വർഷങ്ങളായി, മൃഗങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രോട്ടീനുകൾ, മുട്ടകൾ, പാൽ ഉൽപ്പന്നങ്ങൾ എന്നിവയുടെ ഉയർന്ന അളവിലുള്ള ഉപഭോഗവുമായി പേശി വളർത്തൽ ബന്ധപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, ഒരു നല്ല ഡയറ്റ് പ്ലാൻ ഉപയോഗിച്ച്, ഒരാൾക്ക് അവിശ്വസനീയമായ അളവിൽ ശക്തി വർദ്ധിപ്പിക്കാൻ കഴിയുമെന്ന് പലരും കണ്ടെത്തിയിട്ടുണ്ട്. സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള പോഷകങ്ങളുടെ ഉപയോഗം. ആയുർവേദം എന്ന് വിളിക്കപ്പെടുന്ന പുരാതന ഇന്ത്യൻ വൈദ്യശാസ്ത്രം താരതമ്യേന പുതിയ ഈ വിഷയത്തെക്കുറിച്ച് ഉൾക്കാഴ്ച നൽകുന്നു. ആയുർവേദമനുസരിച്ച്, പേശികളുടെ വികസനം എന്നത് ഒരാളുടെ ഭക്ഷണത്തിൽ ആവശ്യത്തിന് പ്രോട്ടീൻ ഉൾപ്പെടുത്തുക മാത്രമല്ല. ദഹനം യോജിപ്പുള്ളതും കോശങ്ങൾ ശരിയായി പോഷിപ്പിക്കപ്പെടുന്നതും ആരോഗ്യകരമായ ജീവിത ശീലങ്ങൾ സ്വീകരിക്കപ്പെടുന്നതും മനസ്സിനും ശരീരത്തിനും ഇടയിൽ സന്തുലിതാവസ്ഥ നിലനിൽക്കുന്നതും ശക്തി കൈവരിക്കുന്നു. ആയുർവേദം അനുസരിച്ച് പേശികളുടെ നിർമ്മാണം മനുഷ്യശരീരത്തെക്കുറിച്ചുള്ള ആയുർവേദ വീക്ഷണം അതിനെ ഏഴ് തരം കോശങ്ങളാൽ നിർമ്മിച്ചതായി കാണുന്നു. ഇവയിലൊന്നാണ് മസിൽ ടിഷ്യു എന്നർത്ഥം വരുന്ന മംസ. ശരിയായ…
Category: ARTICLES
കേരളത്തെ നയിക്കുവാൻ ഇനി നിലപാടിൻ്റെ രാജകുമാരൻ: മോൻസി കൊടുമൺ
ഏതാണ്ട് പതിനൊന്നു ദിവസത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ടുകൊണ്ട് പതിമൂന്നാമത്തെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ വരവേൽക്കുമ്പോൾ പടനയിച്ചവൻ തന്നെ നാടു ഭരിക്കട്ടെ എന്ന ജനവികാരത്തെ ഹൈക്കമാൻഡ് ഉൾക്കൊണ്ടതിൽ കേരള ജനത ആവേശ തിമിർപ്പിലാണ്. വൈകിയാണെങ്കിലും വന്ന വിവേകത്തിന് ഘടകകക്ഷികളും സന്തോഷത്തിലത്രേ. വി.ഡി സതീശനെ മുഖ്യമന്ത്രിയെന്ന നിലയിൽ കണ്ടുകൊണ്ടാണ് ജനം വോട്ടു് നൽകിയതെന്നും സതീശനെ മുഖ്യമന്ത്രിയാക്കുകയില്ലെങ്കിൽ സകലവിധ പിന്തുണയും പിൻവലിക്കുമെന്നുള്ള മുസ്ലീംലീഗിൻ്റെ കടുത്ത ശാഠ്യമാണ് ഹൈക്കമാൻഡിൻ്റെ മാറ്റത്തിനുണ്ടായ ഒരുവശം. മറുവശത്ത് ജനരോഷം ആളിക്കത്തിച്ചുകൊണ്ടുള്ള പ്രകടനങ്ങൾ, ഫ്‌ളക്‌സുകൾ. വി.