പാലക്കാട്: മാധ്യമ സ്വാതന്ത്ര്യവും മത സ്വാതന്ത്ര്യവും വിലക്കുന്ന ഫാസിസ്റ്റു ഭീകരതക്കെതിരെ വെല്‍ഫെയര്‍ പാര്‍ട്ടി പാലക്കാട്ട് പ്രതിഷേധ സമ്മേളനം നടത്തി. ഇന്ന് (ഫെബ്രുവരി 28 തിങ്കൾ) വൈകീട്ട് നാലു മണിക്ക് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റ് ഗ്രൗണ്ടില്‍ (തെന്നിലാപുരം രാധാകൃഷ്ണൻ നഗർ) ആയിരുന്നു സമ്മേളനം. സ്വാഗതം: പി.മോഹൻദാസ് (വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി അധ്യക്ഷൻ : പി.എസ്.അബൂഫൈസൽ ( വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട്) ഉൽഘാടനം : കെ.എ.ഷഫീഖ് ( വെൽഫെയർ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി) മുഖ്യ പ്രഭാഷണം: പി.സുരേന്ദ്രൻ ( പ്രമുഖ എഴുത്തുകാരൻ) പ്രഭാഷണം: മുനീബ് കാരക്കുന്ന് (വെൽഫെയർ പാർട്ടി സംസ്ഥാന കൗണ്സിൽ അംഗം), എം.സുലൈമാൻ (വെൽഫെയർ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗം) നന്ദി : റിയാസ് ഖാലിദ് ( മണ്ഡലം പ്രസിഡന്റ് പാലക്കാട് ) പാർട്ടി ജില്ലാ നേതാക്കളായ പി.ലുക്മാൻ, ദിൽഷാദലി, ഉസ്മാൻ, കെ.വി.അമീർ,…
Year: 2022
സിൽവർ ലൈൻ പദ്ധതി: ജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാകാതെ പദ്ധതി നടപ്പാക്കണമെന്ന് സിപിഎം പ്രവർത്തന റിപ്പോർട്ട്
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അവതരിപ്പിച്ച റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്ത്. സിൽവർ ലൈനിനെതിരെ ഊതിപ്പെരുപ്പിച്ച പ്രശ്‌നങ്ങൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം ഉണ്ടാക്കാതെ പദ്ധതി നടപ്പാക്കണം. പദ്ധതിക്കായി ഭൂമി നഷ്ടപ്പെടുന്നവരുടെ സംശയങ്ങൾ ദൂരീകരിച്ച് പദ്ധതി നടപ്പാക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. പാര്‍ട്ടിയില്‍ നിന്ന് അകന്ന ദളിത് വിഭാഗങ്ങള്‍ തിരിച്ചുവന്നു. പാര്‍ട്ടിയുടെ ശക്തിയായ തൊഴിലാളികള്‍ ഏറെയുള്ള ദളിത് വിഭാഗം സ്വത്വ രാഷ്ട്രീയത്തോട് ആഭിമുഖ്യം കാണിക്കുന്നുണ്ട്. പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ഇതുമായി ബന്ധപ്പെട്ട് പോരായ്മകളുണ്ടെങ്കില്‍ പരിഹരിക്കണം. പാര്‍ട്ടിയോട് അടുക്കുന്ന ന്യൂനപക്ഷവിഭാഗങ്ങളെ കൂടുതല്‍ ആകര്‍ഷിക്കാന്‍ ശ്രമമുണ്ടാകണമെന്നും റിപ്പോര്‍ട്ട് പറയുന്നു. ഹിന്ദുത്വ വർഗീയതയെ എതിർക്കുന്നതിനൊപ്പം ജമാഅത്തെ ഇസ്‌ലാമിയെയും എസ്ഡിപിഐയെയും ശക്തമായി എതിർക്കണം. അല്ലാത്തപക്ഷം ഹിന്ദു ജനസമൂഹത്തെ ഒരുമിച്ച് നിര്‍ത്താനാവില്ല. കേരളത്തിലെ വലതുപക്ഷ സാംസ്കാരിക മുന്നേറ്റത്തെ ചെറുക്കേണ്ടതുണ്ട്. ബിജെപി വേദികളിൽ പോയി പ്രസംഗിക്കാൻ സാംസ്കാരിക നായകർക്കും എഴുത്തുകാർക്കും ഒരു മടിയുമില്ല. ഇടതുപക്ഷം…
ഭരണഘടനാ മൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോള്‍ സ്റ്റാലിന്റെ ശബ്ദം ഉയരുന്നു: പിണറായി വിജയൻ
