ഫ്രറ്റേണിറ്റി സമര ജാഥക്ക് ആവേശോജ്ജ്വല സമാപനം തിരുവനന്തപുരം: കാമ്പസുകളിൽ പിന്നോക്ക വിഭാഗം വിദ്യാർത്ഥികളുടെ ആത്മാഭിമാനം തകർക്കപ്പെടുമ്പോൾ അതിന് തടയിടാനായി രോഹിത് ആക്ട് നടപ്പിലാക്കൽ അനിവാര്യമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി പറഞ്ഞു. രോഹിത് ആക്ട് എന്ന ആവശ്യം കേരളത്തിലെ കാമ്പസുകളിലുള്ള വിവേചനങ്ങളുടെ ആഴങ്ങളിലേക്ക് സാമൂഹിക ശ്രദ്ധ ക്ഷണിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടക്കാട്ടി. കാമ്പസുകളിലെ ജാതീയ-വംശീയ വിവേചനങ്ങൾ അവസാനിപ്പിക്കുക, കേരളത്തിൽ രോഹിത് ആക്‌ട് നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ നയിച്ച സമര ജാഥയുടെ സമാപന സമ്മേളനം പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ അധ്യക്ഷത വഹിച്ചു. എച്ച്.സി.യുവിൽ രോഹിത് വെമുലയുടെ കോ സ്കോളർ ആയിരുന്ന ദൊന്ത പ്രശാന്ത്, ഫ്രറ്റേണിറ്റി ദേശീയ പ്രസിഡൻ്റ് റമീസ് ഇ.കെ, ദലിത് ആക്ടിവിസ്റ്റുകളായ കെ.കെ.ബാബുരാജ്, കെ.അംബുജാക്ഷൻ, കെ.ഡി.എഫ്…
Month: May 2026
രോഷ്‌നി കൃഷ്ണന്റെ ചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി
ഖത്തറിലെ അറിയപ്പെടുന്ന ചിത്ര കലാ അധ്യാപികയും ജിആര്‍സിസി അധ്യക്ഷയുമായ രോഷ്‌നി കൃഷ്ണന്റെ ചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി. 100 ദിവസത്തെ ഡ്രോയിംഗ് ചാലഞ്ചിന്റെ ഭാഗമായി വരച്ച ചിത്രങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 25 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ചരിത്രവും സംസ്‌കാരവും പാരമ്പര്യവും ഉദ്‌ഘോഷിക്കുന്ന ഓരോ ചിത്രവും സന്ദേശ പ്രധാനമായിരുന്നു. ബി റിംഗ് റോഡിലെ ഇന്ത്യന്‍ കോഫി ഹൗസ് താജ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഖത്തറിലെ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പ്രദര്‍ശനം സന്ദര്‍ശിച്ചു. മീഡിയ പ്‌ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, സെപ്രോടെക് സിഇഒ ജോസ് ഫിലിപ്പ്, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, യുണീഖ് പ്രസിഡണ്ട് ബിന്ദു…
അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യം (എഡിറ്റോറിയല്‍)
ഇന്ത്യയുടെ വിദേശ നയത്തിൽ ഏത് ബന്ധത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് തീരുമാനിക്കാനുള്ള പരമാധികാരം തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സർക്കാരിനാണ്. അതിനാൽ, അമേരിക്കയുമായി കൂടുതൽ അടുത്ത ബന്ധം വളർത്തിയെടുക്കുക എന്ന നയം രാജ്യത്തിനുള്ളിൽ ചർച്ചാ വിഷയമാകുമെങ്കിലും, നരേന്ദ്ര മോദി സർക്കാരിന്റെ തീരുമാനത്തെ വെല്ലുവിളിക്കാൻ കഴിയില്ല. എന്തായാലും, ഇടതുപക്ഷ പാർട്ടികൾ പോലുള്ള ചില അപവാദങ്ങൾ ഒഴികെ, ഇന്ത്യയിലെ രാഷ്ട്രീയ വർഗത്തിനിടയിൽ ഈ വിഷയത്തിൽ സാർവത്രികമായ ഒരു സമവായമുണ്ട്. എന്നാല്‍, ഈ നയമാറ്റം ഇന്ത്യൻ സർക്കാരിനുവേണ്ടി തീരുമാനങ്ങൾ എടുക്കുന്നതിലേക്ക് നീങ്ങുകയാണെങ്കിൽ, അത് എതിർക്കപ്പെടേണ്ടതു മാത്രമല്ല, ന്യായീകരിക്കാവുന്നതുമാണ്. ഓപ്പറേഷൻ സിന്ദൂരിലെ വെടിനിർത്തൽ മുതൽ ഇന്നു വരെയുള്ള പല സുപ്രധാന തീരുമാനങ്ങളും ഇന്ത്യൻ സർക്കാർ സംസാരിക്കുന്നതിനു മുമ്പുതന്നെ യുഎസ് ഉദ്യോഗസ്ഥർ പ്രഖ്യാപിച്ചിട്ടുണ്ട് എന്നത് ഖേദകരമാണ്. ഇന്ത്യ സന്ദർശിക്കുന്നതിനു മുമ്പ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഈ പരമ്പരയിൽ ഒരു പുതിയ അദ്ധ്യായം കൂട്ടിച്ചേർത്തു. ഇന്ത്യ വെനിസ്വേലയിൽ…
വായനാ ശീലം വളര്‍ന്നാലേ നമ്മളും വളരുകയുള്ളൂ: ലിമയുടെ സാഹിത്യ സംഗമത്തില്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
കോട്ടയം: ലോകമെങ്ങുമുള്ള സാഹിത്യ പ്രതിഭകളുടെ എഴുത്ത് കൂട്ടായ്മയായ ലണ്ടന്‍ ലിമ വേള്‍ഡ് ലൈബ്രറി സാഹിത്യ സംഗമം സാഹിത്യകാരന്‍ കാരൂര്‍ സോമന്റെ അദ്ധ്യക്ഷതയില്‍ കോട്ടയം പ്രസ് ക്ലബ്ബില്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘടാനം ചെയ്തു. വായനയുടെ മാഹാത്മത്യത്തെപ്പറ്റിയും വിദേശ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന ലിമ വേള്‍ഡ് ലൈബ്രറിയുടെ പ്രാധാന്യത്തെപ്പറ്റിയും തിരുവഞ്ചൂര്‍ ചുണ്ടികാണിച്ചു. സമൂഹത്തിന്റെ ഹ്ര്യദയ സ്പന്ദനമറിയാത്തവര്‍ എങ്ങനെ എഴുത്തുകാരാകുന്നുവെന്ന് അദ്ധ്യക്ഷത വഹിച്ച ലിമ വേള്‍ഡ് ലൈബ്രറി സാഹിത്യ ഓണ്‍ലൈനിന്റെ ചീഫ് എഡിറ്റര്‍ കാരൂര്‍ സോമന്‍ ചോദിച്ചു. മുഖ്യ പ്രഭാഷകനായ ഡോ. പോള്‍ മണലില്‍ 16-ാം കേരള നിയമസഭാ സ്പീക്കറായി നിയോഗിക്കപ്പെട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പൊന്നാടയണിയിച്ച് ആദരിച്ചു. കിളിരുര്‍ രാധാകൃഷ്ണനെയും, കാരൂര്‍ സോമനെയും സ്പീക്കര്‍ ആദരിച്ചു. സനില്‍ പി. തോമസ്, ഡോ. ആനിയമ്മ ജോസഫ്, ബാലചന്ദ്രന്‍ അമ്പലപ്പാട്ട്, സിജിത അനില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കാരൂര്‍ സോമന്റെ കാലൊച്ചകള്‍ (ലേഖനം),…
2032 ആകുമ്പോഴേക്കും ചന്ദ്രനിൽ മനുഷ്യവാസ കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെടും!; ദക്ഷിണ ധ്രുവത്തിൽ ഒരു സ്ഥിരം താവളം നിർമ്മിക്കുമെന്ന് നാസ