ഡി സതീശനെ മുഖ്യമന്ത്രിയിലേക്ക് ഉയർത്തിയില്ലെങ്കിൽ ആത്മഹത്യക്കുവരെ മുതിർന്ന ജനങ്ങളും കേരളത്തെ ഞെട്ടിച്ചു കളഞ്ഞത് അവിശ്വസനീയംപോലെ തോന്നി . യുഡിഎഫിന് തിളക്കമാർന്ന വിജയം ലഭിക്കുന്നില്ലെങ്കിൽ വനവാസത്തിന് പോകുമെന്ന ശഠിച്ച സതീശന് കേരള ജനത വന വാസമല്ല പട്ടാഭിഷേകം നൽകി ജനകീയനാക്കിയെന്നു തന്നെപറയാം . തകർന്ന മുന്നണിയെ കൈപിടിച്ചു നേരായ ദിശയിലേക്ക് നയിച്ച സതീശന് പിന്നീട് തിരിഞ്ഞു…
കസേരകളി കഴിഞ്ഞു; വിജയിയായി വി.ഡി. ഉപവിഷ്ടനായി; ഇനിയാണ് വെല്ലുവിളികൾ
ന്യൂയോർക്ക്: മുഖ്യമന്ത്രിക്കസേരക്കുവേണ്ടിയുള്ള നീണ്ട പത്തു ദിവസത്തെ കസേരകളി കഴിഞ്ഞു. വി. ഡി. സതീശൻ വിജയശ്രീലാളിതനായി കസേരയിൽ തിങ്കളാഴ്ച ഉപവിഷ്ടനാകുവാൻ തയ്യാറെടുക്കുന്നു. തഴക്കവും പഴക്കവും ഉള്ള ശക്തരും സമ്മർത്ഥരുമായ മൂന്നു മത്സരാർഥികൾ എല്ലാവരെയും ഉദ്വേഗ നിമിഷങ്ങളുടെ മുൾമുനയിൽ നിർത്തിയ പത്ത് ദിനരാത്രങ്ങൾ. മത്സരം നിയന്ത്രിച്ച റഫറി മുൻകൂട്ടി നിശ്ചയിച്ച വ്യക്തിയെ വിജയിയായി അനായാസം പ്രഖ്യാപിക്കാമെന്ന് കരുതി. പക്ഷേ, കാഴ്ചക്കാരുടെ കയ്യടിയും കൂക്കുവിളികളും പ്രോത്സാഹനവും ആവേശവും മൂലം യഥാർഥ വിജയിയെ തന്നെ റഫറിക്ക് അവസാനം പ്രഖ്യാപിക്കേണ്ടി വന്നു. അങ്ങനെ വി. ഡി. വിജയിയായി. പരാജിതരായ രണ്ടുപേർ ദുഃഖഭാരം ഉള്ളിലൊതുക്കി നിരാശയോടെ ആർക്കും മുഖം കൊടുക്കാതെ നടന്നകന്നു. കസേര ഒന്നേ ഉള്ളു എന്നും അതിൽ ഒരാൾക്കേ വിജയിച്ചിരിക്കനാവൂ എന്നും മത്സരബുദ്ധിയോടെ അവർ ചിന്തിച്ചാൽ, വീണ്ടും മറ്റൊരു മത്സരത്തിന് തയ്യാറെടുക്കുന്നതിന് അവർക്ക് പ്രേരണയാകും. ഏതായാലും ഭൂരിഭാഗം കാണികളും ആഗ്രഹിച്ചയാൾ, പടയെ നയിച്ച ആൾ…
സ്നേഹത്തിന്റെ തണൽമരം!; പ്രപഞ്ചത്തിലെ ഏറ്റവും വലിയ പോരാളിക്ക് ഈ ദിനം സമർപ്പിക്കാം
