തിരുവനന്തപുരം, സെപ്തംബർ 5: സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പ്ലാസ്റ്റിക്ക് സർജറി വിഭാഗം മുൻ മേധാവിയും പ്രൊഫസറുമായ ഡോ. പത്മകുമാര്‍ രചിച്ച ‘ബയോഹസാഡ്’ എന്ന നോവല്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത മാധ്യമപ്രവര്ത്തകന് എം ജി രാധാകൃഷ്ണന്, കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ബി. മുരളിക്ക് പുസ്തകം നല്‍കിയാണ് പ്രകാശനം നിർവഹിച്ചത്. പ്രശസ്ത പ്ലാസ്റ്റിക്ക് സർജനായ ഡോ. പത്മകുമാറിന്റെ രണ്ടാമത്തെ ഇംഗ്ലീഷ് കൃതിയാണിത്. ആരോഗ്യ മേഖലയിലെ പ്രശ്നങ്ങളുടെയും പ്രതിസന്ധികളുടെയും കാണാപ്പുറങ്ങളാണ് നോവല്‍ മുന്നോട്ടു വയ്ക്കുന്നത്. ചടങ്ങില്‍ ഡോ. ശിവശങ്കര പിള്ള, പ്രഫ. ഡോ. നാരായണന് നായര്‍ എന്നിവരും പങ്കെടുത്തു.
Category: KERALA
മുട്ടാർ സെൻ്റ് ജോർജ് ഹൈസ്കൂളിൽ അദ്ധ്യാപക ദിനാചരണം നടത്തി
മുട്ടാർ : സെൻ്റ് ജോർജ് ഹൈസ്കൂളിൽ അദ്ധ്യാപക ദിനാചരണവും പൂർവ്വഗുരു സ്മരണാദിനവും ആചരിച്ചു. പൂർവ്വ അദ്ധ്യപക- അനദ്ധ്യാപകരും പൂർവ്വ വിദ്യാർത്ഥികളും സ്കൂൾ മുറ്റത്ത് ഒത്തുചേർന്നു. യോഗത്തിൽ ഹെഡ്മിസ്ട്രസ് സീനിയമോൾ മാത്യു അദ്ധ്യക്ഷത വഹിച്ചു. മുൻ അദ്ധ്യാപിക സാലിമ്മ സെബാസ്റ്റ്യൻ തെളിച്ച ഗുരുസ്മരണാ ദീപത്തിൽ നിന്നും വിദ്യാർത്ഥികൾ ദീപങ്ങൾ കൈമാറി. അനുമോദന യോഗത്തിൽ പൂർവ്വ വിദ്യാർത്ഥികളായ ബിനോയി എം ദാനിയൽ, വർഗ്ഗീസ് സെബാസ്റ്റ്യൻ, ജെറിൻ ജോസഫ്, അനീഷ് ജോർജ്, ജോയൽ സാജു, കാർത്തിക് പി ആർ, ക്രിസ്റ്റോ ജോസഫ്, വിജിത, റെയോണ, കെസിയ എന്നിവർ പ്രസംഗിച്ചു.
ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മ പരാമര്‍ശം: കോൺഗ്രസിന്റെ നിലപാട് രാജ്യദ്രോഹമാണെന്ന് കെ സുരേന്ദ്രന്
തിരുവനന്തപുരം: ഉദയനിധി സ്റ്റാലിന്റെ ഹിന്ദു വിരുദ്ധ പ്രസ്താവനയെ അപലപിക്കാൻ കോൺഗ്രസ് തയ്യാറാകാത്തതിനെ രൂക്ഷമായി വിമർശിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കോൺഗ്രസിന്റെ നിലപാട് രാജ്യദ്രോഹമാണെന്നും രാജ്യത്തെ ജനങ്ങളെ നിരാശപ്പെടുത്തുന്ന സമീപനമാണ് അവർ സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്ന് പറയുന്ന കെസി വേണുഗോപാൽ സനാതന ധർമ്മത്തെക്കുറിച്ച് ഗാന്ധിജി പറഞ്ഞത് വായിച്ച് പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെസി വേണുഗോപാലിന്റെ അഭിപ്രായം തന്നെയാണോ കേരളത്തിലെ കോൺഗ്രസിനും ഉള്ളതെന്ന് വിഡി സതീശനും സുധാകരനും വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു. ഉദയനിധിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച കോൺഗ്രസ് ആരെയാണ് ഭയക്കുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു. ലീഗിനെയും ജമാഅത്തെ ഇസ്ലാമിയെയും കോൺഗ്രസിന് ഭയമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഭൂരിപക്ഷ സമുദായത്തിന് എന്ത് ചെയ്താലും കുഴപ്പമില്ലെന്ന തോന്നൽ കോൺഗ്രസിനുണ്ടോയെന്നും അദ്ദേഹം ചോദിക്കുന്നു. കോൺഗ്രസിന്റെ നിലപാട് കുറ്റകരവും രാജ്യദ്രോഹവുമാണെന്ന് സുരേന്ദ്രൻ പറഞ്ഞു “ഹിന്ദു ധർമ്മം തകർക്കാൻ ഇറങ്ങിപ്പുറപ്പെട്ട പാർട്ടിയാണ് സിപിഐഎം.…
മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ എപ്പിസ്ക്കോപ്പാമാരായി തെരഞ്ഞെടുക്കപ്പെട്ടവരുടെ റമ്പാൻ പട്ടംകൊട ഒക്ടോബർ രണ്ടിന്
തിരുവല്ല: മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ എപ്പിസ്ക്കോപ്പാമാരായി തെരഞ്ഞെടുക്കപ്പെട്ട റവ. സാജു സി. പാപ്പച്ചൻ, റവ. ഡോ. ജോസഫ് ഡാനിയേൽ, റവ. മാത്യു കെ. ചാണ്ടി എന്നിവരുടെ റമ്പാൻ പട്ടം കൊട ശുശ്രൂഷ 2023 ഒക്ടോബർ 2 ന് രാവിലെ 8 മണിക്ക് റാന്നി പഴവങ്ങാടിക്കര ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ വച്ചും എപ്പിസ്ക്കോപ്പൽ സ്ഥാനാഭിഷേകം ഡിസംബർ 2 ന് തിരുവല്ലയിൽ വച്ചും നടത്തുന്നതിന് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയിൽ ചേർന്ന എപ്പിസ്ക്കോപ്പൽ സിനഡ് തീരുമാനിച്ചു. റമ്പാൻ പട്ടംകൊട ശുശ്രൂഷയും സ്ഥാനാഭിഷേകവും സംബന്ധിച്ച തുടർന്നുള്ള ക്രമീകരണങ്ങൾ സെപ്റ്റംബർ 8 ന് ചേരുന്ന സഭാ കൗൺസിലിനു ശേഷം അറിയിക്കുന്നതാണ്.
ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകം; പത്ത് പിഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് എൻഐഎ കോടതി ജാമ്യം നിഷേധിച്ചു
