ബ്രൗൺ റൈസ് അഥവാ മട്ട അരി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണത്തിലാക്കുകയും ഹൃദയാരോഗ്യം നിലനിർത്തുകയും ചെയ്യും

ആരോഗ്യത്തിന്റെ കാര്യത്തിൽ മിക്ക ആളുകളും ബ്രൗൺ റൈസ് അല്ലെങ്കില്‍ മട്ട അരി കഴിക്കാൻ ഇഷ്ടപ്പെടുന്നു. സാധാരണ വെള്ള അരിയേക്കാൾ കുറച്ച് സംസ്‌കരിച്ച മുഴുവൻ അരിയാണ് ബ്രൗൺ റൈസ്. സാധാരണയായി വെളുത്ത അരി സംസ്കരിക്കുകയും അതിന്റെ തൊലിയും പുറം പാളിയും നീക്കം ചെയ്യുകയും അതിനുശേഷം മിനുക്കിയെടുക്കുകയും ചെയ്യുന്നു. എന്നാല്‍, ബ്രൗൺ റൈസ് പോളിഷ് ചെയ്തതല്ല. അതുകൊണ്ടാണ് ഇത് ആരോഗ്യത്തിന് വളരെയധികം ഗുണം ചെയ്യുന്നതായി കണക്കാക്കുന്നത്. അപൂരിത ഫാറ്റി ആസിഡുകൾ, പ്രോട്ടീനുകൾ, ധാതുക്കൾ, വിറ്റാമിനുകൾ, അന്നജം എന്നിവയുടെ ഗുണങ്ങളാൽ സമ്പുഷ്ടമാണ് ബ്രൗൺ റൈസ്. ശരീരഘടന മുതൽ പ്രമേഹം, ഹൃദ്രോഗം എന്നിവ വരെയുള്ള രോഗങ്ങൾ തടയുന്നതിനും ഇത് ഉപയോഗിക്കുന്നു. ബ്രൗൺ റൈസിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. ഹൃദയാരോഗ്യത്തിന് – ബ്രൗൺ റൈസ് ഹൃദയാരോഗ്യത്തിന് കൂടുതൽ ഗുണം ചെയ്യും. കൂടാതെ, ഹൃദയാഘാതം അല്ലെങ്കിൽ ഹൃദ്രോഗം ഉണ്ടാകുന്നത് രക്തക്കുഴലുകളിൽ പ്ലാക്ക് അടിഞ്ഞുകൂടുന്നത് മൂലമാണ്. മട്ട…

വിനീതയ്ക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ അനുമോദനം

ഡാളസ് :കേരള പത്രപ്രവർത്തക യൂണിയൻ പ്രഥമ വനിതാ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട ശ്രീമതി എം വിനീതയ്ക്ക് ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സാസ് കമ്മിറ്റിയുടെ അനുമോദനം സന്ദേശം അയച്ചതായി പ്രസിഡന്റ് സിജു വി ജോർജ് ,സെക്രട്ടറി സാം മാത്യൂസ് എന്നിവർ അറിയിച്ചു തൃശ്ശൂർ വീക്ഷണം ദിനപത്രത്തിന്റെ ചീഫ് എഡിറ്ററാണ് വിനീത. മാധ്യമ പ്രവർത്തകരുടെ വിവിധ തുറകളിലുള്ള ഉന്നമനത്തിനായി ആത്മാർത്ഥമായി പ്രവർത്തിക്കുന്നതിന് വിനീതക് കഴിയട്ടെ എന്നു ആശംസിക്കുന്നതായും അതിനാവശ്യമായ സഹായസഹകരണങ്ങൾ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ്സിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും പ്രസിഡന്റ് പറഞ്ഞു.

