എറണാകുളം: എറണാകുളം ജില്ലയിൽ നിന്നുള്ള രണ്ട് മധ്യവയസ്‌കരായ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തി തിരുവല്ലയ്ക്കു സമീപം കുഴിച്ചുമൂടിയ കേസിലെ മുഖ്യപ്രതി പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി, നരബലി ആസൂത്രണം ചെയ്തത് മന്ത്രവാദത്തിന്റെ ഭാഗമായിട്ടാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്. നാഗരാജു. കൂട്ടുപ്രതികളായ ഭഗവൽ സിംഗിന്റേയും ലൈലയുടെയും അന്ധവിശ്വാസം മുതലെടുത്താണ് ഷാഫി കൊലപാതകം നടത്തിയത്. കടവന്ത്രയിൽ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശിനി പത്മയെ കാണാനില്ലെന്ന് അവരുടെ സഹോദരി നല്‍കിയ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിച്ചതെന്ന് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു. ഇതൊരു സാധാരണ തിരോധാനക്കേസല്ലെന്ന് ആദ്യം മുതലേ പോലീസിന് അറിയാമായിരുന്നു. പത്മയെ സ്‌കോർപിയോ വാഹനത്തിൽ കൊണ്ടുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ കേസന്വേഷണത്തിൽ നിർണായകമായി. ഷാഫിയുടേതാണ് വാഹനം. എന്നാൽ ഇയാളെ ചോദ്യം ചെയ്യാനും വിവരങ്ങൾ ശേഖരിക്കാനും പോലീസിന് ബുദ്ധിമുട്ടായിരുന്നു. അന്വേഷണത്തെ വഴിതെറ്റിക്കുന്ന തരത്തിലായിരുന്നു പ്രതിയുടെ മൊഴി. ഒടുവിൽ കൂട്ടുപ്രതികളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ്…
Category: KERALA
ഹിന്ദി ഭാഷ മറ്റു ഭാഷകളുടെ മേല്‍ അടിച്ചേൽപ്പിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം അംഗീകരിക്കാനാവില്ല: മുഖ്യമന്ത്രി
തിരുവനന്തപുരം: രാജ്യത്ത് മറ്റ് ഭാഷകൾക്ക് മേൽ ഒരു ഭാഷ അടിച്ചേൽപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാനാവില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. കേന്ദ്ര സർവീസുകൾക്ക് നടത്തുന്ന പരീക്ഷകൾ ഹിന്ദിയിലാക്കണമെന്നും ഐഐടിയും ഐഐഎമ്മും ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി നിർബന്ധിത പഠനഭാഷയാക്കണമെന്നുമുള്ള പാർലമെന്റിന്റെ ഔദ്യോഗിക ഭാഷാ സമിതിയുടെ ശുപാർശ മാധ്യമ വാർത്തകളുടെ പശ്ചാത്തലത്തിലാണ് കേരളത്തിന്റെ നിലപാട് കേന്ദ്രത്തെ അറിയിച്ചത്. സാംസ്‌കാരികവും ഭാഷാപരവുമായ വൈവിധ്യത്തെ അംഗീകരിക്കുന്ന ‘നാനാത്വത്തിൽ ഏകത്വമെന്ന’ സങ്കൽപ്പമാണ് ഇന്ത്യയുടെ സത്തയെ നിർണയിക്കുന്നത്. ഇത് അംഗീകരിച്ചുകൊണ്ട് വിവിധ ജനവിഭാഗങ്ങൾക്കിടയിൽ നിലനിൽക്കുന്ന സാഹോദര്യവും സഹിഷ്‌ണുതയും പരസ്‌പര ബഹുമാനവുമാണ് നമ്മുടെ രാജ്യത്തെ നിലനിർത്തുന്നത്. ഏതെങ്കിലും ഒരു ഭാഷയെ മറ്റു ഭാഷകൾക്ക് മുകളിൽ അവരോധിക്കുന്നത് ഈ അഖണ്ഡതയെ തകർക്കും. വിദ്യാഭ്യാസത്തിൻ്റെ കാര്യത്തിൽ സംസ്ഥാനങ്ങൾക്കുള്ള സവിശേഷതകൾ അംഗീകരിക്കേണ്ടതുണ്ട്. തൊഴിൽ പരീക്ഷകൾ…
