കൊച്ചി: സി.പി.എം സംസ്ഥാന സമിതിയില്‍ നിന്ന ജി.സുധാകരന്‍ പുറത്തേക്ക്. പ്രായപരിധി കര്‍ശനമായി നടപ്പാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതോടെ 75 വയസ് കഴിഞ്ഞ എല്ലാവരേയും സമിതിയില്‍ നിന്ന് ഒഴിവാക്കുകയാണ്. മുഖ്യമ്രന്തി പിണറായി വിജയന് മാത്രമാണ് പ്രായപരിധിയില്‍ ഇളവ് നല്‍കിയിരിക്കുന്നത്. ഒഴിവാക്കപ്പെടുന്നവര്‍ക്ക് പകരം സംസ്ഥാന സമിതിയില്‍ ചെറുപ്പക്കാര്‍ എത്തും. മൂന്ന് ജില്ലാ സെക്രട്ടറിമാര്‍ സംസ്ഥാന സമിതിയില്‍ എത്തും. എ.വി റസ്സല്‍ (കോട്ടയം), സുരേഷ് ബാബു (പാലക്കാട് ), ഇ.വി വര്‍ഗീസ് (ഇടുക്കി) ഡി.വൈ.എഫ്.ഐ ദേശീയ അധ്യക്ഷന്‍ എ.എ റഹീം എന്നിവര്‍ സമിതിയില്‍ എത്തുമെന്ന് സൂചനയുണ്ട്. ആലപ്പുഴയിലെ മുതിര്‍ന്ന നേതാവ് ജി.സുധാകരനാണ് ഒഴിവാക്കപ്പെടുന്നവരില്‍ പ്രധാനി. തന്നെ ഒഴിവാക്കണമെന്ന് സുധാകരന്‍ നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. സുധാകരന് ഔദ്യോഗിക രേഖ പ്രകാരമാണ് 75 വയസ് തികഞ്ഞതെന്നും യഥാര്‍ത്ഥ പ്രായം രണ്ട് വയസ് കുറവാണെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. സംസ്ഥാന സെക്രട്ടേറിയറ്റില്‍ നിന്ന് നാല് പേര്‍ ഒഴിവാക്കപ്പെടും.…
Year: 2022
ഇരട്ട കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ അമ്മ ജീവനൊടുക്കി
നരിപ്പറ്റ: കോഴിക്കോട് ഇരട്ട കുട്ടികളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ അമ്മ തൂങ്ങി മരിച്ച നിലയില്‍. കോഴിക്കോട് നരിപ്പറ്റ പഞ്ചായത്തിലെ പാണ്ടി തറമ്മല്‍ സുബീന മുംതാസിനെ (29) ആണ് വ്യാഴാഴ്ച സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സെപ്റ്റംബര്‍ 26-ന് രാത്രിയാണ് സുബീന നാലുവയസ്സുള്ള ഇരട്ടക്കുട്ടികളുമായി കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. മക്കളായ ഫാത്തിമ റൗഹ, മുഹമ്മദ് റിസ്വിന്‍ എന്നിവര്‍ മരിച്ചുവെങ്കിലും സുബീനയെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. പേരോട് സിസിയുപി സ്‌കൂള്‍ പരിസരത്തെ മാഞ്ചാപുറത്ത് റഫീഖിന്റെ ഭാര്യയാണ് സുബീന. കേസില്‍ ജയിലിലായിരുന്ന സുബീനയ്ക്ക് മൂന്നുമാസം ജാമ്യം ലഭിച്ചശേഷമാണ് സ്വന്തം വീട്ടിലെത്തിയത്. തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു.
