വികലാംഗരായ ഒരു വിദ്യാർത്ഥിക്കും CLAT പരീക്ഷയിൽ പ്രവേശനം നിഷേധിച്ചിട്ടില്ലെന്ന് ഉറപ്പാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി : ശാരീരിക വൈകല്യമുള്ള ഒരു വിദ്യാർത്ഥിക്കും വരാനിരിക്കുന്ന CLAT പരീക്ഷയിൽ പ്രവേശനം നിഷേധിക്കുന്നില്ലെന്നും, പേപ്പറുകൾ എഴുതാൻ ഒരു എഴുത്തുകാരൻ ഉൾപ്പെടെ ആവശ്യമായ എല്ലാ സൗകര്യങ്ങളും അർഹരായ ഉദ്യോഗാർത്ഥികൾക്ക് ലഭ്യമാക്കണമെന്നും സുപ്രീം കോടതി ദേശീയ നിയമ സർവകലാശാലകളുടെ കൺസോർഷ്യത്തോട് വ്യാഴാഴ്ച നിർദ്ദേശിച്ചു. രാജ്യത്തെ നിയമവിദ്യാഭ്യാസത്തിന്റെ നിലവാരം മെച്ചപ്പെടുത്തുന്നതിനും ദേശീയ നിയമവിദ്യാലയങ്ങൾ തമ്മിലുള്ള മികച്ച ഏകോപനം സുഗമമാക്കുന്നതിനുമായാണ് 2017 ഓഗസ്റ്റ് 19-ന് ദേശീയ നിയമ സർവകലാശാലകളുടെ കൺസോർഷ്യം സ്ഥാപിതമായത്. അർഹരായ ഒരു വിദ്യാർത്ഥിയെയും പരീക്ഷ എഴുതുന്നതില്‍ നിന്ന് തടയരുതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി എസ് നരസിംഹവും അടങ്ങുന്ന ബെഞ്ച് പറഞ്ഞു. “വികലാംഗരായ ഒരു വിദ്യാർത്ഥിക്കും തുടർന്നുള്ള പരീക്ഷയിലേക്ക് പ്രവേശനം നിഷേധിക്കപ്പെടുന്നില്ലെന്നും 2016 ലെ വികലാംഗരുടെ അവകാശ നിയമത്തിന്റെ വ്യവസ്ഥകൾ കണക്കിലെടുത്ത് ന്യായമായ താമസ സൗകര്യവും ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കണമെന്നും ഞങ്ങൾ ഒന്നാം…

ശബരിമലയിലെ അടിസ്ഥാന സൗകര്യം: സർക്കാരിന്റെ സമ്പൂർണ പരാജയമാണെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാർ സമ്പൂർണ പരാജയമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ശബരിമലയ്ക്ക് 100 കോടി അനുവദിച്ചിട്ടും കേന്ദ്ര സർക്കാരിന്റെ സ്വദേശി ദർശൻ പദ്ധതി നടപ്പാക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു. കോടിക്കണക്കിന് ഭക്തർ ശബരിമല ദർശനത്തിന് എത്തുമെന്ന് അറിഞ്ഞിട്ടും ദേവസ്വം ബോർഡ് ഒരു സൗകര്യവും ഒരുക്കിയില്ലെന്ന് അദ്ദേഹം വിമർശിച്ചു. സന്നിധാനത്തും പമ്പയിലും ശുചിത്വം ഉറപ്പുവരുത്തുന്നതിലും സർക്കാർ കുറ്റകരമായ വീഴ്ചയാണ് വരുത്തിയിരിക്കുന്നത്. ഹോട്ടലുകാർ ഉൾപ്പെടെയുള്ള കച്ചവടക്കാർ അയ്യപ്പഭക്തരെ കൊള്ളയടിക്കുന്ന സ്ഥിതിയാണ്. ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയാണ് സര്‍ക്കാര്‍ എന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു. മാത്രമല്ല, കെഎസ്ആർടിസി സർവീസുകൾ ഭക്തരെ ചൂഷണം ചെയ്യാൻ വേണ്ടി മാത്രമുള്ളതാണ്. ഭക്തരെ കുത്തിനിറച്ച് ഒരുവിധത്തിലുള്ള മാനദണ്ഡങ്ങളും പാലിക്കാതെയാണ് കെഎസ്ആർടിസി സർവീസ് നടത്തുന്നത്. സൗകര്യങ്ങൾ ഒരുക്കുന്നതിൽ സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും വിവിധ വകുപ്പുകൾ പരാജയപ്പെട്ടെന്നും, ഇവര്‍ പരസ്പരം പഴിചാരി രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും…

