സിക്സ് കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഷ്റഫ് അബ്ദുല്‍ അസീസിന് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ബെസ്റ്റ് എന്‍ട്രപ്രണര്‍ അവാര്‍ഡ്

ദോഹ: കുറഞ്ഞ കാലം കൊണ്ട് ഖത്തറില്‍ സ്‌കഫോള്‍ഡിംഗ് രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ സിക്സ് കോ ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അഷ്റഫ് അബ്ദുല്‍ അസീസിന് യൂണിവേര്‍സല്‍ റിക്കോര്‍ഡ് ഫോറത്തിന്റെ ബെസ്റ്റ് എന്‍ട്രപ്രണര്‍ അവാര്‍ഡ് . 2015 ല്‍ സ്ഥാപിതമായ കമ്പനി കഴിഞ്ഞ 8 വര്‍ഷം കൊണ്ട് വിവിധ തരം സ്‌കഫോള്‍ഡിംഗ് ജോലികളില്‍ മികവ് തെളിയിച്ചു കഴിഞ്ഞു. ദീര്‍ഘവീക്ഷണമുള്ള മാനേജുമെന്റും വിദഗ്ധരായ ജോലിക്കാരുമാണ് ഗ്രൂപ്പിന്റെ ശക്തി. പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിക്കുന്ന ഖത്തറിന്റെ ഭൂമികയില്‍ നടത്തുന്ന മുന്നേറ്റം പരിഗണിച്ചാണ് സിക്സ്‌കോ ഗ്രൂപ്പിന്റെ അമരക്കാരന്‍ അഷ്റഫ് അബ്ദുല്‍ അസീസിനെ ബെസ്റ്റ് എന്‍ട്രപ്രണര്‍ അവാര്‍ഡിന് തെരഞ്ഞെടുത്തതെന്ന് യു.ആര്‍എഫ്. സി.ഇ.ഒ. ഡോ. സൗദീപ് ചാറ്റര്‍ജിയും ചീഫ് എഡിറ്റര്‍ ഡോ. സുനില്‍ ജോസഫും അറിയിച്ചു. ബിസിനസ് രംഗത്തെ മികവിന് പുറമെ അദ്ദേഹം നിര്‍വഹിക്കുന്ന സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും മാതൃകാപരമാണെന്ന് അവാര്‍ഡ് കമ്മറ്റി വിലയിരുത്തി.…

തിയേറ്ററിൽ തീ പാറിക്കുമെന്നുറപ്പ് നൽകി ദുൽഖറിന്റെ കിംഗ് ഓഫ് കൊത്തക്കു പാക്ക് അപ്പ്

“തീർക്കാൻ പറ്റുമെങ്കിൽ തീർക്കടാ” കൈയിൽ തോക്കുമായി കൊത്തയിലെ രാജാവ് ഓണം റിലീസിനൊരുങ്ങുന്ന എത്തുന്ന “കിംഗ് ഓഫ് കൊത്ത” ക്ക് പാക്കപ്പ് പറഞ്ഞു. ദുൽഖർ സൽമാൻ നായകനായെത്തുന്ന അഭിലാഷ് ജോഷി ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ 95 ദിവസത്തെ ഷൂട്ടിംഗ് ആണ് പൂർത്തിയായത്‌. തമിഴ്നാട്ടിലെ കരൈക്കുടിയിലാണ് ചിത്രീകരണം നടന്നത്. ഒരു ചെറിയ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചാണ് ദുൽഖർ ഷൂട്ടിംഗ് പൂർത്തിയായ വിവരം പ്രേക്ഷകരെ അറിയിച്ചത്. സീ സ്റ്റുഡിയോസും ദുൽഖറിന്റെ വേഫേറെർ ഫിലിംസും ചേർന്ന് നിർമിക്കുന്ന ഹൈ ബഡ്ജറ്റ് മാസ്സ് ചിത്രം ഓണത്തിന് സിനിമാസ്വാദകർക്കുള്ള വിരുന്നായിരിക്കുമെന്നുറപ്പാണ്. മലയാളം, തമിഴ്, തെലുഗ്, ഹിന്ദി, കന്നട തുടങ്ങി അഞ്ചു ഭാഷകളിലാണ് കെ.ഓ.കെ റിലീസിനൊരുങ്ങുന്നത്. പ്രശസ്ത സംവിധായകനായ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് കിങ് ഓഫ് കൊത്ത.രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് കിംഗ് ഓഫ് കൊത്ത പറയുന്നത്.…

