മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഒന്നിലധികം തവണ പ്രോട്ടോക്കോൾ ലംഘനങ്ങൾ കണ്ടെത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. കണ്ണൂർ, കോഴിക്കോട് സിറ്റി, മലപ്പുറം ഉൾപ്പെടെ നിരവധി ജില്ലകളിൽ സുരക്ഷാ വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. വിഷയത്തിൽ ഇന്റലിജൻസ് മേധാവി ഡിഐജിമാർക്കും ജില്ലാ പോലീസ് മേധാവികൾക്കും റിപ്പോർട്ട് സമർപ്പിച്ചു. മാർച്ച് 14, 19, 22 തീയതികളിൽ നടന്ന പരിപാടികളിലാണ് പ്രധാനമായും വീഴ്ചകൾ സംഭവിച്ചത്. പല സ്ഥലങ്ങളിലും പൈലറ്റ് വാഹനങ്ങൾ ശരിയായ ഏകോപനമില്ലാതെയാണ് നീങ്ങിയതെന്ന് റിപ്പോർട്ട് വിമർശിക്കുന്നു. റൂട്ട് ഏകോപനത്തിൽ ഉദ്യോഗസ്ഥരുടെ പരാജയങ്ങൾ കാരണം, മുഖ്യമന്ത്രിയുടെ വാഹനം വാഹനവ്യൂഹത്തിൽ നിന്ന് വേർപെട്ട് അപകടസാധ്യതയുള്ള സാഹചര്യം സൃഷ്ടിച്ച സംഭവങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. മുഖ്യമന്ത്രി ഇസഡ്+ കാറ്റഗറി സുരക്ഷയിലായിരുന്നിട്ടും റൂട്ട് ഫലപ്രദമായി ഏകോപിപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. റൂട്ട് മാനേജ്‌മെന്റിന് ശരിയായ മേൽനോട്ടം ഇല്ലാത്തതും വീഴ്ചകൾക്ക് കാരണമായി. ഇത്തരം സുരക്ഷാ വീഴ്ചകൾ ആവർത്തിക്കരുതെന്ന് റിപ്പോർട്ടിൽ…

കോഴിക്കോട് വെള്ളയില്‍ റോഡിലെ റെഡ് സ്റ്റാര്‍ പ്രിന്റിംഗ് പ്രസ്സില്‍ അഗ്നിബാധ; ആളപായമില്ല

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വെള്ളയിൽ റോഡിലുള്ള റെഡ് സ്റ്റാർ പ്രസ്സിൽ വൻ തീപിടുത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടൽ മൂലം വലിയൊരു ദുരന്തം ഒഴിവായി. തീ ഇപ്പോൾ പൂർണ്ണമായും നിയന്ത്രണവിധേയമായി. പേപ്പർ റോളുകൾ സൂക്ഷിച്ചിരുന്ന പ്രസ്സിന് പുറത്താണ് ആദ്യം തീ പടർന്നത്. ഞായറാഴ്ചയായതിനാൽ പ്രസ്സ് അടച്ചിരുന്നതുകൊണ്ട് അപകട സമയത്ത് ജീവനക്കാരാരും അകത്തുണ്ടായിരുന്നില്ല. കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഒരു സ്ത്രീയാണ് നാട്ടുകാരെ വിവരമറിയിച്ചത്. ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തുകയും തീ അണയ്ക്കുകയും ചെയ്തു. പ്രസ്സിന് പുറത്ത് സൂക്ഷിച്ചിരുന്ന പേപ്പർ റോളുകളിൽ ഭൂരിഭാഗവും കത്തിനശിച്ചു. തീയുടെ തീവ്രതയിൽ കെട്ടിടത്തിന് മുകളിലുള്ള എസിയുടെ പുറം യൂണിറ്റുകൾ ഉരുകി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നിരുന്നാലും, അധികൃതർ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. കോഴിക്കോട് നഗരത്തിലെ പ്രധാന പ്രസ്സുകളിൽ ഒന്നാണിത്. ജനയുഗം…

