തെരുവുനായ കേസ് സുപ്രീം കോടതി വെള്ളിയാഴ്ച പരിഗണനക്കെടുക്കും

ന്യൂഡൽഹി: കേരളത്തിൽ വർദ്ധിച്ചുവരുന്ന തെരുവുനായ അക്രമത്തിൽ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയോട് റിപ്പോർട്ട് തേടുന്നത് സുപ്രീം കോടതി പരിഗണിച്ചേക്കും. ഇത് സംബന്ധിച്ച ഹർജി വെള്ളിയാഴ്ച പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് യു യു ലളിത് അറിയിച്ചു. അഭിഭാഷകനായ വി കെ ബിജുവാണ് കേരളത്തിലെ തെരുവുനായ്ക്കളുടെ പ്രശ്നം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളം നായകളുടെ സ്വന്തം നാടായി മാറിയെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. പേ വിഷബാധ തടയാനുള്ള വാക്സിനേഷന്റെ ലഭ്യതക്കുറവ് കേരളത്തിലും നേരിടുന്നുണ്ട്. പാവപ്പെട്ടവരും കുട്ടികളും തെരുവു നായകളുടെ ആക്രമണങ്ങള്‍ക്കിരയാകുന്നു. അതിനാൽ സുപ്രീം കോടതി തന്നെ നിയോഗിച്ച ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയോട് വിഷയത്തിൽ അടിയന്തര റിപ്പോർട്ട് തേടണമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. അഞ്ചു വര്‍ഷത്തിനിടെ നായ്ക്കളിലെ പേവിഷബാധയില്‍ ഇരട്ടിയിലധികം വര്‍ദ്ധനയുണ്ടായിട്ടുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ പരിശോധനാഫലം വ്യക്തമാക്കുന്നത്. വളര്‍ത്തുനായ്ക്കള്‍, ചത്ത നായ്ക്കള്‍ എന്നിങ്ങനെ പരിശോധനയ്ക്കായി എടുത്ത 300 സാമ്പിളുകളില്‍ 168 എണ്ണവും…

വാക്സിനേഷൻ നൽകിയിട്ടും മരണം സംഭവിച്ചു; വൈറസ് ജനിതകമാറ്റം പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: പേ വിഷ ബാധ വൈറസിന്റെ ജനിതക വ്യതിയാനം ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. വാക്സിനുകളെ നിഷ്ഫലമാക്കുന്ന ജനിതകമാറ്റങ്ങൾ പേവിഷബാധയിൽ വിരളമാണ്. എന്നാൽ, അടുത്തിടെ പേ ബാധിച്ചവരിൽ വാക്‌സിനും സെറവും എടുത്തവരും ഉള്ളതിനാലാണ് ഇത്തരമൊരു അന്വേഷണം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതിനായി സംസ്ഥാനത്ത് നിന്ന് ശേഖരിക്കുന്ന വൈറസുകളുടെ സമ്പൂർണ ജനിതക ക്രമം പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തുമെന്നും മന്ത്രി പറഞ്ഞു.

തെരുവ് നായയുടെ കടിയേറ്റ് ചികിത്സയിലിരിക്കെ മരണപ്പെട്ട 12 വയസുകാരിക്ക് പേവിഷബാധ സ്ഥിരീകരിച്ചു

