കൊച്ചി: കലൂരിലെ സ്വകാര്യ ഹോട്ടലില്‍ അമ്മൂമ്മയുടെ കാമുകന്‍് ഒന്നരവയസുകാരിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നു. സംഭവുമായി ബന്ധപ്പെട്ട് പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസ് എന്നയാളെ പോലീസ് പിടികൂടി. ചൊവ്വാഴ്ചയായിരുന്നു സംഭവം. ഹോട്ടല്‍ മുറിയില്‍വച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയത്. പാല്‍ കുടിച്ചപ്പോള്‍ കുട്ടി ഛര്‍ദിച്ചെന്നുപറഞ്ഞാണ് അമ്മൂമ്മ സിപ്‌സിയും സുഹൃത്ത് ജോണും ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാല്‍ ആശുപത്രിയില്‍ എത്തിക്കുംമുന്‍പേ കുട്ടി മരിച്ചിരുന്നു. ആശുപത്രി അധികൃതര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ എത്തിയ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ഇതിനെ തുടര്‍ന്ന് കുട്ടിയുടെ അമ്മൂമ്മയേയും കാമുകനെയും ചോദ്യം ചെയ്തതോടെയാണ് കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് വെളിവായത്. പോസ്റ്റുമോര്‍ട്ടത്തില്‍, കുട്ടി മരിച്ചത് വെള്ളത്തില്‍ മുങ്ങി ശ്വാസംമുട്ടിയാണെന്ന് കണ്ടെത്തിയിരുന്നു. പ്രതി ജോണ്‍ ബിനോയ് ഡിക്രൂസ് സംഭവത്തിന് പിന്നാലെ സ്വന്തം അമ്മയോട് കുറ്റസമ്മതം നടത്തിയിരുന്നതായി പോലീസ്. കുഞ്ഞിനെ കൊലപ്പെടുത്തിയതിന് പിന്നാലെ പള്ളുരുത്തിയിലെ വീട്ടിലെത്തിയാണ് ജോണ്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ കാര്യങ്ങള്‍…
Month: March 2022
ഡെലിവറൂ ഇന്ത്യയിൽ പുതിയ എഞ്ചിനീയറിംഗ് സെന്റർ ആരംഭിച്ചു
• ആഗോള ഫുഡ് ഡെലിവറി പ്ലാറ്റ്ഫോം അതിന്റെ ലോകോത്തര എഞ്ചിനീയറിംഗ് സാധ്യതകൾ വികസിപ്പിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യയിലുടനീളമുള്ള പ്രതിഭകളെ കണ്ടെത്തി ഒരു പുതിയ ടീം രൂപീകരിക്കുന്നു. • ഹൈദരാബാദിൽ ആരംഭിച്ച പുതിയ എഞ്ചിനീയറിംഗ് സെന്റർ 2022 അവസാനത്തോടെ ഒരു മൾട്ടി-ഇയർ പ്രോജക്റ്റിന്റെ ഭാഗമായി 150ലധികം എഞ്ചിനീയർമാരെ നിയമിക്കും. • ഡെലിവറൂവിന്റെ വളരുന്ന ഗ്രോസറി സേവനത്തിനായി റൈഡർ നെറ്റ്വർക്കിനെ പിന്തുണയ്ക്കുന്നതിനും ആപ്പിലൂടെയുള്ള ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും വേണ്ടി എഞ്ചിനീയർമാർ പ്രവർത്തിക്കും. കൊച്ചി, 9 മാർച്ച് 2022: യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഏഷ്യ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ആഗോള ഫുഡ് ഡെലിവറി കമ്പനിയായ ഡെലിവറൂ, ഹൈദരാബാദിൽ ഇന്ത്യാ എഞ്ചിനീയറിംഗ് സെന്റർ ആരംഭിച്ചു. ഡെലിവറൂ ഉപഭോക്താക്കൾ, റസ്റ്റോറന്റ്, ഗ്രോസറി പങ്കാളികൾ, ഡെലിവറി റൈഡർമാർ എന്നിവർക്ക് മികച്ച സേവനങ്ങൾ പ്രദാനം ചെയ്യുന്നതിലും അതിന്റെ ലോകമെമ്പാടുമുള്ള പ്രവർത്തനങ്ങൾക്ക് ഉയർന്ന തോതിലുള്ളതും വിശ്വസനീയവും നൂതനവുമായ പുതുയുഗ ഉൽപ്പന്നങ്ങൾ…