വിശുദ്ധ ഗീവര്‍ഗ്ഗീസിന്റെ തിരുസ്വരൂപം ദേവാലയ കവാടത്തില്‍ ഇന്ന് പ്രതിഷ്ഠിക്കും; തിരുനാള്‍ വെടിക്കെട്ട് ഉപേക്ഷിച്ചു; ഇതിനായി മാറ്റി വച്ച തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിന്

എടത്വ: എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളില്‍ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ഇന്ന് ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കും. രാവിലെ 5.45 ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷമാണ് വിശുദ്ധന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കുന്നത്. ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് എമിരിത്തൂസ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിക്കും. ചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുക്കും. വിശുദ്ധ ഗീവര്‍ഗീസ് സഹദായെ അടുത്ത് കാണുന്നതിനും ദിവ്യസ്വരൂപത്തോട് ചേര്‍ന്നു നിന്നു പ്രാര്‍ത്ഥിക്കുന്നതിനും വിശ്വാസികള്‍ക്ക് ഇതോടെ അവസരം ലഭിക്കും. തൃശൂര്‍ വെടിമരുന്ന് അപകടത്തില്‍ 14 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ എടത്വ പെരുന്നാള്‍ വെടിക്കെട്ട് ഉപേക്ഷിച്ചു. യോഗശാലയല്‍ കൂടിയ പ്രതിപുരുഷയോഗത്തില്‍ വെടിക്കെട്ട് ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വെടിക്കെട്ടിനായി മാറ്റി വച്ച തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ചെലവഴിക്കുമെന്ന് വികാരി ജോസഫ് കളരിക്കല്‍ അറിയിച്ചു. പെരുന്നാളിനോട് അനുബന്ധിച്ച് എല്ലാ വര്‍ഷവും നടത്തിവരാറുള്ള വെടികെട്ട് രണ്ടു ദിവസങ്ങളിലായി…

അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ രണ്ടാം ഓർമ്മ പെരുന്നാൾ മെയ് 7,8 തീയതികളിൽ

നിരണം: ഭാഗ്യ സ്മരണീയനായ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ രണ്ടാം ഓർമ്മ പെരുന്നാൾ മെയ് 7,8 തീയതികളിൽ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ നടക്കും.മെയ് 7ന് വ്യാഴാഴ്‌ച വൈകിട്ട് 6ന് സന്ധ്യ നമസ്കാരവും തുടർന്ന് അനുസ്മരണവും നടക്കും. നിരണം ഗ്രാമ പഞ്ചായത്ത് അംഗവും ഇടവക ട്രസ്റ്റിയുമായ അജോയി കെ വർഗ്ഗീസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. മെയ് 8 രാവിലെ 7ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും ധൂപ പ്രാർത്ഥനയ്ക്കും ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ നേതൃത്വം നല്കും. തുടർന്ന് കബറിടം സന്ദർശനവും നടത്തും. സെക്രട്ടറി ഡോ. ജോൺസൺ വാലയിൽ ഇടിക്കുള, ട്രഷറാർ സെൽവരാജ് വിൽസൺ, എക്സിക്യൂട്ടീവ് അംഗങ്ങളായ സുനിൽ ചാക്കോ, ഷിനു റെന്നി എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ഗൾഫ് മേഖലയിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം: പ്രവാസി വെല്‍ഫെയര്‍

