തിരുവനന്തപുരം: നാലാഞ്ചിറയ്ക്കടുത്ത് ഉദിയന്നൂരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മണ്ണന്തല സ്വദേശിനിയായ ഹസീന ബീവിയുടെ വ്യക്തിബന്ധങ്ങളെക്കുറിച്ചുള്ള സംശയത്തെത്തുടർന്ന് ഭർത്താവ് സുരേഷ് അവരുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി പോലീസ് പറഞ്ഞു. കഴിഞ്ഞ നാല് മാസമായി കുടുംബം താമസിച്ചിരുന്ന വാടക വീട്ടിൽ വെച്ച് ബുധനാഴ്ച പുലര്‍ച്ചെ 5:30ഓടെയാണ് സംഭവം നടന്നത്. ദമ്പതികൾ തമ്മിൽ പതിവായി വഴക്ക് കൂടാറുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കുട്ടികളുടെ കണ്മുന്നില് വെച്ചാണ് കൊലപാതകം നടന്നത്. 2026 ജാനുവരിയില്‍ വട്ടിയൂർക്കാവിൽ നിന്ന് നാലാഞ്ചിറയിലേക്ക് കുടുംബം താമസം മാറിയിരുന്നു. അവരുടെ നിരന്തരമുള്ള കുടുംബകലഹങ്ങൾ പോലീസ് ഇടപെടലിന് വിധേയമായിരുന്നു. ചൊവ്വാഴ്ച, സുരേഷിനെയും ഹസീനയെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും അവിടെ വെച്ച് അവരുടെ അഭിപ്രായവ്യത്യാസങ്ങൾ രമ്യമായി പരിഹരിക്കാൻ ഉദ്യോഗസ്ഥർ ഉപദേശിക്കുകയും ചെയ്തിരുന്നു. എന്നാല്‍, അവര്‍ വീട്ടിൽ തിരിച്ചെത്തി 24 മണിക്കൂറിനുള്ളിൽ വീണ്ടും വഴക്കു കൂടുകയും അത് കൊലപാതകത്തില്‍ കലാശിക്കുകയും ചെയ്തു.…
Category: KERALA
മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; സ്ഥിരം പരിഹാരത്തിനുള്ള നയരേഖ സർക്കാർ പ്രഖ്യാപിക്കണം: നഈം ഗഫൂർ
താൽക്കാലിക സീറ്റ് വർധനവെന്ന കണ്ണിൽ പൊടിയിടലിനെതിരെ ഫ്രറ്റേണിറ്റി പ്രതിഷേധിക്കും കോഴിക്കോട്: കാലങ്ങളായി ഇവിടുത്തെ വിദ്യാർത്ഥി സംഘടനകൾ ഉന്നയിക്കുന്ന പ്ലസ് വൺ സീറ്റ് വിതരണത്തിൽ നിലനിൽക്കുന്ന പ്രാദേശിക അസന്തുലിതാവസ്ഥയും മലബാറിലെ സീറ്റ് ക്ഷാമവും പരിഹരിച്ചുകൊണ്ടുള്ള നടപടിക്രമമാണ് ഹയർ സെക്കൻഡറി പ്രവേശനത്തിൽ ആരംഭിച്ചതെന്ന വിദ്യാഭ്യാസ മന്ത്രി എൻ. ശംസുദ്ദീൻ്റെ അവകാശവാദം യാഥാർത്ഥ്യത്തിന് നിരക്കാത്തതാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ. മലബാർ വിദ്യാഭ്യാസ അവഗണനയുടെ കാതലായ പരിഹാരത്തെ അഭിമുഖീകരിക്കാതെയാണ് പ്ലസ് വൺ പ്രവേശന നടപടികൾ ആരംഭിച്ചിരിക്കുന്നത്. ഈ അധ്യയന വർഷാരംഭം സംസ്ഥാനത്താകെയുണ്ടായിരുന്ന പ്ലസ് വൺ സീറ്റുകളുടെ അടിസ്ഥാന എണ്ണം 3,61,044 ആയിരുന്നു. എന്നാൽ, എസ് എസ് എൽ സി പാസായവർ 4,10,456 പേരാണ്. ഇതിൽ സീറ്റില്ലാതെ പുറത്താകാൻ സാധ്യയതയുള്ളവർ അധികവും മലബാർ ജില്ലകളിലാണ്. ഈ സീറ്റ് ക്ഷാമം പരിഹരിക്കാനാണ് സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ 30 ശതമാനം ആനുപാതിക വർദ്ധനവ്…
മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പാൽ ഉത്പാദനം ഒരു കോടി ലിറ്ററായി ഉയർത്തുക എന്നതാണ് ലക്ഷ്യം: മുഖ്യമന്ത്രി
