ദീര്‍ഘദൂര യാത്രയ്ക്ക് കെ.എസ്.ആര്‍.ടി.സിയുടെ സിഫ്ട് വോള്‍വോ സ്ലീപ്പര്‍ ബസുകള്‍

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. പുതുതായി വാങ്ങുന്ന പുത്തന്‍ വോള്‍വോ സ്ലീപ്പര്‍ ബസുകളുടെ ആദ്യ ബാച്ച് എത്തി. ദീര്‍ഘദൂര ബസുകള്‍ക്കായി കെ.എസ്.ആര്‍.ടി.സി. രൂപവത്കരിച്ച പുതിയ കമ്പനിയായ സ്വിഫ്റ്റിലാണ് കര്‍ശന വ്യവസ്ഥകളുള്ളത്. ഇരുന്നുള്ള യാത്രയ്‌ക്കൊപ്പം കിടന്നും യാത്ര ചെയ്യാന്‍ സൗകര്യമുണ്ട്. എ.സി ബസുകളില്‍ സ്ലീപ്പര്‍, സെമി സ്ലീപ്പര്‍ സീറ്റുകളുണ്ട്. കരാര്‍ അടിസ്ഥാനത്തിലാണ് ഡ്രൈവര്‍മാരുടെ നിയമനം. വാഹനം നശിപ്പിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കും. ഈ ബസുകള്‍ അലക്ഷ്യമായി ഓടിച്ച് അപകടത്തില്‍പ്പെട്ടാല്‍ ഡ്രൈവറുടെ പണിപോകും. യാത്രക്കാര്‍ക്ക് പുതപ്പും വെള്ളവും കൊടുക്കണം. പെട്ടിയും ബാഗുമൊക്കെ എടുത്തുകയറ്റാന്‍ സഹായിക്കണം. ഡ്രൈവറായും കണ്ടക്ടറായും ജോലിചെയ്യണം. എന്നതാണ് വ്യവസ്ഥ. രണ്ടുദിവസത്തിനുള്ളില്‍ ഡ്രൈവര്‍മാരുടെ പട്ടിക പ്രസിദ്ധീകരിക്കും.  

പെരിന്തല്‍മണ്ണയില്‍ ബസ് യാത്രക്കിടെ തലയില്‍ കമ്പിയിടിച്ച് പരിക്ക്; യുവതിക്ക് രക്ഷകരായി പിങ്ക് പോലീസ്

പെരിന്തല്‍മണ്ണ: യാത്രയ്ക്കിടെ ബസിന്റെ കമ്പിയില്‍ തലയിടിച്ച് പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കി പിങ്ക് പോലീസ്. പെരിന്തല്‍മണ്ണ മൂസക്കുട്ടി സ്റ്റാന്‍ഡില്‍ ബുധനാഴ്ചയാണ് സംഭവം. പെരിന്തല്‍മണ്ണയിലെ വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജോലിക്കാരിയായ ചെറുകര സ്വദേശിനി ശോഭയ്ക്കാണ് ബസിന്റെ കമ്പിയില്‍ തലയിടിച്ചു പരിക്കേറ്റത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പിങ്ക് പോലീസിലെ സി.പി.ഒ. മാരായ കെ. സോണിയ, കെ. രേഷ്മ എന്നിവര്‍ ശോഭയെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഇതിനിടെ ശോഭ ജോലിചെയ്യുന്ന സ്ഥാപനത്തിലെ മാനേജരെ വിവരം അറിയിക്കുകയും രണ്ട് സഹപ്രവര്‍ത്തകരെ ആശുപത്രിയില്‍ നിയോഗിക്കുകയും ചെയ്തു. വൈകീട്ടോടെ ശോഭ ആശുപത്രി വിട്ടു. ടൗണിലെത്തുന്ന സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എന്ത് സഹായത്തിനും ടോള്‍ഫ്രീ നമ്പറായ 112-ല്‍ വിളിച്ച് സഹായം തേടാമെന്ന് പിങ്ക് പോലീസ് അറിയിച്ചു. ഇത്തരം സന്ദര്‍ഭങ്ങളിലും മറ്റ് ഉപദ്രവങ്ങളുണ്ടാകുമ്പോഴും ബന്ധപ്പെട്ടാല്‍ പിങ്ക് പോലീസ് ഉടനെത്തി ആവശ്യമായ സഹായം നല്‍കും. പുറത്തറിയിക്കാന്‍ ആവാത്ത പരാതികളുണ്ടെങ്കിലും സഹായം തേടാം. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും…

