മര്‍ഫി(ഡാളസ്): മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക് ഇന്നു (മെയ് 7 നു ) നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ മലയാളി എബിസബത്ത് എബ്രഹാം മന്നലൂരിന് ഉ്ജ്ജ്വല വിജയം. സിറ്റി കൗണ്‍സിലില്‍ പ്ലേസ് ഒന്നിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എലിസബത്ത് മണലൂര്‍(ജിഷ) പോള്‍ ചെയ്ത വോട്ടുകളില്‍ 74 .18 ശതമാനം നേടിയപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥി കാരൻ ചേതലിന് 25 .96 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക് രണ്ടാം തവണയാണ് എലിസബത്ത് മണലൂര്‍ തിരഞ്ഞെടുക്കപ്പെടുന്നതു .2019 ൽ നടന്ന തിരഞ്ഞെടുപ്പിൽ മര്‍ഫി സിറ്റി കൗണ്‍സിലിലേക്ക് വ ൻ ഭൂരിപക്ഷത്തോടെ തെരെഞ്ഞെടുക്കപ്പെട്ട ആദ്യ മലയാളിയായിരുന്നു ഇവർ .റിയല്‍ എസ്റ്റേറ്റഅ രംഗത്ത് കഴിഞ്ഞ 28 വര്‍ഷത്തിലധികമായി ബിസിനസ്സ് നടത്തുന്ന എലിസബത്ത്, മര്‍ഫി സിറ്റിയിലെ സാമൂഹ്യ സാംസ്ക്കാര പ്രവര്‍ത്തനങ്ങളില്‍ സജ്ജീവമാണ്. സതേണ്‍ മെത്തഡിസ്റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബി.ബി.എ., ഫിനാന്‍സ് വിഷയങ്ങളില്‍ പഠനം പൂര്‍ത്തിയാക്കി. മര്‍ഫി ബോര്‍ഡ്…
Year: 2022
ഡാളസ് കോളജ് ട്രസ്റ്റി ബോർഡ് ഡോ. സോജി ജോണിന് വിജയിക്കാനായില്ല
സണ്ണിവെയ്ല്‍ (ഡാളസ്): ഡാളസ് കോളജ് ട്രസ്റ്റി ബോര്‍ഡിലേക്ക് ഡിസ്ട്രിക്ട് മൂന്നില്‍ നിന്നും മത്സരിച്ച നിയമവിദഗ്ധനും, മലയാളിയുമായി ഡോ. സോജി ജോണ് നല്ല മത്സരം കാഴ്ചവെച്ചുവെങ്കിലും വിജയിക്കാനായില്ല ആദ്യമായാണ് ഒരു മലയാളി ഈ സ്ഥാനത്തേക്ക് മത്സരിക്കുന്നത്. മേയ് ഏഴിനു നടന്ന തിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ഥി പോള്‍ മേയർ വിജയിച്ചു . ഏർളി വോട്ടിങ്ങിലും ഇന്ന് നടന്ന തെരെഞ്ഞടുപ്പിലും വോട്ട് ചെയ്തഎല്ലാവര്ക്കും മറ്റു വിധത്തിൽ സഹായ സഹകരണങ്ങൾ നല്കിയവർക്കും സോജി ജോൺ നന്ദി അറിയിച്ചു
കണ്ണൂരിൽ അമ്മയെയും കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂർ: ചൊക്ലിയിൽ അമ്മയെയും ആറുമാസം പ്രായമുള്ള മകനെയും വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ജ്യോൽസ്‌ന (25), ധ്രുവിൻ എന്നിവരാണ് മരിച്ചതെന്ന് ചൊക്ലി പോലീസ് പറഞ്ഞു. വീടിന്റെ മുൻവശത്തെ വാതിൽ തുറന്ന് കിടന്നിരുന്നതിനാൽ വീട്ടുകാർ ഇരുവരെയും തിരഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. പിന്നീട് കിണറ്റിൽ നിന്ന് മൃതദേഹങ്ങൾ കണ്ടെത്തി. ജ്യോൽസ്നയുടെ മുറിയിൽ നിന്ന് ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. ഹൃദ്രോഗത്തിനുള്ള ധ്രുവിന്റെ ചികിത്സ തനിക്ക് വളരെയധികം വേദനയുണ്ടാക്കി, അതിനാലാണ് മകന്റെ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്ന് അതിൽ പറയുന്നു. തലശ്ശേരി ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. ജ്യോൽസ്നയുടെ ഭർത്താവ് നിവേദ്, അച്ഛൻ ജനാർദനൻ, അമ്മ സുമ.
