കോഴിക്കോട്: കോഴിക്കോട് നിന്ന് ഒരാഴ്ച മുമ്പ് കാണാതായ കോഴിക്കോട് സ്വദേശി സൈനബ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മലപ്പുറം സ്വദേശി സമദ് എന്ന യുവാവാണ് കോഴിക്കോട് കസബ സ്റ്റേഷനിലെത്തി മൊഴി നൽകിയത്. സ്വർണാഭരണങ്ങൾ മോഷ്ടിക്കാനായി കാറിൽ വെച്ച് സൈനബയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുവാവ് പോലീസിനോട് വെളിപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് യുവാവുമായി തെരച്ചില്‍ നടത്താന്‍ ഗൂഡല്ലൂരിലെത്തി. കോഴിക്കോട് ബസ് സ്റ്റാൻഡിൽ നിന്നാണ് ഇരുവരും യാത്ര തുടങ്ങിയതെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. കാറിൽവെച്ച് കഴുത്തുഞെരിച്ച് കൊന്നശേഷം നാടുകാണി ചുരത്തിലെ കൊക്കയിൽ തള്ളിയെന്നാണ് യുവാവ് നൽകിയ മൊഴി. കൊലപാതകത്തിൽ ഇയാള്‍ക്ക് ഗൂഡലൂർ സ്വദേശി സുലൈമാൻ എന്ന ആളുടെയും സഹായം ലഭിച്ചിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയാൽ മാത്രമേ കൊലപാതകം ഉറപ്പിക്കാനാവൂ എന്ന് പോലീസ് വ്യക്തമാക്കി. ഒരാഴ്ച മുൻപാണ് കോഴിക്കോട് കുറ്റിക്കാട്ടൂർ സ്വദേശിനി സൈനബയെ(59) കാണാനില്ലെന്ന പരാതി പോലീസിന് ലഭിക്കുന്നത്. പരാതിയുടെ…
Category: KERALA
ലൈഫ് മിഷന് പദ്ധതി പ്രകാരം വീട് പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല; 73-കാരന് ആത്മഹത്യ ചെയ്തു
പത്തനംതിട്ട: ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന വീട് പൂർത്തീകരിക്കാൻ പണം കിട്ടാതായതോടെ വയോധികൻ ആത്മഹത്യാക്കുറിപ്പെഴുതി വെച്ച് ജീവനൊടുക്കി. ശനിയാഴ്ചയാണ് 73 കാരനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഓമല്ലൂർ ബിജു ഭവനിൽ ഗോപി (73) ആണ് വീടുപണി പൂർത്തിയാക്കാനാകാത്തതിന്റെ വിഷമത്തിൽ ആത്മഹത്യ ചെയ്തത്. പള്ളത്ത് സന്തോഷ്മുക്ക്-മുതുകുടക്ക റോഡിൽ വീട് നിർമാണത്തിനായി ഇറക്കിയ മെറ്റലിന് സമീപമാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ജീവിതത്തിൽ പരാജയപ്പെട്ടവന് ജീവിക്കാൻ അർഹതയില്ലെന്നും അതുകൊണ്ട് താൻ പോകുന്നുവെന്നുമാണ് വയോധികൻ ആത്മഹത്യാക്കുറിപ്പിൽ എഴുതിയിരുന്നത്. ‘വീട് പണി എങ്ങും എത്തിയില്ല. പണം കിട്ടാത്തതുകൊണ്ട്. ഓണത്തിനുമുമ്പ് വാർപ്പ് വരെ എത്തിച്ചതാണ്. ഇതുവരെയും വാർപ്പിനുള്ള തുക കിട്ടിയില്ല. എല്ലാവരും എന്നോട് ക്ഷമിക്കണമെന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു. അദ്ദേഹത്തിന്റെ ഭാര്യ ലീല ഒരു വർഷമായി പക്ഷാഘാതത്തെത്തുടർന്ന് കിടപ്പിലാണ്. വൃക്കരോഗിയായ ഗോപിയെ, ഭാര്യയുടെ രോഗവും വീടുപണി തീർക്കാനാവാത്തതിന്റെ വിഷമവും അലട്ടിയിരുന്നതായി മകൾ ബിന്ദുമോൾ പറയുന്നു.…
