സുവിശേഷീകരണം പുതുവർഷത്തിൽ നാം പ്രാവർത്തികമാക്കണം: റവ.ജേക്കബ് ജോർജ്ജ്

ഹൂസ്റ്റൺ: യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (യു.സി.എഫ്) ഈ വർഷത്തെ പ്രഥമ യോഗം അനിയൻ ചാക്കച്ചേരി- ആൻസി ദമ്പതികളുടെ ഭവനാങ്കണത്തിൽ നടന്നു. ദൈവശബ്ദം കേട്ട് അനുസരിക്കുകയും, ജീവിത സാഹചര്യങ്ങൾ എല്ലാം തന്നെ ദൈവികമായ പദ്ധതി എന്നറിഞ്ഞ് വെറുപ്പ് കൂടാതെ ജീവിക്കുവാനായി ഏവരെയും റവ.ജേക്കബ് ജോർജ്ജ് യോഗത്തിൽ ആഹ്വാനം ചെയ്തു. മത്തായി കെ. മത്തായിയുടെ അധ്യക്ഷതയിൽ ജോൺ കുരുവിള, മോളി മത്തായി എന്നിവർ മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. റവ. ഡോ. ജോബി മാത്യു 42-ാം വിവാഹ വാർഷികം ആഘോഷിച്ച ചാക്കച്ചേരി ദമ്പതികൾക്ക് പുതുവർഷത്തിൽ എല്ലാ നന്മകളും,വിവാഹ വാർഷിക ആശംസകളും നേർന്ന് സംസാരിച്ചു. യു.സി.എഫ് കൺവെൻഷൻ ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. പി. ഐ. വർഗീസ് നന്ദി അർപ്പിച്ചു. എൻ. എം. മാത്യുവിന്റെ പ്രാർത്ഥനക്കു ശേഷം റവ. ജേക്കബ് ജോർജ്ജിൻറെ ആശിർവാദത്തോടു കൂടി യോഗം സമംഗളം പരൃവസാനിച്ചു.

മാധ്യമ പ്രവർത്തകൻ ജീമോൻ റാന്നിയെയും സാഹിത്യകാരൻ ടി.എൻ ശാമുവേലിനെയും ആദരിച്ചു

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ സാമൂഹ്യപ്രവർത്തനരംഗത്തെ സജീവ സാന്നിധ്യമായ  മാധ്യമ പ്രവർത്തകൻ ജീമോൻ റാന്നിയെയും സാഹിത്യകാരൻ ടി. എൻ ശാമുവേലിനെയും ആദരിച്ചു.  കേരളാ സീനിയർസ് ഓഫ് ഹൂസ്റ്റന്റെ പുതുവത്സരാഘോഷ വേദിയിലായിരുന്നു ഇരുവർക്കും പൊന്നാട നൽകി ആദരിച്ചത്. സെപ്റ്റമ്പർ 6  നു ശനിയാഴ്ച രാവിലെ 11 മണിക്ക് സ്റ്റാഫോർഡിലുള്ള ദേശി റെസ്റ്റോറന്റിൽ കൂടിയ സമ്മേളനത്തിൽ ഫോർട്ട് ബെൻഡ് കൗണ്ടി  ജഡ്ജ് കെ.പി.ജോർജ്, ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ കെ. പട്ടേൽ, ജഡ്ജ് ജൂലി മാത്യു  തുടങ്ങിയവർ പങ്കെടുത്ത് ആശംസകൾ അറിയിച്ചു. ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിരവധിയാളുകളും സമ്മേളനത്തിൽ പങ്കെടുത്തു. എബ്രഹാം തോമസിന്റെ (അച്ചൻകുഞ്ഞു) ഈശ്വര പ്രാര്ഥനയോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. ഫോർട്ട് ബെൻഡ് കൗണ്ടി  ജഡ്ജ് കെ.പി.ജോർജ്, ഡിസ്ട്രിക്ട് ജഡ്ജ് സുരേന്ദ്രൻ കെ. പട്ടേൽ, ജഡ്ജ് ജൂലി മാത്യു എന്നിവരുടെ സാന്നിധ്യത്തിൽ പൊന്നു പിള്ളയും ഡോ മനു പിള്ളയും ചേർന്ന് ജീമോൻ…

