴ്ച പുലർച്ചെ വെസ്റ്റ് ഗാർഫീൽഡ് പാർക്കിലുണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും ഒരു സ്ത്രീക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു. വെസ്റ്റ് ടെയ്‌ലർ സ്ട്രീറ്റിലെ 4100-ബ്ലോക്കിൽ 35 വയസ്സുള്ള പുരുഷനും 30 വയസ്സുള്ള സ്ത്രീയും പാർക്ക് ചെയ്ത കാറിൽ ഇരിക്കുമ്പോൾ പുലർച്ചെ 2:09 ഓടെ ആരോ വെടിയുതിർക്കുകയായിരുന്നുവെന്ന് ചിക്കാഗോ പോലീസ് പറഞ്ഞു. തലയ്ക്ക് വെടിയേറ്റ യുവാവ് മൗണ്ട് സിനായ് ആശുപത്രിയിലാണ് മരിച്ചത്. വശത്ത് വെടിയേറ്റ യുവതി അതേ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലായിരുന്നു. ആരെയും അറസ്‌റ്റ് ചെയ്‌തിട്ടില്ല, ഡിറ്റക്ടീവുകൾ അന്വേഷണം നടത്തിവരികയാണ്. ഒരു മണിക്കൂർ മുമ്പ്, ചിക്കാഗോയുടെ നോർത്ത് സൈഡിൽ മൂന്ന് പേർ വെടിയേറ്റു, സിപിഡി പറഞ്ഞു. നഗരത്തിലെ ലേക്‌വ്യൂ അയൽപക്കത്തുള്ള വെസ്റ്റ് ബാരി അവന്യൂവിലെ 600-ബ്ലോക്കിലെ നടപ്പാതയിൽ 12:50 ഓടെയാണ്…

ഷിക്കാഗോ മലയാളി അസോസിയേഷന്‍ ഗോള്‍ഡന്‍ ജൂബിലി; ഷിക്കാഗോ മേയര്‍ മുഖ്യാതിഥി

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ ജൂണ്‍ 21-ന് നടക്കുന്ന ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളില്‍ മുഖ്യാതിഥി ആയി ഷിക്കാഗോ സിറ്റി മേയര്‍ ആദരണീയനായ ബ്രാന്‍ഡന്‍ ജോണ്‍സന്‍ പങ്കെടുക്കുന്നു. ഷിക്കാഗോയിലെ മലയാളികളുടെ പരിപാടിയില്‍ ചരിത്രത്തില്‍ ആദ്യമായാണ് ഷിക്കാഗോ സിറ്റി മേയര്‍ പങ്കെടുക്കുന്നത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. ഈ ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ അതിഥികളെക്കൊണ്ടും പരിപാടികള്‍ക്കൊണ്ടും ഒരു അവിസ്മരണീയമായ മുഹൂര്‍ത്തമാക്കി മാറ്റുവാന്‍ കമ്മറ്റിയംഗങ്ങള്‍ തയ്യാറെടുക്കുകയാണ്. ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടത്തുന്ന മെഗാതിരുവാതിരയില്‍ പങ്കെടുക്കവാന്‍ ആഗ്രഹിക്കുന്നവര്‍ കോര്‍ഡിനേറ്റര്‍ സാറാ അനിലുമാം 6309140713 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്. വിശിഷ്ടാതിഥികളുടെ സമ്മേളനം, വിജയ് യേശുദാസ്& രഞ്ചി ജോസ് നടത്തുന്ന ലൈവ് മ്യൂസിക് ഷോ എന്നിവ ആഘോഷങ്ങളോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ് ഈ പരിപാടികളുടെ ഭാഗമാകാനാഗ്രഹിക്കുന്നവര്‍ ഷിക്കോഗോ മലയാളി അസോസിയേഷന്‍ ഭാരവാഹികളില്‍ നിന്ന് ജൂണ്‍ 10-ന് മുമ്പായി ടിക്കറ്റ് വാങ്ങിക്കേണ്ടതാണ്. വിവിധ കമ്മറ്റികളില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്നവരുടെ ഒരു മീറ്റിംഗ് മെയ്…