സുബി സുരേഷിന്റെ മരണം: അവയവമാറ്റത്തിനുള്ള നടപടിക്രമങ്ങളിൽ കാലതാമസമുണ്ടായില്ല; സുബിയുടെ മരണ കാരണം ഹൃദയാഘാതം: ആശുപത്രി സൂപ്രണ്ട്

എറണാകുളം: നടി സുബി സുരേഷിന്റെ അവയവമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ കാലതാമസം ഉണ്ടായിട്ടില്ലെന്ന് രാജഗിരി ആശുപത്രി സൂപ്രണ്ട് സണ്ണി പി. കരൾ മാറ്റിവയ്ക്കൽ നടപടികൾ പുരോഗമിക്കെയാണ് സുബിയുടെ മരണം. ഹൃദയാഘാതമായിരുന്നു മരണ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി. സുബിയ്ക്ക് നേരത്തെ തന്നെ കരളിന് പ്രശ്‌നമുണ്ടായിരുന്നു. ഇതിന് പിന്നാലെ അണുബാധയും ഉണ്ടായി. ഈ അണുബാധ വൃക്കകളെയും ഹൃദയത്തെയും ബാധിച്ചു. ഇത് താരത്തിന്റെ ആരോഗ്യനില ഗുരതരമാക്കി. കരൾ മാറ്റിവയ്ക്കുകയല്ലാതെ ജീവൻ രക്ഷിക്കാൻ മറ്റ് മാർഗ്ഗങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇതിനായുള്ള നടപടികൾ പുരോഗമിക്കുകയായിരുന്നു. കരൾ നൽകാനുള്ള ദാതാവിനെ കണ്ടെത്തിയിരുന്നു. ഇവരുടെ ടെസ്റ്റുകളും പൂർത്തിയായിരുന്നു. എന്നാൽ ഇതിനിടെ രോഗം മൂർച്ഛിക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ശസ്ത്രക്രിയ നടത്താൻ കഴിയില്ല. ഇതിനിടയിലാണ് സുബിക്ക് ഹൃദയാഘാതമുണ്ടായത്. ഇതേത്തുടർന്നാണ് സുബി മരിച്ചത്. അവയവമാറ്റ ശസ്ത്രക്രിയകളിൽ കാലതാമസം ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു. സുബിയുടെ മരണശേഷം, കരൾ മാറ്റിവയ്ക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചതായും പിന്നീട് നിരസിച്ചതായും…

നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു

എറണാകുളം: നടിയും അവതാരകയുമായ സുബി സുരേഷ് അന്തരിച്ചു. 41 വയസ്സായിരുന്നു. കരൾ രോഗത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ രണ്ടാഴ്ചയായി സുബി ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായി. ഇതേതുടർന്നാണ് ഇന്ന് രാവിലെ മരണം സംഭവിച്ചത്. കരളിനെ ബാധിച്ച മഞ്ഞപ്പിത്തം സുബിയുടെ ആരോഗ്യനില വഷളാക്കി. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയാകാനിരിക്കെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‌ത ‘സിനിമാല’ എന്ന കോമഡി പരിപാടിയിലൂടെയാണ് സുബി അഭിനയ രംഗത്ത് എത്തുന്നത്. സൂര്യ ടിവിയിൽ അവതരിപ്പിച്ച ‘കുട്ടിപ്പട്ടാളം’ എന്ന കൊച്ചു കുട്ടികൾക്കുള്ള ഷോയിലൂടെയും സുബി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. സ്‌ത്രീകൾ അധികം ശോഭിക്കാത്ത മിമിക്രി രംഗത്തും, ഹാസ്യ രംഗത്തും തിളങ്ങിയ സുബി, കോമഡി സ്‌കിറ്റുകളിലൂടെയും ടെലിവിഷൻ പരിപാടികളിലൂടെയും പ്രേക്ഷകപ്രീതി നേടിയിരുന്നു. കൊച്ചിൻ കലാഭവനിലൂടെയാണ് സുബി മുഖ്യധാരയിലേയ്‌ക്ക് എത്തുന്നത്. നിരവധി സിനിമകളിലും സുബി ശ്രദ്ധേയമായ…