ഖത്തര്‍: ഗൾഫ് മേഖലയിലെ സമകാലിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലും വേനലവധിക്കാലം കൂടി ആസന്നമായിരിക്കെ വിമാനക്കമ്പനികൾ നടത്തുന്ന അന്യായമായ യാത്രാനിരക്ക് വർദ്ധനവ് പ്രവാസി സമൂഹത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്നും യാത്രാക്ലേശം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും പ്രവാസി വെല്‍ഫെയര്‍ നേതൃസംഗമം ആവശ്യപ്പെട്ടു. വിമാനക്കമ്പനികൾ നടത്തുന്ന ഇത്തരം നിരക്ക് വർദ്ധനവ്, നീണ്ട കാലത്തെ പ്രവാസത്തിന് ശേഷം കുടുംബങ്ങളുമായി ഒന്നിക്കാനായി നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്ന പ്രവാസികളുടെ അവകാശങ്ങൾക്കും സാമൂഹിക നൈതിക താൽപര്യങ്ങൾക്കും വിരുദ്ധമാണ്. പ്രവാസികളുടെ ജീവിതം തന്നെ ത്യാഗപൂർണ്ണമായ സാഹചര്യങ്ങളിലാണിപ്പോൾ . അതിനാൽ അവരുടെ യാത്രാവകാശം ചൂഷണത്തിനിരയാകുന്നത് അംഗീകരിക്കാനാവില്ല. കൂടാതെ പല വിമാനക്കമ്പനികളും റദ്ദ് ചെയ്ത സർവീസുകൾക്ക് പകരം നൽകിയ വൗച്ചറും റീഫണ്ടും കാലതാമസം കൂടാതെ നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം. പ്രവാസികളുടെ ജീവിതം കൂടുതൽ സുരക്ഷിതവും സമാധാന പൂർണ്ണവുമായിരിക്കണമെങ്കിൽ, അവരുടെ യാത്രാവകാശം സംരക്ഷിക്കപ്പെടണം. വിമാനക്കമ്പനികളുടെ അന്യായമായ നിരക്ക് വർദ്ധനവ് അവസാനിപ്പിക്കപ്പെടുകയും, സമത്വവും നീതിയും…

മർകസ് ഐ.ടി.ഐ പ്ലേസ്മെന്റ് ഡ്രൈവ് ആദ്യ ഘട്ടത്തിൽ നൂറു ശതമാനം

കാരന്തൂർ: മർകസ് ഐടിഐയിൽ ഈ വർഷം പഠനം പൂർത്തീകരിച്ച വിദ്യാർഥികൾക്കായി നടത്തുന്ന പ്ലേസ്മെന്റ് ഡ്രൈവിലെ ആദ്യ ഘട്ടത്തിൽ പങ്കെടുത്ത പങ്കെടുത്ത 40 പേർക്കും തൊഴിൽ ലഭിച്ചു. റെഫ്രിജറേഷൻ ആന്റ് എയർകണ്ടീഷനിംഗ്, കംപ്യൂട്ടർ എഞ്ചിനിയറിംഗ് ട്രേഡുകളിലെ വിദ്യാർഥികൾക്കായാണ് കഴിഞ്ഞ ദിവസം കാമ്പസിൽ  പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിച്ചത്. മറ്റു ട്രേഡുകളിലെ വിദ്യാർഥികൾക്ക് വരും ദിവസങ്ങളിൾ ഇന്റർവ്യൂ നടക്കും. ഏതാനും വർഷമായി പഠനം പൂർത്തീകരിക്കുന്ന മുഴുവൻ വിദ്യാർഥികൾക്കും തൊഴിൽ ഉറപ്പുനൽകുന്ന സ്ഥാപനമാണ് മർകസ് ഐടിഐ.  ഐടിഐ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പ്രിൻസിപ്പൽ എൻ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സുപ്രീംകൂൾ കാലിക്കറ്റ് ,സ്റ്റാർ എയർ കണ്ടീഷനർ, ക്ലൌഡ് കൂളിംഗ് സൊലൂഷൻസ്, എ.ആർ.എം സ്ട്രോങ് കൂളിംഗ് സൊലൂഷൻ, മിത്ത് എയർകണ്ടീഷനിംഗ്, പോയിന്റ് ബ്ലാങ്ക് സൊല്യൂഷൻ തുടങ്ങിയ കമ്പനികൾ പങ്കെടുത്തു. ഐടിഐ വൈസ് പ്രിൻസിപ്പൽ അബ്ദുറഹിമാൻ കുട്ടി, സ്റ്റാഫ് സെക്രട്ടറി സജീവ് കുമാർ, മോറൽ ഇൻസ്ട്രക്ടർ…

രാശിഫലം (03-05-2026 ഞായര്‍)

