ജയ്‌റോസ് പതിയില്‍ കെ.സി.സി.എന്‍.എ. കണ്‍വന്‍ഷന്‍ ഗാനമേള ചെയര്‍മാന്‍

ചിക്കാഗോ: ഇന്‍ഡ്യനാപോളിസിലെ ജെ.ഡബ്ലിയു മാരിയറ്റ് ഹോട്ടലില്‍ വെച്ച് നടക്കുന്ന ക്‌നാനായ കണ്‍വന്‍ഷന്റെ ഉദ്ഘാടന ദിവസമായ ജൂലൈ 21-ാം തീയതി വ്യാഴാഴ്ച വൈകിട്ട് നടക്കുന്ന ഗാനമേളയുടെ ചെയര്‍മാനായി ജയ്‌റോസ് പതിയിലിനെ തെരഞ്ഞെടുത്തു. രണ്ടു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സംഗീതനിശയില്‍ കെ.സി.സി.എന്‍.എ.യുടെ എല്ലാ റീജിയനുകളില്‍നിന്നുമുള്ള അനുഗ്രഹീത ഗായകര്‍ പങ്കെടുക്കും. ഗാനമേളയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ അതാത് യൂണിറ്റ് പ്രസിഡന്റുമാരുമായും റീജിയണല്‍ വൈസ്പ്രസിഡന്റുമാരുമായും ബന്ധപ്പെടണമെന്ന് ഗാനമേള ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ജയ്‌റോസ് പതിയില്‍ അഭ്യര്‍ത്ഥിച്ചു. വടക്കേ അമേരിക്കയിലെ ക്‌നാനായ മക്കളുടെ മാമാങ്കമായ കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനിലെ പ്രധാന പരിപാടികളില്‍ ഒന്നാണ് എല്ലാ റീജയണുകളില്‍നിന്നുമുള്ള അനുഗ്രഹീത ഗായകര്‍ പങ്കെടുക്കുന്ന സുന്ദരഗാനങ്ങള്‍കൊണ്ട് ആനന്ദപൂമഴ പൊഴിക്കുന്ന ഗാനമേള. കൂടുതല്‍ വിവരങ്ങള്‍ക്ക് ചെയര്‍മാന്‍ ജയ്‌റോസ് പതിയില്‍ (847 246 2117), സാജു കോയിത്തറ (845 507 2140), ഡയാന തേക്കുംകാട്ടില്‍ (954 224 5778) എന്നിവരുമായി ബന്ധപ്പെടണമെന്ന് കെ.സി.സി.എന്‍.എ. ലെയ്‌സണ്‍ ജൂഡ് കട്ടപ്പുറം…

ഓഐ.സി.സി ഡാളസ് ചാപ്റ്റര്‍ രൂപീകരണ യോഗം ജൂണ്‍ 19ന്

ഡാളസ് : ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഡാളസ് ചാപ്റ്റര്‍ രൂപീകരിക്കുന്നതിനും, തൃക്കാക്കര ഉമാതോമസിന്റെ വിജയത്തില്‍ ആഹ്‌ളാദം പങ്കുവയ്ക്കുന്നതിനും ജൂണ്‍ 19 ഞായര്‍ ഡാളസ്- ഫോര്‍ട്ട് വര്‍ത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും യോഗം ചേരുന്നു. ഗാര്‍ലന്റ് കിയാ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച വൈകീട്ട് 4 മണിക്ക് ചേരുന്ന യോഗത്തില്‍ ജയിംസ് കൂടല്‍ (ഒഐസിസി യു.എസ്. ചെയര്‍മാന്‍), ബേബി മണകുന്നേല്‍ (പ്രസിഡന്റ്), ജീമോന്‍ റാന്നി (ജനറല്‍ സെക്രട്ടറി), ബോബന്‍ കൊടുവത്ത് (വൈസ് പ്രസിഡന്റ്), റീജിയന്‍ ഭാരവാഹികളായ വാവച്ചൻ മത്തായി (ഹൂസ്റ്റൺ), സജി ജോര്‍ജ്, റോയ് കൊടുവത്ത്, രാജന്‍ മാത്യു തുടങ്ങിയവര്‍ പങ്കെടുക്കും. യോഗത്തിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി കോര്‍ഡിനേറ്റര്‍ പ്രദീപ് നാഗനൂലില്‍ അറിയിച്ചു.

