എസ്സെൻസ് ഗ്ലോബലിൻ്റെ ആഭിമുഖ്യത്തിൽ ഡാളസിൽ സെമിനാർ സംഘടിപ്പിക്കുന്നു

ഡാളസ് : എസ്സെൻസ് ഗ്ലോബലിൻ്റെ ആഭിമുഖ്യത്തിൽ ഡാളസിൽ സെമിനാർ സംഘടിപ്പിക്കുന്നു. ഗാർലൻറ് ബെൽറ്റ്‌ ലൈൻ റോഡിൽ കേരള അസോസിയേഷൻ ഓഫ് ഡാളസ് ഹാളിൽ വെച്ച് മെയ്‌ 30 ശനിയാഴ്ച രാവിലെ 8:30 മുതൽ 5 മണി വരെയാണ് പ്രോഗ്രാം നടക്കുന്നത്. സ്വതന്ത്രചിന്ത, ശാസ്ത്രം, വിജ്ഞാനം എന്നീ മേഖലകളിൽ താൽപര്യമുള്ള എല്ലാവരെയും ഈ സെമിനാറിലേക്ക് ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായി എസ്സെൻസ് ഗ്ലോബലിൻ്റെ കോ- ഓർഡിനേറ്റേഴ്‌സ് അറിയിച്ചു. സെമിനാറിൽ പ്രൊ. പി. ജെ ജോസഫ് എഴുത്തുകാരൻ (അറ്റുപോകാത്ത ഓർമ്മകൾ) മുഖ്യ പ്രഭാഷണം നടത്തും. കൂടാതെ, ജെയിംസ് കുരീക്കാട്ടിൽ, തമ്പി ആന്റണി (സാഹിത്യകാരൻ, സിനിമാ പ്രവർത്തകൻ), പാസ്റ്റർ ഷിബു പിടിയ്ക്കൽ എന്നിവർ പ്രഭാഷണം നടത്തുന്നതാണ്. ഡോ. ഷാ സുൽത്താൻ, രൂപ നായർ, ജോബോയ് തോംസൺ, ഡോ. അനുപാ റോഷൻ, ജയൻ മനോൽ, സുജിത് സുരേന്ദ്രൻ, അജയ് മുരളീധരൻ എന്നിവർ പങ്കെടുത്തു നടത്തുന്ന…

കേരള ലിറ്ററെറി സൊസൈറ്റി, ഡാളസ് ‘എഴുത്തുകാരനൊപ്പം; ഒരു സായാഹ്നം ‘ എന്ന പരിപാടി മികച്ച രീതിയിൽ സംഘടിപ്പിച്ചു

ഡാളസ്: കേരള ലിറ്ററെറി സൊസൈറ്റി, ഡാളസ് ‘എഴുത്തുകാരനൊപ്പം; ഒരു സായാഹ്നം ‘ എന്ന പരിപാടി സംഘടിപ്പിച്ചു. പ്രിയപ്പെട്ട സാഹിത്യക്കാരനും, സിനിമ പ്രവർത്തകനുമായ തമ്പി ആന്റണിയോടൊപ്പം സാഹിത്യ സംഗമമായിരുന്നു പരിപാടികൊണ്ടു ഉദ്ദേശിച്ചത്. പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ചകൾ, കഥാപാത്രങ്ങളുടെ പിറവി, എഴുത്തിന്റെ ലോകം എന്നിവ അദ്ദേഹം സൗഹൃദ – സാഹിത്യ സംഗമത്തിൽ പങ്കുവെച്ചു. സാഹിത്യ സൃഷ്ടികളിലെ സാമൂഹിക പ്രസക്തിയെക്കുറിച്ച്.സാമൂഹിക പ്രതിബദ്ധതയെക്കുറിച്ച് മറ്റും ആഴമുള്ളതും ആശയമുള്ളതുമായ ചർച്ചകൾ ആ സാഹിത്യ സംഗമത്തിൽ നടന്നു. ഡാളസ്സിലെ സാമൂഹ്യ സാഹിത്യ മേഖലയിലെ അഭ്യുദയകാംക്ഷികൾ പങ്കെടുത്തു. ഈ സാഹിത്യ സംവാദത്തിൽ പങ്കെടുത്ത എല്ലാവരുടെയും സാന്നിധ്യം പരിപാടിയെ ഏറെ മനോഹരമാക്കിയെന്നു കേരള ലിറ്ററെറി സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റി അയിച്ചു.