രാജീവ് ഗാന്ധി വധക്കേസ്: പേരറിവാളന് ജാമ്യം
ന്യുഡല്‍ഹി: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട എ.ജി പേരറിവാളന് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. 32 വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചതും ജയിലിലെ നല്ല നടപ്പും പരിഗണിച്ചാണ് ജാമ്യം. മുന്‍പ് രണ്ടു തവണ പരോളില്‍ പുറത്തിറങ്ങിയ പേരറിവാളന്റെ പേരില്‍ പരാതികളൊന്നും ഉന്നയിക്കപ്പെട്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആരോഗ്യ പ്രശ്‌നങ്ങളും കണക്കിലെടുത്തുന്ന മാനുഷിക പരിഗണനയാണ് കോടതി നല്‍കിയത്. ജസ്റ്റീസ് എല്‍ നാഗേശ്വര റാവു, ജസ്റ്റീസ് ബി.ആര്‍ ഗവായ് എന്നിവരുടെ ബെഞ്ചാണ് ജാമ്യം നല്‍കിയത്. സര്‍ക്കാരിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ.എം നടരാജിന്റെ കടുത്ത എതിര്‍പ്പ് അവഗണിച്ചാണ് കോടതിയുടെ തീരുമാനം. പേരറിവാളന്റെ ആരോഗ്യ സ്ഥിതിയും പരിഗണിക്കുന്നതായി കോടതി അറിയിച്ചു. പേരറിവാളന്റെ ജയില്‍ മോചനത്തിനായി സമര്‍പ്പിച്ച അപേക്ഷ ഗവര്‍ണറുടെ പരിഗണനയിലാണ്. ഗവര്‍ണര്‍ തീരുമാനമെടുക്കാന്‍ വൈകുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നായിരുന്നു പേരറിവാളന്റെ വാദം. എന്നാല്‍ ഇത്തരം…
യുക്രൈനില്‍ നിന്നുള്ള രക്ഷാദൗത്യം: ഓപ്പറേഷന്‍ ഗംഗ അന്തിമഘട്ടത്തിലെന്ന് കേന്ദ്രസഹമന്ത്രി വി.മുരളീധരന്‍
തിരുവനന്തപുരം: യുക്രൈനില്‍ നിന്നുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യം പൂര്‍ണ്ണമാകുന്നുവെന്നും ഓപ്പറേഷന്‍ ഗംഗ അന്തിമ ഘട്ടത്തിലാണെന്നും വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. ഇന്ത്യയുടെ നയതന്ത്രശേഷിയുടെ വലിയ വിജയമാണിത്. മുന്‍പ് ഇറാഖ് യുദ്ധഭൂമിയില്‍ നിന്നും മലയാളി നഴ്‌സുമാര്‍ അടക്കമുള്ളവരെ സുരക്ഷിതമായി ഒഴിപ്പിച്ചതും നയതന്ത്രശേഷിയുടെ വിജയമായിരുന്നുവെന്നും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുക്രൈനില്‍ നിന്നുള്ള രക്ഷാദൗത്യത്തില്‍ പ്രധാനമന്ത്രിയുടെ നിരന്തര ഇടപെടലുണ്ട്. ചില ദിവസങ്ങളില്‍ രാവിലെയും വൈകിട്ടും യോഗങ്ങള്‍ വിളിച്ചു ചേര്‍ക്കും. വിദേശകാര്യ മന്ത്രി നേരിട്ട മേല്‍നോട്ടം വഹിച്ചു. സൂമിയില്‍ നിന്ന് പുറപ്പെട്ടവര്‍ പൊള്‍ട്ടോവയില്‍ എത്തുംവരെ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നു. സുമിയില്‍ നിന്ന് യാത്ര തിരിച്ച വിവരം സ്ഥിരീകരിക്കാന്‍ വിദേശകാര്യ മന്ത്രാലയം തയ്യാറാകാതിരുന്നതും അതുകൊണ്ടുതെന്നയാണെന്നും അദ്ദേഹം പറഞ്ഞു. സുമിയില്‍ നിന്ന് പുറപ്പെട്ടവര്‍ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തീവണ്ടിയില്‍ ലവീവില്‍ എത്തും. അതിര്‍ത്തി കടന്ന് എത്രയും വേഗം നാട്ടിലെത്താനുള്ള തയ്യാറെടുപ്പാണ് വിദേശകാര്യ മന്ത്രാലയം എടുത്തിരിക്കുന്നത്. യുദ്ധ ഭൂമിയില്‍ വിദ്യാര്‍ഥികള്‍ ഏറെ…
