ന്യൂഡൽഹി : ഇന്ത്യൻ SARS-CoV2 ജീനോമിക്‌സ് സീക്വൻസിംഗ് കൺസോർഷ്യത്തിന്റെ (INSACOG) ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം ഇന്ത്യയിൽ XE കോവിഡ് വേരിയന്റിന്റെ സ്ഥിരീകരിച്ച ഒരു കേസ് കണ്ടെത്തി. എന്നാല്‍, ചൊവ്വാഴ്ച പുറത്തിറക്കിയ ഏപ്രിൽ 25-ലെ ബുള്ളറ്റിനിൽ ഈ വേരിയന്റിന്റെ സ്ഥാനം തിരിച്ചറിഞ്ഞിട്ടില്ല. “മുൻ ആഴ്ചയെ അപേക്ഷിച്ച്, 12 സംസ്ഥാനങ്ങളിൽ കേസുകളുടെ വർദ്ധനവ് കാണിച്ചു, അതേസമയം 19 സംസ്ഥാനങ്ങളിൽ കുറവുണ്ടായി,” ബുള്ളറ്റിൻ പറഞ്ഞു. സംശയാസ്പദമായ റീകോമ്പിനന്റ് സീക്വൻസുകൾ കൂടുതൽ വിശകലനത്തിലാണെന്ന് അതിൽ പറയുന്നു. “BA.2.10 ഉം BA.2.12 ഉം BA.2 ഉപ-പരമ്പരകളാണ്, അവ കണ്ടെത്തിയിട്ടുണ്ട്, കൂടാതെ പഴയ BA.2 സീക്വൻസുകളെ ഈ പുതിയ ഉപ-വംശങ്ങളായി പുനഃക്രമീകരിച്ചിരിക്കുന്നു. ഇതുവരെ ഈ ഉപ-വംശങ്ങൾ രോഗത്തിന്റെ തീവ്രതയുമായി ബന്ധപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല,” ബുള്ളറ്റിൻ പറഞ്ഞു, ഇന്ത്യയിലുടനീളം എക്‌സ്‌ഇ ക്ലസ്റ്ററുകളെ കുറിച്ച് ഇതുവരെ റിപ്പോർട്ടുകളൊന്നുമില്ല. ഏപ്രിൽ 18-ലെ ഒരു ബുള്ളറ്റിനിൽ, INSACOG രാജ്യത്ത് ഒരു…
Year: 2022
തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചു; പ്രഖ്യാപനം ഇന്ന്: ഉമ തോമസ് തന്നെയെന്ന് സൂചന
കൊച്ചി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ചരിത്രം കുറിച്ച് കോണ്‍ഗ്രസ്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂര്‍ പിന്നിടുന്നതിനുള്ളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു. സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചുവെന്നും പ്രഖ്യാപനം ഇന്നു തന്നെ നടക്കുമെന്ന് കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയുടെ പേര് ഹൈക്കമാന്‍ഡിനെ അറിയിച്ചുവെന്ന് ഇന്ദിര ഭവനില്‍ കൂടിയാലോചനയ്ക്കു ശേഷം നേതാക്കള്‍ ഒരുമിച്ചെത്തി മാധ്യമങ്ങളോട് പറഞ്ഞു. കെ.സുധാകരന്‍, ഉമ്മന്‍ ചാണ്ടി, വി.ഡി സതീശന്‍, രമേശ് ചെന്നിത്തല, എം.എം ഹസ്സന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്ഥനാര്‍ത്ഥി നിര്‍ണയം നിര്‍വഹിച്ചത്. പി.ടി തോമസിന്റെ ഭാര്യ ഉമ തോമസ് തന്നെ തൃക്കാക്കരയില്‍ മത്സരിക്കുമെന്നാണ് സൂചന. പി.ടി തോമസ് എന്ന വികാരം ഉള്‍ക്കൊണ്ടു കൊണ്ടാണ് സ്ഥനാര്‍ത്ഥിയെ നിശ്ചയിച്ചിരിക്കുന്നത്. പി.ടി തോമസിന്റെ നഷ്ടം നികത്താനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. പി.ടിയുടെ ഓര്‍മ്മ ആ മണ്ഡലത്തില്‍ നിന്ന് മാറിയിട്ടില്ല. പി.ടിക്ക് മണ്ഡലത്തോടുള്ള വൈകാരിക ബന്ധം പരിഗണിച്ച് ഇന്ന് വൈകിട്ട്…
