നെല്ല് കർഷകർക്ക് ഉടൻ പണം നൽകണം: വെൽഫെയർ പാർട്ടി

മലപ്പുറം : സപ്ലൈകോ വഴി സംഭരിച്ച നെല്ലിന്റെ പണം ഇതുവരെ കർഷകർക്ക് നൽകിയിട്ടില്ല. നെല്ല് കർഷകർക്ക് ഉടൻ പണം നൽകണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. പലിശക്കും മറ്റും പണം വായ്പ വാങ്ങിയാണ് കർഷകർ കൃഷി നടത്തുന്നത്, സർക്കാറിൽ നിന്ന് പണം ലഭിക്കാത്തത് കൊണ്ട് അടുത്ത വിള ഇറക്കാൻ കർഷകർ പ്രയാസപ്പെടുകയാണ്. പിച്ചച്ചട്ടിയിൽ നിന്നും കയ്യിട്ട് വാരുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നത്. കർഷകർക്ക് വേഗത്തിൽ പണം നൽകിയില്ലെങ്കിൽ ശക്തമായ ജനകീയ സമരവുമായി മുന്നോട്ട് പോകാൻ വെൽഫയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ്. ജില്ലാ പ്രസിഡണ്ട് നാസർ കീഴുപറമ്പ് അധ്യക്ഷത വഹിച്ചു. സഫീർ ഷാ, മുനീബ് കാരക്കുന്ന്, കൃഷ്ണൻ കുനിയിൽ, സുഭദ്ര വണ്ടൂർ, വഹാബ് വെട്ടം, നസീറ ബാനു, ആരിഫ് ചുണ്ടയിൽ, ജാഫർ സി സി, രജിത മഞ്ചേരി, ഖാദർ അങ്ങാടിപ്പുറം, ഇബ്രാഹിം കുട്ടി മംഗലം, ജംഷീൽ അബൂബക്കർ, ബിന്ദു പരമേശ്വരൻ,…

ആറ്റുകാൽ പൊങ്കാല മഹോത്സവ പാടികൾ നടന്‍ ഉണ്ണി മുകുന്ദൻ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഈ വര്‍ഷത്തെ ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് തുടക്കമായി. കാപ്പുകെട്ടി ദേവിയെ കുടിയിരുത്തിയാണ് ഉത്സവ ചടങ്ങുകൾക്ക് ആരംഭം കുറിച്ചത്. മഹോത്സവത്തോടനുബന്ധിച്ചുള്ള സ്റ്റേജ് പ്രകടനങ്ങളുടെ ഉദ്ഘാടന ചടങ്ങ് ഉണ്ണി മുകുന്ദൻ നിർവഹിച്ചു. മാർച്ച് ഏഴിനാണ് പൊങ്കാല. കലാപരിപാടികളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പ്രശസ്ത സാമൂഹിക പ്രവർത്തക ഡോ.പി. ഭാനുമതിയെ അംബ പുരസ്കാരം നൽകി ആദരിച്ചു. ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയതായി സംഘാടകസമിതി അറിയിച്ചു. പൊങ്കാലയ്‌ക്കായി ഭക്ത ലക്ഷങ്ങൾ എത്തുന്നതിനാൽ വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കുന്നത്. ആറ്റുകാൽ പൊങ്കാല ദിവസം കെഎസ്ആർടിസിയുടെ 400 ബസുകൾ സർവീസ് നടത്തും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പ്രത്യേക പരിശോധനകൾക്കൊപ്പം മൊബൈൽ ലാബും പ്രവർത്തിക്കും. തിരുവനന്തപുരം സബ് കളക്ടർ അശ്വതി ശ്രീനിവാസനാണ് പൊങ്കാലയുടെ ചുമതലയുള്ള സ്‌പെഷ്യൽ ഓഫീസർ. 3,300 പോലീസുകാർ സുരക്ഷയൊരുക്കും. മാർച്ച് എട്ടിന് കുരുതി തർപ്പണത്തോടെ ഉത്സവത്തിന്റെ കൊടിയിറങ്ങും.

ശബരിമലയിൽ നടവരവായി ലഭിച്ച 180 പവൻ സ്‌ട്രോംഗ് റൂമിൽ എത്താൻ വൈകിയതില്‍ ദുരൂഹതയെന്ന്

പത്തനംതിട്ട: ശബരിമലയിൽ ലഭിച്ച സ്വർണം കൈകാര്യം ചെയ്തതില്‍ ദുരൂഹതയെന്ന് സൂചന. സ്‌ട്രോങ് റൂമിൽ സ്വർണം എത്തിക്കാൻ കാലതാമസം ഉണ്ടായതായി പരിശോധനയിൽ കണ്ടെത്തി. സ്ഥലം മാറിയ ദേവസ്വം ബോർഡ് ജീവനക്കാരൻ സ്‌ട്രോങ് റൂമിന്റെ താക്കോൽ കൈമാറാതെ സൂക്ഷിച്ചതായും കണ്ടെത്തിയിട്ടുണ്ട്. 400 പവൻ സ്വർണമാണ് ഇത്തവണ ശബരിമലയിൽ നടവരവായി ലഭിച്ചത്. ഇതിൽ 180 പവൻ സ്വർണം കൈകാര്യം ചെയ്തതില്‍ വീഴ്ച വരുത്തിയതായി കണ്ടെത്തി. മകരവിളക്ക് കഴിഞ്ഞ് ഒരാഴ്ച പിന്നിട്ട ശേഷമാണ് സ്വർണം സ്‌ട്രോങ് റൂമിലേക്ക് മാറ്റിയത്. ഇതുവഴി ലഭിച്ച സ്വർണവും വെള്ളിയും സ്‌ട്രോങ് റൂമിൽ സൂക്ഷിച്ചിട്ടില്ലെന്ന് സോഷ്യൽ മീഡിയയിൽ ആക്ഷേപം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്വം ബോർഡ് ചെയർമാൻ തിരുവാഭരണം കമ്മീഷണർ ജി.ബൈജുവിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം സ്‌ട്രോങ് റൂം തുറന്ന് പരിശോധന നടത്തിയിരുന്നു. ആരോപണം ഉയർന്ന 180 പവൻ സ്വർണം ദേവസ്വം എക്‌സിക്യൂട്ടീവ്…

കുപ്രസിദ്ധ കുറ്റവാളി ആകാശ് തില്ലങ്കേരിയെയും കൂട്ടാളിയേയും കണ്ണൂര്‍ സെന്‍‌ട്രല്‍ ജയിലിലടച്ചു; ആറു മാസം കഴിഞ്ഞ് നാടു കടത്തും

കണ്ണൂർ: കാപ്പ ചുമത്തി അറസ്റ്റിലായ സ്വർണക്കടത്ത്-ക്വട്ടേഷന്‍ തലവൻ ആകാശ് തില്ലങ്കേരി ജയിലിലേക്ക്. ഇന്ന് പുലർച്ചെ നാല് മണിയോടെയാണ് ആകാശിനെ കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചത്. ഇയ്യാളോടൊപ്പം കൂട്ടാളി ജിജോ തില്ലങ്കേരിയെയും അറസ്റ്റ് ചെയ്ത് കണ്ണൂർ സെൻട്രൽ ജയിലിലെത്തിച്ചു. ഇവരെ ആറ് മാസത്തേക്ക് ജയിലിൽ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കും. അതിനു ശേഷം നാടു കടത്തും. ആകാശും ജിജോയും സ്ഥിരം ക്രിമിനലുകളാണെന്ന പോലീസ് റിപ്പോർട്ട് ജില്ലാ കളക്ടർ അംഗീകരിച്ചിരുന്നു. ഇന്നലെ രാത്രിയാണ് ആകാശിനെ കാപ്പ പ്രകാരം അറസ്റ്റ് ചെയ്തത്. രണ്ട് കൊലപാതകക്കേസുകളടക്കം 14 ക്രിമിനൽ കേസുകളാണ് ആകാശ് തില്ലങ്കേരിക്കെതിരെ പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജിജോ തില്ലങ്കേരിക്കെതിരെ 23 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷുഹൈബ് കൊലക്കേസിൽ ജാമ്യം ലഭിച്ച ആകാശ് തില്ലങ്കേരി അടുത്തിടെ സിപിഎമ്മിനെ പ്രതിരോധത്തിലാക്കി ചില നിർണായക വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഇതോടെയാണ് ആകാശിനെ പൂട്ടാനുള്ള നീക്കങ്ങൾ സർക്കാർ ആരംഭിച്ചത്. പാർട്ടിയുടെ നിർദ്ദേശ…

