ഡാളസ് : പ്രവാസ മലയാള സാഹിത്യരംഗത്തെ പ്രതിഭാധനരില്‍ അഗ്രഗാമിയായിരുന്ന ജോർജ് മണ്ണിക്കരോട്ടിന്റെ നിര്യാണത്തിൽ കേരള ലിറ്റററി അസോസിയേഷൻ ഡാളസ്, അനുസ്മരണം സംഘടിപ്പിക്കുന്നു. സൂമിലൂടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. അര നൂറ്റാണ്ടിലേറെയുള്ള തന്റെ അമേരിക്കൻ ജീവിതത്തിൽ അമൂല്യമായ സംഭാവനകളാണ് അദ്ദേഹം മലയാള ഭാഷയ്ക്കും സാഹിത്യത്തിനും നൽകിയത്. നോവൽ, ചെറുകഥ, ലേഖനം എന്നീ ശാഖകളിലായി ഏതാണ്ട് പത്തോളം കൃതികൾ രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ എഴുത്തു ജീവിതത്തിലെ ഏറ്റവും വിലയേറിയ എന്നെന്നും പ്രകാശിക്കുന്ന ഒന്നാണ് “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യചരിത്രം”എന്ന പുസ്തകം. ജെ. മാത്യൂസ്, ജോൺ മാത്യു, ജെയിംസ് കൂരിക്കാട്ടിൽ, മീനു എലിസബത്ത്, സാമൂവൽ യോഹന്നാൻ (ലാനാ പ്രസിഡന്റ് ) തുടങ്ങിയ നിരവധി സാഹിത്യ പ്രവർത്തകർ പ്രസ്തുത പരിപാടിയിൽ സംബന്ധിക്കുന്നതാണ്. എല്ലാ ഭാഷാ സ്നേഹികളെയും ഈ അനുസ്മരണ പരിപാടിയിലേക്ക് സ്വാഗത ചെയ്യുന്നതായി ആക്ടിംഗ് സെക്രട്ടറി, ഡോ. ദർശന മനയത്തു ശശി പറഞ്ഞു.
Category: LITERATURE & ART
അബ്ദുൾ പുന്നയൂർക്കുളo പുസ്തക പ്രകാശനവും കവിയരങ്ങും സംഘടിപ്പിച്ചു
വന്നേരിയിലെ വളർന്നുവരുന്ന എഴുത്തുകാരൻ ഏഴിയിൽ അബ്ദുല്ലയുടെ പ്രോത്സാഹനാർത്ഥം, അമേരിക്കൻ മലയാളി എഴുത്തുകാരൻ അബ്ദുൾ പുന്നയൂർക്കുളo പുസ്തക പ്രകാശനവും കവിയരങ്ങും സംഘടിപ്പിച്ചു. പുന്നയൂർക്കുളo നാലപ്പാടൻ സ്മാരക സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ കവി ഏഴിയിൽ അബ്ദുല്ലയുടെ രണ്ടാമത് കവിതാസമാഹാരമായ ‘മൗനവാതിൽ പക്ഷി’ ഗുരുവായൂർ എം എല്‍ എ എൻ.കെ. അക്ബർ, അബ്ദുൾ പുന്നയൂർക്കുളത്തിന് നൽകി പ്രകാശനം നിർവ്വഹിച്ചു. പുന്നയൂർക്കുളം സർവീസ് സഹകരണ ബാങ്കിൽ (കെ.ജി.കരുണാകര മേനോൻ സ്മാരക ഹാൾ) വെച്ചു നടന്ന ചടങ്ങിൽ സമിതി സെക്രട്ടറി സതീഷ്‌കുമാർ എ.കെ സ്വാഗതം പറഞ്ഞു. സമിതി വൈസ് പ്രസിഡണ്ട് ടി. കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. സമിതി ജഡ്ജിംഗ് കമ്മിറ്റി അംഗം ടി. മോഹൻ ബാബു പുസ്തകo പരിചയപ്പെടുത്തി. പുന്നയൂർക്കുളം പഞ്ചായത്ത് പ്രസിഡണ്ട് ഹസ്സൻ തളികശ്ശേരി, പഞ്ചായത്ത് മെമ്പർ അനിതാ ധർമ്മൻ, വന്നേരി ഹയർ സെക്കണ്ടറി സ്‌കൂൾ പ്രധാനാദ്ധ്യാപിക അജിത എം.…
ജോർജ് മണ്ണിക്കരോട്ട് രചിച്ച ‘അമേരിക്കയിലെ ആധുനിക മലയാളസാഹിത്യ ചരിത്രം’: എ.സി. ജോർജ്