തിരുവനന്തപുരം: അടുത്ത മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പാൽ ഉൽപാദനം 100 ലക്ഷം (ഒരു കോടി) ലിറ്ററായി വര്‍ദ്ധിപ്പിക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. തിരുവനന്തപുരത്ത് ജവഹർ സഹകരണ ഭവനിൽ ലോക ക്ഷീരദിനത്തിന്റെ സംസ്ഥാനതല ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. സമഗ്രമായ ഈ വലിയ ലക്ഷ്യത്തിലേക്കെത്താൻ ക്ഷീരകർഷകരുടെയും സംഘങ്ങളുടെയും എല്ലാവിധ സഹകരണവുമുണ്ടാവണം. നിലവിൽ 70 ലക്ഷം ലിറ്റർ പാലാണ് സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്നത്, എന്നാൽ നമ്മുടെ ആവശ്യം 86 ലക്ഷം ലിറ്ററാണ്. പാൽ ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിനൊപ്പം പാലിന്റെ മൂല്യവർദ്ധിത ഉൽപന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള സംരംഭങ്ങൾക്ക് സർക്കാർ പൂർണ്ണ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്ഷീരകർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധിയായ കാലിത്തീറ്റയുടെ വിലക്കയറ്റം തടയാൻ സർക്കാർ വിപണിയിൽ കർശനമായി ഇടപെടും. പാലിന് വില കൂട്ടുമ്പോൾ കാലിത്തീറ്റ കമ്പനികളും അന്യായമായി വില വർദ്ധിപ്പിച്ച് കർഷകരെ ദ്രോഹിക്കുന്ന പ്രവണത അനുവദിക്കില്ല.…
വിദ്യാർത്ഥികളിൽ കാർഷിക അവബോധം വളർത്തുന്നതിനായി ‘കതിർ’ പദ്ധതിക്ക് ജൂണ്‍ 5-ന് തുടക്കം കുറിക്കും
തിരുവനന്തപുരം: വിദ്യാർത്ഥികളെ കാർഷിക മേഖലയിലേക്കും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലേക്കും അടുപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ‘കതിർ’ (Kerala Agriculture Technology Heritage and Innovation for Rural Understanding) പദ്ധതി ആരംഭിക്കുന്നു. കൃഷി വകുപ്പിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ജൂൺ 5 ന് രാവിലെ 10.30 ന് പരിസ്ഥിതി ദിനത്തിൽ സെക്രട്ടേറിയറ്റ് വളപ്പിൽ മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. ഓണത്തിന് സുരക്ഷിതവും വിഷരഹിതവുമായ പച്ചക്കറികളും പൂക്കളും നൽകുക എന്ന ലക്ഷ്യത്തോടെയുള്ള ‘ഓണത്തിനോരകം വിളവിന്റെ വിസ്മയം 2026’ എന്ന സമഗ്ര കാർഷിക കാമ്പെയ്നും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. ചടങ്ങിന്റെ ഭാഗമായി സെക്രട്ടേറിയറ്റ് അങ്കണത്തിൽ ഫലവൃക്ഷത്തൈകൾ നടും. നിയമസഭാ മീഡിയ റൂമിൽ നടന്ന പത്രസമ്മേളനത്തിൽ കൃഷി മന്ത്രി ടി സിദ്ദിഖ് മികച്ച കുട്ടി കർഷകരെയും മാതൃകാ കർഷകരെയും ചടങ്ങിൽ ആദരിക്കുമെന്ന് പ്രഖ്യാപിച്ചു. വിദ്യാഭ്യാസ…
സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ ഗതാഗത വകുപ്പ് പദ്ധതിയിടുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് വാഹന ഫിറ്റ്നസ് പരിശോധനാ സംവിധാനത്തിന്റെ സമ്പൂർണ നവീകരണത്തിന്റെ ഭാഗമായി 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ (എടിഎസ്) സ്ഥാപിക്കുന്നു. തൈക്കാട് പോലീസ് പരിശീലന കോളേജിൽ നടന്ന അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ട്രെയിനികളുടെ 17-ാമത് ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ചുകൊണ്ട് ഗതാഗത മന്ത്രി സി പി ജോൺ ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഓരോ ജില്ലയിലും രണ്ട് എടിഎസ് വീതമായിരിക്കും സ്ഥാപിക്കുക. പരമ്പരാഗത പരിശോധനാ രീതികൾക്ക് പകരം മെഷീൻ അധിഷ്ഠിതവും ഔട്ട്സോഴ്സ് പിന്തുണയുള്ളതുമായ ആധുനിക സംവിധാനങ്ങളിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ആധുനികവൽക്കരണത്തിന്റെയും ഓട്ടോമേഷന്റെയും നിർണായക ഘട്ടത്തിലാണ് പുതിയ തലമുറ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ സേവനത്തിലേക്ക് പ്രവേശിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. സ്മാർട്ട് മൂവ് ആപ്ലിക്കേഷൻ: രാജ്യത്ത് കമ്പ്യൂട്ടർവൽക്കരണം ആദ്യമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളിൽ ഒന്നായ കേരളം വികസിപ്പിച്ച സ്മാർട്ട് മൂവ് ആപ്ലിക്കേഷനാണ് ദേശീയതലത്തിലെ…
സന്നദ്ധ സംഘടനകള്‍ നാടിന്റെ പ്രകാശ ഗോപുരം ആകണം : റെജി ചെറിയാൻ എംഎൽഎ
‘അക്ഷരങ്ങൾ പൂക്കുന്ന നേരം’ ഉദ്ഘാടനം ചെയ്തു എടത്വ: സന്നദ്ധ സംഘടനകള്‍ നാടിന്റെ പ്രകാശ ഗോപുരം ആകണമെന്ന് റെജി ചെറിയാൻ എംഎൽഎ പ്രസ്താവിച്ചു. തലവടി ചുണ്ടൻ വള്ളം ഓവർസീസ് ഫാൻസ് അസോസിയേഷന്റെ സാമൂഹിക പ്രതിബദ്ധത പ്രശംസനീയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തലവടി ചുണ്ടൻ വള്ളം ഓവർസീസ് ഫാൻസ് അസോസിയേഷന് (ടോഫാ) സംഘടിപ്പിച്ച ‘അക്ഷരങ്ങൾ പൂക്കുന്ന നേരം’ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.തലവടി ഗ്രാമ പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് അധ്യക്ഷത വഹിച്ചു.എഡിയുപി സ്കൂൾ മാനേജർ ബി.രമേശ്കുമാർ മുഖ്യ പ്രഭാഷണം നടത്തി. സമിതി സെക്രട്ടറിയും എക്സൈസ് ഓഫീസേഴ്സ് അസോസിയേഷന് ആലപ്പുഴ ജില്ല സെക്രട്ടറിയുമായ അരുൺകുമാർ പുന്നശ്ശേരിൽ ലഹരി വിരുദ്ധ ബോധവല്‍ക്കരണ സന്ദേശം നല്കി. അദ്ധ്യയന വർഷം പ്രവേശനം നേടുന്ന വിദ്യാര്‍ഥികൾക്ക് തലവടി ചുണ്ടൻ വള്ളം ഓവർസീസ് ഫാൻസ് അസോസിയേഷന് ആകർഷകമായ രീതിയിൽ രൂപകല്പന ചെയ്ത നോട്ട് ബുക്കുകളുടെ പ്രകാശനം…
