എടത്വ: കെ.സി. മാമ്മൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള പമ്പാ ജലമേള ഡിസംബര്‍ 4ന് നിരേറ്റുപുറം പമ്പാ വാട്ടർ സ്റ്റേഡിയത്തിൽ നടക്കും. അതിന് മുന്നോടിയായി ഇന്നലെ ലഹരി വിരുദ്ധ വിളംബര ജാഥയ്ക്ക് എടത്വ ജംഗ്ഷനിൽ സ്വീകരണം നല്കി. മലങ്കര ഓർത്തഡോക്സ് സഭ നിരണം ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തയിൽ നിന്നും ജാഥ ക്യാപ്റ്റന്മാരായ കെ.ആർ. ഗോപകുമാർ, പി.സി ചെറിയാൻ എടത്തിൽ എന്നിവർ ദീപശിഖ ഏറ്റുവാങ്ങി. തിരുവല്ല ടൗണിൽ നിന്ന് ആരംഭിച്ച ജാഥയ്ക്ക് എടത്വ ജംഗ്ഷനിൽ എടത്വ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മറിയാമ്മ ജോർജിൻ്റെ നേതൃത്വത്തിൽ സ്വീകരണം നല്കി. സൗഹ്യദ വേദി ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. ജലമേള ചെയർമാൻ എ.വി. കുര്യൻ ആറ്റുമാലിൽ, വ്യാപാരി വ്യവസായി സമിതി പ്രസിഡൻ്റ് ഒ.വി. ആൻ്റണി, റജി വർഗ്ഗീസ് മാലിപ്പുറം, അഡ്വ. ബിജു സി ആൻ്റണി,…
Category: KERALA
അമൃതശ്രീ സഹായവിതരണത്തിന് തുടക്കമായി; പാവപ്പെട്ടവരിലേക്ക് സാന്ത്വന സ്പർശമെത്തിക്കാൻ അമൃതശ്രീയിലൂടെ സാധിക്കുന്നു; എ.എം ആരിഫ്
കരുനാഗപ്പള്ളി: മാതാ അമൃതാനന്ദമയി മഠത്തിന്റെ നേതൃത്വത്തിൽ അമൃതശ്രീ പദ്ധതി അംഗങ്ങൾക്ക് നൽകുന്ന സഹായ വിതരണത്തിന്റെ ജില്ലയിലെ ഒന്നാംഘട്ട വിതരണോദ്ഘാടനവും അമൃതശ്രീ സംഗമവും അമൃത സർവകലാശാലാ മൈതാനത്ത് നടന്നു. എ.എം. ആരിഫ് എം.പി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ദു:ഖങ്ങളും ദുരിതങ്ങളും അനുഭവിക്കുന്നവർക്കുള്ള മാതാ അമൃതാനന്ദമയി ദേവിയുടെ സാന്ത്വന സ്പർശമാണ് അമൃതശ്രീ പദ്ധതിയെന്ന് എ.എം ആരിഫ് എം.പി പറഞ്ഞു. മറ്റു സ്വാശ്രയസംഘങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരോരുത്തരെയും ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താനും അവർക്ക് ജീവിത്തിൽ വഴികാട്ടിയാകാനും മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ പദ്ധതിയിലൂടെ കഴിയുന്നുണ്ട്. സ്ത്രീകളുടെ ചെറിയ കൂട്ടായ്മകളിലൂടെ ആരംഭിക്കുന്ന സംരംഭങ്ങൾ വളർന്നു വലുതാകുന്നതോടെ കൂടുതൽ സ്ത്രീകളിലേക്ക് സഹായങ്ങൾ എത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാന്ത്വനം തേടി തന്റെ അടുത്തെത്തുന്നവർക്ക് സ്നേഹത്തോടൊപ്പം അവർക്ക് ജീവിക്കാനുള്ള മാർഗം കൂടി നൽകുന്ന മാതാ അമൃതാനന്ദമയി ദേവിയുടെയും മഠത്തിന്റെയും ഇത്തരം പദ്ധതികൾ ലോകത്തിനാകെ മാതൃകയാണെന്ന് സി.ആർ മഹേഷ്…
ബി.ജെ.പി നേതാക്കൾക്കെതിരെ പൊലീസ് മർദ്ദനം; വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണ്ണര്‍ അയച്ച കത്ത് പുറത്തായി
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സംവിധാനം ദുരുപയോഗവും ചെയ്യുകയും ബിജെപി നേതാക്കളോട് സർക്കാർ കാണിക്കുന്ന അടിച്ചമർത്തൽ നയവും ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ബിജെപി നേതാക്കൾ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന് നിവേദനം നല്കി. വിഷയത്തില്‍ ഇടപെട്ട് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവര്‍ണ്ണര്‍ കത്തെഴുതി. ബിജെപി നേതാക്കൾ നൽകിയ നിവേദനത്തെ ആസ്പദമാക്കിയാണ് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചത്. ഗവർണറും