ഉക്രൈൻ സഹായത്തേക്കാൾ സ്‌കൂൾ സുരക്ഷാ ഫണ്ടിംഗിന് യുഎസ് മുൻഗണന നൽകണം: ഡൊണാൾഡ് ട്രംപ്

ഹൂസ്റ്റൺ: യുദ്ധത്തിൽ തകർന്ന ഉക്രെയ്‌നിന് സഹായം നൽകുന്നതിന് പകരം രാജ്യത്തെ സ്‌കൂൾ സുരക്ഷയ്‌ക്ക് യുഎസ് സർക്കാർ മുൻഗണന നൽകണമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. 19 വിദ്യാർത്ഥികളും രണ്ട് അധ്യാപകരും കൊല്ലപ്പെട്ട ടെക്സസിലെ ഉവാൾഡെയിലെ റോബ് എലിമെന്ററി സ്കൂളിൽ നടന്ന ദാരുണമായ വെടിവയ്പ്പിന് മൂന്ന് ദിവസത്തിന് ശേഷം വെള്ളിയാഴ്ച ഹ്യൂസ്റ്റണിൽ നാഷണൽ റൈഫിൾ അസോസിയേഷന്റെ (എൻആർഎ) ത്രിദിന വാർഷിക സമ്മേളനത്തിലാണ് ട്രംപ് പ്രസ്താവന നടത്തിയത്. “നമ്മള്‍ ഇറാഖിലും അഫ്ഗാനിസ്ഥാനിലും ട്രില്യൺ കണക്കിന് ഡോളർ ചെലവഴിച്ചു, പകരം ഒന്നും ലഭിച്ചില്ല. ലോകം മുഴുവൻ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിന് മുമ്പ് നമ്മുടെ സ്വന്തം രാജ്യത്ത് നമ്മുടെ സ്വന്തം കുട്ടികൾക്കായി സുരക്ഷിതമായ സ്കൂളുകൾ സ്ഥാപിക്കണം,” പതിനായിരക്കണക്കിന് അനുയായികളെ സംബോധന ചെയ്ത് മുൻ പ്രസിഡന്റ് പറഞ്ഞു. അതേസമയം, കർശനമായ തോക്ക് നിയമങ്ങൾക്കായുള്ള നിർദ്ദേശങ്ങള്‍ ട്രംപ് നിരസിച്ചു. ധാർമ്മികരായ അമേരിക്കക്കാർക്ക് തോക്കുകൾ ഉപയോഗിച്ച്…

മറിയാമ്മ പിള്ളയുടെ വേര്‍പാടില്‍ ഫൊക്കാനയുടെ അനുശോചന പ്രവാഹം; ഉരുക്കു വനിതയുടെ നിര്യാണം ശൂന്യത സൃഷ്ട്ടിച്ചുവെന്ന് നേതാക്കൾ

ഫൊക്കാനയുടെ പ്രഥമ വനിതാ പ്രസിഡന്റായിരുന്ന മറിയാമ്മ പിള്ളയുടെ നിര്യാണത്തില്‍ ഫൊക്കാന നേതാക്കളുടെ അനുശോചന പ്രവാഹം. വ്യാഴാച്ച ഉച്ചയ്ക്കായിരുന്നു ഫൊക്കാനയുടെ ശക്തയായ വനിതാ നേതാവായിരുന്ന മറിയാമ്മ പിള്ള ഈ ലോകത്തോട് വിട വാങ്ങിയത്. മൃതസംസ്ക്കാരം ബുധനാഴ്ച്ച രാവിലെയാണ്. വ്യൂവിങ്ങ് (പൊതു ദർശനം) ചൊവ്വാഴ്ച്ച വൈകുന്നരവുമാണ്. ചൊവ്വ ബുധൻ ദിവസങ്ങളിലായി തങ്ങളുടെ പ്രിയപ്പെട്ട നേതാവിനെ ആശ്രുപൂജയർപ്പിക്കാൻ ഫൊക്കാനയുടെ ഒട്ടു മിക്ക നേതാക്കളും ചിക്കാഗോയിലേക്ക് എത്തിച്ചേരും. കഴിഞ്ഞ കാൽ നൂറ്റാണ്ടിലേറെയായി ഫൊക്കാനയുടെ നിറ സാന്നിധ്യമായിരുന്ന ഫൊക്കാനയുടെ ഉരുക്കു വനിതയെന്നറിയപ്പെട്ടിരുന്ന മറിയാമ്മ പിള്ളയുടെ വേർപാട് ഫൊക്കാനയിലെ വല്ലാത്ത ശൂന്യതയാണ് സൃഷ്ടിച്ചതെന്ന് ഫൊക്കാന നേതാക്കൾ പറയുന്നു. ഫൊക്കാനയുടെ പ്രഥമ വനിതാ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായിരുന്ന മറിയാന്ന പിള്ളയുടെ വേര്‍പാട് ഫൊക്കാനയ്ക്ക് തീരാ നഷ്ടമാണെന്ന് പ്രസിഡന്റ് ജോര്‍ജി വര്‍ഗ്ഗീസ് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വരും തലമുറയ്ക്ക് മികച്ച മാര്‍ഗ്ഗദര്‍ശിയായിരുന്ന മനുഷ്യസ്‌നേഹിയായിരുന്നു മറിയാമ്മ പിള്ളയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…