രണ്ടു കുട്ടികളോടൊപ്പം പിതാവ് ആത്മഹത്യ ചെയ്യാന്‍ കിണറ്റില്‍ ചാടി; പിതാവ് മരിച്ചു; കുട്ടികളെ ബന്ധുക്കള്‍ രക്ഷപ്പെടുത്തി

തൃശൂർ: പിഞ്ചുകുട്ടികളുമായി കിണറ്റിൽ ചാടിയ പിതാവ് മരിച്ചു. തൃശൂർ കയ്പമംഗലം മൂന്നു പീടിക ബീച്ച് കോഓപ്പറേറ്റീവ് റോഡ് ഇല്ലത്ത്പറമ്പിൽ ഷിഹാബ് (35) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. നാലും രണ്ടരയും വയസ്സുള്ള കുട്ടികളുമായാണ് യുവാവ് കിണറ്റിൽ ചാടിയത്. കുട്ടികളെ ബന്ധുക്കൾ രക്ഷപ്പെടുത്തി. പോലീസും ഫയർഫോഴ്‌സും എത്തി അവശനിലയിലായ ഷിഹാബിനെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെന്ത്രാപ്പിന്നിയില്‍ ടൈൽസ് കട നടത്തുകയായിരുന്നു ഷിഹാബ്. സാമ്പത്തിക കാര്യങ്ങളെ ചൊല്ലി ഷിഹാബും ഭാര്യയും തമ്മിൽ വഴക്കിടാറുണ്ടായിരുന്നു എന്നു പറയുന്നു. ഇതേത്തുടർന്നുണ്ടായ പ്രകോപനമാണ് ഷിഹാബ് രണ്ട് കുട്ടികളെയും കൊണ്ട് വീടിന് സമീപത്തെ കിണറ്റിലേക്ക് ചാടിയത്.

വനിതാ നേതാവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച എംഎൽഎയ്ക്കും ഭാര്യയ്ക്കും എതിരെ കേസ്

ആലപ്പുഴ: വനിതാ നേതാവിനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച എൻസിപി നേതാവും കുട്ടനാട് എംഎൽഎയുമായ തോമസ് കെ തോമസിനും ഭാര്യ ഷേർളി തോമസിനും എതിരെ പോലീസ് കേസെടുത്തു. നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് നേതാവ് ആർബി ജിഷയെ ഇരുവരും ജാതിയുടെ പേരിൽ അധിക്ഷേപിച്ചെന്നാന് പരാതി. ജിഷ നൽകിയ പരാതിയിലാണ് നടപടി. പട്ടികജാതി പീഡന നിരോധന നിയമ പ്രകാരമാണ് ഇരുവർക്കുമെതിരെ കേസെടുത്തിരിക്കുന്നത്. തോമസിനെ ഒന്നാം പ്രതിയാക്കിയും ഭാര്യയെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്. അധിക്ഷേപിക്കുന്നതിന്റെ ദൃശ്യങ്ങൾ സഹിതമാണ് ജിഷ പോലീസിൽ പരാതി നൽകിയത്. ഡിസംബര്‍ 9-ന് ഹരിപ്പാട് നടന്ന എൻസിപി ഫണ്ട് ശേഖരണ യോഗത്തിനിടെ വാക്കേറ്റമുണ്ടായതാണ് പ്രശ്നത്തിന് തുടക്കം. യോഗത്തിനിടെ ജിഷയെ കാക്കയെപ്പോലെ കറുത്തവളാണെന്ന് പറഞ്ഞ് ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചു എന്ന് പരാതിയില്‍ പറഞ്ഞു.

