റംസാൻ അടുക്കുമ്പോൾ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കും

അബുദാബി : മാർച്ച് 23 മുതൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) നിന്ന് ഇന്ത്യയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് 2023 റംസാൻ ആദ്യവാരം മുതൽ 10 മുതൽ 25 ശതമാനം വരെ വർദ്ധിക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നേരത്തെ, റംസാന്റെ ആദ്യ രണ്ടാഴ്ചകൾ സാധാരണയായി ഫ്ലൈറ്റ് ഡിമാൻഡിന്റെ കാര്യത്തിൽ മന്ദഗതിയിലാണ്, തുടർന്ന് ഈദ് അവധി വരെ ഇത് ഗണ്യമായി വർദ്ധിക്കുന്നു. ഈ വർഷം, സ്‌കൂളുകളിലെ വസന്തകാല അവധിയും അവസാന കാലയളവിലെ ഇടവേളകളും റംസാൻ ആരംഭിക്കുന്നതിനോട് യോജിക്കുന്നതാണ്, അതായത് യാത്രയ്ക്കുള്ള ആവശ്യം അതിവേഗം വർദ്ധിക്കും എന്നതാണ് ഒരു കാരണം. ഗൾഫ് ന്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച് , മാർച്ച് 21 മുതൽ 30 വരെ, യുഎഇയിൽ നിന്ന് ഇന്ത്യയിലേക്കുള്ള ഒരു റൗണ്ട് ട്രിപ്പ് ഇക്കണോമി ടിക്കറ്റിന് ഏകദേശം 1,316 ദിർഹമാണ് (29,710 രൂപ) നിരക്ക്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ…

തൊഴിൽരഹിതരായ വിസിറ്റ് വിസയുള്ളവർക്ക് ഷാർജ ഹോട്ടലിന്റെ സൗജന്യ ഭക്ഷണം

അബുദാബി : ജോലി തേടി വിസിറ്റ് വിസയിൽ ഷാർജയിൽ എത്തുന്നവർക്ക് ഇനി ഭക്ഷണമില്ലാതെ പട്ടിണി കിടക്കേണ്ടി വരില്ല. ഷാർജയിലെ ഒരു പാക്കിസ്താന്‍ റെസ്റ്റോറന്റ് സന്ദർശന വിസയിലുള്ള ആളുകൾക്ക് സൗജന്യ ഭക്ഷണം വാഗ്ദാനം ചെയ്യുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഷാർജയിലെ കറാച്ചി സ്റ്റാർ റെസ്റ്റോറന്റാണ് ദിവസത്തിൽ മൂന്ന് തവണ ഭക്ഷണം നൽകുന്നത്. കറാച്ചി സ്റ്റാർ എട്ട് വർഷമായി പാവപ്പെട്ടവർക്ക് ഭക്ഷണം നൽകുന്നു, ഇപ്പോൾ വിസിറ്റ് വിസയിലുള്ളവർക്ക് സൗജന്യ ഭക്ഷണം വാഗ്ദാനം ചെയ്യുന്നു. തൊഴിൽ രഹിതരോ സന്ദർശന വിസയുള്ളവരോ വിസയുടെ കാലാവധി അവസാനിച്ചവരോ ആയ ആളുകൾക്ക് മുവൈല, സജ, ഷാർജ എന്നിവിടങ്ങളിലെ കറാച്ചി സ്റ്റാർ റെസ്റ്റോറന്റുകളിൽ പോകാം. “ഏത് രാജ്യക്കാരായാലും, ആവശ്യമുള്ള ആളുകൾക്ക് ഞങ്ങൾ ഈ സേവനം വാഗ്ദാനം ചെയ്യുന്നു. ഇത്തരക്കാർക്കായി ഞങ്ങൾക്ക് നിബന്ധനകളും വ്യവസ്ഥകളും ഇല്ല. അവർക്ക് അന്നേ ദിവസം ലഭ്യമായ എന്തും ഓർഡർ ചെയ്യാം,” കറാച്ചി…

