കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ ഭരണി ഉത്സവവുമായി ബന്ധപ്പെട്ട് കോഴിബലി നടത്തിയ രണ്ടു പേര്‍ കസ്റ്റഡിയില്‍. ജന്തുബലി നിരോധന നിയമപ്രകാരമാണ് പോലീസ് നടപടി. കോഴിബലി നിരോധിച്ചതാണെന്നും നടത്തരുതെന്നും പോലീസും ദേവസ്വം അധികൃതരും പല തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് മറികടന്നാണ് രണ്ടു േപര്‍ ബലി നല്‍കിയത്. ഇത് സ്ഥലത്തുണ്ടായിരുന്ന പോലീസ് തടയുകയും രണ്ടുപേരെയും കസ്റ്റഡിയില്‍ എടുക്കുകയുമായിരുന്നു. എന്നാല്‍ ആചാരത്തിന്റെ ഭാഗമാണ് കോഴിബലി എന്നാണ് കസ്റ്റഡിയില്‍ ആയവരുടെ നിലപാട്.
Year: 2022
പട്ടാമ്പി കോളേജിൽ പുതിയ കോഴ്സുകൾ അനുവദിക്കണം: ഫ്രറ്റേണിറ്റി മൂവ്മെന്റ്
പാലക്കാട്: കേരളത്തിൽ തന്നെ ഏറ്റവും വലിയ കെട്ടിടമുള്ള സർക്കാർ കോളേജായ എസ്.എൻ.ജി.എസ് കോളേജ് പട്ടാമ്പിയിൽ അടുത്ത അദ്ധ്യയന വർഷത്തേക്ക് പുതിയ ഡിഗ്രി, പി.ജി കോഴ്സുകൾ അനുവദിക്കണമെന്ന് ഫ്രറ്റേണിറ്റി ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. പുതിയ സയൻസ് ബ്ലോക്കും ഐ.ടി ഹബ്ബും അടക്കമുള്ള വികസനങ്ങൾ കൂടി വന്നതോടെ സർവകലാശലക്ക് തുല്യമായ സൗകര്യങ്ങൾ കോളേജിലുണ്ട്. എന്നാൽ, ഈ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താനുതകുന്ന കോഴ്സുകൾ അവിടെയില്ല പുതിയ പല കോഴ്സുകളും അനുവദിക്കണമെന്ന് കാലങ്ങളായി ആവശ്യമുയരുന്നുണ്ടെങ്കിലും അനുവദിക്കപ്പെട്ടിട്ടില്ല. പുതിയ സയൻസ് ബ്ലോക്ക് നിലവിൽ വന്നതിനാൽ കോളേജിൽ തന്നെയുള്ള ഫിസിക്സ് സബ്ജക്റ്റിൽ പി.ജി അനുവദിക്കണം. ഐ.ടി ഹബ്ബിന്റെ പ്രയോജനം ഉപയോഗപ്പെടുത്തി പുതിയ സാധ്യതകൾ തുറക്കപ്പെടണം. യൂണിവേഴ്സിറ്റി തലത്തിൽ നിരന്തരം റാങ്കും നൂറുമേനിയും കൊഴിയുന്ന ബി.എ അറബിക്കിന് ശേഷം പഠിക്കാനുള്ള പി.ജി കോഴ്സു പോലും എസ്.എൻ.ജി.എസിൽ എന്നല്ല പാലക്കാട് ജില്ലയിൽ തന്നെ എവിടെയും ഇല്ല. കണക്ക്, ഇംഗ്ലീഷ്, ഹിന്ദി,…
Karthik Raj, a student of grade 7 of Amrita Vidyalayam, Puthiyakavu who has been selected among the top 20 business ideas submitted by students of Atal Tinkering Laboratories from all over India