സർക്കാരും തമ്മിലുള്ള പോര് രൂക്ഷമായ സാഹചര്യത്തിൽ 2021 ജൂൺ 10ന് അയച്ച കത്താണ് പുറത്തായത്. മഞ്ചേശ്വരത്ത് അപര സ്ഥാനാർഥി കെ സുന്ദരനെ തട്ടിക്കൊണ്ടു പോയ കേസും കൊടകര കുഴല്‍ പണ കേസും ഉൾപ്പെടെ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾ പ്രതികളായ കേസുകളിലെ പൊലീസ് നടപടിയാണ് ബിജെപി നേതാക്കളെ രാജ്ഭവനിലെത്തിച്ചത്. ജൂൺ ഒമ്പതിന് ഗവർണറെ കണ്ട ബിജെപി നേതാക്കള്‍ നിവേദനവും നൽകി. ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്,…
വിജ്ഞാന ഗ്രാമ ക്ലാസ് കണക്ക് പഠനം എളുപ്പമാക്കി; റാന്നി എം.എൽ.എയുടെ പ്രൊജക്റ്റ് സൂപ്പർ ഹിറ്റ്
പത്തനംതിട്ട: ഇനി ഗണിതത്തെ പേടിക്കേണ്ട, പ്രത്യേകിച്ച് കോളേജ് ബ്രോസും ചേച്ചിമാരും എളുപ്പവഴിയിൽ ക്ലാസെടുക്കുമ്പോൾ. റാന്നി നോളജ് വില്ലേജിന്റെ ഭാഗമായി അഡ്വ പ്രമോദ് നാരായൺ എം.എൽ.എ.യുടെ നേതൃത്വത്തിൽ കുട്ടികൾക്ക് കണക്ക് എളുപ്പത്തിൽ മനസ്സിലാക്കാനും ഗണിത ഭയം അകറ്റാനും വിവിധ സർക്കാർ സ്കൂളുകളിലും എയ്ഡഡ് സ്കൂളുകളിലും ആരംഭിച്ച ജ്വാല എന്ന പഠന പരിപാടി സൂപ്പർ ഹിറ്റായി. ഇൻസൈറ്റുമായി സഹകരിച്ച് റാന്നി നിയോജക മണ്ഡലത്തിലെ വിവിധ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ 8 മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കോളേജ് വിദ്യാർത്ഥികൾ ഓൺലൈനായി ഗണിതം പഠിപ്പിക്കുന്നു. പദ്ധതിയുടെ തുടക്കമെന്ന നിലയിൽ റാന്നി എംഎസ് ഹയർസെക്കൻഡറി സ്കൂളിലെയും വെങ്കുറിഞ്ഞി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെയും 200 വിദ്യാർഥികൾക്കാണ് ഗണിതശാസ്ത്രത്തിന്റെ അടിസ്ഥാനപാഠങ്ങൾ പഠിപ്പിക്കാൻ തുടങ്ങിയത്. ഗണിതത്തെ ഇഷ്ടവിഷയമാക്കുന്നതിനൊപ്പം കുട്ടികൾക്ക് വ്യക്തിത്വ വികസന ക്ലാസുകളും നൽകും. 16 ദിവസമാണ് ക്ലാസ്. ആഴ്ചയിൽ അഞ്ച് ദിവസവും വൈകുന്നേരം…
ഗവർണറെ സംസ്ഥാന സർവ്വകലാശാലകളുടെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാജ്ഭവനുമായി ആവർത്തിച്ചുള്ള രാഷ്ട്രീയ ആരോപണങ്ങളെത്തുടർന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ സംസ്ഥാന സർവകലാശാലകളുടെ ചാൻസലര്‍ സ്ഥാനത്തുനിന്ന് നീക്കുന്ന കരട് ബില്ലിന് മന്ത്രിസഭ ബുധനാഴ്ച അംഗീകാരം നൽകി. പകരം, ഗവർണറെ മാറ്റി വിവിധ സർവകലാശാലകളുടെ ചാൻസലർമാരായി പ്രശസ്തരായ അക്കാദമിക് വിദഗ്ധരെ നിയമിക്കാൻ ബിൽ നിർദ്ദേശിക്കുന്നു. ബിൽ പാസായാൽ, സർവ്വകലാശാലാ ഭരണത്തിൽ ഗവർണറുടെ കാവൽക്കാരന്റെ പങ്ക് നിഷേധിക്കപ്പെടുകയും സർക്കാരിന് ഇഷ്ടമുള്ള ചാൻസലർമാരെ നിയമിക്കുന്നതിൽ കൂടുതൽ സ്വാതന്ത്ര്യം നൽകുകയും ചെയ്യും. കേരളത്തിലെ നിയമനിർമ്മാണ നിയമങ്ങളാൽ സ്ഥാപിതമായ 14 സർവ്വകലാശാലകളുടെ ചട്ടങ്ങൾ ഭേദഗതി ചെയ്യാനും നിർദ്ദിഷ്ട നിയമനിർമ്മാണം സാധൂകരിക്കുന്നു. കേരള, മഹാത്മാഗാന്ധി, കൊച്ചി, കോഴിക്കോട്, കണ്ണൂർ, ശങ്കരാചാര്യ, തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സർവകലാശാല, കേരള ഡിജിറ്റൽ സർവ്വകലാശാല, ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി, കേരള അഗ്രികൾച്ചർ യൂണിവേഴ്സിറ്റി, കേരള വെറ്ററിനറി ആനിമൽ സയൻസ് യൂണിവേഴ്സിറ്റി, കേരള…
വികസന വിരോധികൾക്ക് കീഴടങ്ങുന്ന പ്രശ്നമില്ല: എം വി ഗോവിന്ദൻ