അന്ധവിശ്വാസത്തിനെതിരെ നിയമ പരിഷ്കരണ കമ്മീഷന്റെ ശുപാർശയും ബില്ലും അവഗണിച്ചു
തിരുവനന്തപുരം: ഇരട്ട നരബലിയുടെ വാർത്തകളിൽ കേരളം വിറങ്ങലിച്ചു നില്‍ക്കേ, ഇത്തരം ആചാരങ്ങളും അന്ധവിശ്വാസങ്ങളും നിരോധിക്കാനും കുറ്റവാളികൾക്കുള്ള ശിക്ഷ ഉറപ്പാക്കാനുമുള്ള നിയമങ്ങളെ കുറിച്ച് ചർച്ച വീണ്ടും സജീവമാകുന്നു. ഇതുമായി ബന്ധപ്പെട്ട് നിയമനിർമ്മാണം നടത്തണമെന്ന ആവശ്യം പലതവണ ഉയർന്നുവെങ്കിലും ഇത് സംബന്ധിച്ച് ബിൽ കൊണ്ടുവരാനോ തയ്യാറാക്കാനോ സർക്കാരിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ നിയമസഭയിൽ അംഗമായിരുന്ന അന്തരിച്ച പി.ടി. തോമസും നിലവിലെ നിയമസഭാംഗമായ കെ.ഡി. പ്രസേനനും ഇതുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച രണ്ട് സ്വകാര്യ ബില്ലുകളാണ് ഈ അവസരത്തിൽ വീണ്ടും ചർച്ചയാകുന്നത്. കേരള മന്ത്രവാദ-അന്ധവിശ്വാസ നിയമ നിരോധന ബിൽ എന്ന പേരിലാണ് പി.ടി. തോമസ് 2017-ല്‍ അവതരിപ്പിച്ച സ്വകാര്യ ബിൽ. എല്ലാ സ്വകാര്യ ബില്ലുകളെയും പോലെ പി.ടി തോമസിന്റെ ബില്ലും തനിയെ മരിക്കാൻ വിധിക്കപ്പെട്ടു. ഇത്തരമൊരു നിയമം സർക്കാരിന്റെ പരിഗണനയിലാണെന്ന പതിവ് മറുപടി തള്ളി അന്നത്തെ നിയമമന്ത്രി എ.കെ. ബാലൻ ബിൽ തള്ളിയെന്നതാണ് പി.ടി.തോമസിന്റെ…
കേരളത്തില്‍ നരബലി: ഐശ്വര്യവും സമൃദ്ധിയും ലഭിക്കാന്‍ രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തി കുഴിച്ചുമൂടി
കൊച്ചി: എറണാകുളം ജില്ലയിൽ നിന്നുള്ള രണ്ട് മധ്യവയസ്‌കരായ സ്ത്രീകളെ തട്ടിക്കൊണ്ടുപോയി കഴുത്തറുത്ത് കൊലപ്പെടുത്തി തിരുവല്ലയ്ക്കു സമീപം കുഴിച്ചുമൂടി. സംഭവവുമായി ബന്ധപ്പെട്ട് മന്ത്രവാദികളെന്ന് അവകാശപ്പെട്ട ദമ്പതികളെയും അവരുടെ ഏജന്റിനേയും പോലീസ് അറസ്റ്റ് ചെയ്തു. മരിച്ച രണ്ടുപേരുടെയും മൃതദേഹം പല ഭാഗങ്ങളായി മുറിച്ച് വീട്ടുവളപ്പിൽ കുഴിച്ചിട്ടിരിക്കുകയായിരുന്നു. കൃത്യം ചെയതവര്‍ നൽകുന്ന വിവരമനുസരിച്ച് ശരീരഭാഗങ്ങൾ പുറത്തെടുക്കാനുള്ള ശ്രമത്തിലാണ് പോലീസ് സംഘം. എലന്തൂരിലെ ആയുർവേദ ചികിത്സകൻ ഭഗവല്‍ സിംഗ്, ഭാര്യ ലൈല, കൊച്ചി ഗാന്ധി നഗർ സ്വദേശിയായ റഷീദ് എന്ന മന്ത്രവാദി മുഹമ്മദ് ഷാഫി എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം കാലടിയിൽ താമസിക്കുന്ന കൊച്ചി ഏലംകുളം സ്വദേശി പത്മം (52), തൃശൂർ ജില്ലയിലെ വടക്കാഞ്ചേരി സ്വദേശി റോസിലി (50) എന്നിവരെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. മുഹമ്മദ് ഷാഫി ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ശ്രീദേവി എന്ന് പരിചയപ്പെടുത്തി ഭഗവല്‍ സിംഗുമായി സൗഹൃദം സ്ഥാപിച്ചതായി…
തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന യുവതിയുടെ പരാതിയില്‍ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ കേസെടുക്കാന്‍ സാധ്യത
തിരുവനന്തപുരം: പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിള്ളി തന്നെ ശാരീരികമായി ഉപദ്രവിച്ചെന്ന് പരാതിപ്പെട്ട യുവതി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരായി മൊഴി നൽകി. എംഎൽഎ തന്നെ ശാരീരികമായി ഉപദ്രവിക്കുകയും പരാതി പിൻവലിക്കാൻ പണം വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്നാണ് യുവതിയുടെ മൊഴിയിൽ പറയുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളിലെ അദ്ധ്യാപികയാണ് പരാതിക്കാരി. ഇരുവരും ഒരുമിച്ച് വാഹനത്തിൽ പോകുന്നതിനിടെ വാക്കു തർക്കത്തെ തുടർന്ന് എംഎൽഎ മർദ്ദിച്ചെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ മാസം ഇരുവരും കോവളം സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവമുണ്ടായത്. ഒരാഴ്ച മുമ്പാണ് സംഭവത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. അതേസമയം പരാതിക്കാരിയുടെ മൊഴിയില്‍ കേസെടുക്കാനാണ് പൊലീസ് തീരുമാനം. യുവതിയെ കാണാനില്ലെന്ന മറ്റൊരു പരാതിയെത്തുടര്‍ന്ന് സ്റ്റേഷനിലും കോടതിയിലും ഇന്നലെ അവര്‍ നേരിട്ട് ഹാജരായിരുന്നു. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് വഞ്ചിയൂര്‍ പൊലീസിലും മജിസ്‌ട്രേറ്റിന് മുന്നിലും യുവതി മൊഴി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് തുടര്‍നടപടികളെടുക്കാനാണ് സാധ്യത. സംഭവത്തെക്കുറിച്ച്…
ടൂറിസ്റ്റ് ബസുകളിൽ യൂണിഫോം കളർ കോഡ് നടപ്പാക്കും; തീരുമാനത്തിൽ മാറ്റമുണ്ടാകുകയില്ല: ഗതാഗത മന്ത്രി
തിരുവനന്തപുരം: യൂണിഫോം കളർ കോഡ് ഉൾപ്പെടെയുള്ള തീരുമാനങ്ങൾ നേരത്തെ തീരുമാനിച്ചത് പോലെ തന്നെ നടപ്പാക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു വ്യക്തമാക്കി. നടപ്പാക്കാൻ സാവകാശം തേടിയ ടൂറിസ്റ്റ് ബസുടമകളെ സാഹചര്യം ബോധ്യപ്പെടുത്തിയതായും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ തീരുമാനങ്ങളും മുൻകൂട്ടി നിശ്ചയിച്ച പ്രകാരമായിരിക്കും നടപ്പാക്കുക. നിറം മാറ്റം ഉടൻ നടപ്പാക്കാനാകില്ലെന്ന് ബസുടമകൾ അറിയിച്ചിട്ടുണ്ട്. എങ്കിലും അവർക്ക് സാഹചര്യം ബോധ്യപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി നിർദേശിച്ചതുൾപ്പെടെയുള്ള കാര്യങ്ങൾ സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. നിയമം ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കാൻ ഇപ്പോൾ നടക്കുന്ന പരിശോധനകൾ ഊർജിതമാക്കാൻ തീരുമാനിച്ചതായി ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിയമവിരുദ്ധമായ സംവിധാനങ്ങളുള്ള വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കുകയില്ലെന്നും വേഗനിയന്ത്രണ സംവിധാനങ്ങള്‍, എക്‌സ്ട്രാ ഫിറ്റിങ്ങുകള്‍, അനധികൃത രൂപമാറ്റങ്ങള്‍, ബ്രേക്ക് ലൈറ്റ്, പാര്‍ക്കിങ് ലൈറ്റ്, സിഗ്നല്‍ ലൈറ്റ് മുതലായവയും കര്‍ശനമായി പരിശോധിക്കും. വടക്കഞ്ചേരി ബസപകടത്തിന്റെ പശ്ചാത്തലത്തില്‍ ഹൈക്കോടതി പരാമര്‍ശം കൂടി ഉയര്‍ന്ന്…