ഡാലസിൽ പ്രകൃതിവാതക പൈപ്പ് ലൈൻ പൊട്ടി വൻ സ്ഫോടനം: മൂന്ന് മരണം, അഞ്ച് പേർക്ക് പരിക്ക്

ഡാളസ് :ഡാളസിലുള്ള എൽ റിക്കാർഡോ  അപ്പാർട്ട്‌മെന്റ് സമുച്ചയത്തിലുണ്ടായ വൻ സ്ഫോടനത്തിൽ രണ്ട് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. അഞ്ച് പേർക്ക് പരിക്കേറ്റു. നിർമാണപ്രവർത്തനങ്ങൾക്കിടെ പ്രകൃതിവാതക പൈപ്പ് ലൈൻ പൊട്ടിയതിനെത്തുടർന്നുണ്ടായ വാതകച്ചോർച്ചയാണ് സ്ഫോടനത്തിന് കാരണമായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ രണ്ട് നിലകളുള്ള കെട്ടിടം പൂർണ്ണമായി തകർന്നു. 120-ളം അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്. തകർന്ന അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താനുള്ള തെരച്ചിൽ തുടരുകയാണ്. പ്രദേശത്തുനിന്നും ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

യുഎസ്-ഇറാൻ യുദ്ധം എപ്പോൾ അവസാനിക്കുമെന്ന് പറയാനായിട്ടില്ല: ജെഡി വാൻസ്

ഇറാനുമായി നടന്നുകൊണ്ടിരിക്കുന്ന ചർച്ചകളെക്കുറിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് ചില പ്രധാന വിവരങ്ങൾ നൽകി. അന്തിമ കരാറിനുള്ള സാധ്യത ഉടൻ പ്രകടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. വാഷിംഗ്ടണ്‍: ഇറാനുമായി നടന്നുകൊണ്ടിരിക്കുന്ന നയതന്ത്ര ചർച്ചകളെക്കുറിച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് വ്യാഴാഴ്ച അപ്‌ഡേറ്റ് നൽകി. വാഷിംഗ്ടണും ടെഹ്‌റാനും ഇപ്പോഴും ചില പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഞങ്ങൾ ഇപ്പോഴും അതിൽ പ്രവർത്തിക്കുകയാണെന്നും, അന്തിമ കരാറിനുള്ള സാധ്യത അവശേഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ ആണവ പദ്ധതിയെ കേന്ദ്രീകരിച്ചുള്ള ചർച്ചകൾ ഇതുവരെ അന്തിമ തീരുമാനമെടുക്കാൻ കഴിയുന്ന ഒരു ഘട്ടത്തിലെത്തിയിട്ടില്ലെന്ന് വാൻസ് പറഞ്ഞു. ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം സംഭരണവും യുറേനിയം സമ്പുഷ്ടീകരണ പ്രവർത്തനങ്ങളും സംബന്ധിച്ച് ചില വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രസിഡന്റ് ധാരണാപത്രത്തിൽ എപ്പോൾ ഒപ്പു വെക്കുമെന്ന് പറയാൻ പ്രയാസമാണെന്ന് ജെഡി വാൻസ് പറഞ്ഞു. അദ്ദേഹം…

“അവർ നമുക്കിടയിൽ നടക്കുന്നുണ്ട്”: കുടിയേറ്റക്കാരെ അന്യഗ്രഹജീവികളോടുപമിച്ച് വൈറ്റ് ഹൗസിന്റെ പുതിയ വെബ്സൈറ്റ്