പോലീസ് മേധാവിയുടെ പേരില്‍ ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്; അധ്യാപികയ്ക്ക് നഷ്ടമായത് 14 ലക്ഷം

 തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തിന്റെ പേരിലും ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്. അനില്‍ കാന്തിറെ പേരില്‍ വ്യാജ വാട്സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കി കൊല്ലത്തെ ഒരു അധ്യാപികയില്‍ നിന്നും 14 ലക്ഷം രൂപ തട്ടി. ഉത്തരേന്ത്യന്‍ ഹൈടെക്ക് ലോബിയാണ് തട്ടിപ്പിന് പിന്നിലെന്നാണ് സൂചന. ഓണ്‍ലൈന്‍ ലോട്ടറി അടിച്ചുവെന്ന് സന്ദേശമാണ് കൊല്ലം കുണ്ടറ സ്വദേശിനിയായ അധ്യാപികയ്ക്ക് ആദ്യം ലഭിക്കുന്നത്. സമ്മാനത്തുക നല്‍കുന്നതിന് മുമ്പ് നികുതി അടയ്ക്കാനുള്ള പണം കമ്പനിക്ക് നല്‍കണമെന്ന് ഹൈ ടെക് സംഘം സന്ദേശമയച്ചു. ഡി.ജി.പി ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തും മുന്‍പ് പണം അടയ്ക്കണമെന്നും അല്ലെങ്കില്‍ കേസെടുക്കുമെന്നായിരുന്നു സന്ദേശം. സംശയം തോന്നിയ അധ്യാപിക തിരിച്ചു സന്ദേശമയച്ചപ്പോള്‍ പിന്നെയെത്തിയത് ഡിജിപിയുടെ സന്ദേശമാണ്. ടാക്‌സ് അടയ്ക്കണമെന്നും അല്ലെങ്കില്‍ നിയമ നടപടി നേരിടേണ്ടി വരുമെന്നും ഡിജിപിയുടെ ചിത്രം വച്ച് വാട്‌സ്ആപ്പ് സന്ദേശമെത്തി. ഡിജിപിയുടേത് എന്ന പേരിലുള്ള സന്ദേശത്തില്‍ താന്‍ ഇപ്പോള്‍ ഡല്‍ഹിയിലാണെന്നും…

കെ റെയില്‍ സമരം: ഉദ്യോഗസ്ഥര്‍ക്കും പോലീസിനും അസഭ്യവര്‍ഷം; കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

ചെങ്ങന്നൂര്‍: കെ.റെയില്‍ ഉദ്യോഗസ്ഥരെ തടഞ്ഞ കൊടിക്കുന്നില്‍ സുരേഷ് എംപിക്കെതിരെ കേസ്. കെ റെയില്‍ സര്‍വേയ്ക്കെത്തിയ ഉദ്യോഗസ്ഥരെയും പോലീസിനെയും അസഭ്യം പറഞ്ഞതിനാണ് നടപടി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്. ചെങ്ങന്നൂരില്‍ കെ റെയില്‍ സര്‍വേയ്ക്കെത്തിയ സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരെ കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തില്‍ തടഞ്ഞിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ പോലീസ് ഇടപെട്ടത്. തമ്മാടിത്തരം കാണിക്കരുതെന്നും തന്നെക്കാളും വലിയ ആളാണ് താനെന്നും സുരേഷ് പോലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞു. മടങ്ങിപ്പോകണമെന്ന ആവശ്യം പോലീസുകാര്‍ നിരസിച്ചു. ഇതോടെ അദ്ദേഹം പോലീസുകാരെയും ഉദ്യോഗസ്ഥരെയും അസഭ്യം പറയുകയായിരുന്നു. ‘തന്റെ തന്തയുടെ വകയാണോ കെ റെയില്‍’ എന്ന് കൊടിക്കുന്നില്‍ പോലീസുകാരനോട് ചോദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ചെങ്ങന്നൂര്‍ പോലീസ് ആണ് കേസെടുത്തത്.

