കൊച്ചി: കിഴക്കമ്പലത്തെ വിളക്കണയ്ക്കല്‍ സമരവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. തലയ്ക്കേറ്റ മര്‍ദനമാണ് മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തലയ്ക്ക് പിറകിലും ചെവിയ്ക്ക് പിന്നിലുമായി ആഴത്തിലുള്ള രണ്ട് മുറിവുകലാണ് ദീപുവിന്റെ തലയില്‍ ഉണ്ടായിരുന്നത്. ഈ രണ്ട് മുറിവുകളാണ് മരണത്തിലേക്ക് നയിച്ചത്. ഫെബ്രുവരി 12-നാണ് ദീപു ആക്രമിക്കപ്പെട്ടത്. തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. തലയോട്ടിയിലേറ്റ ഗുരുതരമായ ക്ഷതമാണ് മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ദീപുവിന്റെ കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയില്ലെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞിരുന്നു. ദീപുവുമായി വാക് തര്‍ക്കം മാത്രമാണുണ്ടായതെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ മൊഴി നല്‍കി. ദീപുവിന്റെ കൊലപാതക കേസിലെ മുഖ്യ പ്രതിയും സിപിഎം പ്രവര്‍ത്തകനുമായ സൈനുദ്ദീന്‍ അടക്കം 4 പ്രതികളാണ് അറസ്റ്റിലായിരുന്നത്. കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ ഗൂഡാലോചനയില്ലെന്നാണ് പ്രതികള്‍ മൊഴി നല്‍കിയതെന്നാണ് വിവരം. ദീപുവുമായ വാക് തര്‍ക്കം ഉണ്ടായിരുന്നതായും ഇതിനിടെ ഉന്തുംതള്ളുമുണ്ടായതായും…
Year: 2022
Sanctions against Russia make people life miserable; The ruble plummets sharply
MOSCOW | Western sanctions following the occupation of Ukraine caused the Russian currency ruble to fall sharply. As a result, the lives of ordinary people are becoming unbearable. The Russian currency plunged about 30% against the U.S. dollar after Western nations announced moves to block some Russian banks from the SWIFT international payment system and to restrict Russia’s use of its massive foreign currency reserves. The exchange rate later recovered ground after swift action by Russia’s central bank. But the economic squeeze got tighter when the U.S. announced more sanctions later…
ഉക്രെയ്‌ന് സഹായങ്ങളും മരുന്നും നല്‍കുമെന്ന് ഇന്ത്യ
ന്യൂഡല്‍ഹി: യുക്രെയ്‌ന് സഹായങ്ങളും മരുന്നും എത്തിച്ചു നല്‍കുമെന്ന് ഇന്ത്യ അറിയിച്ചു. യുക്രെയ്‌ന്റെ അഭ്യര്‍ഥന പ്രകാരമാണ് ഇന്ത്യ സഹായം നല്‍കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലെടുത്ത തീരുമാന പ്രകാരമാണ് നടപടി. ഉക്രെയ്‌നിലെ എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ സർക്കാർ രാപ്പകലില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഉക്രെയിനിലെ യുദ്ധ ബാധിത രാജ്യത്തിലെ രാഷ്ട്രീയ അനിശ്ചിതത്വത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി കൂടിയ മറ്റൊരു ഉന്നതതല യോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രസ്താവന. “ഉക്രെയ്നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ ‘ഓപ്പറേഷൻ ഗംഗയ്ക്ക്’ കീഴിൽ നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങൾ അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഒരു ഉന്നതതല യോഗം ചേർന്നു. അവിടെയുള്ള എല്ലാ ഇന്ത്യക്കാരും സുരക്ഷിതരാണെന്ന് ഉറപ്പാക്കാൻ മുഴുവൻ സർക്കാർ സംവിധാനങ്ങളും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. യുദ്ധത്തിൽ തകർന്ന രാജ്യത്തിന്റെ അതിർത്തികളിലെ മാനുഷിക സാഹചര്യം കൈകാര്യം ചെയ്യുന്നതിനായി…
