ടോക്കിയോ: പാൻഡെമിക്കിന്റെ പുതിയ തരംഗത്തെത്തുടർന്ന് മെഡിക്കൽ സംവിധാനത്തിലുണ്ടായ ബുദ്ധിമുട്ടുകളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ ജപ്പാനിൽ 250,403 പുതിയ കോവിഡ് -19 കേസുകൾ രേഖപ്പെടുത്തി. ഇത് പ്രതിദിന റെക്കോർഡ് ഉയർന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബുധനാഴ്ചത്തെ പ്രതിദിന കണക്ക് ആഗസ്റ്റ് 3 ന് മുമ്പത്തെ 249,830 എന്ന റെക്കോർഡ് മറികടന്നു. കോവിഡ് -19 മായി ബന്ധപ്പെട്ട 251 പുതിയ മരണങ്ങൾ രാജ്യവ്യാപകമായി സ്ഥിരീകരിച്ചതായി റിപ്പോർട്ടുകള്‍ പറയുന്നു. ഗുരുതരമായ രോഗലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഗബാധിതരുടെ എണ്ണം ചൊവ്വാഴ്ച മുതൽ 597 ആയി വർധിച്ചതായി ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു. ജപ്പാനിലെ 47 പ്രിഫെക്ചറുകളിൽ ഇരുപതും പുതിയ അണുബാധകളുടെ റെക്കോർഡ് പ്രതിദിന എണ്ണം കണ്ടു. ടോക്കിയോ മെട്രോപൊളിറ്റൻ സർക്കാർ ബുധനാഴ്ച 34,243 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ഒസാക്ക, ഐച്ചി പ്രിഫെക്ചറുകളിൽ യഥാക്രമം 23,730, 18,862 കേസുകൾ രേഖപ്പെടുത്തി.
Year: 2022
ജോർജ്ജ് ഫിലിപ്പ് ഹ്യൂസ്റ്റണിൽ നിര്യാതനായി
ഹ്യൂസ്റ്റൺ: തുമ്പമൺ പേഴുംകാട്ടിൽ പരേതരായ പി. ജോർജിൻറെയും, അന്നമ്മ ജോർജിൻറെയും മകൻ ജോർജ് ഫിലിപ്പ് (ജെയിംസ് 71) അന്തരിച്ചു. ഭാര്യ ആനി ഫിലിപ്പ് കൊല്ലകടവ് തലയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: നിജിനി, ജിബിൻ മരുമകൻ: അനൂപ് വർഗീസ്. കൊച്ചുമക്കൾ: നേഥന്‍, നേവ്. സഹോദരങ്ങൾ: മറിയം ഫ്രാൻസിസ്, ജോർജ് തോമസ്, ഐസി ജേക്കബ്, ജോർജ്ജ് ജോസഫ്, ജോർജ്ജ് ജോൺ (എല്ലാവരും ഹ്യൂസ്റ്റൺ) . പരേതൻ ഹ്യൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മാ ഇടവക അംഗമാണ്.
“രാമായണ മാസത്തിൽ ഹൃദയപൂർവം”; കാവാലം ശ്രീകുമാർ മന്ത്രയോടൊപ്പം
രാമായണ ശീലുകൾ മുഖരിതമാകുന്ന കർക്കിടകമാസത്തിൽ ,രാമായണ പാരായണത്തിനു പുതിയ ഭാവതലങ്ങൾ നൽകിയ കാവാലം ശ്രീകുമാർ മന്ത്രയോടൊപ്പം (മലയാളീ അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ് ) ചേരുന്നു. രാമായണം നിത്യജീവിതത്തിൽ എന്ന വിഷയത്തിൽ ഓഗസ്റ്റ് 13 ശനിയാഴ്ച രാവിലെ 10: 30( CST ) കാവാലം ഓൺലൈനിൽ ഭക്തരോട് സംവദിക്കും .ആരും കേട്ടിരുന്നു പോകുന്ന ശബ്ദത്തിനും, ഭാവത്തിനും, വരികൾക്കും പ്രാധാന്യം നൽകുന്ന വ്യത്യസ്തമായ ആലാപന ശൈലിക്കും ഉ ടമയാണ് അദ്ദേഹം. കർക്കിടകം 1 മുതൽ മന്ത്രയുടെ ആഭിമുഖ്യത്തിൽ എല്ലാ ദിവസവും നടത്തി വരുന്ന രാമായണ പാരായണത്തിന് അമേരിക്കയിലെ മലയാളീ ഹൈന്ദവ ഭവനങ്ങളിൽ നിന്ന് അഭൂതപൂർവമായ പങ്കാളിത്തം ലഭിച്ചു വരുന്നു . കാവാലം ശ്രീകുമാർ, പ്രശസ്ത നാടക സംവിധായകനും ഗാനരചയിതാവുമായ കാവാലം നാരായണ പണിക്കരുടേയും ജെ ശാരധാമണിയുടേയും മകനായി ആലപ്പുഴയിൽ ജനനം. അഞ്ചാം വയസ്സിൽ തന്നെ ശാസ്ത്രീയ സംഗീതം…
