ആലക്കോട്: വീട്ടു മുറ്റത്തുനിന്ന് പുറത്തേക്കെടുത്ത കാർ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് മറിഞ്ഞ് പിതാവും മകനും മരിച്ചു. മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് അച്ഛനും മകനും മരണത്തിന് കീഴടങ്ങിയത്. മാനന്തവാടി സഹായമെത്രാൻ മാർ അലക്സ് താരമംഗലത്തിന്റെ സഹോദരൻ മാത്തുക്കുട്ടി (58), മകൻ ബിൻസ് (18) എന്നിവരാണ് മരിച്ചത്. രാവിലെ 11 മണിയോടെയായിരുന്നു അപകടം. മാർ അലക്സ് താരാമംഗലത്തിന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുത്ത ശേഷം ഇന്നലെ രാത്രിയാണ് കുടുംബം നാട്ടിലേക്ക് മടങ്ങിയത്. വീടിനു പുറകിലുണ്ടായിരുന്ന കാർ പുറത്തെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. നാട്ടുകാര്‍ ഓടിക്കൂടി മാത്തുക്കുട്ടിയെ പുറത്തെടുക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു. മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. തളിപ്പറമ്പിൽ നിന്ന് ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരേതരായ ലൂക്കോസിന്റെയും അന്നക്കുട്ടിയുടെയും മകനാണ് മാത്തുക്കുട്ടി. ഭാര്യ: ഷൈജ. മറ്റ് മക്കൾ: ആൻസ്, ലിസ്, ജിസ്.
Category: KERALA
ടെക്നോപാർക്കിലെ ബൈജൂസിന്റെ പ്രവർത്തനം തുടരും; ജീവനക്കാരെ പിരിച്ചുവിടുകയില്ല
തിരുവനന്തപുരം: തലസ്ഥാനത്തെ ടെക്നോപാർക്ക് കേന്ദ്രത്തിലെ എല്ലാ ജീവനക്കാരെയും പിരിച്ചുവിടാൻ നേരത്തെ തീരുമാനിച്ചിരുന്ന എഡ്യൂടെക് കമ്പനിയായ ബൈജൂസ്, കമ്പനിയുടെ സിഇഒയും സ്ഥാപകനുമായ ബൈജു രവീന്ദ്രൻ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ ചർച്ചയെത്തുടർന്ന് പ്രവർത്തനം തുടരാൻ തീരുമാനിച്ചു. ലേബർ കമ്മീഷണർ കെ. വാസുകി ഐഎഎസിന്റെ നേതൃത്വത്തിൽ ജീവനക്കാർ, ഇൻഫർമേഷൻ ടെക്നോളജി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി പ്രതിനിധികൾ, ബൈജൂസ് മാനേജ്മെന്റ് എന്നിവരുമായി നടത്തിയ ചർച്ചയിൽ ഇതിനകം രാജിവച്ച ജീവനക്കാരെ തിരിച്ചെടുക്കുമെന്ന് കമ്പനി ഉറപ്പു നൽകി. ജീവനക്കാരുടെ വിശ്വാസം വീണ്ടെടുക്കുന്നതിനായി ഒരു നിശ്ചിത കാലയളവിലേക്ക് ടെക്നോപാർക്ക് സെന്ററിൽ പ്രവർത്തനം തുടരുമെന്ന് രേഖാമൂലമുള്ള കരാറിന് കമ്പനി സമ്മതിച്ചു. സിഇഒയും മുഖ്യമന്ത്രിയും തമ്മിൽ നടത്തിയ ചർച്ചയെത്തുടർന്ന് പുനഃസംഘടനാ പദ്ധതികൾ പുനഃപരിശോധിക്കാനും ടെക്നോപാർക്കിലെ വികസന കേന്ദ്രം തുടരാനും കമ്പനി തീരുമാനിച്ചതായി കമ്പനിയുടെ പത്രക്കുറിപ്പിൽ പറയുന്നു. ടെക്നോപാർക്ക് സെന്ററിന്റെയും ജീവനക്കാരുടെയും കാര്യം വളരെ വൈകിയാണ് തന്റെ ശ്രദ്ധയിൽ…
കോളേജ്, യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കായി ഇന്ത്യയിലെ ഏറ്റവും വലിയ ഹാക്കത്തൺ – ഡീകോഡ് രണ്ടാം പതിപ്പുമായി യു എസ് ടി