സംസ്ഥാനത്ത് ഒന്ന് മുതല്‍ ഒന്‍പത് വരെ ക്ലാസുകളില്‍ വാര്‍ഷിക പരീക്ഷ മാര്‍ച്ച് 23 മുതല്‍

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ വാര്‍ഷിക പരീക്ഷ ഈ മാസം 23 മുതല്‍ ഏപ്രില്‍ രണ്ട് വരെ നടക്കുമെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകളിലെ പരീക്ഷയാണ് നടക്കുക. ഏപ്രില്‍, മെയ് മാസങ്ങള്‍ മധ്യ വേനല്‍ അവധിയായിരിക്കും. അടുത്ത അധ്യായന വര്‍ഷം ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കും. ഇതിനു മുന്നോടിയായി മേയ് 15 മുതല്‍ സ്‌കൂള്‍ പരിസരം ജനപങ്കാളിത്തത്തോടെ ശുചീകരിക്കും. അടുത്ത അക്കാദമിക് കലണ്ടര്‍ മെയ് മാസത്തില്‍ പ്രസിദ്ധീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

പീഡനം നടന്ന ടാറ്റു സ്റ്റുഡിയോ നടിമാരുടെയും ഇഷ്ടകേന്ദ്രം; ഒളിവിലുള്ള പ്രതി ഉടന്‍ അറസ്റ്റിലാകുമെന്ന് കമ്മീഷണര്‍

കൊച്ചി: ടാറ്റു ചെയ്യാനെത്തിയ സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചതിലൂടെ വിവാദത്തിലായ ടാറ്റു കേന്ദ്രം സിനിമ, മോഡല്‍ താരങ്ങളുടെയും ഇഷ്ടസങ്കേതം. പ്രമുഖ നടിമാരും ഇവിടെ ടാറ്റു ചെയ്യാന്‍ എത്തിയിരുന്നുവെന്ന് സ്ഥാപനം അവകാശപ്പെടുന്നു. നടിമാര്‍ക്കൊപ്പം പ്രതി നില്‍ക്കുന്ന ചിത്രങ്ങളും നടിമാരുടെ ശരീരത്തില്‍ ടാറ്റു പതിപ്പിച്ച ചിത്രങ്ങളും ഉള്‍പ്പെടെ പ്രതി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. പ്രതി ബംഗലൂരുവിലേക്ക് കടന്നുവെന്നാണ് സൂചന. ആരോപണം ഉയര്‍ന്നതു മുതല്‍ സ്ഥാപനം പൂട്ടിയിരിക്കുകയാണ്. ജീവനക്കാരെ പോലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ടാറ്റു ആര്‍ട്ടിസ്റ്റ് പി.എസ് സുജീഷിനെ ഉടന്‍ തന്നെ അറസ്റ്റു ചെയ്യാനാവുവെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു പറഞ്ഞു. സുജീഷ് ഒളിവില്‍ കഴിയുന്ന കേന്ദ്രത്തെ കുറിച്ച് സൂചനയുണ്ട്. കൊച്ചിയിലെ ടാറ്റു കേന്ദ്രങ്ങളില്‍ പരിശോധന നടക്കുകയാണ്. മറ്റേതെങ്കിലും കേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്ക് സമാന അനുഭവമുണ്ടായോ എന്ന് പരിശോധിക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു. കൊച്ചിയിലെ ടാറ്റു കേന്ദ്രങ്ങളിലെല്ലാം വ്യാപകമായി റെയ്ഡ് നടക്കുകയാണ്…

പാര്‍ട്ടിയില്‍ പദവിയല്ല നിലപാടാണ് പ്രശ്‌നം; മാധ്യമങ്ങള്‍ക്ക് ഒളിഞ്ഞുനോട്ട മനോഭാവം:പി. ജയരാജന്‍

