എം.സി. ചാക്കോ മണ്ണാർകാട്ടിൽ (85) അന്തരിച്ചു

നീണ്ടുർ: സഞ്ചാര സാഹിത്യകാരൻ എം.സി. ചാക്കോ മണ്ണാർകാട്ടിൽ, 85, അന്തരിച്ചു.നീണ്ടുർ മണ്ണാർകാട്ടിൽ പോത്തൻ ചാക്കോയുടെയും മറിയാമ്മയുടെയും അഞ്ചു മക്കളിൽ നാലാമനായിരുന്നു. സഹോദരരാരും ജീവിച്ചിരിപ്പില്ല. 1989-ൽ അമേരിക്കയിലെത്തി. തുടർന്ന് 10 വര്ഷം ഇവിടെ ജോലി ചെയ്ത  ശേഷം റിട്ടയർ ചെയ്തു. അമേരിക്ക: സ്വാതന്ത്യത്തിന്റെ നാട്, കാനഡ: ഭുമിയുടെ ധാന്യപ്പുര, മെക്‌സിക്കോ: ചരിത്രം ഉറങ്ങുന്ന ഭുമി, ഇസ്രയേല്‍ യാത്ര, ക്യുബയും അയല്‍ രാജ്യങ്ങളും, ഹാവായ്: അഗ്നിപര്‍വതങ്ങളുടെ നാട്, ഇറാക്കിന്റെ വര്‍ത്തമാനം, പാക്കിസ്ഥന്‍ വിശേഷങ്ങള്‍; പാനമ-പെറു-മാച്ചുപിച്ചു യാത്ര, യു.എ.ഇ.-ലബനന്‍-തുര്‍ക്കി യാത്ര, ഭാരത യാത്ര എന്നീ പതിനൊന്നു യാത്രാവിവരണങ്ങള്‍ പ്രസിദ്ധീകരിച്ചു. ഭാര്യ അന്നമ്മ  ടീച്ചർ (ഹിന്ദി അന്നമ്മ) നീണ്ടൂർ അത്തിമറ്റത്തിൽ കുടുംബാംഗം.  മക്കൾ: ബീന ജോസഫ് & ടോമി പീടികയിൽ, ന്യു ജേഴ്‌സി; ബിനോയി & ബീന പടവത്തിയിൽ, ഓസ്റ്റിൽ, ടെക്സസ്; ബിന്ദു ജോയി & സജു ജോയി, പിറ്റസ്ബർഗ്, പെൻസിൽവേനിയ; ബിനു…

മകനെ കൊലപ്പെടുത്തി കാറിന്റെ ഡിക്കിയില്‍ വെച്ച മാതാവ് അറസ്റ്റില്‍

മിനിസോട്ട: ആറുവയസ്സുള്ള മകനെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം കാറിന്റെ ഡിക്കിയില്‍ സൂക്ഷിച്ച മാതാവിനെ പോലീസ് അറസ്റ്റു ചെയ്തു. ഒമ്പതു തവണയായിരുന്നു മകനു നേരെ അമ്മ നിറയൊഴിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായതെന്നു സംശയിക്കുന്ന സംഭവത്തില്‍ മാതാവിനെ അറസ്റ്റു ചെയ്തത് മെയ് 23 തിങ്കളാഴ്ചയായിരുന്നു. വെള്ളിയാഴ്ച മുന്‍വശത്തെ ടയര്‍ പൊട്ടിയതിനുശേഷവും റോഡിലൂടെ ഡ്രൈവ് ചെയ്തു പോകുന്ന കാറിനെ കുറിച്ചു ആരോ പോലീസില്‍ വിവരം അറിയിച്ചു. കാര്‍ തടഞ്ഞു നിര്‍ത്തിയ പോലീസ് പുറകുവശത്തെ വിന്‍ഡൊ പൊട്ടിയിരിക്കുന്നതും, ഡ്രൈവറുടെ കൈയ്യില്‍ രക്തവും കണ്ടെത്തിയെങ്കിലും കാര്‍ പരിശോധിച്ച ശേഷം ഇവരെ പോകാന്‍ അനുവദിക്കുകയായിരുന്നു. പിന്നീട് കാര്‍ കെട്ടിവലിച്ചു കൊണ്ടുപോകുന്നതിനിടയിലാണ് ഡിക്കി പരിശോധിച്ചത്. അവിടെ ആറു വയസുകാരന്റെ ജഡം കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെ അന്വേഷിച്ചു അപ്പാര്‍ട്ട്‌മെന്റില്‍ എത്തിയെങ്കിലും അവിടെനിന്നും ഇതിനകം രക്ഷപ്പെട്ടിരുന്നു. വിദഗ്ധ അന്വേഷണത്തിനൊടുവില്‍ ഇവരെ കണ്ടെത്തി പോലീസ് കസ്റ്റഡിയിലെടുത്തു. അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും കാര്‍…