• മത്സരത്തിൽ വിജയിക്കുന്ന ആദ്യത്തെ അഞ്ച് ടീമുകളിലെ ഓരോരുത്തർക്കും യു എസ് ടി യിൽ തൊഴിലവസരം ലഭിക്കും. • മത്സരത്തിൽ ഒന്നാം സ്ഥാനക്കാർക്ക് 7 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് 5 ലക്ഷവും മൂന്നാം സ്ഥാനക്കാർക്ക് 3 ലക്ഷവും സമ്മാനമായി ലഭിക്കും. തിരുവനന്തപുരം, നവംബർ 2, 2022: സർവകലാശാല, കോളേജ് തല വിദ്യാർത്ഥികളുടെ സാങ്കേതികവിദ്യയിലുള്ള കഴിവുകൾ വികസിപ്പിക്കുന്നതിനും പ്രകടിപ്പിക്കുന്നതിനും വേണ്ടിയുള്ള ഒത്തുചേരലായ ഹാക്കത്തൺ – ഡീകോഡിന്റെ രണ്ടാം പതിപ്പ് പ്രഖ്യാപിച്ച് പ്രമുഖ ട്രാൻസ്ഫർമേഷൻസ് സൊല്യൂഷൻസ് കമ്പനിയായ യു എസ് ടി. യു എസ് ടി യുടെ വാർഷിക ടെക്നോളജി കോൺഫറൻസായ ഡി 3-ക്കു മുന്നോടിയായാണ് ഡീകോഡ് സംഘടിപ്പിക്കുക. ഡിഗ്രി, പിജി വിദ്യാർത്ഥികൾക്കു വേണ്ടിയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. യു എസ് ടിയുടെ തിരുവനന്തപുരത്തെ അത്യാധുനിക ക്യാമ്പസിന്റെ ഭാഗമായ ഡി 3 (ഡ്രീം, ഡെവലപ്മെന്റ്, ഡിസ്റപ്റ്റ്) അത്യാധുനിക സാങ്കേതികവിദ്യയെ പറ്റി…
പ്ലസ് ടു വിദ്യാര്‍ത്ഥിനിയേയും അയല്‍വാസി യുവാവിനേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നാട്ടുകാര്‍
ആലപ്പുഴ: ചേർത്തലയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയേയും അയൽവാസിയായ യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഒഴിഞ്ഞ പുരയിടത്തില്‍ ഒരു ഷെഡ്ഡിലാണ് ഇരുവരെയും കണ്ടെത്തിയത്. പെണ്‍കുട്ടിയെ നിലത്തും യുവാവ് തൂങ്ങി നില്ക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. പള്ളിപ്പുറം പഞ്ചായത്തില്‍ 12-ാം വാർഡ് ചെങ്ങണ്ട കരിയിൽ തിലകന്റെയും ജീജയുടെയും മകൻ അനന്തകൃഷ്ണൻ (കിച്ചു-23), പാലാ സ്വദേശികളായ തേക്കിൻകാട്ടിൽ ഷിബുവിന്റെയും പരേതയായ ബിന്ദുവിന്റെയും മകൾ എലിസബത്ത് (17) എന്നിവരെയാണ് തിങ്കളാഴ്ച വൈകിട്ട് മരിച്ച നിലയിൽ കണ്ടെത്തിയത്. അതേസമയം, പെണ്‍കുട്ടിയും തൂങ്ങിമരിച്ചതായാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമികനിഗമനം. ഇതോടെ കേസിലെ പൊരുത്തക്കേടുകള്‍ അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ആദ്യം പെണ്‍കുട്ടി തൂങ്ങിമരിച്ചശേഷം മൃതദേഹം അഴിച്ചു നിലത്തുകിടത്തി അതേ തുണിയില്‍ യുവാവും തൂങ്ങിയതാകാമെന്നാണു പോലീസിന്റെ നിഗമനം. അതേസമയം, പെണ്‍കുട്ടിയുടെ ശരീരത്തില്‍ ബലപ്രയോഗം നടന്നിട്ടില്ലെന്നാണ് പ്രാഥമിക കണ്ടെത്തല്‍. അനന്തകൃഷ്ണന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. എലിസബത്തിന്റെ മൃതദേഹം ജന്മനാടായ പാലായിലേക്ക്…
ഷാരോൺ വധക്കേസ്: കുറ്റകൃത്യം നടന്നത് തമിഴ്നാട്ടിലെ കന്യാകുമാരിയില്‍; തുടര്‍നടപടികള്‍ ആശയക്കുഴപ്പത്തില്‍