ടെക്സസ് സ്കൂളിൽ വെടിയേറ്റ് മരിച്ച 19 കുട്ടികൾക്ക് സാക്രമെന്റോ മിഷൻ ലീഗ് ആദരാഞ്ജലി അർപ്പിച്ചു

സാക്രമെന്റോ (കാലിഫോർണിയ): ടെക്സസിലെ യുവാൽഡിയയിലെ പ്രൈമറി സ്കൂളിൽ വെടിയേറ്റ് മരിച്ച 19 കുട്ടികൾക്ക് സാക്രമെന്റോ സെന്റ് ജോൺ പോൾ സെക്കൻഡ് ക്‌നാനായ കത്തോലിക്കാ മിഷനിലെ ചെറുപുഷ്‌പ മിഷൻ ലീഗ് ആദരാഞ്ജലികൾ അർപ്പിച്ചു. മിഷൻ ലീഗ് യുണിറ്റ് ഭാരവാഹികളായ ഗബ്രിയേൽ മരങ്ങാട്ടിൽ, ഫ്ലേവിയ ബിനോയ്, സേറ പുത്തൻപുരയിൽ, ഡാനിയേൽ പറാത്തത് എന്നിവരുടെ നേതൃത്വത്തിൽ മെഴിത്തിരികൾ തെളിച്ചു പ്രത്യേക പ്രാത്ഥനകളും ജപമാലയും അർപ്പിച്ചു. മിഷൻ ലീഗ് യൂണിറ്റ് ഡയറക്ടർ ഫാ. റെജി തണ്ടാരശ്ശേരി, വൈസ് ഡയറക്ടർ റ്റുറ്റു ചെരുവിൽ, ഓർഗനൈസർ ആലിസ് ചാമക്കയിൽ, ഡി.ആർ.ഇ പ്രിൻസ് കണ്ണോത്തറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഭാര്യയേയും ഒരു വയസ്സുള്ള മകളെയും വെടിവച്ചു കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

റിവര്‍ഡെയ്ല്‍ (ജോര്‍ജിയ) :  ഭാര്യയെയും ഒരു വയസ്സുള്ള മകളേയും വെടിവച്ചു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. ജൂണ്‍ 11 ശനിയാഴ്ച ഇവര്‍ താമസിച്ചിരുന്ന വീട്ടില്‍ വച്ചാണു ഭാര്യയെ ആദ്യം വെടിവച്ചു കൊലപ്പെടുത്തിയത്.  പിന്നീട് അവിടെയുണ്ടായിരുന്ന ഭാര്യാ മാതാവിനേയും വെടിവച്ചു. ഇവര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. ഈ സംഭവത്തിനുശേഷം ഒരു വയസുള്ള മകളെ തട്ടിയെടുത്ത്  ഭര്‍ത്താവ്(ഡാരിയന്‍ ബെനറ്റ്, 38)  അവിടെ നിന്നു രക്ഷപ്പെട്ടു. തുടര്‍ന്ന് പൊലിസ് ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച രാവിലെ  ഇയാള്‍ പൊലീസില്‍ വിളിച്ച. മകളെ വെടിവച്ചു കൊല്ലുവാന്‍ പോകുകയാണെന്ന് അറിയിച്ചു. റിവര്‍ഡെയ്ല്‍ റോഡിനു സമീപമുള്ള ഒരു പള്ളിക്കു സമീപം നിന്നായിരുന്നു ഡാരിയന്‍ പൊലീസിനെ വിളിച്ചത്. സംഭവ സ്ഥലത്തു പൊലീസ് എത്തിച്ചേരുന്നതിനു മുന്‍പ് ഒരു വയസ്സുള്ള  കുട്ടിക്കു നേരെ നിറയൊഴിച്ചിരുന്നു. തുടര്‍ന്ന് തോക്ക് ഉപയോഗിച്ച്  സ്വയം ആത്മഹത്യ ചെയ്യുകയും ചെയ്തു. സംഭവം നടന്ന ശനിയാഴ്ച വീട്ടില്‍…