സണ്ണി മറ്റമനയുടെ ഭാര്യ പിതാവ് യോഹന്നാൻ പോൾ അന്തരിച്ചു

ഫൊക്കാന ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാൻ  സണ്ണി മറ്റമനയുടെ ഭാര്യ പിതാവും ,  തെക്കൻ പറവൂർ :- പൂത്തോട്ട പറയ്ക്കാട്ട് നെടുമ്പിള്ളിൽ യോഹന്നാൻ പോൾ (കുഞ്ഞപ്പൻ) (85) നിര്യാതനായി.ഭാര്യ മോളി വടയാടിയിൽ തൃപ്പൂണിത്തറ: മക്കൾ ബെറ്റ്സി  , ബിന്ദു : മരുമക്കൾ സണ്ണി മറ്റമന കുറുപ്പംപടി , ബിജു മറ്റമന കുറുപ്പംപടി. കൊച്ചു മക്കൾ എലീസ്സ, അനീറ്റ, ആഞ്ചല, അലീഷ, ബേസിൽ: സഹോദരൻ വർഗീസ് നെടുമ്പിള്ളിൽ , സഹോദരി പരേതയായ കുഞ്ഞമ്മ. യോഹന്നാൻ പോൾ ന്യൂ യോർക്ക് നിവാസിയും, ന്യൂ യോർക്ക് , വൈറ്റ് പ്ലെയിൻസ്‌ സെന്റ് മേരീസ് ജാക്കോബൈറ്റ്സ് ചർച്ചിന്റെ സജീവ പ്രവർത്തകനും ആയിരുന്നു. സംസ്കാരം ചൊവ്വാഴ്ച വൈകിട്ട് 3 മണിക്ക് തെക്കൻ പറവൂർ സെന്റ് ജോൺസ് യാക്കോബായ വലിയ പള്ളിയിൽ.  2 മണിക്ക് ഭവനത്തിൽ ശ്രുശ്രൂഷകൾ അരംഭിക്കും ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫൻ…

തട്ടിക്കൊണ്ടുപോയി വർഷത്തോളം ഗാരേജിൽ പൂട്ടിയിട്ടെന്ന യുവതിയുടെ പരാതി ,52 കാരെൻ അറസ്റ്റിൽ

ഹൂസ്റ്റൺ :തന്നെ തട്ടിക്കൊണ്ടുപോയെന്നും നാലോ അഞ്ചോ വർഷത്തോളം ഗാരേജിൽ പൂട്ടിയിട്ടെന്ന യുവതിയുടെ പരാതിയെ തുടർന്ന് 52കാരെനെ അറസ്റ്റ് ചെയ്തതായി ,ഹൂസ്റ്റൺ പോലീസ് സിഎംഡിആർ മൈക്കിൾ കോളിൻസ് പറഞ്ഞു. 52 കാരനായ ലീ ആർതർ കാർട്ടർക്കെതിരെ ക്രൂരമായ തട്ടിക്കൊണ്ടുപോകൽ കുറ്റമാണ് ചു മതിയിരിക്കുന്നതു .വ്യാഴാഴ്ച ഒരു മോട്ടലിൽ കണ്ടെത്തിയ ഇയാളെ വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. 100,000 ഡോളറിന്റെ ബോണ്ടുമായി അദ്ദേഹം ഹാരിസ് കൗണ്ടി ജയിലിലാണ്. 2023 ഏപ്രിലിൽ, ഒരു ടെക്‌സ്‌റ്റിംഗ് ആപ്പിൽ നിന്ന് 911 എന്ന നമ്പറിൽ യുവതി ബന്ധപ്പെടുകയും തന്റെ ഇഷ്ടത്തിന് വിരുദ്ധമായി തന്നെ തടവിലാക്കിയിരിക്കുകയാണെന്ന് അധികാരികളെ അറിയിക്കുകയും ചെയ്തതിനെത്തുടർന്ന് പോലീസിനെ ഹൂസ്റ്റണിലെ വീട്ടിലേക്ക് വിളിപ്പിച്ചു. തുടർന്ന് പോലീസ് ബന്ദിയാക്കപ്പെട്ടിരുന്ന യുവതിയെ ഗ്യാരേജിൽ നിന്ന് രക്ഷപ്പെടുത്തി, നാലോ അഞ്ചോ വർഷം മുമ്പ് താൻ ഗർഭിണിയായിരിക്കെയാണ് കാർട്ടറെ കണ്ടതെന്ന് യുവതി പോലീസിനോട് പറഞ്ഞു. അവൾക്ക് ഒരു ഡോളർ നൽകാൻ…

