ചില കാര്യങ്ങളിൽ രണ്ടഭിപ്രായം ഉണ്ടാവുക വയ്യ! അമേരിക്കൻ മലയാളി എഴുത്തുകാരിൽ അഗ്രഗണ്യൻ ആരെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളു! രണ്ടായിരത്തി ഇരുപത് ഏപ്രിൽ ഒൻപതിന് അകാലത്തിൽ നമ്മോടു വിടപറഞ്ഞ തൂലികാവല്ലഭനായ ജോസഫ് പടന്നമാക്കല്‍! അദ്ദേഹത്തിൻറെ ആകസ്മികമായ വേർപാട് സൃഷ്ടിച്ച ശൂന്യതയും വ്യാകുലതയും എന്നും നമ്മെ മഥിച്ചുകൊണ്ടിരിക്കും. അതിൽ നിന്നൊരു മോചനം നമുക്കാർക്കും ഉടനെ നേടാനാവില്ല. കരണീയമായിട്ടുള്ളത്, അദ്ദേഹത്തിൻറെ സാഹിത്യ സംഭാവവനകളെ സ്മരിച്ചുകൊണ്ടും ആദരിച്ചുകൊണ്ടും മഹത്തായ ആ ജന്മത്തെ ആഘോഷിക്കുക എന്നതാണ്! മതം തൊട്ട് മാർക്സിസം വരെയുള്ള വിഷയങ്ങൾ അദ്ദേഹത്തിൻറെ തൂലികാചലനത്തിൽ മിഴിവേൽക്കുന്ന മാജിക് മിഴിച്ചുകണ്ടാസ്വദിക്കാൻ അവസരം ലഭിച്ചവരാണ് അമേരിക്കൻ മലയാളികൾ. രാജഭരണത്തിൻറെ ഇനിപ്പും കയ്പ്പും രുചിച്ചറിയാൻ ഇടയാകാത്തവർക്കുപോലും തിരുവിതാംകൂറിലെ പ്രജാവത്സരായ രാജാക്കന്മാരുടെയും രാഞ്ജിമാരുടെയും വാഴ്ചക്കാലത്തെപ്പറ്റിയും, നിവത്തനപ്രസ്ഥാനത്തെപ്പറ്റിയും, ദിവാൻ സർ സി പി രാമസ്വാമി അയ്യർക്കെതിരായുള്ള സമരങ്ങളെപ്പറ്റിയുമുള്ള വർണ്ണനകൾ രാജഭരണക്കാലത്തെ കുറിച്ചുള്ള അദ്ദേഹത്തിൻറെ ഒന്നിലധികം ലേഖനങ്ങളിൽ ലഭ്യമാണ്. മലയാളത്തിൻറെ ദേശീയോത്സവമായ ഓണത്തെപ്പറ്റിയുള്ള…
Category: ARTICLES
വിശുദ്ധവാരത്തിൻ്റെ പ്രസക്തിയും ചില ചിന്തകളും (ഫിലിപ്പ് മാരേട്ട്)
വിശുദ്ധവാരം എന്നത് ഓശാന ഞായർ മുതൽ ഉയിർപ്പ് വരെ ഉള്ള ദിനങ്ങൾ കൊണ്ട് അവസാനിക്കുന്ന ദൈവപുത്രനായ യേശുവിൻ്റെ പുനരുത്ഥാനത്തിനു മുമ്പുള്ള ആഴ്‌ചയിലെ പ്രവർത്തനങ്ങളുടെ വാർഷിക സ്മരണയാണ്. അതുപോലെ നമ്മൾ വളരെ വേദനയോടെയും നഷ്ട്ങ്ങളോടെയും കടന്നുപോകാൻ ആഗ്രഹിക്കുന്ന ഒരു ആഴ്ചകൂടിയാണിത്. എന്നാൽ ഈ വിശുദ്ധ വാരം യേശുക്രിസ്തുവിൻ്റെ അഭിനിവേശം, മരണം, പുനരുത്ഥാനം എന്നിവയെ ഓർക്കുന്നു. അതായത് ഓശാന ഞായറാഴ്‌ച യേശു ജറുസലേമിൽ പ്രവേശിക്കുന്നത് മുതൽ വിശുദ്ധ വാരത്തിന് തുടക്കമിടുന്നു, ശാന്തമായ പ്രതിഫലനത്തിൻ്റെ സമയമാണെങ്കിലും, ഇത് പുതിയ ജീവിതത്തിൻ്റെയും പ്രതീക്ഷയുടെയും ആഘോഷം