വിസ്കോൺസിൻ: സംസ്ഥാനത്തെ ഏഴു കൗണ്ടികളിൽ കോവിഡ് കേസുകൾ വർധിക്കുന്നതിനാൽ പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും മാസ്ക് ഉപയോഗിക്കണമെന്ന് ആരോഗ്യവകുപ്പു അധികൃതർ നിർദേശിച്ചു. മാസ്ക് ഉപയോഗം വാക്സിൻ എടുത്തവർക്കും എടുക്കാത്തവർക്കും ഒരുപോലെ ബാധകമാണ്. ബാരൺ, റസ്ക്ക്, ലക്രോസി, മോൺറോ, വെർണൻ, കെനോഷ, റാസിൻ എന്നീ കൗണ്ടികളിലാണ് പുതിയ ഉത്തരവ് ബാധകമാക്കിയിരിക്കുന്നത്. വിസ്കോൺസിനിലെ 38 കൗണ്ടികളിൽ കോവിഡ് വർധനവ് മധ്യ ഘട്ടത്തിലാണ്. ഇവിടങ്ങളിലെ ഹൈ റിസ്ക്കിലുള്ളവർ ഡോക്ടർമാരായി സംസാരിച്ചതിനുശേഷം മാസ്ക് ധരിക്കണമോ, വേണ്ടയോ എന്ന് തീരുമാനിക്കണമെന്നും അധികൃതർ നിർദേശിച്ചിട്ടുണ്ട്. 27 കൗണ്ടികളിൽ കോവിഡ് കേസുകൾ താഴ്ന്ന നിലയിലാണെന്നും സെന്‍റേഴ്സ് ഫോർ ആൻഡ് ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച ലഭ്യമായ കണക്കുകൾ അനുസരിച്ച് വിസ്കോൺസിൻ സംസ്ഥാനത്ത് പ്രതിദിനം 2095 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 11 മുതൽ മേയ് 13 വരെയുള്ള പ്രതിദിന കേസുകൾ 374 ആണ്.…
Year: 2022
ഹ്യൂസ്റ്റണില്‍ അന്താരാഷ്ട്ര വടംവലി മത്സരം മെയ് 29ന്
ഹ്യൂസ്റ്റൺ: ആറു രാജ്യങ്ങളിൽ നിന്നായി പതിനെട്ടു ടീമുകൾ പങ്കെടുക്കുന്ന വടംവലി എന്ന കായിക വിനോദ ചരിത്രത്തിലെ തന്നെ ഒരു പുതിയ അദ്ധ്യായം മെയ് 29നു ഹൂസ്റ്റണിലെ ക്‌നാനായ സെന്ററിൽ അരങ്ങേറുന്നു. കുവൈറ്റ്, ദുബായ്, ഖത്തർ, ജർമ്മനി, കാനഡ തുടങ്ങി ആറോളം രാജ്യങ്ങളിൽ നിന്നും അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി പതിനെട്ടോളം ടീമുകൾ ആണ് പങ്കെടുക്കുക. വിജയികൾക്ക് വമ്പൻ സമ്മാനങ്ങളാണ് നൽകുന്നതെന്ന് സംഘാടകർ അറിയിച്ചു. ഒന്നാം സമ്മാനം 5,000 ഡോളർ, രണ്ടാം സമ്മാനം 3,000 ഡോളർ, മൂന്നാം സമ്മാനം 1,500 ഡോളർ കൂടാതെ മറ്റു നിരവധി സമ്മാനങ്ങളും ലഭിക്കും. ഹ്യൂസ്റ്റൺ ഫ്രൈഡേ ക്ലബ് ആണ് സംഘാടകർ. ചാക്കോച്ചൻ മേടയിൽ, എൽവിസ് ആനക്കല്ലുമലയിൽ എന്നിവരാണ് ടൂർണമെന്റ് കൺവീനര്‍മാര്‍. മെയ് 29 ഞായറാഴ്ച 11 മണിക്ക് മിസ്സോറി സിറ്റിയിലെ ക്നാനായ സെന്ററിലാണ് മത്സരം നടക്കുക. സൈമൺ കൈതമറ്റത്തിൽ, ജോസഫ് കൈതമറ്റത്തിൽ, അമൽ…
ഫ്ലോറിഡയില്‍ സ്വകാര്യ വസതികള്‍ക്കു മുമ്പില്‍ പ്രകടനം നടത്തുന്നത് നിരോധിച്ചു
