ന്യൂയോർക്ക് : കലാരംഗത്ത് വിജയകരമായ മുപ്പത് വർഷം പിന്നിടുന്ന പ്രശസ്ത കലാകാരൻ കലാഭവൻ ജയൻ മിമിക്സ് വൺമാൻ ഷോയുമായ് വീണ്ടും അമേരിക്കൻ മലയാളികളുടെ മുൻപിൽ എത്തുകയാണ്. മിമിക്സിനൊപ്പം നാടൻപാട്ടും, സിനിമാ ഗാനങ്ങളും,സമകാലിക വിഷയങ്ങളുടെ നർമ്മാവിഷ്കാരമായ ചാക്യാർകൂത്തും ഉൾപെടുത്തി പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന രീതിയിലാണ് പ്രോഗ്രാം ഒരുക്കിയിരിക്കുന്നത് ഈ മാസം ജൂൺ18 മുതൽ അമ്മേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ പ്രോഗ്രാം അവതരിപ്പിക്കും. കലാരംഗത്തെ സമഗ്ര സംഭാവനയ്ക്ക് അമൃത ചാനൽ എക്സലന്റ് അവാർഡ് (funs upon a time) തുടങ്ങി ഒട്ടേറെ അംഗീകാരങ്ങൾ ഈ കലാകാരനെ തേടിയെത്തിയിട്ടുണ്ട് ചലച്ചിത്ര രംഗത്തെ അതുല്ല്യ പ്രതിഭ കലാഭവൻ മണിയോടൊത്ത് അദ്ദേഹത്തിന്റെ കലാരംഗത്തെ തുടക്കകാലം മുതൽ ദീർഘനാൾ പ്രോഗ്രാം അവതരിപ്പിച്ചിട്ടുളള കലാഭവൻ ജയൻ ജഗതി ശ്രീകുമാർ,ഇന്നസെന്റ് സലിംകുമാർ, എൻ.എഫ്. വർഗ്ഗീസ്,ദിലീപ്,നാദിർഷ,ഹരിശ്രീ അശോകൻ,സാജു കൊടിയൻ, അബി തുടങ്ങി ഓട്ടേറെ പ്രമുഖർക്കൊപ്പം വേദികളിൽ പങ്കെടുത്തിട്ടുണ്ട്. ഏഷ്യാനെറ്റ്,കൈരളി,ഫ്ലവേഴ്സ് കോമഡി ഉത്സവം, അമൃത…
Year: 2022
ഉക്രെയ്‌നിന് ‘കൂടുതൽ കനത്ത ആയുധങ്ങൾ’ വേണമെന്ന് നേറ്റോ മേധാവി
ഹേഗ്: രാജ്യത്തിന്റെ കിഴക്ക് ഭാഗത്ത് റഷ്യയുടെ മുന്നേറ്റത്തിനെതിരെ പോരാടുന്ന ഉക്രെയ്‌നിന് പാശ്ചാത്യ രാജ്യങ്ങൾ കൂടുതൽ കനത്ത ആയുധങ്ങൾ അയയ്ക്കണമെന്ന് നേറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടൻബെർഗ് പറഞ്ഞു. ഒരു പ്രധാന ഉച്ചകോടിക്ക് മുന്നോടിയായി ഏഴ് യൂറോപ്യൻ നേറ്റോ സഖ്യകക്ഷികളുടെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം ഹേഗിൽ നടന്ന പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സ്റ്റോൾട്ടൻബർഗ്. നേറ്റോ ഇതിനകം തന്നെ ഡെലിവറികൾ വേഗത്തിലാക്കുകയാണെന്നും കനത്ത ആയുധങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ പിന്തുണ ഏകോപിപ്പിക്കുന്നതിന് ഉദ്യോഗസ്ഥർ ബുധനാഴ്ച ബ്രസൽസിൽ യോഗം ചേരുമെന്നും സ്റ്റോൾട്ടൻബർഗ് പറഞ്ഞു. കാരണം, ക്രൂരമായ റഷ്യൻ അധിനിവേശത്തിനെതിരെ നിലകൊള്ളാൻ ഉക്രെയിന്‍ ആ ആയുധങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. മോസ്‌കോയുടെ സേനയെ പിന്നോട്ട് നീക്കണമെന്ന് കൈവ് പറയുന്ന ആയുധങ്ങൾ വിതരണം ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് ചില യൂറോപ്യൻ നേതാക്കളെ വിമർശിച്ച് ഉക്രെയ്ൻ പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് കനത്ത ആയുധങ്ങൾക്കായി ആവർത്തിച്ച് യാചിച്ചു. ജൂൺ…