കൂടിയാണ്. എല്ലാ ക്രിസ്ത്യാനികൾക്കും വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഴ്ചയായിട്ടാണ് ഈ വിശുദ്ധവാരത്തെ കാണുന്നത്. കുരിശുമരണത്തിനു മുമ്പുള്ള യേശുവിൻ്റെ ജീവിതത്തിലെ അവസാനത്തെ സംഭവങ്ങളുടെ സ്മരണയാണ് വിശുദ്ധവാരം, കൂടാതെ വ്യത്യസ്തമായ വിശുദ്ധവാര ആചാരങ്ങൾ ഈ പാരമ്പര്യങ്ങളെ അനുസ്മരിപ്പിക്കുന്നു. ഓശാന ഞായറാഴ്ച, മുതൽ ഈസ്റ്റർ ഞായറാഴ്ച, വരെ ഉള്ള ദിനങ്ങൾ. ലോകമെമ്പാടുമുള്ള…
സമരഭൂമിയില്‍ പുതുവിത്തുകള്‍ മുളപ്പിച്ചെടുക്കണം: കാരൂര്‍ സോമന്‍, ലണ്ടന്‍
സിംഹം വിശന്നാല്‍ തവളയെ പിടിക്കാറില്ല അലറിവിളിക്കും. ഇന്ത്യന്‍ ജനത കൊയ്ത്തു കഴിഞ്ഞ പാടത്തെ ധാന്യമണികള്‍ക്കായി ജീവന്‍റെ തുടിപ്പിനായ് അലറി വിളിച്ചു് പോരാടുന്നു. അതില്‍ നിന്ന് പൊട്ടിമുളച്ച ഉള്ളില്‍ പിടഞ്ഞ വികാര വിലാപ കാഴ്ചകളാണ് കേരളത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടന്ന ദേശീയ പണിമുടക്കില്‍ കണ്ടത്. വീര്യമേറിയ വീഞ്ഞുപോലെ ഈ ബന്ദിലേക്ക് സമൂഹത്തെ നയിച്ചത് ജീവിതത്തിന്‍റെ സമസ്ത മണ്ഡലങ്ങളിലും അനിശ്ചിതത്വം അടക്കി ഭരിക്കുന്നു. ഏത് രാഷ്ട്രീയ പാര്‍ട്ടി ഭരിക്കുന്നു എന്നതല്ല മനുഷ്യര്‍ നേരിടുന്ന വിഷയം.മരുന്നിന്‍റെ വിലക്കയറ്റം,അടുക്കളയിലെ പാചകവാതക-പച്ചക്കറി-തൊഴി ലില്ലായ്മ, കൃഷിക്കാരുടെ ആത്മഹത്യ തുടങ്ങി റോഡിലോടുന്ന പെട്രോള്‍, ഡീസല്‍ വരെ വിലവര്‍ദ്ധനവ് പലതാണ്. സമര സംഘടനകള്‍ മാസങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാരിന് മുന്നറിയിപ്പ് കൊടുത്തിട്ടുള്ള ഒരു ബന്ദിനെ സമരാഭാസമെന്ന് വിളിച്ചിട്ട് കാര്യമില്ല. സമരസമിതിക്കാരെ വിളിച്ചൊന്ന് സംസാരിച്ചിരുന്നെങ്കില്‍ സമരങ്ങളെ റോഡില്‍ വലിച്ചിഴച്ചു് മലിനപ്പെടുത്തില്ലായിരുന്നു. ഏത് നീറുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുകയാണ് നല്ലൊരു ഭരണാധിപന്‍റെ…
റഷ്യ ഉക്രൈൻ യുദ്ധവും നൊമ്പരങ്ങളും (മാധവൻ ബി നായർ)