എല്ലാ അമ്മമാർക്കും ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ… ഭൂമിയിലെ ഏറ്റവും പവിത്രമായ പദമാണ് ‘അമ്മ’. സ്നേഹത്തിന്റെയും സഹനത്തിന്റെയും കരുണയുടെയും പര്യായമായിട്ടാണ് ലോകം അമ്മയെ കാണുന്നത്. ദൈവത്തിന് എല്ലായിടത്തും നേരിട്ടെത്താൻ കഴിയാത്തതുകൊണ്ടാണ് അമ്മയെ സൃഷ്ടിച്ചതെന്ന ചൊല്ല് അമ്മയുടെ പ്രാധാന്യം എത്രത്തോളമാണെന്ന് നമുക്ക് കാട്ടിത്തരുന്നു. ഒരു കുഞ്ഞിന്റെ വളർച്ചയിലും സ്വഭാവരൂപീകരണത്തിലും അമ്മ വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതാണ്. മാതൃത്വം എന്നത് കേവലം ഒരു ജൈവിക പ്രക്രിയയല്ല; അതൊരു വലിയ അർപ്പണമാണ്. ഒൻപത് മാസം സ്വന്തം ജീവന്റെ അംശമായി കുഞ്ഞിനെ ഉദരത്തിൽ ചുമക്കുമ്പോൾ മുതൽ ഒരു സ്ത്രീ അമ്മയായി മാറുന്നു. സ്വന്തം സുഖസൗകര്യങ്ങളും ആഗ്രഹങ്ങളും മാറ്റിവെച്ച് മക്കളുടെ സന്തോഷത്തിനായി ജീവിക്കുന്ന അമ്മ, ത്യാഗത്തിന്റെ മകുടോദാഹരണമാണ്. ലോകത്തിലെ മറ്റേത് സ്നേഹത്തിനും പകരമായി വെക്കാൻ അമ്മയുടെ വാത്സല്യത്തിന് കഴിയില്ല. കുട്ടികളുടെ ജീവിതത്തിലെ ആദ്യത്തെ ഗുരു അമ്മയാണ്. ലോകത്തെ പരിചയപ്പെടുത്തുന്നതും നല്ല ശീലങ്ങൾ പകർന്നുനൽകുന്നതും അമ്മയാണ്. പ്രതിസന്ധികളിൽ തളരാതെ…
‘പൊതുജനം കഴുതയല്ല സാർ ‘ (രാജു മൈലപ്ര)
യു.ഡി.എഫിന്റെ ഉജ്ജല വിജയത്തിൽ കേരളത്തിലെ ജനങ്ങൾ പൊതുവേ സംതൃപ്തരായിരുന്നു. അധികാരത്തിൻ്റെ അഹങ്കാരം തലക്കു പിടിച്ച നേതാക്കന്മാർ ഓരോന്നായി തകർന്നടിഞ്ഞു. എന്നാൽ, മുഖ്യമന്ത്രി കസേരക്കു വേണ്ടിയുള്ള കോൺഗ്രസിലെ നാണം കെട്ട വടംവലി ഈ വിജയത്തിന്റെ ശോഭക്കു മങ്ങലേൽപ്പിച്ചിരിക്കുന്നു. എംപിമാര്‍ മത്സരിക്കേണ്ട എന്ന നല്ല തീരുമാനമെടുത്ത ഹൈക്കമാൻഡിനെ നിയന്ത്രിക്കുന്ന വേണുഗോപാൽ തന്നെ കേരളത്തിൽ മത്സരിക്കാതെ, അവകാശ വാദവുമായി കളം നിറഞ്ഞു നിൽക്കുന്നു. താനാണ് കേരളത്തിലെ കോൺഗ്രസിന്റെ വിജയശില്പി എന്ന് അദ്ദേഹം അവകാശപ്പെടുന്നു. ഇദ്ദേഹം ഇത്ര കഴിവുള്ളവനായിരുന്നെങ്കിൽ, മറ്റുള്ള സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസ് തകർന്നടിഞ്ഞത് എന്തുകൊണ്ടാണ്? അദ്ദേഹമാണു പോലും സ്ഥാനാർഥികൾക്ക് തിരഞ്ഞെടുപ്പ് ഫണ്ട് തരപ്പെടുത്തി കൊടുത്തത്. പണമാണ് മാനദണ്ഡമെങ്കിൽ അദാനിയ്‌ക്കോ, അംബാനിക്കോ, നമ്മുടെ യൂസഫലി സാഹിബിനോ ഇതൊക്കെ സാധിക്കുമല്ലോ. തകർന്നടിഞ്ഞ കോൺഗ്രസിനെ തൻ്റെ നിശ്ചയദാർഢ്യം കൊണ്ട് വി.ഡി. സതീശനാണ് വിജയത്തിലേക്ക് നയിച്ചത്. അദ്ദേഹത്തിനാണ് മുഖ്യമന്ത്രി സ്ഥാനം അർഹതപ്പെട്ടത്. അല്ലെങ്കിൽ കേരളത്തിൽ തന്നെ ഈ…