കണ്ണൂര്‍: ഉള്‍പാര്‍ട്ടി ജനാധിപത്യമുള്ള പാര്‍ട്ടിയാണ് സിപിഎമ്മെന്ന് സിപിഎം സംസ്ഥാന സമിതിയംഗം പി. ജയരാജന്‍. . പദവിയല്ല നിലപാടാണ് പ്രധാനം. എന്ത് കിട്ടുമെന്നതിനെ കുറിച്ച് അല്ല ചിന്തിക്കേണ്ടത്. സിപിഎമ്മില്‍ മാത്രമേ വിമര്‍ശനവും സ്വയം വിമര്‍ശനവും ഉള്ളതെന്നും ജയരാജന്‍ വ്യക്തമാക്കി. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ജയരാജനെ ഉള്‍പ്പെടുത്താത്തില്‍ സമൂഹ മാധ്യമങ്ങളില്‍ വിമര്‍ശനം ഉയരുന്നതിനോട് പ്രതികരിക്കുകകയായിരുന്നു അദ്ദേഹം. മാധ്യമങ്ങള്‍ക്ക് ഒളിഞ്ഞുനോട്ട മനോഭാവമാണ്. സംസ്ഥാന സമ്മേളനത്തില്‍ തന്നെ തഴഞ്ഞോയെന്നാണ് മാധ്യമങ്ങള്‍ക്ക് അറിയേണ്ടിയിരുന്നതെന്നും തനിക്ക് വേണ്ടിയുള്ള ഫേസ്ബുക്ക് പോസ്റ്റ് കണ്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കണ്ണൂരില്‍ പാമ്പന്‍ മാധവന്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തെ എതിര്‍ക്കുന്നവര്‍ ഇടതുപക്ഷത്തിന്റെ വികസനത്തെ പുകഴ്ത്തുന്നു. കെ റെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന് ഒരു കോണ്‍ഗ്രസ് നേതാവ് പരാമര്‍ശിച്ചത് ശ്രദ്ധിച്ചു. മുഖ്യമന്ത്രി തിരുവനന്തപുരത്തും എറണാകുളത്തും നേരിട്ട് വന്ന കെ റെയില്‍ പദ്ധതിയെക്കുറിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തി. കണ്ണൂരില്‍ ഇക്കാര്യത്തെക്കുറിച്ച് ജനങ്ങളോട്…

പുന്നയൂര്‍ക്കുളം സാഹിത്യ സമിതിയുടെ ‘കൃതിയും കര്‍ത്താവും’ സാഹിത്യ സദസ്സ് മാര്‍ച്ച് 6 ഞായറാഴ്ച

പുന്നയൂർക്കുളം സാഹിത്യ സമിതി കൃതിയും കർത്താവും എന്ന പേരിൽ ഒരു സാഹിത്യ സദസ്സ് സംഘടിപ്പിക്കുന്നു. ഗ്രന്ഥ കർത്താവ് തൻ്റെ പുസ്തകത്തെ കുറിച്ചും, രചനാ സ്മരണകളെ കുറിച്ചും നമ്മളോട് നേരിട്ട് സംസാരിക്കുന്ന രീതിയിലാണ് ഈ പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. വായനക്കാരനെ തൻ്റെ വായനാ ഓർമ്മകളിലേക്ക് മടക്കി കൊണ്ടുപോകാനും, വായനയെ പരിപോഷിപ്പിക്കാനുമാണ് ഈ പരിപാടി ലക്ഷ്യംവയ്ക്കുന്നത്. ഒന്നിടവിട്ട മാസങ്ങളിലെ ആദ്യ ഞായറാഴ്ചകളിലാണ് പരമാവധി ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ പരിപാടി നടത്തുന്നത്. മാർച്ച്‌ 6ന് ഞായറാഴ്ച കൃതിയും കർത്താവും എന്ന സാഹിത്യ സദസ്സിന്‍റെ ആദ്യ അദ്ധ്യായത്തില്‍ മലയാളത്തിന്‍റെ പ്രിയ സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി നമ്മളോടൊപ്പം ചേരുന്നു. തൻ്റെ പുരുഷ വിലാപം, കുർക്സ് എന്നീ കൃതികളെ മുൻനിർത്തി അദ്ദേഹം നമ്മളോട് സംസാരിക്കും. വൈകിട്ട് 8 മണിക്കാണ് പരിപാടി. പങ്കെടുക്കുന്നതിനുള്ള ഗൂഗിള്‍ മീറ്റ്‌ ലിങ്ക് ചുവടെ ചേര്‍ക്കുന്നു. https://meet.google.com/fko-btbk-dcg പരിപാടിയുടെ സുഗമമായ നടത്തിപ്പിന്…