ഫോമയുടെ സ്ത്രീ പക്ഷ നിലപാടുകളും മത്സരാർത്ഥികളും: ലളിത രാമമൂർത്തി

ഫോമയുടെ മയൂഖം 2022 സൗന്ദര്യ മത്സരത്തിന്റെ ഒന്നര വർഷക്കാലം നീണ്ട് നിന്ന വിവിധ ഘട്ടങ്ങൾ കടന്ന് വിജയത്തിലെത്തി കിരീടം ചൂടുവാനുള്ള അവസരം ലഭിച്ച വനിതയെന്നുള്ള നിലയിൽ , സ്ത്രീകളോട് ഫോമാ പുലർത്തി പോരുന്ന ബഹുമാനവും, ഫോമയുടെ വനിതാ ഫോറം പ്രവർത്തകർക്ക് ഫോമ നൽകുന്ന പരിഗണനയും കണ്ട് ഏറെ സന്തോഷിച്ചിരുന്നു. എന്നാൽ നിർഭാഗ്യകരമെന്ന് പറയട്ടെ, ഫോമയുടെ റ്റാമ്പായിൽ വെച്ച് നടന്ന സമ്മേളനവേദിയിൽ ചില സ്ഥാനാർത്ഥി മോഹികളുടെയും, സ്വാർത്ഥ താല്പര്യക്കാരുടെയും, പെരുമാറ്റം എന്നെ വല്ലാതെ വേദനിപ്പിച്ചു. ഫോമയുടെ സമ്മേളനത്തെ മൊത്തം ഹൈജാക്ക് ചെയ്യുന്ന മോശം പ്രവണതയെ തടയാൻ ആർക്കും കഴിഞ്ഞില്ല എന്നത് സങ്കടകരമായി തോന്നി. ഫോമാ നിലകൊള്ളുന്ന മൂല്യങ്ങൾക്കും ആശയങ്ങൾക്കും കടകവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ചിലരെങ്കിലും ആ സമ്മേളനത്തെയും മയൂഖം പരിപാടിയെയും തകർക്കാൻ ശ്രമിച്ചുവെന്നത് വേദനാജനകമാണ്. അതും ഒരു പ്രസിഡന്റ് സ്ഥാനാർത്ഥിയുടെ നേതൃത്വത്തിൽ. അദ്ദേഹത്തിന്റെ മുന്നണിയിൽ നിന്ന് മത്സരിക്കുന്നവർ തന്നെയാണ്…

ഹൂസ്റ്റൺ എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റ് സമാപിച്ചു; സെന്റ് ജോസഫ് സീറോ മലബാർ ഫൊറോനാ ടീം ജേതാക്കൾ

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ (ഐസിഇസിഎച്ച്) ആഭിമുഖ്യത്തിൽ രണ്ടു മാസമായി നടന്നു വന്നിരുന്ന എക്യൂമെനിക്കൽ ക്രിക്കറ്റ് ടൂർണമെന്റിന്റെ ആവേശകരമായ ഫൈനൽ മത്സരത്തിൽ സെന്റ് ജോസഫ് സീറോ മലബാർ ഫൊറോനാ ചർച്ച്‌ ടീം ചാമ്പ്യന്മാരായി. പെയർലാൻഡ് സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ചർച്ച്‌ റണ്ണർ അപ്പ് ട്രോഫിയിലും മുത്തമിട്ടു. വിജയികൾക്കുള്ള ട്രോഫി സ്റ്റാഫ്‌ഫോർഡ് സിറ്റി പ്രോടെം മേയർ കെൻ മാത്യു നൽകി. റണ്ണർ അപ്പ്‌ ടീമിനുള്ള ട്രോഫി റവ.ഡോ. ജോബി മാത്യുവും നൽകി. വിജയികൾക്ക് എബി കെ. മാത്യു സംഭാവന ചെയ്ത കെ.കെ. മാത്യു മെമ്മോറിയൽ ട്രോഫിയും റണ്ണർ അപ്പിന് ബിജു ചാലക്കൽ സംഭാവന ചെയ്ത ട്രോഫിയും സമ്മാനിച്ചു. മറ്റ് വ്യക്തിഗത ട്രോഫികൾ ടൂർണമെന്റ് ഗ്രാൻഡ് സ്‌പോൺസർ ജോർജ് ജോസഫ് (യൂണൈറ്റഡ് ടാക്സ് ആൻഡ് ഇൻഷുറൻസ്) സംഭാവന ചെയ്തു. ജൂൺ 4 ശനിയാഴ്ച…