യുഡിഎഫ് ആയുധമാക്കും; സില്‍വര്‍ലൈന്‍ കല്ലിടലില്‍ നിന്ന് പിന്മാറേണ്ടെന്ന് സര്‍ക്കാരിനോട് സിപിഎം
തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ കെ.റെയില്‍ കല്ലിടല്‍ നിര്‍ത്തിവയ്‌ക്കേണ്ടെന്ന് സിപിഎം. ഇത് സംബന്ധിച്ച് സര്‍ക്കാരിന് പാര്‍ട്ടി നിര്‍ദേശം നല്‍കി. കല്ലിടല്‍ നിര്‍ത്തിവച്ചാല്‍ യുഡിഎഫ് അത് രാഷ്ട്രീയ ആയുധമാക്കും. വികസന ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരുന്ന തെരഞ്ഞെടുപ്പ് ആയതിനാല്‍ കല്ലിടല്‍ അനിവാര്യമാണെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. കല്ലിടലില്‍ നിന്ന് പിന്മാറിയാല്‍ ഗുണത്തേക്കാളേറെ ദോഷം ചെയ്യും. കല്ലിടല്‍ രാഷ്ട്രീയമായി തടയാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും രംഗത്തെത്തിയാല്‍ അതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാമെന്നും സിപിഎമ്മിനുണ്ട്. സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന നിരവധി സ്ഥലങ്ങള്‍ തൃക്കാക്കര മണ്ഡലത്തിലുണ്ട്. എറണാകുളത്തെ സ്‌റ്റേഷന്‍ ഉള്‍പ്പെടെ മണ്ഡലത്തിനുള്ളതിലാണ്. തെരഞ്ഞെടുപ്പ് വിജയിക്കാനായാല്‍ അത് കെ.റെയിലിനും വികസനത്തിനുമുള്ള അംഗീകാരമായി വിലയിരുത്തപ്പെടുമെന്ന പ്രതീക്ഷയും സിപിഎമ്മിനുണ്ട്.
സോളാര്‍ കേസ്: ഉമ്മന്‍ചാണ്ടിക്കെതിരായ പീഡന പരാതി; ക്ലിഫ് ഹൗസില്‍ പരാതിക്കാരിയുമായെത്തി തെളിവെടുപ്പ്
തിരുവനന്തപുരം: സോളാര്‍ കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് നടത്തി. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ പീഡനപരാതിയിലാണ് പരാതിക്കാരിയുമായി നേരിട്ടെത്തി തെളിവെടുപ്പ് നടത്തുന്നത്. സോളാര്‍ അഴിമതി കേസുമായി ബന്ധപ്പെട്ട് ആറ് പീഡന പരാതികളിലാണ് സിബിഐ സംഘം അന്വേഷണം നടത്തുന്നത്. ഓരോ പരാതികളും ഓരോ സംഘമാണ് പരിശോധിക്കുന്നത്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള പരാതിയുടെ തെളിവെടുപ്പിനായാണ് സിബിഐ സംഘം ക്ലിഫ് ഹൗസില്‍ എത്തിയിരിക്കുന്നത്. പ്രത്യേക അനുമതി വാങ്ങിയതിന് ശേഷമാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ തെളിവെടുപ്പ് നടക്കുന്നത്. 2013-ല്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് രേഖാമൂലം ഉന്നയിച്ച കത്തിലാണ് ഉമ്മന്‍ചാണ്ടിക്കെതിരേയുള്ള പീഡന ആരോപണം. ഏപ്രില്‍ അഞ്ചിന് എംഎല്‍എ ഹോസ്റ്റലിലും ഹൈബി ഈഡനെതിരായ പീഡന പരാതിയില്‍ സിബിഐ പരാതിക്കാരിയുമായെത്തി തെളിവെടുപ്പ് നടത്തിയിരുന്നു…
