ന്യൂഡല്‍ഹി: ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തുന്നതിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ‘ഓപറേഷന്‍ ഗംഗ’ ദൗത്യം പുരോഗമിക്കുന്നു. 249 യാത്രക്കാരുമായി എയര്‍ ഇന്ത്യയുടെ അഞ്ചാമത്തെ വിമാനം ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെത്തി. ആറാമത്തെ വിമാനം റൊമാനിയയുടെ തലസ്ഥാനമായ ബുക്കാറസ്റ്റില്‍ നിന്ന് ഇന്നു രാവിലെ പുറപ്പെട്ടു. വൈകിട്ടോടെ ഡല്‍ഹിയിലെത്തും. ഇന്നലെ രാത്രി പുറപ്പെട്ട അഞ്ചാമത്തെ വിമാനം രാവിലെ 7.30 ഓടെ ഡല്‍ഹിയിലെത്തി. 249 യാത്രക്കാരില്‍ 12 മലയാളികളുമുണ്ട്. ഇതോടെ ഉക്രൈനില്‍ നിന്ന് മടങ്ങിയെത്തിയവരുടെ എണ്ണം 1157 ആയി. ഇന്ത്യന്‍ എംബസി സാധ്യമായ എല്ലാ സഹായവും നല്‍കിയതായി തിരിച്ചെത്തിയവര്‍ പറയുന്നു. സര്‍ക്കാര്‍ ഞങ്ങളെ നന്നായി സഹായിച്ചു. അതിര്‍ത്തി കടക്കുക എന്നതായിരുന്നു പ്രധാന പ്രശ്‌നം. എല്ലാ ഇന്ത്യക്കാരെയും തിരിച്ചെത്തിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇനിയും നിരവധി ഇന്ത്യക്കാര്‍ യുക്രൈനില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഗുജറാത്തില്‍ നിന്നുള്ള 100 ഓളം വിദ്യാര്‍ത്ഥികള്‍ ഇതിനകം മടങ്ങിയെത്തി. മുംബൈയിലും ഡല്‍ഹിയിലുമാണ്…
Year: 2022
കണിയാപുരം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ ബോംബ് ഭീഷണി
തിരുവനന്തപുരം: കണിയാപുരം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബോംബ് ഭീഷണി. യാത്രക്കാരെയും ജീവനക്കാരെയും ബസ് സ്റ്റാന്‍ഡില്‍ നിന്നും മാറ്റി. തിങ്കളാഴ്ച ഉച്ചയോടെയാണ് ഭീഷണി സന്ദേശമെത്തിയത്. സ്ഥലത്ത് ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തി. വന്‍ പോലീസ് സംഘമാണ് പ്രദേശത്തുള്ളത്.
മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകില്ല; ജലീല്‍-കുഞ്ഞാലിക്കുട്ടി കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ല:: കോടിയേരി ബാലകൃഷ്ണന്‍
തിരുവനന്തപുരം: മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വകുപ്പ് മാറ്റവുമില്ലെന്നും താന്‍ മന്ത്രിയാകാന്‍ ഇല്ലെന്നും കോടിയേരി വ്യക്തമാക്കി. പി.ജെ. ജോസഫിന്റെ എല്‍ഡിഎഫ് പ്രവേശനത്തെയും കോടിയേരി തള്ളി. പുതിയ കക്ഷികളെ എല്‍ഡിഎഫില്‍ എത്തിക്കാന്‍ ചര്‍ച്ചകള്‍ നടക്കുന്നില്ല. സിപിഎമ്മിന്റെ ബഹുജന അടിത്തറ ശക്തിപ്പെടുത്താനാണ് പാര്‍ട്ടി പ്രാധാന്യം നല്‍കുന്നത്. പാര്‍ട്ടിയില്‍ വ്യക്തി പൂജ അനുവദിക്കില്ല. നേതാക്കളെ പ്രശംസിക്കുന്ന പാട്ടുകള്‍ പാര്‍ട്ടിയുടേതല്ല. മത്സരം നടന്ന കമ്മിറ്റികളില്‍ സംസ്ഥാന സമ്മേളനത്തിന് ശേഷം പരിശോധന നടക്കും. സംസ്ഥാന കമ്മിറ്റിയില്‍ 75 വയസ് പ്രായപരിധി കര്‍ശനമാക്കും. ഇവരെ ഒഴിവാക്കുമ്പോള്‍ പുതിയ ഉത്തരവാദിത്വം നല്‍കുമെന്നും പാര്‍ട്ടി സുരക്ഷിതത്വം നല്‍കുമെന്നും കോടിയേരി പറഞ്ഞു. കെ.ടി ജലീലും പി.കെ കുഞ്ഞാലിക്കുട്ടിയും തമ്മിലുള്ള ചര്‍ച്ചയില്‍ രാഷ്ട്രീയം കാണേണ്ടെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട്ട് യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍
കോഴിക്കോട്: പക്രംതളം ചുരത്തില്‍ ചൂരണി റോഡില്‍ യുവാവിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന് സമീപം പോണ്ടിച്ചേരി രജിസ്ട്രേഷന്‍ സ്‌കൂട്ടറും കണ്ടെത്തി. നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. അന്വേഷണം ആരംഭിച്ചു.
മാര്‍ത്തോമാ സഭാ വികാരി ജനറല്‍മാരുടെ സ്ഥാനാരോഹണ ശുശ്രൂഷ നിര്‍വ്വഹിച്ചു
ഡാളസ്: മലങ്കര മാര്‍ത്തോമാ സുറിയാനി സഭയില്‍ പുതുതായി നിയമിക്കപ്പെട്ട മൂന്നു വികാരി ജനറല്‍മാരുടെ സ്ഥാനാരോഹണ ശുശ്രൂഷ ഫെബ്രുവരി 28 തിങ്കളാഴ്ച രാവിലെ 7.30 ന് തിരുവല്ല സെന്റ് തോമസ് മാര്‍ത്തോമാ ചര്‍ച്ചില്‍ വെച്ച് ഭക്ത്യാദര ചടങ്ങുകളോടെ നടത്തി. മാരാമണ്‍ കണ്‍വന്‍ഷന് ശേഷം നടന്ന മാര്‍ത്തോമാ സഭാ സിനഡാണ് പുതിയതായി മൂന്നു വികാരി ജനറല്‍മാരെ നിയമിക്കാന്‍ തീരുമാനിച്ചത്. അഭിവന്ദ്യ തിയോഷ്യസ് മാര്‍ത്തോമാ മെത്രപൊലീത്തയുടെ അദ്ധ്യക്ഷതയിൽ നടത്തിയ ചടങ്ങിൽ ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപോലിത്ത മുഖ്യ കാർമികത്വം വഹിച്ചു. സഭയിലെ ഇതര എപ്പിസ്കൊപ്പാമാരുടെയും നിരവധി പട്ടക്കാരുടെയും സാന്നിധ്യം ചടങ്ങിന് മാറ്റുകൂട്ടി. ആറന്മുളയില്‍ നിന്നുള്ള റവ. ഡോ. ഈശോ മാത്യു (മാങ്ങാനം സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമാ ചര്‍ച്ച് വികാരി), കൊട്ടാരക്കര പുലമണ്‍ വികാരി റവ. കെ.വൈ. ജേക്കബ് (നിരണം ജറുസലേം മാര്‍ത്തോമാ ചര്‍ച്ച് വികാരി) , കീകൊഴൂര്‍ റവ. മാത്യു…
ശ്രീനാരായണ മിഷൻ സെന്റർ ആയുർവേദ വെബ്ബിനാർ സംഘടിപ്പിച്ചു
വാഷിംഗ്‌ടൺ ഡി സി: ശ്രീനാരായണ മിഷൻ സെന്റർ (SNMC) വാഷിംഗ്‌ടൺ ഡി സി, “ഹൗ ടു ലീഡ് എ ബാലൻസ്ഡ് ലിവിങ് ഇൻ വിന്റർ” (How to lead a balanced living in winter), എന്ന വിഷയത്തിൽ ഫെബ്രുവരി 19 ന് ഒരു വെബ്ബിനാർ സംഘടിപ്പിക്കുകയുണ്ടായി. ഡോക്ടർ പി. എം. എസ്. രവീന്ദ്രനാഥ് വളരെ വിശദമായ അവതരണം ഈ വിഷയത്തിൽ നടത്തുകയുണ്ടായി. ആയുർവേദത്തിലൂടെ രോഗപ്രതിരോധശേഷി എങ്ങനെ നേടിയെടുക്കാം എന്നതിൽ ഊന്നിയായിരുന്നു ഡോക്ടർ രവീന്ദ്രനാഥിന്റെ അവതരണം. അതോടൊപ്പം തന്നെ ആരോഗ്യകരമായ ജീവിതശൈലി ദൈനംദിനജീവിതത്തിന്റെ ഭാഗമാക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി. അവതരണത്തിന് ശേഷം വെബ്ബിനാറിൽ പങ്കെടുത്തവർക്ക് ഡോക്ടറുമായി സംവേദിക്കുവാൻ കിട്ടിയ അവസരം വളരെ പ്രയോജനപ്രദമായി എന്ന് നാനാതുറകളിൽ നിന്നും പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അമേരിക്കയിലെ മലയാളി സംഘടനകളായ KAGW, KCS, FOKANA, NSGW എന്നിവയുടെ നേതാക്കളുടെയും, SANA യിലെ…