സീറോ മലബാര്‍ ഇന്‍റര്‍ചര്‍ച്ച് വോളിബോള്‍ ടൂര്‍ണമെന്‍റ് ജൂലൈ 9 നു ഫിലാഡല്‍ഫിയയില്‍

ഫിലാഡല്‍ഫിയ: സെന്‍റ് തോമസ് സീറോമലബാര്‍ എവര്‍ റോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള പതിനൊന്നാമതു മലയാളി ഇന്‍റര്‍ചര്‍ച്ച് ഇന്‍വിറ്റേഷണല്‍ വോളിബോള്‍ ടൂര്‍ണമെന്‍റ് ജൂലൈ 9 ശനിയാഴ്ച്ച നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. സെന്‍റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിന്‍റെ വോളിബോള്‍ കോര്‍ട്ടിലായിരിക്കും ടൂര്‍ണമെന്‍റ് ക്രമീകരിക്കുക. ടൂര്‍ണമെന്‍റിന്‍റെ വിജയത്തിനായി ദേവാലയഭാരവാഹികള്‍ക്കൊപ്പം ഫിലാഡല്‍ഫിയയിലേയും പരിസരപ്രദേശങ്ങളിലേയും സ്പോര്‍ട്ട്സ് സംഘാടകരും, വോളിബോള്‍ താരങ്ങളും, അഭ്യുദയകാംക്ഷികളും ഒരുമയോടെ പ്രവര്‍ത്തിക്കുന്നു. 10 വര്‍ഷങ്ങള്‍ക്കു മുന്‍പ് പ്രാദേശികതലത്തില്‍ ആരംഭിച്ച വോളിബോള്‍ ടൂര്‍ണമെന്‍റിന്‍റെ ഫൈനല്‍ മല്‍സരത്തില്‍ വിജയിക്കുന്ന ടീമിനു സീറോമലബാര്‍ എവര്‍ റോളിംഗ് ട്രോഫിയും, കാഷ് അവാര്‍ഡും, വ്യക്തിഗതമിഴിവു പുലര്‍ത്തുന്നവര്‍ക്കു പ്രത്യേക ട്രോഫികളും ലഭിക്കും. ജൂലൈ 9 ശനിയാഴ്ച്ച ഉച്ചക്കു രണ്ടുമണിമുതല്‍ ലീഗ്, സെമിഫൈനല്‍, ഫൈനല്‍ മല്‍സരങ്ങള്‍ നടക്കും. ഫിലാഡല്‍ഫിയയിലേയും സമീപപ്രദേശങ്ങളിലേയും പള്ളികളില്‍നിന്നുള്ള ടീമുകള്‍ മല്‍സരങ്ങളില്‍ പങ്കെടുക്കും. മല്‍സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരിക്കണം. സീറോമലബാര്‍ ഇടവകവികാരി റവ. ഫാ.…

രത്നസ്വാമി തമിൾ സെൽവൻ അന്തരിച്ചു

ഫിലാഡൽഫിയ: രത്നസ്വാമി തമിൾ സെൽവൻ ഫിലാഡൽഫിയയിൽ അന്തരിച്ചു. പോളിൻ മേരി യുടെയും രത്നസ്വാമി എം ആർ ഇ യുടെയും സീമന്ത പുത്രനാണ്. മുംബൈ മുലൻഡിൽ റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റൻഡ് ജനറൽ മാനേജർ ആയി പ്രവർത്തിച്ചിട്ടുണ്ട്. തൊഴിൽ വിരമിച്ചതിനു ശേഷം ഹോംഗ് കോങ്ങ് , യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിൽ വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു. പൊതു ദർശനം ജൂൺ 14 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് പെൻസിൽവാനിയ റൈഡൽ സെയിൻറ്റ് ഹിലാരി പോയിട്ടേഴ്‌സ് ചർച്ചിൽ വച്ച് നടത്തപ്പെടും. തുടർന്ന് സംസ്കാരം ബെൻസേലം റിസറൿഷൻ സെമിത്തേരിയിൽ 10 മണിക്ക് നടക്കും. മേഴ്‌സി തമിൾ സെൽവൻ ആണ് ഭാര്യ. പ്രിയ ആൻറ്റണി, പ്രവീൺ സെൽവൻ (ടിഷ) എന്നിവർ മക്കളാണ്. കൊച്ചുമക്കൾ ഇവാൻ, ടിയാര, അമേലിയ, എലിയോട്ട്. പൂംകുഴലി (തനരാജ്), സുന്ദർ (ഹിൽഡ), ആർ ഇളങ്കോ (അനിത) എന്നിവർ സഹോദരങ്ങളാണ്.