ടെക്‌സസ്സില്‍ ഡമോക്രാറ്റിക് യു.എസ്. ഹൗസ് സീറ്റില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിക്ക് അട്ടിമറി വിജയം
സൗത്ത് ടെക്‌സസ്: റിപ്പബ്ലിക്കന്‍ സംസ്ഥാനമായി അറിയപ്പെടുന്ന ടെക്‌സസ്സില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിക്ക് സ്വാധീനം ഉണ്ടായിരുന്ന 34 ഡിസ്ട്രിക്റ്റ് യു.എസ്. ഹൗസ് സീറ്റില്‍ ഒഴിവു വന്ന സ്ഥാനത്തേക്ക് ഇന്നു നടന്ന തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് പാര്‍ട്ടിയുടെ ശക്തനായ നേതാവ് ഡാന്‍ സാഞ്ചസ്സിനെ പരാജയപ്പെടുത്തി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മെയ്‌റാ ഫ്‌ളോറല്‍സ് അട്ടിമറി വിജയം നേടി. 2020ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബൈഡന്‍ നാല് ശതമാനം പോയിന്റുകള്‍ നേടി ഇവിടെ നിന്നും വിജയിച്ചിരുന്നു. ഹിസ്പാനില്‍ വോട്ടര്‍മാര്‍ക്ക് സ്വാധീനം ഉള്ള സീറ്റായിരുന്നു ഇവിടെ നിന്നും ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി വിന്‍സന്റി ഗൊണ്‍സാലസ് ആണ് യു.എസ്. ഹൗസിലേക്ക് വിജയിച്ചത്. അദ്ദേഹം രാജിവെച്ച ഒഴിവിലാണ് അടുത്ത പൊതു തിരഞ്ഞെടുപ്പിന് മുമ്പ് മറ്റൊരു തിരഞ്ഞെടുപ്പിന് സാഹചര്യം ഒരുങ്ങിയത്. വോട്ടെണ്ണലിന്റെ ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ടനുസരിച്ചു പോള്‍ ചെയ്ത വോട്ടിന്റെ 50.98%(14780) വോട്ടുകള്‍ നേടി മെയ്‌റ വിജയം ഉറപ്പിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍്തഥി (ഡമോക്രാറ്റ്) ഡാന്‍ സാഞ്ചസിന്…
ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഓഫീസര്‍ കുത്തേറ്റ് മരിച്ചു
ബ്രോംഗ്സ് (ന്യൂയോര്‍ക്ക്) : ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഓഫീസര്‍ അരിയാന റെയ്സ് ഗോമസിനെ (31) താമസ സ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കുടുംബകലഹമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ജൂണ്‍ 13 രാവിലെ 9 ന് ലഭിച്ച സന്ദേശമനുസരിച്ചാണ് പോലീസ് സംഭവ സ്ഥലത്തെത്തിയത്. പരിശോധനയില്‍ പോലീസ് ഓഫീസര്‍ അരിയാന ശരീരത്തില്‍ നിരവധി കുത്തുകളേറ്റ് അബോധാവസ്ഥയില്‍ കിടക്കുന്നത് കണ്ടെത്തി . പ്രാഥമിക ചികിത്സ നല്‍കിയെങ്കിലും സംഭവസ്ഥലത്ത് വച്ച് തന്നെ അരിയാന മരിച്ചതായി പോലീസ് അറിയിച്ചു . അരിയാനയെ കുത്തി എന്ന് പറയപ്പെടുന്ന ഇവരുടെ മുന്‍ ഭര്‍ത്താവ് അര്‍ജനിസ് ബേസ് (34) അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ഹാജരായി കീഴടങ്ങിയതായും ബ്രോണ്‍സ് പോലീസ് അറിയിച്ചു . ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്നും തര്‍ക്കിക്കുന്ന ശബ്ദം കേട്ടതായി സമീപവാസികള്‍ പറയുന്നു. മൂന്നു വയസ്സുള്ള ഇവരുടെ കുട്ടി സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ല. ഒരിക്കല്‍…
നിഖിതാ മേനോന്റെ ഭരതനാട്യം അരങ്ങേറ്റം ശ്രദ്ധേയമായി
ഹൂസ്റ്റൺ: ഇന്ത്യൻ ക്ലാസിക്കൽ നൃത്തരൂപങ്ങളായ “ഭരതനാട്യത്തോടും” “മോഹിനിയാട്ടത്തോടും” അടങ്ങാത്ത അഭിനിവേശം; 5 – മത്തെ വയസ് മുതൽ തുടങ്ങിയ നൃത്ത പഠനവും കഠിന പരിശീലനവും; ഇന്ത്യൻ ക്ലാസിക്കൽ നൃത്തവേദിയിൽ പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത പ്രശസ്തയായ ഗുരു കലാശ്രീ ഡോ. സുനന്ദ നായരുടെ കീഴിൽ 8 വർഷത്തെ പരിശീലനം; ഈ ഗുരുവിന്റെ ശിഷ്യയായ നിഖിത മേനോന്റെ അരങ്ങേറ്റം കാണികളായ നൂറു കണക്കിന് അതിഥികൾക്ക് ആനന്ദത്തിന്റെ വിസ്മയാനുഭവങ്ങൾ പകർന്നു നൽകി. പെയർലാൻഡിൽ ശ്രീ മീനാക്ഷി ദേവസ്ഥാനം കല്യാണ മണ്ഡപത്തിൽ ജൂൺ 12 നു ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് ആരംഭിച്ച് ഏകദേശം 3 മണിക്കൂറോളം നീണ്ടു നിന്ന നടന വിസ്മയം. സർവ്വ ഐശ്വര്യങ്ങൾക്കും കാരണഭൂതനായ ഈശ്വരനെയും ഗുരുവിനെയും സദസ്സിനെയും വണങ്ങി പുഷ്പങ്ങൾ അർപ്പിയ്ക്കുന്ന “അമൃത വർഷിണി പുഷ്പാഞ്ജലി” യോടുകൂടിയായിരുന്നു അരങ്ങേറ്റം തുടക്കം കുറിച്ചത്. ‘അമൃതവർഷിണി’ രാഗത്തിൽ ‘ആദി’ താളത്തിൽ ജി. ശ്രീകാന്ത്…
Zee & Give India launch ‘Born to Shine’ scholarship to give wings to young art prodigies
Kochi: It’s never easy to excavate diamonds out of coal mines. In a country of 1.3 billion people, spotting young talent and nurturing it is equally difficult. This is where Zee CSR and Give India have come together for ‘Born to Shine’ initiative – a launchpad for talented budding child artists. The initiative seeks to make a difference by recognising young talent in Indian art forms and providing scholarships to help them shine. The scholarship is a way of empowering girls and attempting to revive Indian art forms. India, as…
കോവിഡ്-19: സംസ്ഥാനത്ത് രോഗബാധ വര്‍ദ്ധിക്കുന്നു; പ്രതിദിനം മൂവ്വായിരത്തിലേറെ രോഗികള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ്-19 പ്രതിദിനം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ന് (ജൂണ്‍ 14) 3488 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂന്നു മരണവരും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എറണാകുളം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 987 പേര്‍ക്കാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം ജില്ലകളിലും രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. തിരുവനന്തപുരത്ത് 620 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നര മാസത്തിനു ശേഷമാണ് സംസ്ഥാനത്തെ കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം 3000ന് മുകളിലെത്തുന്നത്. ഫെബ്രുവരി 26നായിരുന്നു അവസാനമായി കൊവിഡ് രോഗികളുടെ എണ്ണം 3000ന് മുകളില്‍ റിപ്പോര്‍ട്ട് ചെയ്തത്. മെയ് മാസം അവസാനം മുതല്‍ സംസ്ഥാനത്ത് കൊവിഡ് വ്യാപനത്തിന്‍റെ തോത് വര്‍ധിച്ചിരുന്നു. ജൂണ്‍ ആദ്യവാരം പിന്നിട്ടപ്പോള്‍ തന്നെ പ്രതിദിന രോഗികളുടെ എണ്ണം 2000 കടന്നിരുന്നു. നിലവില്‍ 3000 കൂടി കടന്ന കൊവിഡ് കണക്കുകള്‍ നല്‍കുന്ന സൂചന സംസ്ഥാനത്ത് നിശബ്‌ദമായി കൊവിഡ്…
കർശനമായ നിയമങ്ങളുണ്ടായിട്ടും ഇന്ത്യയിലെ തിരഞ്ഞെടുപ്പുകളും കൂറുമാറ്റങ്ങളും ഒരുമിച്ച് നടക്കുന്നു
രാജ്യത്ത് കൂറുമാറ്റ വിരുദ്ധ നിയമങ്ങൾ കർശനമാക്കിയിട്ടും തിരഞ്ഞെടുപ്പുകളും കൂറുമാറ്റങ്ങളും ഒരുമിച്ചാണ് നടക്കുന്നത്. നിയമനിർമ്മാതാക്കളെ പണവും സ്ഥാനവും മോഹിപ്പിക്കുന്നതിനാൽ നിയമം ഫലപ്രദമല്ലെന്ന് തെളിയിക്കുന്നു. നിയമനിർമ്മാതാക്കൾ നിയമങ്ങൾക്കു ചുററും, തങ്ങളുടെ നേട്ടത്തിനായുള്ള പഴുതുകൾ കണ്ടെത്തി, അവയെ ധിക്കരിക്കുന്നു. കഴിഞ്ഞയാഴ്ച നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പിൽ രാജസ്ഥാനിലെ ബിജെപി നിയമസഭാംഗം ശോഭറാണി ഖുശ്‌വാഹ, കോൺഗ്രസിന്റെ ഹരിയാന എംഎൽഎ കുൽദീപ് ബിഷ്‌നോയ്, കർണാടകയിൽ നിന്നുള്ള ജെഡി(എസ്) എംഎൽഎ ശ്രീനിവാസ് ഗൗഡ എന്നിവർ മികച്ച ഉദാഹരണങ്ങളാണ്. കൂറുമാറ്റ വിരുദ്ധ നിയമങ്ങൾ കർശനമാക്കിയിട്ടും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ പോലും ക്രോസ് വോട്ടിംഗ് നടക്കുന്നു. ഈ പഴുതുകൾ തിരുത്താൻ കൂറുമാറ്റ നിരോധന നിയമം ഭേദഗതി ചെയ്യണമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു. കൂറുമാറ്റ വിരുദ്ധ കേസുകളിൽ സ്പീക്കറോ രാജ്യസഭാ ചെയർമാനോ തീരുമാനമെടുക്കേണ്ട സമയപരിധി സംബന്ധിച്ച് വ്യക്തതയില്ലെന്ന് രാജ്യസഭാ ചെയർമാൻ കൂടിയായ നായിഡു പറഞ്ഞു. “കൂറുമാറ്റ…