വീട്ടില്‍ കയറി ആക്രമണം; യുവാവിന്റെ കുത്തേറ്റ് വീട്ടമ്മ മരിച്ചു; രണ്ടു പേര്‍ക്ക് പരിക്ക്
പത്തനംതിട്ട: യുവാവിന്റെ കുത്തേറ്റ് വയോധിക മരിച്ചു. കുന്നന്താനം കീഴടിയില്‍ പുന്നശ്ശേരി മോഹനന്റെ ഭാര്യ വിജയമ്മ (62) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ ആയിരുന്നു സംഭവം. അയ്യപ്പന്‍ എന്ന പ്രദീപന്‍ ആണ് വിജയമ്മയുടെ വീട്ടില്‍ കയറി ആക്രമണം നടത്തിയത്. ഇയാളെ കീഴ് വായ്പൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. പൊട്ടിച്ച ബിയര്‍ കുപ്പികൊണ്ടും കത്തികൊണ്ടുമാണ് പ്രതി വിജയമ്മയെ കുത്തി പരിക്കേല്‍പ്പിച്ചത്. രക്തം വാര്‍ന്ന് അബോധാവസ്ഥയിലായ വിജയമ്മയെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പ്രതിയെ നാട്ടുകാര്‍ പിടികൂടിയപ്പോള്‍ പ്രതി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായും ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിച്ചിരുന്നതായും പ്രദേശവാസികള്‍ പറയുന്നു. വീട്ടമ്മയെ ആക്രമിക്കുന്നതിന് മുന്‍പും ശേഷവുമായി മറ്റു ചിലരേക്കൂടി ഇയാള്‍ ആക്രമിച്ചിരുന്നെന്ന് പോലീസ് പറയുന്നു. സംഭവശേഷം പ്രതി സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. പിന്നീട് ഇയാള്‍ എട്ടുവയസ്സുള്ള കുട്ടിയെയും ആക്രമിച്ചു. തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്..
അമ്മ പരാതി പരിഹാര സെല്ലില്‍ നിന്ന് ശ്വേതയും കുക്കു പരമേശ്വരനും രാജിവച്ചു
കൊച്ചി: പീഡനക്കേസില്‍ ഒളിവില്‍ പോയ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരേ മൃദുസമീപനം സ്വീകരിച്ചതില്‍ പ്രതിഷേധിച്ച് നടി ശ്വേത മേനോന്‍ അമ്മ പരിഹാര സമിതി അധ്യക്ഷ സ്ഥാനം രാജിവച്ചു. സമിതി അംഗമായ കുക്കു പരമേശ്വരനും നേതൃത്വത്തിന് രാജി സമര്‍പ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സമിതി അംഗമായിരുന്ന നടി മാലാ പാര്‍വതിയും രാജിവച്ചിരുന്നു.അമ്മ എക്‌സിക്യൂട്ടീവ് അംഗമായ വിജയ് ബാബുവിനെ സ്ഥാനത്ത് നിന്നും മാറ്റണമെന്നാണ് പരിഹാര സമിതി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ മാറി നില്‍ക്കാം എന്ന് വ്യക്തമാക്കി വിജയ് ബാബു നേതൃത്വത്തിന് കത്ത് നല്‍കിയതോടെ കൂടുതല്‍ നടപടികളിലേക്ക് പോയില്ല. സ്വയം മാറിനില്‍ക്കാം എന്ന് പറഞ്ഞയാളെ ചവിട്ടി പുറത്താക്കണോ എന്ന നിലപാടാണ് മണിയന്‍പിള്ള രാജു സ്വീകരിച്ചത്. നേതൃത്വത്തിന്റെ നിലപാടില്‍ വനിതാ അംഗങ്ങള്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുണ്ടെന്നാണ് വിവരം. പിന്നാലെയാണ് അധ്യക്ഷ ഉള്‍പ്പടെ മൂന്ന് അംഗങ്ങള്‍ സമിതിയില്‍ നിന്നും രാജിവച്ചത്.