ഇസ്രയേലി, പലസ്തീൻ ഉദ്യോഗസ്ഥർ ജോർദാനിൽ ചർച്ചകൾക്കായി കൂടിക്കാഴ്ച നടത്തി

അമ്മാൻ/ജറുസലേം: ജോർദാനിൽ മുതിർന്ന ഇസ്രായേൽ, പലസ്തീൻ സുരക്ഷാ ഉദ്യോഗസ്ഥരുടെ യോഗത്തിൽ നേടിയെടുത്ത കരാറുകളിൽ ഭൂരിഭാഗവും ഇസ്രായേൽ സർക്കാർ നിഷേധിച്ചു. വിശുദ്ധ റമദാൻ മാസത്തിന് മുന്നോടിയായുള്ള പിരിമുറുക്കം ശമിപ്പിക്കുന്നതിന്റെ ഭാഗമായി ജോർദാൻ ഞായറാഴ്ച യോഗം വിളിച്ചതായി വാർത്താ ഏജൻസികള്‍ റിപ്പോർട്ട് ചെയ്തു. അഖബയിൽ നടന്ന യോഗത്തിന് ശേഷം ജോർദാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവന പ്രകാരം ഇസ്രായേൽ, പലസ്തീൻ പ്രതിനിധികൾ സംഘർഷം കുറയ്ക്കാൻ സമ്മതിച്ചു. ഈജിപ്ത്, യുണൈറ്റഡ് സ്റ്റേറ്റ്സ്, ജോർദാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും പങ്കെടുത്ത “സമഗ്രവും വ്യക്തവുമായ” ചർച്ചകൾക്ക് ശേഷം, ഇസ്രായേൽ, പലസ്തീൻ ഉദ്യോഗസ്ഥർ തങ്ങൾക്കിടയിലുള്ള എല്ലാ മുൻ കരാറുകളോടും തങ്ങളുടെ പ്രതിബദ്ധത ഊന്നിപ്പറയുകയും നീതിയും ശാശ്വതവുമായ സമാധാനത്തിനായി പ്രവർത്തിക്കുകയും ചെയ്തു. കൂടുതൽ അക്രമങ്ങൾ തടയുന്നതിനും, ഭൂമിയിൽ സംഘർഷം കുറയ്ക്കേണ്ടതിന്റെ ആവശ്യകതയും അവർ അടിവരയിട്ടു, മൂന്ന് മുതൽ ആറ് മാസത്തേക്ക് ഏകപക്ഷീയമായ നടപടികൾ അവസാനിപ്പിക്കുന്നതിന് ഉടനടി പ്രവർത്തിക്കാനുള്ള…

ആണവ ഉൽപന്നങ്ങളും സാങ്കേതികവിദ്യയും കയറ്റുമതി ചെയ്യാൻ ഇറാൻ ശ്രമിക്കുന്നു: ആറ്റോമിക് മേധാവി