കഷ്ടതകൾ ജീവിതത്തിനു പുതിയ അർത്ഥം നൽകുന്നു: റവ ഡേവിഡ് ചെറിയാൻ

ഫ്ലോറിഡ : ജീവിതത്തിൽ നാം അനുഭവിക്കുന്ന കഷ്ടതകളും നിരാശകളും ജീവിതത്തിനൊരു പുതിയ മാനം നൽകുന്നുവെന്നു ഫ്ലോറിഡ സെന്റ് ലൂക്ക്സ് മാർത്തോമാ ഇടവക വികാരി റവ ഡേവിഡ് ചെറിയാൻ പറഞ്ഞു. 458-മത് രാജ്യാന്തര പ്രെയര്‍ലൈന്‍ ഫെബ്രു 21 ചൊവ്വാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ കൊരിന്ത്യർ രണ്ടാം ലേഖനം ഒന്നാം അധ്യായത്തെ അപഗ്രഥിച്ചു മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു റവ ഡേവിഡ് ചെറിയാൻ. പൗലോസ് അപ്പോസ്തലന്റെ ജിവിതത്തിൽ അനുഭവിക്കേണ്ടിവന്ന കഷ്ടതകളിൽ താൻ ഒരിക്കലും നിരാശനായിരുന്നില്ല. അതിനെയെല്ലാം അഭിമുഘീകരിക്കുന്നതിനും തരണം ചെയ്യുന്നതിനും ദൈവീക സാമീപ്യം തന്നോടൊപ്പം ഉണ്ടായിരുന്നുവെന്നു മാത്രമല്ല അതുമൂലം പ്രാർത്ഥിക്കുന്ന പുതിയൊരു സമൂഹത്തെ ശ്ര ഷ്ടിക്കുന്നതിനും അപ്പോസ്തലനു കഴിഞ്ഞതായി അച്ചൻ പറഞ്ഞു.നാം അനുഭവിക്കുന്ന കഷ്ട തയിലും ഒരു ദൈവീക പ്ലാൻ ഉണ്ടെന്നു മനസ്സിലാക്കണമെന്നും നമ്മുടെ കഷ്ടതകൾ മറ്റുള്ളവരുമായി പങ്കിടുന്നതിലൂടെ ആശ്വാസവും സമാധാനവും ലഭിക്കുമെന്നും അച്ചൻ ഉദ്‌ബോധിപ്പിച്ചു ഫ്ലോറിഡയിൽ നിന്നുള്ള കുരിയൻ കോശിയുടെ…

തൃശ്ശൂര്‍ ജില്ലയിലെ അഴീക്കോട് സീതി സാഹിബ് വിദ്യാര്‍ത്ഥിനികളെ ആദരിച്ചു

തൃശൂര്‍ : സാറ്റലൈറ്റ് വിക്ഷേപണരംഗത്തു ഇന്ത്യയുടെ ആസാദി സാറ്റ് 02, ഐഎസ്ആര്‍ഒ അഭിമാനകരമായ നേട്ടം കൈവരിക്കാന്‍ പങ്കാളികളായ തൃശ്ശൂര്‍ ജില്ലയിലെ അഴീക്കോട് സീതി സാഹിബ് മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ 10 വിദ്യാര്‍ത്ഥിനികളെ ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം തൃശൂര്‍ ജില്ലാ കമ്മിറ്റി ആദരിച്ചു. തൃശൂര്‍ കെടിഡിസി ഹാളില്‍ ചേര്‍ന്ന യോഗം ജില്ലാ പ്രസിഡന്റ് ജിന്‍സി ബിജുവിന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന പ്രസിഡന്റ് സികെ നാസര്‍ കാഞ്ഞങ്ങാട് ഉല്‍ഘാടനം ചെയ്തു. ആദരിക്കല്‍ ചടങ്ങ് എസ് ഐ രമ്യ കാര്‍ത്തികേയന്‍ നിര്‍വഹിച്ചു. നശിത ഹഫ്നാന്‍ എഎം, ഷബീറ യു എച്ച്, ഫാത്തിമ നിഹലാ വി കെ, റൈസ എംഎസ് ,ആമിന,സഫ് വാന,ഹാദിയ,നൈമ,ഹന്ന, അനഘ, എന്നിവര്‍ക്ക് ആണ് ആദരവ് നല്‍കിയത്. നാസര്‍ കപൂര്‍ ഷറീന അക്ബര്‍ ഷൈനി കൊച്ചുദേവസി ഹബീബ് വരവൂര്‍ സാബിക് സുനിത ശ്രീജിതവിനയന്‍ ഷാഹിദ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു…

മലയാളസിനിമകളൊക്കെ എന്തിനാണിപ്പോ ദുബൈയിൽ ചിത്രീകരിക്കുന്നത്?