സാൻഫ്രാൻസിസ്കോ ഒഐസിസി യൂഎസ്എ : സ്വാതന്ത്ര്യദിനാഘോഷവും പ്രവർത്തനോത്ഘാടനവും ഓഗസ്റ്റ് 14 ന്
സാൻഫ്രാൻസിസ്‌കോ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) യൂഎസ്‌എ സാൻഫ്രാൻസിസ്കോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യ പ്ലാറ്റിനം ജൂബിലി ആഘോഷത്തോടനുബന്ധിച്ച് വിപുലമായ രീതിയിൽ ആഘോഷ പരിപാടികൾ നടത്തും. ഓഗസ്റ്റ് 14 നു ഞായറാഴ്ച വൈകുന്നേരം 6.30 നു ചാപ്റ്റർ പ്രസിഡണ്ട് അനിൽ ജോസഫ് മാത്യുവിന്റെ അധ്യക്ഷതയിൽ ഗ്രീൻവാലി ലൈൻ മന്റിക്ക യിലാണ് (Green Valley Lane, Manteca CA 95336)ചടങ്ങുകൾ സംഘടിപ്പിക്കുന്നത് ചടങ്ങിന്റെ ഭാഗമായി ഇന്ത്യൻ പതാകയും ഉയർത്തും. സമ്മേളത്തിന് ശേഷം ചാപ്റ്ററിന്റെ പ്രഥമ പ്രവർത്തക സമിതിയോഗവും പ്രവത്തനോൽഘാടനവും നടക്കും. അടുത്തയിടെ പ്രഖ്യാപിച്ച സാൻഫ്രാൻസിസ്കോ ചാപ്റ്റർ നടപ്പാക്കുവാൻ പോകുന്ന വിവിധ പരിപാടികളെ കുറിച്ച് വിശദമായ ചർച്ചയും നടക്കും. ചാപ്റ്റർ ഭാരവാഹികളോടൊപ്പം സാൻഫ്രാൻസിസ്‌ക്കോയിൽ നിന്നുള്ള നാഷണൽ വൈസ് ചെയർമാൻ ഡോ.ചെക്കോട്ട് രാധാകൃഷ്ണൻ, മീഡിയ ആൻഡ് സൈബർ വിങ് ചെയർമാൻ ടോം തരകൻ,വെസ്റ്റേൺ റീജിയൻ സെക്രട്ടറി സജി ചെന്നോത്ത്…
ഹൂസ്റ്റൺ സെൻറ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ് പെരുന്നാള്‍
ഹൂസ്റ്റൺ സെൻറ് മേരീസ് ദേവാലയത്തില്‍ വി. ദൈവമാതാവിന്റെ വാങ്ങിപ്പ്പ്പെരുന്നാൾ 2022 ഓഗസ്റ്റ് 12, 13, 14 (വെള്ളി, ശനി, ഞായർ) തീയതികളിൽ നടക്കും. 12 -ന് വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാ നമസ്കാരവും, വചന ശുശ്രൂഷയും നടക്കും. വചനശുശ്രൂഷക്ക് റവ.ഫാ.തോമസ് മാത്യൂ (വികാരി, സെന്റ് മേരീസ് ഓർത്തോഡോക്സ് ഇടവക, ചിക്കാഗോ) നേതൃത്വം നൽകും. 13 -ന് ശനിയാഴ്ച രാവിലെ 9 -മണിമുതൽ 3 -മണിവരെ നടക്കുന്ന ഹൂസ്റ്റൺ റീജിയൺ OCYM യുവജന സംഗമത്തിൽ റവ.ഫാ. ജേക്കബ് അനീഷ് വർഗീസ് (മുംബൈ) മുഖ്യ പ്രഭാഷകനായിരിക്കും. ഹൂസ്റ്റണിലെ വിവിധ ദേവാലയങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും. വൈകിട്ട് 6.00 -മണിക്ക് സന്ധ്യാ നമസ്കാരവും, തുടര്‍ന്ന് വചന ശുശ്രൂഷയും, റാസയും, നേർച്ചവിളമ്പും നടക്കും. വചനശുശ്രൂഷക്ക് റവ.ഫാ.ഡോ. ഐസക് ബി.പ്രകാശ് (വികാരി, സെൻറ് പീറ്റേഴ്‌സ് ആൻഡ് സെൻറ് പോൾസ് ഓർത്തോഡോക്സ് ഇടവക, ഹൂസ്റ്റൺ)…
Enjoy six fun things this summer with your kids in Sharjah