പാലായില്‍ വ്യാപാരിയെ കടയ്ക്കുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കട ബാധ്യത: പാലാ: വ്യാപാരിയെ കടയ്ക്കുള്ളല്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാലാ ജനറര്‍ ആശുപത്രിക്കു സമീപമുള്ള പഴം, പച്ചക്കറി വില്‍ക്കുന്ന ന്യൂ ബസാര്‍ ഷോപ്പിംഗ് കോംപ്ലക്‌സിലെ കടയിലാണ് വ്യാപാരി സുമേഷ് (40)നെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കട തുടങ്ങിയതില്‍ കട ബാധ്യതയുണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു. വെള്ളിയാഴ്ച രാത്രി വീട്ടിലെത്തേണ്ട സമയമായിട്ടും കാണാത്തതിനാല്‍ വീട്ടുകാര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ലഭ്യമായില്ല. തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് തൂങ്ങി മരിച്ച നിലയില്‍ സുമേഷിനെ കണ്ടെത്തിയത്. ബൈക്ക് കടയുടെ മുന്നില്‍ തന്നെയുണ്ടായിരുന്നു. ബൈക്കില്‍ വീട്ടിലേക്കുള്ള പച്ചക്കറി പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയിലുണ്ടായിരുന്നു. പാലാ പോലീസ് സ്ഥലത്തെത്തി നടപടികളാരംഭിച്ചു.

വീടിന്റെ കുറ്റിയടിക്കല്‍ കര്‍മ്മത്തിന് അവധി നല്‍കിയില്ല: കണ്ണൂര്‍ സ്വദേശിയായ ജവാന്‍ യു.പിയില്‍ സ്വയം വെടിവച്ച് മരിച്ചു

കണ്ണൂര്‍: അവധി നല്‍കാത്തതിന്റെ മനോവിഷമത്തില്‍ ഉത്തര്‍പ്രദേശില്‍ കണ്ണൂര്‍ സ്വദേശിയായ സിആര്‍പിഎഫ് ജവാന്‍ സ്വയം നിറയൊഴിച്ചു ജീവനൊടുക്കി. കണ്ണൂര്‍ സൗത്ത് ബസാര്‍ ഗോകുലം സ്ട്രീറ്റിലെ (എരുമത്തെരു) എം.എന്‍. ഹൗസില്‍ ദാസന്‍-രുക്മണി ദമ്പതികളുടെ മകന്‍ എം.എന്‍. വിപിന്‍ദാസ് (37) ആണ് ഡ്യൂട്ടിക്കുപയോഗിക്കുന്ന തോക്കുപയോഗിച്ചു സ്വയം വെടിവച്ചു മരിച്ചത്. വെള്ളിയാഴ്ചയാണ് സംഭവമുണ്ടായത്. കൈത്തോക്ക് ഉപയോഗിച്ചു തലയിലേക്ക് സ്വയം വെടിവയ്ക്കുകയായിരുന്നു. മേലധികാരികളുടെ പീഡനമാണ് ആത്മഹത്യയിലേക്കു നയിച്ചതെന്നും ആരോപണമുണ്ട്. പുതുതായി നിര്‍മിക്കുന്ന വീടിന്റെ കുറ്റിയടിക്കല്‍ കര്‍മം അടുത്താഴ്ച നടക്കാനിരിക്കെയാണ് മരണം. വീടിന്റെ കുറ്റിയടിക്കല്‍ കര്‍മത്തിനു പങ്കെടുക്കാന്‍ അവധിക്ക് അപേക്ഷ നല്‍കിയപ്പോള്‍ മേലധികാരികള്‍ ഇതു പരിഗണിക്കാതിരുന്ന മനോവിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു. അവധി ലഭിക്കാത്തതിനെത്തുടര്‍ന്നുള്ള വിഷമം വിപിന്‍ ഇവരുമായി പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെയാണ് മരണവിവരം നാട്ടിലെത്തുന്നത്. 2005-ലാണ് വിപിന്‍ സിആര്‍പിഎഫില്‍ ചേര്‍ന്നത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കീര്‍ത്തനയാണ് ഭാര്യ. ഒരു കുട്ടിയുണ്ട്.