2026-ലെ തിരഞ്ഞെടുപ്പ് വിജയവും പഴയകാല ഓർമ്മകളും: യു.എ. നസീർ, ന്യൂയോര്‍ക്ക്
ജനനായകരുടെ നായകനെ കാണാൻ ഇന്നലെ പാണക്കാട്ട് പോയി. കോളിളക്കം സൃഷ്ടിച്ച കേരളത്തിലെ 2026 പൊതു തിരഞ്ഞെടുപ്പിൽ ഐക്യ ജനാധിപത്യ മുന്നണി അപ്രതീക്ഷിതമായ വിജയപ്പേമാരി ഒരു സുനാമി പോലെ ആഞ്ഞടിച്ചുകൊണ്ട് വമ്പിച്ച ഭൂരിപക്ഷത്തിൽ ഭരണം കരസ്ഥമാക്കിയിരിക്കുകയാണ്. കൃത്യമായി പറഞ്ഞാൽ യുഡിഎഫിന് 102 സീറ്റുകൾ. അതിൽ കേരളക്കരയും ഇന്ത്യയും ആകമാനം മാധ്യമങ്ങൾ അടക്കം മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്ത പ്രസ്ഥാനമാണ് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗും അതിന്റെ അമരക്കാരൻ പാണക്കാട് സയ്യിദ് മുഹമ്മദ് സാദിഖലി ശിഹാബ് തങ്ങളും. സ്ഥാനാർത്ഥി നിർണയത്തിലും വിജയത്തിലും കിട്ടിയ ഭൂരിപക്ഷത്തിലും ജനകീയ അടിത്തറയിലും വൈവിധ്യമാർന്ന വ്യക്തിത്വങ്ങൾക്കുള്ള സ്ഥാനാർത്ഥി പരിഗണനകളിലും എല്ലാം കേരളത്തിലെ മത്സരിച്ച എല്ലാ പാർട്ടികളെയും അപേക്ഷിച്ച് ഒന്നിനൊന്ന് മെച്ചപ്പെട്ടു മികച്ചു നിൽക്കുകയാണ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ സ്ഥാനാർത്ഥി പട്ടിക. അതിൽ ജാതിക്കോ മതത്തിനോ സമ്പദ് വ്യവസ്ഥയ്‌ക്കോ തറവാടിത്തത്തിനോ പ്രായം ഏറിയ നേതാക്കളോ ഒന്നും സ്ഥാനം…
പൂഞ്ഞാറിലെ പുലിക്കുട്ടിയെ ആട്ടിൻകുട്ടി വന്നു വിഴുങ്ങി: മോൻസി കൊടുമൺ
പണ്ടൊരു കഥ കേട്ടിരുന്നു തന്തയാടിനേയും തള്ള ആടിനേയും അനുസരിക്കാതെ പാതിരാത്രി നിലാവിൽ തുള്ളിച്ചാടിയ ആട്ടിൻ കുട്ടിയെ പുലി വന്നു പിടിച്ചു കൊണ്ടുപോയ കഥ. ഇവിടെ തിരിച്ചാണ് സംഭവിച്ചത് ഞാനാണ് പുലിയെന്ന് സ്വയം വിശേഷിച്ച് അഹങ്കരിച്ച് നടന്ന പൂഞ്ഞാർ പുലിയെ ഒരാട്ടിൻ കുട്ടി വന്ന് വിഴുങ്ങിക്കൊണ്ട് പോയിരിക്കുന്നു. ഈ പറയുന്ന പുലിക്ക് പണ്ട് സ്വതന്ത്ര സ്ഥാനാർത്ഥിയായി നിന്ന് 27000 വോട്ട് ഭൂരിപക്ഷം കിട്ടിയതാണ് സമ്മതിക്കുന്നു. എങ്കിൽ തൊട്ടടുത്ത തിരഞ്ഞെടുപ്പിൽ LDFലെ സബാസ്‌റ്റ്യൻ കുളത്തിങ്കൽ 16000 വോട്ടിന് ജയിച്ചെങ്കിൽ 43000 വോട്ട് പി.