റഷ്യയുടെ ഷെല്ലാക്രമണത്തെ തുടർന്ന് യൂറോപ്പിലെ ഏറ്റവും വലിയ ആണവനിലയത്തിൽ തീപിടിത്തം
റഷ്യയുടെ ഷെല്ലാക്രമണത്തില്‍ തെക്ക്-കിഴക്കൻ ഉക്രേനിയൻ നഗരമായ എനെർഹോദറിലെ സപോരിജിയ ആണവ റിയാക്ടറിൽ തീപിടുത്തമുണ്ടായതായി ആണവ നിലയത്തിന്റെ വക്താവ് ആൻഡ്രി തുസ് പറഞ്ഞു. ഉക്രേനിയൻ ടെലിവിഷനിൽ, ഷെല്ലുകൾ സമുച്ചയത്തിലേക്ക് നേരെ വീഴുന്നതും ആറ് റിയാക്ടറുകളിലൊന്നിന് തീപിടിക്കുകയും ചെയ്യുന്നതും കാണിച്ചു. ആ റിയാക്ടർ ഇപ്പോൾ അറ്റകുറ്റപ്പണികൾ നടക്കുന്നു, പ്രവർത്തനക്ഷമമല്ല, പക്ഷേ ഉള്ളിൽ ആണവ ഇന്ധനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയത്തിന്റെ കെട്ടിടങ്ങൾക്കും യൂണിറ്റുകൾക്കും നേരെ ശത്രുക്കളുടെ തുടർച്ചയായ ഷെല്ലാക്രമണത്തിന്റെ ഫലമായാണ് സപ്പോരിജിയ ആണവ നിലയത്തിന് തീപിടിച്ചതെന്ന് മേയർ ഡിമിട്രോ ഒർലോവ് പറഞ്ഞു. ഉക്രേനിയൻ എമർജൻസി സർവ്വീസിൽ നിന്നുള്ള പ്രസ്താവന പ്രകാരം സപ്പോരിജിയ ആണവ നിലയത്തിന്റെ അതിർത്തിക്കപ്പുറം രണ്ടാമത്തെ തീപിടുത്തം ഉണ്ടായി. “സപോരിജിയ ആണവനിലയത്തിന് നേരെ റഷ്യൻ സൈന്യം എല്ലാ ഭാഗത്തുനിന്നും വെടിയുതിർക്കുന്നു,” ഉക്രേനിയൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു. അവർ മാരകായുധങ്ങള്‍ പ്രയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന്…
ഒടുവില്‍ അധികൃതര്‍ കനിഞ്ഞു; ആര്യയ്‌ക്കൊപ്പം സേറ ഇന്ന് പുതിയ വീട്ടിലെത്തും
ന്യൂഡല്‍ഹി: ഉക്രെയ്നിലെ യുദ്ധഭൂമിയില്‍ നിന്നുള്ള പലായനത്തിനിടെ ഇടുക്ക വണ്ടിപ്പെരിയാര്‍ സ്വദേശിനി ആര്യ ആല്‍ഡ്രിന്‍ ഒപ്പംകരുതിയ വളര്‍ത്തുനായ സേറ ഇനി പുതിയ വീട്ടിലേക്ക്. ഓപ്പറേഷന്‍ ഗംഗ വഴി ഡല്‍ഹിയിലെത്തിയ സേറയെ കേരളത്തിലേക്കുള്ള വിമാനത്തില്‍ കയറ്റാന്‍ അധികൃതര്‍ തയ്യാറാകാതെ വന്നതോടെയാണ് ആര്യയും സേറയും ഡല്‍ഹിയില്‍ കുടുങ്ങിയത്. എയര്‍ഇന്ത്യയുടെയോ എയര്‍ഏഷ്യയുടെയോ വിമാനത്തിലാണ് ആര്യ വളര്‍ത്തുനായയായ സേറോടൊപ്പം നാട്ടിലെത്തുക. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയുടെ ഇടപെടലിലാണ് ആര്യയ്ക്കും സേറയ്ക്കും കേരളത്തിലേക്കുള്ള യാത്ര സാധ്യമായത്. ഇവര്‍ക്കുള്ള യാത്രാസൗകര്യമൊരുക്കാന്‍ മന്ത്രി റെസിഡന്റ് കമ്മീഷണറെയും നോര്‍ക്ക സിഇഒയെയും ചുമതലപ്പെടുത്തി.
സില്‍വര്‍ലൈന്‍ കല്ലിടലിശനതിരെ ആലുവയില്‍ നാട്ടുകാരുടെ പ്രതിഷേധം; അറസ്റ്റു ചെയ്തു നീക്കി
കൊച്ചി: ആലുവയില്‍ സില്‍വര്‍ലൈന്‍ കല്ലിടലിനെതിരെ പ്രതിഷേധം. കുട്ടമശേരിയില്‍ നാട്ടുകാരാണ് പ്രതിഷേധിച്ചത്. കല്ലിടാനെത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് കല്ലിടാന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. എറണാകുളം ജില്ലയില്‍ സില്‍വര്‍ ലൈന്‍ കല്ലിടലിനെതിരെ വ്യാപക പ്രതിഷേധമാണ് നടക്കുന്നത്. ജനവാസ കേന്ദ്രങ്ങളിലും വീടുകള്‍ക്കുള്ളിലും പോലും സര്‍വേ നടത്തുന്നതാണ് നാട്ടുകാരെ പ്രകോപിപ്പിക്കുന്നത്.