ടെഹ്‌റാൻ: ആണവരംഗത്ത് രാജ്യത്തിന്റെ പുരോഗതി തടയാൻ ശത്രുക്കൾ നടത്തുന്ന “പ്രചാരണയുദ്ധങ്ങള്‍ക്കിടയിൽ” രാജ്യം തങ്ങളുടെ ആണവ ഉൽപന്നങ്ങളും സാങ്കേതികവിദ്യയും കയറ്റുമതി ചെയ്യാൻ ശ്രമിക്കുന്നതായി ഇറാൻ ആറ്റോമിക് മേധാവി. ഞായറാഴ്ച ഷാഹിദ് ബെഹെഷ്തി സർവകലാശാലയിൽ നടന്ന 29-ാമത് ഇറാനിയൻ ആണവ സമ്മേളനത്തിൽ ആറ്റോമിക് എനർജി ഓർഗനൈസേഷൻ ഓഫ് ഇറാൻ (എഇഒഐ) പ്രസിഡന്റ് മുഹമ്മദ് ഇസ്‌ലാമി ഇക്കാര്യം പറഞ്ഞതായി ഇറാന്‍ മെഹർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആണവ ഉൽപന്നങ്ങളും സാങ്കേതികവിദ്യയും കയറ്റുമതി ചെയ്യാനാണ് രാജ്യം ശ്രമിക്കുന്നതെന്നും ഇറാൻ നിലവിൽ റേഡിയോ ഫാർമസ്യൂട്ടിക്കലുകളും ചിലതരം ആണവ ഉപകരണങ്ങളും കയറ്റുമതി ചെയ്യുന്നുണ്ടെന്നും ഇസ്‌ലാമി പറഞ്ഞു. ഇറാന്റെ ആണവ സാങ്കേതിക വിദ്യയുടെ പുരോഗതിയെ തടസ്സപ്പെടുത്താൻ ഇറാന്റെ ശത്രുക്കൾ സ്വീകരിച്ച നടപടികളായി ഇറാനിയൻ ആണവ ശാസ്ത്രജ്ഞരുടെ കൊലപാതകവും ഇറാനിയൻ ആണവ സൈറ്റുകൾക്കെതിരായ ആക്രമണവും അദ്ദേഹം പരാമർശിച്ചു. ഇറാൻ ആണവായുധം വികസിപ്പിച്ചതായി യുഎസും അതിന്റെ പാശ്ചാത്യ സഖ്യകക്ഷികളും…

ഇന്നത്തെ രാശിഫലം (ഫെബ്രുവരി 27, തിങ്കള്‍)

ചിങ്ങം: നിങ്ങളുടെ ദൃഢനിശ്ചയവും ആത്മവിശ്വാസവും വളരെ പൊരുത്തത്തിലായതിനാൽ ഇന്ന് അത്ഭുതങ്ങൾ സംഭവിക്കും. ഇതിന്റെ ഫലമായി ഏറ്റെടുത്ത ജോലികളെല്ലാം കൃത്യസമയത്ത് പൂർത്തിയാക്കാൻ നിങ്ങൾക്ക് സാധിക്കും. പൈതൃകസ്വത്ത് ഇന്ന് നിങ്ങൾക്ക് കൈവന്നേക്കും. കലാകായിക സാഹിത്യ രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്ക് അവരുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള അവസരം ലഭിക്കുകയും അതുവഴി അംഗീകാരങ്ങൾ ലഭിക്കുകയും ചെയ്യും. സാമ്പത്തിക നേട്ടത്തിനും, സർക്കാർകാര്യങ്ങളുമായി ബന്ധപ്പെട്ട കടലാസു ജോലികൾക്ക് ഇന്ന് നല്ല ദിവസമാണ്. കന്നി: ഇന്ന് നിർമ്മലമായ ഒരു ദിവസം പ്രാർത്ഥന, മതപരമായ അനുഷ്‌ഠാനങ്ങൾ, ക്ഷേത്ര സന്ദർശനം എന്നിവയോടെ നിങ്ങളുടെ ദിവസം ആരംഭിക്കുക. എങ്കിൽ ദിവസത്തിൻറെ ബാക്കിഭാഗത്തെക്കുറിച്ച് നിങ്ങൾക്ക് പരാതികളുണ്ടാവില്ല. സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതും സഹോദരങ്ങളുടെ പിൻതുണയും ഇന്ന് നിങ്ങളുടെ മുഖം പ്രസന്നമാക്കും. വിദേശത്തേക്ക് പോകാൻ തയ്യാറായി നിൽക്കുന്നവർക്ക് ഇന്ന് നല്ല ദിവസമാണ്. വിദൂരസ്ഥലങ്ങളിൽ നിന്നുള്ള വർത്തകൾ നിങ്ങൾക്ക് സംതൃപ്‌തി നൽകും. തുലാം: പ്രതിരോധമാണ് ചികിത്സയേക്കാൾ നല്ലത്! ഓർക്കുക. ക്രൂരമായ വാക്കുകൾകൊണ്ടുണ്ടാകുന്ന മുറിവിന് ചികിത്സയില്ല. മുൻകോപവും അസഹ്യതയും നിങ്ങളുടെ ഒരു പ്രശ്നവും പരിഹരിക്കാൻ ഉതകില്ല. പകരം ധ്യാനവും ആത്മീയതയും നിങ്ങൾക്ക് സമാശ്വാസം തരുന്നു. നിയമവിരുദ്ധമോ…