എം.സി. ചാക്കോ മണ്ണാർകാട്ടിൽ (അനുസ്മരണം)

ശ്രീ ചാക്കോ മണ്ണാര്‍കാടിന്റെ ദേഹവിയോഗത്തില്‍ അദ്ദേഹത്തെ ഓര്‍ക്കുകയും, സന്തപ്തകുടുംബാങ്ങള്‍ക്ക് സമാധനവും ആശ്വാസവും നേരുന്നതോടൊപ്പം പ്രാര്‍ത്ഥനയോടെ ആത്മാവിന് നിത്യശാന്തിയും നേരുന്നു. ചാക്കോച്ചനെ ഞാന്‍ ഓര്‍ക്കുന്നത്, മണ്‍മറഞ്ഞ സാഹിത്യകാരന്‍ ശ്രീ പോള്‍സണ്‍ ജോസഫിന്റെ അടുത്ത സുഹൃത്തായിട്ടാണ്. ഇരുവര്‍ക്കും അടുത്ത സമ്പര്‍ക്കമുണ്ടായിരുന്നു. ഒരു സഞ്ചാരസാഹിത്യകാരന്‍ എന്ന നിലയില്‍ അമേരിക്കയില്‍ ഏറെ പ്രസിദ്ധനായിരുന്നു ചാക്കോച്ചന്‍.അദ്ദേഹത്തിന്റ കുറേ പുസ്തകങ്ങളിറങ്ങിയിട്ടുണ്ട്, തരക്കേടില്ലാത്ത ശൈലിയില്‍.ശാന്തനും,സൗമ്യനുമായിരുന്ന ചാക്കോച്‌നന്‍ ലാനായുടെ സന്തതസഹചാരിയും, അഭ്യുതദയകാംക്ഷിയുമായിരുന്നു. തൊണ്ണൂറുകളുടെ അവ.ാനത്തിലും ,രണ്ടായിരത്തിന്റെ ആരംഭത്തിലും ഞങ്ങള്‍ പലയിടങ്ങളിലും കണ്ടുമുട്ടിയിട്ടുണ്ട്.ചാക്കോച്‌നന്‍ കുറേഏറെ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അവിടുത്തെ വിശേഷങ്ങള്‍,ആരെയും ആകര്‍ഷിക്കും വിധം,ഫോട്ടകള്‍ സഹിതം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ലാനയുടെയും,അമേരിക്കന്‍ മലയാള സാഹിത്യത്തിന്റേയും ആ നല്ല സുഹൃത്തിനെ വിശിഷ്യ പഴയ തലമുറയിലെ എല്ലാ സുഹൃത്തുക്കളും സ്‌നേഹപൂവര്‍വ്‌നം സ്മരിക്കുന്നു. പ്രാര്‍ത്ഥനകളര്‍പ്പിക്കുന്നു!