ചെന്നൈ: രാജ്യത്ത് ഭരണഘടനാ മൂല്യങ്ങൾ ചോദ്യം ചെയ്യപ്പെടുമ്പോഴെല്ലാം എംകെ സ്റ്റാലിന്റെ ശബ്ദമാണ് ഉയരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തമിഴ് നാടിന്റെ ആവശ്യങ്ങളെ കേന്ദ്രം മാനിക്കുന്നില്ലെന്നും പകരം അവഹേളിക്കുകയാണ് ചെയ്യുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ചെന്നൈയിൽ എംകെ സ്റ്റാലിന്റെ പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ. ഇന്ത്യയുടെ വൈവിധ്യമാർന്ന സംസ്‌കാരങ്ങളും ഭാഷാ ന്യൂനപക്ഷങ്ങളും ഭീഷണിയിലാണെന്നും പിണറായി പറഞ്ഞു. മലയാളികളും തമിഴരും ഒരേ മണ്ണിന്റെ മക്കളാണ്. ആ ബന്ധം കൂടുതല്‍ ശക്തമാക്കണം. ഈ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യനീതി ഉറപ്പാക്കണം. മതമൗലികവാദവും ഏകാധിപത്യവും ഇന്ത്യയില്‍ ശക്തി പ്രാപിക്കുകയാണ്. രാജ്യത്തിന്റെ സാംസ്‌കാരിക വൈവിദ്ധ്യം നിലനിര്‍ത്തണം. അതിനായി എല്ലാവരും ഒന്നിച്ചു നില്‍ക്കേണ്ട നേരമാണിതെന്നും പിണറായി പറഞ്ഞു. പ്രതിപക്ഷ ഐക്യത്തിന് ആഹ്വാനം ചെയ്തായിരുന്നു സ്റ്റാലിന്റെ പ്രസംഗം. ഇന്ത്യയുടെ മുന്നണിരാഷ്ട്രീയ സാഹചര്യം മാറിമറിയണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും മതേതര ജനാധിപത്യ പാര്‍ട്ടികളും…
പോളിയോള്‍ പദ്ധതി ഉപേക്ഷിക്കാനുള്ള നീക്കം തടയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം: ബി.പി.സി.എൽ വിപുലീകരണത്തിന്റെ ഭാഗമായി കൊച്ചിയിലെ നിർദിഷ്ട പോളിയോള്‍ പദ്ധതി നിർത്തിവെക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പദ്ധതിക്ക് ഉടൻ അനുമതി നൽകാൻ ബിപിസിഎൽ അധികൃതർക്ക് നിർദേശം നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ‘മെയ്ക്ക് ഇന്‍ ഇന്ത്യ’ പദ്ധതിക്ക് കീഴില്‍ വിഭാവനം ചെയ്ത കൊച്ചിയിലെ അഭിമാനകരമായ ഈ പദ്ധതിക്ക് 2020 ജനുവരി 27ന് പ്രധാനമന്ത്രി തന്നെയാണ് തറക്കല്ലിട്ടത്. കേന്ദ്ര സര്‍ക്കാരിന്റെ മുന്‍കൈയില്‍ കൊച്ചി ഫാക്ട് അമ്പലമുഗളില്‍ 481 ഏക്കര്‍ സ്ഥലത്ത് 977 കോടി രൂപ ചെലവില്‍ പെട്രോ കെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായ നടപടികള്‍ സ്വീകരിച്ചു. 9,500 കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കുന്നതും 10,000 പേര്‍ക്ക് തൊഴില്‍ സൃഷ്ടിക്കുന്നതുമായ പദ്ധതിയാണിത്. പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ഇതിനകം 170 ഏക്കര്‍ ഭൂമി കമ്പനിക്ക് അനുവദിച്ചു. പെട്രോ കെമിക്കല്‍ പാര്‍ക്കിലെ അടിസ്ഥാന…
ആര്‍.ടി.പി.സി.ആര്‍, കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിക്കറ്റുകള്‍ വേണ്ട: ഉക്രൈനില്‍ നിന്നെത്തുന്നവക്ക് ഇളവ്
ന്യുഡല്‍ഹി: രാജ്യാന്തര യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന യാത്രാ മാര്‍ഗരേഖകളില്‍ ഉക്രൈനില്‍ നിന്ന് എത്തുന്നവര്‍ക്ക് ഇളവ്. ഇന്ത്യയിലേക്ക് യാത്ര തിരിക്കും മുന്‍പ് വിമാനത്താവളങ്ങളില്‍ എത്തുമ്പോള്‍ നല്‍കേണ്ട ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും യാത്ര തിരിക്കും മൂന്‍പും എയര്‍ സുവിധ പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണമെന്ന നിര്‍ദേശം ഒഴിവാക്കിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയില്‍ എത്തിയ ശേഷം 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയണമെന്ന വ്യവസ്ഥയിലാണ് ഇവ ഒഴിവാക്കി നല്‍കുന്നത്. ഇന്നു വരെ 1156 ഇന്ത്യക്കാര്‍ നാട്ടില്‍ തിരിച്ചെത്തി. ഇവരില്‍ ആരെയും ഐസോലേഷനില്‍ പാര്‍പ്പിച്ചിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.