ദുബായ് വിമാനത്താവളത്തിൽ നിന്ന് 45 ദിവസത്തേക്ക് ഫ്ലൈ ദുബായ് ഇന്ത്യയിലേക്ക് സർവീസ് നടത്തും
അബുദാബി: ദുബായ് ഇന്റർനാഷണൽ എയർപോർട്ടില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന നോർത്തേൺ റൺവേ അടച്ചിടുന്നതിനാല്‍, ദുബായ് ആസ്ഥാനമായുള്ള എയർലൈൻ ഫ്ലൈ ദുബായ് ഇന്ത്യ ഉൾപ്പെടെ 34 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ദുബായ് വേൾഡ് സെൻട്രലിൽ നിന്ന് (DWC) മെയ് 9 മുതൽ ജൂൺ 22 വരെ 45 ദിവസത്തേക്ക് വിമാനങ്ങൾ സർവീസ് നടത്തുമെന്ന് ദുബായ് മീഡിയ ഓഫീസ് (ഡിഎംഒ) അറിയിച്ചു. “DWC-യിൽ, ഫ്ലൈ ദുബായ് വാഗ്ദാനം ചെയ്യുന്ന എല്ലാ സൗകര്യപ്രദമായ യാത്രാ സേവനങ്ങളിൽ നിന്നും യാത്രക്കാർക്ക് തുടർന്നും പ്രയോജനം ലഭിക്കും,” എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. അന്താരാഷ്ട്ര യാത്രയിൽ ലോകത്തിലെ ഏറ്റവും തിരക്കേറിയ ദുബായ് ഇന്റർനാഷണൽ എയർപോർട്ട് (DXB), “സമ്പൂർണ നവീകരണം” നടത്തുന്നതിനായി മെയ് 9 മുതൽ ജൂൺ 22 വരെ 45 ദിവസത്തേക്ക് രണ്ട് റൺവേകളിലൊന്ന് അടച്ചിടും. “യാത്രക്കാരുടെ യാത്രാ പദ്ധതികൾക്ക് തടസ്സമില്ലാതിരിക്കാന്‍” ഈ കാലയളവിൽ DWC-യിൽ നിന്ന് ഇന്ത്യയുൾപ്പെടെ 34…
പ്രവാചകന്റെ പള്ളിയുടെ വാസ്തുവിദ്യാ ചിത്ര പ്രദര്‍ശനം മദീന ഗവര്‍ണ്ണര്‍ ഉദ്ഘാടനം ചെയ്തു
റിയാദ് : മദീനയിലെ പ്രവാചകന്റെ പള്ളിയുടെ വാസ്തുവിദ്യ പ്രദർശിപ്പിക്കുന്ന ചിത്ര പ്രദർശനം വ്യാഴാഴ്ച മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരൻ ഉദ്ഘാടനം ചെയ്തു. 1,400 വർഷങ്ങൾക്ക് മുമ്പ് മുഹമ്മദ് നബിയുടെ കാലത്ത് നിർമ്മിച്ച പള്ളിയുടെ വാസ്തുവിദ്യയുടെ പരിവർത്തനം പ്രദർശനത്തില്‍ കാണിക്കുന്നു. അന്തരിച്ച അബ്ദുൽ അസീസ് രാജാവിന്റെ കാലഘട്ടത്തിൽ നിന്ന് ഇന്നുവരെയുള്ള വികാസത്തിലാണ് പ്രധാന ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. രണ്ട് വിശുദ്ധ മസ്ജിദുകളുടെയും പുരാതന പുരാവസ്തുക്കളുടെയും അപൂർവവും വിലപ്പെട്ടതുമായ സ്വത്തുക്കൾക്കായി ഒരു പ്രത്യേക ഹാൾ സമർപ്പിച്ചിരിക്കുന്നു. പ്രവാചകന്റെ പള്ളിയുടെ വാസ്തുവിദ്യാ വശങ്ങൾ ഉയർത്തിക്കാട്ടാനും അതിന്റെ സ്വകാര്യത, പദവി, വാസ്തുവിദ്യ എന്നിവയിലേക്ക് വെളിച്ചം വീശുന്നതുമാണ് പ്രദർശനം. കൂടാതെ, അതുല്യമായ വാസ്തുവിദ്യയും ചരിത്രപരവുമായ മാതൃകകളും ഇത് പ്രദർശിപ്പിക്കുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് 600 വർഷത്തിലേറെ പഴക്കമുള്ള കൈത്ബേയിലെ മിമ്പര്‍ ആണ്. വിവിധ ഭാഷകളിൽ പ്രവാചകന്റെ പള്ളിയുടെ വാസ്തുവിദ്യയുടെ കാലഗണനയെ ആശ്രയിക്കുകയും ഉള്ളടക്കങ്ങൾ…
