സംസ്ഥാനത്ത് വേനൽ മഴ ശക്തം; ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത; അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ ശക്തമായി. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദത്തെതുടര്‍ന്നാണ് സംസ്ഥാനത്ത് മഴ ശക്തമായത്. അറബിക്കടലിൽ കേരള തീരത്തിനും ലക്ഷദ്വീപിനും മുകളിലായി ഒരു ചുഴലിക്കാറ്റ് രൂപം കൊണ്ടിട്ടുണ്ട്. അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. ആലപ്പുഴ, എറണാകുളം ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലിനും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലബാർ മേഖലയിലെ ജില്ലകളിൽ 14, 15 തീയതികളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 14-ന് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലും 15 ന് കോഴിക്കോട്, വയനാട്,…

മലപ്പുറം ജില്ലാ വിഭജനം പുതിയ സംസ്ഥാന ഭരണകൂടം നടപ്പിലാക്കണം: വെൽഫെയർ പാർട്ടി

മലപ്പുറം: ഭൂവിസ്തൃതിയും ജനസംഖ്യയും വികസന സാധ്യതയും മുൻനിർത്തി മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കേണ്ടത് അനിവാര്യമാണ്. കലക്ടർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥർക്കും ജില്ലാതല ഓഫീസ് സംവിധാനങ്ങൾക്കും നിയന്ത്രിക്കാവുന്ന അവസ്ഥയിലല്ല നിലവിൽ ജില്ലയിലെ വികസനവിഭവ വിതരണങ്ങളും ക്ഷേമപദ്ധതികളുടെ നടത്തിപ്പുമുള്ളത്. പലതും സമയബന്ധിതമായി നടപ്പിലാക്കാൻ സാധിക്കാതെ ജില്ലാ ഓഫീസ് സംവിധാനങ്ങൾ താളംതെറ്റുകയാണ്. ജില്ല രൂപീകരിക്കുമ്പോൾ 14 ലക്ഷമായിരുന്നു മലപ്പുറത്തെ ജനസംഖ്യ. ഇപ്പോഴിത് മൂന്നിരട്ടിയിലധികം വർധിച്ച് അമ്പത് ലക്ഷത്തോളമായിട്ടുണ്ട്. ഇത്രയും ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ജില്ലാ ഭരണകൂട സംവിധാനങ്ങൾ മലപ്പുറത്തില്ല. ജില്ലാ ഭരണത്തിന് നേതൃത്വം നൽകിയ മുൻ കലക്ടർ വി.ആർ വിനോദും ഇപ്പോൾ സബ്കലക്ടർ ദിലീപ് കെ. കൈനിക്കരയും ജില്ലാ വിഭജനം ആവശ്യപ്പെട്ടത് ഈ ഭരണപരമായ പ്രതിസന്ധികൾ നേരിട്ടനുഭവിച്ചത് കൊണ്ടുകൂടിയാണ്. വെൽഫെയർ പാർട്ടിയടക്കമുള്ള രാഷ്ട്രീയ പാർട്ടികളും മതസാമൂഹ്യ സംഘടനകളും ഈ ആവശ്യം പല പ്രാവശ്യം ഉയർത്തിയതാണ്. സംസ്ഥാനത്ത് വരാൻ പോകുന്ന…

അത്താണി എയര്‍പോര്‍ട്ട് റോഡിനു സമീപമുണ്ടായ വാഹനാപകടത്തിൽ നഴ്‌സിംഗ് വിദ്യാർത്ഥിനി മരിച്ചു

