കൂടത്തായി കൊലപാതക കേസിലെ പ്രതികളുടെ വിടുതല്‍ ഹര്‍ജികള്‍ ഇന്ന് കോടതി പരിഗണിക്കാന്‍ സാധ്യത

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജികൾ ഇന്ന് കോടതി പരിഗണിക്കാന്‍ സാധ്യത. കോഴിക്കോട് പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുക. റോയ് തോമസ്, സിസിലി വധക്കേസുകളിൽ കോടതി വാദം തുടങ്ങി. ആൽഫിൻ, അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടി മാത്യു എന്നിവരുടെ കൊലപാതക കേസുകളും കോടതി ഇന്ന് പരിഗണിക്കും. കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പരയുടെ ചുരുളഴിഞ്ഞത് കൂടത്തായി പൊന്നാമറ്റം വീട്ടിൽ റോയ് തോമസിന്റെ സഹോദരൻ നൽകിയ പരാതിയാണ്. പൊന്നാമറ്റത്തെ സ്വത്ത് തട്ടിയെടുക്കാന്‍ റോയ് തോമസിന്‍റെ ഭാര്യയായിരുന്ന ജോളി വ്യാജ ഒസ്യത്ത് തയ്യാറാക്കിയതിനെതിരെയുള്ള രഹസ്യ അന്വേഷണത്തിലാണ് കൊലപാതക പരമ്പരയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായാത്.അന്നമ്മ തോമസ്, ടോം തോമസ്, റോയ് തോമസ്, മഞ്ചാടിയില്‍ മാത്യു, സിലി, സിലിയുടെ മകള്‍ രണ്ടര വയസുകാരി ആല്‍ഫൈന്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. 2011ൽ സയനൈഡ് കഴിച്ച് മരിച്ച റോയ് തോമസ് യഥാർത്ഥത്തിൽ കൊല്ലപ്പെട്ടതാണെന്ന്…

ഇന്നത്തെ രാശിഫലം (ആഗസ്റ്റ് 31 ബുധന്‍)

ചിങ്ങം: നിങ്ങളുടെ ബുദ്ധിപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനായി ബൗദ്ധിക ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ നിങ്ങൾ ഇന്ന് താൽപര്യം കാണിക്കും. എന്നാൽ അത്തരം ചര്‍ച്ചകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. കുടുംബാംഗങ്ങളുമായി മനസ്‌ തുറന്ന് സംസാരിക്കും. ഇന്ന് സാമ്പത്തികനേട്ടം ഉണ്ടാകും. പക്ഷേ ദിവസത്തിന്‍റെ രണ്ടാം പകുതിയില്‍ ഓരോ ചുവടും സൂക്ഷിച്ച് വെക്കണം. സഹോദരന്‍മാരില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടമുണ്ടാകും. ആത്മീയതയിലും ഇന്ന് നിങ്ങള്‍ നേട്ടങ്ങള്‍ കൈവരിക്കാം. കന്നി: നിങ്ങളുടെ മികവുറ്റ സംഭാഷണ ശൈലിയിലൂടെ ഇന്ന് നേട്ടം കൈവരിക്കും. യാത്രകള്‍ ആഹ്ളാദപ്രദമാകും. ബിസിനസ് രംഗത്തും നേട്ടമുണ്ടാകും. കുടുംബാന്തരീക്ഷം ആഹ്ളാദകരമായിരിക്കും. സാമ്പത്തിക നേട്ടത്തിനും സാധ്യത കാണുന്നു. വിദേശരാജ്യങ്ങളുമായുള്ള ബിസിനസ് ബന്ധം വിജയകരമാകാന്‍ സാധ്യതയുണ്ട്. ഇഷ്‌ടഭക്ഷണം അസ്വദിക്കാനും ഇന്ന് നിങ്ങള്‍ക്ക് അവസരമുണ്ടാകും. തുലാം: കോപം നിയന്ത്രിക്കണം. വാക്കുകൾ നിയന്ത്രിക്കുന്നതു കൊണ്ട് സമാധാനാന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ നിങ്ങള്‍ വിജയിക്കും. നിയമപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കുമ്പോള്‍ സൂക്ഷിക്കുക. ഇന്ന് ചെലവുകള്‍ വര്‍ധിക്കാൻ സാധ്യതയുണ്ട്. ശാരീരികവും മാനസികവുമായ ശാരീരികപരമായും അസ്വസ്ഥതകൾ നേരിടും.…