ഉത്തർപ്രദേശില്‍ ഒരു കുടുംബത്തിന്റെയും നിയമവാഴ്ചയല്ല: നദ്ദ
ജൗൻപൂർ/മിർസാപൂർ: എസ്‌പി തീവ്രവാദികൾക്കും മാഫിയകൾക്കും അഭയം നൽകുകയാണെന്ന് ആരോപിച്ച് ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ, ഉത്തർപ്രദേശിൽ ഇപ്പോൾ നിയമവാഴ്ചയാണ് നടക്കുന്നത്, അല്ലാതെ ഏതെങ്കിലും കുടുംബത്തിനോ വ്യക്തിക്കോ അല്ലെന്ന് പറഞ്ഞു. ജൗൻപൂരിലും മിർസാപൂരിലും ബിജെപി സ്ഥാനാർത്ഥികളെ പിന്തുണച്ച് സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് യോഗങ്ങളിൽ സംസാരിക്കുകയായിരുന്നു നദ്ദ. എസ്പി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് തീവ്രവാദികളെ സംരക്ഷിക്കാറുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. അവരുടെ കേസുകൾ പിൻവലിച്ചെന്നും എന്നാൽ 2017ൽ സംസ്ഥാനത്ത് ബിജെപി സർക്കാർ രൂപീകരിച്ചതിന് ശേഷം ഇത്തരം ഘടകങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ നിയമവാഴ്ച സംസ്ഥാനത്ത് നടക്കുന്നുണ്ടെന്നും ഏതെങ്കിലും പ്രത്യേക കുടുംബത്തിന്റെയോ വ്യക്തിയുടെയോ അല്ലെന്നും നദ്ദ അവകാശപ്പെട്ടു. “ബിജെപി ഒഴികെയുള്ള ഒരു പാർട്ടിയുടെയും നേതാക്കൾക്ക് അവരുടെ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് കാർഡ് പൊതുജനങ്ങളിലേക്ക് എത്തിക്കാൻ അധികാരമില്ലെന്ന്” ബിജെപി അദ്ധ്യക്ഷൻ അവകാശപ്പെട്ടു. പറഞ്ഞതു ചെയ്തിരിക്കും, എന്ത് പറഞ്ഞാലും അത്…
കേരളത്തില്‍ കോവിഡ് 2010 പേര്‍ക്ക് ; തിങ്കളാഴ്ച 7 മരണം; ആകെ മരണം 65,333 ആയി
കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 332, എറണാകേരളത്തില്‍ 2010 പേര്‍ക്ക് കുളം 324, കോട്ടയം 194, കോഴിക്കോട് 186, കൊല്ലം 152, തൃശൂര്‍ 135, പത്തനംതിട്ട 120, ആലപ്പുഴ 113, ഇടുക്കി 111, കണ്ണൂര്‍ 89, മലപ്പുറം 81, പാലക്കാട് 77, വയനാട് 63, കാസര്‍ഗോഡ് 33 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 29,545 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 99,446 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 97,454 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1992 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 544 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 26,560 കോവിഡ് കേസുകളില്‍, 7.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍…
സി.പി.എം സമ്മേളനത്തിനായി നടപ്പാത കൈയേറി കൊടിതോരണങ്ങള്‍: വിമര്‍ശിച്ച് ഹൈക്കോടതി