തിരുവനന്തപുരം: വികസന വിരോധികൾക്ക് കീഴടങ്ങുന്ന പ്രശ്നമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. ഇക്കാര്യത്തിൽ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടാണ്. ഭാവി കേരളത്തിനും തലമുറകൾക്കുമായി വികസിത കേരളം കെട്ടിപ്പടുക്കാനുള്ള നിശ്ചയദാർഢ്യവും കരുത്തും എൽഡിഎഫ് സർക്കാരിനുണ്ടെന്ന് പാർട്ടി മുഖപത്രമായ ലേഖനത്തിൽ എം വി ഗോവിന്ദൻ പറഞ്ഞു. ഗെയിൽ പൈപ്പ്ലൈൻ പദ്ധതിയും കൂടംകുളം – ഇടമൺ – കൊച്ചി പവർ ഹൈവേയും ഉൾപ്പെടെയുള്ള പദ്ധതികൾ നടപ്പാക്കുകയും ദേശീയ വികസനം നടപ്പാക്കുകയും ചെയ്യുന്ന സർക്കാരിന് വിഴിഞ്ഞം പദ്ധതിയും നടപ്പാക്കാൻ കഴിയും. തിരുവനന്തപുരം ജില്ലയുടെ വികസന സ്വപ്നത്തിന് ചിറക് നൽകുന്ന പദ്ധതികളിൽ ഒന്നാണിത്. 80 ശതമാനം പണി പൂർത്തിയായ ഘട്ടത്തിൽ അതിനെതിരെ സമരവുമായി വരുന്നവരുടെ താത്പര്യം എന്താണെന്ന് മനസിലാക്കാനുള്ള ബുദ്ധിയും വിവേകവും കേരളീയർക്കുണ്ട്. എങ്കിലും ബന്ധപ്പെട്ടവരുടെ ആശങ്കകളും ആവലാതികളും പരിഹരിക്കാൻ ഇനിയും ചർച്ച നടത്താൻ സർക്കാർ തയ്യാറാണ്. കലാപനീക്കത്തിലൂടെ പദ്ധതി തടയാനാണ് സമരസമിതിയും അതിനു…
17-കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പിതൃസഹോദരന് മരണം വരെ ജീവപര്യന്തം കഠിന തടവ്
തിരുവനന്തപുരം: പതിനേഴുകാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് മൂന്ന് ജീവപര്യന്തം കഠിന തടവ്. കുട്ടിയുടെ പിതൃസഹോദരനാണ് കേസിലെ പ്രതി. ഇയാള്‍ ജീവിതാവസാനം വരെ കഠിന തടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. കഠിന തടവിന് പുറമെ 1,50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴത്തുകയിൽ നിന്ന് അതിജീവിതയ്ക്ക് ഒരു ലക്ഷം രൂപ നൽകാനും വിക്ടിം കോമ്പൻസേഷൻ ഫണ്ടിൽ നിന്നും ഉചിതമായ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന ജഡ്ജി എംപി ഷിബുവിൻറെതാണ് ഉത്തരവ്. 2014ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. +2 വിദ്യാർത്ഥിനിയായ പെണ്‍കുട്ടി പഠനാവശ്യങ്ങൾക്കായാണ് പ്രതിയുടെ വീട്ടിൽ താമസിച്ചത്. ഈ സമയത്താണ് വീട്ടിൽ വച്ച് പലതവണ പീഡനത്തിന് ഇരയാകുകയും പെണ്‍കുട്ടി ഗർഭിണിയാക്കുകയും ചെയ്തത്. തുടർന്ന് മണ്ണന്തല പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണം പൂർത്തിയാക്കി 2014ൽ തന്നെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന്…
നാലു വര്‍ഷം മുന്‍പ് കാമുകനെ സ്വന്തമാക്കാന്‍ ഭര്‍ത്താവിനെ കൊന്ന യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി
കൊണ്ടോട്ടി: കാമുകനെ സ്വന്തമാക്കാന്‍ അയാളുമായി ചേര്‍ന്ന് ഭർത്താവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സൗജത്തിനെ മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കൊണ്ടോട്ടി വലിയപറമ്പിലെ ക്വാർട്ടേഴ്സിലാണ് സൗജത്തിന്റെ മൃതദേഹം കഴുത്തിൽ ഷാൾ മുറുക്കിയ നിലയിൽ കണ്ടെത്തിയത്. കാമുകൻ ബഷീറിനെ വിഷം കഴിച്ച് ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സൗജത്തിന്റെ ഭര്‍ത്താവ് താനൂർ സ്വദേശി സവാദിനെ നാലു വർഷം മുൻപാണ് സൗജത്തും കാമുകനും ചേര്‍ന്ന് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.