Happy Birthday(!) to the Global Church: The Rev. Dr. John T. Mathew

A kosher Crest forJesus’Movement: Flame of Pentecost vs. Cross of a fallenEmpire?! The day of Pentecost –commemorated on Sunday, June 5, 2022 – is an anniversary celebration of funwith flashes and flickers of a noise from the skymindful ofahowling wind that filled the whole house where unnerved believers were ready and waiting long ago.What aneyepopping pageant of the tongues of fire that spread out and touched every person there! Thiswas a highly praised experience when the Holy One breathed new life into the disenchanted disciples.Isn’t itbaffling that they dared to…

പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ജി സി സി കോൺഫറൻസും, ഗ്ലോബൽ ഫെസ്റ്റ്‌2022 ഉം വിജയകരമായി

ഡാളസ്:പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ കമ്മിറ്റിയുടെആഭിമുഖ്യത്തിൽ ജി സി സി കോൺഫറൻസും, ഗ്ലോബൽ ഫെസ്റ്റ്‌2022 ഉം ഖത്തറിലെ ഐഡിയൽ സ്കൂളിൽ വെച്ച് നടന്നു.പി എം എഫ്‌ ഗ്ലോബൽ പ്രസിഡണ്ട് എം പി സലീമിന്റെ അധ്യക്ഷതയിൽ ഖത്തർ ഇന്ത്യൻ എംബസ്സി സെക്കൻഡ്സെക്രെട്ടറി ശ്രീമതി. സോമ സുമൻ പി എം എഫ്‌ ജി സി സി കോൺഫെറൻസ് ഉൽഘടനം ചെയ്തു ഇവന്റ്ഡയറക്ടർ ആഷിക് മാഹി സ്വാഗത പ്രസംഗം നടത്തിയ പരിപാടിയിൽ ഖത്തറിലെ ക്രൊയേഷ്യൻ അംബാസിഡർശ്രീ. ഡ്രാഗോ ലോവറിക് മുഖ്യ അഥിതി ആയിരുന്നു, ഐ സി സി മുൻ പ്രസിഡ ണ്ട് ശ്രീമതി മിലൻ അരുൺ, 98.6 FM റേഡിയോ മാർക്കറ്റിംഗ് മാനേജർ ശ്രീ നൗഫൽ, മാജിക് ടൂർസ് മാനേജിങ് ഡയറക്ടർ ശ്രീ അജികുര്യാക്കോസ്, പ്രവാസി ലീഗൽ സെൽ ഡയറക്ടർ ശ്രീ അബ്ദുറഊഫ് കൊണ്ടോട്ടി, എന്നിവർ ആശംസ പ്രസംഗംനടത്തി. ശ്രീമതി ബിനി…

ആ ദീപം പൊലിഞ്ഞു: ഫൊക്കാന മുന്‍ പ്രസിഡന്റും സാമൂഹ്യപ്രവര്‍ത്തകയുമായ മറിയാമ്മ പിള്ള അന്തരിച്ചു