(2026 ജൂൺ ആറാം തിയ്യതി ശനിയാഴ്ച അന്തരിച്ച ജോർജ് മണ്ണിക്കരോട്ട് രചിച്ച “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യ ചരിത്രം” എന്ന ബൃഹത്തായ, ഈടുറ്റ ഗ്രന്ഥത്തെ കുറിച്ച് ഈ ലേഖകൻ 2021ൽ എഴുതിയ ഒരു ലേഖനം അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് ഒരിക്കൽക്കൂടെ പ്രസിദ്ധീകരിക്കുകയാണ്. ഈ വിഷയത്തിൽ ഇത്രയധികം ഗവേഷണാൽമകമായ ഒരു രചനാ ഗ്രന്ഥം ഈ ലേഖകൻ ഇതേവരെ കണ്ടിട്ടില്ല. ഈ വർഷം ഈ പുസ്തകം ഇംഗ്ലീഷില്‍ വിവർത്തനം ചെയ്തു പ്രസിദ്ധീകരിക്കുകയുണ്ടായി) ഹൂസ്റ്റണ്‍: അമേരിക്കയില്‍ അധിവസിക്കുന്ന പ്രസിദ്ധ മലയാള ഭാഷാസാഹിത്യകാരനും, ചരിത്രകാരനുമായ ജോര്‍ജ്ജ് മണ്ണിക്കരോട്ട് രചിച്ച ‘അമേരിക്കയിലെ ആധുനിക മലയാള സാഹിത്യചരിത്രം’ പ്രസിദ്ധീകരിച്ചു. വടക്കെ അമേരിക്കയ്ക്കു പുറമെ കാനഡയിലെയും ആധുനിക മലയാള സാഹിത്യ ചരിത്രം ഈ ബൃഹത്തായ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അമേരിക്കയില്‍ ആദ്യമായി 2007ല്‍ ‘അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം’ എന്ന ഒരു ചരിത്ര പുസ്തകം ജോര്‍ജ്ജ് മണ്ണിക്കരോട്ട് രചിച്ചിരുന്നു. 2021ല്‍ കൂടുതല്‍…
സാഹിത്യവേദിയില്‍ പ്രൊഫ. ഫിലിപ്പ് കല്ലട കവിത അവതരിപ്പിക്കുന്നു
ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം മെയ് 1 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്. (Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178) പ്രൊഫ. ഫിലിപ്പ് കല്ലട സാഹിത്യവേദിയുടെ മെയ് മാസ യോഗത്തില്‍ മൂന്നു ചെറുകവിതകള്‍ അവതരിപ്പിക്കുന്നു. 1. വീണ്ടുമൊരു മഴക്കാലം – ബാല്യത്തില്‍ മിക്കവരും അനുഭവിച്ച മഴക്കാലവും മഴ നോക്കി വീടിന്‍റെ ഇറയത്തിരുന്ന ഓര്‍മ്മകളും അയവിറക്കുന്ന ഒരനുഭവമാണ് ഈ കവിത. 2. ജീര്‍ണ്ണിച്ച വീട് – ഓരോ മനുഷ്യനും രണ്ടു വീടുകളുണ്ട്. മനസ്സിലുള്ള വീടിന്‍റെ നന്മകളും പുറമെയുള്ള വീടിന്‍റെ തകര്‍ന്ന അനുഭവങ്ങളും കൂടി ജന്മമരണ ചിന്തകളിലേക്ക് വായനക്കാരെ കൊണ്ടുപോകുന്ന ഒരു ചെറുചിന്തയാണ് ഈ കവിത. 3. രാമന്‍റെ ദുഃഖം – വാല്മീകിരാമായണത്തിന്‍റെ അന്ത്യത്തില്‍ വായനക്കാര്‍ കാണുന്ന രാമന്‍റെ മനസ്സും ചെയ്തുപോയ…
സാഹിത്യവേദി ഏപ്രിൽ 10-ന്; “പെരുന്തച്ചൻ പുരാവൃത്തം മലയാള സിനിമയിലും നാടകത്തിലും”
ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം ഏപ്രിൽ 10 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്. Zoom Meeting Link: https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178) ശ്രീ ആർ എസ് കുറുപ്പ് പെരുന്തച്ചൻ കഥയുടെ പുരാവൃത്തപരമായ ഒരു അവലോകനം നടത്തുന്നു. ടി എം എബ്രഹാമിന്റെ പെരുന്തച്ചൻ എന്ന നാടകത്തെയും എം ടി വാസുദേവൻ നായർ തിരക്കഥ എഴുതി അജയൻ സംവിധാനം ചെയ്ത പെരുന്തച്ചൻ എന്ന ചലച്ചിത്രത്തെയും ആസ്പദമാക്കി പെരുന്തച്ചൻ കഥയുടെ പുരാവൃത്തപരമായ ഒരു അവലോകനമാണ് അവതരിപ്പിക്കുന്നത്. ആർ എസ് കുറുപ്പ് ആനുകാലികങ്ങളിൽ സാഹിത്യ, കലാ സാംസ്കാരിക കാര്യങ്ങളെക്കുറിച്ച് ലേഖനങ്ങൾ എഴുതുന്നു. യുഗാവസാനത്തിന്റെ രണ്ടാമൂഴം, വീട് ഒഴിഞ്ഞവരുടെ വേവ്, എന്ന രണ്ട് ലേഖനസമാഹാരങ്ങളും അമ്മ മഹാറാണി എന്ന നാടക സമാഹാരവും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മാർച്ച് മാസ സാഹിത്യവേദിയിൽ…
കേരള ലിറ്റററി സൊസൈറ്റി, ഡാളസ് പ്രവാസി കഥ – കവിത പുരസ്‌കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു
ഡാളസ്: അമേരിക്കയിൽ സർഗ വാസനയുള്ള മലയാളി എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനായി 1992 ൽ ഡാളസിൽ ആരംഭിച്ച എഴുത്തുകാരുടെയും സാഹിത്യ ആസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി പ്രവാസി ഇന്ത്യക്കാർക്കായി ഏർപ്പെടുത്തിയിരിക്കുന്ന പ്രവാസി കഥ – കവിത പുരസ്‌കാരങ്ങൾക്ക് സൃഷ്ടികൾ ക്ഷണിക്കുന്നു. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് രണ്ട് അവാർഡുകളും. സൊസൈറ്റിയുടെ സ്ഥാപക പ്രസിഡൻ്റായ മലയാള കവി മനയിൽ ജേക്കബ് 2021 ൽ നമ്മെ വിട്ടുപിരിഞ്ഞു. 2022 മുതൽ എല്ലാ വർഷവും അദ്ദേഹത്തിൻ്റെ സ്മരണാർത്ഥം മികച്ച കവിതയ്ക്ക് അവാർഡ് നൽകി വരുന്നു. 2024 ല്‍ നമ്മെ വിട്ടുപിരിഞ്ഞ കെ.എൽ. എസിൻ്റെ സ്ഥാപക നേതാവും സാഹിത്യകാരനുമായ എബ്രഹാം തെക്കേമുറിയുടെ നാമത്തിലുള്ള കഥാ പുരസ്‌കാരവും കഴിഞ്ഞ വര്‍ഷം മുതല്‍ നല്‍കി വരുന്നു. ഇന്ത്യയ്‌ക്ക് പുറത്ത് താമസിക്കുന്ന മലയാളം എഴുത്തുകാര്‍ക്കാണ് മത്സരത്തിൽ പങ്കെടുക്കാനാവുക. രചനകള്‍ മൗലികമായിരിക്കണം. പുസ്തക രൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങള്‍, സോഷ്യല്‍…
ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) യുടെ ഹ്യൂസ്റ്റൻ സമ്മേളനം ശ്രദ്ധേയമായി