ഫ്ളോറിഡ: സംസ്ഥാനത്തു സ്വകാര്യ വസതികൾക്കു മുമ്പിൽ പ്രകടനം നടത്തുന്നത് ശിക്ഷാർഹമാക്കുന്ന നിയമത്തിൽ ഗവർണർ റോൺ ഡിസാന്‍റിസ് ഒപ്പുവച്ചു. ഇതനുസരിച്ച് സ്വകാര്യ വസതിയിൽ സംസാരിക്കുന്നവരെ മനഃപൂർവം പരിഹസിക്കുകയോ, ശല്യം ചെയ്യുകയോ ചെയ്താൽ ആറു മാസം വരെ തടവു ശിക്ഷയും 500 ഡോളർ പിഴയുമാണ് ശിക്ഷ. പുതിയ ബില്ല് സ്വകാര്യവ്യക്തികളുടെ വസതിക്കു സംരക്ഷണം നൽകുമെന്നും ഗവർണർ അഭിപ്രായപ്പെട്ടു. ഗർഭിഛിദ്ര നിരോധന നിയമത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം അലയടിച്ചുയരുമ്പോൾ ഫ്ളോറിഡായിലും അതിന്‍റെ ശക്തമായ അലയടികൾ ഉണ്ടാകുന്നതാണ് ഇങ്ങനെയൊരു നിയമനിർമാണത്തിനു നിയമസഭാ സാമാജികരെ പ്രേരിപ്പിച്ചത്. നിയമപാലകരുടെ നിർദ്ദേശം ലഭിച്ചിട്ടും വസതികൾക്കു മുമ്പിൽ നിന്നും പിരിഞ്ഞുപോകാൻ വിസമ്മതിക്കുന്നവരെ അറസ്റ്റു ചെയ്യുന്നതിനും നിയമത്തിൽ വ്യവസ്ഥകളുണ്ട്. സുപ്രീം കോടതി ജഡ്ജിമാരുടെ വസതിക്കുമുമ്പിൽ പോലും പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നത് യാതൊരു വിധത്തിലും അംഗീകരിക്കാനാവില്ലെന്ന് ഗവർണർ പറഞ്ഞു. നിയമനിർമാണ സഭയിൽ അവതരിപ്പിച്ച ബില്ലിനെ ചില ഡമോക്രാറ്റുകൾ എതിർക്കുകയും ഭരണഘടന അനുവദിക്കുന്ന അവകാശങ്ങൾക്കു…
മില്ലേനിയം പാര്‍ക്കില്‍ രാത്രി 10 മുതല്‍ നൈറ്റ് കര്‍ഫ്യൂ
ഷിക്കാഗോ: മില്ലേനിയം പാർക്കിൽ മേയ് 19 (വ്യാഴം) മുതൽ 22 (ഞായർ) വരെ രാത്രി പത്തുമണിക്കുശേഷം നൈറ്റ് കർഫ്യു ഏർപ്പെടുത്തിയതായി ഷിക്കാഗോ മേയർ ലോറി ലൈറ്റ് ഫുട്ട് അറിയിച്ചു. ശനിയാഴ്ച ഉണ്ടായ വെടിവയ്പിൽ പതിനേഴുകാരനായ വിദ്യാർഥി കൊല്ലപ്പെട്ട സാഹചര്യം കണക്കിലെടുത്താണ് നൈറ്റ് കർഫ്യു ഏർപ്പെടുത്തുന്നതെന്ന് മേയർ പറഞ്ഞു. ഞായറാഴ്ച മില്ലേനിയം പാർക്കിലേക്ക് കൗമാരക്കാരെ വൈകുന്നേരം ആറു മണിക്കുശേഷം പ്രവേശിപ്പിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരം ആറു മുതൽ 10 വരെ ഇവർക്ക് പാർക്കിൽ പ്രവേശനം അനുവദിക്കണമെങ്കിൽ കൂടെ മുതിർന്നവരുടെ സാന്നിധ്യം ഉണ്ടായിരിക്കണമെന്ന് ഉത്തരവിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. അടുത്ത വാരാന്ത്യം മുതൽ ഉത്തരവ് നടപ്പാക്കുമെന്നും മേയർ ചൂണ്ടികാട്ടി. മില്ലേനിയം പാർക്ക് പോലുള്ള പൊതു സ്ഥലങ്ങളിലേക്ക് ആളുകൾ വരുന്നത് അല്പം വിശ്രമത്തിനും സന്തോഷത്തിനുമാണ്. അവിടെ ഇത്തരം സംഭവങ്ങൾ നടക്കുന്നത് ഭീതിജനകമാണെന്നും മേയർ കൂട്ടിചേർത്തു. കഴിഞ്ഞ കുറേ വർഷങ്ങളായി സിറ്റിയിൽ കൗമാര പ്രായക്കാർക്ക് രാത്രി…
ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് സൗത്ത് ഇന്ത്യ കണ്‍വീനര്‍
കൊച്ചി: സ്വതന്ത്ര കര്‍ഷക പ്രസ്ഥാനങ്ങളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ സൗത്ത് ഇന്ത്യ കണ്‍വീനറായി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയ കിസാന്‍ മഹാസംഘിന്റെ മുന്‍ സംസ്ഥാന ചെയര്‍മാനും ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറലുമാണ് സെബാസ്റ്റ്യന്‍. മെയ് 21 ശനിയാഴ്ച തിരുവനന്തപുരത്ത് ചേരുന്ന ദക്ഷിണേന്ത്യന്‍ കര്‍ഷകനേതാക്കളുടെ സമ്മേളനത്തില്‍ രാഷ്ട്രീയ കിസാന്‍ മഹാസംഘ് ദേശീയ കണ്‍വീനര്‍ ശിവകുമാര്‍ കക്കാജി (മധ്യപ്രദേശ്), ജഗദീഷ് സിംഗ് ധന്യലവാന്‍ (പഞ്ചാബ്) എന്നിവരും ഡല്‍ഹി കര്‍ഷക പ്രക്ഷോഭ നേതാക്കളും പങ്കെടുക്കും. പ്രമുഖ കര്‍ഷക സംഘടനാ നേതാക്കളായ കെ.ശാന്തകുമാര്‍ (കര്‍ണ്ണാടക), ദേവശിഖാമണി (തമിഴ്‌നാട്), പി.നരസിംഹനായിഡു (തെലുങ്കാന), ദശരഥറെഢി (ആന്ധ്ര), പി ടി ജോണ്‍, അഡ്വ. ജോണ്‍ ജോസഫ് (കേരള) എന്നിവരാണ് സൗത്ത് ഇന്ത്യയുടെ മറ്റു ഭാരവാഹികള്‍. 21ന് രാവിലെ 10ന് തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കല്‍ നടക്കുന്ന രാഷ്ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാനതല കര്‍ഷക മത്സ്യത്തൊഴിലാളി സംയുക്ത…
ആലപ്പുഴയിൽ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റില്‍ വന്‍ അഗ്നിബാധ; ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടം
ആലപ്പുഴ: ആലപ്പുഴയിൽ മാര്‍ജിന്‍ ഫ്രീ മാര്‍ക്കറ്റിലുണ്ടായ അഗ്നിബാധ വന്‍ നാശനഷ്ടം വരുത്തിവെച്ചു. തലവടി പനയന്നാർകാവ് ജംക്‌ഷനു സമീപമുള്ള മാർജിൻ ഫ്രീ മാർക്കറ്റിലാണ് തീപിടിത്തമുണ്ടായത്. ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമെന്നാണ് പറയുന്നത്. കടയിലെ ലക്ഷക്കണക്കിന് രൂപ വിലയുള്ള ഭൂരിഭാഗം സാധനസാമഗ്രികളും കത്തി നശിച്ചു. പുലര്‍ച്ചെ ആറു മണിക്ക് നടക്കാനിറങ്ങിയ ആളുകളാണ് മാര്‍ക്കറ്റിന് തീപിടിച്ച വിവരം ഉടമയെ അറിയിച്ചത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് തീ അണച്ചത്.
സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസിൽ 25 മുസ്ലിം ലീഗ് പ്രവർത്തകർക്ക് ജീവപര്യന്തം
പാലക്കാട്: 2013ൽ എപി സുന്നി വിഭാഗത്തിലെ രണ്ട് സഹോദരങ്ങളെ കൊലപ്പെടുത്തിയ കേസിൽ കല്ലങ്കുഴിയിലെ 25 മുസ്ലീം ലീഗുകാർക്ക് പാലക്കാട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ഫാസ്റ്റ് ട്രാക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ വീതം പിഴയടക്കാനും ജഡ്ജി ടിഎച്ച് രജിത നിർദേശിച്ചു. കേസിൽ 27 പ്രതികളാണുള്ളത്. നാലാം പ്രതി ചീനൻ ഹംസപ്പ വിചാരണയ്ക്കിടെ മരിച്ചു. കുറ്റകൃത്യം നടക്കുമ്പോൾ പ്രായപൂർത്തിയാകാത്ത പ്രതികളിലൊരാൾക്കെതിരെ ജുവനൈൽ കോടതിയിൽ കേസ് നിലവിലുണ്ട്. എല്ലാ പ്രതികളും കുറ്റക്കാരാണെന്ന് മെയ് 11ന് കോടതി പ്രഖ്യാപിച്ചു. മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ കല്ലാംകുഴിയില്‍ സഹോദരങ്ങളായ സിപിഎം പ്രവര്‍ത്തകര്‍ പള്ളത്ത് നൂറുദ്ദീന്‍ (40), ഹംസ (കുഞ്ഞുഹംസ, 45) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും മൂത്ത സഹോദരൻ കുഞ്ഞുമുഹമ്മദ് (66) സംഭവത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും പിന്നീട് കേസിലെ പ്രധാന സാക്ഷികളിലൊരാളാവുകയും ചെയ്തു. മുസ്ലിം ലീഗ് നേതാവും കാഞ്ഞിരപ്പുഴ…
ഷഹാന ആത്മഹത്യ ചെയ്തതാണെന്ന് ഫോറൻസിക് സംഘം
കോഴിക്കോട്: ദുരൂഹ സാഹചര്യത്തിൽ കഴിഞ്ഞയാഴ്ച വീടിന്റെ ജനാലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ മോഡലും നടിയുമായ ഷഹാനയുടെ (21) വീട്ടിൽ ഫോറൻസിക് സംഘം തിങ്കളാഴ്ച പരിശോധന നടത്തി. എന്നാൽ, പോലീസിന്റെ പ്രാഥമിക കണ്ടെത്തലുകൾ ശരിവച്ചുകൊണ്ട് കേസിലെ കൊലപാതകത്തിന്റെ സാഹചര്യം ഫോറൻസിക് സംഘം തള്ളിക്കളഞ്ഞു. ഫോറൻസിക് സംഘം തൂങ്ങിമരിച്ച കയറാണ് പ്രധാനമായും പരിശോധിച്ചതെന്ന് അന്വേഷണത്തിന് നേതൃത്വം നൽകുന്ന ചേവായൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ സി സുദേശൻ കെ പറഞ്ഞു. “ഞങ്ങളുടെ പ്രാഥമിക അന്വേഷണത്തിൽ ഇത് ആത്മഹത്യയാണെന്ന് കണ്ടെത്തിയെങ്കിലും, ഒരു വ്യക്തിക്ക് ഇത്രയും നേർത്ത കയർ ഉപയോഗിച്ച് ജനലിൽ തൂങ്ങി ആത്മഹത്യ ചെയ്യാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കൾ കൊലപാതകമാണെന്ന് ആരോപിച്ചത്,” അദ്ദേഹം പറഞ്ഞു. അതിനാൽ, ഫോറൻസിക് സംഘം പ്രധാനമായും കയർ പരിശോധിച്ചു. അവരുടെയത്ര ഭാരമുള്ള ഒരാള്‍ക്ക് തൂങ്ങാനുള്ള ഉറപ്പ് കയറിന് ഉണ്ടെന്ന് ഫോറൻസിക് പരിശോധനയിൽ തെളിഞ്ഞതായി പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. “പുതിയ…