തിരുവനന്തപുരം: പാറശ്ശാലയിലെ ഷാരോണ്‍ വധക്കേസില്‍ കുറ്റം ചെയ്തവരുടെ വീട് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലായതിനാൽ തുടര്‍നടപടികളില്‍ ക്രൈം ബ്രാഞ്ച് ആശയക്കുഴപ്പം നേരിടുന്നതിനാല്‍ നിയമോപദേശം തേടി. പാറശ്ശാല സ്വദേശിയായ യുവാവിനെ കൊലപ്പെടുത്താൻ കഷായത്തില്‍ വിഷം കലർത്തിയത് തമിഴ്നാട്ടിലായതിനാൽ തുടർ അന്വേഷണം എങ്ങനെയാവണമെന്നതിലാണ് ആശയക്കുഴപ്പം. കേസിലെ മുഖ്യ പ്രതിയായി പോലീസ് കണക്കാക്കുന്ന ഗ്രീഷ്മയുടെ വീട്ടില്‍വെച്ചാണ് കഷായത്തില്‍ കളനാശിനി കലര്‍ത്തി ഷാരോണിന് നല്‍കിയത്. പിന്നാലെ ആശുപത്രിയിലായ യുവാവ് ചികിത്സയ്ക്കിടെയാണ് മരണപ്പെട്ടത്. പെണ്‍കുട്ടിയുടെ വീട് സ്ഥിതിചെയ്യുന്നത് കന്യാകുമാരി ജില്ലയിലെ രാമവര്‍മന്‍ചിറയിലാണ്. തമിഴ്നാട്ടിലെ പളുകല്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് ഈ സ്ഥലം. അതേസമയം, ഷാരോണിന്റെ മരണത്തിലെ ദുരൂഹത ആരോപിച്ച് കുടുംബം പരാതി നല്‍കിയത് പാറശാല പോലീസിലാണ്. കേസ് അന്വേഷണം നടത്തിയതും പ്രതികളെ അറസ്റ്റ് ചെയ്തതും കേരളാ പോലീസാണ്. ഈ സാഹചര്യത്തിലാണ് തുടരന്വേഷണത്തില്‍ നിയമപ്രശ്നങ്ങളുണ്ടോ, കേസ് തമിഴ്നാട് പോലീസിന് കൈമാറേണ്ടതുണ്ടോ എന്നീ കാര്യങ്ങള്‍ അന്വേഷണസംഘം തേടുന്നത്. കേസില്‍…
സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കൽ പ്രായം 60 ആയി ഉയർത്തി; റാങ്കിംഗ് സംവിധാനം നിലവിൽ വന്നു
തിരുവനന്തപുരം: സർക്കാർ നടത്തുന്ന പൊതുമേഖലാ യൂണിറ്റുകളിൽ ശമ്പള/വേതന ഘടനയെ സംബന്ധിച്ച ഒരു പൊതു ചട്ടക്കൂട് നടപ്പിലാക്കിക്കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവുകൾ പുറപ്പെടുവിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളിലെ വിരമിക്കൽ പ്രായം ഏകീകൃതമായി 60 ആക്കി ഉയർത്തുകയും യൂണിറ്റുകളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി ‘ഡയമണ്ട്,’ ‘സ്വർണം,’ ‘വെള്ളി’, ‘വെങ്കലം’ എന്നിങ്ങനെ തരംതിരിക്കുകയും ചെയ്യും. എല്ലാ സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ വിരമിക്കൽ പ്രായം കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ കാര്യത്തിലെന്നപോലെ 60 വയസ്സായി ഉയർത്തും. എന്നിരുന്നാലും, നിലവിലുള്ള നിയമങ്ങൾക്കനുസൃതമായി ഇതിനകം വിരമിച്ച ജീവനക്കാർക്ക് ഇത് ബാധകമല്ല, ധനകാര്യ വകുപ്പിന്റെ ഒക്ടോബർ 29 ലെ ഉത്തരവിൽ പറയുന്നു. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി), കേരള വാട്ടർ അതോറിറ്റി (കെഡബ്ല്യുഎ), കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോര്പ്പറേഷന് (കെഎസ്ആര്‍ടിസി) എന്നിവ ഒഴികെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പുനഃക്രമീകരണ, ഇന്റേണൽ ഓഡിറ്റ് ബോർഡ് (റിയാബ്) അദ്ധ്യക്ഷനായ വിദഗ്ധ സമിതിയുടെ…