ഐപിസി സൗത്ത് ഈസ്റ്റ് റീജിയൻ പ്രവർത്തന ഉദ്ഘാടനവും സുവിശേഷ മഹായോഗവും

ഫ്ളോറിഡ: ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയൻ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ പ്രവർത്തന ഉദ്ഘാടനവും സുവിശേഷ മഹായോഗവും 2023 ഏപ്രിൽ 7, 8, 9 തീയതികളിൽ ഐപിസി സൗത്ത് ഫ്ലോറിഡ ദൈവസഭയിൽ വച്ച് നടത്തപ്പെടും ( IPC SOUTH FLORIDA, 6180 NW 11 th STREET, SUNRISE, FLORIDA). ഏപ്രിൽ ഏഴിന് വെള്ളിയാഴ്ച വൈകിട്ട് 6.30 ന് റീജിയൻ പ്രസിഡന്റ് പാസ്റ്റർ കെ. സി. ജോൺ ഉദ്ഘാടനം നിർവഹിക്കും. സെക്രട്ടറി പാസ്റ്റർ റോയി വാകത്താനം അധ്യക്ഷത വഹിക്കും. ക്രിസ്തുവിൽ പ്രസിദ്ധനും അനുഗ്രഹീത പ്രഭാഷകനുമായ പാസ്റ്റർ ഡോക്ടർ സാബു വർഗീസ് മഹായോഗത്തിൽ മുഖ്യപ്രഭാഷണം നടത്തും. റീജിയൻ ക്വയർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കും. ദിവസവും വൈകിട്ട് 6. 30ന് പൊതുയോഗം ആരംഭിക്കും. ശനിയാഴ്ച രാവിലെ 10 ന് പി വൈ പി എ, സൺഡേസ്കൂൾ –…

നേതൃത്വ മാറ്റം കാലഘട്ടത്തിന് അനിവാര്യം: മൈക്ക് പെന്‍സ്

വാഷിംഗ്ടണ്‍: 2024 ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നേതൃത്വമാറ്റം അനിവാര്യമാണെന്ന് കരുതുന്നതായി മുന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ്. ഫെബ്രുവരി 24ന് മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന സൂചനയും പെന്‍സ് നല്‍കി. വസന്തകാലത്തിന്റെ വരവോടെ ഇതില്‍ ഒരു അന്തിമ തീരുമാനമെടുക്കുമെന്നും പെന്‍സ് പറഞ്ഞു. വ്യക്തമായ തീരുമാനത്തിലെത്താന്‍ അല്പം കൂടി സമയം വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രമ്പ്-പെന്‍സ് ഭരണത്തില്‍ സ്വീകരിച്ച തന്ത്രപ്രധാന നയങ്ങളോടു അമേരിക്കന്‍ വോട്ടര്‍മാര്‍ക്ക് ഇപ്പോഴും പൂര്‍ണ്ണ യോജിപ്പാണെന്നും പെന്‍സ് പറഞ്ഞു. ട്രമ്പിനെതിരെ നടക്കുന്ന അന്വേഷണങ്ങള്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം സങ്കീര്‍ണ്ണമാക്കും അദ്ദേഹം പറഞ്ഞു. തനിക്കെതിരെ ഇപ്പോള്‍ നടക്കുന്ന അന്വേഷണങ്ങളോടുള്ള എതിര്‍പ്പു പ്രകടിപ്പിക്കുവാനും പെന്‍സ് മറന്നില്ല. 2020 ജനുവരിയിലെ തിരഞ്ഞെടുപ്പു അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നതിന്റെ പേരില്‍ സ്‌പെഷല്‍ കൗണ്‍സില്‍ ജാക്ക് സ്മിത്ത് ഗ്രാന്റ് ജൂറിക്കു മുമ്പില്‍ വിചാരണക്ക് ഹാജരാക്കാന്‍ മൈക്ക് പെന്‍സിന് നിര്‍ദ്ദേശം നല്‍കണമെന്ന…