Summer season is here, and it’s time to fill up our schedule with a variety of fun activities. Sharjah Investment and Development Authority – Shurooq’s destinations got you covered by offering a dazzling range of fun and exhilarating ways from curated workshops to exclusive offers, providing a perfect escape from the summer heat. 1- Explore beautiful and mesmerizing foam sessions and workshops at Al Montazah Park’s Pearls Kingdom from Thursday to Sunday, from 5:00 p.m. – 8:00 p.m.Ladies can also enjoy livemusic performances, Zumba and Live DJ sessions every Tuesday…
സ്വപ്‌നയുടെ രഹസ്യമൊഴി പൊതുരേഖയല്ല; സരിതാ നായർ നൽകിയ ഹർജി ഹൈക്കോടതി തള്ളി
കൊച്ചി: സ്വപ്നയുടെ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിതാ നായർ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് കൗസർ ഇടപ്പഗത്താണ് ഉത്തരവിട്ടത്. മുഖ്യമന്ത്രിക്കും കുടുംബാംഗങ്ങൾക്കുമെതിരെ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴിയുടെ പകർപ്പാണ് സരിത തേടിയത്. തനിക്കെതിരായ പരാമർശങ്ങൾ അതിലുണ്ടെന്ന് സരിത അവകാശപ്പെട്ടു. സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടാൻ തനിക്ക് അവകാശമുണ്ടെന്ന് ഹൈക്കോടതി കേസ് പരിഗണിക്കുന്നതിനിടെ സരിത എസ് നായര്‍ പറഞ്ഞിരുന്നു. കേസുമായി ബന്ധമില്ലാത്ത ഒരാൾ എങ്ങനെയാണ് രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെടുന്നതെന്ന് ഹൈക്കോടതി ചോദിച്ചു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ സ്വപ്‌നയുടെ രഹസ്യമൊഴി സുപ്രീം കോടതിയിൽ നൽകാനൊരുങ്ങുകയാണ് ഇഡി. കോടതി അനുവദിച്ചാൽ രഹസ്യമൊഴി മുദ്രവച്ച കവറിൽ സുപ്രീം കോടതിയിൽ നൽകാമെന്ന് ഇഡി കോടതിയെ രേഖാമൂലം അറിയിച്ചു. നയതന്ത്ര മാർഗങ്ങളിലൂടെയുള്ള സ്വർണക്കടത്ത് കേസിന്റെ വിചാരണ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജിയും സമർപ്പിച്ചു. അതേസമയം, രഹസ്യമൊഴി പൊതുരേഖയാണോ…
Connecticut General Assembly Honors India for its 75th Anniversary
Stamford, CT: The Mill River Park in Stamford, CT on Sunday, August 7th wore a festive look as Indian Americans and other Americans gathered in large numbers to celebrate India’s 75th Independence Day with an annual India Day Festival. A floating crowd of over 2,000 people attended flag hoisting followed by the India Festival and Kite flying at the Mill River Park. Dressed in colorful traditional Indian attire, with melodious music from the popular Bollywood world, dances depicting the wide variety of Indian culture, kite flying, spicy Indian cuisine, and…
ഈ വേനൽക്കാലത്ത് കുടുംബസമേതം പരീക്ഷിച്ചുനോക്കാവുന്ന ഷാർജയിലെ ആറ് വിനോദ വിശേഷങ്ങൾ