ദുബായ്:: സിനിമാപ്രചരണവുമായി ബന്ധപ്പെട്ട് അജ്‌മാൻ ഹാബിറ്റാറ്റ് സ്‌കൂളിലേക്ക് കടന്നുവരുമ്പോൾ ഇത്തിരി ചിരിയും കളിയും കുട്ടിത്തരങ്ങളും മാത്രമാണ് സംവിധായകൻ സകരിയയും അണിയറ പ്രവർത്തകരും പ്രതീക്ഷിച്ചത്. എന്നാൽ, ഒരുപാട് ചോദ്യങ്ങളുമായാണ് വിദ്യാർഥികൾ അവരെ സ്വീകരിച്ചത്. മോമോ ഇൻ ദുബായ് എന്ന മലയാളചിത്രത്തിലെ താരങ്ങളുമായും അണിയറപ്രവർത്തകരുമായും സംവദിക്കുന്നതിനിടയിലെ ചോദ്യോത്തര വേളയിലാണ് കുട്ടികളുടെ തകർപ്പൻ ചോദ്യങ്ങൾ ഉയർന്നത്. “ഇപ്പോൾ യുഎഇയിൽ ചിത്രീകരിക്കുന്ന മലയാള സിനിമകളുടെ എണ്ണം കൂടിയല്ലോ, എന്താണ് കാരണം?” “കുട്ടികൾക്ക് വേണ്ടി മാത്രമായി ഇങ്ങനയൊരു ചിത്രം നിർമിച്ചതിന്റെ ഉദ്ദേശം?” “എന്തുകൊണ്ടാണ് ഈ സിനിമക്ക് ദുബായ് തന്നെ തെരെഞ്ഞെടുത്തത് ?” “ഞങ്ങൾക്കും അഭിനയിക്കണം, അതിനു ഞങ്ങൾ എങ്ങിനെയാണ് തയ്യാറാകേണ്ടത്?” “കുട്ടികൾക്കായി ഒരുപാട് സിനിമകൾ ഇറങ്ങുന്നതുണ്ടല്ലോ, ഈ സിനിമക്കിപ്പോ എന്താ പ്രത്യേകത?” – എന്നിങ്ങനെ സകല മേഖലകളെ കുറിച്ചും അജ്‌മാൻ അൽ ജർഫ് ഹാബിറ്റാറ് സ്‌കൂളിലെ ഏഴ്, എട്ട് ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ചോദ്യങ്ങളുണ്ടായിരുന്നു.…

ഇന്നത്തെ രാശിഫലം (ഫെബ്രുവരി 18, ശനി)

ചിങ്ങം : നിങ്ങളുടെ പൊട്ടിത്തെറിക്കുന്ന രോഷം ഇന്ന് അടക്കിനിർത്തണം. ഇന്നത്തെ അനുഭവത്തിൽ നക്ഷത്രങ്ങളുടെ മിതമായ പ്രഭാവം പ്രകടമാകും.ഗുണദോഷസമ്മിശ്രമായഫലങ്ങളായതിനാൽ ഒന്നിലും അപ്രതീക്ഷിത മാറ്റം പ്രതീക്ഷിക്കുന്നു. സംയമനം പാലിക്കുന്നത് പതിവ് പ്രവൃത്തികളിൽ സംഘർഷമോ കഷ്ടതകളോ നേരിടാതിരിക്കാൻ സഹായിക്കും.തൊഴിൽ രംഗത്തെ അനാവശ്യ സംഘർഷങ്ങൾ നിങ്ങളെ നിരാശപ്പെടുത്തുകയും ക്ഷീണിതനാക്കുകയും ചെയ്യും.അമ്മയുടെ രോഗം കാരണമായുള്ള ബുദ്ധിമുട്ടുകൾ നിങ്ങളെ ദുർബലനാക്കും.ശാന്തനായി കാര്യങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുക. കന്നി : അപ്രതീക്ഷിത ചെലവുകളും ദഹനേന്ദ്രിയങ്ങളുമായി ബന്ധപ്പെട്ട ചില്ലറ അസുഖങ്ങൾക്കും സാധ്യത.ആത്മ നിയന്ത്രണം പാലിക്കണം. വാദപ്രതിവാദങ്ങൾക്കും തർക്കങ്ങൾക്കും വഴിവെക്കാവുന്ന ദുഷ്‌കരമായ ചർച്ചകൾ മാറ്റിവെക്കുക.വിദ്യാർത്ഥികൾക്കും ബൗദ്ധിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർക്കും ഇന്ന് മന്ദഗതിയിലുള്ള പുരോഗതിയാകും ഫലം,അതിനാൽ എല്ലാദിവസവും ഒരുപോലെയല്ലെന്ന് കരുതി ക്ഷമ പാലിക്കുക.ഉറ്റ ചങ്ങാതിയെയോ പ്രിയപ്പെട്ടവരേയോ യാദൃശ്ചികമായി കണ്ടുമുട്ടുന്നത് ഈ ദിവസങ്ങളിൽ നിങ്ങൾക്ക് ആശ്വാസം നൽകും. തുലാം : ഈ നക്ഷത്രങ്ങൾ നല്ല നിലയിലാണെങ്കിലും നിങ്ങളുടെ ജീവിതത്തെ അത് അനുകൂലമായി ബാധിക്കില്ല . ഇന്നത്തെ ദിവസം നിങ്ങൾക്ക് ഒട്ടും…