എൽപാസോയിൽ നിന്നുള്ള 4 കുട്ടികൾക്കായി ആംബർ അലർട്ട് പുറപ്പെടുവിച്ചു

ടെക്സാസ്:എൽ പാസോയിൽ നിന്നുള്ള 4 കുട്ടികൾക്കായി ആംബർ അലർട്ട് പുറപ്പെടുവിച്ചു. ശനിയാഴ്ച ടെക്സസിലെ എൽ പാസോയിൽ നിന്നുള്ള നാല് കുട്ടികൾക്കായി ആംബർ അലർട്ട് നൽകിയിട്ടുള്ളത് . മൈക്കൽ കാർമണി, 4, ഓഡ്രിറ്റ് വില്യംസ്, 12, ഇസബെല്ല വില്യംസ്, 14, എയ്ഡൻ വില്യംസ്, 16 എന്നിവർക്കായി തിരച്ചിൽ നടത്തുന്നു. വുഡ്രോ ബീനിലെ 5300 ബ്ലോക്കിൽ വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് ഇവരെ അവസാനമായി കണ്ടത്. മൈക്കിളിന് 35 പൗണ്ട് ഭാരവുമുണ്ട്. ഓഡ്രിറ്റിന് 130 പൗണ്ട് ആണ്, ഇസബെല്ലയ്ക്ക് 110 പൗണ്ട് ഭാരവുമുണ്ട്. എയ്ഡൻ 5′8′’ ആണ്, 110 പൗണ്ട് ഭാരമുണ്ട്. 42 കാരിയായ ജെന്നിഫർ കാർമോണിയാണ് പ്രതിയെന്ന് കരുതുന്നു. ടെക്‌സസ് ലൈസൻസ് പ്ലേറ്റ് നമ്പർ: BE88718 ഉള്ള 2004 ചുവന്ന ഫോർഡ് F150-നും ഉദ്യോഗസ്ഥർ അന്വേഷിച്ചുവരുന്നു ഈ കുട്ടികൾ അപകടത്തിൽപ്പെട്ടേക്കാമെന്ന് അധികൃതർ പറഞ്ഞു. ഈ തട്ടിക്കൊണ്ടുപോകലിനെക്കുറിച്ച് എന്തെങ്കിലും വിവരം…

തങ്കമ്മ കോശി(100) അന്തരിച്ചു.

ന്യുയോർക്ക് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – യുറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ. ഐസക് മാർ ഫിലക്സിനോസിന്റെ മാതാവിന്റെ ഇളയ സഹോദരി കൊല്ലം കൈതകുഴി മാർത്തോമ്മാ ഇടവകയിൽ തോട്ടത്തിൽ പുത്തൻവീട്ടിൽ പരേതനായ പി.കെ കോശിയുടെ ഭാര്യ തങ്കമ്മ കോശി (100) അന്തരിച്ചു. പത്തനംത്തിട്ട മണ്ണാറകുളഞ്ഞി കാവിൽ കുടുംബാംഗമാണ്. സംസ്കാരം മെയ്‌ 29 തിങ്കൾ (നാളെ) രാവിലെ 11 മണിക്ക് ഭവനത്തിലും, ദേവാലയത്തിലും വെച്ചുള്ള സംസ്കാര ശുശ്രുഷകൾക്ക് ശേഷം കൈതകുഴി സെന്റ്. തോമസ് മാർത്തോമ്മാപള്ളി സെമിത്തേരിയിൽ.