ചിക്കാഗോ: അമേരിക്കയില്‍ അറിയപ്പെടുന്ന വനിതാ നേതാവും സാമൂഹ്യപ്രവര്‍ത്തകയുമായ മറിയാമ്മ പിള്ള അന്തരിച്ചു. ഫൊക്കാന മുന്‍ പ്രസിഡന്റായിരുന്നു. അമേരിക്കന്‍ മലയാളി സമൂഹത്തില്‍ മാത്രമല്ല, ചിക്കാഗോയിലെ ഇന്ത്യന്‍ സമൂഹത്തില്‍ തനതായ പ്രവര്‍ത്തന മികവിലൂടെ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു മറിയാമ്മ പിള്ള. ചിക്കാഗോയിലെത്തുന്ന ഏതൊരു മലയാളിക്കും തൊഴില്‍ നേടുന്നതിന് മറിയാമ്മ പിള്ളയുടെ സഹായഹസ്തം എപ്പോഴുമുണ്ടായിരിക്കും എന്ന് അവരുമായി പരിചയപ്പെടുന്ന ആര്‍ക്കും മനസ്സിലാകും. അങ്ങനെ മലയാളികള്‍ക്ക്‌ തൊഴില്‍ നേടുന്നതിന്‌ സഹായിച്ച അദ്ധ്വാനശീല എന്ന നിലയിലും ‘ഉരുക്കു വനിത’ എന്ന പേരിലും അറിയപ്പെട്ടിരുന്ന മറിയാമ്മ പിള്ള, 2012-ല്‍ ഫൊക്കാനയുടെ പ്രസിഡന്റ് പദവിയിലെത്തിയതോടെ ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായി സ്‌ത്രീ ശക്തിയും തെളിയിച്ചു. അമേരിക്കയുടെ ഇതര ഭാഗക്കാര്‍ക്ക്‌ മറിയാമ്മ പിള്ള അപരിചിതയായിരിക്കാമെങ്കിലും ചിക്കാഗോക്കാര്‍ക്ക്‌ അവര്‍ ചിരപരിചിതയാണ്‌. മലയാളി സ്‌ത്രീകള്‍ക്ക്‌ അഭിമാനിക്കാവുന്ന വ്യക്തിത്വമാണ്‌ മറിയാമ്മ പിള്ളയുടേതെന്ന്‌ ചിക്കാഗോയിലെ മലയാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. പൊതുപ്രവര്‍ത്തന രംഗത്ത്‌ മാത്രമല്ല, ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും…

ഫൊക്കാന കേസ്: എതിര്‍കക്ഷികള്‍ ജൂണ്‍ 1-ന് കോടതിയില്‍ നേരിട്ട് ഹാജരാകണം; അതുവരെ എല്ലാ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെയ്ക്കണമെന്ന് സുപ്രീം കോടതി

ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ 2020-ലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ന്യൂയോര്‍ക്ക് ക്വീന്‍സ് കൗണ്ടി കോടതിയില്‍ ലീല മാരേട്ട്, അലക്സ് തോമസ്, ജോസഫ് കുരിയപ്പുറം എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയില്‍, എതിര്‍കക്ഷികളായ മാമ്മന്‍ സി ജേക്കബ്, ഫിലിപ്പോസ് ഫിലിപ്പ്, ബെന്‍ പോള്‍, കുരിയന്‍ പ്രക്കാനം, ജോര്‍ജി വര്‍ഗീസ് എന്നിവര്‍ നേരിട്ടോ കൗണ്‍സല്‍ മുഖേനയോ ജൂണ്‍ 1-ന് കോടതിയില്‍ ഹാജരാകണമെന്ന് ക്വീന്‍സ് കൗണ്ടി സുപ്രീം കോടതി ഉത്തരവിട്ടു. അതുവരെ ഫൊക്കാനയുടെ പേരില്‍ നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും താത്ക്കാലികമായി നിര്‍ത്തി വെയ്ക്കണമെന്നും മെയ് 23-ന് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു. 2020 ജൂണ്‍ 12-ന് നാഷണല്‍ കമ്മിറ്റി അംഗീകരിച്ച പ്രമേയം നിയമപരമായി സാധൂകരിക്കപ്പെടേണ്ടതാണെന്നും, 2020 ജൂലൈ 28-ന് നടന്ന തെരഞ്ഞെടുപ്പ് അനധികൃതമാണെന്നും, ആ തെരഞ്ഞെടുപില്‍ വിജയിച്ചവരെ അയോഗ്യരാക്കണമെന്നും ചൂണ്ടിക്കാണിച്ച് ന്യൂയോർക്ക് ക്യൂൻസ് ‌കൗണ്ടി കോടതിയില്‍ ഫയല്‍…

ടെക്സസ് ഉവാള്‍ഡയിലെ റോബ് പ്രാഥമിക സ്കൂള്‍ വെടിവെപ്പ്: സമ്മിശ്ര പ്രതികരണങ്ങളുമായി സെലിബ്രിറ്റികള്‍