വിസിമാർക്കുള്ള സമയപരിധി നവംബർ 4-ന് അവസാനിക്കും; പുതിയതായി നിയമിക്കുന്നവരുടെ ലിസ്റ്റ് ഗവര്‍ണ്ണര്‍ തയ്യാറാക്കി
തിരുവനന്തപുരം: സംസ്ഥാന സർവകലാശാലകളിലെ നിലവിലെ വൈസ് ചാൻസലർമാരുടെ നിയമനം റദ്ദാക്കാൻ തീരുമാനിച്ചാൽ വൈസ് ചാൻസലർമാരുടെ ചുമതല നൽകിയേക്കാവുന്ന മുതിർന്ന പ്രൊഫസർമാരുടെ പട്ടിക ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തയ്യാറാക്കി. സംസ്ഥാന സർവ്വകലാശാലകളുടെ ചാൻസലറായ ഗവർണർ, വൈസ് ചാൻസലർ നിയമനത്തിനായി യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) നിർദ്ദേശിച്ച മാനദണ്ഡങ്ങൾ അനുസരിച്ച് കുറഞ്ഞത് 10 വർഷത്തെ പരിചയമുള്ള മുതിർന്ന പ്രൊഫസർമാരുടെ പേരുകൾ ശേഖരിച്ചു. ഓരോ സർവകലാശാലയിൽ നിന്നും പത്തോളം പേരുകൾ പട്ടികയിൽ ഉൾപ്പെടുന്നതായാണ് ഗവര്‍ണ്ണറുടെ ഓഫീസില്‍ നിന്നുള്ള അനൗദ്യോഗിക റിപ്പോര്‍ട്ട്. ഒമ്പത് വൈസ് ചാൻസലർമാരോട് ഗവര്‍ണ്ണര്‍ നല്കിയ കാരണം കാണിക്കൽ നോട്ടീസിന് നവംബർ 3 ന് വൈകുന്നേരം 5 മണിക്കകം മറുപടി നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എപിജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി എംഎസ് രാജശ്രീയുടെ നിയമനം യുജിസി ചട്ടങ്ങൾ ലംഘിച്ച് നടത്തിയതാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതി റദ്ദാക്കിയതിന്…
വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ സ്വപ്ന സുരേഷിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു
തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ചാനൽ വഴി സ്വർണം കടത്തിയ കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ്, സംസ്ഥാന സർക്കാർ നിയന്ത്രണത്തിലുള്ള പൊതുമേഖലാ യൂണിറ്റായ കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ (കെഎസ്ഐടിഐഎൽ) ജോലി നേടുന്നതിനായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയെന്നാരോപിച്ച് കന്റോൺമെന്റ് പോലീസ് കുറ്റപത്രം സമർപ്പിച്ചു. തിങ്കളാഴ്ചയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചത്. യുഎഇ കോൺസുലേറ്റിന്റെ നയതന്ത്ര ചാനൽ വഴി രാജ്യത്തേക്ക് വ്യാപാര അളവിലുള്ള സ്വർണം കടത്തിയതിന്റെ പേരിൽ സ്വപ്നയെ കസ്റ്റംസ് അറസ്റ്റ് ചെയ്ത് മാസങ്ങൾക്ക് ശേഷം 2020- ലാണ് കേസ് വെളിച്ചത്ത് വന്നത് . സ്വപ്ന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ജോലി നേടിയെന്ന വെളിപ്പെടുത്തൽ മുൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരുന്നു. കോൺഗ്രസും ബിജെപിയും സ്വപ്നയുടെ നിയമനം സ്വജനപക്ഷപാതത്തിന്റെ ഒരു ക്ലാസിക് കേസായി…
ലഹരി വിരുദ്ധ ദിനം ആചരിച്ചു