ടെക്സസ് അറ്റോർണി ജനറലിനെ ഇംപീച്ച്ചെയ്തു, അപലപിച്ചു ട്രംപും ,ടെഡ് ക്രൂസും

ടെക്സസ് – കൈക്കൂലി, പൊതുവിശ്വാസം ദുരുപയോഗം ചെയ്യൽ എന്നിവ ഉൾപ്പെടെയുള്ള ആരോപണങ്ങൾക് വിധേയനായ ടെക്സാസ് സ്റ്റേറ്റ് അറ്റോർണി ജനറലും റിപ്പബ്ലിക്കനുമായ  കെൻ പാക്സ്റ്റണിനെ  റിപ്പബ്ലിക്കൻ  നേതൃത്വത്തിലുള്ള ജനപ്രതിനിധി സഭ ശനിയാഴ്ച ഇംപീച്ച് ചെയ്തു.121-23 വോട്ടുകൾകാണ്  ജനപ്രതിനിധി സഭയുടെ തീരുമാനം സ്റ്റേറ്റ് സെനറ്റിലെ വിചാരണയുടെ ഫലം വരെ പാക്‌സ്റ്റണിനെ ഓഫീസിൽ നിന്ന് ഉടനടി സസ്‌പെൻഡ് ചെയ്യുന്നതിനും റിപ്പബ്ലിക്കൻ ഗവർണർ ഗ്രെഗ് ആബട്ടിനെ ടെക്‌സാസിന്റെ മുൻനിര അഭിഭാഷകനായി മറ്റൊരാളെ നിയമിക്കാൻ അധികാരപ്പെടുത്തുകയും ചെയ്യുന്നു ടെക്‌സാസിന്റെ ചരിത്രത്തിൽ ഇത്തരമൊരു വിധി നേരിടുന്ന മൂന്നാമത്തെ ഉദ്യോഗസ്ഥൻ എന്ന നിലയിൽ, സെനറ്റ് വിചാരണ തീർപ്പാക്കുന്നതുവരെ പാക്‌സ്റ്റണിനെ ഓഫീസിൽ നിന്ന് നീക്കം ചെയ്യും. റിപ്പബ്ലിക്കൻ ഗവർണർ ഗ്രെഗ് ആബട്ട് ഇടക്കാല പകരക്കാരനെ നിയമിക്കും. പാക്സ്റ്റണിന്റെ ഭാര്യ ആഞ്ചല അംഗമായ സെനറ്റിൽ അന്തിമ നീക്കം ചെയ്യലിന് മൂന്നിൽ രണ്ട് വോട്ട് ആവശ്യമാണ്. “ഒരു വ്യക്തിയും നിയമത്തിന് അതീതരായിരിക്കരുത്,…

മന്ത്ര കലോത്സവം ‘അരങ്ങ്’ രജിസ്ട്രേഷൻ മെയ് 31 വരെ

മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് (മന്ത്ര) യുടെ ഹ്യുസ്റ്റൺ ക ൺവെൻഷനിൽ നടത്തപ്പെടുന്ന കലാ മാമാങ്കം ആയ മന്ത്ര കലോത്സവം അരങ്ങ്’ രെജിസ്ട്രേഷൻ മെയ് 31നു അവസാനിക്കുന്നു .5 വയസു മുതൽ വിവിധ പ്രായത്തിലുള്ളവർ മാറ്റുരക്കുന്ന കലാ വേദിയിൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതി നിധികൾ പങ്കെടുക്കും ‘മന്ത്ര’യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വിശ്വ ഹിന്ദു സമ്മേളനം “സുദർശനം” 2023 ജൂലൈ ഒന്നു മുതൽ നാല് വരെ ഹൂസ്റ്റണിലുള്ള സൊണസ്റ്റാ ഹോട്ടലിൽ നടക്കും.അമേരിക്കയിലെ വിവിധ സംസ്ഥാന ങ്ങളിൽ നിന്നുള്ള പ്രതിഭകൾ മാറ്റുരക്കുന്നവർക്ക്‌ കിട്ടാവുന്ന മികച്ച വേദിയാകും മന്ത്ര കൺവെൻഷൻ .കുട്ടികളോടൊപ്പം തുല്യ പ്രാധാന്യത്തോടെ മുതിർന്നവർക്കും കലാ മത്സരങ്ങൾ ഉണ്ടാകും . രജിസ്ട്രേഷൻ ലിങ്ക് : https://mantrahconvention.org/