An EdTech Business pitch made by Karthik Raj, a class 7 student of Amrita Vidyalayam, Puthiyakavu has been selected among the top 20 business ideas submitted by students of Atal Tinkering Laboratories from all over India. Karthik made it to the top 20 out of 9000+ contestants. Karthik has developed a business proposal for EduEasy, a web portal aimed to impart quality education to middle and low-income childrenin Tier II, III, and IV cities of India. Nearly 50% of the children completes their schooling in their native language. The National…
അടൽ ഇന്നോവേഷൻ മിഷന്റെ ദേശീയതല ബിസിനസ് ആശയ മത്സരത്തിൽ മികച്ച 20 ൽ ഇടംപിടിച്ച് മലയാളി വിദ്യാർത്ഥി
ഇന്ത്യയിലെമ്പാടുമുള്ള അടൽ ടിങ്കറിംഗ് ലാബ് വിദ്യാർത്ഥികൾ സമർപ്പിച്ച ബിസിനസ് ആശയങ്ങളിൽ നിന്ന് മികച്ച 20 ൽ ഒന്നായി പുതിയകാവ് അമൃത വിദ്യാലയത്തിലെ 7-ാം ക്ലാസ് വിദ്യാർത്ഥി കാർത്തിക് രാജ് നിർമ്മിച്ച എഡ്ടെക് ബിസിനസ് ആശയം തിരഞ്ഞെടുക്കപ്പെട്ടു. 9000-ത്തിലധികം മത്സരാർത്ഥികൾ സമർപ്പിച്ച ആശയങ്ങളിൽ നിന്നാണ് മികച്ച 20 ആശയങ്ങൾ തിരഞ്ഞെടുത്തത്. ഇന്ത്യയിലെ ടയർ 2,3,4 നഗരങ്ങളിലെ താഴ്ന്ന വരുമാനമുള്ള കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ കഴിയുന്ന ഒരു വെബ് പോർട്ടലായ ‘ എഡ്യുഈസി ‘ എന്ന പേരിൽ ഒരു ബഹുഭാഷാ എഡ്ടെക്കിനായാണ് കാർത്തിക് ഒരു ബിസിനസ്സ് ആശയം സമർപ്പിച്ചത്. ഇന്ത്യയിലെ 50 ശതമാനത്തിലധികം കുട്ടികളും അവരുടെ മാതൃഭാഷയിൽ സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്നവരാണ്. 2020 ലെ ദേശീയ വിദ്യാഭ്യാസ നയം (എൻഇപി) സ്‌കൂൾ വിദ്യാഭ്യാസത്തിനായി 3 ഭാഷാ ഫോർമുലകളാണ് ശുപാർശ ചെയ്യുന്നത്. ഇത് നിലവിൽ എഡ്ടെക് കമ്പനികൾ നൽകുന്നില്ല. ഈ…
ഹൂസ്റ്റണില്‍ ഡപ്യൂട്ടി ഷരീഫ് മോഷ്ടാക്കളുടെ വെടിയേറ്റ് മരിച്ചു
ഹാരിസ് കൗണ്ടി (ഹൂസ്റ്റണ്‍): ഹൂസ്റ്റണ്‍ ഹാരിസ് കൗണ്ടി ഷെറിഫ് ഓഫിസിലെ ഡപ്യൂട്ടി ഷരീഫ് ഡാരന്‍ അല്‍മന്റാറസ് മോഷ്ടാക്കളുടെ വെടിയേറ്റു മരിച്ചു. മാര്‍ച്ച് 31 വ്യാഴാഴ്ച ആള്‍ഡിന്‍ വെസ്റ്റ് ഫീല്‍ഡ് ജൊവീസ് സ്മാര്‍ട്ട് ഷോപ്പ് പാര്‍ക്കിങ് ലോട്ടിലായിരുന്നു സംഭവം. സഹോദരിയുടെ ജന്മദിനമായതിനാല്‍ ഗിഫ്റ്റ് വാങ്ങാന്‍ എത്തിയതായിരുന്നു ഡപ്യൂട്ടിയും ഭാര്യയും കുട്ടികളും. കടയില്‍ നിന്ന് ഇറങ്ങിവരുമ്പോള്‍ പാര്‍ക്കിങ് ലോട്ടില്‍ പാര്‍ക്ക് ചെയ്തിരുന്ന ഡെപ്യൂട്ടിയുടെ സ്വകാര്യ വാഹനമായ ട്രക്കിന്റെ അടിയില്‍ രണ്ടുപേര്‍ കിടക്കുന്നതായി കണ്ടെത്തി. ഇവര്‍ ട്രക്കിന്റെ കറ്റാലിറ്റിക്ക് കണ്‍വര്‍ട്ടര്‍ അഴിച്ചു മാറ്റുകയായിരുന്നു. വാഹനങ്ങളുടെ ഈ ഉപകരണം അഴിച്ചുമാറ്റുന്നത് സാധാരണമാണ്. ഭാര്യയോടു മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടതിനുശേഷം ഡെപ്യൂട്ടി ട്രക്കിനടുത്തേക്ക് നീങ്ങി. പെട്ടെന്നു മോഷ്ടാക്കളില്‍ ഒരാള്‍ ഡപ്യൂട്ടിക്കു നേരെ വെടിയുതിര്‍ത്തു. ഡപ്യൂട്ടി തിരിച്ചും വെടിവച്ചു. നിരവധി വെടിയുണ്ടകള്‍ ഏറ്റെങ്കിലും ഡപ്യുട്ടി മോഷ്ടാക്കള്‍ക്ക് നേരെ വെടിവച്ചതില്‍ രണ്ടു പേര്‍ക്ക് വെടിയേറ്റു വെടിയേറ്റ മോഷ്ടാക്കള്‍ ഓടി…
ആമസോണില്‍ ചരിത്രത്തിലാദ്യമായി ജീവനക്കാര്‍ യൂണിയന്‍ രൂപീകരിക്കുന്നു
ന്യൂയോര്‍ക്ക്: ആമസോണ്‍ കമ്പനിയുടെ ചരിത്രത്തിലാദ്യമായി ജീവനക്കാര്‍ അവകാശങ്ങള്‍ക്കു വേണ്ടി സംഘടിക്കുവാന്‍ തീരുമാനിച്ചു. ഫെബ്രുവരി 1 വെള്ളിയാഴ്ചയാണ് ഇതു സംബന്ധിച്ചു തീരുമാനം ഉണ്ടായത്. 27 വര്‍ഷത്തെ ചരിത്രം തിരുത്തി കുറിച്ചാണ് ന്യൂയോര്‍ക്ക് സ്റ്റാറ്റന്‍ഐലന്റ് ജെ.എഫ്.കെ.8 എന്ന് അറിയപ്പെടുന്ന ഫെസിലിറ്റി ജീവനക്കാര്‍ യൂണിയന്‍ രൂപീകരിക്കുന്നതിനനുകൂലമായി വോട്ടു ചെയ്യുന്നത്. ആമസോണില്‍ നിന്നും പിരിച്ചുവിടപ്പെട്ട തൊഴിലാളിയുടെ വിശ്രമമില്ലാത്ത പരിശ്രമത്തിനൊടുവിലാണ് യൂണിയന്‍ എന്ന ചിരകാല സ്വപ്‌നം പൂവണിഞ്ഞത്. ആമസോണ്‍ ലേബര്‍യൂണിയനെന്നാണ് പുതിയ സംഘടനക്ക് പേരിട്ടിരിക്കുന്നത്. 8325 ജീവനക്കാരില്‍ നടത്തിയ ഹിതപരിശോധനയില്‍ യൂണിയന്‍ രൂപീകരിക്കുന്നതിനനുകൂലമായി 2654 പേര്‍ വോട്ടു ചെയ്തപ്പോള്‍ 2131 പേര്‍ എതിര്‍ത്തു. 4785 വോട്ടുകള്‍ സാധുവായപ്പോള്‍ 67 വോട്ടുകള്‍ ചാലഞ്ച് ചെയ്യപ്പെട്ടു. പതിനേഴ് വോട്ടുകള്‍ അസാധുവായി. യൂണിയന്‍ രൂപീകരിക്കുന്നതിനുള്ള തീരുമാനത്തെ എതിര്‍ക്കുന്നതിനുള്ള എല്ലാ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ആമസോണ്‍ അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. യുണൈറ്റഡ് സ്റ്റേറ്റിലെ സംഘടിത തൊഴിലാളി വര്‍ഗ്ഗത്തിന്റെ പുതിയൊരു യുഗമാണിതിവിടെ…
മദ്യവും മയക്കുമരുന്നും സംസ്ഥാനത്തെ സര്‍വ്വനാശത്തിലേയ്ക്ക് തള്ളിവിടും: അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: മദ്യവും മയക്കുമരുന്നുമൊഴുക്കി കേരള സമൂഹത്തെ സര്‍വ്വനാശത്തിലേയ്ക്ക് തള്ളിവിടാന്‍ ഭരണസംവിധാനങ്ങള്‍ ശ്രമിക്കുന്നത് ശക്തമായി എതിര്‍ക്കപ്പെടണമെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും വലിയ ലഹരി മയക്കുമരുന്ന് ഇറക്കുമതി