സീറോ-മലങ്കര സുറിയാനി സഭയ്ക്ക് രണ്ട് പുതിയ ബിഷപ്പുമാർ
തിരുവനന്തപുരം: സീറോ മലങ്കര സുറിയാനി സഭയ്ക്ക് പുതിയ രണ്ടു ബിഷപ്പുമാരെ കൂടി നിയമിച്ചു. സഭയ്ക്ക് കൂരിയാ ബിഷപിനെയും തിരുവനന്തപുരം മേജർ അതിരൂപതയ്ക്ക് സഹായ മെത്രാനെയുമാണ് പുതുതായി നിയമിച്ചത്. ഡെൽഹി-ഗുഡ്ഗാവ് ഭദ്രാസനത്തിൽ ബിഷപ് തോമസ് മാർ അന്തോണിയോസാണ് പുതിയ അധ്യക്ഷൻ. പൂനെ സെന്റ് എഫ്രേം ഭദ്രാസന മെത്രാനായി അദ്ദേഹം പ്രവർത്തിച്ചു വരികയായിരുന്നു. തിരുവനന്തപുരം പട്ടം സെൻറ് മേരീസ് കത്തീഡ്രലിൽ മലങ്കര സഭാ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തി. മലങ്കര കത്തോലിക്കാ സുവിശേഷ സംഘം ഡയറക്ടർ റവ.ഡോ. ആന്റണി കാക്കനാട്ടിനെ സഭാ ആസ്ഥാനമായ കാതോലിക്കേറ്റ് സെന്ററിൽ കൂരിയ മെത്രാനായി നിയമിച്ചു. മാർ ഇവാനിയോസ് കോളജ് മുൻ പ്രിൻസിപ്പൽ റവ.ഡോ. മാത്യു മനക്കരക്കാവിലിനെ തിരുവനന്തപുരം മേജർ അതിരൂപതാ സഹായ മെത്രാനായും നിയമിച്ചു.
ബാലിയിലെ പുണ്യവൃക്ഷത്തിന് മുന്നിൽ നഗ്നയായി ഫോട്ടോ ഷൂട്ട്; യുവതിയായ മോഡലിന് കനത്ത പിഴയും ജയില്‍ ശിക്ഷയും ലഭിച്ചേക്കാം
ഇന്തോനേഷ്യയിലെ ബാലിയിലെ ഒരു പുണ്യവൃക്ഷത്തിന് ചുവട്ടിൽ നടത്തിയ നഗ്ന ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിന് ഒരു റഷ്യൻ യുവതിക്ക് ആറ് വർഷം വരെ തടവ് ശിക്ഷയും കനത്ത പിഴയും ലഭിച്ചേക്കാം. ഇൻസ്റ്റാഗ്രാം മോഡലും യോഗയെ പ്രൊമോട്ട് ചെയ്യുന്ന യുവതിയായ അലീന ഫസ്‌ലീവ പ്രദേശവാസികൾ വിശുദ്ധമായി കരുതുന്ന 700 വർഷം പഴക്കമുള്ള മരത്തിന് സമീപം നഗ്നയായി ഫോട്ടോയ്ക്ക് പോസ് ചെയ്തു എന്നതാണ് കുറ്റം. ഇൻസ്റ്റാഗ്രാമിലെ അവരുടെ ഫോട്ടോഷൂട്ടിന്റെ പോസ്റ്റിന് പ്രദേശവാസികളിൽ നിന്ന് വലിയ പ്രതിഷേധമാണ് ലഭിച്ചത്. ഒരു പ്രാദേശിക വ്യവസായിയുടെ പരാതിയെത്തുടർന്നാണ് ഫസ്ലീവക്കെതിരെ കേസെടുത്തത്. ഇന്‍സ്റ്റഗ്രാം താരമായ അലിനയ്ക്ക് 16,000 ഫോളോവര്‍മാരുണ്ട്. ചിത്രങ്ങള്‍ ശ്രദ്ധയില്‍പെട്ട ബാലിനീസ് സംരംഭകന്‍ നിലുഹ് ഡിജെലന്തിക് ആണ് പൊലീസില്‍ പരാതി നല്‍കിയത്. പോണോഗ്രാഫി കുറ്റങ്ങളുടെ പേരില്‍ അലിന ജയില്‍ശിക്ഷ അനുഭവിച്ചേക്കാം. തബാനയിലെ ബാബാകാന്‍ ക്ഷേത്രത്തിലാണ് കയു പുടിഹ് എന്നപേരില്‍ പ്രസിദ്ധമായ മരം സ്ഥിതി ചെയ്യുന്നത്.…