നാടിൻ്റെ സഹായത്തിന് കാത്തു നില്‍ക്കാതെ അജീഷ് യാത്രയായി
എടത്വ: ദീപാവലി ദിനത്തിൽ തലവടി ഗ്രാമത്തെ സങ്കടക്കടലാക്കി അജീഷിൻ്റെ മരണ വാർത്തയെത്തി. തലവടി 11-ാം വാർഡിൽ തെന്നശ്ശേരിൽ തെക്കേതിൽ മുണ്ടുകാട്ട് വീട്ടിൽ രാമചന്ദ്രൻ്റെയും രത്നമ്മയുടെയും മകൻ അജീഷ് കുമാറിൻ്റെ (39) മരണ വാർത്ത ഒരു നാടിൻ്റെ മുഴുവൻ തേങ്ങലായി മാറി. കരൾ മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്കായി അടുത്ത ദിവസം വിധേയനാകേണ്ടിയിരുന്ന അജീഷ് കുമാറിനു ( 39) വേണ്ടി ചികിത്സാ സഹായ നിധി സമാഹരണത്തിനിടയിലാണ് മരണ വാർത്തയെത്തിയത്. ആദ്യഘട്ടം 8 മുതൽ 13 വരെയുള്ള വാർഡുകളിൽ നിന്നും ധനസഹായ സമാഹരണം നവംബർ 5ന് നടത്തിയിരുന്നു. രണ്ടാം ഘട്ടമായി മറ്റ് വാർഡുകളിലേക്ക് പോകുന്നത് സംബന്ധിച്ച ആലോചന നടത്തുന്നതിനിടയിലാണ് മരണം സംഭവിച്ചത്. അജീഷ് കഴിഞ്ഞ രണ്ടര മാസമായി എറണാകുളം അമ്യത മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. അജീഷിൻ്റെ നിര്യാണത്തിൽ കുട്ടനാട് എം.എൽ എ തോമസ് കെ. തോമസ്, ജില്ലാ പഞ്ചായത്ത്…
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സെൻ്റ് തോമസ് നിരണം ഇടവകയുടെ നേതൃത്വത്തിൽ അഖിലലോക സണ്‍ഡേ സ്കൂള്‍ ദിനാചരണം സംഘടിപ്പിച്ചു
നിരണം: ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് സെൻ്റ് തോമസ് നിരണം ഇടവകയുടെ നേതൃത്വത്തിൽ അഖിലലോക സണ്‍ഡേ സ്കൂള്‍ ദിനാചരണം സംഘടിപ്പിച്ചു. വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന സമ്മേളനം ഇടവക വികാരി റവ. ഫാ. വില്യംസ് ചിറയത്ത് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. വിമന്‍സ് ഫെലോഷിപ്പ് പ്രസിഡൻ്റ് ജെസ്സി വില്യംസ്, റെന്നി തേവേരിൽ, അദ്ധ്യാപകരായ ശേബ വില്യംസ്, ഷിനു റെന്നി, യൂത്ത് ഫോറം കോഓർഡിനേറ്റർ മെൽവിൻ ജോസഫ് , ജിയോ ജേക്കബ്, മന്ന ജോബി, ഏബൽ, കെവിൻ മാത്യൂ, എയ്ഡൻ, സേറ സിജി എന്നിവർ പ്രസംഗിച്ചു. സണ്‍ഡേ സ്കൂള്‍ അദ്ധ്യാപകരെ ചടങ്ങിൽ അനുമോദിച്ചു. കുട്ടികളുടെ റാലിക്ക് ശേഷം പൊതുസമ്മേളനം, വിവിധ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവ നടന്നു.
സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കര്‍ഷകരെ അവഗണിച്ച് സര്‍ക്കാരിന്റെ ധൂര്‍ത്തിനെ വിമര്‍ശിച്ച് ഗവര്‍ണ്ണര്‍
ആലപ്പുഴ: തകഴിയിലെ ബിജെപി കർഷക സംഘടനാ നേതാവും ആലപ്പുഴയിൽ ഭാരതീയ കിസാൻ സംഘ് ജില്ലാ പ്രസിഡന്റുമായ പ്രസാദിന്റെ ദാരുണമായ ആത്മഹത്യയുടെ പശ്ചാത്തലത്തിൽ സർക്കാരിനെ നിശിതമായി വിമര്‍ശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കുട്ടനാട്ടിലെ കർഷക ആത്മഹത്യകളെ ഒറ്റപ്പെട്ട സംഭവങ്ങളായി കാണരുതെന്നും, പകരം ഗുരുതരമായതും വ്യാപകവുമായ ആശങ്കയായി കാണണമെന്നും ഗവർണർ ഊന്നിപ്പറഞ്ഞു. പെൻഷൻ പോലും ലഭിക്കാതെ ജനങ്ങൾ ബുദ്ധിമുട്ടുകയാണ്. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിനുവേണ്ടി സർക്കാർ വൻതുകയാണ് ചിലവഴിക്കുന്നത്. എന്നാൽ, പാവപെട്ട കർഷകരെയും സ്ത്രീകളെയും സർക്കാർ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ഗവർണർ പറഞ്ഞു. സാമ്പത്തിക പരാധീനതകൾക്കിടയിലും ആഘോഷങ്ങൾക്ക് ഒരു കുറവും ഇല്ലെന്ന് ഗവർണർ ആശങ്ക പ്രകടിപ്പിച്ചു. കർഷകരും പെൻഷൻകാരും ഒരുപോലെ നേരിടുന്ന കടുത്ത പ്രതിസന്ധി സർക്കാർ അവഗണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഡൽഹിയിലെ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ പ്രസാദിന് അന്തിമോപചാരം അർപ്പിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു, സ്ഥിതിഗതികളുടെ…
യൂണിയൻ ഭാരവാഹികൾക്ക് സ്വീകരണം നല്കി
കൊണ്ടോട്ടി : ഫ്രറ്റേണൽ ബ്രിഗേഡ്സ് എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി ജില്ലയിലെ വ്യത്യാസ്ഥ കാമ്പസ് ഇലക്ഷന് മത്സരിച്ചു വിജയിച്ച പോരാളികൾക്ക് സ്വീകരണം നൽകി. കൊണ്ടോട്ടി മർകസ് സ്കൂൾ വെച്ച് നടന്ന സ്വീകരണത്തിൽ വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് കെ എ ഷെഫീഖ് ഉദ്ഘാടനം ചെയ്തു. ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ അദ്ധ്യക്ഷത വഹിച്ചു. ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തശ്രീഫ് കെ പി, വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡന്റ് നാസർ കീഴുപറമ്പ മുഖ്യപ്രഭാഷണം നടത്തി. വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ കെ അഷ്റഫ്, എഫ് ഐ ടി യു ജില്ലാ പ്രസിഡന്റ് കൃഷ്ണൻ കുനിയിൽ, പ്രവാസി വെൽഫെയർ ഫോറം ജില്ലാ പ്രസിഡന്റ് മുഹമ്മദ് പൊന്നാനി, വിമൻസ് ജസ്റ്റിസ് ജില്ലാ കമ്മിറ്റി അംഗം നാജിയ കൊണ്ടോട്ടി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ജില്ലയിലെ…