ഉക്രൈന്നില്‍ ഹെല്പ് ഡെസ്‌ക്കുമായി മമ്മൂട്ടി ഫാന്‍സ്
ഗോള്‍ഡ് കോസ്റ്റ് : യുക്രൈനില്‍ നിന്നും മോള്‍ഡോവ വഴി പാലായനം ചെയ്യുന്നവര്‍ക്ക് സഹായ ഹസ്ഥവുമായി മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ മോള്‍ഡോവ ഘടകം. യുക്രൈന്റെ അയല്‍ രാജ്യമായ മോള്‍ഡോവ വഴി പതിനായിരങ്ങള്‍ ആണ് പലായനം ചെയ്യുന്നത്. റഷ്യന്‍ സൈന്യം ക്യാമ്പ് ചെയ്യുന്ന സ്ഥലമായതു കൊണ്ട് കൂടി അവിടവും ഒരു സംഘര്‍ഷ അന്തരീക്ഷം നിലനില്‍ക്കുന്ന സ്ഥലം ആണ്.മോള്‍ഡൊവായിലെ മമ്മൂട്ടി ഫാന്‍സ് പ്രവര്‍ത്തകര്‍ ആണ് ഇപ്പോള്‍ ഹെല്പ് ഡസ്‌ക് ആരംഭിച്ചിരിക്കുന്നത്. മോള്‍ഡൊവയില്‍ താല്‍ക്കാലിക താമസവും ഭക്ഷണവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കുള്ള സഹായങ്ങളുമാണ് പരിമിതികള്‍ക്കുള്ളില്‍ നിന്ന് കൊണ്ട് ഒരുക്കിയിരിക്കുന്നതെന്ന് മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍ പ്രസിഡന്റ് റോബര്‍ട്ട് കുര്യാക്കോസ് പറഞ്ഞു. ആവശ്യം ഉള്ളവര്‍ക്ക് അമീന്‍ +37367452193, അനസ് +373 67412025എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് ഏതാനും രാഷ്ട്രീയ സംഘടനകള്‍ ഇത്തരം ഹെല്പ് ഡെസ്‌ക്കുകള്‍ തുടങ്ങിയിട്ടുണ്ടങ്കിലും ഇതാദ്യമായാണ് ഒരു ഫാന്‍സ് അസോസിയേഷന്‍…
സി.എം.എസ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിന്നി റേച്ചല്‍ മാത്യു അന്തരിച്ചു
കോട്ടയം: സി.എം.എസ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ സിന്നി റേച്ചല്‍ മാത്യു അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. കോളജിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയായിരുന്നു. സംസ്‌കാരം പിന്നീട്. ഭര്‍ത്താവ്: അനു ജേക്കബ് ന്യൂ ഇന്ത്യ അഷുറന്‍സ് കോ.ലിമിറ്റഡ് ഈരാറ്റുപേട്ട സീനിയര്‍ ബ്രാഞ്ച് മാനേജര്‍. മകന്‍ : നിഖില്‍ ജേക്കബ് സഖറിയ (കാനഡ)
ഉക്രൈനില്‍ പാസ്‌പോര്‍ട്ട് നഷ്ടമായവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കും; ഇതുവരെ അതിര്‍ത്തി കടന്നത് 3000 പേര്‍; രക്ഷാദൗത്യത്തിന് സ്‌പൈസ്‌ജെറ്റും
ന്യുഡല്‍ഹി: ഉക്രൈനില്‍ നിന്നുള്ളരക്ഷാദൗത്യം കേന്ദ്രസര്‍ക്കാര്‍ ഊര്‍ജിതമാക്കുന്നു. ഇതിനകം 3000 ഓളം പേര്‍ അതിര്‍ത്തി കടന്നു. 100ലേറെ പേര്‍ രണ്ടു ദിവസത്തിനകം അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തി. അയല്‍രാജ്യങ്ങളിലെത്തുന്നവരെ വിമാനമാര്‍ഗം ഡല്‍ഹിയിലും മുംബൈയിലുമെത്തിക്കും. പലായനത്തിനിടെ പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാര്‍ക്ക് പകരം എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് വിദേശകാര്യ സെക്രട്ടറി ഹര്‍ഷ വര്‍ധന്‍ സിംഗ്ല അറിയിച്ചു. വിദേശകാര്യ സ്ഥിരം സമിതി യോഗത്തില്‍ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ ചോദ്യത്തിനാണ് സെക്രട്ടറി മറുപടി