പമ്പ അസ്സോസിയേഷൻ്റെ പുതിയ ഭരണ സമിതി അധികാരമേറ്റു

ഫിലാഡൽഫിയ: പെൻസിൽവാനിയയിലെ പ്രമുഖ മലയാളി സംഘടനയായ പമ്പ അസോസിയേഷൻ (പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്മെ൯റ്റ്) അതിൻ്റെ 2023 വർഷത്തേക്കുള്ള ഭാരവാഹികളുടെ സ്ഥാനാരോഹണം പമ്പ കമ്മ്യൂണിറ്റി ഹാളിൽ വച്ച് മുൻ പ്രെസിഡൻറ്റ് ഡോ ഈപ്പൻ ഡാനിയേലിൻറ്റെ അധ്യക്ഷതയിൽ കൂടിയ പൊതു സമ്മേളനത്തിൽ വച്ച് നടത്തപ്പെട്ടു. മുൻ പ്രെസിഡൻറ്റ് ഡോ ഈപ്പൻ ഡാനിയേൽ പുതിയ പ്രെസിഡൻറ്റ് സുമോദ് റ്റി നെല്ലിക്കാലയ്ക്കു അധികാരം കൈമാറുകയുണ്ടായി. തുടർന്ന് മുൻ സെക്രട്ടറി ജോർജ് ഓലിക്കൽ പുതിയ സെക്രട്ടറി തോമസ് പോളിന് അധികാരം കൈമാറി. ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ, സെക്രട്ടറി, ട്രെഷറർ, പമ്പ അസോസിയേഷൻ സെക്രട്ടറി, ട്രെഷറർ, ഫ്രണ്ട്‌സ് ഓഫ് റാന്നി ഫൗണ്ടർ മെമ്പർ, റിയൽ എസ്റ്റേറ്റ് തുടങ്ങിയ നിലകളിൽ വൃക്തി മുദ്ര പതിപ്പിച്ച ഒരു പ്രെതിഭയാണ് ഒരു ഗായകൻ കൂടിയായ സുമോദ് തോമസ് നെല്ലിക്കാല. പമ്പ, ട്രൈസ്റ്റേറ്റ്, ഫ്രണ്ട്‌സ്…

കേരള അസോസിയേഷൻ ഓഫ് ഡാളസ് ഓഫീസ് ആക്രമണം; ഫോമാ ശക്‌തമായ പ്രതിഷേധം രേഖപ്പെടുത്തി

ഡാളസ് (ടെക്സാസ്): കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ഉടമസ്ഥതയിലുള്ള ഓഫീസ് കെട്ടിടത്തിൽ അതിക്രമിച്ചു കയറുകയും ഓഫീസിൽ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തതിൽ ഫോമാ ശക്‌തമായ പ്രതിഷേധം രേഖപ്പെടുത്തി, ഇന്ത്യൻ കമ്മ്യൂണിറ്റിക്കു നേരെ ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങളിൽ ഇന്ത്യക്കാർ വളരെ രോഷാകുലരാണെന്നും അധികൃതരുടെ ഭാഗത്തു നിന്ന് ശക്തമായ നടപടികൾ ഉണ്ടാകണമെന്നും ഫോമാ പ്രസിഡന്റ് ഡോക്ടർ ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം ജോയിന്റ് സെക്രട്ടറി ജെയ്‌മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ് എന്നിവർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഓഫീസിൽ അതിക്രമിച്ചു കയറിയ അക്രമി ഓഫീസിനകത്തുണ്ടായിരുന്ന ഇലക്ട്രിക്ക് ഉപകരണങ്ങൾ, സംഗീത ഉപകരണങ്ങൾ, ഇന്റർനെറ്റ് കേബിൾ തുടങ്ങിയവ നശിപ്പിക്കുകയും മറ്റു ഓഫീസ് ഫർണിച്ചർ അടക്കമുള്ള സ്ഥാവര ജംഗമ വസ്തുക്കൾ നശിപ്പിക്കുകയോ കേടു വരുത്തുകയോ ചെയ്തതായും സെക്രട്ടറി അനശ്വർ മാമ്പിള്ളി അറിയിച്ചു.…

നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമ ഭദ്രാസനം,”ഡയോസിഷ്യൻ സൺ‌ഡേ” മാർച്ച് 5നു

ന്യൂയോർക്ക് : നോർത്ത് അമേരിക്ക-യൂറോപ്പ് മാർത്തോമ ഭദ്രാസനം ,മാർച്ച് 5ന് ഡിയോസിഷ്യൻ സൺ‌ഡേയായി ആചരിക്കുന്നു. എല്ലാ വർഷവും മാർച്ച് ആദ്യ ഞായറാഴ്ചയാണ് ഭദ്രാസന ഞായറായി വേര്തിരിച്ചിരിക്കുന്നതു .ഭദ്രാസനത്തിന്റെ വിവിധ പ്രവർത്തനങ്ങൾ,മിഷൻ ഫീൽഡുകൾ ,പുതിയതായി ഏറ്റെടുത്തിരിക്കുന്ന “ലൈറ് ടു ലൈഫ്” ,”കേയറിങ് ദി ചിൽഡ്രൻ ഇൻ നീഡ്” തുടങ്ങിയ പദ്ധതികളെക്കുറിച്ചു അംഗങ്ങളെ ബോധവത്കരിക്കുക എന്നതാണ് ഇതുകൊണ്ടു ലക്ഷ്യമിടുന്നത്. ഇപ്പോൾ സേവനം അനുഷ്ഠിക്കുന്ന ഇടവകകളിൽ നിന്നും ഭദ്രാസനം ചുമതലപ്പെടുത്തുന്നപട്ടക്കാരു മറ്റു ഇടവകകൾ സന്ദർശിച്ചു (പുൾ പിറ്റ് ചേഞ്ച് )ശുശ്രുഷകൾക്കു നേത്രത്വം നൽകുന്നതും ,ഭദ്രാസനത്തിന്റെ പ്രവത്തനങ്ങൾക്കു ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് ഓരോ ഇടവകൾക്കും നിയചയിച്ചിരിക്കുന്ന തുക സമാഹരികുകയും ചെയ്യും. കഴിഞ്ഞ മുപ്പതു വർഷത്തിന്റെ പ്രവർത്തനത്തിന്റെ ഫലമായി ഭദ്രാസനത്തിന്റെ കീഴിൽ ഇടവകകളും ,കോൺഗ്രിഗേഷനും ഉൾപ്പെടെ എഴുപത്തിരണ്ടും ,സജീവ സേവനത്തിലും ,സ്റ്റഡിലീവിലും ,വിശ്രമജീവിതം നയിക്കുന്നവരുമായ അറുപത്തിയേഴ്‌ പട്ടക്കാരുമാണ് പ്രവർത്തിക്കുന്നത് .8030 കുടുംബങ്ങളായി (യൂ എസ്…