ഷവര്‍മ കഴിച്ചു വിദ്യാര്‍ഥിനി മരിച്ച സംഭവം; ഒരാള്‍കൂടി അറസ്റ്റില്‍
ചെറുവത്തൂര്‍: ടൗണിലെ കൂള്‍ബാറില്‍നിന്നു ഷവര്‍മ കഴിച്ചു കരിവെള്ളൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനി ദേവനന്ദ മരിക്കാനിടയായ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കൂള്‍ബാര്‍ ജീവനക്കാരന്‍ പടന്ന തായില്ലത്ത് ഹൗസിലെ അഹമ്മദി (40) നെയാണ് ഇന്നു പോലീസ് അറസ്റ്റ് ചെയ്തത്. ഐഡിയല്‍ കൂള്‍ബാര്‍ മാനേജര്‍ മംഗളൂരു കൊല്യയിലെ മുല്ലേലി അനസ്ഖര്‍(58), ഷവര്‍മ മേക്കര്‍ നേപ്പാള്‍ സലേപ്പൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ നാമിറ്റാള്‍ സ്വദേശി സന്ദേഷ് റായ് (29)എന്നിവരെ ഇന്നലെ വൈകുന്നേരം അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കിയിരുന്നു. കടയുടമ ചന്തേരയിലെ പിലാവളപ്പില്‍ കുഞ്ഞഹമ്മദിനെ പോലീസ് കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. കുഞ്ഞഹമ്മദ് വിദേശത്താണുള്ളത്. പോലീസ് അന്വേഷണത്തോടൊപ്പം ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ അന്വേഷണവും നടന്നു വരുന്നുണ്ട്. ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേനയെക്കൂടാതെ കാഞ്ഞങ്ങാട് ഡിവൈഎസ്പി ഡോ.വി.ബാലകൃഷ്ണന്‍, സ്‌പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി പി.കെ. സുധാകരന്‍, ചന്തേര പോലീസ് ഇന്‍സ്‌പെക്ടര്‍ പി.നാരായണന്‍, ഭക്ഷ്യ…
തൃക്കാക്കരയില്‍ സഹതാപം കൊണ്ട് ജയിക്കില്ലെന്ന് ഡൊമിനിക് പ്രസന്റേഷന്‍; പാര്‍ട്ടി തീരുമാനം വരട്ടെ, പ്രതികരിക്കാമെന്ന് ഉമാ തോമസ്
കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥിയാരെന്ന കാര്യത്തില്‍ തര്‍ക്കം തുടങ്ങി. ഉപതെരഞ്ഞെടുപ്പില്‍ സഹതാപം കൊണ്ട് ജയിക്കാന്‍ കഴിയില്ലെന്ന് മുന്‍ എംഎല്‍എ ഡൊമിനിക് പ്രസന്റേഷന്‍ പ്രതികരിച്ചു. പി.ടി.തോമസിന്റെ ഭാര്യ ഉമാ തോമസ് സ്ഥാനാര്‍ഥിയാകുന്നതിനെയാണ് അദ്ദേഹം പരോക്ഷമായി വിമര്‍ശിച്ചത്. തൃക്കാക്കര ഒരു നഗര മണ്ഡലമാണ്. വിവിധ സാമൂഹ്യ സാഹചര്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ വിപരീത ഫലമുണ്ടാകും. ആരെ നിര്‍ത്തിയാലും വിജയിക്കാമെന്ന ധാരണ ശരിയല്ല. കെ.വി.തോമസ് ഇപ്പോഴും എഐസിസി അംഗമാണെന്നും ഒരാള്‍ പിണങ്ങിയാല്‍ പോലും മണ്ഡലത്തില്‍ തിരിച്ചടിയാകുമെന്നും ഡൊമിനിക് പ്രസന്റേഷന്‍ പറഞ്ഞു. അതേസമയം, ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടി തീരുമാനം വരാതെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്ന് പി.ടി തോമസിന്റെ ഭാര്യ ഉമാ തോമസ്. തൃക്കാക്കര വ്യക്തിപരമായി പരിചയമുള്ള മണ്ഡലമാണ്. പി.ടി അച്ചടക്കമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു. ആ അച്ചടക്കം തുടരണമെന്നാണ് ആഗ്രഹം. താന്‍ ഉറച്ച ഈശ്വര വിശ്വാസിയാണ്. നല്ലതു പ്രതീക്ഷിക്കുന്നതായും ഉമാ തോമസ് പ്രതികരിച്ചു. സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് പ്രതികരിച്ചില്ലെങ്കിലും…