ഈതൻ ബിനോയ് പ്രോസ്പ്പർ ഹൈസ്കൂൾ വലഡിക്ടോറിയൻ

ഡാളസ് :ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ തന്നെ യസ്സസ് ഉയർത്തി പ്രോസ്പർ ഹൈസ്കൂൾ വലിഡിക്ടോറിയനായി ഈതെൻ ബിനോയ് തിരഞ്ഞെടുക്കപ്പെട്ടു.. പഠന മികവിനോടൊപ്പം, പാഠ്യേതര പ്രവർത്തനങ്ങൾ, സാമൂഹ്യ സേവനം, സംഘടനാ പ്രവർത്തനം തുടങ്ങി എല്ലാ മേഖലയിലും ഉന്നത നിലവാരം കാഴ്ച വെച്ച് എണ്ണൂറിലധികം കുട്ടികളെ പിന്തള്ളിയാണ് ഈതെൻ ഒന്നാമത് എത്തിയത്. ഒരു നല്ല സംഘാടകൻ, പ്രഭാഷക കലയിൽ താല്പര്യം, സാമൂഹ്യ സേവനം, വിവിധ മത്സര പരീക്ഷകളിലെ ഉന്നത വിജയം ഒക്കെ ആണ് ഈ തനെ മുന്നിലെത്തിച്ചത്. മികച്ച സംഘാടകനും സാമൂഹ്യപ്രവർത്തകനും കമ്പ്യൂട്ടർ എൻജിനീയറും സംരഭകനുമായ ബിനോയ് ജോസിന്റെയും ഐ റ്റി ഓപ്പറേഷൻ മാനേജർ ധന്യ ജോസഫ് ബിനോയി യുടെയും മൂത്ത പുത്രനാണ് ഈതൻ . ഇളയ സഹോദരൻ സെബാസ്റ്റ്യൻ ബിനോയ്‌ ന്യൂറൊ സയസിൽ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് ഓസ്റ്റിനിൽ സ്കോളർഷിപ്പോടെ അഡ്മിഷൻ കരസ്ഥമാക്കി. മറ്റുള്ള കുട്ടികളെ പഠനത്തിൽ സഹായിക്കുന്നത്തിനായി “EthanBinoy 2453″എന്നൊരു…

ജയിലിൽ ജനിച്ച പെൺകുട്ടി അറോറ സ്കൈ കാസ്റ്റ്‌നർ ഹാർവാർഡിൽ ഉന്നത പഠനത്തിന്

ടെക്സാസ് :ജയിലിൽ ജനിച്ച ടെക്സാസ്സിൽ നിന്നുള്ള പെൺകുട്ടി അറോറ സ്കൈ കാസ്റ്റ്‌നറിനു ഹാർവാർഡ് സർവകലാശാലയിൽ ഉന്നത പഠനത്തിന് പ്രവേശനം ലഭിച്ചു അറോറ സ്കൈ കാസ്റ്റ്‌നർ ഗാൽവെസ്റ്റൺ കൗണ്ടി ജയിലിലാണ് ജനിച്ചത് . പതിനെട്ട് വർഷത്തിന് ശേഷം, വ്യാഴാഴ്ച രാത്രി കോൺറോ ഹൈസ്‌കൂളിലെ തന്റെ ക്ലാസിൽ മൂന്നാമതായി ബിരുദം നേടി.തുടർന്ന് കാസ്റ്റ്‌നർ ഹാർവാർഡിൽ ഇടം നേടുന്നതിൽ വിജയിച്ചു എന്ന് മാത്രമല്ല – പൂർണ്ണ സ്കോളർഷിപ്പിൽ അവൾ അഭിമാനകരമായ ഐവി ലീഗ് സ്കൂളിൽ ചേരുകയും ചെയ്യും. കാസ്റ്റ്നറെ പ്രസവിക്കുമ്പോൾ അമ്മ ജയിലിലായിരുന്നു. കാസ്റ്റ്‌നറുടെ പിതാവ് അവളെ നവജാതശിശുവായി ജയിലിൽ നിന്ന് എടുത്ത ദിവസം മുതൽ മകളുടെ ജീവിതത്തിൽ മാതാവ് ഒരു പങ്കും വഹിച്ചിട്ടില്ല, പിതാവാണ് പിന്നീട് കുട്ടിയെ വളർത്തിയത്. മോണ്ട്ഗോമറി കൗണ്ടിയിൽ താമസിച്ചു വളർന്നപ്പോൾ, കാസ്റ്റ്‌നർ അവളുടെ അച്ഛനോടൊപ്പം ധാരാളം സ്ഥലങ്ങളിൽ സന്ദർശിച്ചിരുന്നു. എലിമെന്ററി സ്കൂളിൽ പഠിക്കുമ്പോൾ തന്നെ സ്റ്റാഫിലെ…