മാപ്പ് ഓണാഘോഷം സെപ്റ്റംബർ 10 ന്; ദലീമ എംഎൽഎ മുഖ്യാതിഥി

ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലാഡൽഫിയായുടെ (മാപ്പ്) ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 10 ന് ശനിയാഴ്ച വൈകിട്ട് മൂന്നു മണി മുതൽ ഫിലാഡൽഫിയ സെന്റ് തോമസ് സീറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ വച്ച് (608 Welsh Rd, Philadelphia, PA 19115) കേരളത്തനിമയിൽ വിപുലമായ പരിപാടികളോടുകൂടി നടത്തപ്പെടുന്നു… ദക്ഷിണേന്ത്യയിലെ പ്രമുഖ പിന്നണി ഗായികയും, അരൂർ നിയോജകമണ്ഡലം എം.എൽ.എ യുമായ ദലീമ ജോജോ മുഖ്യാതിഥിയായി പങ്കെടുത്തുകൊണ്ട് ഓണസന്ദേശം നൽകും. പഞ്ചവാദ്യങ്ങളുടെയും ചെണ്ടമേളങ്ങളുടെയും കേരളീയ വേഷത്തിൽ താലപ്പൊലിയേന്തിയ മലയാളി മങ്കമാരുടെയും അകമ്പടിയോടെയുള്ള മാവേലി മന്നന്റെ എഴുന്നള്ളത്തും, പൊതുസമ്മേളനവും,വൈവിധ്യമാർന്ന വിവിധ കലാപരിപാടികളും, വിഭവസമൃദ്ധമായ ഓണസദ്യയും ഈ വർഷത്തെ ഓണാഘോഷത്തെ അവിസ്മരണീയമാക്കും. ഫോമാ, ഫൊക്കാന നേതാക്കന്മാരും, ഫിലാഡൽഫിയായിലും പരിസര പ്രദേശങ്ങളിലുമുള്ള മറ്റെല്ലാ സംഘടനകളുടെയും നേതാക്കളും പ്രതിനിധികളും ഈ ഓണാഘോഷങ്ങളിൽ പങ്കെടുക്കും. ഈ വർഷത്തെ മാപ്പ് ഓണാഘോഷത്തിൻെറ ടിക്കറ്റുകൾ മാപ്പ് ഭാരവാഹികളിൽ…

ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ ഓണാഘോഷം അവിസ്മരണീയമാകുമെന്ന് ഭാരവാഹികള്‍

ആല്‍ബനി (ന്യൂയോര്‍ക്ക്): ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ (സിഡി‌എം‌എ) ഓണാഘോഷം അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ഭാരവാഹികളെന്ന് പ്രസിഡന്റ് സുനില്‍ സക്കറിയയും സെക്രട്ടറി അനൂപ് അലക്സും അറിയിച്ചു. സെപ്തംബര്‍ 11 ഞായറാഴ്ച കോളനി കുക്ക് പാര്‍ക്ക് പവലിയനിലാണ് (Cook Park, Shambrook Pkwy, Colonie, NY 12205) ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. ‘പൊന്നോണം 2022’ എന്ന് പേരിട്ടിരിക്കുന്ന ഓണാഘോഷ പരിപാടികള്‍ രാവിലെ 11:00 മണിക്ക് ആരംഭിക്കും. ഓണ സദ്യയ്ക്കു പുറമെ തിരുവാതിര, പൂക്കളം, വടം‌വലി തുടങ്ങി വിവിധ കലാ-കായിക പരിപാടികള്‍ ആഘോഷത്തിന് മാറ്റു കൂട്ടുമെന്ന് ഇരുവരും അറിയിച്ചു. ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റിലുള്ള എല്ലാ മലയാളികളും, ആല്‍ബനി സന്ദര്‍ശിക്കുന്ന അതിഥികളും ഈ ആഘോഷത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രസിഡന്റ് സുനില്‍ സക്കറിയ അഭ്യര്‍ത്ഥിച്ചു. കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് മന്ദഗതിയിലായിരുന്ന അസ്സോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ പുതിയ കമ്മിറ്റി ഭാരവാഹിത്വം ഏറ്റെടുത്തതോടെ നിരവധി മാറ്റങ്ങള്‍ വരുത്തിയാണ് മുന്നോട്ടു പോകുന്നതെന്ന് പ്രസിഡന്റും സെക്രട്ടറിയും…

