ഉക്രൈന്നില്‍ ഹെല്പ് ഡെസ്‌ക്കുമായി മമ്മൂട്ടി ഫാന്‍സ്

ഗോള്‍ഡ് കോസ്റ്റ് : യുക്രൈനില്‍ നിന്നും മോള്‍ഡോവ വഴി പാലായനം ചെയ്യുന്നവര്‍ക്ക് സഹായ ഹസ്ഥവുമായി മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ മോള്‍ഡോവ ഘടകം. യുക്രൈന്റെ അയല്‍ രാജ്യമായ മോള്‍ഡോവ വഴി പതിനായിരങ്ങള്‍ ആണ് പലായനം ചെയ്യുന്നത്. റഷ്യന്‍ സൈന്യം ക്യാമ്പ് ചെയ്യുന്ന സ്ഥലമായതു കൊണ്ട് കൂടി അവിടവും ഒരു സംഘര്‍ഷ അന്തരീക്ഷം നിലനില്‍ക്കുന്ന സ്ഥലം ആണ്.മോള്‍ഡൊവായിലെ മമ്മൂട്ടി ഫാന്‍സ് പ്രവര്‍ത്തകര്‍ ആണ് ഇപ്പോള്‍ ഹെല്പ് ഡസ്‌ക് ആരംഭിച്ചിരിക്കുന്നത്. മോള്‍ഡൊവയില്‍ താല്‍ക്കാലിക താമസവും ഭക്ഷണവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സഹായങ്ങളുമാണ് പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ഒരുക്കിയിരിക്കുന്നതെന്ന് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് റോബര്‍ട്ട് കുര്യാക്കോസ് പറഞ്ഞു. ആവശ്യം ഉള്ളവര്‍ക്ക് അമീന്‍ +37367452193, അനസ് +373 67412025എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് ഏതാനും രാഷ്ട്രീയ സംഘടനകള്‍ ഇത്തരം ഹെല്പ് ഡെസ്‌ക്കുകള്‍ തുടങ്ങിയിട്ടുണ്ടങ്കിലും ഇതാദ്യമായാണ് ഒരു ഫാന്‍സ് അസോസിയേഷന്‍…

സി.എം.എസ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിന്നി റേച്ചല്‍ മാത്യു അന്തരിച്ചു

കോട്ടയം: സി.എം.എസ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിന്നി റേച്ചല്‍ മാത്യു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം.  കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നു. സംസ്‌കാരം പിന്നീട്. ഭര്‍ത്താവ്: അനു ജേക്കബ് ന്യൂ ഇന്ത്യ അഷുറന്‍സ് കോ.ലിമിറ്റഡ് ഈരാറ്റുപേട്ട സീനിയര്‍ ബ്രാഞ്ച് മാനേജര്‍. മകന്‍ : നിഖില്‍ ജേക്കബ് സഖറിയ (കാനഡ)  

ഉക്രൈനില്‍ പാസ്‌പോര്‍ട്ട് നഷ്ടമായവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കും; ഇതുവരെ അതിര്‍ത്തി കടന്നത് 3000 പേര്‍; രക്ഷാദൗത്യത്തിന് സ്‌പൈസ്‌ജെറ്റും

ന്യുഡല്‍ഹി: ഉക്രൈനില്‍ നിന്നുള്ളരക്ഷാദൗത്യം കേന്ദ്രസര്‍ക്കാര്‍ ഊര്‍ജിതമാക്കുന്നു. ഇതിനകം 3000 ഓളം പേര്‍ അതിര്‍ത്തി കടന്നു. 100ലേറെ പേര്‍ രണ്ടു ദിവസത്തിനകം അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി. അയല്‍രാജ്യങ്ങളിലെത്തുന്നവരെ വിമാനമാര്‍ഗം ഡല്‍ഹിയിലും മുംബൈയിലുമെത്തിക്കും. പലായനത്തിനിടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ക്ക് പകരം എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ സിംഗ്ല അറിയിച്ചു. വിദേശകാര്യ സ്ഥിരം സമിതി യോഗത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ ചോദ്യത്തിനാണ് സെക്രട്ടറി മറുപടി നല്‍കിയത്. പോളണ്ടില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് പ്രത്യേക യാത്ര മാര്‍ഗം ഒരുക്കും. അവരെ ബസ് മാര്‍ഗം സുരക്ഷിത സ്ഥാനത്ത് എത്തിച്ച് ഇന്ത്യയിലേക്ക് അയക്കും. ഷെഹ്നി അതിര്‍ത്തിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. കീവിലെ കര്‍ഫ്യൂ പിന്‍വലിച്ചതോടെ യാത്ര നിയന്ത്രണങ്ങള്‍ മാറി. ഇന്ത്യക്കാര്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയഗിലേക്ക് നീങ്ങണമെന്ന് എംബസി ആവശ്യപ്പെട്ടു. രക്ഷാദൗത്യത്തിനായി യുക്രൈന്‍ ട്രെയിന്‍ പ്രത്യേക സര്‍വീസ് നടത്തും. ഓരോ സംസ്ഥാനത്തുനിന്നുംഉക്രൈനിലുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍…