റഷ്യയിലെ എല്ലാ അമേരിക്കക്കാരും ‘ഉടൻ’ രാജ്യം വിടണം: സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ്
ഉക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് റഷ്യയിലെ അമേരിക്കക്കാർ ഉടൻ രാജ്യം വിടണമെന്ന് യു എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് തിങ്കളാഴ്ച ശുപാർശ ചെയ്തു. “ഇപ്പോഴും ലഭ്യമായ വാണിജ്യപരമായ ഓപ്ഷനുകൾ വഴി യുഎസ് പൗരന്മാർ ഉടൻ റഷ്യ വിടുന്നത് പരിഗണിക്കണം,” സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ പ്രസ്താവനയില്‍ പറഞ്ഞു. റഷ്യയിലേക്ക് പോകരുതെന്ന് യുഎസ് പൗരന്മാരോട് മുമ്പ് അഭ്യർത്ഥിച്ചിരുന്നു. അന്താരാഷ്ട്ര ഉപരോധങ്ങൾ മുറുകുന്തോറും റഷ്യയിൽ നിന്ന് പുറത്തുകടക്കാനുള്ള ഓപ്ഷനുകൾ അതിവേഗം കുറയുകയാണെന്ന് ഡിപ്പാര്‍ട്ട്മെന്റ് മുന്നറിയിപ്പ് നൽകി. പല രാജ്യങ്ങളും റഷ്യൻ വിമാനക്കമ്പനികൾക്ക് തങ്ങളുടെ വ്യോമാതിർത്തി അടച്ചിരിക്കുകയാണ്. റഷ്യയിലെ യുഎസ് പൗരന്മാർക്ക് പതിവ് അല്ലെങ്കിൽ അടിയന്തര സേവനങ്ങൾ നൽകാനുള്ള യുഎസ് സർക്കാരിന്റെ കഴിവ് വളരെ പരിമിതമാണെന്നും പ്രസ്താവനയിൽ പറയുന്നു. റഷ്യൻ ഗവൺമെന്റ് സുരക്ഷാ ഉദ്യോഗസ്ഥരിൽ നിന്ന് യുഎസ് പൗരന്മാർ ഉപദ്രവം നേരിടേണ്ടി വരാനുള്ള സാധ്യതയെക്കുറിച്ചും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മോസ്‌കോയിലെ യുഎസ് എംബസിയിലെ അത്യാവശ്യ സേവനം ആവശ്യമില്ലാത്ത ജീവനക്കാർക്കും അവരുടെ…
കോവളം എംഎല്‍എ വിന്‍സെന്റിന്റെ കാര്‍ അടിച്ചു തകര്‍ത്തു; അക്രമി കസ്റ്റഡിയില്‍
തിരുവനന്തപുരം: കോവളം എംഎല്‍എ വിന്‍സെന്റിന്റെ കാര്‍ അടിച്ചു തകര്‍ത്തു. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ ആണ് തകര്‍ത്തത്. ഉച്ചക്കട സ്വദേശി സന്തോഷ് (27) ആണ് ആക്രമി. ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. ഇയാള്‍ മാനസിക അസ്വാസ്ഥ്യമുള്ളയാളാണെന്ന് പോലീസ് അറിയിച്ചു. ബൈക്കില്‍ എത്തിയ സന്തോഷ് രാവിലെ എട്ട് മണിയോടെയാണ് കമ്പിപ്പാര കൊണ്ട് വാഹനത്തിന്‍റെ ഗ്ലാസും മുന്‍വശവും തകര്‍ത്തത്. മുല്ലപ്പെരിയാർ ഡാം പൊട്ടാൻ പോകുകയാണെന്നും എംഎൽഎ ഒരു നടപടിയും എടുത്തില്ലെന്നും പറഞ്ഞാണ് കാർ തകർത്തതെന്ന് പൊലീസ് അറിയിച്ചു. നാട്ടുകാർ നോക്കിനിൽക്കെയാണ് സംഭവം.