വേനൽച്ചൂട് കടുത്തതോടെ യാത്രകളും പുറമെയുള്ള വിനോദങ്ങളുമെല്ലാം മാറ്റിവച്ചിരിക്കുകയാണ് ഒട്ടുമിക്ക പേരും. കുട്ടികളടക്കമുള്ളവർ കൂടുതൽ സമയം മൊബൈൽ-ടിവി സ്ക്രീനുകൾക്ക് മുൻപിലാണെന്ന പരാതിയും ഏറിത്തുടങ്ങി. എന്നാൽ വേനൽക്കാലത്തെ പേടിച്ച് വിനോദങ്ങൾ മാറ്റിവയ്ക്കേണ്ടതില്ലെന്ന് പറയുകയാണ് ഷാർജയിലെ വിനോദകേന്ദ്രങ്ങൾ. കുട്ടികൾക്കായുള്ള ശിൽപ്പശാലകളും വിനോദപരിപാടികളും പ്രത്യേക ഓഫറുകളുമടക്കം നിരവധി വിശേഷങ്ങളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. 1 – അൽ മുൻതസ പാർക്കിലെ ജലകേളികൾ – മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന നിരവധി റൈഡുകളും വിനോദങ്ങളുമടങ്ങുന്ന തീം പാർക്കാണ് അൽ മുൻതസ. വേനൽക്കാലത്ത് കുട്ടികൾക്കായി പ്രത്യേക ഫോം സെഷനുകളും ശിൽപ്പശാലകളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ചൊവ്വാഴ്ചകളിൽ -ലേഡീസ് ഡേ-യായി ആചരിച്ച്, സ്ത്രീകൾക്ക് മാത്രം പ്രവേശനമനുവദിക്കുന്ന പാർക്കിൽ, അന്നേ ദിവസം പ്രത്യേക സംഗീതപരിപാടികളും ഡിജെയും ഒരുക്കുന്നുണ്ട്. വേനൽക്കാലത്തിന് അവസാനം കുറിക്കുന്ന സെപ്റ്റംബർ വരെ ഈ പ്രത്യേകപരിപാടികളുണ്ടാവും. 2- ശിലായുഗക്കാഴ്ചകളിലേക്ക് വെളിച്ചം വീശുന്ന മെലീഹ- അറിവും വിനോദവും ഒരുപോലെ സമ്മേളിപ്പിക്കുന്ന…
തീരദേശ ജനതയുടെ ജീവിത പോരാട്ടങ്ങളെ പൊതുസമൂഹം പിന്തുണയ്ക്കണം: സിബിസിഐ ലെയ്റ്റി കൗണ്‍സില്‍
തിരുവനന്തപുരം: തീരദേശജനതയുടെ ജീവിത പോരാട്ടങ്ങള്‍ക്ക് പൊതുസമൂഹമൊന്നാകെ പിന്തുണയ്ക്കണമെന്നും നിരന്തരം ഭീഷണികള്‍ നേരിടുന്ന മലയോര തീരദേശ ജനസമൂഹം നിലനില്പിനായി സംഘടിച്ച് കൈകോര്‍ക്കണമെന്നും കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. ഇത് ഏതെങ്കിലുമൊരു സമുദായത്തിന്റെ വിഷയമല്ല. മറിച്ച് തീരദേശ സമൂഹമൊന്നാകെ നേരിടുന്ന ദുരന്തമാണ്. സമാനമായ രീതിയിലാണ് മലയോരമേഖലയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്ന ബഫര്‍സോണ്‍, പരിസ്ഥിതിലോല ഭൂപ്രശ്‌നങ്ങളും. ഉദ്യോഗസ്ഥരുടെയും വന്‍കിട കോര്‍പ്പറേറ്റുകളുടെയും ജനദ്രോഹ അജണ്ടകള്‍ക്കു മുമ്പില്‍ ഭരണനേതൃത്വങ്ങളും ജനപ്രതിനിധികളും നിഷ്‌ക്രിയരായി ഓച്ഛാനിച്ചു നില്‍ക്കുന്നത് ഈ നാടിന്റെ ജനാധിപത്യ ഭരണവ്യവസ്ഥിതിക്ക് അപമാനകരമാണ്. തികച്ചും അതിക്രൂരവും ഭീകരവുമായ സമീപനമാണ് കടലോര-മലയോര ജനതയോട് സംസ്ഥാന ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഒത്താശയോടെ പശ്ചിമഘട്ടത്ത് വന്‍കിട ക്വാറികള്‍ തീര്‍ത്ത് രാഷ്ട്രീയ നേതൃത്വങ്ങളുടെ ബിനാമികളായി നിയമങ്ങള്‍ അട്ടിമറിച്ച് ക്വാറി മാഫിയകള്‍ വിലസുമ്പോള്‍ കര്‍ഷകനെ ഇവര്‍ക്കായി സ്വന്തം കൃഷിഭൂമിയില്‍ നിന്ന് കുടിയിറക്കാന്‍, ബഫര്‍സോണും,…