വാഷിംഗ്ടണ്‍: 2026 മെയ് 28 ന് വൈറ്റ് ഹൗസ് ആരംഭിച്ച ഒരു വെബ്‌സൈറ്റ് ഇപ്പോള്‍ വ്യാപകമായി ചർച്ച ചെയ്യപ്പെടുകയാണ്. ഈ വെബ്‌സൈറ്റിന്റെ പേര് aliens.gov അല്ലെങ്കിൽ whitehouse.gov/aliens എന്നാണ് . “THEY WALK AMONG US” എന്ന തലക്കെട്ടാണ് ശ്രദ്ധ ആകർഷിക്കുന്നത്. അതായത് “അവർ നമ്മുടെ ഇടയിൽ നടക്കുന്നു.” വെബ്‌സൈറ്റിന്റെ ഇന്റർഫേസ് വളരെ നിഗൂഢമാണ്, അതിനെക്കുറിച്ച് കൂടുതലറിയാൻ എല്ലാവര്‍ക്കും ജിജ്ഞാസയുണ്ടാകും. വെബ്‌സൈറ്റ് സന്ദർശിക്കുമ്പോൾ തന്നെ, ഇരുണ്ട ആകാശത്ത് മിന്നുന്ന നക്ഷത്രങ്ങളെ കാണാം. ദശലക്ഷക്കണക്കിന് നക്ഷത്രങ്ങൾ ഭൂമിയിലേക്ക് വരുന്നതായി തോന്നുകയും ചെയ്യും. വെബ്‌സൈറ്റ് UFO-കളെയും അന്യഗ്രഹജീവികളെയും കുറിച്ചുള്ള രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു എന്ന തോന്നലുണ്ടാക്കാനാണിത്. പക്ഷേ അങ്ങനെയല്ല. വാസ്തവത്തിൽ, ട്രം‌പ് ഭരണകൂടം “അന്യഗ്രഹജീവികളായി” പരാമർശിക്കുന്നത് നിയമവിരുദ്ധമായി അമേരിക്കയില്‍ താമസിക്കുന്ന കുടിയേറ്റക്കാരെ ലക്ഷ്യം വെച്ചാണ്. അമേരിക്കയിലെ കർശനമായ കുടിയേറ്റ നയങ്ങളും അതിർത്തി സുരക്ഷയും എടുത്തുകാണിക്കുന്നതിനാണ് ഈ വെബ്‌സൈറ്റ് സൃഷ്ടിച്ചത്. യു‌എഫ്‌ഒകളെയും അന്യഗ്രഹജീവികളെയും…

ഇറാന്‍-യുഎസ് സമാധാന കരാറിന് ഡൊണാൾഡ് ട്രംപ് വ്യവസ്ഥകൾ ഏർപ്പെടുത്തി

ഇറാനിലെ പർവതങ്ങൾക്കടിയിൽ കുഴിച്ചിട്ടിരിക്കുന്ന സമ്പുഷ്ട യുറേനിയം പുറത്തെടുത്ത് അമേരിക്ക, ഇറാൻ, അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസി എന്നിവയുമായി സഹകരിച്ച് നശിപ്പിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടു. വാഷിംഗ്ടണ്‍: ഇറാൻ, ഹോർമുസ് കടലിടുക്ക്, ആണവ പദ്ധതി എന്നിവയെക്കുറിച്ച് നിരവധി പ്രധാന അവകാശവാദങ്ങൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്കുവെച്ച ഒരു നീണ്ട സന്ദേശത്തിൽ ഉന്നയിച്ചു. ഇറാൻ ഒരു സമാധാന കരാറിൽ എത്തണമെങ്കിൽ, അത് ഒരിക്കലും ആണവായുധങ്ങളോ അണുബോംബുകളോ വികസിപ്പിക്കില്ലെന്ന് സമ്മതിക്കേണ്ടി വരുമെന്ന് ട്രംപ് പ്രസ്താവിച്ചു. ടോളുകളോ നിയന്ത്രണങ്ങളോ ഇല്ലാതെ ഹോർമുസ് കടലിടുക്ക് ഇരു ദിശകളിലേക്കും സമുദ്ര ഗതാഗതത്തിനായി ഉടൻ തുറന്നുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. കടലിടുക്കിലെ സാധ്യതയുള്ള കടൽ മൈനുകൾ നീക്കം ചെയ്യുന്നതിനോ നിർജ്ജീവമാക്കുന്നതിനോ ഉള്ള പ്രക്രിയ പൂർത്തിയാകുമെന്ന് ട്രംപ് തന്റെ സന്ദേശത്തിൽ അവകാശപ്പെട്ടു. യുഎസ് അണ്ടർവാട്ടർ മൈൻ സ്വീപ്പർമാർ മുമ്പ് നിരവധി അത്തരം മൈനുകൾ നീക്കം ചെയ്തിട്ടുണ്ടെന്നും,…