വ്യവസായം തുടങ്ങാന്‍ ഏറെ ബുദ്ധിമുട്ടുള്ള സംസ്ഥാനം കേരളമാണെന്ന് വ്യവസായി എം എ യൂസഫലി
കൊച്ചി: വ്യവസായം തുടങ്ങാൻ ഏറെ ബുദ്ധിമുട്ടുള്ള സംസ്ഥാനം കേരളമാണെന്നും എന്നാല്‍, ആ ബുദ്ധിമുട്ടുകൾ മുന്‍കൂട്ടി മനസ്സിലാക്കി മുന്നോട്ടു പോയാല്‍ കേരളത്തിൽ തടസ്സമില്ലാതെ ബിസിനസ് നടത്തി വിജയിപ്പിക്കാമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫലി പറഞ്ഞു. പ്രതിസന്ധികളെ അതിജീവിച്ച് വ്യവസായങ്ങൾ തുടങ്ങാൻ പ്രവാസികൾ മുന്നോട്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘വ്യവസായം തുടങ്ങാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലൊന്നാണു കേരളം. അതു മുന്‍കൂട്ടി കണ്ട് കേരളത്തിന്റെ ഉന്നമനത്തിന് വേണ്ടിയും വരും തലമുറയുടെ ശോഭനമായ ഭാവിക്കുവേണ്ടിയും, ഇവിടെ സംരംഭങ്ങള്‍ പടുത്തുയര്‍ത്താന്‍ തയ്യാറാകണം. നാടിന്റെ വളര്‍ച്ചയുടെ ഉത്തരവാദിത്വം സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാതെ നമ്മളും പങ്കാളികളാകണം. ലോകത്തിന്റെ എല്ലാ കോണിലും കച്ചവടം ചെയ്തിട്ടുണ്ട്. ഒരോ സ്ഥലത്തും അതിന്റേതായ ബുദ്ധിമുട്ടുകളുണ്ട്. അതു മനസ്സിലാക്കി, നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നു വ്യവസായം ചെയ്താല്‍ തീര്‍ച്ചയായും വിജയിക്കും’ യൂസഫലി പറഞ്ഞു. ആഗോള വിപണിയിൽ വൻകിട വ്യവസായങ്ങളിൽ വിജയിച്ചവർക്ക് സ്വന്തം രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാനുള്ള ഉത്തരവാദിത്തമുണ്ട്.…
ഫ്രറ്റേണിറ്റി വാർഷികാഘോഷം: രക്തം നൽകി പ്രവർത്തകർ
പാലക്കാട്: “അഭിമാനത്തോടെ നീതി ചോദിക്കുക,പോരാട്ടങ്ങളുടെ തുടർച്ചയാവുക” എന്ന തലക്കെട്ടിൽ നടക്കുന്ന ഫ്രറ്റേണിറ്റി മൂവ്മെന്റ് അഞ്ചാം വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി പ്രവർത്തകർ ജില്ല ബ്ലഡ് ബാങ്കിലേക്ക് രക്തം നൽകി. രക്തദാനം നടത്തി ജില്ല പ്രസിഡന്റ് ഫിറോസ്.എഫ്.