നാസി സ്വസ്തിക്കും ഹിന്ദു സ്വസ്തിക്കും വ്യത്യസ്തമാണ്: കാലിഫോർണിയ

കാലിഫോർണിയ: നാസി ജർമ്മനി ഉപയോഗിച്ചിരുന്ന പകയുടെയും നശീകരണത്തിനും ചിഹ്നമായി ചരിത്രം സാക്ഷിക്കുന്ന സ്വസ്തിക്കും (ഹാക്കൻക്രൂസ്‌) ഹിന്ദു വിശ്വാസികൾ ഉപയോഗിച്ചു വരുന്ന ശാന്തിയുടെയും സമാധാനത്തിന്റെയും വിശുദ്ധിയുടെയും ചിഹ്നമായ സ്വസ്തിക്കും തമ്മിൽ വലിയ അന്തരമുണ്ട് എന്ന് കാലിഫോർണിയ സ്റ്റേറ്റ് അസംബ്ലി. ഇതുസംബന്ധിച്ച് കാലിഫോർണിയയിൽ നിന്നുള്ള ഡെമോക്രാറ്റിക് അംഗം റെബേക്കാ ബെയർ മെയ് 26നു അസംബ്ലിയിൽ അവതരിപ്പിച്ച ഹേറ്റ് ക്രൈം ബിൽ (എ ബി 2282)സഭ ചർച്ച ചെയ്തു പാസാക്കി. രണ്ട് ചിഹ്നങ്ങളും തമ്മിലുള്ള അന്തരം പരസ്യമായി അംഗീകരിക്കുന്ന ആദ്യ സംസ്ഥാനമാണ് കാലിഫോർണിയ . നാലുമാസത്തെ തുടർച്ചയായ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷമാണ് ബിൽ അസംബ്ലിയിൽ അവതരിപ്പിച്ചത് . നാസികളുടെ ചിഹ്നമായ അംഗീകരിക്കപ്പെട്ടിരുന്ന ഹാക്കൻ ക്രൂസ് പരസ്യമായി പ്രദർശിപ്പിക്കുന്നവർക്ക് ജയിൽ ശിക്ഷ ലഭിക്കുന്ന നിയമം അമേരിക്കയിൽ വര്ഷങ്ങളായി നിലവിലുണ്ടായിരുന്നു. ഇതുവരെ നിലവിലുണ്ടായിരുന്ന കാഴ്ചപ്പാടുകളെ തിരുത്തിക്കുറിക്കുന്ന ബില്ലാണ് കാലിഫോർണിയ അസംബ്ലി പാസാക്കിയ എബി 22…

ഫൊക്കാനയിലെ ഉരുക്കു വനിത: ചിക്കാഗോ മലയാളികളുടെ സ്നേഹനിധിയായ മറിയാമ്മ ചേച്ചി ഇനി ഓർമ്മകളിൽ