ബിവറേജ് ഔട്ട് ലെറ്റ് കുത്തിത്തുറന്ന് വിദേശ മദ്യം മോഷ്ടിച്ച രണ്ടു പേരെ അറസ്റ്റ് ചെയ്തു

വർക്കല: ബിവറേജസ് ഔട്ട്‌ലെറ്റ് കുത്തിത്തുറന്ന് മോഷ്ടിച്ച സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കോട്ടമൂല സ്വദേശി അസിം (33), കോവൂർ സ്വദേശി അജിത്ത് (25) എന്നിവരെയാണ് വർക്കല പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെ ബിവറേജസ് ഔട്ട്‌ലെറ്റിന്റെ പൂട്ട് തകർത്ത് ഗ്രിൽ വളച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. ഔട്ട്‌ലെറ്റ് ജീവനക്കാര്‍ രാവിലെ ഓഫീസ് തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. ഇതോടെ മാനേജര്‍ വര്‍ക്കല പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ബീവറേജ് ഔട്ട്‌ലെറ്റിന്റെ ഇലക്ട്രിസിറ്റി കണക്ഷന്‍ വിച്ഛേദിച്ച ശേഷമാണ് പ്രതികള്‍ ഔട്ട്‌ലെറ്റിനുള്ളില്‍ കടന്നത്. ഏകദേശം 60,000 രൂപ വിലമതിക്കുന്ന 31 കുപ്പി വിദേശ മദ്യമാണ് സംഘം മോഷ്ടിച്ചത്. അകത്ത് കയറിയ മോഷ്ടാക്കൾ ലോക്കർ കുത്തിത്തുറന്ന് പണം അപഹരിക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇവര്‍ക്കെതിരെ അബ്കാരി നിയമപ്രകാരം പൊലീസ് കേസെടുത്തു. ഒളിവിൽ പോയ മറ്റൊരാളെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

ഹരിദ്വാറിൽ സ്കൂള്‍ മാനേജരുടെ മർദ്ദനത്തെ തുടർന്ന് മൂന്നാം ക്ലാസ് വിദ്യാർത്ഥി മരിച്ചു

ഹരിദ്വാർ : ഭഗവാൻപൂരില്‍ മൂന്നാം ക്ലാസ് വിദ്യാർത്ഥി സ്കൂള്‍ മാനേജരുടെ മർദ്ദനത്തെ തുടർന്ന് മരിച്ചു. റഹ്മാനിയ ഇന്റർ കോളേജ് സ്കൂള്‍ മാനേജരായ സീഷാൻ അലിയെ അറസ്റ്റ് ചെയ്തതായി സ്റ്റേഷൻ ഹൗസ് ഓഫീസർ (ഭഗവാൻപൂർ) രാജീവ് റൗത്തൻ പറഞ്ഞു. ക്ലാസ് മുറിയിൽ ബഹളം വെച്ച കുട്ടിയെ സീഷാൻ മർദ്ദിക്കുകയായിരുന്നു എന്നു പോലീസ് പറഞ്ഞു. കുട്ടിയെ ഉടൻ തന്നെ പ്രാദേശിക ആശുപത്രിയിൽ എത്തിക്കുകയും പിന്നീട് ചണ്ഡീഗഡിലെ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. എന്നാല്‍ അവിടെ വെച്ച് കുട്ടി മരിച്ചതായി എസ്എച്ച്ഒ പറഞ്ഞു. മാനേജർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ കുടുംബാംഗങ്ങളും ഗ്രാമവാസികളും ബുധനാഴ്ച കോളേജിന് പുറത്ത് പ്രകടനം നടത്തി. തുടർന്ന് വ്യാഴാഴ്ച മാനേജരെ അറസ്റ്റു ചെയ്തതായി റൗത്തൻ പറഞ്ഞു. സ്കൂളിലെ മൂന്ന് ഡസനോളം വിദ്യാർത്ഥികളുടെ മൊഴിയും ഇതുമായി ബന്ധപ്പെട്ട് എടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ 50-കാരിയെ നടുറോഡിൽ വെട്ടിക്കൊന്നു; കാമുകൻ കസ്റ്റഡിയിൽ