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ തെരുവുനായയുടെ കടിയേറ്റ് മരിച്ച പന്ത്രണ്ടുകാരി അഭിരാമിക്ക് എലിപ്പനി സ്ഥിരീകരിച്ചു. പൂനെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയായിരുന്നു അഭിരാമിയുടെ മരണം. രണ്ടാഴ്ച മുമ്പ് തെരുവുനായയുടെ കടിയേറ്റതിനെത്തുടര്‍ന്ന് മൂന്ന് ഡോസ് ആന്റിറാബീസ് വാക്‌സിന്‍ എടുത്തിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം കുട്ടിയുടെ ആരോഗ്യനില വഷളാവുകയായിരുന്നു. കൈയിലും കാലിലും കണ്ണിലുമായി ഏഴിടത്ത് നായയുടെ കടിയേറ്റിട്ടുണ്ടായിരുന്നു. തെരുവ് നായയുടെ കടിയേറ്റതിനെ തുടർന്ന് അഭിരാമിക്ക് ശരിയായ പ്രാഥമിക ചികിത്സ നൽകിയില്ലെന്ന് കുടുംബം ആരോപിച്ചു. ഇന്ന് രാവിലെ കുട്ടിക്ക് കടുത്ത പനി ഉണ്ടായിരുന്നു. ഇക്കാര്യം അറിയിച്ചിട്ടും ഡോക്ടർമാർ കാര്യമായി ശ്രദ്ധിച്ചില്ലെന്ന് കുട്ടിയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു. തെരുവ് നായയുടെ കടിയേറ്റ കുട്ടിയെ റാന്നി പെരിനാട് ആശുപത്രിയിൽ എത്തിച്ചപ്പോൾ മതിയായ പ്രാഥമിക ചികിത്സ നൽകിയില്ലെന്ന് രക്ഷിതാക്കൾ ആരോപിച്ചു. പരിമിതികളുണ്ടെന്ന് ആശുപത്രി ജീവനക്കാർ…

നെഹ്‌റു ട്രോഫി വള്ളംകളി: കാട്ടിൽ തെക്കേതിൽ ജേതാവ്

ആലപ്പുഴ: ഞായറാഴ്‌ച ആലപ്പുഴ പുന്നമട കായലിൽ നടന്ന നെഹ്‌റു ട്രോഫി വള്ളംകളിയിൽ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ ചുണ്ടൻ കന്നി ജയം കുറിച്ചു. പു​ന്ന​മ​ട​ക്കാ​യ​ലി​ന്‍റെ ഇ​രു​ക​ര​ക​ളി​ലും നി​റ​ഞ്ഞു നി​ന്ന ജ​ലോ​ത്സ​വ പ്രേ​മി​ക​ളു​ടെ നെ​ഞ്ചി​ടി​പ്പി​ന് ആ​ക്കം കൂ​ട്ടി ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ട​ത്തി​ൽ ന​ടു​ഭാ​ഗം ചു​ണ്ട​നെ തു​ഴ​പ്പാ​ടു​ക​ൾ​ക്ക് പി​ന്നി​ലാ​ക്കി​യാ​ണ് പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബ്ബി​ന്‍റെ മ​ഹാ​ദേ​വി​കാ​ട് കാ​ട്ടി​ൽ​ തെ​ക്കേ​തി​ൽ ഫി​നി​ഷിം​ഗ് ലൈ​ൻ ക​ട​ന്ന​ത്. മ​ത്സ​ര​ത്തി​ൽ 4.30.77 മിനിട്ടിലാണ് ഫി​നി​ഷിം​ഗ് പോ​യി​ന്‍റ് ക​ട​ന്ന​ത്. സ​ന്തോ​ഷ് ചാ​ക്കോ ക്യാ​പ്റ്റ​നാ​യ പ​ള്ളാ​ത്തു​രു​ത്തി ബോ​ട്ട് ക്ല​ബ്ബി​ന് ഇ​തു ഹാ​ട്രി​ക് വി​ജ​യം കൂ​ടി​യാ​ണ്. കുമരകം ആസ്ഥാനമായുള്ള എൻസിഡിസി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം, പുന്നമട ക്ലബ്ബിന്റെ നേതൃത്വത്തിൽ വീയപുരം എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. പോലീസ് ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം നാലാം സ്ഥാനത്തെത്തി. കൊവിഡ് കാരണം കഴിഞ്ഞ രണ്ട് വർഷമായി നടക്കാതിരുന്ന നെഹ്‌റു…

എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയ സമ്മേളനം

കൂട്ടിലങ്ങാടി : ‘ഇസ്‌ലാം വിമോചനത്തിന്റെ പുതുലോക ഭാവന’ തലക്കെട്ടിൽ എസ്.ഐ.ഒ മക്കരപ്പറമ്പ് ഏരിയ കമ്മിറ്റി ഏരിയ സമ്മേളനം സംഘടിപ്പിച്ചു. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി ടി.കെ മുഹമ്മദ്‌ സഈദ് ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ ജില്ല സെക്രട്ടേറിയറ്റ് അംഗം ശിബിൻ റഹ്‌മാൻ അദ്ധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് മുരിങ്ങേക്കൽ കുഞ്ഞിമുഹമ്മദ്, വനിതാ വിഭാഗം ഏരിയ പ്രസിഡന്റ് ഇ.സി സൗദ, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് കെ നിസാർ, ജി.ഐ.ഒ ഏരിയ പ്രസിഡന്റ് ഹിബ നഹീമ എന്നിവർ സംസാരിച്ചു. എസ്.ഐ.ഒ ഏരിയ സെക്രട്ടറി സി.എച്ച് യഹ്‌യ, അജ്മൽ പടിഞ്ഞാറ്റുമുറി എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. വിവിധ മൽസരങ്ങളിലെ വിജയികൾക്ക് ഉപഹാരം നൽകി. നബീൽ അമീൻ ഖിറാഅത്ത് നടത്തി. എസ്.ഐ.ഒ ഏരിയ പ്രസിഡന്റ് റബീ ഹുസൈൻ തങ്ങൾ സ്വാഗതവും സമ്മേളന…

കെ കെ ശൈലജയുടെ മാഗ്സേ അവാര്‍ഡ്: മാഗ്സെ കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു; അപകീർത്തിപ്പെടുത്താനായിരുന്നു ശ്രമമെന്ന് എംവി ഗോവിന്ദൻ

തിരുവനന്തപുരം: മഗ്‌സസെയുടെ പേരിലുള്ള അവാർഡ് നൽകി പാർട്ടി കേന്ദ്ര കമ്മിറ്റി അംഗത്തെ അപമാനിക്കാനായിരുന്നു ശ്രമം നടന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് വിരുദ്ധനായിരുന്നു രമൺ മാഗ്‌സസെ. അതുകൊണ്ടാണ് ഈ അവാർഡ് സ്വീകരിക്കുന്നത് ശരിയല്ലെന്ന് കെകെ ശൈലജയ്ക്ക് നിര്‍ദ്ദേശം നല്‍കിയതെന്നും ഗോവിന്ദന്‍ പറഞ്ഞു. അത് അവർ കൃത്യമായി മനസിലാക്കി നിലപാട് സ്വീകരിച്ചു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെയും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്‍റെയും നൂറു കണക്കിന് കേഡര്‍മാരെ ശക്തമായി അടിച്ചമര്‍ത്തിയ ലോകത്തിലെ ഏറ്റവും പ്രധാന കമ്മ്യൂണിസ്റ്റ് വിരുദ്ധരിലൊരാളായ മാഗ്‌സസെയുടെ പേരിലുള്ള അവാര്‍ഡ് നല്‍കി കമ്മ്യൂണിസ്റ്റ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗത്തെ അപമാനിക്കാന്‍ ശ്രമിക്കേണ്ടെന്നും എം വി ഗോവിന്ദൻ പറഞ്ഞു. മഗ്‌സസെ അവാർഡ് നിരസിച്ചത് പാർട്ടി തീരുമാനമാണെന്നും കെകെ ശൈലജ വ്യക്തമാക്കി. നിപ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് ഷൈലജയെ അവാർഡിന് തിരഞ്ഞെടുത്തത്. ഫിലിപ്പീൻസ് മുൻ…

ഏലത്തോട്ടത്തിന് കാവൽ നിൽക്കുന്നത് ഇരുന്നൂറോളം പാമ്പുകൾ; വിള നശിപ്പിക്കുന്ന കുരങ്ങന്മാര്‍ ജീവനും കൊണ്ടോടുന്നു