അന്തരിച്ച കാമുകനെ ഓർത്ത് വികാരാധീനയായി റിയ ചക്രവര്‍ത്തി
എല്ലാ ആരാധകർക്കൊപ്പം, ബോളിവുഡ് ലോകത്തെ എല്ലാ സെലിബ്രിറ്റികളും അന്തരിച്ച നടൻ സുശാന്ത് സിംഗ് രജ്പുതിനെ ഈ ദിവസം, അതായത് ജൂൺ 14 ന് സ്മരിക്കുന്ന തിരക്കിലാണ്. അതിനിടെ, നടന്റെ കാമുകി റിയ ചക്രവർത്തിയും സുശാന്ത് സിംഗ് രജ്പുത്തിനെ അനുസ്മരിക്കുന്നു. ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത് ഇന്ന് ഈ ലോകത്ത് ജീവിച്ചിരിപ്പില്ലെങ്കിലും, അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങൾ ഇപ്പോഴും നമ്മുടെ ഇടയിൽ ജീവിക്കുന്നു. നടൻ സുശാന്ത് സിംഗ് രാജ്പുത് ഇന്നേക്ക് കൃത്യം 2 വർഷം മുമ്പ്, അതായത് 2020 ജൂൺ 14 നാണ് അന്തരിച്ചത്. അന്നുമുതൽ ഇന്നുവരെ സുശാന്ത് സിംഗ് രാജ്പുത്തുമായി ബന്ധപ്പെട്ട കേസ് ഒരു ദുരൂഹമായി നിലകൊള്ളുകയാണ്. അതേസമയം, സുശാന്ത് സിംഗ് രാജ്പുത്തിന്റെ കാമുകിയായിരുന്ന റിയ ചക്രവർത്തിയും ഈ ദിവസം അദ്ദേഹവുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടു. “എല്ലാ ദിവസവും നിന്നെ മിസ് ചെയ്യുന്നു, എല്ലാ…
ഭാര്യ കിരണ്‍ ഖേറിന് ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ അതുല്യമായ ജന്മദിനാശംസ
ബോളിവുഡിലെ മുതിർന്ന നടിയും ലോക്‌സഭാംഗവുമായ കിരൺ ഖേർ ഇന്ന് തന്റെ 70-ാം ജന്മദിനം ആഘോഷിക്കുകയാണ്. ഈ പ്രത്യേക അവസരത്തിൽ, അവരുടെ ഭർത്താവും ബോളിവുഡ് നടനുമായ അനുപം ഖേർ ഒരു പ്രത്യേക സന്ദേശവുമായി ജന്മദിനാശംസകള്‍ നേർന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘കൂ’യിൽ കാണാത്ത ചില ചിത്രങ്ങളാണ് അനുപം ഖേർ പങ്കുവെച്ചത്. സ്‌നേഹനിധിയായ ഭാര്യ കിരൺ ഖേറിനോട് തന്റെ സ്‌നേഹം അദ്ദേഹം പ്രകടിപ്പിക്കുകയും, എത്രയും വേഗം പരിഹരിക്കാൻ ആഗ്രഹിക്കുന്ന തന്റെ പ്രശ്നത്തെക്കുറിച്ചും അദ്ദേഹം പോസ്റ്റിൽ പറഞ്ഞിട്ടുണ്ട്. “എന്റെ പ്രിയപ്പെട്ട കിരൺ…. ജന്മദിനാശംസകൾ. ലോകത്തിന്റെ എല്ലാ സന്തോഷങ്ങളും ദൈവം നിങ്ങളില്‍ ചൊരിയട്ടേ.. നിങ്ങൾ ദീർഘവും ആരോഗ്യകരവും സന്തുഷ്ടവുമായ ജീവിതം നയിക്കട്ടെ….. നിങ്ങളുടെ ജീവിതം എപ്പോഴും ഇതുപോലെ ചിരിച്ചുകൊണ്ടേയിരിക്കട്ടെ….. ദൈവം സൃഷ്ടിച്ച ഏറ്റവും പ്രത്യേക വ്യക്തിയാണ് നിങ്ങൾ… വർഷങ്ങളായി ചണ്ഡീഗഡിലെ ജനങ്ങളെ സേവിക്കുന്നു. എത്രയും പെട്ടെന്ന് സിക്കന്ദറിന്റെ വിവാഹം നടക്കാന്‍ ദൈവം അനുഗ്രഹിക്കട്ടെ….…