തിരുവനന്തപുരം: പേരൂർക്കടയിൽ യുവതിയെ നടുറോഡിൽ വെട്ടിക്കൊന്നു. വഴയില പെട്രോൾ പമ്പിന് സമീപം ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ക്രൂരമായ കൊലപാതകം നടന്നത്. നന്ദിയോട് സ്വദേശിനി സിന്ധു എന്ന 50കാരിയാണ് വെട്ടേറ്റ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ കാമുകൻ കൊല്ലം പത്തനാപുരം സ്വദേശി രാജേഷിനെ (46) പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 12 വർഷമായി രാജേഷും സിന്ധുവും ഒരുമിച്ചാണ് താമസിക്കുന്നത്. . ഇടയ്ക്കിടെ അവർക്കിടയിൽ പ്രശ്‌നങ്ങളുണ്ടാകാറുണ്ടെന്ന് അയല്‍‌വാസികള്‍ പറഞ്ഞു. കിളിമാനൂർ ജംക്‌ഷനു സമീപം സർബത്ത് കട നടത്തുന്നയാളാണ് രാജേഷ്. സിന്ധു ദിവസക്കൂലിക്ക് ജോലി ചെയ്യുന്നു. കഴിഞ്ഞ ഒരു മാസമായി സിന്ധുവിനോടു പിണങ്ങി രാജേഷ് പത്തനാപുരത്തുത്തുള്ള സഹോദരിയുടെ വീട്ടിലായിരുന്നു താമസം എന്നാണ് പോലീസ് പറയുന്നത്. ഇന്ന് രാവിലെ വഴയിലയിലെ പെട്രോൾ പമ്പിന് മുന്നിൽ വച്ച് കണ്ടുമുട്ടിയ ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും പ്രകോപിതനായ രാജേഷ് സിന്ധുവിനെ അക്രമിക്കുകയുമായിരുന്നു. രാ​ജേ​ഷ് കൈ​യിൽ…

നിയന്ത്രണങ്ങൾ നീക്കിയതോടെ കള്ളിപ്പാറ എൻജിനീയർമെട്ടില്‍ പ്ലാസ്റ്റിക് മാലിന്യം വീണ്ടും കുന്നുകൂടുന്നു

ഇടുക്കി: രണ്ടുമാസം മുമ്പ് നീലക്കുറിഞ്ഞി പൂത്തുലഞ്ഞ കള്ളിപ്പാറ എൻജിനീയർമെട്ടില്‍ വീണ്ടും പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞു. ഒക്‌ടോബർ ഏഴ് മുതൽ ഒന്നര മാസത്തോളം ലക്ഷക്കണക്കിന് സന്ദർശകർ എത്തിയ എൻജിനീയർമെട്ടില്‍ നിന്ന് കഴിഞ്ഞ മാസം ശാന്തൻപാറ പഞ്ചായത്ത് ഹരിത കർമ സേന 3 ടൺ പ്ലാസ്റ്റിക് മാലിന്യം നീക്കം ചെയ്‌തു. നീലക്കുറിഞ്ഞി വസന്തം കഴിഞ്ഞിട്ടും നിരവധി സഞ്ചാരികൾ ഇവിടെയെത്തുന്നുണ്ട്. ഇവരിൽ പലരും ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും കവറുകളും അലക്ഷ്യമായി വലിച്ചെറിയുന്നതാണ് ഇപ്പോഴത്തെ മാലിന്യ പ്രശ്‌നത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. എൻജിനീയർമെറ്റിലേക്കുള്ള സന്ദർശന നിയന്ത്രണം മാറ്റിയതോടെ ഇവിടെ വീണ്ടും മാലിന്യം ഉണ്ടെന്ന് ശാന്തൻപാറ പഞ്ചായത്ത് അറിയിച്ചു. ഉടൻ തന്നെ ഇവ നീക്കാൻ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡൻറ് ലിജു വർഗീസ് പറഞ്ഞു. നീലക്കുറിഞ്ഞിപ്പൂക്കൾ കൊഴിഞ്ഞെങ്കിലും മലനിരകളുടെ ഭംഗി ആസ്വദിക്കാൻ എത്തുന്ന സഞ്ചാരികൾ നിക്ഷേപിക്കുന്ന മാലിന്യങ്ങൾ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് സൃഷ്‌ടിക്കുന്നത്.