കെ. ആനന്ദകുമാര്‍ കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി
തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറിയായി കെ. ആനന്ദകുമാറിനെ തെരഞ്ഞെടുത്തു. കോട്ടയത്ത് ചേര്‍ന്ന കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന കമ്മിറ്റിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. യൂത്ത്ഫ്രണ്ട് ജില്ലാ ജനറല്‍ സെകട്ടറിയായും സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായും പ്രവര്‍ത്തിച്ചു. അവിഭക്ത കേരളാ കോണ്‍ഗ്രസ്സിന്റെ ഏറ്റവും പ്രായം കുറഞ്ഞ സംസ്ഥാന കമ്മിറ്റി അംഗമായി 1979 ല്‍ തെരഞ്ഞെടുക്കപ്പെട്ടു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, സാംസ്ക്കാരിക വിഭാഗം സംസ്ഥാന കണ്‍വീനര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. കേരള സംഗീത നാടക അക്കാദമി സ്രെകട്ടറി, കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല സെനറ്റ് അംഗം, സംസ്ഥാന ടാക്സ് മോണിറ്ററിംഗ് സെല്‍ അംഗം, കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡ് അംഗം, കേരള കലാകേന്ദ്രം സ്ഥാപക ജനറല്‍ സെക്രട്ടറി, മലയാളം വിഷ്വല്‍ മീഡിയ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാന്‍, 1992 ല്‍ തിരുവനന്തപുരത്ത് നടന്ന 10 ദിവസം…
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഹൈക്കോടതിയുടെ തിരിച്ചടി; തോമസ് ഐസക്കിന് താത്ക്കാലിക ആശ്വാസം
എറണാകുളം: കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് താൽക്കാലിക ആശ്വാസം. തോമസ് ഐസക്കിനും മറ്റുള്ളവർക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അയച്ച സമൻസുകൾ ഹൈക്കോടതി മരവിപ്പിച്ചു. തന്നെയുമല്ല, രണ്ട് മാസത്തേക്ക് ഈ കേസുമായി ബന്ധപ്പെട്ട് യാതൊരു തരത്തിലുമുള്ള സമൻസുകള്‍ അയക്കരുതെന്നും കോടതി നിർദ്ദേശിച്ചു. എന്നാൽ, ഇഡിക്ക് കേസിൽ അന്വേഷണം തുടരാം. ഇഡി അന്വേഷണത്തിൽ ഇപ്പോൾ ഇടപെടേണ്ട സാഹചര്യം കാണുന്നില്ലെന്നും കോടതി വ്യക്തമാക്കി. തോമസ് ഐസക്, കിഫ്ബി സിഇഒ കെഎം എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവർക്ക് സമൻസ് അയച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി അന്യായമാണെന്നും കോടതി നിരീക്ഷിച്ചു. സമൻസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തോമസ് ഐസക്കും കിഫ്ബിയും സമർപ്പിച്ച ഹർജികളിലാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഇടപെടലുണ്ടായത്. ഫെമ നിയമലംഘനം ഉണ്ടായിട്ടില്ലെന്ന് തോമസ് ഐസക്ക്: കിഫ്ബി മസാല ബോണ്ട് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് 2021…