NYS Sen. Kevin Thomas Presents NYPD Det. Sumit Sulan with Proclamation For His Heroic Actions
(Garden City, NY) — New York State Senator Kevin Thomas presented NYPD Det. Sumit Sulan with a New York State Senate Proclamation recognizing his bravery and heroic actions during the fatal Harlem ambush that claimed the lives of two of his colleagues. The Proclamation was presented at the NYPD Desi Society’s General Meeting on Sunday, February 27, 2022. Officer Sulan was accompanying Officers Wilbert Mora and Jason Rivera in responding to a domestic call on the night of Jan. 21. When his colleagues were ambushed and fatally shot, Officer Sulan…
കെ.എച്ച്.എന്‍.എ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ ശുഭാരംഭം മാര്‍ച്ച് 26-ന്; രമേഷ് പിഷാരടി, അനുശ്രീ അതിഥികൾ
ഹ്യൂസ്റ്റൺ: കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.എച്ച്.എന്‍.എ) 2023 ഹ്യൂസ്റ്റൺ കൺവന്‍ഷന്റെ രജിസ്ട്രേഷൻ ശുഭാരംഭം മാർച്ച് 26 നു നടക്കുമെന്ന് പ്രസിഡന്റ് ജി കെ പിള്ള, കൺവന്‍ഷന്‍ ചെയർമാൻ രഞ്ജിത് പിള്ള എന്നിവർ അറിയിച്ചു. സ്റ്റാഫോര്‍ഡിലെ സെന്റ് ജോസഫ് ഓഡിറ്റോറിയത്തിൽ വൈകീട്ട് നടക്കുന്ന ചടങ്ങിൽ പ്രശസ്ത സിനിമാ താരം രമേഷ് പിഷാരടി, നടി അനുശ്രീ എന്നിവർ അതിഥികളായിരിക്കും. ഹ്യൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുല്‍ ജനറൽ മുഖ്യാതിഥിയായിരിക്കും. അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കെ.എച്ച്.എന്‍.എ പ്രവർത്തകർ പങ്കെടുക്കും. ചെണ്ടമേളം, താലപ്പൊലി, മെഗാതിരുവാതിര എന്നീ ഇനങ്ങളോടെ വർണാഭമായ ചടങ്ങായിരിക്കും നടക്കുക. പരിപാടിയുടെ വിജയത്തിലേക്ക് 51 അംഗങ്ങളുള്ള കമ്മിറ്റി പ്രവർത്തിക്കുന്നതായി രഞ്ജിത് പിള്ള പറഞ്ഞു. കെ.എച്ച്.എന്‍.എയുടെ പന്ത്രണ്ടാമത് കൺവന്‍ഷനാണ് ഹ്യൂസ്റ്റണില്‍ നടക്കുക. കെ.എച്ച്.എന്‍.എ യുടെ നയപരിപാടികളായ ലോക ഹിന്ദു പാർലമെന്റ്, ‘മൈഥിലി മാ’, എച്-കോർ, വേദിക് യൂണിവേഴ്സിറ്റി, തുടങ്ങിയവയുടെ സാക്ഷാത്കാരം ശുഭാരംഭത്തിൽ…