2032 ആകുമ്പോഴേക്കും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മനുഷ്യവാസം സ്ഥാപിക്കാനുള്ള ഒരുക്കങ്ങൾ നാസ ത്വരിതപ്പെടുത്തിയിട്ടുണ്ട്. റോബോട്ടിക് ലാൻഡറുകൾ, ഡ്രോണുകൾ, പ്രത്യേക വാഹനങ്ങൾ എന്നിവ ഉപയോഗിച്ച് സ്ഥിരമായ ഒരു താവളം സ്ഥാപിക്കാനാണ് നാസ ലക്ഷ്യമിടുന്നത്. 2030 ആകുമ്പോഴേക്കും ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കാനുള്ള ഒരുക്കങ്ങള്‍ ചൈനയും നടത്തുന്നുണ്ട്. നാസ: ഭാവിയിൽ മനുഷ്യര്‍ ചന്ദ്രനിൽ താമസിക്കാൻ തുടങ്ങിയാൽ അത്ഭുതപ്പെടേണ്ടതില്ല. യുഎസ് ബഹിരാകാശ ഏജൻസി അതിന്റെ തയ്യാറെടുപ്പുകൾ ത്വരിതപ്പെടുത്തിക്കഴിഞ്ഞു. ഇതിനായി നാസ ആറ് വർഷത്തെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. 2032 ഓടെ ഈ പദ്ധതി നടപ്പിലാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. എല്ലാം പദ്ധതി പ്രകാരം നടന്നാൽ, 2032 ഓടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഒരു മനുഷ്യവാസ കേന്ദ്രം സ്ഥാപിക്കപ്പെടും. റോബോട്ടിക് ലാൻഡറുകൾ, ഡ്രോണുകൾ, പ്രത്യേക വാഹനങ്ങൾ എന്നിവ ചന്ദ്രനിലേക്ക് അയക്കുമെന്ന് നാസ പ്രഖ്യാപിച്ചു. നിരവധി സ്വകാര്യ കമ്പനികളും ഈ പ്രത്യേക യുഎസ് പദ്ധതിയിൽ പങ്കാളികളായിട്ടുണ്ട്. അതേസമയം, ചൈനയുടെ തയ്യാറെടുപ്പുകൾ…
അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു; ട്രംപിന്റെ വ്യവസ്ഥ പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തി
ഡൊണാൾഡ് ട്രംപിന്റെ പുതിയ തന്ത്രം അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധത്തിൽ പിരിമുറുക്കം വർദ്ധിപ്പിച്ചു. ഇറാനുമായുള്ള സമാധാന കരാറിനെ അബ്രഹാം കരാറുമായി ബന്ധിപ്പിക്കണമെന്ന ട്രംപിന്റെ വ്യവസ്ഥ സൗദി അറേബ്യയ്ക്ക് ഇഷ്ടപ്പെട്ടില്ല, ഇത് പശ്ചിമേഷ്യയിൽ പുതിയ രാഷ്ട്രീയ കോളിളക്കത്തിന് കാരണമായി. റിയാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ തുടരുന്നതിനിടയിൽ, വാഷിംഗ്ടണും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം വഷളായതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇത്തവണ, തർക്കത്തിന്റെ ഉറവിടം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ തന്ത്രമാണ്. അദ്ദേഹം ഇറാനുമായുള്ള സാധ്യമായ സമാധാന കരാറിനെ അബ്രഹാം കരാറുമായി ബന്ധിപ്പിച്ചതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ട്രംപിന്റെ പ്രസ്താവന പശ്ചിമേഷ്യയിൽ വീണ്ടും രാഷ്ട്രീയ സംഘർഷങ്ങൾക്ക് കാരണമായിട്ടുണ്ട്. പ്രത്യേകിച്ച് സൗദി അറേബ്യ, പലസ്തീൻ പ്രശ്നം അവഗണിച്ചുകൊണ്ട് ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനെ നിലവിൽ അനുകൂലിക്കുന്നില്ലെന്ന് സൂചിപ്പിച്ചു. തൽഫലമായി, ട്രംപിന്റെ പുതിയ തന്ത്രം അതിന്റെ ദീർഘകാല സഖ്യകക്ഷികൾക്ക്…
ഭഗവദ് ഗീത അഥവാ ദിവ്യ ഗാനം: തൊടുപുഴ കെ ശങ്കർ മുംബൈ