നെടുമ്പാശ്ശേരി: അത്താണി എയർപോർട്ട് റോഡിന് സമീപം ബൈക്കിന് പിന്നിൽ കാർ ഇടിച്ചു കയറി നഴ്‌സിംഗ് വിദ്യാർത്ഥിനി മരിച്ചു. കാസർകോട് നെല്ലിക്കട്ടയ്ക്ക് സമീപം മധൂർ പട്ടിലക്കുന്നിൽ വാടക വീട്ടിൽ താമസിച്ചിരുന്ന പരേതനായ അബൂബക്കറിന്റെ മകൾ ഇഷാന ഇസ്മത്ത് (20) ആണ് അപകടത്തിൽ മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കാസർകോട് ചെമ്പിട്ടുകുഴി മുട്ടത്തൊടി സാദത്ത് മഞ്ഞളിൽ ഫാറൂഖിന്റെ മകൻ സർഫത്തിനെ (27) പരിക്കുകളോടെ അങ്കമാലി എൽഎഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ നാല് മണിയോടെ എയർപോർട്ട് റോഡിലെ ബിപിസിഎൽ പെട്രോൾ പമ്പിന് സമീപമാണ് അപകടം. അമിതവേഗതയിൽ വന്ന സ്വിഫ്റ്റ് കാർ അപകടത്തിൽപ്പെട്ടാണ് അപകടം. റോഡിൽ വീണ ഇഷാനയുടെ തലയ്ക്കാണ് പരിക്കേറ്റത്. കാസർഗോഡ് യുണൈറ്റഡ് നഴ്സിംഗ് സ്കൂളിലെ വിദ്യാർത്ഥിനിയായിരുന്നു ഇഷാന. തൃപ്പൂണിത്തുറ സ്റ്റാച്യുവിൽ ഫാഷൻ സ്റ്റോർ നടത്തുന്ന സർഫത്ത് ഇഷാനയുടെ സുഹൃത്തായിരുന്നു. നഫീസയാണ് ഇഷാന ഇസ്മത്തിന്റെ അമ്മ. മൂന്ന് സഹോദരങ്ങളുണ്ട്. സ്വിഫ്റ്റ് കാര്‍…

മുഖ്യമന്ത്രിയുടെ നിയമനത്തെക്കുറിച്ചുള്ള തീരുമാനം നാളെ (മെയ് 12) രാത്രിയോടെ ഉണ്ടായേക്കുമെന്ന് സൂചന

തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയുടെ നിയമനത്തെക്കുറിച്ചുള്ള തീരുമാനം അനിശ്ചിതത്വത്തില്‍ തുടരുന്ന സാഹചര്യത്തില്‍, പാർട്ടി പ്രവർത്തകരിലും പ്രാദേശിക നേതാക്കളിലും വർദ്ധിച്ചുവരുന്ന അതൃപ്തി കണക്കിലെടുത്ത്, കോൺഗ്രസ് ഹൈക്കമാൻഡ് മധ്യസ്ഥ ശ്രമങ്ങൾ ഡല്‍ഹിയില്‍ തകൃതിയായി നടക്കുന്നു. സ്തംഭനാവസ്ഥ പരിഹരിക്കുന്നതിനുള്ള നിർണായക നീക്കത്തിൽ, എ.ഐ.സി.സി കേരളത്തിലെ മുതിർന്ന നേതൃത്വത്തിന്റെ വിശാലമായ ഒരു നിരയെ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി ഉന്നതതല ചർച്ചകൾക്കായി ഡൽഹിയിലേക്ക് വിളിപ്പിച്ചു. അഞ്ച് മുൻ കെപിസിസി പ്രസിഡന്റുമാരും നിലവിലെ വർക്കിംഗ് പ്രസിഡന്റുമാരും ഉൾപ്പെടുന്ന സംസ്ഥാന യൂണിറ്റിലെ ഒരു “ഹൂസ് ഹു” പ്രതിനിധി സംഘത്തിൽ ഉൾപ്പെടുന്നു. ചൊവ്വാഴ്ച വൈകുന്നേരത്തോടെ അന്തിമ പ്രഖ്യാപനം നടത്താൻ കേന്ദ്ര നേതൃത്വം ലക്ഷ്യമിടുന്നുവെന്നാണ് ഏറ്റവും അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. രമേശ് ചെന്നിത്തല, വി ഡി സതീശൻ, കെ സി വേണുഗോപാൽ എന്നിവർ തമ്മിലുള്ള ശക്തമായ ത്രികോണ മത്സരത്തിൽ നിന്നാണ് പ്രതിസന്ധി ഉടലെടുത്തത്. നിരവധി തവണ ചർച്ചകൾ നടത്തിയിട്ടും,…