ഷിക്കാഗോ ക്‌നാനായ കത്തോലിക്കാ ഫൊറോനായില്‍ മെയ് 27 ന് ആഘോഷമായ ആദ്യകുർബാന സ്വീകരണം

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനാ!യ കത്തോലിക്കാ ഫൊറോനാ പള്ളിയില്‍, മൂന്നാം ക്ലാസ്സിലെ മതബോധന വിദ്യാര്‍ത്ഥികളുടെ ആഘോഷമായ വിശുദ്ധ കുര്‍ബാന സ്വീകരണം മെയ് 27 ശനിയാഴ്ച 3.45 നുള്ള പ്രദക്ഷിണത്തോടെ ആരംഭിക്കുന്നു. വിശുദ്ധകര്മങ്ങൾക്കുശേഷം വിശുദ്ധ കുർബാന സ്വീകരിച്ച കുട്ടികൾക്കുള്ള സ്വീകരണവും ഉണ്ടായിരിക്കും. ഈ വര്‍ഷം വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നത് നാരമംഗലത്ത് ഷാജന്റെയും ജോസിമോളുടെയും മകനായ ക്ലെയോൺ, കൊറ്റംകൊമ്പിൽ അലന്റേയും സൗമ്യയുടെയും മകളായ അമേലിയ , കിഴക്കേപറമ്പിൽ വിജിയുടെയും ജ്യോതിയുടെയും മകനായ ജോയൽ, നെടുംതുരുത്തിൽ എബ്രാഹത്തിന്റെയും ബീനയുടെയും മകനായ ജോസഫ്, പുളിക്കപ്പറമ്പിൽ ലിജുവിന്റേയും ലിബിയുടെയും മകളായ ലോറ, ചക്കുങ്കൽ സിജോയുടെയും റ്റിമിയുടെയും മകളായ ആലിയ, പുറമടത്തിൽ അലക്സിന്റെയും സോയയുടെയും മകനായ നീൽ, താന്നിച്ചുവട്ടിൽ ലിൻസിന്റെയും മെറിന്റെയും മകനായ റാം, പറമ്പടത്ത്മലയിൽ ജോബിന്റെയും സ്വപ്നയുടെയും മകളായ ഈഷ , മുണ്ടപ്ലാക്കിൽ ലിജോയുടെയും ജെയ്‌നിന്റെയും മകനായ യൊഹാൻ, കരുനാട്ട് സിറിലിന്റെയും സുജയുടെയും മകനായ…

ഹൂസ്റ്റണിൽ കാറിൽ പൂട്ടിയിട്ട 4 വയസ്സുകാരൻ മരിച്ചു

ഹൂസ്റ്റൺ :വടക്കൻ ഹൂസ്റ്റണിൽ നിർത്തിയിട്ടിരുന്ന വാഹനത്തിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ രണ്ട് കുട്ടികളിൽ 4 വയസ്സുള്ള ആൺകുട്ടി മരിച്ചു. ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്മെന്റ് കമാൻഡർ ജോനാഥൻ ഹാലിഡേ പറയുന്നതനുസരിച്ച്,വെള്ളിയാഴ്ച. ഏകദേശം 4:30 മണിയോടെ ഒരു കുട്ടിയെ വാഹനത്തിനുള്ളിൽ പൂട്ടിയിട്ടിരിക്കുന്നതായി അവർക്ക് ഒരു കോൾ ലഭിച്ചു. പോലീസ് എത്തിയപ്പോൾ ഇൻഡിപെൻഡൻസ് ഹൈറ്റ്‌സ് അയൽപക്കത്തുള്ള ഓറിയോളിലെ 200 ബ്ലോക്കിലെ ഒരു വീട്ടിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ 4 വയസ്സുകാരനും 2 വയസ്സുകാരനും അബോധാവസ്ഥയിൽ കിടക്കുന്നതാണ് കണ്ടത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവിടെ ഒരാൾ മരിച്ചു, മറ്റൊരാൾ ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. മരണത്തെക്കുറിച്ചു പോലീസ് അന്വേഷിക്കുന്നു. കുട്ടികളെ കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല .സംഭവുമായി ബന്ധപെട്ടു ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല