കടന്നു പോയത് ഒരു നൂറു വർഷത്തെ ചരിത്രം നിറച്ച ഓർമ്മകൾ. കാഞ്ഞിരപ്പള്ളി പാലമ്പ്ര പാറേക്കാട്ട് മോളൊപ്പറമ്പിൽ എം വി വർക്കി ( കുഞ്ഞൂട്ടി ) അന്തരിച്ചു, നൂറു വയസായിരുന്നു, വിട വാങ്ങിയത് ശതകവാർഷികം ആഘോഷിച്ചു ദിവസങ്ങൾ പിന്നിടുമ്പോൾ. കാഞ്ഞിരപ്പള്ളിയിലെ ആദ്യ കാല കുടിയേറ്റകുടുംബങ്ങളിലൊന്നായിരുന്നു അദ്ദേഹത്തിന്റെത്, സമൂഹത്തിന്റെയും നാടിന്റെയും വികസനത്തിനും അഭിവൃദ്ധിക്ക് വേണ്ടിയും നിലകൊള്ളുകയും സമൂഹത്തിൽ അതിനു വേണ്ടി വ്യക്തമായി ഇടപെടലുകൾ നടത്തുകയും ചെയ്തിരുന്ന ഒരു മഹദ് വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹം. കുടിയേറ്റ കാലം മുതൽക്കു തന്നെ നാടിനാവശ്യമായ സംവിധാനങ്ങൾ, സ്ഥാപനങ്ങളടക്കം ഉയർത്തിക്കൊണ്ടു വരുന്നതിലും നേതൃത്വം കൊടുത്തിരുന്ന സർവ സമ്മതനായിരുന്നു നാട്ടുകാരുടെ കുഞ്ഞൂട്ടിച്ചേട്ടൻ. അദ്ദേഹത്തിൻറെ 12 മക്കളിൽ മൂന്നാമത്തെ മകൻ ബേബിച്ചന്റെ മകനാണ് ഫോമയുടെ മുൻ ജനറൽ സെക്രട്ടറിയും കേരളാ അസോസിയേഷൻ ഓഫ് ന്യൂജേഴ്‌സിയുടെ മുൻ പ്രസിഡന്റുമായ ജിബി തോമസ് മോളൊപ്പറമ്പിൽ. മക്കൾക്കും കൊച്ചുമക്കൾക്കുമടക്കം പിന്‍തലമുറയ്ക്ക് ഒരു മാർഗദർശിയും അഭിമാനവുമായിരുന്നു…
Year: 2022
മാരക പ്രഹരശേഷിയുള്ള തോക്കുകളുടെ വില്പന നിരോധിക്കണം: ബൈഡന്‍
വാഷിംഗ്ടണ്‍: കഴിഞ്ഞ മൂന്നാഴ്ചയായി അമേരിക്കയില്‍ നടന്ന മാസ് ഷൂട്ടിംഗില്‍ ഉപയോഗിക്കപ്പെട്ട മാരക പ്രഹരശേഷിയുള്ള തോക്കുകളുടെ വില്പന നിരോധിക്കണമെന്ന് വൈറ്റ് ഹൗസില്‍ നിന്നും രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രസിഡന്റ് ബൈഡന്‍ അഭ്യര്‍ത്ഥിച്ചു. ഇതിനാവശ്യമായ നിയമനിര്‍മ്മാണം നടത്തുന്നതിന് ലൊ മേക്കേഴ്‌സ് തയ്യാറാകണമെന്നും പ്രസിഡന്റ് പറഞ്ഞു. തോക്കിനോടൊപ്പം ഹൈ കപ്പാസിറ്റി മാഗസിന്‍ വില്പനയും നിരോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഹാന്‍ഡ്ഗണ്‍ നിരോധിക്കണമെന്ന ആവശ്യത്തോട് വൈറ്റ് ഹൗസ് നേരത്തെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. കൊളംബയ്ന്‍, സാന്റിഹുക്ക്, ചാള്‍സട്ടണ്‍, ഒര്‍ലാന്റൊ, ലാസ് വേഗസ്, പാര്‍ക്ക്‌ലാന്റ് വെടിവെപ്പുകള്‍ക്കുശേഷം ഒന്നും നടന്നില്ല. എന്നാല്‍ ഇപ്പോള്‍ തന്നെ ഒരു കൃത്യത ഇതിനാവശ്യമാണ്. വൈററ് ഹൗസില്‍ നിന്നും 17 മിനിട്ട് നടന്ന പ്രസംഗത്തില്‍ ബൈഡന്‍ അസന്നിഗ്ദധമായി പ്രഖ്യാപിച്ചു. മാരകശേഷിയുളള തോക്കുകളുടെ വില്പന നിരോധിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് അംഗീകരിക്കുന്നില്ലെങ്കില്‍ ഗണ്‍ വില്പന നടത്തുന്ന പ്രായം 18 ല്‍ നിന്നും 21 ലേക്ക് ഉയര്‍ത്തണമെന്ന് ബൈഡന്‍…
പ്രമുഖ വാര്‍ത്താ വിതരണ സ്ഥാപനമായ ദിഗ്പൂ ന്യൂസും ഖലീജ് ടൈംസും തമ്മിൽ ധാരണ
ലോകമെമ്പാടുമുള്ള പ്രഗത്ഭരായ ഇന്ത്യന്‍ പ്രതിഭകളെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനുമായി ശ്രമങ്ങളുടെ ഭാഗമായി രാജ്യത്തെ പ്രമുഖ പി.ആര്‍ വാര്‍ത്താ വിതരണ കമ്പനിയായ ദിഗ്പൂ ന്യൂസ് നെറ്റ്‌വര്‍ക്ക് യു.എ.ഇ ആസ്ഥാനമായുള്ള പ്രമുഖ മാധ്യമഗ്രൂപ്പായ ഖലീജ് ടൈംസുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടു. മൂന്ന് വര്‍ഷത്തേക്കാണ് ഇരു കമ്പനികളും തമ്മില്‍ സഹവര്‍ത്തിത്തം ഉറപ്പാക്കിയിരിക്കുന്നത്. ഈ ധാരണ പ്രകാരം ദിഗ്പൂ ന്യൂസിന് വാര്‍ത്തകൾ, ബിസിനസ് സംബന്ധമായ വാര്‍ത്തകള്‍, വാര്‍ത്താക്കുറിപ്പുകള്‍ എന്നിവ ഖലീജ് ടൈംസിലും അവരുടെ ഗ്രൂപ്പ് പ്രസാധകരായ സിറ്റി ടൈംസ്, ബസ് ഓണ്‍, ഇന്‍സ്പയേര്‍ഡ് ലിംവിംഗ് എന്നിവയിലും പ്രസിദ്ധീകരിക്കാന്‍ സാധ്യമാകും. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ ഫണ്ടിംഗ് അവസരങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഈ കൂട്ടായ്മ വേദി ഒരുക്കും. നിലവില്‍ യൂറോപ്യന്‍ കമ്പനികള്‍ യു.എ.ഇ, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, ഇറാന്‍ തുടങ്ങിയ പശ്ചിമേഷ്യന്‍ രാജ്യങ്ങളിലാണ് ഏറ്റവുമധികം ഫണ്ടിംഗ് അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നത്. ഈ രാജ്യങ്ങളിലെല്ലാം തന്നെ ഇന്ത്യന്‍ കമ്പനികള്‍ക്കും തങ്ങളുടെ…
കാലാവസ്ഥാ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും ധാരണാപത്രത്തിൽ ഒപ്പുവച്ചു
സ്റ്റോക്ക്‌ഹോം: പാരിസ്ഥിതിക-കാലാവസ്ഥാ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയും കാനഡയും ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ചു. കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, സംരക്ഷണം എന്നിവയിൽ ഉഭയകക്ഷി സഹകരണം വിപുലീകരിക്കുന്നതിനായി ഇന്ത്യയുടെ പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി ഭൂപേന്ദർ യാദവും കാനഡയിലെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രി സ്റ്റീവൻ ഗിൽബോൾട്ടും വ്യാഴാഴ്ചയാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. ധാരണാപത്രത്തിന്റെ നിബന്ധനകൾ പ്രകാരം, പുനരുപയോഗ ഊർജ ശേഷി വർധിപ്പിക്കുക, ഘനവ്യവസായങ്ങൾ ഡീകാർബണൈസ് ചെയ്യുക, പ്ലാസ്റ്റിക് മലിനീകരണം കുറയ്ക്കുക, രാസ സുരക്ഷ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ വിവിധ മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കാനും വിവരങ്ങളും വൈദഗ്ധ്യവും പങ്കിടാനും പരസ്പരം ലക്ഷ്യങ്ങളെ പിന്തുണയ്ക്കാനും ഇരു രാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്. സാമ്പത്തിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമുള്ള അവസരങ്ങൾ നൽകുന്ന ദീർഘകാല പരിഹാരങ്ങൾ വികസിപ്പിച്ചുകൊണ്ട് തങ്ങളുടെ കാലാവസ്ഥയും പാരിസ്ഥിതിക ലക്ഷ്യങ്ങളും കൈവരിക്കുന്നതിന് പരസ്പരം സഹായിക്കാൻ ഇരു രാജ്യങ്ങളും പ്രതിജ്ഞാബദ്ധരാണ്. ജല-മാലിന്യ സംസ്‌കരണ സംവിധാനങ്ങൾ, ശുദ്ധമായ ഹൈഡ്രജൻ,…
കാലിഫോര്‍ണിയ അലമെഡ കൗണ്ടിയില്‍ മാസ്‌ക്ക് പുനഃസ്ഥാപിക്കുന്നു
അലമെഡ (കാലിഫോര്‍ണിയ): കൊറോണ വൈറസ് വ്യാപകമായ സാഹചര്യത്തില്‍ കാലിഫോര്‍ണിയ അലമെഡ കൗണ്ടിയില്‍ മാസ്‌ക്ക് പുനഃസ്ഥാപിക്കുന്നതിന് തീരുമാനമായി. ജൂണ്‍ 3 വെള്ളിയാഴ്ചയാണ് ഈ ഉത്തരവ് പ്രാബല്യത്തില്‍ വരുന്നത്. കാലിഫോര്‍ണിയ സംസ്ഥാനത്തു ആദ്യമായി മാസ്‌ക് മാന്‍ഡേറ്റ് നടപ്പാക്കുന്ന ആ്ദ്യ കൗണ്ടിയാണിത്. അലമെഡ കൗണ്ടിയില്‍ കോവിഡ് 19 രോഗികളുടെ എണ്ണവും, ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ചു വരികയാണെന്ന് കൗണ്ടി ഹെല്‍ത്ത് ഓഫീസര്‍ ഡോ.നിക്കളസ് മോസ് ഒരു പ്രസ്താവനയില്‍ പറയുന്നു. ഇപ്പോള്‍ ലഭിക്കുന്ന കണക്കുകള്‍ തള്ളികളയേണ്ടതല്ല. നമ്മുടെ സമൂഹത്തെ സംരക്ഷിക്കുവാന്‍ മാസ്‌ക്ക് ഉപയോഗിക്കുന്നതാണ് സുരക്ഷിതമെന്നും അദ്ദേഹം ചൂണ്ടികാട്ടി. കഴിഞ്ഞ ആഴ്ച കൗണ്ടിയിലെ 100,000 പേരില്‍ 354 പേര്‍ക്ക് വീതം കോവിഡ് പോസിറ്റീവ് കണ്ടെത്തിയിരുന്നു. ഇത് മെയ് മാസം മദ്ധ്യത്തില്‍ ഉണ്ടായതിനേക്കാള്‍ 20 ശതമാനം വര്‍ദ്ധിച്ചിരിക്കുകയാണ്. കോവിഡ് 19 വര്‍ദ്ധിച്ചുവരുന്ന കൗണ്ടികളില്‍ ഇന്‍ഡോര്‍ പബ്ലിക്ക് സ്ഥലങ്ങളില്‍ യൂണിവേഴ്‌സല്‍ മാസ്‌ക്കിംഗ് പ്രാക്ടീസ് പാലിക്കേണ്ടിവരുമെന്ന് സി.ഡി.സി.യും മുന്നറിയിപ്പ്…
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു; ഉമാ തോമസ് ലീഡ് ചെയ്യുന്നു
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസാണ് ആദ്യ റൗണ്ടിൽ ലീഡ് ചെയ്യുന്നത്. തപാൽ, സർവീസ് വോട്ടുകൾ എണ്ണിയപ്പോൾ ഉമാ തോമസിന് മൂന്നും എൽഡിഎഫിലെ ജോ ജോസഫിനും ബിജെപിയിലെ എഎൻ രാധാകൃഷ്ണനും രണ്ടു വോട്ടുകൾ വീതവും ലഭിച്ചു. മൂന്ന് വോട്ടുകൾ അസാധുവായി. തപാൽ, സർവീസ് വോട്ടുകൾ എണ്ണിക്കഴിഞ്ഞാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങളിലെ വോട്ടെണ്ണൽ ആരംഭിച്ചത്. എറണാകുളം മഹാരാജാസ് കോളേജിൽ രാവിലെ എട്ടിന് വോട്ടെണ്ണൽ ആരംഭിച്ചു. 