മാണി സാർ നാമകരണം ചെയ്തു; “മറിയാമ്മ പിള്ള ഫൊക്കാനയുടെ ഉരുക്കു വനിത” ന്യൂജേഴ്‌സി: മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി മാർഗരറ്റ് താച്ചറെയാണ് ലോകം ആദ്യമായി ഉരുക്കു വനിതാ (iron lady) എന്നു വിളിച്ചത്. പിന്നീട് ഇന്ത്യയിലെ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും ശക്തയായ വനിതാ നേതാവായി മാറിയ ഇന്ത്യയുടെ പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയെ ലോകം ആ പേരു ചൊല്ലി വിളിച്ചു. വർഷങ്ങൾക്ക് ശേഷം അമേരിക്കയിലെ ചിക്കോഗോയിലും ഒരു ശകതയായ വനിതാ നേതാവിനെ അമേരിക്കൻ മലയാളികൾ ഫൊക്കാനയുടെ “ഉരുക്കു വനിത” എന്ന് വിശേഷിപ്പിച്ചു തുടങ്ങി. ” ഉരുക്കു വനിത” എന്ന നാമകരണം മറ്റാരുമല്ല മറിയാമ്മ പിള്ളയ്ക്ക് ചാർത്തി നൽകിയത് ; മുൻ മന്ത്രി സാക്ഷാൽ കെ.എം. മാണിയാണ് ഫൊക്കാനയുടെ ഒരു കൺവെൻഷനിൽ പങ്കെടുക്കാനെത്തിയപ്പോൾ മറിയാമ്മ പിള്ളയെ ഉരുക്കു വനിതാ എന്ന് വിശേഷിപ്പിച്ചത്. മറിയാമ്മ പിള്ളയുടെ ചറുചുറുക്കും ആജ്ഞാശക്തിയും നേതൃപാടവും…

ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചത് വി ഡി സതീശന്റെ അറിവോടെയാണെന്ന് മന്ത്രി പി രാജീവ്

കൊച്ചി: തൃക്കാക്കരയിലെ ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫിനെതിരെ അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ അറിവോടെയാണെന്ന് മന്ത്രി പി രാജീവ് ആരോപിച്ചു. വീഡിയോ പ്രചരിപ്പിക്കാന്‍ അണികൾക്ക് പ്രചോദനം നല്‍കിയത് സതീശന്‍ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. വീഡിയോയുടെ ഉറവിടം സംബന്ധിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പരാജയ ഭീതിയില്‍ യുഡിഎഫ് ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. കോണ്‍ഗ്രസിനെ സ്‌നേഹിക്കുന്നവര്‍ ഇടതുപക്ഷത്തിന് വോട്ടുചെയ്യും. വീഡിയോ പ്രചരിപ്പിച്ചതിനെ നിസാരവത്കരിച്ച സതീശന്‍ മോശം സന്ദേശമാണ് നല്‍കുന്നത്- രാജീവ് പറഞ്ഞു. വിഷയത്തെ അപലപിക്കാന്‍ പോലും യുഡിഎഫ് നേതാക്കള്‍ തയാറായില്ല. യുഡിഎഫിന്റെ ഹീനമായ രാഷ്ട്രീയം ജനം മനസിലാക്കും. അനുകൂലിക്കുന്നവര്‍ക്കുപോലും അംഗീകരിക്കാനാകാത്ത പ്രചരണമാണ് യുഡിഎഫ് നടത്തിയതെന്നും രാജീവ് വിമര്‍ശിച്ചു.

ചലച്ചിത്ര അവാര്‍ഡ് കമ്മിറ്റിയെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ഇന്ദ്രന്‍സ്