എറണാകുളം : 2022 ഏപ്രിൽ 16ന് ആർഎസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ 58 പേരിൽ 10 പേരുടെ ജാമ്യാപേക്ഷ പ്രത്യേക ദേശീയ അന്വേഷണ ഏജൻസി (National Investigation Agency – NIA) കോടതി തള്ളി. മതതീവ്രവാദ സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (Popular Front of India) കൂട്ട സ്ഫോടനങ്ങളും ആക്രമണങ്ങളും നടത്തുക എന്ന ഉദ്ദേശത്തോടെ പ്രതികൾ ആയുധങ്ങളും സ്ഫോടക വസ്തുക്കളും സൂക്ഷിക്കാൻ ശ്രമിച്ചതായി തെളിഞ്ഞതിനെ തുടർന്നാണ് കോടതിയുടെ തീരുമാനം. എൻഐഎ കോടതിയുടെ നിരീക്ഷണങ്ങൾ രാജ്യത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനും ജനങ്ങൾക്കിടയിൽ ഭിന്നത വിതയ്ക്കാനും ലക്ഷ്യമിട്ടുള്ള പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കുതന്ത്രത്തിലേക്ക് വെളിച്ചം വീശുന്നു. വൻതോതിലുള്ള ആക്രമണങ്ങൾക്കും അക്രമ പ്രവർത്തനങ്ങൾക്കുമായി സ്ഫോടക വസ്തുക്കളും ആയുധങ്ങളും ശേഖരിക്കാൻ സംഘടന പദ്ധതിയിട്ടിരുന്നു. അവരുടെ അജണ്ട നടപ്പിലാക്കുന്നതിനായി, റിപ്പോർട്ടിംഗ് വിംഗ്, ട്രേഡിംഗ് വിംഗ്, ഹിറ്റ് വിംഗ്…
നൂഹിലെ അതിക്രമങ്ങള്‍: വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പ്രകാശനം
രാജ്യത്ത് മുസ്ലിംകള്ക്കെതിരായ വംശഹത്യാശ്രമങ്ങളുടെ തുടർച്ചയാണ് ഹരിയാനയിൽ കണ്ടത് . ഭരണകൂടത്തിന്റേയും ജനാധിപത്യ സംവിധാനങ്ങളുടെയും സഹായത്തോടെയാണ് വംശഹത്യകൾ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. ബാബരി തകര്‍ക്കപ്പെട്ടതോടെ ഏത് സമയത്തും ഇല്ലാതാക്കപ്പെടാവുന്ന ശരീരങ്ങളും സമ്പത്തുമാണ് മുസ്ലിംകളുടേതെന്ന യാഥാര്‍ഥ്യം ഇവിടെ സ്ഥാപിക്കപ്പെട്ടു. എന്നാല്‍ ബാബരി വിഷയത്തില്‍ സുപ്രീംകോടതി വിധി വന്നതോടെ ദേശ രാഷ്ട്രത്തിനുള്ളില്‍ മറ്റൊരു തലത്തിലേക്ക് മുസ്ലിംകളുടെ അവസ്ഥ മാറി. ഈ രാജ്യത്ത് മുസ്ലിമിന്റെ ശരീരവും സമ്പത്തും അക്രമിക്കപ്പെടാമെന്ന് മാത്രമല്ല, അതിന് നിയമത്തിന്റെയും ഭരണഘടനയുടെയും കോടതിയുടെയും വരെ പിന്തുണ ഒരു മറയുമില്ലാതെ നല്‍കപ്പെടുമെന്നുമുള്ള പ്രഖ്യാപനമായിരുന്നു ഇത്. രാജ്യത്ത് പൗരത്വനിയമം പാസാക്കപ്പെട്ടതോടെ മുസ്ലിംകളെ മാത്രം ഒരു നിയമത്തില്‍നിന്ന് പുറത്താക്കുന്ന രീതിയില്‍ ഒരു നിയമം വന്നാലും ജനാധിപത്യപരമായി അത് അംഗീകരിക്കപ്പെടുമെന്ന അവസ്ഥ വന്നു. മാത്രമല്ല പൗരത്വ നിയമം ഭരണഘടനയുടെ ഭാഗമായതോടെ പിന്നാക്ക-ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനുള്ള അടിസ്ഥാനമാകുമെന്ന പ്രതീക്ഷിച്ചിരുന്ന ഭരണഘടന തന്നെ വിവേചനത്തിന്റെ അടിസ്ഥാനമാകുന്ന അവസ്ഥയാണ് ഉണ്ടായത്. ഭരണ-സാമൂഹിക-രാഷ്ട്രീയ സ്വാധീനങ്ങളുപയോഗിച്ച്…