പുതുതലമുറയ്ക്കായി ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ സ്ഥാപിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: പുതുതലമുറയുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി കേരളത്തിൽ ലോകോത്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും കോഴ്സുകളും സ്ഥാപിക്കുന്നതിനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോകുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘പാഠം 1 പുതുയുഗ വിദ്യാലയം’ സംസ്ഥാനതല സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് ചടങ്ങ് നടന്നത്. ഗൃഹാതുരത്വം നിറഞ്ഞ തന്റെ ബാല്യകാല ഓർമകൾ പങ്കുവെച്ച മുഖ്യമന്ത്രി, കുട്ടികളുടെ വിദ്യാഭ്യാസത്തിനായി വലിയ സ്വപ്നങ്ങൾ കാണുന്ന കേരളത്തിലെ അമ്മമാരുടെ സംഭാവനകളെ പ്രത്യേകം അനുസ്മരിച്ചു. അധ്യാപകരും രക്ഷിതാക്കളും തമ്മിൽ സൗഹൃദപരമായ ബന്ധം വളർത്തിയെടുക്കണമെന്നും കുട്ടികളുടെ കഴിവുകൾ ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കേണ്ടത് ഇരുവരുടെയും സംയുക്ത ഉത്തരവാദിത്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലണ്ടനിലെ ഒരു സ്കൂളിൽ വിദ്യാർഥിയുടെ ഗണിതശേഷി തിരിച്ചറിഞ്ഞ് രക്ഷിതാക്കളെ അറിയിച്ച അനുഭവം അദ്ദേഹം…
എല്ലാ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും സിനിമാ ചിത്രീകരണ സൗഹൃദമാക്കും: മന്ത്രി പി സി വിഷ്ണുനാഥ്
തിരുവനന്തപുരം: കേരളത്തിലെ എല്ലാ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും സിനിമാ ഷൂട്ടിംഗ് സൗഹൃദമാക്കുമെന്നും പൈറസിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും സിനിമ, ടൂറിസം, സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ് പറഞ്ഞു. തിരുവനന്തപുരത്തെ മസ്കറ്റ് ഹോട്ടലിൽ മലയാള സിനിമയിലെ വിവിധ സംഘടനകളുടെ പ്രതിനിധികളുമായി വിളിച്ചു ചേർത്ത ചർച്ചയ്ക്ക് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. അടിയന്തര പ്രാധാന്യത്തോടെയാണ് സിനിമ സംഘടനകളുടെ സംയുക്ത യോഗം വിളിച്ചുചേർത്തത്. മലയാള സിനിമ ഇന്ന് ഇന്ത്യയിൽ ഏറ്റവും മികച്ച നിലയിൽ തിളങ്ങിനിൽക്കുന്ന സമയമാണ്. സിനിമയുടെ മാർക്കറ്റ് വലിയ രീതിയിൽ വിപുലമായിട്ടുണ്ട്. സിനിമ ഇൻഡസ്ട്രിക്ക് മോശം വരുന്ന ഒന്നും ഉണ്ടാകാതിരിക്കാൻ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും മന്ത്രി പറഞ്ഞു. സിനിമ സംഘടനകൾ ഉന്നയിച്ച ‘ഇരട്ട നികുതി’ എന്ന വിഷയം സർക്കാർ ഗൗരവമായി ചർച്ച ചെയ്യുമെന്ന് മന്ത്രി ഉറപ്പുനൽകി. എന്നാൽ സിനിമ വകുപ്പ് മാത്രമല്ല, ധനകാര്യ വകുപ്പും തദ്ദേശ സ്വയംഭരണ…
ലഹരി മാഫിയയ്ക്കെതിരെ പോരാടാന്‍ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് തുടക്കമായി