ചിങ്ങം: എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങുന്ന ദിവസമായിരിക്കും ഇന്ന്. തൊട്ടതെല്ലാം പൊന്നാക്കുന്നതാണ് ഇന്നത്തെ ഫലം. ചെയ്യുന്നതെല്ലാം പ്രതീക്ഷിക്കുന്നതിലേറെ ഫലം ചെയ്യും. മറ്റുള്ളവരുടെ സംഭാവനകൾക്ക് അവരെ അഭിനന്ദിക്കാൻ മടിക്കില്ല. മേൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പ്രശംസ ലഭിക്കും. കന്നി: നചര്യയിൽ നിന്ന് മാറി ഒരു ഇടവേള എടുത്ത് ജീവിതം ആസ്വദിക്കാൻ ആഗ്രഹിക്കും. അങ്ങനെ നടത്തുന്ന യാത്രകൾ അറിവും അനുഭവജ്ഞാനവും കൂട്ടുകയും ഗുണപരമായി ഭവിക്കുകയും ചെയ്യും. പുതിയ സംരഭങ്ങൾ തുടങ്ങാൻ നല്ല ദിവസമാണ്. വിദ്യാർഥികൾ പഠനത്തിലും മറ്റും ശ്രദ്ധ ചെലുത്തേണ്ടതാണ്. പ്രിയപ്പെടവരുമായി സമയം ചെലവഴിക്കും. തുലാം : കീഴുദ്യോഗസ്ഥരുമായോ മുതിർന്നവരുമായോ സമവാക്യങ്ങൾ നശിപ്പിക്കുന്നത് ഒരു നല്ല ആശയമല്ല. അൽപ്പം വിട്ടുവീഴ്‌ച ചെയ്യാൻ ശ്രമിക്കുക. നിങ്ങൾക്കും മറ്റുള്ളവർക്കും ഇടയില്‍ ഒരു ഔദ്യോഗിക-സൗഹാർദ്ദ അന്തരീക്ഷം സൃഷ്‌ടിക്കുക. സുഖസൗകര്യങ്ങളിലും ആഡംബരങ്ങളിലും മുഴുകാൻ സാധ്യതയുണ്ട്. വൃശ്ചികം: ഇന്ന് നിങ്ങളുടെ മാനസികാരോഗ്യം വളരെ മോഷപ്പെട്ട അവസ്ഥയിലാകും. നിങ്ങളുടെ കോപം നിയന്ത്രിക്കുക. അത് മൂലം ആരെങ്കിലും…

മസ്കറ്റിന്റെ മുഖം മാറാൻ പോകുന്നു; സർക്കാരിന്റെ പുതിയ മാസ്റ്റർ പ്ലാൻ 2040 ആകുമ്പോഴേക്കും മുഴുവൻ ചിത്രവും മാറ്റും

മസ്ക്കറ്റ്: ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റ് പൂർണ്ണമായ പരിവർത്തനത്തിന് വിധേയമാകാൻ പോകുന്നു. നഗരത്തിന്റെ വികസനം മെച്ചപ്പെടുത്തുന്നതിനും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനുമായി സർക്കാർ ഗ്രേറ്റർ മസ്‌കറ്റ് സ്ട്രക്ചറൽ പ്ലാൻ ആരംഭിക്കുകയാണ്. 2026 മെയ് 5 ന് നടക്കാനിരിക്കുന്ന ഈ പ്രധാന സംരംഭം മസ്‌കറ്റിനെ ആധുനികവും സുസ്ഥിരവുമായ ഒരു നഗരമാക്കി മാറ്റുക എന്നതാണ് ലക്ഷ്യമിടുന്നത്. എച്ച്.എച്ച്. സയ്യിദ് ബിലാറബ് ബിൻ ഹൈതം അൽ സെയ്ദാണ് ഈ പദ്ധതിക്ക് നേതൃത്വം നൽകുന്നത്. മസ്‌കറ്റിന്റെ നഗരവികസനത്തിന് ഈ പുതിയ പദ്ധതി ഒരു പ്രധാന നാഴികക്കല്ലാണ്. കിഴക്ക് മുത്ര മുതൽ പടിഞ്ഞാറ് ബർക വരെ ഇത് വ്യാപിച്ചുകിടക്കുന്നു. 100 കിലോമീറ്ററിലധികം തീരപ്രദേശവും മൊത്തം 137,218 ഹെക്ടർ വിസ്തൃതിയും ഇത് ഉൾക്കൊള്ളുന്നു. വർദ്ധിച്ചുവരുന്ന ജനസംഖ്യയെ ഉൾക്കൊള്ളുകയും വിദേശ നിക്ഷേപം ആകർഷിക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ പ്രാഥമിക ലക്ഷ്യം. പുതിയ വീടുകൾ: ഈ പദ്ധതി പ്രകാരം 313,000 പുതിയ…

