വാഷിംഗ്‌ടൺ ഡി സി: ശ്രീനാരായണ മിഷൻ സെന്റർ (SNMC) വാഷിംഗ്‌ടൺ ഡി സി, “ഹൗ ടു ലീഡ് എ ബാലൻസ്ഡ് ലിവിങ് ഇൻ വിന്റർ” (How to lead a balanced living in winter), എന്ന വിഷയത്തിൽ ഫെബ്രുവരി 19 ന് ഒരു വെബ്ബിനാർ സംഘടിപ്പിക്കുകയുണ്ടായി. ഡോക്ടർ പി. എം. എസ്. രവീന്ദ്രനാഥ് വളരെ വിശദമായ അവതരണം ഈ വിഷയത്തിൽ നടത്തുകയുണ്ടായി. ആയുർവേദത്തിലൂടെ രോഗപ്രതിരോധശേഷി എങ്ങനെ നേടിയെടുക്കാം എന്നതിൽ ഊന്നിയായിരുന്നു ഡോക്ടർ രവീന്ദ്രനാഥിന്റെ അവതരണം. അതോടൊപ്പം തന്നെ ആരോഗ്യകരമായ ജീവിതശൈലി ദൈനംദിനജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി. അവതരണത്തിന് ശേഷം വെബ്ബിനാറിൽ പങ്കെടുത്തവർക്ക് ഡോക്ടറുമായി സംവേദിക്കുവാൻ കിട്ടിയ അവസരം വളരെ പ്രയോജനപ്രദമായി എന്ന് നാനാതുറകളിൽ നിന്നും പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അമേരിക്കയിലെ മലയാളി സംഘടനകളായ KAGW, KCS, FOKANA, NSGW എന്നിവയുടെ നേതാക്കളുടെയും, SANA യിലെ…
Month: February 2022
റഷ്യയിലെ എല്ലാ അമേരിക്കക്കാരും ‘ഉടൻ’ രാജ്യം വിടണം: സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്
ഉക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യയിലെ അമേരിക്കക്കാർ ഉടൻ രാജ്യം വിടണമെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് തിങ്കളാഴ്ച ശുപാർശ ചെയ്തു. “ഇപ്പോഴും ലഭ്യമായ വാണിജ്യപരമായ ഓപ്ഷനുകൾ വഴി യുഎസ് പൗരന്മാർ ഉടൻ റഷ്യ വിടുന്നത് പരിഗണിക്കണം,” സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പ്രസ്താവനയില്‍ പറഞ്ഞു. റഷ്യയിലേക്ക് പോകരുതെന്ന് യുഎസ് പൗരന്മാരോട് മുമ്പ് അഭ്യർത്ഥിച്ചിരുന്നു. അന്താരാഷ്ട്ര ഉപരോധങ്ങൾ മുറുകുന്തോറും റഷ്യയിൽ നിന്ന് പുറത്തുകടക്കാനുള്ള ഓപ്ഷനുകൾ അതിവേഗം കുറയുകയാണെന്ന് ഡിപ്പാര്‍ട്ട്മെന്റ് മുന്നറിയിപ്പ് നൽകി. പല രാജ്യങ്ങളും റഷ്യൻ വിമാനക്കമ്പനികൾക്ക് തങ്ങളുടെ വ്യോമാതിർത്തി അടച്ചിരിക്കുകയാണ്. റഷ്യയിലെ യുഎസ് പൗരന്മാർക്ക് പതിവ് അല്ലെങ്കിൽ അടിയന്തര സേവനങ്ങൾ നൽകാനുള്ള യുഎസ് സർക്കാരിന്റെ കഴിവ് വളരെ പരിമിതമാണെന്നും പ്രസ്താവനയിൽ പറയുന്നു. റഷ്യൻ ഗവൺമെന്റ് സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് യുഎസ് പൗരന്മാർ ഉപദ്രവം നേരിടേണ്ടി വരാനുള്ള സാധ്യതയെക്കുറിച്ചും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മോസ്‌കോയിലെ യുഎസ് എംബസിയിലെ അത്യാവശ്യ സേവനം ആവശ്യമില്ലാത്ത ജീവനക്കാർക്കും അവരുടെ…
കോവളം എംഎല്‍എ വിന്‍സെന്റിന്റെ കാര്‍ അടിച്ചു തകര്‍ത്തു; അക്രമി കസ്റ്റഡിയില്‍
തിരുവനന്തപുരം: കോവളം എംഎല്‍എ വിന്‍സെന്റിന്റെ കാര്‍ അടിച്ചു തകര്‍ത്തു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ആണ് തകര്‍ത്തത്. ഉച്ചക്കട സ്വദേശി സന്തോഷ് (27) ആണ് ആക്രമി. ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് പോലീസ് അറിയിച്ചു. ബൈക്കില്‍ എത്തിയ സന്തോഷ് രാവിലെ എട്ട് മണിയോടെയാണ് കമ്പിപ്പാര കൊണ്ട് വാഹനത്തിന്‍റെ ഗ്ലാസും മുന്‍വശവും തകര്‍ത്തത്. മുല്ലപ്പെരിയാർ ഡാം പൊട്ടാൻ പോകുകയാണെന്നും എംഎൽഎ ഒരു നടപടിയും എടുത്തില്ലെന്നും പറഞ്ഞാണ് കാർ തകർത്തതെന്ന് പൊലീസ് അറിയിച്ചു. നാട്ടുകാർ നോക്കിനിൽക്കെയാണ് സംഭവം.
NYS Sen. Kevin Thomas Presents NYPD Det. Sumit Sulan with Proclamation For His Heroic Actions
(Garden City, NY) — New York State Senator Kevin Thomas presented NYPD Det. Sumit Sulan with a New York State Senate Proclamation recognizing his bravery and heroic actions during the fatal Harlem ambush that claimed the lives of two of his colleagues. The Proclamation was presented at the NYPD Desi Society’s General Meeting on Sunday, February 27, 2022. Officer Sulan was accompanying Officers Wilbert Mora and Jason Rivera in responding to a domestic call on the night of Jan. 21. When his colleagues were ambushed and fatally shot, Officer Sulan…
കെ.എച്ച്.എന്‍.എ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭം മാര്‍ച്ച് 26-ന്; രമേഷ് പിഷാരടി, അനുശ്രീ അതിഥികൾ
ഹ്യൂസ്റ്റൺ: കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ) 2023 ഹ്യൂസ്റ്റൺ കൺവന്‍ഷന്റെ രജിസ്ട്രേഷൻ ശുഭാരംഭം മാർച്ച് 26 നു നടക്കുമെന്ന് പ്രസിഡന്റ് ജി കെ പിള്ള, കൺവന്‍ഷന്‍ ചെയർമാൻ രഞ്ജിത് പിള്ള എന്നിവർ അറിയിച്ചു. സ്റ്റാഫോര്‍ഡിലെ സെന്റ് ജോസഫ് ഓഡിറ്റോറിയത്തിൽ വൈകീട്ട് നടക്കുന്ന ചടങ്ങിൽ പ്രശസ്ത സിനിമാ താരം രമേഷ് പിഷാരടി, നടി അനുശ്രീ എന്നിവർ അതിഥികളായിരിക്കും. ഹ്യൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറൽ മുഖ്യാതിഥിയായിരിക്കും. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കെ.എച്ച്.എന്‍.എ പ്രവർത്തകർ പങ്കെടുക്കും. ചെണ്ടമേളം, താലപ്പൊലി, മെഗാതിരുവാതിര എന്നീ ഇനങ്ങളോടെ വർണാഭമായ ചടങ്ങായിരിക്കും നടക്കുക. പരിപാടിയുടെ വിജയത്തിലേക്ക് 51 അംഗങ്ങളുള്ള കമ്മിറ്റി പ്രവർത്തിക്കുന്നതായി രഞ്ജിത് പിള്ള പറഞ്ഞു. കെ.എച്ച്.എന്‍.എയുടെ പന്ത്രണ്ടാമത് കൺവന്‍ഷനാണ് ഹ്യൂസ്റ്റണില്‍ നടക്കുക. കെ.എച്ച്.എന്‍.എ യുടെ നയപരിപാടികളായ ലോക ഹിന്ദു പാർലമെന്റ്, ‘മൈഥിലി മാ’, എച്-കോർ, വേദിക് യൂണിവേഴ്സിറ്റി, തുടങ്ങിയവയുടെ സാക്ഷാത്കാരം ശുഭാരംഭത്തിൽ…
ഫിലഡല്‍ഫിയയില്‍ ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ സില്‍വര്‍ ജൂബിലി ജൂണ്‍ 11-ന്
ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയയിലെ പ്രമുഖ കലാ-സാംസ്‌കാരിക സംഘടനയായ ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ ഇരുപത്തഞ്ചാം വാര്‍ഷികം (സില്‍വര്‍ ജൂബിലി) 2022 ജൂണ്‍ 11 ന് ക്രിസ്‌തോസ് മാര്‍ത്തോമാ ചര്‍ച്ചിന്റെ കമനീയമായ ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെടുന്നു. ജൂണ്‍ 11-ന് വൈകിട്ട് 4 മണിക്ക് ആരംഭിക്കുന്ന ഘോഷയാത്രയോടെ ആഘോഷപരിപാടികള്‍ക്ക് തിരിതെളിയും. വൈകിട്ട് നടക്കുന്ന സില്‍വര്‍ ജൂബിലി സമ്മേളനത്തില്‍ അമേരിക്കയിലെ പ്രമുഖ സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ, മാധ്യമ പ്രവര്‍ത്തകരും ഫിലഡല്‍ഫിയയിലെ മറ്റു സംഘടനാ നേതാക്കളും അണിചേരുമെന്ന് പ്രസിഡന്റ് റെജി ചെറുകത്തറയും, ജനറല്‍ സെക്രട്ടറി സുരേഷ് നായരും, ട്രഷറര്‍ സുനില്‍ ലാമണ്ണിലും സംയുക്തമായി അറിയിച്ചു. സാംസ്‌കാരിക സമ്മേളനത്തോടൊപ്പം ഡാന്‍സ്, മിമിക്രി, സംഗീതമഴ ‘സംഗീതത്തിലൂടെ…’ എന്ന പ്രത്യേക പരിപാടിയും സംഘടിപ്പിക്കുന്നു. അതിനായി നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ ഗായികാ-ഗായകന്മാര്‍ അണിനിരക്കുന്നു. പ്രസ്തുത പരിപാടിയില്‍ സംഘടനയിലെ മുതിര്‍ന്ന ആളുകളെ ആദരിക്കുകയും, നാട്ടില്‍ കഷ്ടതയനുഭവിക്കുന്ന പത്ത് കുടുംബങ്ങള്‍ക്കുള്ള സാമ്പത്തിക സഹായവും നല്‍കുന്നു.…
പ്രൊഫ. സണ്ണി മാത്യുസിന്റെ മെനി റോഡ്‌സ് വൺ ഗൈഡ് പ്രകാശനം ചെയ്തു
ന്യുയോർക്ക്: മൂന്നു ഭൂഖണ്ഡങ്ങളിൽ അധ്യാപകനായും ഗവണ്മെന്റ് ഉദ്യോഗസ്ഥനായും വിവിധ തലങ്ങളിൽ വ്യക്തിമുദ്ര പഠിപ്പിച്ച പ്രൊഫ. സണ്ണി മാത്യുസിന്റെ ഇംഗ്ലീഷിലുള്ള ആത്മകഥ ‘മെനി റോഡ്‌സ് വൺ ഗൈഡ്’ പ്രകാശനം ചെയ്തു. കാൽ നൂറ്റാണ്ട് കാലം കോട്ടയം സി.എം.എസ. കോളജ് ഇംഗ്ലീഷ് അധ്യാപകനായും നൈജീരിയയിലും അമേരിക്കയിലും അധ്യാപകനായും സംഘാടകനായും വിദ്യാർത്ഥികളെയും ഒട്ടനവധി പേരെയും സ്വാധീനിച്ച അദ്ദേഹത്തിന്റെ മലയാളത്തിലുള്ള ‘അറിയപ്പെടാത്ത 12 ശിഷ്യന്മാർ’ എന്ന പുസ്തകവും ഇതോടൊപ്പം പ്രകാശനം ചെയ്തു. ബീഹാറിൽ സുവിശേഷ പ്രവർത്തനം നടത്തുന്നവരെപറ്റിയുള്ളതാണ് ഇത്. റോക്ക്‌ലാന്റിലെ സ്പ്രിംഗ് വാലിയിലുള്ള ഗ്രേസ് അസംബ്ലി ഓഫ് ഗോഡ് ചർച്ചിൽ ആയിരുന്നു ചടങ്ങ്. ‘മെനി റോഡ്‌സ്…’ പ്രകാശനം ഗ്രേസ് ചർച്ച് പാസ്റ്റർ റവ. രാജൻ ഫിലിപ്, സണ്ണി മാത്യുസിന്റെ ഭാര്യാസഹോദരീ ഭർത്താവ് എബ്രഹാം വർഗീസിന് കോപ്പി നൽകി നിർവഹിച്ചു. മലയാളം പുസ്തകം ഡോ. ബെഞ്ചമിൻ ജോർജിന് കോപ്പി നൽകി റവ സാമുവൽ ജോൺ…
Multi-faith clergy to hold candlelight vigil to pray for peace in Eastern Europe
Christian-Muslim-Hindu-Buddhist-Jewish-Baha’i-Pagan religious leaders of northwestern Nevada will unite in a candlelight vigil and pray together in Reno on March six, seeking peaceful resolution of violent armed conflict in Eastern Europe. Being jointly coordinated by Saint Catherine of Siena Episcopal Church Rector the Reverend Thomas W. Blake and distinguished Hindu statesman Rajan Zed, this candlelight vigil will include prayers from diverse religious traditions in English, Spanish, Arabic, Sanskrit, Pali, Hebrew and Persian for peace and ending of war in Eastern Europe. Zed and Blake also urged area’s faithful to fast on…