സംസ്ഥാനത്തെ മയക്കുമരുന്ന് ശൃംഖലയെ തകർക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ച ലഹരി പ്രതിരോധ കർമ്മപദ്ധതിയായ ‘ഓപ്പറേഷൻ തൂഫാൻ’ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ നിർവഹിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ ലഹരി മാഫിയയെ കേരളത്തിൽ നിന്ന് തുരത്താൻ സമൂഹം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്ന് ആഹ്വാനം ചെയ്തു. നാടിന്റെ ഏറ്റവും വലിയ സമ്പത്തായ യുവതലമുറയെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയ്ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ രാജ്യത്തിന് മാതൃകയായ കേരളം മയക്കുമരുന്ന് വ്യാപനത്തിന്റെ വെല്ലുവിളി നേരിടേണ്ടിവരുന്നത് അതീവ ദൗർഭാഗ്യകരമാണ്. മയക്കുമരുന്നിന്റെ സ്വാധീനത്തിൽ കുറ്റകൃത്യങ്ങളുടെ സ്വഭാവം കൂടുതൽ ക്രൂരമാവുകയാണ്. ലഹരി ഉപയോഗം കുടുംബബന്ധങ്ങളെപ്പോലും തകർക്കുന്ന സംഭവങ്ങൾ വർധിക്കുന്നതും ആശങ്കാജനകമാണ്. സംസ്ഥാനത്തെ ജനസംഖ്യയിൽ വലിയൊരു വിഭാഗം യുവജനതയാണെന്നും കേരളത്തിന്റെ ഭാവി പുരോഗതിക്ക് കരുത്താകേണ്ട ഈ യുവത്വത്തെയാണ് ലഹരി മാഫിയ ലക്ഷ്യമിടുന്നതെന്നും അതിൽ…
ഇന്ധന വില വര്‍ദ്ധന: യുഡിഎഫ് സർക്കാർ കേന്ദ്ര സർക്കാരുമായി ഒത്തുകളിക്കുകയാണെന്ന് എം വി ഗോവിന്ദന്; ജൂണ്‍ 4-ന് സിപിഐഎം സംസ്ഥാനവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കും
തിരുവനന്തപുരം: ഇന്ധനവില അനിയന്ത്രിതമായി വർദ്ധിപ്പിച്ചുകൊണ്ട് ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും, അതിനെതിരെ മൗനം പാലിക്കുന്ന സംസ്ഥാനത്തെ പുതിയ യുഡിഎഫ് സർക്കാരിന്റെ നിലപാടുകൾക്കെതിരെയും ജൂൺ 4 വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി ജനകീയ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ ജില്ലാ, ഏരിയ കേന്ദ്രങ്ങളിലെയും കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലും മറ്റ് തിരഞ്ഞെടുത്ത പ്രധാന കേന്ദ്രങ്ങളിലും പൊതുജന പ്രതിഷേധം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ സാധാരണക്കാരെ ഞെരുക്കിക്കൊണ്ട് ഇന്ധനവില വൻതോതിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. മെയ് 15 മുതൽ 25 വരെയുള്ള 11 ദിവസത്തിനുള്ളിൽ പൊതുമേഖലാ എണ്ണക്കമ്പനികൾ പെട്രോൾ, ഡീസൽ വില നാല് തവണ വർദ്ധിപ്പിച്ചു. ഈ കുറച്ച് ദിവസങ്ങൾക്കുള്ളിൽ 7.50 രൂപയുടെ വര്‍ദ്ധനവ് ഉപഭോക്താക്കളുടെ മേൽ ചുമത്തി. നേരത്തെ, അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഇടിഞ്ഞപ്പോൾ, ജനങ്ങൾക്ക് ആനുകൂല്യം ലഭിക്കുന്നത്…