ഹ്യൂസ്റ്റൻ: ഡാളസിൽ നിന്നെത്തിയ ലാനാ പ്രവർത്തകർക്ക് ഹ്യൂസ്റ്റനിലെ മിസോറി സിറ്റിയിലുള്ള ഇന്ത്യ ഗേറ്റ് റെസ്റ്റോറണ്ടു ഹാളിൽ ചേർന്ന യോഗത്തിൽ വച്ച് സമുചിതമായ സ്വീകരണം നൽകി. ആരോഗ്യകാരണങ്ങളാൽ വിശ്രമ ജീവിതം നയിക്കുന്ന, ലാനയുടെ മുൻ ഭാരവാഹിയും, പ്രസിദ്ധ അമേരിക്കൻ മലയാള ഭാഷാ സാഹിത്യകാരനുമായ ജോർജ് മണ്ണികരോട്ടിനെ, സന്ദർശിച്ച് ആദരമർപ്പിക്കാൻ എത്തിയവരായിരുന്നു അവർ. മുൻ ലാനാ പ്രസിഡൻറ്. ജോൺ മാത്യു അധ്യക്ഷത വഹിച്ച യോഗം ഇപ്പോഴത്തെ ലാനാ പ്രസിഡൻറ് സാമുവൽ യോഹന്നാൻ ഉദ്ഘാടനം ചെയ്തു. എ.സി.ജോർജ് സ്വാഗത പ്രസംഗം നടത്തി, സന്നിഹിതരായവരെ പരിചയപ്പെടുത്തി. ഹ്യൂസ്റ്റനിലെ ഒരു പറ്റം മലയാളം സൊസൈറ്റി പ്രവർത്തകരും, കേരള റൈറ്റേഴ്സ് ഫോറം, പ്രവർത്തകരും, മറ്റ് ഭാഷാ സ്നേഹികളും യോഗത്തിൽ പങ്കെടുത്തു. ലാനാ പ്രസിഡൻറ് സാമുവൽ യോഹന്നാൻ ഉൽഘാടന പ്രസംഗത്തിൽ ഭാഷയുടെയും സാഹിത്യത്തിന്റെയും നിലനിൽപ്പിനും ഉന്നതിക്കും വളർച്ചയ്ക്കും ലാനാ ചെയ്തുവരുന്ന പദ്ധതികളെയും സേവനങ്ങളെയും ഹ്രസ്വമായി വിവരിച്ചു.…
നോവലിസ്റ്റ് എൻ പ്രഭാകരന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്; മാർച്ച് 31 ന് ഡൽഹിയിൽ അവാര്‍ഡ് സമ്മാനിക്കും
ന്യൂഡൽഹി: പ്രമുഖ കഥാകൃത്തും നോവലിസ്റ്റുമായ എൻ. പ്രഭാകരന് 2025 ലെ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. അദ്ദേഹത്തിന്റെ ‘മായാമനുഷ്യർ’ എന്ന നോവലിനാണ് അവാർഡ്. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്ന അവാർഡ് മാർച്ച് 31 ന് ഡൽഹിയിൽ സമ്മാനിക്കും. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ ഇടപെടലിനെത്തുടർന്ന് 24 ഭാഷകളിലെ വിവിധ സാഹിത്യകൃതികൾക്കുള്ള അവാർഡുകൾ പ്രഖ്യാപിക്കുന്നത് നേരത്തെ മാറ്റിയിരുന്നു. പ്രാരംഭ പട്ടികയിൽ മാറ്റങ്ങളൊന്നും വരുത്താതെയാണ് ഇന്നലെ പ്രഖ്യാപനം നടത്തിയത്. മലയാള ചെറുകഥയുടെ ഉത്തരാധുനിക പരിണാമത്തിന് വഴിയൊരുക്കിയ നോവലിസ്റ്റുകളിൽ ഒരാളാണ് പ്രഭാകരൻ. ഡോ. എ.എം. ഉണ്ണികൃഷ്ണൻ, ഡോ. കെ. ജയകുമാർ, ഡോ. പത്മനാഭൻ കാവുമ്പായി എന്നിവരടങ്ങുന്ന ജൂറിയാണ് ‘മായാമനുഷ്യർ’ തിരഞ്ഞെടുത്തത്. കണ്ണൂര്‍ പറശ്ശിനിക്കടവ് സ്വദേശിയായ പ്രഭാകരൻ കഥകൾ, നോവലുകൾ, തിരക്കഥകൾ എന്നിവയുൾപ്പെടെ ഇരുപതോളം കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രശസ്ത നാടകമായ പുലിജന്മം ഉൾപ്പെടെ മൂന്ന് കൃതികൾക്ക് അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാർഡ്…
ജോൺ ഇളമതയുടെ ‘സൂഫികളും സുൽത്താന്മാരും’ എന്ന ചരിത്ര നോവൽ പ്രകാശനം ചെയ്തു