ഒരു യുദ്ധത്തിലും തത്വത്തിൽ ആരും ജയിക്കുന്നില്ല എന്ന പ്രസ്താവത്തിന് ഈ ആഗോളവൽക്കരണകാലത്ത് പ്രസക്തിയേറെയാണ്. ലോകം ഒരു ആഗോളഗ്രാമമായി ചുരുങ്ങിയിരിക്കുന്ന സാഹചര്യത്തിൽ ലോകത്തിന്റെ ഏതൊരു കോണിലും സംഭവിക്കുന്ന കാര്യങ്ങൾക്ക് ഇന്ന് അന്തർദ്ദേശീയമായ ചലനങ്ങളും പ്രത്യാഘാതവും സൃഷ്ടിക്കാൻ കഴിയുന്നുണ്ട്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു കോവിഡ്-19. ചൈനയുടെ ഒരു പ്രവിശ്യയായ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട ഒരു മഹാമാരി എത്ര പെട്ടെന്നാണ് ലോകത്തെ മുഴുവൻ സ്തംഭനാവസ്ഥയിലാക്കി കളഞ്ഞത്? ഇതേ പശ്ചാത്തലത്തിൽ തന്നെയാണ് റഷ്യ ഉക്രൈൻ യുദ്ധത്തെയും നോക്കി കാണേണ്ടത്. 2022 ഫെബ്രുവരി 24 ന് ഇന്ത്യൻ സമയം രാവിലെ 8.30നാണ് ഉക്രൈനെതിരെ സൈനികനീക്കം നടത്തുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രഖ്യാപിച്ചതും തുടർന്ന് അധിനിവേശം ആരംഭിച്ചതും. റഷ്യ രൂക്ഷമായ ആക്രമണം തുടങ്ങിയതോടെ ഉക്രൈനും അവരുടേതായ രീതിയിൽ ചെറുത്തുനില്പ് ആരംഭിച്ചു. മാർച്ച് 24 ആയപ്പോൾ യുദ്ധം തുടങ്ങിയിട്ട് ഒരു മാസമായി. റഷ്യ – ഉക്രൈൻ…
കേരള മുഖ്യമന്ത്രി കീ ജയ്, വികസന വിരുദ്ധർ മൂർദാബാദ്
നിയമസഭ ഹാളിലെ കമ്പ്യൂട്ടറും സിൽവർ ലൈൻ സർവ്വേ കുറ്റികളും പിഴുതെറിയുന്നവരെ നിങ്ങൾക്കു ഹാ കഷ്ട്ടം !നിങ്ങൾ ഇരുവരും ഒരേ പോലെ വികസന വിരോധികളാണെന്നു ആരെങ്കിലും വിശേഷിപ്പിച്ചാൽ ആർക്കെങ്കിലും അവരെ കുറ്റം പറയാനാകുമോ? ഈ രണ്ടു വിഷയങ്ങളും തമ്മിൽ എന്താണ് ബന്ധം എന്നു ന്യായമായും ചിന്തികുന്നവരും ഉണ്ടാകാം. ഇരിപ്പിടങ്ങൾ മറിച്ചിടുകയും കംപ്യൂർ പിഴുതെറിയുകയും മേശകളിൽ കയറി താണ്ഡവ ന്രത്തം ചെയുകയും ചെയ്ത നിയമസഭാ സാമാജികരെ ഒരിക്കലും വികസന വിരോധികളെന്നു വിശേഷിപ്പിക്കാനാകില്ല .ഇടതു പക്ഷം ചെയ്തത് ഒരു സത്കര്മമാണ് . ഉമ്മൻ ചാണ്ടി സർക്കാറിന്റെ “ജനദ്രോഹ കടശ്ശിബഡ്ജറ്റ്” , “അഴിമതി വീരനെന്നും””കൈക്കൂലി വിദഗദ്ധനെന്നും” ഇടതുപക്ഷം അടച്ചാക്ഷേപിക്കുകയും വിളിച്ചു കൂക്കുകയും ചെയ്ത , കെ എം മാണി സാർ (ഇന്നത്തെ ഇടതുപക്ഷ സർക്കാരിന്റെ കണ്ണിലുണ്ണിയായ ജൊസ് കെ മാണിയുടെ പിതാവ്) അവതരിപ്പിച്ചതിലുള്ള പ്രതിഷേധം ജനാധിപത്യ രീതിയിൽ പ്രകടിപ്പിച്ചു ബഡ്ജറ്റ് കോപ്പികൾ വലിച്ചു…
സ്നേഹം അമൂല്യം – പരസ്‌പരം തിരിച്ചറിയാനാകാതെ ഇരുട്ടിൽ