ടെക്‌സാസ് : ടെക്സാസിലെ എലിമെന്‍ററി സ്‌കൂളിലുണ്ടായ വെടിവയ്‌പ്പിനെ അപലപിച്ച് സെലിബ്രിറ്റികള്‍. ചലച്ചിത്ര താരങ്ങളായ പ്രിയങ്ക ചോപ്ര, ആര്‍ മാധവന്‍, സ്വര ഭാസ്‌കര്‍, റിച്ച ഛദ്ദ, ഗായകരായ സെലീന ഗോമസ്, ടെയ്‌ലര്‍ സ്വിഫ്‌റ്റ് എന്നിവരാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. അമേരിക്കയിലെ വ്യാപകമായ ആയുധ അക്രമങ്ങള്‍ അവസാനിപ്പിക്കാൻ ഭരണകൂടം തയ്യാറാകണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടു. ടെക്‌സാസിലെ ഉവാള്‍ഡയിലെ റോബ് എലിമെന്‍ററി സ്‌കൂളില്‍ ചൊവ്വാഴ്‌ച രാവിലെ 11.30 ഓടെയുണ്ടായ വെടിവയ്‌പ്പില്‍ 19 കുട്ടികളും രണ്ട് മുതിർന്നവരും ഉൾപ്പടെ 21 പേരാണ് കൊല്ലപ്പെട്ടത്. 18കാരനായ സാല്‍വര്‍ റാമോസ് എന്നയാളാണ് അക്രമം നടത്തിയതെന്ന് ടെക്‌സാസ് ഗവര്‍ണര്‍ അറിയിച്ചു. ന്യൂയോർക്കിലെ ബഫല്ലോയില്‍ ഒരു സൂപ്പർമാർക്കറ്റിൽ ആയുധധാരി നടത്തിയ വെടിവയ്‌പ്പില്‍ പത്ത് ആഫ്രിക്കന്‍ അമേരിക്കന്‍ വംശജർ കൊല്ലപ്പെട്ട സംഭവം നടന്ന് രണ്ടാഴ്‌ചയ്ക്കുള്ളിലാണ് ടെക്‌സാസിലെ വെടിവയ്പ്പ്. https://twitter.com/ReallySwara/status/1529227267678691328?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1529227267678691328%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.etvbharat.com%2Fmalayalam%2Fkerala%2Finternational%2Ftop-news%2Fpriyanka-chopra-madhavan-call-for-stricter-gun-laws-following-texas-school-shooting%2Fkerala20220525202313734734933 അപലപിച്ച് ചലച്ചിത്ര താരങ്ങള്‍ : “അനുശോചനം മാത്രം പോരാ. ഇതിലും കൂടുതൽ…