ഏഷ്യാ പസഫിക് അസോസിയേഷൻ ഓഫ് മെഡിക്കൽ ടോക്സിക്കോളജിയുടെ വാർഷിക ശാസ്ത്രീയ സമ്മേളനം സമാപിച്ചു
തിരുവനന്തപുരം: ഏഷ്യാ പസഫിക് അസോസിയേഷൻ ഓഫ് മെഡിക്കൽ ടോക്സിക്കോളജിയുടെ (എപിഎഎംടി 2023) 21-ാമത് വാർഷിക വാർഷിക ശാസ്ത്രീയ സമ്മേളനം നവംബർ 10ന് സമാപിച്ചു. നവംബർ 7ന് ഹോട്ടൽ ഓബൈ താമരയിൽ ആരംഭിച്ച സമ്മേളനത്തിൽ കേരള സര്‍ക്കാര്‍ ഡിഎംഇ ഡോ തോമസ് മാത്യുവായിരുന്നു മുഖ്യാഥിതി. ശ്രീ ഗോകുലം മെഡിക്കൽ കോളേജ് & റിസർച്ച് ഫൗണ്ടേഷൻ വൈസ് ചെയർമാൻ പ്രൊഫ ഡോ മനോജൻ കെ കെ, തിരുവനന്തപുരം ജിജി ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ ഷീജ ജി മനോജ് എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗം എച്ച്ഒഡി ഡോ ലിനു എം ശേഖറായിരുന്നു പരിപാടിയുടെ മുഖ്യ സംഘാടകൻ. നവംബര്‍ 6ന് കേരളത്തിൽ തന്നെ ആദ്യമായി ടോക്സിക്കോളജി സിമുലേഷൻ ഏകദിന ശില്പശാല ശ്രീ ഗോകുലം മെഡിക്കൽ കോളേജിലെ ഇൻസ്റ്റിറ്റ്യുഷണൽ സ്കിൽസ് ലാബിൽ അത്യാധുനിക സൗകര്യങ്ങളോടെ സംഘടിപ്പിച്ചു. അക്യൂട്ട്…
കടക്കെണിയില്‍ ആത്മഹത്യ ചെയ്ത കര്ഷകന് പ്രസാദിന്റെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണം: രാഷ്ട്രീയ കിസാന്‍ മഹാസംഘ്
കൊച്ചി: കുട്ടനാട്ടിലെ തകഴി കുന്നമ്മ സ്വദേശി കെ.ജി.പ്രസാദ് കടക്കെണിയില്‍ ആത്മഹത്യ ചെയ്തതിന്റെ പിന്നില്‍ സംസ്ഥാന സര്‍ക്കാരിന്റെ വന്‍വീഴ്ചയാണുള്ളതെന്നും പ്രസാദിന്റെ കുടുംബത്തിന് ഒരുകോടി രൂപ നഷ്ടപരിഹാരം നല്‍കുകയും കൃഷിവകുപ്പിനെയും സപ്ലൈകോയെയും പ്രതിയാക്കി നരഹത്യയ്ക്ക് മനുഷ്യാവകാശ കമ്മീഷന് കേസെടുക്കണമെന്നും രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന സമിതി ആവശ്യപ്പെട്ടു. സംഭരിച്ച നെല്ലിന്റെ പണം ലഭിക്കാത്തതും സപ്ലൈകോയുടെ തുടര്‍ച്ചയായ നീതി നിഷേധവും മൂലം ബാങ്കില്‍ നിന്ന് ലോണ്‍ കിട്ടാതെ വന്നതുമാണ് ആത്മഹത്യയുടെ കാരണമെന്ന് തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇനിയും സര്‍ക്കാര്‍ കര്‍ഷകവിരുദ്ധ സമീപനം തുടര്‍ന്നാല്‍ സംസ്ഥാനത്ത് കര്‍ഷക ആത്മഹത്യകള്‍ ആവര്‍ത്തിക്കും. പ്രസാദിന്റെ അനന്തരാവകാശിക്ക് സര്‍ക്കാര്‍ ജോലിയും ഉറപ്പാക്കണം. കര്‍ഷക ആത്മഹത്യകള്‍ പെരുകുമ്പോള്‍ കടംവാങ്ങി ആഘോഷങ്ങളിലും ധൂര്‍ത്തിലും ആറാടുന്ന സംസ്ഥാന സര്‍ക്കാരിനെ കുറ്റവിചാരണ നടത്താന്‍ മനുഷ്യാവകാശ കമ്മീഷനും കര്‍ഷകസമൂഹവും തയ്യാറാകണമെന്നും ഈ നില തുടര്‍ന്നാല്‍ കര്‍ഷകര്‍ നിയമം കൈയിലെടുക്കുന്ന സാഹചര്യമുണ്ടാകുമെന്നും സംസ്ഥാന സമിതി ഉദ്ഘാടനം ചെയ്തുകൊണ്ട്…