കണ്ണൂർ: മൂന്നു മതങ്ങളും ഇത്രയധികം സഹജീവിതം നടത്തുന്ന സഹിഷ്ണുതയുള്ള സമൂഹമായി കേരളം നിലനിൽക്കുന്നതിനു പിന്നിൽ വായന നൽകിയ സംസ്‌കാരമാണെന്ന് എഴുത്തുകാരൻ സക്കറിയ. കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന കനേഡിയൻ മലയാളി എഴുത്തുകാരനായ ജോൺ ഇളമതയുടെ ‘സൂഫികളും സുൽത്താന്മാരും’ എന്ന പുസ്‌തകം കഥാകൃത്ത് പി.കെ.പാറക്കടവന് നൽകി പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു മതങ്ങളെ അപമാനിക്കാത്ത, ഒപ്പം ജീവിക്കാൻ അനുവദിക്കുന്ന, മതഭ്രാന്തില്ലാത്ത, വർഗീയഭ്രാന്തില്ലാത്ത ഒരു സമൂഹമായി കേരളം ഇപ്പോഴും നിലനിൽക്കുന്നു. ഇതിനെല്ലാം പിന്നിൽ വിദ്യാലയങ്ങളും നന്മയുള്ള അധ്യാപകരും വായനയുമെല്ലാം ഉണ്ടാക്കിയ സംസ്കാരമാണെന്ന് അദ്ദേഹം പറഞ്ഞു. കൈരളി ബുക്സ് മാനേജിംഗ് ഡയറക്ടർ ഒ. അശോക്കുമാർ അദ്ധ്യക്ഷത വഹിച്ചു. എ.വി.പവിത്രൻ, പി.കെ.പാറക്കടവ് , സതീശൻ മോറായി, ഷുക്കൂർ പെടയങ്ങോട്, രാജേഷ് തെക്കന്മാർ, എ.കെ.ബിജുരാജ് എന്നിവർ പ്രസംഗിച്ചു. ജോൺ ഇളമത മറുപടി പ്രസംഗം നടത്തി. പ്രശസ്ത ലോക സഞ്ചാരിയായ ഇബ്ൻ ബത്തൂത്തയുടെ സഞ്ചാരത്തെ ആസ്പദമാക്കി…
സാഹിത്യവേദി മാർച്ച് 6-ന്; ‘കമ്പിളികണ്ടത്തെ കൽഭരണികൾ` ചർച്ചയാവുന്നു
ഷിക്കാഗോ: സാഹിത്യവേദിയുടെ അടുത്ത സമ്മേളനം മാർച്ച് 6 വെള്ളിയാഴ്ച ഷിക്കാഗോ സമയം വൈകുന്നേരം 7:30 നു സൂം വെബ് കോൺഫറൻസ് വഴിയായി കൂടുന്നതാണ്. (Zoom Meeting Link https://us02web.zoom.us/j/81475259178 Passcode: 2990 Meeting ID: 814 7525 9178) ദാരിദ്ര്യവും പ്രതിസന്ധികളും നിറഞ്ഞ ഒരു ജീവിതത്തെ കഠിനാദ്ധ്വാനവും സമർപ്പണവും കൊണ്ട് നേരിട്ട ഒരമ്മയുടെയും തോൽക്കാൻ മനസ്സില്ലാത്ത ഒരു മകൻ്റെയും ഹൃദയസ്പർശിയായ ജീവിതഗാഥയാണ് ഡോ. ബാബു അബ്രഹാം രചിച്ച ‘കമ്പിളികണ്ടത്തെ കൽഭരണികൾ` എന്ന പുസ്‌തകം. ഹൈറേഞ്ചിന്റെ മഞ്ഞുമൂടിയ മലഞ്ചെരിവുകളിൽ, തിരസ്കരണത്തിൻ്റെയും വെല്ലുവിളികളുടെയും നോവിലൂടെ കടന്നുപോയൊരുവൻ്റെ സ്വയംസാക്ഷ്യമാണീ പുസ്തകം. ജീവിതമൂല്യങ്ങളെ നെഞ്ചോട് ചേർത്ത്, തോൽവികളുടെ തീയിൽ കുരുത്ത് പ്രതീക്ഷയുടെ വിളക്കുമായി മുന്നേറിയൊരു യാത്രയുടെ ഓർമ്മപ്പുസ്തകം. മനുഷ്യസാധ്യതയുടെ നിശ്ശബ്ദ മഹാകാവ്യം. ഈ പുസ്തകത്തെയാണ് മാർച്ച് മാസത്തിലെ സാഹിത്യവേദിയിൽ ലിൻസ് ജോസഫ് പരിചയപ്പെടുത്തുന്നത്. ഭാഷാദ്ധ്യാപകനും ഭാഷാസ്നേഹിയുമായ ലിൻസ്, ഷിക്കാഗോ സാഹിത്യവേദിയിലെ വർഷങ്ങളായ സാന്നിദ്ധ്യമാണ്.…