ഫോറസ്റ്റ് വാച്ചറെ കാണാതായ കേസിൽ പ്രത്യേക സംഘം രൂപീകരിച്ചു
പാലക്കാട്: സൈലന്റ് വാലി ദേശീയ വനമേഖലയിലെ സൈരിന്ധ്രിയിൽ നിന്ന് വനപാലകനായ രാജനെ കാണാതായ സംഭവത്തിൽ അഗളി ഡിവൈഎസ്പി എൻ മുരളീധരന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക പോലീസ് സംഘം തിങ്കളാഴ്ച അന്വേഷണം ആരംഭിച്ചു. ഇയാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്. കഴിഞ്ഞയാഴ്ച അട്ടപ്പാടിയിൽ നടന്ന സിറ്റിങ്ങിൽ രാജനെ മാവോയിസ്റ്റുകൾ തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയം ഉയർത്തി രാജന്റെ കുടുംബം കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചിരുന്നതിനാൽ പോലീസ് നടത്തിയ അന്വേഷണത്തിന് പ്രാധാന്യമുണ്ട്. നേരത്തെ സൈരിന്ധ്രിക്ക് സമീപമുള്ള കെട്ടിടത്തിൽ നിന്ന് രാജന്റെ മൊബൈൽ ഫോൺ പോലീസ് കണ്ടെടുത്തിരുന്നു. മെയ് 3 ന് രാത്രി കാണാതാവുന്നതിന് അഞ്ച് ദിവസം മുമ്പ് ഏപ്രിൽ 28 വരെ അദ്ദേഹം മൊബൈൽ ഫോൺ ഉപയോഗിച്ചതായി കണ്ടെത്തി. സൈരിന്ധ്രിയിൽ നിന്ന് ഇയാളുടെ ടോർച്ചും സ്ലിപ്പറുകളും കണ്ടെടുത്തു, അടുത്ത ദിവസം സംഭവസ്ഥലത്ത് നിന്ന് മുണ്ടും കണ്ടെടുത്തു. നൂറോളം വനംവകുപ്പ് ഉദ്യോഗസ്ഥർ രാജനുവേണ്ടി തിരച്ചിൽ തുടരുകയാണെന്നും…
ആശാന്‍ പിഴച്ചാല്‍ ഏത്തമില്ല (ലേഖനം)
സത്യം പറഞ്ഞാല്‍ സാത്താനും നാണിക്കുന്ന കാലമാണ്. സൂചി കടത്താന്‍ ഇടം കൊടുത്താല്‍ അവിടെ കോടാലി കടത്തുന്നതുപോലെയായി മലപ്പുറത്തെ മദ്രസാ പുരസ്ക്കാര ചടങ്ങില്‍ വെച്ച് പത്താം ക്ലാസ് വിദ്യാര്‍ത്ഥിക്കുണ്ടായ അനുഭവം. സംസ്ഥാനത്തിന്‍റെ ഗവര്‍ണ്ണര്‍ സൂക്ഷ്മ നിരീക്ഷണ ബുദ്ധിയോടെ ഒരു സാംസ്ക്കാരിക വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല ഏറ്റെടുത്തു പറഞ്ഞത്. ‘പൊതുസമൂഹം ഒറ്റക്കെട്ടായി പ്രതികരിക്കണം’. അദ്ദേഹം ആഹ്വാനം ചെയ്താല്‍ എഴുത്തുകാരന്‍റെ ധാര്‍മ്മിക നിലവാരമുയരും. പൗരാണികമായ ആചാരാനുഷ്ടാനങ്ങള്‍ ഇളക്കി മാറ്റി പുതിയ കാലത്തെ പ്രതിഷ്ഠിക്കാനും ശ്രമിക്കും. വടക്കേ ഇന്ത്യയില്‍ നിന്നുള്ള മതത്തിന്‍റെ ഭ്രാന്തന്‍ കോശങ്ങള്‍ മലയാളിയുടെ മനസ്സിലും നുഴഞ്ഞു കയറിക്കൊണ്ടിരിക്കുന്നു. സൂര്യന് കിഴില്‍ മെഴുകുതിരി കത്തിച്ചു വെക്കുന്നയാളെ കണ്ടാല്‍ ഉള്ളില്‍ ആനന്ദം നിറഞ്ഞു തുളുമ്പാറില്ല. അതിലുപരി മനസ്സില്‍ തോന്നുക തെല്ലുപോലും വിവരമില്ലാത്ത വ്യക്തിയെന്നാണ്. കരിവണ്ടുപോലുള്ള കണ്ണുകളോടെ ഗുരുതുല്യനായ മതമേധാവിയുടെ ആജ്ഞയെ ശിരസ്സാ വഹിച്ച പാവം പെണ്‍കുട്ടി അസഹ്യമായ മനോവേദനയില്‍ മുഖം ചുവന്നുതുടുത്തത് ആരും…
