സംഘ്പരിവാറിൻ്റെ ഹിന്ദുത്വ അജണ്ട നടപ്പിലാക്കരുത്; പി.എം ശ്രീയിൽ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വവത്ക്കരിക്കാനുള്ള സംഘ്പരിവാർ പദ്ധതിയായ പി.എം ശ്രീയുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോകരുതെന്നും പദ്ധതിയിൽ നിന്നും പിന്മാറണമെന്നും ആവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതാക്കൾ വിദ്യാഭ്യാസ മന്ത്രി അഡ്വ. എൻ.ഷംസുദ്ദീന് നിവേദനം നൽകി. സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ, സെക്രട്ടറിമാരായ രഞ്ജിത ജയരാജ്, ഷിബിൻ റഹ്മാൻ, സെക്രട്ടറിയേറ്റംഗം ഇജാസ് ഇഖാബാൽ എന്നിവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നത്. 80,000 ത്തിലധികം വിദ്യാർത്ഥികൾക്ക് പ്ലസ് വൺ പഠിക്കാൻ സീറ്റില്ലാത്ത മലബാർ ജില്ലകളിലെ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാൻ സർക്കാർ ആനുപാതിക സ്ഥിരം ബാച്ചുകൾ അനുവദിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. കാമ്പസുകളിലെ ജാതീയ-വംശീയ വിവേചനങ്ങൾ അവസാനിപ്പിക്കാൻ രോഹിത് ആക്ട് നടപ്പിലാക്കേണ്ടതിൻ്റെ ആവശ്യകത വിശദീകരിച്ച് ഫ്രറ്റേണിറ്റി സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ ബുക്ക്ലെറ്റ് മന്ത്രിക്ക് കൈമാറി.

എടത്വ ആസ്ഥാനമായി അപ്പർ കുട്ടനാട് താലൂക്ക് രൂപീകരിക്കുക; എടത്വ വികസന സമിതി ഒപ്പ് ശേഖരണം ആരംഭിച്ചു

എടത്വ : എടത്വയുടെയും സമീപ പ്രദേശങ്ങളുടെയും സമഗ്രമായ വികസനത്തിന് എടത്വ ആസ്ഥാനമായി അപ്പർ കുട്ടനാട് താലൂക്ക് രൂപീകരിക്കുക എന്ന ആവശ്യവുമായി എടത്വ വികസന സമിതിയുടെ നേതൃത്വത്തില്‍ ഒപ്പ് ശേഖരണയജ്ഞത്തിന് തുടക്കമായി. എടത്വ സെന്റ് ജോർജ്ജ് മിനി ടൂറിസ്റ്റ് ഹാളിൽ നടന്ന പൊതുസമ്മേളനം പ്രസിഡന്റ് ഐസക്ക് എഡ്വേർഡ് ചെറുകാട് ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം അദ്ധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഷാജി മാധവൻ പ്രമേയം അവതരിപ്പിച്ചു. രക്ഷാധികാരി ജോജി കരിക്കംപ്പള്ളിൽ ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റുമാരായ ജോർജ്ജ് തോമസ് കളപ്പുര, അഡ്വ ഐസക്ക് രാജു, ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വാലയിൽ ഇടിക്കുള, ട്രഷറർ കുഞ്ഞുമോൻ പട്ടത്താനം, സാബു മാത്യു കളത്തൂർ, പി.സി ജോസഫ്, ടോമിച്ചൻ കളങ്ങര, ബാബു കൊഴുപ്പക്കളം, ബിനോമോൻ പഴയമഠം, കെ ജി ശശിധരന്‍ എന്നിവർ പ്രസംഗിച്ചു. തുടർന്ന് അപ്പർ കുട്ടനാട്…