യാക്കോബായ സഭ കോലഞ്ചേരി മേഖല മൊര്‍ത്ത്മറിയം വനിതാ സമാജം ലഹരി വിരുദ്ധ ദിനം ആചാരണവും പ്രാർത്ഥനയും നടത്തി. ലഹരി മുക്ത കേരളമെന്ന മുദ്രാവാക്യമുയര്‍ത്തി സംഘടിപ്പിച്ച സമ്മേളനത്തില്‍ കോലഞ്ചേരി മേഖല മൊര്‍ത്ത്മറിയം വനിതാ സമാജം സെക്രട്ടറി ശ്രീമതി മറിയക്കുട്ടി ബേബി അദ്ധ്യക്ഷത വഹിച്ചു. കോലഞ്ചേരി മേഖല മൊര്‍ത്ത്മറിയം വനിതാ സമാജം പ്രസിഡന്റ് റവ.ഫാ. ഡോ. പ്രിന്‍സ് പൌലോസ് വള്ളിപ്ലാവില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് ലഹരി മുക്ത സമൂഹത്തിനായി പ്രാർത്ഥന നടത്തി. ലഹരിക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ വേണ്ടിയുള്ള കോലഞ്ചേരി മേഖല മൊര്‍ത്ത്മറിയം വനിതാ സമാജം യൂണിറ്റ് തലത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കും. ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗത്തിന്‍ഠ്റെ ദൂഷ്യവശങ്ങളെ കുറിച്ച് ബോധവത്കരിക്കുക, ആരോഗ്യകരമായ ഒരു സമൂഹത്തിന്റ്റെ നിലനില്‍പ്പ് ഉറപ്പു വരുത്തുക എന്നിവ ലക്ഷ്യം വെച്ചാണ് ഈ ദിനം ആചരിച്ചത്. ആധുനിക സമൂഹത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ലഹരിയെന്ന വന്‍ വിപത്തിനെതിരെ പോരാടാന്‍ എല്ലാ…
കൃഷിഭൂമിയിലെ ബഫര്‍സോണ്‍ കണക്കെടുപ്പ് കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തും : അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: വന്യജീവി സങ്കേതങ്ങള്‍ക്ക് ചുറ്റുമായി ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ എന്ന കോടതിവിധിയുടെ മറവില്‍ വനാതിര്‍ത്തിക്ക് പുറത്തേയ്ക്ക് ബഫര്‍സോണ്‍ വ്യാപിപ്പിച്ച് ഒരു കിലോമീറ്റര്‍ കൃഷിഭൂമിയും ജനവാസകേന്ദ്രങ്ങളും സര്‍ക്കാര്‍ സമിതിയുടെ കണക്കെടുപ്പിനായി വിട്ടുകൊടുക്കുന്നതും ഭൂവുടമകള്‍ ഏതെങ്കിലും രേഖകളില്‍ ഒപ്പിട്ടു നല്‍കുന്നതും കൂടുതല്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി സി സെബാസ്റ്റ്യന്‍ പറഞ്ഞു. ബഫര്‍സോണ്‍ വനാതിര്‍ത്തിക്കുള്ളില്‍ നിജപ്പെടുത്തണമെന്ന നിലപാടില്‍നിന്ന് കര്‍ഷകര്‍ ഒരിക്കലും പിന്മാറാതെ ഉറച്ചുനില്‍ക്കണം. തലമുറകളായി കൈവശംവച്ചനുഭവിക്കുന്നതും രേഖകളുള്ളതുമായ കൃഷിഭൂമി ബഫര്‍സോണില്‍പെടുത്തി കണക്കെടുക്കുകയെന്നുവെച്ചാല്‍ പ്രസ്തുത പ്രദേശങ്ങള്‍ ബഫര്‍സോണായി പ്രഖ്യാപിച്ചിരിക്കുന്നുവെന്നാണര്‍ത്ഥം. ഇനി ഈ ഒരു കിലോമീറ്റര്‍ സ്ഥലത്തിന്റെ അതിര്‍ത്തി നിശ്ചയിച്ച് വനഭൂമിയാക്കി കാര്‍ബണ്‍ ഫണ്ട് കൈക്കലാക്കുക എന്ന വനംവകുപ്പ് ദൗത്യമാണ് പുത്തന്‍ വിദഗ്ദ്ധസമിതി നടപ്പിലാക്കുന്നതെന്ന് സംശയിക്കപ്പെടുന്നു. സര്‍ക്കാര്‍ നിയമിച്ചിരിക്കുന്ന ജസ്റ്റിസ് തോട്ടത്തില്‍ രാധാകൃഷ്ണന് സമിതിയെ മലയോരജനതയ്ക്ക് അംഗീകരിക്കാനാവില്ല. സമിതിയംഗങ്ങള്‍ പലരും മുന്‍കാലങ്ങളില്‍ കര്‍ഷകവിരുദ്ധ വനവല്‍ക്കരണ നിലപാടുകളെടുത്തവരാണെന്ന ആക്ഷേപം…