മഞ്ച് യൂത്ത് ഫോറം എജുക്കേഷണല്‍ സെമിനാര്‍ മെയ് 15 ന് സൂം മീറ്റിംഗിൽ
മലയാളി അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (മഞ്ച്) യുടെ ആഭിമുഖ്യത്തിൽ യൂത്ത് ഫോറം എജുക്കേഷണല്‍ സെമിനാര്‍ സംഘടിപ്പിക്കുന്നു. മെയ് 15 ന് വൈകുന്നേരം 7.30ന് വെർച്ച്വൽ പ്ലാറ്റ് ഫോം വഴിയാണ് സെമിനാര്‍. വിദ്യാഭ്യാസം, ആരോഗ്യം, ഡ്രഗ് അവയര്‍നെസ് തുടങ്ങിയ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ചയാവും. മഞ്ച് പ്രസിഡന്റ് ഡോ.ഷൈനി രാജു, സെക്രട്ടറി ആന്റണി കല്ലക്കാവുങ്കല്‍, ട്രഷറര്‍ ഷിബു മാത്യു, യൂത്ത് കോര്‍ഡിനേറ്റര്‍ ഇവ ആന്റണി, അസോസിയേറ്റ് കോര്‍ഡിനേറ്റര്‍ ഐറിന്‍ തടത്തില്‍, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍ ഷാജി വര്‍ഗ്ഗീസ്, വൈസ് പ്രസിഡന്റ് രഞ്ജിത്ത് പിള്ള, ജോയിന്റ് സെക്രട്ടറി ഉമ്മന്‍ കെ ചാക്കോ, ജോയിന്റ് ട്രഷറര്‍ അനീഷ് ജെയിംസ് തുടങ്ങിയവര്‍ സെമിനാറിന് നേതൃത്വം നല്‍കും. ന്യൂജേഴ്‌സിയിലെ മൊന്റ്ക്ലെയർ യൂണിവേഴ്സിറ്റിയിലെ പ്രമുഖ ഗണിതശാത്ര അധ്യാപികയും വെസ്റ്റിപോയിന്റ് അക്കാഡമിയിലെ അക്കാഡമി റിസർച്ച് കൗൺസിൽ ഡെപ്യൂട്ടി ചെയർകൂടിയായ ഡോ. ഡയാന തോമസ്, ന്യൂയോര്‍ക്ക് സിറ്റി പബ്ലിക്ക്…
തൃക്കാക്കരയില്‍ ട്വന്റി ട്വന്റി- ആം ആദ്മി സഖ്യം; പൊതുസമ്മതനെ സ്ഥാനാര്‍ഥിയാക്കും
കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ട്വന്റിയും ട്വന്റിയും ആം ആദ്മി പാര്‍ട്ടിയും ഒരുമിച്ച് മത്സരിക്കുമെന്ന് ട്വന്റി ട്വന്റി ചീഫ് കോഡിനേറ്റര്‍ സാബു എം ജേക്കബ്. ആം ആദ്മി പാര്‍ട്ടി നാഷണല്‍ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളുമായി സംസാരിച്ചെന്നും 15-ന് നടക്കുന്ന പൊതുസമ്മേളനത്തില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്നും സാബു എം. ജേക്കബ് പറഞ്ഞു. ‘പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ ആവും മത്സരിപ്പിക്കുക. ശക്തി തെളിയിച്ച രണ്ട് രാഷ്ട്രീയ പാര്‍ട്ടികളാണ് ട്വന്റി ട്വന്റിയും ആം ആദ്മി പാര്‍ട്ടിയും. വാഗ്ദാനങ്ങളല്ല, നടപ്പിലാക്കി കാണിച്ച പദ്ധതികള്‍ ഉയര്‍ത്തിക്കാണിച്ചാവും തിരഞ്ഞെടുപ്പിനെ നേരിടുക. വികസനത്തിന് ട്വന്റി ട്വന്റി എതിരല്ല. എന്നാല്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങള്‍ പരിഹരിച്ചാവണം കെ-റെയില്‍ പോലുള്ള വന്‍കിട പദ്ധതികളിലേക്ക് നീങ്ങുന്നത്. കോടികള്‍ കടമെടുത്ത് പോകുന്ന സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ ആരംഭിച്ച് വീണ്ടും വലിയ ബാധ്യതയിലേക്ക് പോകുന്നത് ശരിയായ കാര്യമല്ലെന്നും സാബു എം ജേക്കബ് കൂട്ടിച്ചേര്‍ത്തു.