സി.പി.എം സമ്മേളനം: മന്ത്രിസഭാ യോഗം 9ലേക്ക് മാറ്റി; മുഖ്യമന്ത്രി ഇന്ന് ചെന്നൈയില്‍
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ തിരക്കുകളില്‍ ബുധനാഴ്ച ചേരേണ്ട മന്ത്രിസഭാ യോഗം ഈ മാസം 9ലേക്ക് മാറ്റി. ഇന്ന് ചെന്നൈയ്ക്ക് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആത്മകഥാ പ്രകാശന ചടങ്ങില്‍ പങ്കെടുക്കും. തുടര്‍ന്ന് എറണാകുളത്തു നടക്കുന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലും കണ്ണൂരിലെ വിവിധ ചടങ്ങുകളിലും പങ്കെടുത്ത ശേഷം പിണറായി വിജയന്‍, അടുത്ത മാസം എട്ടിനു മാത്രമേ തിരുവനന്തപുരത്തു മടങ്ങിയെത്തുകയുള്ളു. മുഖ്യമന്ത്രി തിരുവനന്തപുരത്തില്ലാത്ത സാഹചര്യത്തില്‍ ഈ ആഴ്ച പതിവു മന്ത്രിസഭായോഗവുമില്ല. അടുത്ത മാസം ഒന്‍പതിനു മാത്രമേ ഇനി മന്ത്രിസഭ ചേരുകയുള്ളു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ആത്മകഥാ പ്രകാശന ചടങ്ങില്‍ മറ്റു സംസ്ഥാനങ്ങളിലെ പ്രതിപക്ഷ നേതാക്കള്‍ അടക്കം പങ്കെടുക്കുന്ന സാഹചര്യത്തിലാണ് പിണറായി വിജയനും ചെന്നൈയിലേക്കു പോകുന്നത്.
ഫ്‌ളോറിഡ റിപ്പബ്ലിക്കന്‍ സമ്മേളന സര്‍വ്വേയില്‍ ട്രംപ് ഒന്നാം സ്ഥാനത്ത്; ഗവര്‍ണ്ണര്‍ ഡി സാന്റിസ് രണ്ടാമത്
ഫ്‌ളോറിഡ: ഫ്‌ളോറിഡയില്‍ ഈ വാരാന്ത്യം ചേര്‍ന്ന കണ്‍സര്‍വേറ്റീവ് പൊളിറ്റിക്കല്‍ ആക്ഷന്‍ കോണ്‍ഫ്രന്‍സില്‍ നടന്ന അഭിപ്രായ സര്‍വ്വേയില്‍ (സ്‌ട്രോ പോള്‍) 2024 ലെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രമ്പ് ഒന്നാമതും, രണ്ടാം സ്ഥാനത്തു ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍ റോണ്‍ ഡിസാന്റിസും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളാകണമെന്ന് അഭിപ്രായപ്പെട്ടു. 2500 അംഗങ്ങളാണ് സ്‌ട്രോപോളില്‍ പങ്കെടുത്തത്. ഞായറാഴ്ച പുറത്തുവിട്ട സര്‍വ്വേ ഫലമനുസരിച്ച് ഡൊണാള്‍ഡ് ട്രമ്പിന് 59% വോട്ടുകളാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ സര്‍വ്വേയില്‍ ട്രമ്പിന് ലഭിച്ചതു 55% വോട്ടുകളായിരുന്നു. ഡിസാന്റിസിന് 28% വോട്ടുകള്‍ ലഭിച്ചത് കഴിഞ്ഞ വര്‍ഷം 21 ശതമാനമാണ് ലഭിച്ചിരുന്നത്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ശക്തനായ നേതാവ് ട്രമ്പ് തന്നെയാണെന്ന് തെളിയിക്കുന്നതായിരുന്നു സി.എ.പി.സി. സ്‌ട്രോ പോള്‍. കോവിഡ് 19 നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ ശക്തമായി എതിര്‍ത്ത് ഫ്‌ളോറിഡാ ഗവര്‍ണ്ണര്‍ റിപ്പബ്ലിക്കന്‍ സമ്മേളന അംഗങ്ങളെ കാര്യമായി സ്വാധീനിച്ചിരുന്നു. സര്‍വ്വേയില്‍ മൈക്ക് പോം…