നല്‍കിയത്. പോളണ്ടില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് പ്രത്യേക യാത്ര മാര്‍ഗം ഒരുക്കും. അവരെ ബസ് മാര്‍ഗം സുരക്ഷിത സ്ഥാനത്ത് എത്തിച്ച് ഇന്ത്യയിലേക്ക് അയക്കും. ഷെഹ്നി അതിര്‍ത്തിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു. കീവിലെ കര്‍ഫ്യൂ പിന്‍വലിച്ചതോടെ യാത്ര നിയന്ത്രണങ്ങള്‍ മാറി. ഇന്ത്യക്കാര്‍ പടിഞ്ഞാറന്‍ അതിര്‍ത്തിയഗിലേക്ക് നീങ്ങണമെന്ന് എംബസി ആവശ്യപ്പെട്ടു. രക്ഷാദൗത്യത്തിനായി യുക്രൈന്‍ ട്രെയിന്‍ പ്രത്യേക സര്‍വീസ് നടത്തും. ഓരോ സംസ്ഥാനത്തുനിന്നുംഉക്രൈനിലുള്ള ഇന്ത്യക്കാരുടെ വിവരങ്ങള്‍…
തിരുവനന്തപുരത്ത് ദമ്പതികളെ ആക്രമിച്ച കേസിലെ പ്രതി പോലീസ് കസ്റ്റഡിയില്‍ മരിച്ചു
തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി മരിച്ചു. തിരുവനന്തപുരം തിരുവല്ലത്താണ് സംഭവം. ദമ്പതികളെ ആക്രമിച്ച കേസില്‍ ഇന്നലെ കസ്റ്റഡിയിലെടുത്ത നെല്ലിയോട് സ്വദേശി സുരേഷ് കുമാര്‍ (40) എന്ന പ്രതിയാണ് മരിച്ചത്. ഇന്നു രാവിലെ 10 മണിയോടെയാണ് മരണം. പ്രതിക്ക് നെഞ്ചുവേദന വന്നതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സുരേഷ് കുമാര്‍ അടക്കം നാലു പേരെയാണ് പോലീസ് ഇന്നലെ കസ്റ്റഡിയിലെടുത്തത്. നെഞ്ചുവേദന അനുഭവപ്പെട്ട സുരേഷ് കുമാറിനെ ആദ്യം പൂന്തുറ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ മെഡിക്കല്‍ കോളജിലേക്ക് അയക്കുകയായിരുന്നു. യാത്രാേേധ്യ മരണം സംഭവിച്ചു.
ഒഴിപ്പിക്കല്‍ ഏകോപിപ്പിക്കാന്‍ കേന്ദ്രമന്ത്രിസംഘം ഉക്രൈനിന്റെ അയല്‍രാജ്യങ്ങളിലേക്ക്
ന്യുഡല്‍ഹി: ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്ന നടപടികള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്രമന്ത്രിസഘം അയല്‍രാജ്യങ്ങളിലേക്ക്. ഹര്‍ദീപ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജിജു, വി.കെ സിംഗ് എന്നിവരടങ്ങിയ സംഘമാണ് ഉക്രൈന്‍ അതിര്‍ത്തി രാജ്യങ്ങളിലെത്തുക. പ്രതിസന്ധിയില്‍ രക്ഷാപ്രവര്‍ത്തനം ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. സിന്ധ്യ െറാമാനിയയിലും കിരണ്‍ റിജിജു സോവാക്യയിലും ഹര്‍ദീപ് പുരി ഹംഗറിയിലും വി.കെ സിംഗ് പോളണ്ടിലുമെത്തും. റഷ്യ-ഉക്രൈന്‍ സംഘര്‍ഷം തുടങ്ങിയ ശേഷം പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന നാലാമത്തെ യോഗമാണിത്. ഇന്ത്യക്കാരെ സുരക്ഷിതരായി തിരിച്ചെത്തിക്കാന്‍ പോളണ്ട്, റൊമാനിയ തുടങ്ങിയ രാജ്യങ്ങളുമായി ഇന്ത്യ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഇരുരാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ പോളണ്ട്, റൊമാനിയ, ഹംഗറി, സ്ലോവാക്യ വഴിയാണ് രക്ഷാദൗത്യം. ഈ രാജ്യങ്ങളിലേക്കാണ് മന്ത്രിമാരുടെ സംഘമെത്തുക. അതിര്‍ത്തി കടന്നെത്തുന്ന ജനങ്ങള്‍ ഒരുമിച്ച് കൂടിനില്‍ക്കുന്നതിനാല്‍ ഏതു രാജ്യക്കാരാണെന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ട്…