ചർച്ചാ വേദിയുടെ നേതൃത്വത്തിൽ സാഹിത്യ സൗഹൃദ സംഗമവും സാംസ്ക്കാരിക സമ്മേളനവും ഗാനാമൃതവും നടന്നു

എടത്വ: കലാ- സാഹിത്യ- സാംസ്ക്കാരിക സംഘടനയായ തലവടി ചർച്ചാ വേദിയുടെ നേതൃത്വത്തിൽ സാഹിത്യ സൗഹൃദ സംഗമം നടന്നു. രാവിലെ 9.30ന് തിരുപനയനൂർ കാവ് ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ചർച്ചാ വേദി പ്രസിഡൻ്റ് പി.വി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.പ്രശസ്ത കവി കുരിപ്പുഴ ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. അന്തരിച്ച പ്രശസ്ത സാഹിത്യകാരൻ ബി.ആർ. പ്രസാദിൻ്റെ സഹധർമ്മിണി വിധു പ്രസാദ് ഭദ്രദീപം പ്രകാശനം ചെയ്തു. കാഥികൻ നിരണം രാജൻ ,ചർച്ചാ വേദി സെക്രട്ടറി ആർ.മോഹനൻ, ജനറൽ കൺവീനർ പി.കെ. വേണുഗോപാൽ, കൺവീനർ എം ജി കൊച്ചുമോൻ ,ചീഫ് കോർഡിനേറ്റർ വി.ഡി.വിനോദ് കുമാർ എന്നിവർ സാഹിത്യ സൗഹൃദ സംഗമത്തിന് നേതൃത്വം നല്കി. 11 മണിക്ക് കഥയരങ്ങ്, കവിയരങ്ങ് എന്നിവ നടന്നു. എം. ജി കൊച്ചുമോൻ ,സോമരാജ് മുട്ടാർ, ജയൻ ജോസഫ്‌ പുന്നപ്ര, ഡോ.അരുൺ കുമാർ എന്നിവർ നേതൃത്വം നല്കി. 1.30 ന്…

മൃതദേഹത്തോട് അപമാര്യാദ; ഉദ്യോഗസ്ഥന് എതിരെ നടപടി എടുക്കണം: വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കമ്മറ്റി

മങ്കട : കുറുവ പഞ്ചായത്തിലെ വറ്റലൂരിൽ അപകടത്തിൽ മരിച്ചയാളുടെ മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ മണിക്കൂറുകളോളം വച്ച് താമസിപ്പിച്ച് പോസ്റ്റ്മോർട്ടം ചെയ്യാതെ മടക്കിയത് പ്രതിഷേധാർഹമാണ്. ജില്ലാ മെഡിക്കൽ ഓഫീസർ കൃത്യമായ അന്വേഷണം നടത്തി വീഴ്ച പറ്റിയ ഉദ്യോഗസ്ഥരെ നടപടിയെടുക്കണമെന്നും മങ്കട മണ്ഡലം കമ്മറ്റി ആവിശ്യപ്പെട്ടു. താലൂക്ക് എന്നത് ജില്ലാ ആശുപത്രി എന്ന ബോർഡ് മാറ്റൽ മാത്രമാണ് നടന്നത്. മലപ്പുറത്തോടുള്ള ഭരണകൂട വിവേചനത്തിന്റെ ഉത്തമ മാതൃക കൂടിയാണ് പെരിന്തൽമണ്ണ ജില്ലാ ആശുപത്രി. സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷവും ജില്ലാ പഞ്ചായത്ത് ഭരിക്കുന്ന വലതുപക്ഷവും ഒരേപോലെ പ്രതിക്കൂട്ടിലാണ്. വൻകിട ആശുപത്രികൾക്ക് വേണ്ടി ജില്ലാ ആശുപത്രിയെ തകർക്കുകയാണ്. ജനങ്ങളുടെ അടിസ്ഥാന ആവശ്യം പോലും നിർവഹിക്കാൻ കഴിയാത്ത സർക്കാരുകളാണ് ഇപ്പോൾ കേരളം ഭരിച്ചുകൊണ്ടിരിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ ഈ സംഭവവികാസങ്ങളൊന്നും കമ്മിറ്റി കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡന്റ് ഫാറൂഖ് കെ പി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി…