പിണറായി വിജയന്‍ വാടക വീട്ടിലേക്ക് താമസം മാറ്റി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കേരള മുഖ്യമന്ത്രി സ്ഥാനം രാജി വെച്ച പിണറായി വിജയൻ തലസ്ഥാന നഗരിയിൽ വാടക വീട്ടിലേക്ക് താമസം മാറാൻ തീരുമാനിച്ചു. ന്യൂഡൽഹിയിൽ നടന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുത്ത ശേഷം അദ്ദേഹം ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിലേക്ക് താമസം മാറി. മുഖ്യമന്ത്രി സ്ഥാനം രാജിവച്ച ഉടനെ ക്ലിഫ് ഹൗസ് ഒഴിഞ്ഞു കൊടുത്ത് തലസ്ഥാന നഗരത്തിലെ ചിന്ത ഫ്ലാറ്റിലേക്ക് അദ്ദേഹം താമസം മാറി. മുൻ മുഖ്യമന്ത്രിമാര്‍ക്കുള്ള അപ്പാർട്ട്മെന്റിൽ തന്നെ തുടരുമെന്ന് കരുതിയിരുന്നെങ്കിലും, തീരുമാനത്തിൽ മാറ്റം വരുത്തി, അടുത്ത അഞ്ച് വർഷത്തേക്ക് അദ്ദേഹവും കുടുംബവും നഗരത്തിലെ വാടക വീട്ടിലായിരിക്കും താമസം. അതേസമയം, പിണറായി വിജയന്‍ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ പോളിറ്റ് ബ്യൂറോ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. പിബി യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിൽ പ്രതിപക്ഷ നേതാവിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന്…

കെ കരുണാകരനും സോണിയ ഗാന്ധിയും തമ്മിലുള്ള അകൽച്ചയ്ക്ക് കാരണക്കാരി പത്മജ: കെ.വി. തോമസിന്റെ നിര്‍ണ്ണായക വെളിപ്പെടുത്തൽ

കൊച്ചി: മുൻ കേരള മുഖ്യമന്ത്രി കെ. കരുണാകരനും സോണിയ ഗാന്ധിയും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴാനുള്ള കാരണക്കാരി കരുണാകരന്റെ മകൾ പത്മജ വേണുഗോപാലുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങളാണെന്ന് മുൻ കേന്ദ്രമന്ത്രി കെ.വി. തോമസ് വെളിപ്പെടുത്തി. അദ്ദേഹത്തിന്റെ ആത്മകഥയായ ‘കുമ്പളങ്ങി ടു ചെങ്കോട്ട വരെ’ എന്ന പുസ്തകത്തിലാണ് ഇത് സംബന്ധിച്ച പരാമർശങ്ങൾ എഴുതിയിട്ടുള്ളത്. 2001 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പത്മജ വേണുഗോപാലിനെ സ്ഥാനാർത്ഥിയാക്കാൻ കരുണാകരൻ ആഗ്രഹിച്ചിരുന്നുവെന്ന് പുസ്തകത്തിൽ പറയുന്നു. കരുണാകരന്റെ അഭ്യർത്ഥന പ്രകാരം താന്‍ സോണിയ ഗാന്ധിയുമായി സംസാരിച്ചിരുന്നുവെന്ന് അദ്ദേഹം കെ വി തോമസ് വ്യക്തമാക്കുന്നുണ്ട്. എന്നാല്‍, “എന്തുകൊണ്ടാണ് നിങ്ങൾ പത്മജയെ പിൻവാതിലിലൂടെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്നത്?” എന്നായിരുന്നു സോണിയ ഗാന്ധിയുടെ മറുപടിയെന്ന് പുസ്തകത്തിൽ പരാമർശിക്കുന്നു. ഈ സംഭവത്തോടെ ഇരുവരും തമ്മിലുള്ള ബന്ധം വഷളാകാൻ തുടങ്ങിയെന്നും അദ്ദേഹം എഴുതി. അതേസമയം, 2001-ൽ കെ.പി.സി.സി പ്രസിഡന്റായി കെ. മുരളീധരനെ നിയമിച്ചതിൽ…

കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ പദ്ധതിയിൽ ഉപയോഗിക്കുന്ന ബസുകളുടെ നിലവാരം മെച്ചമാക്കണം; സംസ്ഥാന ചീഫ് സെക്രട്ടറിക്കും കെഎസ്ആർടിസി സിഎംഡി ക്കും നിവേദനം നല്‍കി

എടത്വ: കെഎസ്ആർടിസിയുടെ വിവിധ ഡിപ്പോകളിൽ നിന്നുള്ള പാക്കേജ് ടൂറുകൾ വാഗ്ദാനം ചെയ്യുന്ന കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ പദ്ധതിയിൽ ഉപയോഗിക്കുന്ന ബസുകളുടെ നിലവാരം മെച്ചമാക്കണമെന്നും, യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകനും കൺസ്യൂമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ മുൻ ജനറൽ സെക്രട്ടറിയുമായ ഡോ. ജോൺസൺ വി ഇടിക്കുള സംസ്ഥാന ചീഫ് സെക്രട്ടറിക്കും കെഎസ്ആർടിസി ചീഫ് മാനേജിംഗ് ഡയറക്ടർക്കും നിവേദനം നല്‍കി. പ്രത്യേക സേവനങ്ങളിലൂടെ ജനപ്രിയ സ്ഥലങ്ങളായ ഹിൽ സ്റ്റേഷനുകൾ, കായലുകൾ, തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവിടങ്ങൾ സന്ദർശിക്കുന്നതിന് താങ്ങാനാവുന്ന ബജറ്റിൽ കെഎസ്ആർടിസി വിഭാവനം ചെയ്ത പദ്ധതിയാണ് ബജറ്റ് ടൂറിസം സെൽ. എന്നാൽ, സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതോടെ “ഉല്ലാസയാത്ര” കൾ ദുരിത യാത്രയായി മാറുകയാണ്. “ഉല്ലാസയാത്ര “എന്ന് ബോർഡ് വെച്ചുകൊണ്ട് പഴകിയ ബസുകൾ ഓടിച്ചാൽ ആനന്ദ യാത്രകൾ ആകില്ലെന്നും, യാത്രക്കിടയിൽ ബസ്സുകൾ കേടായി സഞ്ചാരികള്‍ അർദ്ധരാത്രിയിൽ പെരുവഴിയിലാകുന്നത്…

മുഖ്യമന്ത്രി കസേര ചെന്നിത്തലയ്ക്കും സതീശനും ‘പപ്പാതി’ വീതിച്ച് ഖാര്‍ഗെ; വേണുഗോപാലിനെ മാറ്റി നിര്‍ത്തുന്നതില്‍ രാഹുല്‍ ഗാന്ധിക്ക് അതൃപ്തി