തിരുവനന്തപുരത്ത് ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി പോലീസ് കസ്റ്റഡിയില്‍ മരിച്ചു

തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ചു. തിരുവനന്തപുരം തിരുവല്ലത്താണ് സംഭവം. ദമ്പതികളെ ആക്രമിച്ച കേസില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത നെല്ലിയോട് സ്വദേശി സുരേഷ് കുമാര്‍ (40) എന്ന പ്രതിയാണ് മരിച്ചത്. ഇന്നു രാവിലെ 10 മണിയോടെയാണ് മരണം. പ്രതിക്ക് നെഞ്ചുവേദന വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സുരേഷ് കുമാര്‍ അടക്കം നാലു പേരെയാണ് പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. നെഞ്ചുവേദന അനുഭവപ്പെട്ട സുരേഷ് കുമാറിനെ ആദ്യം പൂന്തുറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് അയക്കുകയായിരുന്നു. യാത്രാേേധ്യ മരണം സംഭവിച്ചു.  

ഒഴിപ്പിക്കല്‍ ഏകോപിപ്പിക്കാന്‍ കേന്ദ്രമന്ത്രിസംഘം ഉക്രൈനിന്റെ അയല്‍രാജ്യങ്ങളിലേക്ക്

ന്യുഡല്‍ഹി: ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്ന നടപടികള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഘം അയല്‍രാജ്യങ്ങളിലേക്ക്. ഹര്‍ദീപ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, വി.കെ സിംഗ് എന്നിവരടങ്ങിയ സംഘമാണ് ഉക്രൈന്‍ അതിര്‍ത്തി രാജ്യങ്ങളിലെത്തുക. പ്രതിസന്ധിയില്‍ രക്ഷാപ്രവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. സിന്ധ്യ െറാമാനിയയിലും കിരണ്‍ റിജിജു സോവാക്യയിലും ഹര്‍ദീപ് പുരി ഹംഗറിയിലും വി.കെ സിംഗ് പോളണ്ടിലുമെത്തും. റഷ്യ-ഉക്രൈന്‍ സംഘര്‍ഷം തുടങ്ങിയ ശേഷം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നാലാമത്തെ യോഗമാണിത്. ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിക്കാന്‍ പോളണ്ട്, റൊമാനിയ തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇരുരാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ പോളണ്ട്, റൊമാനിയ, ഹംഗറി, സ്ലോവാക്യ വഴിയാണ് രക്ഷാദൗത്യം. ഈ രാജ്യങ്ങളിലേക്കാണ് മന്ത്രിമാരുടെ സംഘമെത്തുക. അതിര്‍ത്തി കടന്നെത്തുന്ന ജനങ്ങള്‍ ഒരുമിച്ച് കൂടിനില്‍ക്കുന്നതിനാല്‍ ഏതു രാജ്യക്കാരാണെന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ട്…

ഓപറേഷന്‍ ഗംഗ: ആറാമത്തെ വിമാനം റൊമാനിയയില്‍ നിന്ന് പുറപ്പെട്ടു

ന്യൂഡല്‍ഹി: ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ‘ഓപറേഷന്‍ ഗംഗ’ ദൗത്യം പുരോഗമിക്കുന്നു. 249 യാത്രക്കാരുമായി എയര്‍ ഇന്ത്യയുടെ അഞ്ചാമത്തെ വിമാനം ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെത്തി. ആറാമത്തെ വിമാനം റൊമാനിയയുടെ തലസ്ഥാനമായ ബുക്കാറസ്റ്റില്‍ നിന്ന് ഇന്നു രാവിലെ പുറപ്പെട്ടു. വൈകിട്ടോടെ ഡല്‍ഹിയിലെത്തും. ഇന്നലെ രാത്രി പുറപ്പെട്ട അഞ്ചാമത്തെ വിമാനം രാവിലെ 7.30 ഓടെ ഡല്‍ഹിയിലെത്തി. 249 യാത്രക്കാരില്‍ 12 മലയാളികളുമുണ്ട്. ഇതോടെ ഉക്രൈനില്‍ നിന്ന് മടങ്ങിയെത്തിയവരുടെ എണ്ണം 1157 ആയി. ഇന്ത്യന്‍ എംബസി സാധ്യമായ എല്ലാ സഹായവും നല്‍കിയതായി തിരിച്ചെത്തിയവര്‍ പറയുന്നു. സര്‍ക്കാര്‍ ഞങ്ങളെ നന്നായി സഹായിച്ചു. അതിര്‍ത്തി കടക്കുക എന്നതായിരുന്നു പ്രധാന പ്രശ്‌നം. എല്ലാ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇനിയും നിരവധി ഇന്ത്യക്കാര്‍ യുക്രൈനില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഗുജറാത്തില്‍ നിന്നുള്ള 100 ഓളം വിദ്യാര്‍ത്ഥികള്‍ ഇതിനകം മടങ്ങിയെത്തി. മുംബൈയിലും ഡല്‍ഹിയിലുമാണ്…

കണിയാപുരം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ ബോംബ് ഭീഷണി

തിരുവനന്തപുരം: കണിയാപുരം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബോംബ് ഭീഷണി. യാത്രക്കാരെയും ജീവനക്കാരെയും ബസ് സ്റ്റാന്‍ഡില്‍ നിന്നും മാറ്റി. തിങ്കളാഴ്ച ഉച്ചയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. സ്ഥലത്ത് ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തി. വന്‍ പോലീസ് സംഘമാണ് പ്രദേശത്തുള്ളത്.  

മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകില്ല; ജലീല്‍-കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ല:: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വകുപ്പ് മാറ്റവുമില്ലെന്നും താന്‍ മന്ത്രിയാകാന്‍ ഇല്ലെന്നും കോടിയേരി വ്യക്തമാക്കി. പി.ജെ. ജോസഫിന്റെ എല്‍ഡിഎഫ് പ്രവേശനത്തെയും കോടിയേരി തള്ളി. പുതിയ കക്ഷികളെ എല്‍ഡിഎഫില്‍ എത്തിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നില്ല. സിപിഎമ്മിന്റെ ബഹുജന അടിത്തറ ശക്തിപ്പെടുത്താനാണ് പാര്‍ട്ടി പ്രാധാന്യം നല്‍കുന്നത്. പാര്‍ട്ടിയില്‍ വ്യക്തി പൂജ അനുവദിക്കില്ല. നേതാക്കളെ പ്രശംസിക്കുന്ന പാട്ടുകള്‍ പാര്‍ട്ടിയുടേതല്ല. മത്സരം നടന്ന കമ്മിറ്റികളില്‍ സംസ്ഥാന സമ്മേളനത്തിന് ശേഷം പരിശോധന നടക്കും. സംസ്ഥാന കമ്മിറ്റിയില്‍ 75 വയസ് പ്രായപരിധി കര്‍ശനമാക്കും. ഇവരെ ഒഴിവാക്കുമ്പോള്‍ പുതിയ ഉത്തരവാദിത്വം നല്‍കുമെന്നും പാര്‍ട്ടി സുരക്ഷിതത്വം നല്‍കുമെന്നും കോടിയേരി പറഞ്ഞു. കെ.ടി ജലീലും പി.കെ കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള ചര്‍ച്ചയില്‍ രാഷ്ട്രീയം കാണേണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

കോഴിക്കോട്ട് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

കോഴിക്കോട്: പക്രംതളം ചുരത്തില്‍ ചൂരണി റോഡില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് സമീപം പോണ്ടിച്ചേരി രജിസ്ട്രേഷന്‍ സ്‌കൂട്ടറും കണ്ടെത്തി. നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. അന്വേഷണം ആരംഭിച്ചു.

മാര്‍ത്തോമാ സഭാ വികാരി ജനറല്‍മാരുടെ സ്ഥാനാരോഹണ ശുശ്രൂഷ നിര്‍‌വ്വഹിച്ചു

ഡാളസ്: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയില്‍ പുതുതായി നിയമിക്കപ്പെട്ട മൂന്നു വികാരി ജനറല്‍മാരുടെ സ്ഥാനാരോഹണ ശുശ്രൂഷ ഫെബ്രുവരി 28 തിങ്കളാഴ്ച രാവിലെ 7.30 ന് തിരുവല്ല സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചില്‍ വെച്ച് ഭക്ത്യാദര ചടങ്ങുകളോടെ നടത്തി. മാരാമണ്‍ കണ്‍‌വന്‍ഷന് ശേഷം നടന്ന മാര്‍ത്തോമാ സഭാ സിനഡാണ് പുതിയതായി മൂന്നു വികാരി ജനറല്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചത്. അഭിവന്ദ്യ തിയോഷ്യസ് മാര്‍ത്തോമാ മെത്രപൊലീത്തയുടെ അദ്ധ്യക്ഷതയിൽ നടത്തിയ ചടങ്ങിൽ ജോസഫ് മാർ ബർണബാസ്‌ സഫ്രഗൻ മെത്രാപോലിത്ത മുഖ്യ കാർമികത്വം വഹിച്ചു. സഭയിലെ ഇതര എപ്പിസ്കൊപ്പാമാരുടെയും നിരവധി പട്ടക്കാരുടെയും സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. ആറന്മുളയില്‍ നിന്നുള്ള റവ. ഡോ. ഈശോ മാത്യു (മാങ്ങാനം സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമാ ചര്‍ച്ച് വികാരി), കൊട്ടാരക്കര പുലമണ്‍ വികാരി റവ. കെ.വൈ. ജേക്കബ് (നിരണം ജറുസലേം മാര്‍ത്തോമാ ചര്‍ച്ച് വികാരി) , കീകൊഴൂര്‍ റവ. മാത്യു…