കൊച്ചി: സിപിഎം സംസ്ഥാന സമ്മേളനത്തില്‍ നടപ്പാത കയ്യേറി കൊടി തോരണങ്ങള്‍ കെട്ടുന്നതിനെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് എന്തും ആകാമെന്നാണോ? പാവപ്പെട്ടവര്‍ ഹെല്‍മെറ്റ് വച്ചില്ലെങ്കില്‍ പേലും പിഴ ഈടാക്കുകയാണ്. പാര്‍ട്ടി നിയമം ലംഘിക്കുമ്പോള്‍ സര്‍ക്കാര്‍ കണ്ണടയ്ക്കുകയാണ്. അതാണോ കേരളത്തിന്റെ നിയമവ്യവസ്ഥ എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു. താരണങ്ങള്‍ കെട്ടുന്നതിന് കോര്‍പറേഷന്‍ അനുമതി നല്‍കിയിട്ടുണ്ടോയെന്നും ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. ഈ ഘട്ടത്തില്‍ എ ജി നേരിട്ട് ഹാജരായി. അഞ്ചാം തീയതി വരെ കൊടിത്തോരണങ്ങള്‍ കെട്ടാനായി കോര്‍പറേഷന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും അന്ന് തന്നെ മുഴുവന്‍ കൊടിതോരണങ്ങളും നീ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെയെങ്കില്‍ കോര്‍പറേഷന്റെ അനുമതിപ്പത്രം കോടതിയില്‍ ഹാജരാക്കണമെന്നും അഞ്ചാം തീയിതി അവ നീക്കം ചെയ്ത ശേഷമുള്ള റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. ഇത്തരത്തില്‍ വിമര്‍ശനമുന്നയിക്കുമ്പോള്‍ മറ്റൊരു പാര്‍ട്ടിയുടെ വക്താവായി തന്നെ…
സ്വര്‍ണത്തിനു വേണ്ടി മുത്തശ്ശിയെ കൊലപ്പെടുത്തിയ കൊച്ചുമകന്‍ അറസ്റ്റില്‍
തൃശൂര്‍: സ്വര്‍ണവള തട്ടിയെടുക്കാന്‍ മുത്തശ്ശിയെ കൊലപ്പെടുത്തി കൊച്ചുമകന്‍ അറസ്റ്റില്‍. കലാശേരിയില്‍ വയോധികയായ കൗസല്യയെ കൊന്ന കേസിലാണ് ചെറുമകന്‍ ഗോകുല്‍ കസ്റ്റഡിയിലായത്. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയെന്ന പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനെ തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് ചെറുമകന്‍ ഗോകുലിലേക്ക് അന്വേഷണമെത്തിയത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന കൗസല്യമുടെ ദേഹത്തുനിന്ന് സ്വര്‍ണവള മാത്രമാണ് നഷ്ടമായത്. വയോധികയ്ക്ക് പരിചയമുളള ആരോ ആണ് സ്വര്‍ണം പിടിച്ചുപറിച്ചതെന്നുംഅക്കാര്യം പുറത്തുപറയാതിരിക്കാനാണ് കൊലപാതകമെന്നും പോലീസിന് സൂചന ലഭിച്ചിരുന്നു. ആശാരിപ്പണിക്ക് പോയിരുന്ന ഗോകുല്‍ കടുത്തമദ്യപാനിയാണ്. പണി ഉപേക്ഷിച്ച് നാട്ടിലെത്തിയ ഇയാള്‍ മദ്യപിക്കാനുള്ള പണത്തിനാണ് മോഷണം നടത്തിയത്. കൗസല്യയെ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊന്നതായി പ്രതി പോലീസിനോട് വെളിപ്പെടുത്തി.
കേരളത്തിലെ ഗുണ്ടാലഹരിമരുന്ന് സംഘങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത് സിപിഎം നേതാക്കള്‍: വി.ഡി സതീശന്‍
തിരുവനന്തപുരം: കേരളത്തിലെ ഗുണ്ടാലഹരിമരുന്ന് സംഘങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നത് സിപിഎം നേതാക്കളാണെന്ന് പ്രതിപക്ഷ േനതാവ് വി.ഡി സതീശന്‍. ്‌നേതാക്കളുടെയും സര്‍ക്കാരിന്റെയും സംരക്ഷണമുള്ളതു കൊണ്ടാണ് ഗുണ്ടകളെയും ലഹരിമരുന്ന് സംഘങ്ങളെയും അമര്‍ച്ച ചെയ്യാന്‍ പോലീസിന് കഴിയാതെ വന്നതെന്നും സതീശന്‍ കുറ്റപ്പെടുത്തി. കോവളം എംഎല്‍എ എം. വിന്‍സെന്റിന്റെ കാര്‍ അടിച്ചുതകര്‍ത്തത് ഇന്നത്തെ ഒറ്റപ്പെട്ട സംഭവമാണ്. ക്രമസമാധാനനില പൂര്‍ണമായും തകര്‍ന്ന നാടായി കേരളം. ദിവസവും ഒറ്റപ്പെട്ട സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നു. ഗുണ്ടകളെ നിയന്ത്രിക്കാനോ നിയന്ത്രിക്കാനോ നിയമനത്തിന് മുന്നില്‍ കൊണ്ടുവരാനോ സര്‍ക്കാരോ ആഭ്യന്തര വകുപ്പോ ഒരു നടപടിയും സ്വീകരിക്കുന്നില്ല.