തിരക്കേറിയ റോഡ് മുറിച്ചു കടക്കാന്‍ സഹായിച്ച് ബസ് ഡ്രൈവര്‍ക്ക് ആര്‍ടി‌എയുടെ ആദരം

ദുബായ് : കാഴ്ച പരിമിതിയുള്ള യാത്രക്കാരനെ റോഡ് മുറിച്ച് കടക്കാൻ സഹായിച്ച ബസ് ഡ്രൈവര്‍ക്ക് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) യുടെ ആദരം. ചെയർമാൻ മത്തർ അൽ തായറാണ് ഡ്രൈവര്‍ നയീം അബ്ബാസിന് സാക്ഷ്യപത്രം നൽകി ആദരിച്ചത്. നയീമിന്റെ മാതൃകാപരമായ പ്രവൃത്തിയിൽ അൽ തായർ അഭിനന്ദനം അറിയിച്ചു. മാനുഷിക സഹായം മാത്രമാണ് ചെയ്തതെന്നും ആർ.ടി.എ. യിൽനിന്നു ലഭിച്ച ആദരവിന് സന്തോഷമുണ്ടെന്നും നയീം പറഞ്ഞു. ഉപഭോക്തൃ സേവന നിലവാരവും പ്രവർത്തനമികവും ഉയർത്തുകയും പൊതുഗതാഗത സേവനങ്ങളിൽ ജനങ്ങളുടെ വിശ്വാസ്യതയും സുരക്ഷിതത്വ ബോധവും വർധിപ്പിക്കുന്ന ജീവനക്കാരെ ആർ.ടി.എ. പതിവായി അഭിനന്ദിക്കാറുണ്ട്.

ഒമാനിലെ ഷന്ന സൈറ്റ് യുനെസ്കോ പട്ടികയിൽ ഉൾപ്പെടുത്തും; ലോകം കാണാൻ പോകുന്ന 5000 വർഷം പഴക്കമുള്ള നാഗരികത

ഒമാന്‍: ഒമാന്റെ പൈതൃക, ടൂറിസം മന്ത്രാലയം യുനെസ്കോയുടെ ലോക പൈതൃക താൽക്കാലിക പട്ടികയിൽ ഷന്ന പുരാവസ്തു കേന്ദ്രത്തെ ഉൾപ്പെടുത്താൻ തയ്യാറെടുക്കുന്നു. ഒമാന്റെ പുരാതന സംസ്കാരം ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുന്നതിനും ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഈ നടപടി. വടക്കൻ ഷാർഖിയയിലെ അൽ-ഖാബിൽ പ്രദേശത്താണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ബിസി 3000-ൽ, ആദ്യകാല വെങ്കലയുഗം മുതലുള്ള പുരാതന തേനീച്ചക്കൂടിന്റെ ആകൃതിയിലുള്ള ശവകുടീരങ്ങൾ ഇവിടെയുണ്ട്. റോക്ക്-കട്ട് കലയും പുരാതന അവശിഷ്ടങ്ങളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്, ഇത് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള മനുഷ്യജീവിതത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ നൽകുന്നു. അറേബ്യൻ ഉപദ്വീപിലെ പുരാതന നാഗരികതകളെ മനസ്സിലാക്കാൻ ചരിത്രകാരന്മാർക്കും പുരാവസ്തു ഗവേഷകർക്കും ഈ സ്ഥലം ഒരു പ്രധാന ഉറവിടമാണ്. പൈതൃക, ടൂറിസം മന്ത്രാലയം (MHT) ഈ മുഴുവൻ പ്രക്രിയയ്ക്കും മേൽനോട്ടം വഹിക്കുന്നു. കഴിഞ്ഞ ആഴ്ച, മന്ത്രാലയത്തിലെയും ഭവന, നഗരാസൂത്രണ മന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ സംയുക്തമായി ഷന്ന സ്ഥലം…