ഇടുക്കി: ഇടുക്കി ജില്ലയിലെ ഉടുമ്പൻചോലയിൽ പാമ്പുകൾ കാവൽ നിൽക്കുന്ന ഏലത്തോട്ടമുണ്ട്. കാവൽക്കാരായി പാമ്പുകളെയാണ് തോട്ടം ഉടമ ഉപയോഗിക്കുന്നത്. പാമ്പെന്നു കേള്‍ക്കുമ്പോള്‍ ഞെട്ടുന്നവര്‍ക്ക് പാമ്പുകളെ നേരിട്ട് കാണുമ്പോള്‍ സത്യം ബോധ്യപ്പെടും. അവ ജീവനുള്ള പാമ്പുകളല്ല, ചൈനയിൽ നിന്ന് കടൽ കടന്നെത്തിയ ഒറിജിനൽ പാമ്പുകളെ റബ്ബർ പാമ്പുകളാണ്. കൃഷി നശിപ്പിക്കാനെത്തുന്ന കുരങ്ങുകളെ തുരത്താനാണ് ഈ പാമ്പുകളെ ഉപയോഗിക്കുന്നത്. കൂലിപ്പണിക്കാരനായ ബിജു, കുരങ്ങുകൾ കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ തുരത്താൻ വഴി തേടുകയായിരുന്നു. ഇതിനിടയിലാണ് തോട്ടത്തിൽ ചത്ത പാമ്പിനെ കണ്ട് കുരങ്ങന്മാർ പേടിച്ച് ഓടുന്നത് ബിജുവിന്റെ ശ്രദ്ധയിൽപ്പെട്ടത്. പിന്നീടാണ് പരീക്ഷണമെന്നോണം ഒര്‍ജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് റബ്ബര്‍ പാമ്പിനെ വാങ്ങി കുരങ്ങ് വരുന്ന വഴിയില്‍ കെട്ടിവച്ചത്. ഇത് വിജയിച്ചതോടെ കൂടുതല്‍ പാമ്പുകളെ വാങ്ങി തോട്ടത്തില്‍ സ്ഥാപിച്ചു. ഇപ്പോൾ ഇരുനൂറോളം ചൈനീസ് പാമ്പുകളാണ് മരത്തിലും ഏലച്ചെടികളിലുമായി തോട്ടത്തിന് കാവല്‍ നില്‍ക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍‍ഷമായി ഒരു…

രണ്ടുവർഷത്തെ ക്ഷീണം മാറി; വണ്ടൂർ സെക്കന്‍ഡറി സ്കൂള്‍ പെൺകുട്ടികളുടെ ഓണാഘോഷം വൈറലാകുന്നു

മലപ്പുറം: വണ്ടൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഓണാഘോഷം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒത്തൊരുമിച്ച് ആർപ്പുവിളിച്ച് ഓണാഘോഷത്തിന്റെ താളത്തിനൊത്ത് ചുവടുവെച്ച വിദ്യാർഥികൾക്കൊപ്പം അദ്ധ്യാപകരും ചേർന്നതോടെ ആഘോഷം അതിഗംഭീരമായി. എപി അനിൽകുമാർ എംഎൽഎ ഉൾപ്പെടെയുള്ള രാഷ്ട്രീയ നേതാക്കൾ ഈ വീഡിയോ ഇതിനോടകം ഷെയർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ നഷ്ടപ്പെട്ട ആഘോഷം മുതലും പലിശയും ചേര്‍ത്ത് തിരിച്ചുപിടിക്കുന്ന കാഴ്ചയാണ് വണ്ടൂർ ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ കണ്ടത്. ഒട്ടനവധി ഓണക്കളി സംഘടിപ്പിച്ചെങ്കിലും മികച്ചത് വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് നടത്തിയ നൃത്തമായിരുന്നു. പരിമിതികൾക്കുള്ളിൽ നിന്ന് ഇത്തരമൊരു ആഘോഷം സംഘടിപ്പിച്ച് സ്‌കൂൾ അധികൃതരും കൈയ്യടി നേടി.

ഓണത്തോടനുബന്ധിച്ച് കേരളത്തിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകൾ

ചെന്നൈ: ഈ ഓണം സീസണില്‍ കേരളത്തിലേക്ക് മൂന്ന് പ്രത്യേക ട്രെയിനുകൾ അനുവദിച്ചു. ഓണക്കാലത്തെ തിരക്ക് പരിഗണിച്ചാണ് റെയിൽവേയുടെ ഈ തീരുമാനം. ഈ ട്രെയിനുകളിൽ തത്കാൽ നിരക്കാണ് ഈടാക്കുന്നത്. മൈസൂരിൽ നിന്ന് ബെംഗളൂരു വഴി തിരുവനന്തപുരത്തേക്കും യശ്വന്ത്പുരയിൽ നിന്ന് കൊല്ലത്തേക്കും ഹൈദരാബാദിൽ നിന്ന് തിരുവനന്തപുരത്തേക്കും പ്രത്യേക സർവീസുകളുണ്ട്. പ്രത്യേക ട്രെയിനുകള്‍: മൈസൂരു- തിരുവനന്തപുരം വണ്ടി (06201) സെപ്റ്റംബര്‍ ഏഴിന് ഉച്ചയ്ക്ക് 12.15ന് പുറപ്പെടും. 2.05-ന് കെഎസ്ആര്‍ ബംഗളൂരുവിലും 7.25ന് സേലത്തും പിറ്റേന്നു രാവിലെ 7.30ന് തിരുവനന്തപുരത്തും എത്തും. തിരിച്ച് സെപ്റ്റംബര്‍ എട്ടിന് ഉച്ചയ്ക്ക് 12.45-ന് പുറപ്പെട്ട് പിറ്റേന്നു രാവിലെ 11.15-ന് മൈസൂരുവില്‍ തിരിച്ചെത്തും. യശ്വന്ത്പുര്‍- കൊല്ലം വണ്ടി (06501) സെപ്റ്റംബര്‍ ഏഴിന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ 4.30ന് കൊല്ലത്തെത്തും. തിരിച്ച് സെപ്റ്റംബര്‍ എട്ടിന് രാവിലെ 6.10-ന് പുറപ്പെട്ട് രാത്രി 10 മണിക്ക് യശ്വന്ത്പുരില്‍ തിരിച്ചെത്തും.…

ഇസ്ലാം വിമോചനത്തിൻ്റെ പുതുലോക ഭാവന’; എസ്.ഐ.ഒ ഏരിയ സമ്മേളനങ്ങൾക്ക് ആവേശോജ്ജ്വല തുടക്കം

നാല്പതാം വാർഷികത്തോടനുബന്ധിച്ച് ‘ഇസ്ലാം വിമോചനത്തിന്റെ പുതുലോക ഭാവന’ എന്ന പ്രമേയത്തിൽ എസ്.ഐ.ഒ കേരളത്തിലുടനീളം സംഘടിപ്പിക്കുന്ന ഏരിയ സമ്മേളനങ്ങൾക്ക് മഞ്ചേരിയിലും എടപ്പാളിലുമായി തുടക്കം കുറിച്ചു. നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഇരു സമ്മേളനങ്ങളും വിദ്യാർത്ഥി റാലി, പ്രഭാഷണങ്ങൾ, കലാപരിപാടികൾ തുടങ്ങിയവകൊണ്ട് ശ്രദ്ധേയമായി.മുസ്ലിം വിരുദ്ധ വംശീയത ഹിന്തുത്വ ശക്തികളുടെ ഭരണകൂട നയമാവുകയും വംശഹത്യ യാഥാർഥ്യമാവുകയും ചെയ്ത സാഹചര്യത്തിലും ആത്മവിശ്വാസത്തോടെ ഇസ്ലാം വിഭാവന ചെയ്യുന്ന സാമൂഹിക സുരക്ഷയും നിർഭയത്വവും നീതിയും പുലരുന്ന ഒരു ലോകക്രമത്തിന് വേണ്ടി കർമഭൂമിയിൽ സജീവമാവാൻ സമ്മേളനം ആവശ്യപ്പെട്ടു. മലപ്പുറം ജില്ലയോടുള്ള ഭരണകൂടത്തിന്റെ ചരിത്രപരമായ വംശീയ വിവേചന ഭീകരത അവസാനിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. മഞ്ചേരിയിൽ വെച്ച് നടന്ന സമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി ശൂറാ അംഗം ടി.മുഹമ്മദ് വേളം. എസ്. ഐ.ഒ. സംസ്ഥാന പ്രസിഡന്റ് അംജദ് അലി, സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ, ജമാഅത്തെ ഇസ്ലാമി ജില്ലാ സമിതി അംഗം അബ്ദുൽ ലത്തീഫ്…