ഐസിഇസിഎച്ച് ക്രിസ്തുമസ് ആഘോഷവും കരോൾ ഗാന മത്സരവും ശ്രദ്ധേയമായി

ഹൂസ്റ്റൺ: ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തിൽ നടന്ന 42 മത് ക്രിസ്തുമസ് ആഘോഷവും 2 മത് ക്രിസ്തുമസ് കരോൾ ഗാന മത്സരവും വൈവിധ്യമാർന്ന പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. ഈ വര്ഷത്തെ ആഘോഷ പരിപാടികൾ ജനുവരി 1 നു  പുതുവർഷ ദിനത്തിൽ സെന്റ്‌  തോമസ്  ഓർത്തഡോൿസ്‌ ഓഡിറ്റോറിയത്തിൽ വസിച്ചാണ് നടന്നത്. ഐസിഇസിഎച്ച്  പ്രസിഡന്റ്‌ റവ.ഫാ. ജെക്കു സക്കറിയയുടെ അധ്യക്ഷതയിൽ  നടന്ന കരോൾ  സർവീസ് പരിപാടികൾ  വൈസ് പ്രസിഡന്റ് റവ. ഡോ. ജോബി  മാത്യു  നയിച്ചു. ഐസിഇസിഎച്  ഗായകസംഘം സ്വാഗത ഗാനം ആലപിച്ചു.    റവ.ഡോ. ഈപ്പൻ വറൂഗീസ് പ്രാരംഭ  പ്രാർത്ഥനക്കു  നേതൃത്വം  നൽകി . ഐസിഇസിഎച്  സ്ഥാപക  പ്രസിഡന്റ്‌   റവ.ഫാ. ജോൺ ഗീവര്ഗീസ് അച്ചന്റെ നിര്യാണത്തിൽ  മൗന  പ്രാർത്ഥന  നടത്തി അനുശോചിച്ചു. സെക്രട്ടറി  ആൻസി  ശാമുവേൽ സ്വാഗതം ആശംസിച്ചതോടൊപ്പം വാർഷിക റിപ്പോർടും  വായിച്ചു.…

അഭിലാഷ് പുളിക്കത്തൊടി 2024-26 ഫൊക്കാന നാഷണൽ കമ്മിറ്റി മെമ്പർ സ്ഥാനാർത്ഥി

ന്യൂയോര്‍ക്ക്: ആൽബനിയിൽ നിന്നും ഫൊക്കാന നാഷണൽ കമ്മിറ്റിയിലേക്ക് അഭിലാഷ് പുളിക്കത്തൊടി മത്സരിക്കുന്നു. ഇന്ത്യയിലെ നിരവധി ചാരിറ്റി സംഘടനകളുമായി ബന്ധപ്പെട്ടാണ് അഭിലാഷ് പൊതു പ്രവർത്തനരംഗത്തേക്ക് ചുവട് വെയ്ക്കുന്നത്.  ബാംഗ്ലൂരിലെ പ്രശസ്ത എൻ ജി ഒ ആയ പരിക്രമയുമായി സഹകരിച്ച് ഇരുപതിലധികം കുട്ടികളെ  ദത്തെടുത്ത് ഒന്നാം ക്ലാസ് മുതൽ ഹൈസ്കൂൾ വരെ  അന്താരാഷ്ട്ര തലത്തിലുള്ള സൗജന്യ വിദ്യാഭ്യാസം നൽകുന്ന സംരംഭത്തിന് നേതൃത്വം നൽകിയ  അഭിലാഷ് സമാനമായ ഒട്ടേറെ ചാരിറ്റി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. അമേരിക്കയിലെത്തിയ ശേഷം തന്റെ സാംസ്കാരിക സാമൂഹ്യപ്രവർത്തനങ്ങൾ തുടർന്ന അഭിലാഷ് ഏറെക്കാലമായി ആൽബനിയിലെ സാമൂഹ്യ സാംസ്കാരിക മേഖലയിൽ നിറസാന്നിദ്ധ്യമാണ്. 2018-2019 ൽ ആൽബനി ക്യാപ്പിറ്റൽ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷന്റെ സെക്രട്ടറിയായും, 2016-17, 2020- 2021 കാലയളവുകളിൽ എക്സിക്യുട്ടീവ് അംഗമായും മികച്ച പ്രവർത്തനം കാഴ്ചവെച്ചു. മുൻനിര മൾട്ടിനാഷണൽ ഐ.ടി ഓർഗനൈസേഷനിൽ വൈസ് പ്രസിഡന്റ് ആയി സേവനമനുഷ്ടിക്കുന്ന അഭിലാഷ്‌ മൾട്ടി നാഷണൽ ജീവനക്കാരുടെ കൂട്ടായ്മയായ പതിനായിരത്തിലധികം…