വടക്കഞ്ചേരി ബസ്സപകടം: നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഉടൻ റദ്ദാക്കി ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യണമെന്ന് ഹൈക്കോടതി
എറണാകുളം: നിയമം ലംഘിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടാനും ഫിറ്റ്‌നസ് റദ്ദാക്കാനും ഡ്രൈവറുടെ ലൈസൻസ് ഉടൻ സസ്‌പെൻഡ് ചെയ്യാനും ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. വടക്കഞ്ചേരി അപകടവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ നിര്‍ണ്ണായക ഇടക്കാല ഉത്തരവ്. സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്ന അനധികൃത ശബ്ദ സംവിധാനങ്ങൾ, ലൈറ്റുകൾ, ഗ്രാഫിക്സ്, കൂട്ടിച്ചേർക്കലുകൾ എന്നിവയുള്ള വാഹനങ്ങൾ കണ്ടുകെട്ടണം. പിടികൂടിയ വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കാനും ഡ്രൈവറുടെ ലൈസൻസ് ഉടൻ സസ്പെൻഡ് ചെയ്യാനുമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. നിയമലംഘനം നടത്തിയ വാഹനങ്ങൾ വിനോദയാത്രയ്ക്കായി ഉപയോഗിച്ചാൽ ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപന മേലധികാരികൾക്കെതിരെയും നടപടി എടുക്കണം. ടൂർ ഇൻചാർജുമാരായ അധ്യാപകരടക്കം നടപടി നേരിടേണ്ടി വരും. കൂടാതെ ഇത്തരം കോൺട്രാക്‌ട് ക്യാരേജ് വാഹനങ്ങൾ പ്രോൽസാഹിപ്പിക്കുന്ന വ്ളോഗർമാർക്കെതിരെ നടപടി എടുക്കാനും ജസ്‌റ്റിസുമാരായ അനിൽ കെ. നരേന്ദ്രൻ, പി ജി അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഇടക്കാല…
താനൂര്‍ കനോലി കനാലിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളായ രണ്ട് വിദ്യാർത്ഥികള്‍ മുങ്ങിമരിച്ചു
മലപ്പുറം: താനൂര്‍ കനോലി കനാലിൽ കുളിക്കാനിറങ്ങിയ സുഹൃത്തുക്കളായ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. നിറമരുതൂർ പാലപ്പറമ്പിൽ ഷരീഫിന്റെ മകൻ അഷ്മിൽ (11), വെളിയോട്ട് വളപ്പിൽ സിദ്ദിഖിന്റെ മകൻ അജ്നാസ് (12) എന്നിവരാണ് കനാലില്‍ മുങ്ങി മരിച്ചത്. ഇരുവരും കുളിക്കാന്‍ കനാലില്‍ ഇറങ്ങുകയായിരുന്നു. എന്നാല്‍, ആഴവും ഒഴുക്കും കാരണം ഇരുവരും മുങ്ങിത്താഴുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ ഇരുവരെയും രക്ഷപ്പെടുത്തി തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോർട്ടത്തിനായി തിരൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