തൃക്കാക്കരയില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുഞ്ഞിന്റെ സംരക്ഷണം പിതാവിന്; കുട്ടി ആശുപത്രി വിട്ടു
കൊച്ചി: തൃക്കാക്കരയില്‍ ഗുരുതരമായി പരിക്കേറ്റ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പെണ്‍കുഞ്ഞ് ആരോഗ്യനില മെച്ചപ്പെട്ടതോടെ ആശുപത്രി വിട്ടു. കുട്ടിയുടെ തുടര്‍ന്നുള്ള വിദഗ്ധ ചികിത്സ തിരുവനന്തപുരം എസ്എടി ആശുപത്രി നടക്കും. കുട്ടിയുടെ താത്ക്കാലിക സംരക്ഷണം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പിതാവിന് കൈമാറി. തിരുവനന്തപുരം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നേതൃത്വത്തിലായിരിക്കും വിദഗ്ധ ചികിത്സ നല്‍കുക. സംസാരശേഷി വീണ്ടെടുക്കാനുള്ള ചികിത്സ അടക്കം നല്‍കും. കോലഞ്ചേരിയിലെ ആശുപത്രിയില്‍ മൂന്നാം പിറന്നാളും ആഘോഷിച്ച ശേഷമാണ് പെണ്‍കുഞ്ഞ് മടങ്ങുന്നത്. കഴിഞ്ഞ മാസം 26നാണ് ദുരൂഹ സാഹചര്യത്തില്‍ ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അമ്മയും അമ്മൂമ്മയും ചേര്‍ന്ന് ആശുപത്രിയിലാക്കിയത്. കുട്ടിയുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തിയതിന് അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും കൈ ഒടിഞ്ഞ നിലയിലുമാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. ദേഹത്ത് പൊള്ളലേറ്റ പാടുകളുമുണ്ടായിരുന്നു. കുട്ടിയുടെ അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പം താമസിച്ചിരുന്ന അമ്മയുടെ സഹോദരിയും പങ്കാളിയും മകനും ഇതിനു…
തിരുവല്ലത്ത് പ്രതി കസ്റ്റഡിയില്‍ മരിച്ച സംഭവം: മൂന്ന് എസ്.ഐമാര്‍ക്ക് സസ്‌പെന്‍ഷന്‍; സി.ഐയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
തിരുവനന്തപുരം: തിരുവല്ലത്ത് പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിക്കാനിടയായ സംഭവത്തില്‍ മൂന്ന് എസ്.ഐമാറക്ക് സസ്‌പെന്‍ഷന്‍. എസ്.ഐമാരായ വിപിന്‍, വൈശാഖ് , ഗ്രേഡ് എസ്.ഐ സജീവന്‍എന്നിവര്‍ക്കെതിരെയാണ് നടപടി. തിരുവല്ലം സി.ഐ സുരേഷ് വി.നായര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. നടപടിക്രമങ്ങളിലെ വീഴ്ചയുടെ പേരിലാണ് നടപി. തിരുവല്ലം ജഡ്ജിക്കുന്ന് സന്ദര്‍ശിക്കാനെത്തിയ ദമ്പതികളെ ആക്രമിച്ച കേസിലാണ് തിരുവല്ലം സ്വദേശി സുരേഷ് അടക്കമുള്ളവര്‍ കസ്റ്റഡിയിലായത്. കസ്റ്റഡിയിലിരിക്കേ നെഞ്ചുവേദന അനുഭവപ്പെട്ട സുരേഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞിരുന്നു. കസ്റ്റഡി മര്‍ദ്ദനമാണ് മരണകാരണതെമന്ന് ആരോപിച്ച നാട്ടുകാര്‍ സ്‌റ്റേഷന്‍ ഉപരോധിച്ച് പ്രതിഷേധിച്ചിരുന്നു. എന്നാല്‍ ഹൃദയാഘാതമാണ് മരണകാരണമെന്ന് വ്യക്തമാക്കി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മരണകാരണമായ പരിക്കുകയോ മര്‍ദ്ദനത്തിന്റെ പാടുകളോ സുരേഷിന്റെ ശരീരത്തില്‍ ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