കള്ളക്കടത്ത് വിപണിയായി കേരളം മാറിക്കൊണ്ടിരിക്കുമ്പോള്‍ ശക്തമായ ഇടപെടല്‍ നടത്താന്‍ ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍, നേരിട്ട് മദ്യവുംകൂടി വ്യാപകമായി ഒഴുക്കുന്നത് കേരളസമൂഹത്തിന്റെ സാമൂഹ്യജീവിത അസ്ഥിവാരം മാന്തും. ജനങ്ങളുടെ ജീവിതവും ജീവനും നശിപ്പിച്ചുള്ള ധനസമ്പാദനവും ഭരണധൂര്‍ത്തും ഒരു സര്‍ക്കാരിനും ഭൂഷണമല്ല. ഐടി മേഖലയെ പ്രോത്സാഹിപ്പിക്കാനാണ് പുതിയ മദ്യനയമെന്ന വാദം തെറ്റാണ്. ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ മദ്യമോഹികളും മദ്യത്തിന് അടിമകളുമാണെന്നുള്ള പ്രചരണത്തിലൂടെ മികവുറ്റ യുവപ്രതിഭകളെ അവഹേളിക്കാനേ ഇതുപകരിക്കൂ. താഴ്ന്ന വരുമാനക്കാരായ ജനവിഭാഗങ്ങള്‍ മദ്യത്തിന് ഇരകളാകുമ്പോള്‍ കുടുംബങ്ങള്‍ പട്ടിണിയിലാകും. മദ്യലഹരിയില്‍ കുടുംബാംഗങ്ങള്‍ കലഹിച്ചും തമ്മിലടിച്ചും തകരും. ലഹരി സുലഭതയുടെ മറവില്‍ സംസ്ഥാനത്ത്…
നേപ്പാളിനെ ഉടൻ ‘ഹിന്ദു രാഷ്ട്ര’മായി പ്രഖ്യാപിക്കണമെന്ന് മന്തി പ്രേം ആലെ
കാഠ്മണ്ഡു: നേപ്പാളിനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തെ പിന്തുണച്ച് നേപ്പാൾ സർക്കാരിലെ മുതിർന്ന മന്ത്രി പ്രേം ആലെ. അതേസമയം, ഭൂരിഭാഗം ജനങ്ങളും അനുകൂലിച്ചാൽ അത് ജനഹിതപരിശോധനയിലൂടെ സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. നേപ്പാളിനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് അടുത്തിടെ ടൂറിസം, സാംസ്കാരിക മന്ത്രി പ്രേം ആലെ കാഠ്മണ്ഡുവിൽ വേൾഡ് ഹിന്ദു ഫെഡറേഷന്റെ ദ്വിദിന എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഇവിടെ നടന്ന പരിപാടിയിൽ വേൾഡ് ഹിന്ദു ഫെഡറേഷൻ ഉന്നയിച്ച ആവശ്യത്തോട് മന്ത്രി പ്രേം ആലെ പ്രതികരിക്കുകയായിരുന്നു. നേപ്പാൾ, ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, മലേഷ്യ, യുഎസ്, ജർമ്മനി, യുകെ എന്നിവയുൾപ്പെടെ 12 രാജ്യങ്ങളിൽ നിന്നുള്ള 150-ലധികം പ്രതിനിധികൾ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിൽ പങ്കെടുക്കുത്തു. അഞ്ചു കക്ഷികളുടെ കൂട്ടുകെട്ടുള്ള നിലവിലെ സർക്കാരിന് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുള്ളതിനാൽ, നേപ്പാളിനെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ജനഹിതപരിശോധനയിൽ…
ഗുരുസാഗര പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു
കുവൈറ്റ്: കുവൈറ്റിലെ കണ്ണൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്‌സ് അസോസിയേഷന്‍ (ഫോക്ക്), ഡോ. സുകുമാര്‍ അഴീക്കോടിന്റെ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ഗുരുസാഗര പുരസ്‌കാരത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. രചനാ സാഹിത്യ മേഖലയില്‍ സജീവമായ ഇടപെടലുകള്‍ നടത്തിയ വ്യക്തിക്കാണ് പുരസ്‌കാരം നല്‍കുക. 2012 മുതല്‍ 2022 വരെയുള്ള കാലയളവില്‍ കുവൈറ്റില്‍ താമസക്കാരായിരുന്ന മലയാളി എഴുത്തുകാരില്‍ നിന്നുമാണ് മലയാള സാഹിത്യ രചനകള്‍ അവാര്‍ഡിനായി ക്ഷണിക്കുന്നത്. കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ പ്രസിദ്ധീകരിച്ച സൃഷ്ടികളാണ് അവാര്‍ഡിനായി പരിഗണിക്കുക. ലഭിക്കുന്ന നാമനിര്‍ദേശങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന സാഹിത്യപ്രതിഭക്ക് സുകുമാര്‍ അഴീക്കോട് സ്മാരക ഗുരുസാഗര പുരസ്‌ക്കാരം സമ്മാനിക്കും. അപേക്ഷകര്‍ തങ്ങളുടെ മികവുകളെക്കുറിച്ചുള്ള വിശദാംശങ്ങള്‍, അവാര്‍ഡിന് പരിഗണിക്കേണ്ട രചന സാഹിത്യത്തിന്റെ പ്രസിദ്ധീകരിച്ച കോപ്പി എന്നിവ സഹിതം നിര്‍ദ്ദിഷ്ട ഫോര്‍മാറ്റില്‍ 2022 ഏപ്രില്‍ 30 ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. രചയിതാവിനു സ്വന്തമായോ , രചയിതാവിനു വേണ്ടി…
കോവിഡാനന്തരകാലത്തിന്റെ പുതു പ്രതീക്ഷകള്‍ ഉണര്‍ത്തി ഫിലിം ഇവന്റ് മീറ്റ് ശ്രദ്ധേയമായി
അബുദാബി : യുഎഇ പ്രവാസ മലയാളി കലാകാരന്‍മാരുടെ കൂട്ടായ്മയായ ഫിലിം ഇവന്റ് യുഎഇ റെഡ് എക്‌സ് മീഡിയ യുടെ ബാനറില്‍ ഒരുക്കിയ ‘ഫിലിം ഇവന്റ് മീറ്റ് 2022’ എന്ന പരിപാടി ശ്രദ്ധേയമായി. അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററിലാണ് വര്‍ണാഭമായ പരിപാടി അരങ്ങേറിയത്. കോവിഡ് കാലത്തിനു ശേഷം അബുദാബിയില്‍ നിറഞ്ഞ സദസോടെയാണ് ഫിലിം ഇവന്റ് ഒരുക്കിയ പരിപാടി അരങ്ങേറിയത്. നൂറോളം കലാപ്രതിഭകളാണ് വിവിധ കലാ ആവിഷ്‌കാരങ്ങളുമായി വേദികളെ വര്‍ണാഭമാക്കിയത്. സൗമ്യ , രമ്യ എന്നിവരുടെ നൃത്തത്തോടെ യാണ് കലാ വിരുന്നുകള്‍ക്കു തുടക്കമായത്. അന്‍സര്‍ വെഞ്ഞാറമൂട്, ഷാഫി മംഗലം ഒന്നിച്ച ശബ്ദാനുകരണം, ഫിലിം ഇവന്റ് കലാ കാരന്മാര്‍ അണിനിരന്ന നൃത്ത, സംഗീത വിരുന്നു എന്നിവയെല്ലാം ആസ്വാദകര്‍ക്ക് നവ്യാനുഭവമാണ് സമ്മാനിച്ചത്. ഫിലിം ഇവന്റ് പ്രസിഡന്റ് ഫിറോസ് എം കെ അധ്യക്ഷനായ ചടങ്ങില്‍ ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍…