കെ എച്ച് എൻ എ യുടെ സ്കൂൾ ഓഫ് യോഗ കേന്ദ്ര മന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്തു

ഹ്യൂസ്റ്റണ്‍: കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ തുടക്കം കുറിച്ച സ്കൂൾ ഓഫ് യോഗ കേന്ദ്ര മന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു. അഗസ്ത്യം കളരിയുടെയും കെ എച്ച് എൻ എയുടെയും സംയുക്ത സംരംഭമാണ് സ്കൂൾ ഓഫ് യോഗ. യുവജനങ്ങൾക്കും വയോധികർക്കും പ്രത്യേകമായി പരിശീലന പദ്ധതികൾ ആവിഷ്ക്കരിച്ചിട്ടുണ്ട്. യോഗ ക്ലാസുകളിൽ പങ്കെടുത്ത് പരിശീലനം നേടിയവർക്ക് സ്വന്തമായി യോഗസ്കൂൾ നടത്തുന്നതിനുള്ള ഫ്രാൻചൈസി അംഗീകാരവും അടിസ്ഥാന സഹായങ്ങളും കെ എച്ച് എൻ എ നൽകും. പഠിതാക്കളുടെ അഭിരുചിയനുസരിച്ച് കളരിയിലും യോഗയിലും ഒരേ സമയം പരിശീലനം നേടാനാവുന്ന വിധമാണ് പാഠ്യപദ്ധതികൾ . “ജ്വാല” എന്ന് പേരിട്ടിരിക്കുന്ന ഈ പരിശീലന പദ്ധതി ലിംഗഭേദമന്യേ ആർക്കും പങ്കെടുക്കാവുന്ന തരത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. പൗരാണിക ഭാരതത്തിന്റെ ആരോഗ്യ സംരക്ഷണ ശാസ്ത്രമായ യോഗവിദ്യയെ ലോക രാഷ്ട്രങ്ങളും ഐക്യരാഷ്ട്ര സഭയും സർവദാ അംഗീകരിച്ചു കഴിഞ്ഞിട്ട് കാലങ്ങളായി. കോവി ഡാനന്തര ലോകത്ത്…

യുഎസ് പിൻവാങ്ങി ഒരു വർഷത്തിനു ശേഷം കാബൂൾ വിമാനത്താവളം സാധാരണ നിലയിലേക്ക്

യുഎസ് സൈന്യം യുദ്ധത്തിൽ തകർന്ന രാജ്യത്ത് നിന്ന് പിൻവാങ്ങുകയും ഒരു വർഷം മുമ്പ് വിമാനത്താവളം വിട്ടുപോവുകയും ചെയ്തതിന് ശേഷം കാബൂൾ അന്താരാഷ്ട്ര വിമാനത്താവളം സാധാരണ പ്രവർത്തനം പുനരാരംഭിച്ചു. വിമാനത്താവളത്തില്‍ പഴയതുപോലെ ഫ്ലൈറ്റുകളുടെ എണ്ണം ക്രമേണ ഉയർന്നതായി കാബൂൾ വിമാനത്താവളത്തിലെ ഇൻഫർമേഷൻ ഓഫീസ് ഡയറക്ടർ സഫർ ഖാൻ ആതിഫ് പറഞ്ഞു. 2021-ൽ, കാബൂൾ വിമാനത്താവളം ഏതാണ്ട് തകർന്ന നിലയിലായിരുന്നു. അവിടെ കേടായ യുഎസ് ഹെലികോപ്റ്ററുകള്‍ പാർക്ക് ചെയ്തിരുന്നു, തകർന്ന സൗകര്യങ്ങളും ഉപകരണങ്ങളും എയർപോർട്ട് ഏപ്രണിൽ ചിതറിക്കിടക്കുകയായിരുന്നു. കാബൂൾ വിമാനത്താവളത്തിൽ അവശേഷിക്കുന്ന നിരവധി വിമാനങ്ങളും സൈനിക വാഹനങ്ങളും നൂതന റോക്കറ്റ് പ്രതിരോധ സംവിധാനങ്ങളും തങ്ങളുടെ വിട്ടുപോകല്‍ ദൗത്യം പൂർത്തിയാക്കുന്നതിന് മുമ്പ് തകർക്കുമെന്ന് യുഎസ് സൈന്യം നേരത്തേ പറഞ്ഞിരുന്നു. “അഫ്ഗാനിസ്ഥാനിൽ 20 വർഷത്തെ താമസത്തിനിടയിൽ അമേരിക്ക ഒരു നല്ല കാര്യവും ചെയ്തില്ല. അവർ (യുഎസ് സൈനികർ) ചെയ്തത് അധിനിവേശവും നാശവും മാത്രമായിരുന്നു.…