മകളെ ശല്യംചെയ്തയാളെ താക്കീത് ചെയ്തതിന് മാതാപിതാക്കള്‍ക്ക് മര്‍ദ്ദനം, വീട് അടിച്ചുതകര്‍ത്തു; പ്രതി അറസ്റ്റില്‍
കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്യുന്നത് തടഞ്ഞ മാതാപിതാക്കളെ മര്‍ദിക്കുകയും വീട് അടിച്ചു തകര്‍ക്കുകയും ചെയ്ത കേസിലെ പ്രതി പിടിയില്‍. കൊല്ലം വടക്കേവിള പട്ടത്താനം മൈലാടുംകുന്ന് സ്വദേശി സുബിന്‍(19)ആണ് അറസ്റ്റിലായത്.കിളിക്കൊല്ലൂര്‍ പോലീസ് ആണ് സുബിനെ പിടികൂടിയത്. മൂന്ന് മാസങ്ങള്‍ക്ക് മുന്‍പ് ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഇക്കാര്യം പെണ്‍കുട്ടി മാതാപിതാക്കളോട് പറഞ്ഞു. ഇതേതുടര്‍ന്ന് മാതാപിതാക്കള്‍ ഇയാളെ താക്കീത് ചെയ്തു. ഇതില്‍ പ്രകോപിതനായാണ് പ്രതി ഇവരെ ആക്രമിക്കുകയും വീട് അടിച്ച് തകര്‍ക്കുകയും ചെയ്തത്. സംഭവത്തിന് ശേഷം തമിഴ്നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ പ്രതിയെ നാട്ടിലെത്തിച്ചാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
അരുണാചൽ പ്രദേശിലെ ഹോളോങ്കി വിമാനത്താവളം ആഗസ്റ്റ് 15-ഓടെ പ്രവർത്തനക്ഷമമാകും
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഇറ്റാനഗറിൽ നിന്ന് 15 കിലോമീറ്റർ അകലെ അരുണാചൽ പ്രദേശിലെ ഹോളോങ്കിയിൽ ഗ്രീൻഫീൽഡ് എയർപോർട്ട് നിർമ്മിക്കുന്നു. 645 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ എയർപോർട്ട് നടപ്പാത നിർമാണം, എയർസൈഡ് വർക്ക്, ടെർമിനൽ കെട്ടിട നിർമാണം, സിറ്റി സൈഡ് വർക്ക് തുടങ്ങിയ വികസന പ്രവർത്തനങ്ങൾ ഉൾപ്പെടുന്നു. നിർദിഷ്ട വിമാനത്താവളം A-320 വിമാനങ്ങൾ ഉൾക്കൊള്ളാൻ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഭാവിയിൽ A-321 വിമാനങ്ങൾക്കായി 500 മീറ്റർ റൺവേ വികസിപ്പിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. 4100 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടം തിരക്കേറിയ സമയങ്ങളിൽ 200 യാത്രക്കാർക്ക് സൗകര്യമൊരുക്കും. ടെർമിനൽ കെട്ടിടത്തിൽ എട്ട് ചെക്ക്-ഇൻ കൗണ്ടറുകളും നിലവിലുള്ള എല്ലാ യാത്രാ സൗകര്യങ്ങളും ഉൾപ്പെടും. വികസനം, എയർസൈഡ് ജോലിയുടെ 80% ത്തിലധികം പൂർത്തിയായി. പദ്ധതി ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. പുതിയ ഇടക്കാല ടെർമിനൽ കെട്ടിടത്തിന്റെ നിർമാണം 30% പൂർത്തിയായിട്ടുണ്ട്.…
പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ 11-ാം ഗഡു ഏപ്രിലില്‍ ലഭിക്കും