‘ഓപ്പറേഷൻ തൂഫാൻ നാർക്കോ ഹണ്ട്’ കാമ്പയിൻ ജൂൺ 25 ന് ആരംഭിക്കും

എറണാകുളം: ലഹരി മരുന്നുകളുടെ ഉപയോഗം, വിൽപ്പന, വ്യാപനം എന്നിവയ്‌ക്കെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പ് ആരംഭിച്ച ഓപ്പറേഷൻ തൂഫാന്‍ ദി നാർക്കോ ഹണ്ടിന്റെ രണ്ടാം ഘട്ടം ജൂൺ 25 ന് രാവിലെ 11 മണിക്ക് എറണാകുളം സെന്റ് തെരേസാസ് കോളേജിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ടി.ജെ. വിനോദ് എംഎൽഎ അദ്ധ്യക്ഷത വഹിക്കും. പരിപാടിയുടെ ഭാഗമായി നടന്ന കാർട്ടൂൺ മത്സരത്തിന്റെയും റീൽസ് മത്സരത്തിന്റെയും സമ്മാന വിതരണം ഹൈബി ഈഡൻ എംപി നിർവഹിക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, ഫിഷറീസ് – സാമൂഹ്യനീതി മന്ത്രി അബ്ദുൾ ഗഫൂർ, കൊച്ചി മേയർ വി.കെ മിനിമോൾ, ജില്ലാ കളക്റ്റർ ജി. പ്രിയങ്ക, ചേരാനെല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി വാര്യത്ത്, വി ഗാർഡ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ ചിറ്റിലപ്പള്ളി, സെന്റ് തെരേസാസ് കോളജ് പ്രിൻസിപ്പൽ…

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ (24.06.2026)

മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ (24.06.2026) 1. ഐ.എ.എസ് 1992 ബാച്ചുകാരനായ ബിശ്വനാഥ് സിന്‍ഹയെ ചീഫ് സെക്രട്ടറിയായി നിയമിക്കാന്‍ തീരുമാനിച്ചു. ഈ മാസം 30-ന് നിലവിലെ ചീഫ് സെക്രട്ടറി എ ജയതിലക് വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. 2. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി എന്‍. ശേഷാദ്രിനാഥനെ നിയമിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. എറണാകുളം സ്വദേശിയായ ശേഷാദ്രിനാഥന്‍ വിരമിച്ച ജില്ലാ ജഡ്ജിയാണ്. 3. ലോകായുക്ത സ്പെഷല്‍ ഗവണ്‍മെന്റ് പ്ലീഡറായി എന്‍. അനില്‍കുമാറിനെ നിയമിക്കാന്‍ തീരുമാനിച്ചു. 4. കേരള ഹൈക്കോടതിയില്‍ 4 സ്പെഷല്‍ ഗവണ്‍മെന്റ് പ്ലീഡര്‍മാരെയും 12 സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറമാരെയും 24 ഗവണ്‍മെന്റ് പ്ലീഡര്‍മാരെയും നിയമിക്കാന്‍ തീരുമാനിച്ചു. 5. ബംഗലുരു ശിവജി നഗര്‍ ആശുപത്രി കെട്ടിടത്തിന്റെ മതില്‍ ഇടിഞ്ഞു വീണ് മരിച്ച മൂന്ന് കുടുംബശ്രീ പ്രവര്‍ത്തകരുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 5 ലക്ഷം രൂപ…

എഞ്ചിനിയറിങ് കോളേജ് പ്രവേശന നടപടികൾ സുതാര്യവും സമയബന്ധിതവുമാക്കും; ഉന്നതതല ചർച്ച നടന്നു

സംസ്ഥാനത്തെ എഞ്ചിനിയറിങ് കോളേജുകളിലെ പ്രവേശന-അലോട്ട്മെന്റ് നടപടികൾ കൂടുതൽ കാര്യക്ഷമവും സമയബന്ധിതവുമായി പൂർത്തിയാക്കാൻ വിപുലമായ സന്നാഹങ്ങളുമായി സർക്കാർ. ഇതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ, കേരള എഞ്ചിനിയറിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷൻ പ്രതിനിധികൾ, വിവിധ സർവകലാശാലാ നേതൃത്വങ്ങൾ, ഉന്നത സർക്കാർ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത പ്രത്യേക ഉന്നതതല ചർച്ച നടന്നു. എൻജിനിയറിങ് കോളേജുകൾ നിലവിൽ നേരിടുന്ന പ്രധാന വെല്ലുവിളികൾ യോഗം വിശദമായി വിലയിരുത്തി. പ്രത്യേകിച്ച്, കോഴ്‌സുകളിൽ പ്രവേശനം നേടുന്ന വിദ്യാർഥികളെ ക്യാമ്പസുകളിൽ നിലനിർത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും പ്രവേശന നടപടികൾ വൈകാതെ പൂർത്തിയാക്കുന്നതിനുള്ള മാർഗങ്ങളും ചർച്ചയായി. വിദ്യാർഥി സൗഹൃദവും സുതാര്യവും കാര്യക്ഷമവുമായ പ്രവേശന സംവിധാനം ഉറപ്പാക്കുന്നതിനൊപ്പം, ഉന്നത വിദ്യാഭ്യാസ മേഖലയിലെ വൈവിധ്യവും എല്ലാവർക്കും തുല്യമായ അവസരങ്ങളും സംരക്ഷിക്കുകയെന്നത് സർക്കാരിന്റെ പ്രധാന ഉത്തരവാദിത്തമാണെന്ന് യോഗം വിലയിരുത്തി. സർവകലാശാലാ അധികൃതരും എഞ്ചിനിയറിങ് കോളേജ് നേതൃത്വവും സർക്കാർ സംവിധാനങ്ങളും ഒരുമിച്ച്…