-സതീശന്‍ പറഞ്ഞു. ‘ക്രമസമാധാന നില തകര്‍ന്നെന്നവിഷയം അടിയന്തര പ്രമേയത്തിലൂടെ നിയമസഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. എല്ലാം ഭദ്രമാണെന്നു മറുപടി നല്‍കിയ മുഖ്യമന്ത്രി പ്രമേയം ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന നിലപാട് സ്വീകരിച്ചു. പഴയകാല സെല്‍ ഭരണത്തിന്റെ ഭീതിതമായ പുതിയ രൂപമാണ് പാര്‍ട്ടി ഇടപെടല്‍. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതില്‍ സമ്പൂര്‍ണ പരാജയമായ മുഖ്യമന്ത്രി…
പെഗാസസ് സ്പൈവെയറിന്റെ ദുരുപയോഗം റിപ്പോർട്ട് ചെയ്തതിന് ഇസ്രായേൽ പത്രത്തിനെതിരെ എൻഎസ്ഒ കേസെടുത്തു
ടെൽ അവീവ്: പെഗാസസ് സ്പൈവെയറിന്റെ ദുരുപയോഗം റിപ്പോർട്ട് ചെയ്തതിന് ഇസ്രായേലി ടെക് കമ്പനിയായ എൻഎസ്ഒ ഗ്രൂപ്പ് ഞായറാഴ്ച ഇസ്രായേലി പത്രത്തിനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. ഡസൻ കണക്കിന് പൊതു വ്യക്തികളെ നിരീക്ഷിക്കാൻ ഇസ്രായേൽ പോലീസ് തങ്ങളുടെ സ്പൈവെയർ നിയമവിരുദ്ധമായി ഉപയോഗിച്ചതായി പത്രം സെൻസേഷണൽ റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചതിനെ തുടർന്നാണ് കമ്പനി ഈ നടപടി സ്വീകരിച്ചത്. NSO ഗ്രൂപ്പിന്റെ ഫോൺ ഹാക്കിംഗ് സോഫ്‌റ്റ്‌വെയറായ സ്‌പൈവെയർ, പ്രത്യേക വ്യക്തിത്വങ്ങളെ നിരീക്ഷിക്കാൻ പോലീസ് വ്യാപകമായി ഉപയോഗിച്ചുവെന്ന് ഇസ്രായേൽ പത്രമായ ‘കാൽകലിസ്റ്റ്’ യിലെ റിപ്പോർട്ടുകള്‍ വിവാദമായിരുന്നു. സ്പൈവെയറിന്റെ ഉപയോഗത്തെക്കുറിച്ചുള്ള സൂചനകൾ നീക്കം ചെയ്യാൻ കമ്പനി ഉപഭോക്താക്കളെ അനുവദിച്ചുവെന്ന് ഈ മാസം ആദ്യം പ്രസിദ്ധീകരിച്ച ഒരു പ്രത്യേക ലേഖനത്തെ ലക്ഷ്യം വച്ചുള്ളതാണ് എൻഎസ്ഒ ഗ്രൂപ്പിന്റെ കേസ്. ഇസ്രായേലി പത്രത്തിന്റെ ഈ അവകാശവാദം കമ്പനി ശക്തമായി നിഷേധിച്ചു. റിപ്പോർട്ടുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും അവയെ “ഏകപക്ഷീയവും പക്ഷപാതപരവും…
പുതിയ കാലത്ത് സാഹോദര്യ രാഷ്ട്രീയത്തിനു പ്രസക്തിയേറുന്നു: ഷംസീർ ഇബ്രാഹിം
കോഴിക്കോട്: സംഘ്‌പരിവാർ ഫാസിസ്റ്റുകൾ രാജ്യത്ത് പിടിമുറുക്കുമ്പോൾ ജനാധിപത്യ സംരക്ഷണത്തിനും സാമൂഹ്യ നീതി ഉറപ്പാക്കുന്നതിനും സാഹോദര്യ രാഷ്ട്രീയത്തിന് പ്രസക്തിയേറുന്നതായി ഫ്രറ്റേണിറ്റി മൂവ്മെന്റ് ദേശീയ പ്രസിഡന്റ് ഷംസീർ ഇബ്രാഹിം. രണ്ടു ദിവസങ്ങളിലായി കൊടുവള്ളി ഐഡിയൽ സ്കൂളിൽ വെച്ച് നടന്ന ഫ്രറ്റേണിറ്റി മൂവ്മെന്റ് ജില്ലാ നേതൃ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മീഡിയ വണ്ണിന് നേരെയുള്ള നിരോധനം, ഹിജാബ് വിവാദം അടക്കം സമീപ കാലത്ത് ഇന്ത്യയിൽ സംഘപരിവാർ നടപ്പിലാക്കാൻ ശ്രമിച്ച പല വംശീയ അജണ്ടകളെയും കൃത്യ സമയത്ത് തുറന്ന് കാട്ടുകയും തെരുവിൽ ശക്തമായി ചോദ്യമുന്നയിച് പ്രതിരോധിക്കുകയും ചെയ്തത് ഫ്രറ്റേണിറ്റി മൂവ്മെന്റിന്റെ ചെറുപ്പമാണ്. വരും കാലങ്ങളിലും അനീതികളോട് കലഹിച്ചു കൊണ്ട് തെരുവിൽ നിലയുറപ്പിക്കാൻ തന്നെയാണ് ഫ്രറ്റേണിറ്റിയുടെ തീരുമാനം എന്നും അദ്ദേഹം കൂട്ടി ചേർത്തു. രണ്ടു ദിവസങ്ങളിലായി കൊടുവള്ളിയിൽ വെച്ചു നടന്ന ജില്ലാ നേതൃ സംഗമത്തിൽ വിവിധ സെഷനുകളിലായി മീഡിയ വൺ എക്സിക്യൂട്ടീവ് എഡിറ്റർ…