പട്ടയം റദ്ദ്‌ചെയ്ത് പുതിയ ഭൂരഹിത പട്ടയത്തിനു പിന്നില്‍ ചതിക്കുഴി: അഡ്വ. വി.സി. സെബാസ്റ്റ്യന്‍

കോട്ടയം: ബഫര്‍സോണിന്റെ പേരില്‍ വന്‍ പ്രതിസന്ധിയിലായിരിക്കുന്ന എയ്ഞ്ചല്‍വാലി, പമ്പാവാലി പ്രദേശവാസികളുടെ നിലവിലുള്ള പട്ടയം റദ്ദ്‌ചെയ്ത് പുതിയ ഭൂരഹിത പട്ടയമെന്ന റവന്യൂവകുപ്പിന്റെ നീക്കത്തിനുപിന്നില്‍ വന്‍ ചതിക്കുഴിയുള്ളതായി സംശയിക്കപ്പെടുന്നുവെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. പമ്പാവാലി, എയ്ഞ്ചല്‍വാലി പ്രദേശങ്ങള്‍ ബഫര്‍സോണ്‍ വിഷയത്തില്‍ വനഭൂമിയായി സര്‍ക്കാര്‍ രേഖകളില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നുള്ള ജനകീയ പ്രക്ഷോഭത്തിലൂടെ സംസ്ഥാന മന്ത്രിസഭ വനഭൂമിയില്‍ നിന്ന് ഈ പ്രദേശങ്ങളെ ഒഴിവാക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും ഒഴിവാക്കിയതായി കേന്ദ്രസര്‍ക്കാര്‍ ഇതുവരെയും വിജ്ഞാപനമിറക്കിയിട്ടില്ല, അതേസമയം സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയിലും കേന്ദ്രസര്‍ക്കാരിലും ഈ പ്രദേശങ്ങള്‍ വനഭൂമിയായി സമര്‍പ്പിച്ച രേഖകള്‍ നിലനില്‍ക്കുകയുമാണ്. 1964-ലെ ഭൂപതിവ് ചട്ടപ്രകാരം പട്ടയംലഭിച്ച് കരമടച്ച് പതിറ്റാണ്ടുകളായി കൈവശംവെച്ചനുഭവിക്കുന്ന കൃഷിസ്ഥലവും ജനവാസമേഖലയും വനമായി രേഖകള്‍ സൃഷ്ടിച്ചത് വനം-റവന്യൂ വകുപ്പുകളുടെ ഗൂഢാലോചനയാണ്. കരമടച്ച്, കൈവശംവെച്ചനുഭവിക്കുന്ന ഭൂമിക്ക് ഇതിനോടകം സര്‍ക്കാര്‍ നല്‍കിയ പട്ടയം നിയമവിരുദ്ധമെങ്കില്‍ ഉത്തരവാദി സര്‍ക്കാരാണ്. ഇതിന്റെ പേരില്‍ ജനങ്ങളെ ക്രൂശിക്കരുത്. ഈ പ്രദേശങ്ങള്‍…

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ബിഗ് ബജറ്റ് ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം കണ്ണൂർ സ്ക്വാഡിന്റെ ഫസ്റ്റ് ലുക്ക് റിലീസായി