ലത്തീന്‍ രൂപതാ വൈദികന്റെ മന്ത്രി അബ്ദുറഹ്മാനെതിരെയുള്ള വംശീയ പരാമർശത്തിനെതിരെ കേസ്
തിരുവനന്തപുരം: മന്ത്രി അബ്ദുറഹ്മാനെതിരെ വർഗീയ പരാമർശം നടത്തിയ ലത്തീൻ അതിരൂപതാ വൈദികൻ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ പോലീസ് കേസെടുത്തു. ഡിജിപിക്ക് ഐ എന്‍ എല്‍ സംസ്ഥാന കമ്മിറ്റി നല്കിയ പരാതിയില്‍ വിഴിഞ്ഞം പൊലീസാണ് കേസെടുത്തത്. മന്ത്രിയുടെ പേരിൽ തന്നെയുണ്ട് തീവ്രവാദം എന്നായിരുന്നു തിയോഡോഷ്യസിന്റെ പ്രസ്താവന. ഡിജിപിക്ക് ലഭിച്ച പരാതി തിരുവനന്തപുരം കമ്മീഷണർ വിഴിഞ്ഞം പോലീസിന് കൈമാറി.
കോളേജുകളില്‍ അദ്ധ്യാപകര്‍ക്ക് രാത്രി 8 മണി വരെ പ്രവര്‍ത്തിക്കാം; പുതിയ നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ കോളേജുകളിൽ രാവിലെ 8 മണി മുതല്‍ രാത്രി 8 മണി വരെ അദ്ധ്യാപകര്‍ ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലിചെയ്യാമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ.ആർ. ബിന്ദു. ഉന്നത വിദ്യാഭ്യാസ മേഖലയിലെ പരിഷ്കർത്താക്കൾക്കായി കോളേജ് പ്രവർത്തന സമയം മാറ്റണമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ പാഠ്യപദ്ധതി ചട്ടക്കൂടിന്റെ ഭാഗമായി സംഘടിപ്പിച്ച ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രാവിലെ 8 മുതൽ വൈകിട്ട് 8 വരെ ഷിഫ്റ്റ് സമ്പ്രദായം ഏർപ്പെടുത്തിയാൽ അദ്ധ്യാപകർക്കും സ്വന്തം ഗവേഷണത്തിന് സമയം കണ്ടെത്താനാകും. ശനിയാഴ്ച പ്രവൃത്തിദിനമാക്കുന്നതിനെക്കുറിച്ചും ആലോചിക്കാം. എന്നാൽ, പുതിയ പാഠ്യപദ്ധതിയും സിലബസും വരുമ്പോൾ അദ്ധ്യാപകരുടെ ജോലിഭാരം കൂടുമോ എന്ന് ആശങ്കപ്പെടേണ്ടതില്ലെന്നും നിലവിലുള്ള അദ്ധ്യാപകരെ ഉൾപ്പെടുത്തി കോഴ്സ് കോമ്പിനേഷൻ രൂപീകരിക്കാമെന്നും മന്ത്രി പറഞ്ഞു. കേരളത്തിൽ നിന്ന് വിദ്യാർത്ഥികൾ കൂട്ടത്തോടെ വിദേശ രാജ്യങ്ങളിലേക്ക് പഠനത്തിനായി പോവാറുണ്ട്. നാല് വർഷ ബിരുദ കോഴ്സ് വിദേശ രാജ്യങ്ങളിൽ ഉപരിപഠനത്തിന് പോകുമ്പോൾ…