വിവാഹ ദിവസം മദ്യപിച്ചെത്തിയ വരനെ വിവാഹം കഴിക്കാന്‍ യുവതി വിസമ്മതിച്ചു

ഉന്നാവോ : ഉന്നാവോയിലെ സഫിപൂരില്‍ വിവാഹത്തിന് വരൻ മദ്യപിച്ചെത്തിയതിനെത്തുടര്‍ന്ന് വിവാഹം കഴിക്കാൻ വധു വിസമ്മതിച്ചു. യുവതിയും കാൺപൂർ സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം നടക്കേണ്ടിയിരുന്ന വേദിയിലായിരുന്നു സംഭവം. ‘ബറാത്ത്’ എത്തിയപ്പോൾ, മാലയിടൽ ചടങ്ങിനായി വരൻ മദ്യപിച്ച നിലയിലാണ് സ്റ്റേജിലേക്ക് കയറിയത്. എന്നാല്‍, ഇയാളുടെ അവസ്ഥ കണ്ട വധു വിവാഹം കഴിക്കാൻ വിസമ്മതിച്ച് വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. ഇരുകുടുംബത്തിലെയും അംഗങ്ങൾ യുവതിയെ വിശ്വസിപ്പിക്കാൻ ശ്രമിച്ചെങ്കിലും യുവതി സമ്മതിച്ചില്ല, “സ്വന്തം വിവാഹദിനത്തിൽ മദ്യത്തിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയാത്ത ഒരാളുടെ ഭാവി എന്തായിരിക്കും” എന്നാണ് യുവതി തിരിച്ചു ചോദിച്ചത്. പ്രശ്‌നം പോലീസ് സ്‌റ്റേഷനിലെത്തി. വിവാഹത്തിന് മുമ്പുള്ള ചടങ്ങുകളിൽ കൈമാറ്റം ചെയ്ത പണവും വിലപിടിപ്പുള്ള വസ്തുക്കളും തിരികെ നൽകാൻ ഇരുകൂട്ടരും സമ്മതിച്ചു. ഇരുവിഭാഗവും തമ്മിൽ ഒത്തുതീർപ്പുണ്ടാക്കിയതായി സ്റ്റേഷൻ ഹൗസ് ഓഫീസർ സഫിപൂർ അവനീഷ് സിംഗ് പറഞ്ഞു. നേരത്തെ പരസ്പരം കൈമാറിയ സമ്മാനങ്ങൾ തിരികെ…

വർണാഭമായ ചടങ്ങിൽ എക്കോ അവാർഡ് ജോര്‍ജ് ജോണ്‍ കല്ലൂരിന് സമ്മാനിച്ചു

ന്യൂയോര്‍ക്ക്: ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടന ‘എക്കോ’യുടെ ECHO (Enhance Community through Harmonious Outreach) ഹ്യൂമാനിറ്റേറിയന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് ജെറിക്കോയിലെ കൊട്ടിലിയൻ റെസ്റ്റാറെന്റിൽ നടന്ന വർണാഭമായ ചടങ്ങിൽ വെസ്റ്ചെസ്റ്ററിൽ നിന്നുള്ള പ്രമുഖ സംരംഭകൻ ജോര്‍ജ് ജോണ്‍ കല്ലൂരിന് സമ്മാനിച്ചു. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത നടനും നിര്‍മാതാവും ജീവകാരുണ്യ പ്രവര്‍ത്തകനുമായ സ്റ്റീഫന്‍ ബാള്‍ഡ് വിന്‍ എക്കോയുടെ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഠം പ്രശംസിച്ചു. അവാര്‍ഡ് ജേതാവിനേയും അദ്ദേഹം നിര്‍ലോപം പ്രശംസിച്ചു. എക്കോ എന്നത് ഊര്‍ജത്തിന്റെ സ്രോതസാണ്. ശബ്ദം പുറത്തേക്ക് പോകുന്നു. അത് പ്രതിധ്വനിയായി തിരിച്ചുവരുന്നു. ഇതു തന്നെയാണ് മറ്റുള്ളവരെ സഹായിക്കുമ്പോഴും സംഭവിക്കുന്നത്- കൊല്ലപ്പെട്ട മിഷനറി ഗ്രഹാം സ്റ്റെയിൻസ് ആയി സിനിമയിൽ വേഷമിട്ടിട്ടുള്ള ബാൾഡ്വിൻ പറഞ്ഞു.  ലോംഗ് ഐലന്റില്‍ ഈ ചടങ്ങ് നടക്കുന്നതില്‍ സന്തോഷമുണ്ട്. ലോംഗ് ഐലൻഡിലെ മസപേക്വയില്‍ തന്റെ പിതാവ് 35 വര്‍ഷം സ്‌കൂള്‍ ടീച്ചറായിരുന്നു.…