പോലീസ് സ്റ്റേഷൻ പരിസരം വൃത്തിയാക്കാൻ സ്‌പേസ് പദ്ധതി: വർഷങ്ങളായി വെറുതെ കിടക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യും

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷൻ കോമ്പൗണ്ടുകളിലും പരിസരത്തും വർഷങ്ങളായി കൂട്ടിയിട്ടിരിക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നതിനായി ആഭ്യന്തര വകുപ്പ് ഒരു പുതിയ പദ്ധതി ആരംഭിച്ചു. “സ്പേസ്” (Scrap Processing for Area Cleanup and Enhancement – SPACE) എന്ന് പേരിട്ടിരിക്കുന്ന ഈ വിപ്ലവകരമായ പദ്ധതി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഒരു പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. വളരെക്കാലമായി പോലീസ് സ്റ്റേഷനുകൾ നേരിടുന്ന ഒരു പ്രധാന പ്രശ്‌നത്തിന് ഇത് ശാശ്വത പരിഹാരം നൽകും. ‘റീക്ലെയിം, റിന്യൂ, റിവൈവ്’ കേരള പോലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷൻ ലിമിറ്റഡിന്റെ (KPHCC) നേതൃത്വത്തിൽ, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ‘സീറോ’ (CERO)-യുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ‘റീക്ലെയിം, റിന്യൂ, റിവൈവ്’ (Reclaim, Renew, Revive) എന്ന ടാഗ്‌ലൈനിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. സംസ്ഥാന പോലീസ് മേധാവി ചെയർമാനായും കെ.പി.എച്ച്.സി.സി. മാനേജിംഗ് ഡയറക്ടർ അംഗവുമായുള്ള ഉന്നതതല…

പ്ലസ് വൺ സീറ്റ് പ്രതിസന്ധി: വിദ്യാഭ്യാസ വിവേചനത്തിനെതിരെ ഫ്രറ്റേണിറ്റി പ്രതിഷേധ തെരുവ് ക്ലാസ് സംഘടിപ്പിച്ചു

പാലക്കാട് : ജില്ലയോടുള്ള തുടരുന്ന വിദ്യാഭ്യാസ വിവേചനത്തിനും അവഗണനയ്ക്കുമെതിരെ ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പാലക്കാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ പാലക്കാട് കളക്ടറേറ്റിന് മുൻവശം പ്രതിഷേധ തെരുവ് ക്ലാസ് സംഘടിപ്പിച്ചു. പ്ലസ് വൺ സീറ്റ് പ്രതിസന്ധിക്ക് അടിയന്തര പരിഹാരം ആവശ്യപ്പെട്ട് പരിപാടിയിൽ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, സാമൂഹിക പ്രവർത്തകർ എന്നിവർ പങ്കെടുത്തു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് സാബിർ അഹ്സൻ പ്രതിഷേധ തെരുവ് ക്ലാസ് ഉദ്ഘാടനം ചെയ്തു.ജില്ലയില്‍ ലഭ്യമായ പ്ലസ് വണ്‍ സീറ്റുകള്‍ (പോളി, ITI, VHSE) 28,723 ആണ്. ഈ കൊല്ലം പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ നല്‍കിയ 44,117 വിദ്യാര്‍ഥികളില്‍ 15,394 സീറ്റ് ലഭിക്കാത്ത സാഹചര്യമാണ് എന്ന് അദ്ദേഹം സൂചിപ്പിച്ചു. പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ല നേരിടുന്ന സീറ്റ് ക്ഷാമം വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശത്തെ തന്നെ ബാധിക്കുന്നതാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.…

കടപ്പാറ ഭൂമി പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മന്ത്രിമാരെ കണ്ടു