ന്യൂയോർക്കിൽ തെരുവിൽ ഉറങ്ങിക്കിടന്ന നാല് നിരാലംബരെ അടിച്ചുകൊന്ന പ്രതിക്ക് 40 വർഷം തടവ്

ന്യൂയോർക്ക്: ഏഴ് വർഷം മുമ്പ് മൻഹാട്ടനിലെ തെരുവിൽ ഉറങ്ങിക്കിടന്ന നാല് നിരാലംബരെ ഇരുമ്പ് വടികൊണ്ട് അടിച്ചുകൊന്ന കേസിൽ പ്രതി റാൻഡി സാന്റോസിന് (31) 40 വർഷം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷ വിധിച്ചു. എന്നാൽ, കൊലചെയ്യപ്പെട്ട ഫ്ലോറൻസിയോ മോറാൻ, നസാരിയോ വാസ്ക്വസ് വിഗെഗാസ്, ആന്റണി മാൻസൺ, ചുവാൻ കോക്ക് എന്നിവർക്കായി കോടതിയിൽ സംസാരിക്കാൻ ബന്ധുക്കളോ സുഹൃത്തുക്കളോ ആരും തന്നെ എത്തിയിരുന്നില്ല എന്നത് വികാരനിർഭരമായ രംഗങ്ങൾക്ക് വഴിവെച്ചു. മയക്കുമരുന്നിന്റെ അമിത ഉപയോഗവും മാനസികരോഗവുമാണ് പ്രതിയെ ക്രൂരകൃത്യത്തിന് പ്രേരിപ്പിച്ചത്. സമൂഹത്തിലെ ഏറ്റവും ദുർബലരായ മനുഷ്യരെയാണ് പ്രതി ലക്ഷ്യം വച്ചതെന്ന് ജഡ്ജി ലൗറ എ. വാർഡ് നിരീക്ഷിച്ചു. കോടതിയിൽ പ്രതി മാപ്പപേക്ഷിച്ചെങ്കിലും, ഇയാൾ അർഹിക്കുന്ന സ്ഥലത്തേക്കാണ് പോകുന്നതെന്ന് ചൈനാടൗൺ ആക്ടിവിസ്റ്റായ കാർലിൻ ചാൻ പ്രതികരിച്ചു. ആക്രമണത്തിൽ പരിക്കേറ്റ മറ്റ് രണ്ടുപേരെ വധിക്കാൻ ശ്രമിച്ച കുറ്റവും പ്രതിക്കെതിരെ തെളിഞ്ഞിട്ടുണ്ട്.

പ്രീത തോമസ് (51) ഹൂസ്റ്റണിൽ അന്തരിച്ചു

ഹ്യൂസ്റ്റൺ: പുന്തല താഴെപള്ളത്തിൽ കിഴക്കേതിൽ പി എം ഈശോയുടെയും ശോശാമ്മ ഈശോയുടെയും മകളും, റാന്നി തച്ചനാലിൽ ജോർജ് തോമസിന്റെ (ബിജു തച്ചനാലിൽ) സഹധർമ്മിണിയുമായ പ്രീത തോമസ് (51) ഹൂസ്റ്റണിൽ അന്തരിച്ചു. മക്കൾ: സ്നേഹ – സാം ഷാജി, സ്റ്റീവ് സഹോദരങ്ങൾ: പ്രമോദ് തോമസ്, റീന തോമസ് പൊതു ദർശനം: ജൂൺ 5 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക്. സ്ഥലം IPC Hebron Houston, 4660 S Sam Houston Pkwy E, Houston, TX 77048. സംസ്കാര ശുശ്രൂഷകൾ: ജൂൺ 6 ശനിയാഴ്ച രാവിലെ 9 മണിക്ക്. സ്ഥലം IPC Hebron Houston, 4660 S Sam Houston Pkwy E, Houston, TX 77048. ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം ആഡോണായി മീഡിയയിൽ www.youtube.com/adonaimedia ലഭ്യമായിരിക്കും.