ന്യൂഡൽഹി: പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് പതിനൊന്നാം ഗഡു ഏപ്രിലിൽ ലഭിച്ചു തുടങ്ങുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, അതിനുമുമ്പ് കർഷകർ ഇ-കെവൈസി പൂർത്തിയാക്കേണ്ടതുണ്ട്. അതായത് ഇപ്പോൾ 11-ാം ഗഡുവിനായി, കർഷകർ നിരവധി പുതിയ നിയമങ്ങളുമായി അപേക്ഷിക്കേണ്ടിവരും. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി പദ്ധതിക്ക് കീഴിൽ, മോദി സർക്കാർ പ്രതിവർഷം 6,000 രൂപ രാജ്യത്തെ കർഷകരുടെ അക്കൗണ്ടുകളിലേക്ക് മാറ്റുന്നുണ്ട്. മൂന്ന് ഗഡുക്കളായാണ് സർക്കാർ ഈ തുക കർഷകർക്ക് നൽകുന്നത്. ഓരോ ഗഡുവിലും കർഷകർക്ക് 2000 രൂപയാണ് നൽകുന്നത്. ഈ പദ്ധതിയുടെ 10 ഗഡുക്കള്‍ കർഷകരുടെ അക്കൗണ്ടുകളിൽ ഇതുവരെ എത്തിയിട്ടുണ്ട്. ഇപ്പോൾ പതിനൊന്നാം ഗഡുവിനായുള്ള കാത്തിരിപ്പിലാണ് കർഷകർ. 11ാം ഗഡു ഏപ്രിൽ മാസത്തിൽ എത്തുമെന്നാണ് സൂചന. ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപി പ്രാമാണീകരണത്തിനായി കർഷകർ കിസാൻ കോർണറിലെ ഇ-കെവൈസി ഓപ്ഷനിൽ ക്ലിക്ക് ചെയ്യണമെന്ന് പ്രധാനമന്ത്രി കിസാൻ പോർട്ടലിൽ…
GOPIO led community delegation meets Mayor Eric Adams and his top officials
GOPIO officials along with other Indian community organizations were invited to New York city Hall on March 1st to discuss issues of the Indian community and perspectives on how the community can be involved in the city. It all started with GOPIO’s condemnation of the defacing of Mahatma Gandhi statue at the Union Square Park in February and GOPIO requesting Mayor Eric Adams to increase police presence in the park area as well as to apprehend and punish culprit. City Hall was represented by Mayor Adam’s Chief Advisor Ingrid Lewis-Martin…
മന്ത്ര പ്രസിഡന്റ് ഹരി ശിവരാമൻ ന്യൂജേഴ്‌സി തിരുവാതിര മഹോത്സവത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു
കഴിഞ്ഞ 19 വർഷമായി ന്യൂജേഴ്സിയിൽ വിജയകരമായി ശ്രീമതി ചിത്രാ മേനോൻ, ഡോ. രേഖാ മേനോൻ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്ന തിരുവാതിര മഹോത്സവത്തിൽ മന്ത്ര പ്രസിഡന്റ് ഹരി ശിവരാമൻ മുഖ്യാതിഥിയായി പങ്കെടുത്തു. കേരളീയ ഹൈന്ദവ സംസ്കാരം പ്രതിധ്വനിക്കുന്ന ഇത്തരം ചടങ്ങുകൾ അമേരിക്കയുടെ മണ്ണിൽ വിജയകരമായി നടത്താൻ മുൻകൈ എടുക്കുന്നവരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്നു ഹരി ശിവരാമൻ അഭിപ്രായപ്പെട്ടു. അമേരിക്കൻ ഹൈന്ദവ സമൂഹത്തിന്റെ നായക സ്ഥാനത്തു മന്ത്രയിലൂടെ സനാതന ധർമ്മപാത പിന്തുടരുന്ന, ആത്മാവിനെയും ശരീരത്തെയും സേവനത്തോട് ചേർത്തുകെട്ടി ഈ ലോകത്തെ ഇത്രയധികം മനോഹരമാക്കി മാറ്റുന്ന നഴ്‌സ് പ്രൊഫഷൻ ആയി സ്വീകരിച്ച ഹരിയെപ്പോലെയുള്ള ഒരാൾ എത്തിയതിൽ ആ സമൂഹത്തിനാകെ അഭിമാനിക്കാം എന്ന് മന്ത്രയുടെ ട്രസ്റ്റീ ബോർഡ് അംഗം കൂടിയായ ഡോ രുഗ്മിണി പദ്മകുമാർ അഭിപ്രായപ്പെട്ടു. അവിടെ വച്ച് നടന്ന മന്ത്രയുടെ 2023 ഹ്യുസ്റ്റൻ വിശ്വ ഹിന്ദു സമ്മേളനം ട്രൈസ്റ്റേറ്റ് റീജിയൻ രജിസ്‌ട്രേഷന്‍…