21 വോട്ടെണ്ണൽ ടേബിളുകൾ സജ്ജീകരിച്ചിട്ടുണ്ട്. 21 വോട്ടിംഗ് യന്ത്രങ്ങളാണ് ഒരു റൗണ്ടിൽ എണ്ണുക. അങ്ങനെ പതിനൊന്ന് റൗണ്ടുകൾ പൂർത്തിയാകുന്നതോടെ പുതിയ ജനപ്രതിനിധി ആരെന്ന് വ്യക്തമാകും. കോർപ്പറേഷൻ പരിധിയിലെ ബൂത്തുകളാണ് ആദ്യം എണ്ണുന്നത്. 239 ബൂത്തുകളിലായി 1,35,342 വോട്ടർമാർമാരാണ് ചൊവ്വാഴ്ച ജനഹിതം രേഖപ്പെടുത്തിയത്. യുഡിഎഫിനായി ഉമ തോമസ്, എൽഡിഎഫിനായി ഡോ. ജോ ജോസഫ്, എൻഡിഎയുടെ എഎൻ രാധാകൃഷ്ണൻ എന്നിവരാണ്…
ഹൈക്കോടതി വിധിയെ മറികടന്ന് തീര്‍ത്ഥപാദ മണ്ഡപം കൈയ്യടക്കിയെ സര്‍ക്കാരിന്റെ നടപടിയെ അപലപിച്ച് കുമ്മനം
തിരുവനന്തപുരം: ഹൈക്കോടതി വിധിയെ മറികടന്ന് തീര്‍ത്ഥപാദ മണ്ഡപം കൈയ്യടക്കിയെ സര്‍ക്കാരിന്റെ നടപടിയെ കുമ്മനം രാജശേഖരന്‍ അപലപിച്ചു. സര്‍ക്കാര്‍ ചെയ്ത തെറ്റിന് ജനങ്ങളോട് മാപ്പ് പറയണമെന്നും ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ പറഞ്ഞു. കേരള ജനത നെഞ്ചിലേറ്റിയ ആത്മീയ ഗുരുവായ ചട്ടമ്പി സ്വാമിയുടെ പേരിൽ അരനൂറ്റാണ്ടായി പ്രവർത്തിക്കുന്ന തലസ്ഥാനത്തെ തീർഥപാദ മണ്ഡപം സർക്കാർ ഏകപക്ഷീയമായാണ് ഏറ്റെടുത്തത്. ചട്ടമ്പിസ്വാമി ക്ഷേത്ര മണ്ഡപം കൊട്ടിയടച്ചു താഴിട്ടുപൂട്ടി. തന്മൂലം പൂജ മുടങ്ങി. നിത്യേന സമ്മേളിച്ചുകൊണ്ടിരുന്ന ഭക്തജനങ്ങളെ ഇറക്കിവിട്ട ശേഷം തീർത്ഥപാദ മണ്ഡപം പോലീസ് കസ്റ്റഡിയിൽ എടുത്തു. ചട്ടമ്പി സ്വാമികൾക്ക് ജന്മം നൽകിയ തലസ്ഥാന നഗരിയിൽ ആ മഹാത്മാവിന്റെ പാവന സ്മരണ നിലനിൽക്കുന്ന സ്ഥാപനം എല്ലാ വിധ മര്യാദകളും നിയമങ്ങളും ലംഘിച്ചാണ് സർക്കാർ ഏറ്റെടുത്തത്. വ്യാപകവും ശക്തവുമായ പ്രതിഷേധം ഉണ്ടായിട്ടും ഭക്തരുടെ വികാരങ്ങളെ ചവിട്ടിമെതിച്ചുകൊണ്ട് പോലീസ് രാജ് ഏർപ്പെടുത്തി. ഉച്ചനീചത്വങ്ങൾക്കെതിരെ…
പ്രവാസി ക്ഷേമ പദ്ധതികൾ അറിയാം – കൾച്ചറൽ ഫോറം കാമ്പയിൻ ഉദ്ഘാടനം വെള്ളിയാഴ്ച
ദോഹ: ‘പ്രവാസി ക്ഷേമ പദ്ധതികൾ – അറിയാം ‘എന്ന തലക്കെട്ടിൽ കൾച്ചറൽ ഫോറം സംഘടിപ്പിക്കുന്ന ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന കാമ്പയിന്റെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ മൂന്ന് വെള്ളിയാഴ്ച നടക്കും. നോർക്ക, കേരള സര്‍ക്കാര്‍ പ്രവാസി ക്ഷേമ ബോർഡ് എന്നിവയുടെ വിവിധ പദ്ധതികൾ, ഐ.സി.ബി.എഫ് ഇൻഷൂറൻസ് സ്‌കീം തുടങ്ങിയവ പരിചയപ്പടുത്തുക, വിവിധ പദ്ധതികളിൽ അംഗങ്ങളാവുന്നതിന് വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്തുക, പദ്ധതികൾ ആകര്‍ഷണീയമാക്കുന്നതിനും കാര്യക്ഷമായി നടപ്പിലാക്കുന്നതിനും വേണ്ട നിർദ്ദേശങ്ങൾ നൽകുക, കേരള സർക്കാറിന്റെ വിവിധ പ്രവാസി പദ്ധതികളെക്കുറിച്ച് സമഗ്രമായ പഠനം നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൾച്ചറൽ ഫോറം ജൂണ്‍ 1 മുതല്‍ 30 വരെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ക്യാമ്പയിന്റെ ഔപചാരിക ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ഏഷ്യൻ ടൗണിലെ ഗ്രാന്റ് മാളിൽ നടക്കും. നോർക്ക റൂട്സ് ഡയറക്ടർ സി.വി റപ്പായി, ഐ.സി.ബി.എഫ് ആക്റ്റിംഗ് പ്രസിഡന്റ് വിനോദ് നായർ, ഗ്രാന്റ്…
പേരാമ്പ്രയിലെ വിദ്വേഷ പ്രകടനം: പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു
പേരാമ്പ്രയിലെ വിദ്വേഷ പ്രകടനത്തിനെതിരെ നിസ്സാരവകുപ്പുകൾ മാത്രം ചുമത്തിയ പോലീസ് നടപടിക്കെതിരെ എസ്.ഐ.ഓ കോഴിക്കോട് ജില്ലാ കമ്മിറ്റി പോലീസ് സ്റ്റേഷൻ മാർച്ച് സംഘടിപ്പിച്ചു. എസ്.ഐ.ഓ സംസ്ഥാന സെക്രട്ടറി വാഹിദ് ചുള്ളിപ്പാറ ഉ്ഘാടനം നിർവ്വഹിച്ചു. സംഘപരിവാറിൻ്റെ വിദ്വേഷ പ്രചാരണത്തെ സ്വാഭാവികവൽകരിക്കുന്ന നടപടിയാണ് പോലീസിൻ്റേതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്.ഐ.ഒ ജില്ലാ പ്രസിഡൻ്റ് അൻവർ കോട്ടപ്പള്ളി, സെക്രട്ടറി നവാഫ് പാറക്കടവ്, ജോയിൻ്റ് സെക്രട്ടറിമാരായ ഷഫാഖ് കക്കോടി, മൻഷാദ് മനാസ്, ഉമർ മുക്താർ എന്നിവർ സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഫഹീം വേളം, ഫുആദ് കായണ്ണ, ജാസിർ ചേളന്നൂർ, ഇർഷാദ് പേരാമ്പ്ര എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
Upset Hindus urge Phnom Penh brewery to withdraw Lord Hanuman beer & apologize
Upset Hindus are urging Phnom Penh (Cambodia) based Hanuman Beverages to apologize and withdraw beer named after Hindu deity Hanuman and carrying his image, calling it highly inappropriate. Distinguished Hindu statesman Rajan Zed, in a statement in Nevada (USA) today, said that inappropriate usage of sacred Hindu deities or concepts or symbols or icons for commercial or other agenda was not okay as it hurt the devotees. Zed, who is president of Universal Society of Hinduism, indicated that Lord Hanuman was highly revered in Hinduism and he was meant to…