അന്വേഷണത്തിനിടെ ട്രംപ് സംഘം രഹസ്യരേഖകൾ നീക്കിയിരിക്കാം: ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ്

വാഷിംഗ്ടണ്‍: മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ വസതിയിൽ നിന്ന് രഹസ്യ രേഖകൾ കണ്ടെത്തിയതുമായി ബന്ധപ്പെട്ട അന്വേഷണം തടസ്സപ്പെടുത്താൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സംഘം ശ്രമിച്ചതിന് തെളിവുകൾ കൈവശമുണ്ടെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ്. ട്രംപിന്റെ ഫ്ലോറിഡ എസ്റ്റേറ്റിൽ നിന്ന് ജൂണിൽ എഫ്ബിഐ രേഖകള്‍ വീണ്ടെടുക്കാൻ ശ്രമിച്ചപ്പോൾ രഹസ്യ രേഖകൾ മനഃപൂർവം മറച്ചുവെച്ചതിന് തെളിവുണ്ടെന്ന് ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് പറയുന്നു. ആ സംഭവമാണ് അദ്ദേഹത്തിന്റെ വീട്ടിൽ അഭൂതപൂർവമായ പരിശോധനയ്ക്ക് പ്രേരിപ്പിച്ചതെന്നും അധികൃതര്‍ പറഞ്ഞു. 2021 ജനുവരിയിൽ വൈറ്റ് ഹൗസ് വിട്ട ശേഷം മുൻ പ്രസിഡന്റ് തന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന എല്ലാ സർക്കാർ രേഖകളും തിരികെ നൽകിയെന്ന് ട്രംപ് സഹായികൾ ജൂണിൽ തെറ്റായി സാക്ഷ്യപ്പെടുത്തിയെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. നീതിന്യായ വ്യവസ്ഥയെ തടസ്സപ്പെടുത്തിയതിന്റെ തെളിവുകളും അവര്‍ നിരത്തി. രേഖകൾ വീണ്ടെടുക്കുന്നതിനായി എഫ്ബിഐ ഏജന്റുമാർ ജൂണിൽ അദ്ദേഹത്തിന്റെ പാം ബീച്ച് മാർ-എ-ലാഗോ റിസോർട്ടിലേക്ക് ആദ്യമായി യാത്ര…

ഷിക്കാഗോ മലയാളി അസോസിയേഷൻ ഫോമ സ്ഥാനാർഥികൾക്ക് വിജയാശംസകൾ നേർന്നു

ഷിക്കാഗോ : ഷിക്കാഗോ മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് ജോഷി വള്ളിക്കളത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അസ്സോസിയേഷനിൽ നിന്നും ഫോമ നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളെ അഭിനന്ദിക്കുകയും വിജയാശംസകള്‍ നേരുകയും ചെയ്തു. ഫോമാ നാഷണല്‍ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി സണ്ണി വള്ളിക്കളം, നാഷണൽ കമ്മറ്റിയംഗം അച്ചൻകുഞ്ഞ് മാത്യു, റീജനൽ വൈസ് പ്രസിഡന്റ് രഞ്ചൻ എബ്രഹാം എന്നിവരാണ് അസ്സോസിയേഷനിൽ നിന്നും ഫോമ നേതൃസ്ഥാനത്തേക്ക് മത്സരിക്കുന്നവർ. യോഗം ഇവരെ അനുമോദിക്കുകയും എല്ലാവിധ വിജയാശംസകളും നേരുകയും ചെയ്തു.