മുഖ്യമന്ത്രി ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു
കോഴിക്കോട്: കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ സന്ദർശിച്ചു. ഫലസ്തീൻ ഐക്യദാർഢ്യ റാലി ഉൾപ്പെടെയുള്ള കോഴിക്കോട് ജില്ലയിലെ വിവിധ പരിപാടികളിൽ സംബന്ധിക്കാനെത്തിയ മുഖ്യമന്ത്രി രാവിലെ പതിനൊന്ന് മണിക്ക് മർകസിൽ എത്തിയാണ് കാന്തപുരത്തെ കണ്ടത്. കാന്തപുരത്തിന്റെ സുഖവിവരങ്ങൾ ആരാഞ്ഞ മുഖ്യമന്ത്രി അര മണിക്കൂറോളം അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച ഹൃദ്യമായ അനുഭവമായിരുന്നുവെന്നും തിരക്കുകൾക്കിടയിലും സന്ദർശിക്കുന്നതിനും സ്നേഹം പങ്കിടുന്നതിനും സമയം കണ്ടെത്തിയതിലുള്ള സന്തോഷം അദ്ദേഹത്തെ അറിയിച്ചതായും സന്ദർശനത്തിന് ശേഷം കാന്തപുരം പറഞ്ഞു. സിപിഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, എസ് വൈ എസ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി അബ്ദുൽ മജീദ് കക്കാട്, മലപ്പുറം സഹകരണ സ്പിന്നിങ് മിൽ ചെയർമാൻ…
മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സംഭവം; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സുരേഷ് ഗോപിക്ക് പോലീസ് നോട്ടീസ്
കോഴിക്കോട്: മാധ്യമ പ്രവർത്തകയെ അപമാനിച്ച സംഭവത്തിൽ നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിക്ക് കോഴിക്കോട് നടക്കാവ് പോലീസ് നോട്ടീസ് അയച്ചു. ഒരു ചാനൽ റിപ്പോർട്ടറെ അപമാനിച്ചുവെന്നാരോപിച്ചാണ് നടനെതിരെ കേസ്. ഈ മാസം 19 ന് മുൻപ് നടക്കാവ് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് എത്തണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ പരാതിക്കാരിയുടെയും സാക്ഷികളായ മാധ്യമ പ്രവർത്തകരുടെയും മൊഴിയെടുത്തിരുന്നു. കൂടാതെ ആ സമയത്ത് സുരേഷ് ഗോപിക്ക് ഒപ്പമുണ്ടായിരുന്ന ആളുകളുടെയും ഹോട്ടൽ ജീവനക്കാരുടെയും മൊഴികളും പോലീസ് രേഖപ്പെടുത്തിയിരുന്നു. തന്റെ പ്രവൃത്തി മാധ്യമ പ്രവർത്തകയെ വേദനിപ്പിച്ചെങ്കിൽ മാപ്പ് പറയുമെന്ന് സുരേഷ് ഗോപി നേരത്തെ പ്രതികരിച്ചിരുന്നു. എങ്കിലും താരത്തിനെതിരെ സൈബർ ആക്രമണം തുടരുകയാണ്. അതേസമയം, ഇടത് അനുഭാവമുള്ള മാധ്യമ പ്രവർത്തകർ പിന്തുടരുന്നതായി ആരോപണം ഉയർന്നപ്പോഴാണ് സുരേഷ് ഗോപിയെ ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചത്. ഗരുഡൻ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന ചടങ്ങിൽ മാധ്യമ റിപ്പോര്‍ട്ടര്‍മാരോട്…