ഇൻഫ്യൂഷൻ ഔട്ട്റീച്ച് ഇന്റർനാഷണലിന്റെ ‘മിഷൻ ഫെസ്റ്റ് 2026’ ഡാളസിൽ ജൂണിൽ 11മുതൽ 13 വരെ

ഡാളസ് (ടെക്സാസ്): ആഗോള ക്രൈസ്തവ കൂട്ടായ്മയായ ഇൻഫ്യൂഷൻ ഔട്ട്റീച്ച് ഇന്റർനാഷണലിന്റെ  നേതൃത്വത്തിൽ ഡാളസിൽ വെച്ച് വിപുലമായ രീതിയിൽ ‘മിഷൻ ഫെസ്റ്റ് 2026’സംഘടിപ്പിക്കുന്നു.വരുംതലമുറയെ ലക്ഷ്യമിട്ടുള്ള വലിയൊരു ആത്മീയ സംഗമത്തിനാണ് ഡാളസ് സാക്ഷ്യം വഹിക്കാൻ പോകുന്നത്. “ഉറങ്ങുന്നവനേ, ഉണർന്നു മരിച്ചവരുടെ ഇടയിൽ നിന്നു എഴുന്നേൽക്ക; എന്നാൽ ക്രിസ്തു നിന്റെമേൽ പ്രകാശിക്കും”എന്ന എഫെസ്യർ 5:14-ലെ വചനത്തെ ആസ്പദമാക്കിയാണ് ഈ കൺവെൻഷൻ ഒരുക്കിയിരിക്കുന്നത്. “കാഴ്ചപ്പാടുള്ള ഒരു തലമുറയെ കെട്ടിപ്പടുക്കുക”  എന്നതാണ് ഈ വർഷത്തെ മിഷൻ ഫെസ്റ്റിന്റെ പ്രധാന പ്രമേയം. മൂന്ന് ദിവസങ്ങളിലായി 940 Barnes Bridge Rd, Mesquite, TX 75150 നടക്കുന്ന  മിഷൻ ഫെസ്റ്റിന്റെ  സമയക്രമം ജൂൺ 11 (വ്യാഴം): വൈകുന്നേരം 7:00 മണി മുതൽ രാത്രി 9:00 മണി വരെ,ജൂൺ 12 (വെള്ളി) & ജൂൺ 13 (ശനി): രാവിലെ 9:00 മണി മുതൽ രാത്രി 9:00 മണി വരെ രീതിയിലാണ്…

ന്യൂയോർക്ക് സോഷ്യൽ ക്ലബ് ഫാമിലി നൈറ്റ് വിപുലമായി ആഘോഷിച്ചു

ന്യൂയോർക്ക്: മലയാളി സമൂഹത്തിന്റെ ഐക്യവും കുടുംബബന്ധങ്ങളും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ന്യൂയോർക്ക് സോഷ്യൽ ക്ലബ് സംഘടിപ്പിച്ച “ഫാമിലി നൈറ്റ്” പരിപാടി വൻ വിജയമായി. ഓറഞ്ച്ബർഗ്, ന്യൂയോർക്കിലുള്ള സിതാർ പാലസ് ഹാളിൽ നടന്ന ഈ ആഘോഷത്തിൽ എല്ലാ സോഷ്യൽ ക്ലബ് അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. പരിപാടി സാംസ്കാരിക കലാപരിപാടികളോടുകൂടി ആരംഭിച്ചു. കുട്ടികളും സ്ത്രീകളും അവതരിപ്പിച്ച നൃത്തങ്ങളും ഗാനങ്ങളും വേദിയെ ആവേശഭരിതമാക്കി. പ്രത്യേകിച്ച് ചെറിയ കുട്ടികളുടെ പ്രകടനങ്ങൾ പ്രേക്ഷകരുടെ കൈയ്യടി നേടി. കുടുംബാംഗങ്ങൾ ഒരുമിച്ച് പങ്കെടുത്ത ഗെയിമുകളും മത്സരങ്ങളും പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു. ക്ലബ് പ്രസിഡന്റ് സാജൻ കുഴിപ്പറമ്പിൽ സ്വാഗതപ്രസംഗത്തിൽ, ഇത്തരം കൂട്ടായ്മകൾ വിദേശത്തുള്ള മലയാളികൾക്ക് ഒരു കുടുംബാന്തരീക്ഷം നൽകുന്നതിൽ വലിയ പങ്കുവഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ ഐക്യം നിലനിർത്താനും പുതിയ തലമുറയെ സംസ്കാരത്തോട് ചേർത്ത് നിർത്താനും ഇത്തരം പരിപാടികൾ നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടിയിൽ വിവിധ രുചികരമായ…