റഹ്മാൻ ഉദ്ഘാടനം നിർവഹിച്ചു. റഷാദ് പുതുനഗരം, സാബിത്, സമദ്, ത്വാഹ, അസ്‌ലം, മൻസൂർ, അമീൻ എന്നിവർ നേതൃത്വം നൽകി. സംസ്ഥാനത്ത് തന്നെ സൗജന്യ ഡെയാലിസിസ്,കീമോതെറാപ്പി എന്നിവയിൽ മാതൃയായ ഒറ്റപ്പാലം താലൂക്കാശുപത്രിയിൽ കാലങ്ങളായുള്ള ആവശ്യമായ ബ്ലഡ് ബാങ്ക് ഉടൻ തുടങ്ങണമെന്ന് ഫ്രറ്റേണിറ്റി ജില്ല സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.രണ്ട് വർഷം മുമ്പ് ഫണ്ട് വകയിരുത്തി,കെട്ടിടം വരെ അനുവദിച്ചിട്ടും ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ അനുമതി ബാങ്കിന് വൈകുന്നത് പ്രതിഷേധാർഹമാണെന്ന് യോഗം ചൂണ്ടിക്കാട്ടി.പ്രസിഡന്റ് ഫിറോസ്.എഫ്.റഹ്മാൻ അധ്യക്ഷത വഹിച്ചു.
ചരിത്രം പഠിക്കാത്തവരുടെ വിരട്ടലുകള്‍ ക്രൈസ്തവരോട് വേണ്ട: ഷെവലിയാര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: ചരിത്രം പഠിക്കാത്തവരുടെയും ഭീകരവാദപ്രസ്ഥാനങ്ങളുടെ ഔദാര്യം പറ്റുന്നവരുടെയും വിരട്ടലുകള്‍ ക്രൈസ്തവ സമൂഹത്തോട് വേണ്ടെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. രണ്ടായിരത്തിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള ക്രൈസ്തവ പാരമ്പര്യത്തെയും വിശ്വാസ അടിത്തറയെയും സഭാനേതൃത്വത്തെയും കുടുംബസംവിധാനങ്ങളെയും വെല്ലുവിളിക്കുന്നവരുടെ അണിയറ അജണ്ടകള്‍ തിരിച്ചറിയുവാനുള്ള കഴിവും പ്രാപ്തിയും വിശ്വാസിസമൂഹത്തിനുണ്ടെന്നുള്ളത് ആരും മറക്കരുത്. സഭയ്ക്ക് രാഷ്ട്രീയമുണ്ട്. അത് കക്ഷിരാഷ്ട്രീയമോ ഏതെങ്കിലും ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ അടിമത്വമോ അല്ല. ദരിദ്രരോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടും പക്ഷംചേര്‍ന്ന് ജാതിമത വര്‍ഗ്ഗചിന്തകള്‍ക്കതീതമായി പൊതുസമൂഹത്തിന്റെ ക്ഷേമവും നന്മയും സമഗ്രവളര്‍ച്ചയുമാണ് എക്കാലവും സഭയുടെ രാഷ്ട്രീയവും ലക്ഷ്യവും. ഈ ലക്ഷ്യപ്രാപ്തിക്കുവേണ്ടിയാണ് സഭാശുശ്രൂഷാമേഖലകള്‍ നിലകൊള്ളുന്നതും നിസ്വാര്‍ത്ഥ സേവനങ്ങള്‍ പങ്കുവെയ്ക്കുന്നതും. ഈ മഹത്തായ സേവനങ്ങളുടെ ഗുണഭോക്താക്കള്‍ പൊതുസമൂഹമൊന്നാകെയാണെന്നുള്ളതും ആരും വിസ്മരിക്കരുത്. സഭയുടെ നിലപാടുകള്‍ മുന്നണികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും അധികാര കേന്ദ്രങ്ങള്‍ക്കുംവേണ്ടിയുള്ളതല്ല. തലമുറകളെ നശിപ്പിക്കുന്ന സാമൂഹ്യ തിന്മകള്‍ക്കും ജനജീവിതത്തെ വെല്ലുവിളിക്കുന്ന ദ്രോഹനടപടികള്‍ക്കുമെതിരെ…