ഒന്നര മണിക്കൂറിലേറെ കത്തുന്ന വെയിലിൽ മന്ത്രിയെ കാത്തിരുന്നു; സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ കുഴഞ്ഞുവീണു

തിരുവനന്തപുരം: മന്ത്രിയെ കാത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ഒന്നര മണിക്കൂർ വെയിലത്ത് നിന്നു. കടുത്ത വെയിലിൽ അഞ്ച് വിദ്യാർഥിനികൾ കുഴഞ്ഞുവീണു. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. വിഴിഞ്ഞം പോലീസ് സ്റ്റേഷന്റെ കീഴിലുള്ള സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് ഒമ്പതിന് വെങ്ങാനൂർ ഗ്രൗണ്ടിലാണ് സംഘടിപ്പിച്ചിരുന്നത്. എന്നാൽ, കേഡറ്റുകളുടെ അഭിവാദ്യം ഏറ്റുവാങ്ങാൻ ഗതാഗത മന്ത്രി ആന്റണി രാജു 10 മണിയോടെ സ്ഥലത്തെത്തി. രാവിലെ ഒമ്പതിന് പരിപാടി നിശ്ചയിച്ചിരുന്നതിനാൽ എട്ടരയോടെ വിദ്യാർഥികൾ ഗ്രൗണ്ടിൽ അണിനിരന്നിരുന്നു. വെയിൽ കനത്തതോടെ വിദ്യാർത്ഥികൾ കുഴഞ്ഞു വീണു തുടങ്ങി. മന്ത്രി എത്തുന്നതിനു മുൻപ് അഞ്ച് വിദ്യാർഥിനികൾ ആണ് കുഴഞ്ഞു വീണത്. എന്നാൽ തുടർന്നും വെയിലത്ത് നിന്ന മറ്റ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളെ അതേ സ്ഥലത്ത് തന്നെ ഇരുത്തുകയാണ് അധികൃതർ ചെയ്തത്.

കരിങ്കൊടി പേടി മാറാത്ത കേരള മുഖ്യന്‍; യൂത്ത് കോൺഗ്രസ് നേതാവവിനെ കരുതൽ തടങ്കലിലെടുത്തു

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന്റെ പാലക്കാട് സന്ദർശനവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവിനെ കരുതല്‍ തടങ്കലിലെടുത്തു. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് കസ്റ്റഡിയിലെടുത്തത്. പാലക്കാട് ചാലിശേരിയിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എകെ ഷാനിബിനെ കസ്റ്റഡിയിലെടുത്തത്. സംസ്ഥാനതല തദ്ദേശദിനാഘോഷം ചാലിശേരിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് രാവിലെയാണ് ഉദ്ഘാടനം. ഇതിന് മുന്നോടി രാവിലെ 6 മണിയോടെ ഷാനിബിനെ ചാലിശ്ശേരി പോലീസ് വീട്ടിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. സിആർപിസി 153ാം വകുപ്പ് പ്രകാരമുള്ള കരുതൽ തടങ്കലാണെന്നാണ് വിശദീകരണം. കൂടുതൽ പ്രവർത്തരകരെ തേടി പോലീസ് എത്തുന്നതായും യൂത്ത് കോൺഗ്രസ് ആരോപിച്ചു.