തിരുവനന്തപുരം: മംഗലം മൂർത്തിക്കുന്നിൽ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി ഭൂമിക്കുവേണ്ടി സമരം ചെയ്യുന്ന ആദിവാസി സമര നേതാക്കളും വെൽഫെയർ പാർട്ടി ജില്ലാ നേതാക്കളും ചേർന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി.അനിൽകുമാർ, പട്ടിക ജാതി പട്ടിക വർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി തുളസി ടീച്ചർ എന്നിവർക്ക് നിവേദനം സമർപ്പിച്ചു. വെൽഫെയർ പാർട്ടി പാലക്കാട് ജില്ലാ വൈസ് പ്രസിഡണ്ട് എം.സുലൈമാൻ, ജില്ലാ സെക്രട്ടറി ഷെരീഫ് പള്ളത്ത്, ഭൂസമരസമിതി കോഡിനേറ്റർ കെ.കെ.ഷാജഹാൻ, ആദിവാസി ഊരുമൂപ്പൻ വാസു കടപ്പാറ, വി.വസന്ത, രാജി രാജൻ, സന്ധ്യ മുരളി, ഹമീദ് ആലത്തൂർ, മുഹമ്മദ് ഷെരീഫ്. യു തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്. സമരം ആരംഭിച്ച് ഒരു പതിറ്റാണ്ട് പിന്നിട്ടിട്ടും കാര്യമായ പുരോഗതിയില്ലാതെ കടപ്പാറയിലെ ആദിവാസികൾ ഇപ്പോഴും ദുരിതജീവിതം തുടരുകയാണ്. സർക്കാർ തലത്തിൽ വിവിധ ചർച്ചകളും സർവേ നടപടികളും നടന്നെങ്കിലും ഭൂമി എന്ന ഇവരുടെ ന്യായമായ ആവശ്യത്തെ ഇടതു സർക്കാർ…

ബിജെപിക്ക് ഹൈക്കോടതിയില്‍ നിന്ന് വന്‍ തിരിച്ചടി; തിരുവനന്തപുരം കോർപ്പറേഷനിലെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കി

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവായി കേരള ഹൈക്കോടതി പ്രഖ്യാപിച്ചു. ഭരണഘടനാ വിരുദ്ധമായാണ് കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തത്. നാലാഴ്ചയ്ക്കുള്ളിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് ഉത്തരവിട്ടു. കോർപറേഷനിലെ സിപിഎം പാർലമെൻ്ററി പാർട്ടി നേതാവും പ്രതിപക്ഷ നേതാവുമായ എസ്‌പി ദീപക് ആണ് ബിജെപി കൗൺസിലർമാർക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. എതിർ കൗൺസിലർമാർ നിശ്ചിത സമയത്തിനുള്ളിൽ നിയമപരമായി സത്യപ്രതിജ്ഞ ചെയ്യാൻ നിർദ്ദേശിക്കണമെന്നും അതുവരെ അവരെ കൗൺസിലിൽ നിന്ന് വിലക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അദ്ദേഹത്തിന്റെ ഹർജി. കൗൺസിലർമാർ ദൈവങ്ങളുടെയും സംഘടനകളുടെയും രക്തസാക്ഷികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തു. മേയർ തിരഞ്ഞെടുപ്പിൽ അവർ വോട്ട് ചെയ്തതിനെയും അദ്ദേഹം ചോദ്യം ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങിൽ ദൈവനാമത്തിൽ അല്ലെങ്കിൽ സഗൗരവം എന്ന് പറയുന്നതിന് പകരം അവരവർക്ക് ഇഷ്ടമുള്ള പല ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്തത് ചട്ടവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. അയ്യപ്പൻ, കാവിലമ്മ, ആറ്റുകാലമ്മ, ഭാരതാംബ, ശ്രീപത്മനാഭൻ, ഗുരുദേവൻ…

കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മകള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കി

തിരുവനന്തപുരം: കണ്ണൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് (എ.ഡി.എം) ആയിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരിച്ച കെ. നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എൻ. നായരെ ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഭക്ഷ്യസുരക്ഷാ ഓഫീസറായി നിയമിച്ചു. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ മുഖ്യമന്ത്രിക്ക് സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ വരുമാന പരിധിയിൽ ഇളവ് അനുവദിച്ച ശേഷമാണ് നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. അനുയോജ്യമായ ഒഴിവ് കണ്ടെത്തിക്കഴിഞ്ഞാൽ നിയമനം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ഭക്ഷ്യസുരക്ഷാ കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഫുഡ് ടെക്നോളജിയിൽ ബി.ടെക് ബിരുദധാരിയാണ് നിരഞ്ജന. അതേസമയം, എഡിഎം നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കും. നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം പരി​ഗണിച്ചാണ് അന്വേഷണം സിബിഐക്ക് വിട്ടത്. പോലീസ് അന്വേഷണത്തിൽ അതൃപ്തി പ്രകടിപ്പിച്ച കുടുംബം സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. യുഡിഎഫ് സർക്കാർ അധികാരത്തിലേറിയ ശേഷം സിബിഐക്ക് വിടുന്ന ആദ്യ കേസാണിത്. പോലീസ് കുറ്റപത്രം സമർപ്പിച്ച കേസിലെ ഏക…