നിലമ്പൂരില്‍ നഗരസഭാ കൗണ്‍സിലര്‍ക്ക് സൂര്യാഘാതമേറ്റു
മലപ്പുറം: നിലമ്പൂര്‍ നഗരസഭാ കൗണ്‍സിലര്‍ക്ക് സൂര്യാഘാതമേറ്റു. എല്‍ഡിഎഫ് കൗണ്‍സിലര്‍ പി. ഗോപാലകൃഷ്ണനാണ് പൊള്ളലേറ്റത്. ചൂട് കനത്തതിനാല്‍ ഉച്ച സമയങ്ങളില്‍ പുറത്ത് ഇറങ്ങുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
ബാലചന്ദ്രകുമാറിനെ കണ്ടകാര്യം പോലീസിനോട് പറയരുത്- ദിലീപിന്റെ അഭിഭാഷകന്‍ വിലക്കിയെന്ന് ജോലിക്കാരന്റെ മൊഴി
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നടന്‍ ദിലീപിനെതിരെ വീട്ടുജോലിക്കാരന്റെ മൊഴിയുണ്ടെന്ന് ക്രൈംബ്രാഞ്ച് വീട്ടുജോലിക്കാരന്‍ ദാസനാണ് ദിലീപിനെ വെട്ടിലാക്കുന്ന മൊഴി നല്‍കിയിരിക്കുന്നത്. ദിലീപിനെതിരേ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട് ഒരു കാര്യവും പോലീസിനോടു പറയരുതെന്നു ദിലീപിന്റെ അഭിഭാഷകര്‍ വിലക്കിയെന്നാണ് ദാസന്റെ വെളിപ്പെടുത്തിയിട്ടുള്ളത്. ദിലീപ് നടിയുടെ ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ കണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്നുമുളള വെളിപ്പെടുത്തല്‍ നടത്തിയത് സംവിധായകന്‍ ബാലചന്ദ്രകുമാറായിരുന്നു. പള്‍സര്‍ സുനിയെ കണ്ട കാര്യം ബാലചന്ദ്രകുമാര്‍ ദാസനോടു പറഞ്ഞിരുന്നത്രേ. ഇക്കാര്യത്തെക്കുറിച്ചു പോലീസ് ചോദിച്ചാല്‍ തനിക്ക് ഒന്നും ഓര്‍മയില്ലെന്നു പറയണമെന്ന് അഭിഭാഷകരും ദിലീപിന്റെ സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും ആവശ്യപ്പെട്ടതായാണ് ദാസന്റെ മൊഴി. പള്‍സര്‍ സുനിയെ ജയിലില്‍നിന്ന് ഇറങ്ങുമ്പോള്‍ കൊലപ്പെടുത്തണമെന്ന് സുരാജ് പറയുന്നത് കേട്ടിരുന്നതായി ചോദ്യംചെയ്യലില്‍ ഇയാള്‍ അന്വേഷണ സംഘത്തെ അറിയിച്ചിരുന്നു. ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ മൊബൈല്‍ ഫോണുകളില്‍ കൃത്രിമം കാട്ടി തെളിവ്…
കാവ്യാ മാധവന്റെ ‘ലക്ഷ്യ’ ബോട്ടിക്കില്‍ തീപിടിത്തം; തയ്യല്‍ മെഷീനും തുണികളും കത്തിനശിച്ചു
കൊച്ചി: നടി കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള കൊച്ചി ഇടപ്പള്ളി ലക്ഷ്യ ബൊട്ടിക്ക് ലക്ഷ്യയില്‍ തീപിടിത്തം. ബുധനാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് തീപിടിത്തമുണ്ടായത്. അഞ്ചരയോടെ തീയണച്ചതായി അഗ്‌നിശമനസേന അറിയിച്ചു. തുണികളും തയ്യല്‍ മെഷീനുകളും കത്തിനശിച്ചു. തേപ്പ്‌പെട്ടിയില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് സൂചന.