ആധുനിക കാലത്ത് മഹാത്മാ അയ്യങ്കാളിയുടെ പോരാട്ടങ്ങളെ തിരികെ പിടിക്കേണ്ടത് ജനാധിപത്യത്തിന്റെ അനിവാര്യതയാണ്: സുരേന്ദ്രൻ കരിപ്പുഴ
കൂട്ടിലങ്ങാടി: സാമൂഹ്യപരിഷ്കർത്താവും നിയമനിർമ്മാതാവുമായ മഹാത്മാ അയ്യങ്കാളിയുടെ (Mahatma Ayyankali) ജന്മദിനാഘോഷത്തിന്റെ ഭാഗമായി “കേരള നവോത്ഥാനത്തിൽ മഹാത്മാ അയ്യങ്കാളിയുടെ പങ്ക്” എന്ന വിഷയത്തിൽ വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മറ്റി പടിഞ്ഞാറ്റുമുറി നക്ഷത്ര ഓഡിറ്റോറിയത്തിൽ ജനകീയ സംഗമം സംഘടിപ്പിച്ചു. ജനകീയ സംഗമം വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി സുരേന്ദ്രൻ കരിപ്പുഴ (Surendran Kareepuzha) ഉദ്ഘാടനം ചെയ്തു. ജാതി വ്യവസ്ഥയിലധിഷ്ഠിതമായ ജീവിത വ്യവഹാരങ്ങൾ ശീലിച്ച ഒരു നാടിനെ ജനാധിപത്യത്തിലേക്ക് കൈപിടിച്ചു നടത്തിയത് അയ്യൻകാളിയുടെ പോരാട്ടങ്ങളാണെന്നും, ദലിത് ജീവിതം ദുരിതപൂർണമാകുന്ന ആധുനിക കാലത്ത് മഹാത്മാ അയ്യങ്കാളിയുടെ പോരാട്ടങ്ങളെ തിരികെ പിടിക്കേണ്ടത് ജനാധിപത്യത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു. വെൽഫെയർ പാർട്ടി മങ്കട മണ്ഡലം പ്രസിഡന്റ് ഫാറൂഖ് കെ പി അദ്ധ്യക്ഷത വഹിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച വ്യക്തികളായ അയ്യപ്പൻ എന്ന മാനു, കുന്നുംപുറത്ത്കുഞ്ഞൻ, നാരായണൻ എന്ന അപ്പുട്ടി, റസിയ പാലക്കൽ…
കെഎസ്ഡബ്ല്യുസിഎഫ്സി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനുള്ള സിപിഐഎമ്മിന്റെ തീരുമാനത്തിനെതിരെ ഗണേഷ് കുമാര്‍; തീരുമാനം പിന്‍വലിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളാ കോൺഗ്രസ് (ബി) യുടെ ഭാഗമായ കേരളാ സ്റ്റേറ്റ് വെൽഫെയർ കോർപ്പറേഷൻ ഫോർ വേഡ് കമ്മ്യൂണിറ്റീസ് (Kerala State Welfare Corporation for Forward Communities – KSWCFC) ചെയർമാൻ സ്ഥാനം ഏറ്റെടുക്കാനുള്ള സിപിഎമ്മിന്റെ തീരുമാനത്തിനെതിരെ കെ ബി ഗണേഷ് കുമാര്‍ (K B Ganesh Kumar MLA) ശക്തമായി പ്രതികരിച്ചു. എൽഡിഎഫ് സർക്കാരിൽ പാർട്ടിക്ക് മന്ത്രിസ്ഥാനം നിഷേധിച്ചതിനെ തുടർന്നാണ് കേരള കോൺഗ്രസിന് (ബി) കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ലഭിച്ചത്. എന്നാൽ, ഭരണത്തിന്റെ പകുതി പിന്നിട്ടപ്പോൾ, കേരള കോൺഗ്രസ് (ബി) നേതാവ് കെജി പ്രേംജിത്ത് വഹിച്ചിരുന്ന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ സിപിഐഎം പെട്ടെന്ന് തീരുമാനിക്കുകയായിരുന്നു. കെഎസ്ഡബ്ല്യുസിഎഫ്സിയുടെ പുതിയ ചെയർമാനായി സിപിഐഎം നോമിനി എം രാജഗോപാലൻ നായരെ നിയമിച്ചുകൊണ്ട് മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പ് ഇന്നലെ രാത്രി വിജ്ഞാപനം പുറപ്പെടുവിച്ചു. എന്നാൽ, കേരള കോൺഗ്രസ് (ബി) നേതാവ്…