ഈശ്വരൻ കനിഞ്ഞു നൽകിയ അനുഗ്രഹവും സമ്പത്തുമാണ് മക്കളെന്നു ചിന്തിക്കുന്ന എത്ര മാതാപിതാക്കളുണ്ട്? അങ്ങനെയുള്ളവരെയാണ് സമ്പന്നമായ മാതാപിതാക്കളുടെ പട്ടികയിൽ ആദ്യമായി ഉൾപ്പെടുത്തേണ്ടത് . കുഞ്ഞുങ്ങളെ ജീവനു തുല്യം സ്നേഹിക്കുകയും അവർക്ക് വേണ്ടി എത്രമാത്രം ത്യാഗങ്ങൾ സഹിക്കാമോ അത്രയും സഹിച്ചിട്ടും പരിഭവമില്ലാതെ അതിൽ നിന്നും ആനന്ദവും സംതൃപ്‌തിയും കണ്ടെത്തുന്ന ധാരാളം മാതാപിതാക്കന്മാരും ഈ കാലഘട്ടത്തിൽ ഉണ്ടെന്നുള്ളതും വിസ്മരിക്കാനാവില്ല. മക്കളെ വളർത്തുന്നത് വലിയ ബുദ്ധിമുട്ടും ചിലവുമാണെന്ന് മാത്രമല്ല തങ്ങളുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതും, ഹനിക്കുന്നതും, ലക്ഷ്യപ്രാപ്തിക്കു തടസ്സമുണ്ടാക്കുന്നുവെന്നും ചിന്തിക്കുന്ന ചില ദമ്പതിമാരും ഇല്ലാതില്ല. ഇത്തരത്തിൽ വ്യത്യസ്തങ്ങളായ ചിന്താഗതികൾ വച്ചു പുലർത്തുന്ന, അമൂല്യ സ്നേഹത്തിന്റെ ആഴം പരസ്‌പരം തിരിച്ചറിയാനാകാതെ ഇരുട്ടിൽ തപ്പിത്തടയുന്ന മാതാപിതാക്കന്മാരോ , ദമ്പതിമാരോ കുട്ടികളോ ഉൾകൊള്ളുന്ന ഒരു സമൂഹത്തിലാണ് നാം ഇന്ന് അധിവസിക്കുന്നത്. ഒരിക്കൽ ഒരു ഭാര്യയും ഭർത്താവും ഇപ്രകാരം പറയുന്നത് കേൾക്കാനിടയായി ഞങ്ങൾ വിവാഹിതരായിട്ടു പതീറ്റാണ്ടുകൾ പിന്നിട്ടു. ഞങ്ങൾക്ക് ദൈവം…
ഇടുക്കി പാർലമെന്റ് സീറ്റിൽ മന്ത്രി റോഷി അഗസ്റ്റിൻ ഡീൻ കുര്യാക്കോസിന് വെല്ലുവിളിയാകുമോ? (ലേഖനം)
ഇടുക്കിയിൽ മന്ത്രി റോഷി അഗസ്റ്റിൻ ഡീൻ കുര്യാക്കോസിന് വെല്ലുവിളിയാകുമോ ? ഈ ചോദ്യം നിലവിലെ രാഷ്ട്രിയ സാഹചര്യത്തിൽ വളരെ ഏറെ പ്രസക്തമാണ്. കാരണം, ആ രിതിയിലേയ്ക്കാണ് കാര്യങ്ങളുടെ പോക്ക്. നമ്മുടെ പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ ദേശീയ രാഷ്ട്രിയത്തിൽ ചലനം സൃഷ്ടിക്കുക എന്നത് ഇടതുമുന്നണിയെയും പ്രത്യേകിച്ച് മുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.എം നെയും സംബന്ധിച്ച് തങ്ങളുടെ പ്രസ്റ്റീജ് വിഷയം ആണ്. തുടർഭരണത്തിന്റെ ആഹ്ലാദത്തിൽ അവർ മുന്നോട്ടു നീങ്ങുമ്പോൾ കേരളത്തിൽ നിന്ന് വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ കൂടുതൽ എം.