സിക്ക് നഷ്ടപ്പെട്ടില്ലേ അത് തിരിച്ചു പിടിക്കുവാൻ എങ്ങനെ കഴിയും കാരണം പുലി ചാണകത്തിൽ മുങ്ങിപ്പോയി. ഇപ്പോൾ മൂന്നാംസ്ഥാനത്തായി പ്പോയി. കെട്ടിവെച്ച കാശ് കിട്ടിയാൽ ഭാഗ്യം. ഈ കണക്ക് കൂട്ടുവാൻ രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിക്കു കഴിയും. ഇത് കൂട്ടുവാൻ കഴിവില്ലാത്ത വൃക്തിയാണ് ഒരു കോടി രൂപ ബെറ്റ്…
കുടിയേറ്റ മണ്ണിലെ കുടിലതകൾ – 2 (“ചതിക്കുഴി”): ജയശങ്കര്‍ പിള്ള
ആഡം എന്ന ചെറുപ്പക്കാരൻ ടൊറോന്റോയിൽ നിന്നും അല്പം അകലെയുള്ള ഒരു ഉൾനാടൻ ഗ്രാമത്തിൽ നിന്നും നഗരത്തിൽ വന്നു ജോലി ചെയ്തു വരികയായിരുന്നു. രണ്ടു തലമുറകൾക്കു മുൻപേ ഇറ്റലിയിൽ നിന്നും കുടിയേറിയ അവന്റെ മാതാപിതാക്കൾ ജോലി സംബന്ധമായി നഗരത്തിൽ താമസിക്കുകയും, തൊഴിലിൽ നിന്നും വിരമിച്ചതിനു ശേഷം അവരുടെ മാതാപിതാക്കൾക്ക് ഒപ്പം ഗ്രാമത്തിലേക്ക് താമസം മാറുകയും ചെയ്തു. ഏക മകനായ ആഡം തന്റെ മാതാപിതാക്കൾ നഗര മധ്യത്തിൽ കഠിന പ്രയത്നം ചെയ്തു സമ്പാദിച്ച മില്യൺ ഡോളര്‍ വിലയുള്ള വലിയ വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. ആഫ്രിക്കയിൽ നിന്നും, സൗത്ത് ഏഷ്യയിൽ നിന്നും, പ്രത്യേകിച്ച് ഭാരതത്തിന്റെ പഞ്ചാബ് മേഖലയിൽ നിന്നും ഒട്ടനവധി കുടിയേറ്റക്കാർ തിങ്ങിപാർക്കുന്ന ടൊറന്റോയുടെ ഈ അനുബന്ധ നഗരത്തിൽ ആഡമിനു കൂടുതലും പഞ്ചാബി സുഹൃത്തുക്കളാണ് കുട്ടിക്കാലം മുതൽ ഉണ്ടായിരുന്നത്. എന്നാൽ യൂണിവേഴ്സിറ്റി പഠനം ഒക്കെ കഴിഞ്ഞപ്പോൾ അവരിൽ പലരും ഓരോ വഴികളിൽ…
ക്നാനായക്കാരും തെക്കൻ മെസൊപൊട്ടോമിയായും പറിച്ചുനടലും: ചാക്കോ കളരിക്കൽ
തെക്കുംഭാഗർ (ക്നാനായക്കാർ) എന്ന മലങ്കര യഹൂദ ഗോത്രത്തെ തെക്കൻ മെസൊപൊട്ടോമിയാ (തെക്കൻ ഇറാഖ്)-യിലേക്ക് പറിച്ചുനടാനുള്ള ശ്രമം പുരോഗമിക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. പ്രത്യേക ആചാര, വിശ്വാസ വ്യത്യാസങ്ങൾ കൂടാതെ സ്വവംശവിവാഹനിഷ്ഠ മുറുകെ പിടിക്കുന്ന ഒരു ഗോത്രമാണ് ക്നാനായക്കാർ. അവർ അതിൽ അഭിമാനം കൊള്ളുന്നു. അവർ 16 നൂറ്റാണ്ടുകൾക്കു മുമ്പ് ക്നായിത്തൊമ്മൻ എന്ന ഒരു വ്യവസായിയുടെ കൂടെ അക്കാലത്തെ മലങ്കരയിലേക്ക് (ഇപ്പോഴത്തെ കേരളം) കുടിയേറി പാർത്തെന്നാണ് അവരുടെ വിശ്വാസം. അവർ ഇന്ന് കേരളത്തിലെ രണ്ട് ക്രിസ്ത്യൻ വിഭാഗങ്ങളായി നിലകൊള്ളുന്നു, കത്തോലിക്കരും യാക്കോബായക്കാരും. ക്നാനായക്കാരുടെ സ്വവംശവിവാഹ നിഷ്ഠ നിയമവിരുദ്ധമെന്ന് കേരള ഹൈക്കോടതി വിധി പ്രസ്താവിച്ചതിനെ തുടർന്ന് യഥാർത്ഥ ക്നാനായക്കാരിലെ തീവ്ര ചിന്തകരാണ് തങ്ങളുടെ സ്വന്തം നാടായ തെക്കൻ മെസൊപൊട്ടോമിയായിലേക്ക് പറിച്ചുനടാനുള്ള നീക്കങ്ങൾക്ക് നേതൃത്വം നല്കുന്നതെന്നറിയുന്നു. കേരള ഹൈക്കോടതി വിധിക്കെതിരെ ഒരു ക്നാനായ തീവ്രവാദി നേതാവിൻറെ പ്രതികരണം ഇപ്രകാരമായിരുന്നു: ” മെത്രാപ്പോലീത്തായും കൂട്ടരും…
പുരോഗമനം പൂത്തുലയുന്ന നാട്: കാരൂർ സോമൻ (ചാരുംമൂടൻ)
പ്രാവു വെടിഞ്ഞ കുടപോലെ ജാതിയുടെ നാറ്റമറിയാതിരിക്കാൻ ഉണരാത്ത ദുഃഖവുമായി അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിലെ ബിടിഎസ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കി (ആത്മഹത്യയല്ലെന്ന് മാതാപിതാക്കൾ). ഇരുപത് ദിവസം കഴിഞ്ഞിട്ടും കേരള പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് 52 ദലിത്, ആദിവാസി സംഘടനകൾ പോലീസിന്റെ അനുമതിയോടെ ഹർത്താലുമായി റോഡിലിറങ്ങി. ഒരു പാവം കുട്ടിയുടെ ദാരുണ മരണത്തിൽ നീതി ലഭിച്ചില്ലെന്ന് കണ്ട് ഓട്ടോ-ടാക്‌സികൾ റോഡിലിറങ്ങിയില്ല. ഹർത്താൽ മൂലം രോഗികൾ, വിദ്യാർത്ഥികൾ, യാത്രക്കാർ വലഞ്ഞു. മനുഷ്യരിലെ ജാതിഭ്രാന്ത് കാണുമ്പോൾ ഓർമ്മ വരുന്നത് ചാന്നാർ ലഹളയാണ്. 1825 -ൽ യൂറോപ്പ് മിഷനറിമാരുടെ വരവോടെ അവർണ്ണ സ്ത്രീകൾ/കീഴ്ജാതിക്കാർ മാറ് മറയ്ക്കാൻ തുടങ്ങി. അന്നത്തെ സവർണ്ണർ വീണ്ടും തല പൊക്കിയോ? ഈ നിസ്സഹായരായ മനുഷ്യരെ ഹർത്താലിലേക്ക് തള്ളിവിട്ടത് ആരാണ്? ആധുനിക സംസ്‌കാരത്തിന്റെ, വിജ്ഞാനത്തിന്റെ, പ്രബുദ്ധതയുടെ പ്രതിനിധി പ്രതിധ്വനികളായി ജീവിക്കുന്ന സമൂഹത്തിൽ മനുഷ്യർക്ക് നീതികൊടുക്കേണ്ടവർ കുരുടൻ പിടിച്ച…