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാർഡിന് ‘ഹോം’ എന്ന ചിത്രം പരിഗണിക്കാത്തതിനെ വിമർശിച്ച് നടൻ ഇന്ദ്രൻസ് രംഗത്ത്. ഇന്ദ്രന്‍സിന്റെ പ്രകടനത്തിന് ഏറെ പ്രശംസ നേടിയ ചിത്രമായിരുന്നു ‘ഹോം’. എന്നാല്‍, നിർമ്മാതാവ് വിജയ് ബാബുവിനെതിരെ ലൈംഗിക പീഡന കേസ് ആരോപിക്കപ്പെട്ടതാണ് ‘ഹോം’ തഴയപ്പെട്ടതെന്നാണ് ആരോപണം. വ്യക്തിപരമായി എനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ല. എന്നാല്‍ സിനിമയെ പൂര്‍ണ്ണമായി തഴഞ്ഞത് എന്തിനെന്ന് അറിയില്ല. മികച്ച നടനുള്ള പുരസ്‌ക്കാരം രണ്ട് പേര്‍ പങ്കിട്ടില്ലേ. ജനപ്രിയ സിനിമയ്ക്കുള്ള അവാര്‍ഡ് ലഭിച്ച ഹൃദയം നല്ല ചിത്രമാണ്. അതിനൊപ്പം ഹോമിനെയും ചേര്‍ത്തുവെയ്ക്കാമായിരുന്നില്ലെ- ഇന്ദ്രന്‍സ് ചോദിച്ചു. എന്റെ കുടുംബത്തെ തുലച്ചു കളഞ്ഞതില്‍ എനിക്ക് ഖേദമുണ്ട്. ഹോം സിനിമയുടെ പിന്നിൽ വലിയൊരു അണിയറ പ്രവർത്തകർ ഉണ്ടായിരുന്നു. കൊറോണ കാലത്ത് സർക്കാർ നിശ്ചയിച്ച പരിധിക്കുള്ളിലാണ് സിനിമ നിർമ്മിച്ചത്. സംവിധായകന്റെ ഏറെ നാളത്തെ സ്വപ്നം. സിനിമ കണ്ടവരെല്ലാം പോസിറ്റീവായി അഭിപ്രായം പറഞ്ഞു. ചിത്രം ഒഴിവാക്കാനുള്ള…

ജൂൺ 1 വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ പെയ്യാന്‍ സാധ്യതയെന്ന്

തിരുവനന്തപുരം: കേരളത്തിൽ ശനിയാഴ്ച മുതൽ ജൂൺ ഒന്ന് വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മെയ് 29 മുതൽ മെയ് 30 വരെ കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട്കൂടിയ കനത്ത് മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. അപകടകരമായ ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു. ലക്ഷദ്വീപ് തീരങ്ങളില്‍ മെയ് 29-30 തിയ്യതികളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശമായ കാലാവസ്ഥക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു. പത്തനംതിട്ട, കൊല്ലം, കൊച്ചി, പാലക്കാട്, കണ്ണൂര്‍, ഇടുക്കി, എറണാകുളം, കോഴിക്കോട്, കാസര്‍കോട്, തിരുവനന്തപുരം, ആലപ്പുഴ, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

ഹാർദിക് പട്ടേൽ ബിജെപിയിൽ ചേരാൻ സാധ്യത

ഗുജറാത്തിലെ പാട്ടിദാർ നേതാവ് ഹാർദിക് പട്ടേൽ ഉടൻ ബിജെപിയിൽ ചേരാൻ പോകുന്നതായി സൂചന. മെയ് 30നോ 31നോ അദ്ദേഹം ബിജെപിയിൽ ചേരാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ചാനലുമായുള്ള സംഭാഷണത്തിൽ മോദിക്കും യോഗി ആദിത്യനാഥിനും അമിത് ഷായ്ക്കും പ്രിയപ്പെട്ട കോൺഗ്രസിന്റെ കുടുംബവാദത്തെക്കുറിച്ചും ഹാർദിക് പട്ടേൽ സംസാരിച്ചു. താൻ ബിജെപിയിൽ തുടർന്നാൽ ഏത് നിയമസഭാ സീറ്റിൽ മത്സരിക്കുമെന്നും ഹാർദിക് പറഞ്ഞു. ഒരു ദേശീയ മാധ്യമവുമായുള്ള അഭിമുഖത്തില്‍, ഗുജറാത്തിലെ പാട്ടിദാർ നേതാവും കോൺഗ്രസ് മുൻ വർക്കിംഗ് സംസ്ഥാന പ്രസിഡന്റുമായ ഹാർദിക് പട്ടേലില്‍ കാവി പാര്‍ട്ടിയില്‍ ചേരാന്‍ പോകുന്നതായാണ് സൂചന നല്‍കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി ചേർന്ന് മുന്നോട്ട് പോകാനാണ് തീരുമാനം. ഏത് ദിവസം പാർട്ടിയിൽ ചേരുമെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും മെയ് 30നോ 31നോ ബിജെപിയിൽ ചേരാനാണ് സാധ്യത. പ്രധാനമന്ത്രി നരേന്ദ്ര മോദി, യോഗി ആദിത്യനാഥ്, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരിൽ ആരാണ്…