പി മാരെ സൃഷ്ടിച്ച് ഡൽഹിയ്ക്ക് വിടുക എന്നത് അവരുടെ ആവശ്യമായിരിക്കുന്നു. അതിന് എന്ത് വിട്ടുവീഴ്ചയ്ക്കും അവർ സാധ്യമായ ആരുമായും തയാറായെന്നും വരാം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണി നേതൃത്വം നൽകുന്ന കെ.എം. മാണിയുടെ കേരള കോൺഗ്രസിനെ പി.ജെ. ജോസഫിൽ നിന്നും പിളർത്തി ഇടതു മുന്നണിയുടെ…
‘കൈ നനയാതെ മീന്‍ പിടിക്കുന്നവര്‍’ (ലേഖനം)
ഉത്തർപ്രദേശിൽ ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് മായാവതിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും കോണ്‍ഗ്രസിന്റെ പ്രിയങ്കാഗാന്ധിയുമൊക്കെ വന്‍ പ്രചാരണം നടത്തിയെങ്കിലും അവരെയൊക്കെ ഞെട്ടിച്ചുകൊണ്ടാണ് ബിജെപി ചരിത്ര വിജയം നേടിയത്. 37 വർഷത്തിന് ശേഷം ഭരിക്കുന്ന പാർട്ടി ഭരണം ആവർത്തിക്കുന്നു. ബിജെപി 255 സീറ്റുകൾ നേടിയപ്പോൾ സമാജ്‌വാദി പാർട്ടി 111 സീറ്റുകൾ മാത്രമാണ് നേടിയത്. മാര്‍ച്ച് 23-ന് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ രണ്ടാം മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങും നടക്കാനിരിക്കുകയാണ്. എന്തുകൊണ്ടാണ് ബിജെപി തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി വിജയിക്കുന്നതെന്നതിന് വിവിധ കാരണങ്ങളാണ് ഇതര പാര്‍ട്ടികള്‍ നിരത്തുന്നത്. അതില്‍ ആദ്യത്തേത് ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ (ഇവിഎം) അട്ടിമറിയാണ്. മാർച്ച് 8 ന് (യുപി തിരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേന്ന്), ഇവിഎമ്മുകളെച്ചൊല്ലി ഒരു കോലാഹലം നടക്കുകയും ചെയ്തു. വാരാണസിയിലെ വോട്ടെണ്ണലിന് 48 മണിക്കൂർ മുമ്പ് ഇവിഎമ്മുകളിൽ കൃത്രിമം കാണിച്ചെന്നും, ഇവിഎമ്മുകൾ…
വെന്തു തീരുന്ന ജൈവ സമ്പത്ത് (ലേഖനം): ഹണി സുധീര്‍
ചുട്ടുപൊള്ളുന്ന വെയിലിൽ കാട്ടിൽ പക്ഷികളുടെ ഒരു യോഗം കൂടികൊണ്ടിരിക്കുകയായിരുന്നു. വിഷയം ആഗോള താപനമായിരുന്നു. കൂട്ടത്തിൽ തലവൻ വേഴാമ്പലിനു ഒരു നിവേദനം കൊടുത്തിട്ടു കാലം മ്മിണി ആയി. ഒരു മഴ പോലും ഇല്ല. ആശാൻ ഒറ്റക്കാലിൽ നിന്ന് തപസ്സിരുന്നാൽ മഴ പെയ്യുമത്രേ! എന്നാണ് കാടിന്റെ വിശ്വാസം. മയിലുകൾ കൂട്ടമായി