ആസ്വാദന മിഴിവേകുന്ന ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിക്കുന്ന മമ്മൂട്ടി കമ്പനിയുടെ നിര്‍മ്മാണത്തിൽ ഒരുങ്ങുന്ന നാലാമത്തെ ചിത്രത്തിന്റെ ടൈറ്റില്‍ ആന്‍ഡ് ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ പേര് “കണ്ണൂർ സ്ക്വാഡ്” എന്നാണ്. ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ചിത്രീകരണം പൂനെയിലാണ് ഇപ്പോൾ നടക്കുന്നത്. ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ്. റോഷാക്ക്, നൻപകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. കണ്ണൂർ, കാസർഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തർപ്രദേശ്, മംഗളൂരു, ബെൽഗം, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത് .മുഹമ്മദ് റാഹിൽ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് സുഷിൻ…

നീതിക്ക് വേണ്ടി നിരന്തരം ശബ്ദിക്കുക: എസ്.ഐ.ഒ

മലപ്പുറം : ഹിന്ദുത്വ ആള്‍ക്കൂട്ട കൊലകള്‍ നിരന്തരം അരങ്ങേറുമ്പോള്‍ നീതിക്കായുള്ള ശബ്ദങ്ങള്‍ കൂടുതല്‍ ഉയരണമെന്ന് എസ്.ഐ.ഒ ആഹ്വാനം ചെയ്തു. കൊല ചെയ്യപ്പെട്ട വാരിസ്, ജുനൈദ്, നാസിർ എന്നിവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അഡ്വ. റഹ്‌മാൻ ഇരിക്കൂർ ആവശ്യപ്പെട്ടു. മലപ്പുറത്തുവെച്ച് നടന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ ജില്ലാ പ്രസിഡന്റ്‌ തഹ്സീൻ മമ്പാട്, ജില്ലാ സെക്രട്ടറി ശിബിലി മസ്ഹർ എന്നിവർ സംസാരിച്ചു.

ഹിന്ദുത്വ ഭീകരത ചെറുക്കുക – സോളിഡാരിറ്റി യുവജന പ്രതിരോധ സംഗമം

മഞ്ചേരി: രാജ്യം നേരിടുന്ന ഏറ്റവും കടുത്ത വെല്ലുവിളി ഹിന്ദുത്വ ഭീകരതയാണെന്നും അതിനെ ചെറുക്കാൻ ഹിന്ദുത്വ വിരുദ്ധരായ മുഴുവനാളുകളുടേയും ബാധ്യതയുണ്ടെന്നും ജമാഅത്തെ ഇസ്ലാമി അസി.അമീർ പി. മുജീബ് റഹ്മാൻ . ഗുജറാത്ത് വംശഹത്യക്ക് 21 വർഷങ്ങൾ തികയുന്ന സാഹചര്യത്തിൽ ഹിന്ദുത്വ ഭീകരതക്കെതിരെ യുവജന പ്രതിരോധ എന്ന തലക്കെട്ടിൽ സോളിഡാരിറ്റി യൂത്ത് മൂവ്മെൻറ് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കയായിരുന്നു അദ്ദേഹം. മഞ്ചേരി പഴയ ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന പൊതുസമ്മേളനത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് അദ്ധ്യക്ഷത വഹിച്ചു. മുസ്‌ലിം വിരുദ്ധ പ്രചരണങ്ങളും വംശഹത്യയുടെ വ്യത്യസ്ത രീതി ശാസ്ത്രങ്ങളും ശക്തിപ്പെടുന്ന സമയത്തും ഹിന്ദുത്വ ഭീകരത നോർമലൈസ് ചെയ്യപ്പെടുന്നതിനെതിരെ ജാഗ്രത വേണമെന്നും വേട്ടക്കാരെ കുറിച്ച് നിരന്തരം ഉറക്കെ സംസാരിച്ച് കൊണ്ടിരിക്ണമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് വംശഹത്യയിൽ കുടുംബത്തിൽ നിന്ന് 6 പേർ കൊല്ലപ്പെട്ട അബ്ദുൽ മാജിദ് (അഹ്മദാബാദ്) മുഖ്യാതിഥിയായിരുന്നു. അഭിഭാഷകയും…