ന്യൂഡൽഹി/തിരുവനന്തപുരം: സംസ്ഥാനത്ത് യുഡി‌എഫ് നേടിയ അത്യുജ്ജ്വല വിജയത്തിന് പിന്നാലെ, മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം പരിഹരിക്കുന്നതിനായി എഐസിസി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പുതിയ ‘ഏകകണ്ഠമായ പരിഹാര ഫോർമുല’ മുന്നോട്ടു വെച്ചു. മുഖ്യമന്ത്രി സ്ഥാനം പ്രതിപക്ഷ നേതാവ് വി ഡി സതീശനും മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ‘പപ്പാതി’ പങ്കിടണമെന്ന് അദ്ദേഹം നിർദ്ദേശിച്ചതായി സൂചന. അതായത് രണ്ടര വര്‍ഷം വീതം ഇരുവരും കസേര പങ്കിടണം. തർക്കം ഒഴിവാക്കാൻ സീനിയോറിറ്റി അടിസ്ഥാനമാക്കി ആദ്യത്തെ രണ്ടര വർഷം രമേശ് ചെന്നിത്തലയ്ക്കും ബാക്കി രണ്ടര വർഷം വി.ഡി. സതീശനും നൽകണമെന്നാണ് ഖാർഗെ നിർദ്ദേശിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ പാർട്ടിയെ മുന്നിൽ നിന്ന് നയിച്ച സതീശനെയും പാർട്ടിയിലെ മുതിർന്ന നേതാവായ ചെന്നിത്തലയെയും തൃപ്തിപ്പെടുത്താനാണ് ഖാര്‍ഗെയും ഈ നീക്കം. അതേസമയം, ഭൂരിപക്ഷം എംഎൽഎമാരുടെയും പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്ന എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലിനെ ഒഴിവാക്കുന്നതിനോട് രാഹുൽ ഗാന്ധി വിയോജിപ്പ്…

സോളിഡാരിറ്റി യൂത്ത് മീറ്റ് ജില്ലതല ഉദ്ഘാടനം

മലപ്പുറം : ‘പ്രവാചക ദൗത്യം നെഞ്ചേറ്റിയ യൗവനം’ തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മീറ്റുകളുടെ മലപ്പുറം ഈസ്റ്റ് ജില്ലാതല ഉദ്ഘാടനം കടുങ്ങൂത്തിൽ നടന്നു. സോളിഡാരിറ്റി മലപ്പുറം ഈസ്റ്റ് ജില്ല പ്രസിഡന്റ് കെ.പി അജ്മൽ ഉദ്ഘാടനം നിർവഹിച്ചു. സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് ലബീബ് മക്കരപ്പറമ്പ് അദ്ധ്യക്ഷത വഹിച്ചു. സി.എച്ച് റാസി ഖിറാഅത്ത് നടത്തി. കടുങ്ങൂത്ത് യൂനിറ്റ് പ്രസിഡന്റ് നസീഫ് സി.എച്ച് സ്വാഗതം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ വൈസ് പ്രസിഡന്റ് അനീസുദ്ധീൻ സി.എച്ച് സമാപനം നിർവഹിച്ചു.

വെൽഫെയർ പാർട്ടി വടക്കാങ്ങരയിൽ മഴക്കാല പൂർവ ശുചീകരണം നടത്തി

വടക്കാങ്ങര: മക്കരപ്പറമ്പ് ഗ്രാമ പഞ്ചായത്തിന്റെ കീഴിൽ സംഘടിപ്പിച്ചു വരുന്ന മഴക്കാല പൂർവ്വ ശുചീകരണ ക്യാമ്പയിനിന്റെ ഭാഗമായി വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി വടക്കാങ്ങര തടത്തിൽകുണ്ട് ടൗണും പരിസരവും ശുചീകരിച്ചു. കോട്ടക്കൽ നിയോജക മണ്ഡലം എം എൽ.എ പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ ശുചിത്വ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. മക്കരപ്പറമ്പ് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി ശിവദാസൻ, പത്താം വാർഡ് അംഗം നാസർ കൊളക്കന്താറ്റിൽ, എട്ടാം വാർഡ് അംഗം സമീറ തങ്കയത്തിൽ എന്നിവർ സംസാരിച്ചു. വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് കെ ജാബിർ, സെക്രട്ടറി സി.കെ സുധീർ, റഷീദ് കൊന്നോല, കെ സുഹ്റ, ഷബീർ കറുമുക്കിൽ, കമാൽ പള്ളിയാലിൽ എന്നിവർ നേതൃത്വം നൽകി.