മാറുന്ന മുദ്രാവാക്യങ്ങൾ!: കെ.വി. അമീർ

മുഷ്ടി ചുരിട്ടി വാനിലേക്കുയർത്തി തീക്ഷ്ണമായ മുദ്രാവാക്യങ്ങൾ വിളിച്ചവരാണ് നമ്മളെല്ലാം. പക്ഷെ, അതെല്ലാം സൗഹൃദാന്തരീക്ഷത്തെ തകർക്കുന്നതോ ഭീതി ജനിപ്പിക്കുന്നതോ ആയിരുന്നില്ല. മുദ്രാവാക്യങ്ങൾ വെറും ആക്ഷേപങ്ങളോ അധിക്ഷേപങ്ങളോ ഭീഷണിയോ അല്ല അങ്ങിനെ ആവാനും പാടില്ല. സമരം ചെയ്യുന്നവർക്ക്, അല്ലെങ്കിൽ റാലിയിൽ ആവേശം നല്‍കുന്നതിനപ്പുറം നമ്മൾ മുന്നോട്ട് വെക്കുന്ന ആവശ്യത്തെ, പ്രശ്നത്തെ, സന്ദേശത്തെ പൊതുസമൂഹത്തിൽ എത്തിക്കുക എന്നതാണ് മുദ്രാവാക്യ ധർമ്മം. ചില പ്രശ്നങ്ങൾ ഉണ്ടാവുമ്പോൾ ഇസ്ലാമോഫോബിയ കാലത്ത് എല്ലാ കാര്യത്തിലും സമുദായത്തിലെ ചിലർ ഇരവാദം തീർക്കുന്ന പ്രവണത ഈയിടെ വർധിച്ചു കൊണ്ടിരിക്കുന്നു. ആളുകൾ പരസ്പരം ഭയപ്പെട്ടുകൊണ്ടിരിക്കുന്നു. സമുദായങ്ങൾക്കിടയിൽ അകലങ്ങൾ വർധി(പ്പി)ക്കുന്നു. സംഘി, കൃസംഘി, സുഡാപ്പി ജിഹാദി തീവ്രവാദ അപരനാമങ്ങൾ എപ്പോൾ വേണമെങ്കിലും നമ്മുടെ മതവും രാഷ്ട്രീയവും മുന്നിൽ വെച്ച് ചിലർ നമ്മെ അണിയിക്കുന്നു! ചിലരാവട്ടെ മതേതര സേഫ് സോണിൽ നിന്ന് എല്ലാത്തിനും മാർക്കിട്ട് അപരത്വ ചാപ്പ ചാർത്തി വിപ്ലവം തീർക്കുന്നു! ഒരു…

ജോര്‍ജിയ ഗവര്‍ണ്ണര്‍ തിരഞ്ഞെടുപ്പ്: ട്രമ്പിന്റെ സ്ഥാനാര്‍ത്ഥിക്ക് പരാജയം

ജോര്‍ജിയ: ജോര്‍ജിയ സംസ്ഥാനത്ത് മെയ് 24ന് നടന്ന പ്രൈമറി തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളായി ഗവര്‍ണ്ണര്‍ സ്ഥാനത്തേക്ക് മത്സരിച്ച നിലവിലുള്ള ഗവര്‍ണ്ണര്‍ ബ്രയാന്‍ കെംപ് ട്രമ്പ് പിന്തുണ നല്‍കിയ മുന്‍ സെനറ്റര്‍ ഡേവിഡ് പെര്‍ഡ്യൂവിനെ വലിയ മാര്‍ജിന് പരാജയപ്പെടുത്തി. മുന്‍ വൈസ് പ്രസിഡന്റ് പിന്തുണച്ചത് കെംപിനെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടു കൂടിയാണ് മുന്‍ സെനറ്റര്‍ പെര്‍ഡ്യൂവിനെ ട്രമ്പ് എന്‍ഡോഴ്‌സ് ചെയ്ത് രംഗത്തിറക്കിയത്. പ്രൈമറി തിരഞ്ഞെടുപ്പില്‍ ട്രമ്പ് പിന്തുണച്ച പ്രമുഖ സ്ഥാനാര്‍ത്ഥിക്ക് ഏറ്റ വന്‍ പ്രഹരമാണ് പെര്‍ഡ്യുവിന്റെ പരാജയം. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ഇംഗിതത്തിന് വഴങ്ങിയ റിപ്പബ്ലിക്കന്‍ ഗവര്‍ണ്ണറാണ് കെംപെന്ന് ട്രമ്പ് ആരോപിച്ചിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് നല്ല പിന്തുണയുള്ള സംസ്ഥാനമാണ് ജോര്‍ജിയ. ഡമോക്രാറ്റിക് ഗവര്‍ണ്ണര്‍ സ്ഥാനാര്‍ത്ഥിയായി സ്‌റ്റേയ്‌സി അബ്രഹാം മത്സരിച്ചാലും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായ നിലവിലുള്ള ഗവര്‍ണ്ണര്‍ കെംപിന് തന്നെയായിരിക്കും വിജയം. പെര്‍ഡ്യുവിന്റെ പരാജയം ട്രമ്പിന്റെ 2024 ലെ…