സനാതന ധർമ്മത്തെക്കുറിച്ചുള്ള ഉദയനിധി സ്റ്റാലിന്റെ പരാമര്‍ശത്തെ രൂക്ഷമായി വിമർശിച്ച് സുരേഷ് ഗോപി
തൃശൂർ : സനാതന ധർമ്മം ഉന്മൂലനം ചെയ്യണമെന്ന് തമിഴ്നാട് കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ (Udayanidhi Stalin) അടുത്തിടെ നടത്തിയ പരാമർശങ്ങളെ രൂക്ഷമായി വിമർശിച്ച് നടനും മുൻ പാർലമെന്റ് അംഗവുമായ സുരേഷ് ഗോപി (Suresh Gopi). തൃശൂർ മോതിരക്കണ്ണി മണ്ണുപുറം ക്ഷേത്രത്തിൽ നടന്ന പഞ്ചവർണ ചുവർ ചിത്രങ്ങളുടെ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയ തലത്തിൽ നടക്കുന്ന ഭിന്നിപ്പിനെക്കുറിച്ചുള്ള തന്റെ ആശങ്ക അദ്ദേഹം സദസ്യരുമായി പങ്കു വെച്ചു. ഇന്ത്യയുടെ പേര് കളങ്കപ്പെടുത്താൻ ശ്രമിക്കുന്നവരെ ‘വിഷപ്പാമ്പുകളോട്’ ഉപമിച്ച സുരേഷ് ഗോപി, അവരുടെ പ്രവർത്തനങ്ങളെ ഒരു പ്രത്യേക മാനസിക സ്വഭാവവുമായി ബന്ധപ്പെടുത്തി. തമിഴ്നാട്ടിൽ നിന്ന് അടുത്തിടെ ഉയർന്നുവരുന്ന പ്രസ്താവനകളിൽ അദ്ദേഹം തന്റെ വിഷമം പ്രകടിപ്പിച്ചു. അത്തരം വാചാടോപങ്ങൾ ഭിന്നത വളർത്തുകയാണെന്നും സൂചിപ്പിച്ചു. സനാതന ധർമ്മം ഉയർത്തിപ്പിടിക്കുന്നതിലും സംരക്ഷിക്കുന്നതിലും ക്ഷേത്രങ്ങൾ വഹിക്കുന്ന പ്രധാന പങ്കിനെക്കുറിച്ച് ഊന്നിപ്പറഞ്ഞ അദ്ദേഹം, വിശ്വാസത്തിനെതിരായ വെല്ലുവിളികൾക്കെതിരെ സംരക്ഷണ കവചങ്ങളായി…
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ആകാംക്ഷയോടെ സമ്മതിദായകര്‍ പോളിംഗ് ബൂത്തിലേക്ക്
കോട്ടയം : പുതുപ്പള്ളിക്കാര്‍ വലിയ ആവേശത്തോടെ വോട്ടുചെയ്യാനെത്തുന്ന കാഴ്ചയാണ് എങ്ങുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ്. വോട്ട് രേഖപ്പെടുത്തി. കണിയാംകുന്ന് എല്‍പി സ്കൂളില്‍ വോട്ട് രേഖപ്പെടുത്തി പോളിംഗ് ബൂത്തില്‍ നിന്ന് ഇറങ്ങി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജെയ്ക്. ഒരു മണിക്കൂര്‍ വരിനിന്ന ശേഷമാണ് ഇടത് സ്ഥാനാര്‍ഥിയായ ജെയ്ക് വോട്ട് രേഖപ്പെടുത്തിയത്. പിതാവിന്റെ കല്ലറയിലെത്തിയ ശേഷമാണ് അദ്ദേഹം കണിയാംകുന്നിലെ പോളിങ് ബൂത്തിലേക്ക് എത്തിയത് മാറ്റത്തിനും വികസനത്തിനും വേണ്ടി സമ്മതിദാന അവകാശം വിനിയോഗിക്കണമെന്നാണ് വോട്ടര്‍മാരോട് അഭ്യര്‍ഥിക്കാനുള്ളതെന്നും ജെയ്ക് സി തോമസ് പറഞ്ഞു. വ്യക്തിപരമായ സ്ഥാനങ്ങളും മഹത്വങ്ങളും കണക്കിലെടുത്തല്ല പുതുപ്പള്ളി ഈ ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ച മുന്നോട്ടുകൊണ്ടുപോയിട്ടുള്ളത്. വികസനവും ജനങ്ങളുടെ ജീവല്‍ പ്രശ്നങ്ങളുമാണ് പുതുപ്പള്ളി ചര്‍ച്ചയാക്കിയിട്ടുള്ളത് – ജെയ്ക് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം പുതുപ്പള്ളിയിലെ എട്ട് പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലേക്കാണ് ജെയ്ക് വോട്ട് ചെയ്ത ശേഷം…