നാട്ടിൽ ഇറങ്ങി വിളകൾ നശിപ്പിക്കുന്നെന്നുള്ള നാട്ടുവർത്തമാനം ഉണ്ട്. എന്ത് ചെയ്യാം മഴ ഇന്ന് പെയ്യും നാളെ പെയ്യും എന്നും പറഞ്ഞിരിക്യല്ലാതെ നിവൃത്തി ഇല്ല. ഒരു പുതുമഴയെങ്കിലും കിട്ടിട്ട് വേണം ഒന്ന് പറന്നുയരാൻ. മണ്ണിനടിയിൽ നിന്നും ഇയ്യാംപാറ്റകളുടെ നെടുവീർപ്പുകൾ അരണകൾക്കു കേൾക്കാമായിരുന്നു. പച്ചില കൊത്തിക്കും പച്ചതുള്ളനും മാത്രേ ലേശം പച്ചയുള്ളു ബാക്കി എല്ലാം സർവത്ര ഉണങ്ങിവരണ്ടു.പുല്ലുകൾക്ക് സ്വർണ്ണനിറമാണ്. ഉണങ്ങി വരണ്ടാലും തലയെടുപ്പോടെ നില്കുന്നുണ്ട്. കാട്ടുപുല്ലുകൾ.ഓന്ത്കൾ നിറം മാറി മരമേത് ഓന്ത് ഏതെന്നു മനസിലാക്കാൻ പറ്റാതായി. ചെറുകിളികൾ എല്ലാരും പറക്കാൻ പറ്റാത്ത…
ഇന്ത്യ – യുഎഇ കരാര്‍: അഭിവൃദ്ധിയുടെ നാഴികക്കല്ല് (മാധവന്‍ ബി നായർ)
ഇന്ത്യയും യുഎഇയുമായി 2022 ഫെബ്രുവരി 18 ന് ഒപ്പുവെച്ച സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ (കോംപ്രിഹെന്‍സീവ് എക്കണോമിക് പാര്‍ട്ട്ണര്‍ഷിപ്പ് എഗ്രിമെന്റ്) ഇന്നോളമുള്ള ഇന്ത്യ- യുഎഇ ബന്ധത്തിലെ ഏറ്റവും വലിയ നാഴികകല്ലാണ്. ഇന്ത്യയും യു എ ഇയും ഇതുവരെ ഒപ്പുവെച്ചതില്‍ ഏറ്റവും വലിയ കരാറാണിത്. “പുത്തന്‍ അതിരുകള്‍, പുതിയ നാഴികക്കല്ല് ” എന്ന തലക്കെട്ടോടു കൂടിയായിരുന്നു അറബ് മാധ്യമങ്ങള്‍ കരാര്‍ സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കിയത്. എന്നാല്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ കരാറിന്റെ വ്യാപ്തിയും പ്രാധാന്യവും വേണ്ടത്ര ഉള്‍ക്കൊള്ളാതെ പോവുകയായിരുന്നു. യുഎഇ ഇന്നോളം അന്യരാജ്യങ്ങളുമായി ഒപ്പിട്ടതില്‍ ഏറ്റവും വലിയ വ്യാപാര വ്യവസായ തൊഴില്‍ കരാര്‍ മാറിയ കാലത്തെ ഇന്ത്യയുടെ വ്യാപാര താല്‍പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു. വാണിജ്യ മേഖലയില്‍ ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ വന്‍ മുന്നേറ്റത്തിന് കരാര്‍ വഴിതുറക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അഞ്ച് വര്‍ഷം കൊണ്ട് 100 ബില്ല്യന്‍ ഡോളറിന്റെ വ്യാപാരം കരാറിലൂടെ വര്‍ധിപ്പിക്കാന്‍ ആകുമെന്നാണ് കണക്കുകൂട്ടല്‍.…