പലവഴി, പെരുവഴി (ഓട്ടംതുള്ളല്‍): ജോണ്‍ ഇളമത

പലവഴി പെരുവഴി പെരുമക്കായ്! കേരള സഭയില്‍ കേട്ടവരെല്ലാം ചാടികയറി ചാകര പോലെ! പലവഴി……. ഇനി ഒന്നിനുമൊരു കുറവല്ലിവിടെ മലയാളിക്കു മലനാട്ടിലംഗീകാരം! പലവഴി……. കോരനു കുമ്പിളീ കഞ്ഞിയതോര്‍ത്തോ! പിളരും സംഘടന വളരും പാരകളായ്! പലവഴി…….. നാട്ടില്‍ ചെളി വാരി എറിഞ്ഞു കളിക്കും രാഷ്ട്രീയമിവിടെയു- മങ്ങനെയെന്നോ! പലവഴി……. ഇക്കളി കണ്ടു മടുത്തു മലയാളി! മുക്കിനു മുക്കിനു സംഘടനകള്‍! പലവഴി……… പ്രസ്‌ ക്ലബുകള്‍ നിരവധി! ഫോമാ, ഫോക്കാനാ ലാനായങ്ങനെ! പലവഴി……. ഒന്നിനുമൊരു കുറവില്ലിവിടെ എന്നിട്ടും- മലയാളി മടുത്തു! പലവഴി……..

ഗണ്‍ വയലന്‍സിനെതിരെ വിദ്യാര്‍ഥികളുടെ രാജ്യവ്യാപക പ്രതിഷേധം

വാഷിംഗ്ടണ്‍: സമീപകാലത്ത് അമേരിക്കയില്‍ നടന്ന മാസ് ഷൂട്ടിങ്ങിനും ഗണ്‍ വയലന്‍സിനുമെതിരെ രാജ്യവ്യാപകമായി വിദ്യാര്‍ഥികള്‍ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിച്ചു. മാര്‍ച്ച് ഫോര്‍ അവര്‍ ലൈവ്‌സ് ആണു റാലി സംഘടിപ്പിച്ചത്. ആയിരക്കണക്കിനു പ്രതിഷേധക്കാര്‍ അമേരിക്കന്‍ തെരുവീഥികളെ പ്രകമ്പനം കൊളളിച്ചു. ഉവാള്‍ഡ, ടെക്‌സസ്, ബഫല്ലോ, ന്യൂയോര്‍ക്ക് ഉള്‍പ്പെടെ ഈയിടെ നടന്ന മാസ് ഷൂട്ടിങ്ങുകളില്‍ വിദ്യാര്‍ഥികളും അധ്യാപകരും ഉള്‍പ്പെടെ നിരവധിപ്പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെപ്പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. അതിശക്തവും സുതാര്യവുമായ ഗണ്‍ കണ്‍ട്രോള്‍ നിയമങ്ങള്‍ വേണമെന്നു ലോ മേക്കേഴ്‌സ് ഉള്‍പ്പെടെയുള്ള ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനും വേണ്ടിയാണു വിദ്യാര്‍ഥികള്‍ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുക്കപ്പെട്ട 450 കേന്ദ്രങ്ങളില്‍ നൂറുകണക്കിനാളുകളെ ഉള്‍പ്പെടുത്തി റാലി സംഘടിപ്പിച്ചത്. വാഷിംഗ്ടണ്‍ ഡിസിയില്‍ ഉച്ചയ്ക്ക് 12 -ന് ആരംഭിച്ച റാലി പന്ത്രണ്ടു മണിയോടെ സമാപിച്ചു. മൊണ്ടാനയില്‍ നിന്നുള്ള ഡമോക്രാറ്റിക് പ്രതിനിധി കോറി ബുഷ് റാലിയെ സംബോധന ചെയ്ത തനിക്കു…