മാതൃസംഘടനയുടെ പരിപൂർണ പിന്തുണയുമായി ഓജസ് ജോൺ ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്

വാഷിംഗ്‌ടൺ : ഏതൊരു സാമൂഹ്യ പ്രവർത്തകന്റെയും ഏറ്റവും വലിയ മൂലധനം അവർ സ്ഥിരമായി പ്രവർത്തിക്കുന്ന പ്രദേശത്തെ ജനങ്ങളുടെ അംഗീകാരമാണ്. അങ്ങനെ പ്രാദേശികതലത്തിൽ കൃത്യമായ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തികൾ ദേശിയ നേതൃത്വത്തിലേക്ക് കടന്നു വരുന്നത് ഫോമയെ ശക്തിപ്പെടുത്തും. ഒന്നൊഴിയാതെ എല്ലാ മുൻ പ്രസിഡന്റുമാരും ഏറ്റവും പ്രധാനമായി ഇന്ന് വരെ കൂടെ പ്രവർത്തിച്ചവരും ഒരുമിച്ച് ചേർന്ന് ഒരു വ്യക്തിയെക്കുറിച്ച്, പ്രവർത്തനങ്ങളെക്കുറിച്ച് നല്ലത് മാത്രം പറയുന്നുണ്ടെങ്കിൽ അത് ആ സംഘടനയുടെ ഐക്യവും ആ വ്യക്തിയുടെ നിഷ്പക്ഷതയും മികവും കാര്യക്ഷമതയും വിളിച്ചോതുന്നു. 1991-ൽ സ്ഥാപിതമായ, 650-ലധികം കുടുംബങ്ങൾ അംഗങ്ങൾ ആയിട്ടുള്ള കെ എ.ഡബ്ലിയു (KAW)-വിന് ഈ കഴിഞ്ഞ 31 വർഷമായി നേതൃത്വം നൽകിയ എല്ലാ പ്രസിഡന്റുമാരും കമ്യുണിറ്റി നേതാക്കന്മാരും ചേർന്നാണ് ഓജസ് ജോണിന്റെ നാളിതു വരെയുള്ള അനുപമമായ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച്‌ എല്ലാ വിജയാശംസകളും അർപ്പിച്ചത്. കേരള അസോസിയേഷൻ ഓഫ് വാഷിംഗ്‌ടൺ (KAW)-വിന്റെ ആദ്യ…

വാഷിംഗ്‌ടൺ സിറോ മലബാർ പള്ളിയിൽ പ്രഥമ ഇടവക തിരുനാൾ

വാഷിംഗ്ടണ്‍: നിത്യസഹായ മാതാ സിറോമലബാർ പള്ളിയിൽ പ്രഥമ ഇടവക തിരുനാൾ അത്യന്തം ആഡംബര പൂർവം വിവിധ പരിപാടികളോടെ സെപ്റ്റംബർ 9,10, 11 തീയതികളിൽ നടത്തപ്പെടുന്നു. ആഗസ്റ്റ് 31 ന് ആരംഭിച്ച ഒൻപതു ദിവസത്തെ നൊവേന സെപ്റ്റംബർ 8 ന് അവസാനിക്കും. 9 ന് വൈകുന്നേരം 6 മണിക്ക് വികാരി ഫാ. റോയി മൂലേച്ചാലിൽ കൊടിയേറ്റ് നടത്തുന്നതോടെ തിരുക്കർമ്മങ്ങൾ ആരംഭിക്കും. 6:30 ന് ഫാ. മാത്യു പുഞ്ചയിലിന്റെ പ്രധാന കാർമികത്വത്തിൽ എല്ലാ മരിച്ചവർക്കും വേണ്ടി വിശുദ്ധ കുർബാനയും പ്രാർത്ഥനയും തുടർന്ന് നേർച്ച സദ്യയും ഉണ്ടായിരിക്കും. 10 ശനിയാഴ്ച വൈകുന്നേരം 4:30ന് ഫാ. സിബി കൊച്ചീറ്റതോട്ടിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ പാട്ടുകുർബാനയോടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് 6:30 ന് സ്നേഹവിരുന്ന്. 7:30 നു വാഷിംഗ്ടണ്‍ വോയ്സ് അവതരിപ്പിക്കുന്ന ഗാനമേളയും കലാഭവൻ ലാൽ, ജയൻ എന്നിവരുടെ മിമിക്സ് എന്നിവയും ഉണ്ടായിരിക്കുന്നതാണ്. പ്രധാന…