പെട്രോളടിക്കാന്‍ പണമില്ല; ചെലവ് കുറയ്ക്കണം, കടം വാങ്ങി പെട്രോളടിക്കാന്‍ പോലീസിനോടു ഡിജിപി
തിരുവനന്തപുരം: ഇന്ധനമടിക്കാന്‍ പണമില്ലാതെ കേരള പോലീസ്. സര്‍ക്കാര്‍ പണം അനുവദിക്കാത്തതിനെത്തുടര്‍ന്ന് പേരൂര്‍ക്കട എസ്എപി ക്യാന്പിലുള്ള പെട്രോള്‍ പമ്പില്‍നിന്ന് ഇന്ധന വിതരണം നിര്‍ത്തി. രണ്ടര കോടിയോളം രൂപയാണ് ഇന്ധന കമ്പനിക്കു പോലീസ് നല്‍കാനുള്ളത്. ഈ സാമ്പത്തിക വര്‍ഷം അനുവദിച്ച തുക വിനിയോഗിച്ചു കഴിഞ്ഞതായും കൂടുതല്‍ പണം ചോദിച്ചിട്ടും സര്‍ക്കാര്‍ അനുവദിച്ചിട്ടില്ലെന്നും ഡിജിപി അനില്‍ കാന്ത് പറഞ്ഞു. കെഎസ്ആര്‍ടിസിയില്‍ നിന്നോ സ്വകാര്യ പമ്പുകളില്‍നിന്നോ കടമായി ഇന്ധനം വാങ്ങാനാണ് ഡിജിപിയുടെ നിര്‍ദേശം. ചെലവുകുറയ്ക്കണമെന്നും ഡി.ജി.പി നിര്‍ദേശിച്ചു. ഇന്നു മുതലാണ് എസ്എപി ക്യാന്പില്‍നിന്നു പോലീസിനുള്ള ഇന്ധന വിതരണം നിര്‍ത്തിയത്. കട ബാധ്യത ഉള്ളതിനാല്‍ വിതരണം തുടരാനാവില്ലെന്നാണ് എണ്ണ കമ്പനികള്‍ അറിയിച്ചിട്ടുള്ളത്. അതേസമയം, പൊതുജനങ്ങളുടെ വാഹനത്തിലേക്ക് ഇന്ധനം ഇവിടെനിന്നു നിറയ്ക്കാന്‍ സൗകര്യം ഉണ്ടായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ധനം വാങ്ങാനായി കെഎസ്ആര്‍ടിസി അടക്കമുള്ള പൊതുമേഖല സ്ഥാപനങ്ങള്‍ കടം വാങ്ങാന്‍ ശ്രമിക്കാറുണ്ടെങ്കിലും സംസ്ഥാനത്തെ സുരക്ഷാ സേനയായ പോലീസ്…