ഇന്ത്യൻ ഭരണഘടന ബൈബിളിൽ നിന്ന് കോപ്പിയടിച്ചത്; പാസ്റ്റർ പോൾ ഇമ്മാനുവലിന്റെ വിവാദ പരാമർശം

ഗുണ്ടൂർ: ഇമ്മാനുവൽ ഇന്റർനാഷണൽ മിനിസ്ട്രിയിലെയും ക്രൈസ്റ്റ് ടെംപിൾ ഫൗണ്ടേഷനിലെയും പാസ്റ്റർ പോൾ ഇമ്മാനുവൽ തന്റെ സമീപകാല ‘2024 പുതുവത്സര സന്ദേശത്തിൽ’ ഇന്ത്യൻ ഭരണഘടനയുടെ അസ്തിത്വത്തെക്കുറിച്ച് നടത്തിയ പ്രസ്താവന വിവാദമായി. ഇമ്മാനുവൽ പറയുന്നതനുസരിച്ച്, അംബേദ്കർ അമേരിക്കൻ, ബ്രിട്ടീഷ് ഭരണഘടനകളിൽ നിന്ന് ചില പ്രത്യേക ഭാഗങ്ങള്‍ അടര്‍ത്തിയെടുത്താണ് ഇന്ത്യൻ ഭരണഘടന രൂപകല്പന ചെയ്തത്. സൂക്ഷ്മപരിശോധനയിൽ, അമേരിക്കൻ, ബ്രിട്ടീഷ് ഭരണഘടനകൾ അക്ഷരാർത്ഥത്തിൽ വിശുദ്ധ ഗ്രന്ഥങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് വിശ്വസിക്കാൻ പ്രേരിപ്പിക്കുന്നുവെന്ന് അദ്ദേഹം വാദിക്കുന്നു. തൽഫലമായി, ഇന്ത്യൻ ഭരണഘടന പരോക്ഷമായി ഉരുത്തിരിഞ്ഞത് ബൈബിളിലെ സുവിശേഷങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമാണെന്നാണ് ഇമ്മാനുവൽ നിഗമനം ചെയ്തിരിക്കുന്നത്. വിജയവാഡയിലെ ക്രൈസ്റ്റ് ടെമ്പിളിലെ മേരി സ്റ്റെല്ല ഇൻഡോർ സ്റ്റേഡിയത്തിൽ നടത്തിയ ഈ പ്രസംഗം ആന്ധ്രാപ്രദേശിൽ നിന്നുള്ള പ്രശസ്ത ക്രിസ്ത്യൻ സുവിശേഷകരായ ഇമ്മാനുവലും ഭാര്യ നിസിയും ചൂടേറിയ സംവാദത്തിന് തുടക്കമിട്ടു. ഈ ദമ്പതികൾ ഞായറാഴ്ച പ്രാർത്ഥനാ യോഗങ്ങൾ നടത്തുന്നു, ഗണ്യമായ അനുയായികളെ ആകർഷിക്കുന്നു,…

ഇരകളോ കുറ്റവാളികളോ?; റേഷൻ തട്ടിപ്പ് അന്വേഷണത്തിനിടെ ജനക്കൂട്ടം ആക്രമിച്ച ഇഡി ഉദ്യോഗസ്ഥർക്കെതിരെ ബംഗാൾ പൊലീസ് എഫ്ഐആർ ഫയൽ ചെയ്തു

കൊൽക്കത്ത: ജനുവരി ആറിന് തൃണമൂൽ കോൺഗ്രസ് നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ നോർത്ത് 24 പർഗാനാസിലെ വസതിയിൽ നടത്തിയ റെയ്ഡിനിടെ ആക്രമണത്തിനിരയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ (ഇഡി) ഉദ്യോഗസ്ഥർക്കെതിരെ പശ്ചിമ ബംഗാൾ പോലീസ് എഫ്‌ഐആർ ഫയൽ ചെയ്തു. റേഷൻ വിതരണ അഴിമതിയുമായി ബന്ധപ്പെട്ടാണ് കേന്ദ്ര ഏജൻസി റെയ്ഡ് നടത്തിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 441, 379, 354 വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത എഫ്ഐആർ, ഷാജഹാന്റെ ഹൗസ് കെയർടേക്കറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്, ഉദ്യോഗസ്ഥർ “വാറന്റില്ലാതെ കടന്നുകയറാൻ ശ്രമിച്ചത്” എന്ന് പറഞ്ഞു. അതേസമയം, ആക്രമണകാരികൾക്കെതിരെ ഐപിസി സെക്ഷൻ 147, 148, 149, 353 എന്നിവ പ്രകാരം കൊലപാതകശ്രമം ആരോപിച്ച് ഇഡി പോലീസ് ഡയറക്ടർ ജനറലിന് ഇമെയിൽ വഴി പരാതി നൽകി. ഇഡിയുടെ പരാതിയിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഭക്ഷ്യധാന്യ കുംഭകോണത്തിൽ മുൻ ബോംഗാവോൺ സിവിൽ ബോഡി ചെയർമാൻ ശങ്കർ ആധ്യയെ…

മർകസ് ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനം പ്രചാരണ പോസ്റ്റർ പ്രകാശനം ചെയ്തു

കാരന്തൂർ: അടുത്തമാസം മൂന്നിന് മർകസിൽ നടക്കുന്ന ഖത്മുൽ ബുഖാരി, സനദ് ദാന സമ്മേളനത്തിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഇതിന്റെ ഭാഗമായി ഇന്നലെ നടന്ന ആത്മീയ സംഗമ വേദിയിൽ ജാമിഅ മർകസ് ഫൗണ്ടർ ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സമ്മേളന പോസ്റ്റർ പ്രകാശനം ചെയ്തു. ജാമിഅ മർകസിൽ നിന്നും കഴിഞ്ഞവർഷം പഠനം പൂർത്തിയാക്കിയ 38-ാമത് ബാച്ചിലെ 479 സഖാഫി പണ്ഡിതരാണ് ഫെബ്രുവരി മൂന്നിലെ സനദ്‌ദാന സമ്മേളനത്തിൽ ബിരുദം സ്വീകരിക്കുന്നത്. ഇന്ത്യൻ ഗ്രാൻഡ് മുഫ്‌തി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാരുടെ പ്രശസ്തമായ സ്വഹീഹുൽ ബുഖാരി ദർസിന്റെ വാർഷിക സമാപനം-ഖത്മുൽ ബുഖാരി സംഗമവും സമ്മേളനത്തോടനുബന്ധിച്ച് നടക്കും. ആഗോള പ്രശസ്തരായ പണ്ഡിതരും സാദാത്തുക്കളുമാണ് സമ്മേളനത്തിലെ മുഖ്യാതിഥികൾ. സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കൂടുതൽ പദ്ധതികൾ നടപ്പിലാക്കും. പോസ്റ്റർ പ്രകാശന ചടങ്ങിൽ മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ്…

ഐ പി എം സന്ദർശിച്ച് മർകസ് റൈഹാൻ വാലി വിദ്യാർത്ഥികൾ

കാരന്തൂർ: കോഴിക്കോട് മെഡിക്കൽ കോളേജിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റിവ് മെഡിസിൻ സന്ദർശിച്ച് മർകസ് റൈഹാൻ വാലി ഹയർ സെക്കൻഡറി വിദ്യാർത്ഥികൾ. വരുന്ന 12, 13, 14 തിയ്യതികളിലായി നടക്കുന്ന കാമ്പസ് ലൈഫ് ഫെസ്റ്റിവൽ ‘യൂഫോറിയ’യുടെ സന്ദേശ പ്രചാരണത്തിന്റെ ഭാഗമായാണ് വിദ്യാർത്ഥികൾ ഐ പി എം സന്ദർശിച്ചത്. പാലിയേറ്റിവ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രവർത്തനങ്ങൾ അന്വേഷിച്ച വിദ്യാർത്ഥികൾ അന്തേവാസികൾക്ക് മധുരം നൽകുകയും പദ്ധതികൾക്ക് പിന്തുണ നൽകുകയും ചെയ്തു. സന്ദർശനത്തിന് അധ്യാപകരായ മുഹമ്മദ് അഹ്‌സനി, സലാഹുദ്ദീൻ സഖാഫി, ഫാളിൽ നൂറാനി, ഷാജഹാൻ ഇംദാദി നേതൃത്വം നൽകി. രിഹ്ല-യാത്ര എന്ന പ്രമേയത്തിൽ നടക്കുന്ന കാമ്പസ് ലൈഫ് ഫെസ്റ്റിവലിൽ 150 ഇനങ്ങളിലായി 250 വിദ്യാർത്ഥികൾ മാറ്റുരക്കും.