സമ്പാദകൻ: തൊടുപുഴ കെ ശങ്കർ മുംബൈ (compiled and modified) (അദ്ധ്യായാനുസരണ രത്നച്ചുരുക്കം) മുഖവുര: ശ്രീമദ് ഭഗവദ് ഗീത എല്ലാവർക്കും സുപരിചിതമാണല്ലോ. ധർമ്മ ക്ഷേത്രമായ കുരുക്ഷേത്രത്തിൽ നടന്ന കൗരവ പാണ്ഡവ യുദ്ധക്കളത്തിൽ, തൻ്റെ ബന്ധു ജനങ്ങളോട് യുദ്ധം ചെയ്യാൻ മടിച്ചു വിഷണ്ണനായി നിന്ന അർജ്ജുനനു ധൈര്യം പകർന്നു കൊടുക്കാൻ പരമ കൃപാലുവായ ഭഗവാൻ ശ്രീകൃഷ്ണൻ നൽകിയ ഉപദേശ സംഗ്രഹമാണ് ദിവ്യ ഗാനം എന്ന് വേദങ്ങൾ ഉൽഘോഷിക്കുന്ന ശ്രീമദ് ഭഗവദ് ഗീത. ഈ മഹദ് ഗ്രന്ഥം വായിക്കുന്നതു മാത്രമല്ല, ആ പേര് ഒരു ദിവസം ഒരു പ്രാവശ്യമെങ്കിലും പറയുന്നത് തന്നെ വളരെ പുണ്യമാണ്. സുഖദുഃഖങ്ങൾ ശരീരത്തെ സംബന്ധിക്കുന്നതും മനസ്സിനെ ആത്മാവുമായി ബന്ധിക്കുമ്പോൾ അത് ആത്മീയമായി മാറുന്നതും അതിലൂടെ ആത്മ സംതൃപ്തിയും ജന്മ സാക്ഷാത്കാരവും ലഭ്യമാകുന്നതും കുലങ്കുഷം വളരെ ഭംഗിയായി വിവരിച്ചിരിക്കുന്നു. ഓരോ അദ്ധ്യായത്തിലും ഭഗവാൻ നമുക്ക് എന്താണുപദേശിക്കുന്നതെന്നു നോക്കാം.…
കലർപ്പില്ലാത്ത രുചിഭേദങ്ങളുടെ നിറസാന്നിധ്യമായി ‘ഇന്ത്യാ ഗേറ്റ്’
ഹൂസ്റ്റൺ: മിസോറി സിറ്റിയുടെ ഹൃദയഭാഗത്ത് (2040 FM 1092, Suite 100) ‘ഇന്ത്യാ ഗേറ്റ്’ (I G)ഗ്രോസേർസ്, ബേക്കറി, റെസ്റ്റോറൻറ് എന്ന സ്ഥാപനം മലയാളികളുടെ ഭക്ഷണ ചാതുര്യത്തെ തൊട്ടറിഞ്ഞുകൊണ്ട് തുറന്നു പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. വൈവിധ്യമാർന്ന മധുര പലഹാരങ്ങൾ, ഫ്രഷ് ജ്യൂസ്, ജീരകശാലാ ബിരിയാണി (വയനാടൻ കൈമ), ചിക്കൻ കൊത്തു പൊറോട്ട, ബീഫ് കൊത്തു പൊറോട്ട, കപ്പ ബിരിയാണി, മസാല ദോശ, ചട്ടിച്ചോറ് എന്നിവയോടൊപ്പം മികച്ച ഗുണനിലവാരത്തിൽ ഉച്ചഭക്ഷണവും ഈവനിംഗ് സ്നാക്ക് ബാറും അത്താഴസദ്യയും ഒരുക്കിയിട്ടുണ്ട്. ഒരേസമയം വിവിധ ആഘോഷങ്ങൾ നടത്താവുന്ന വിധത്തിൽ 60 പേർക്കും, 250ലധികം പേർക്കള്ള സീറ്റിംഗ് കപ്പാസിറ്റിയിൽ പണി പൂർത്തീകരിച്ചുകൊണ്ടിരിക്കുന്ന 12000 അടി വിസ്തീർണ്ണം ഉള്ള ആധുനിക രീതിയിലുള്ള വിശാലമായ പാർട്ടി ഹാൾ,ഒപ്പം ഗ്രോസറി, ബേക്കറി, റസ്റ്റോറൻറ് തുടങ്ങി കേറ്ററിംഗ് സർവീസും ഒരേ കുടക്കീഴിൽ ലഭ്യമാണ്. കാലത്തിനൊത്ത് രുചിയുടെ വകഭേദങ്ങളിൽ മാറ്റം വരുത്തി സമൂഹത്തിന്…
ജിമ്മി ജോർജ് വോളിബോൾ 40+ വിഭാഗം: ഹൂസ്റ്റൺ ചലഞ്ചേഴ്സിനെ വീഴ്ത്തി കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സ് ജേതാക്കൾ; കോർട്ടിൽ ആവേശമായി സിനിമാതാരം തമ്പി ആന്റണിയും
ലൂയീസ്‌വിൽ (ഡാലസ്): 36-ാമത് ജിമ്മി ജോർജ് മെമ്മോറിയൽ സൂപ്പർ ട്രോഫി വോളിബോൾ ടൂർണമെന്റിലെ ആവേശകരമായ 40+ മാസ്റ്റേഴ്‌സ്, വിഭാഗത്തിൽ കാലിഫോർണിയ ബ്ലാസ്റ്റേഴ്‌സ് കിരീടം ചൂടി. നാൽപ്പത് വയസ്സിന് മുകളിലുള്ളവരുടെ പരിചയസമ്പന്നതയും പോരാട്ടവീര്യവും മാറ്റുരച്ച ഫൈനൽ മത്സരത്തിൽ ശക്തരായ ഹൂസ്റ്റൺ ചലഞ്ചേഴ്സിനെ പരാജയപ്പെടുത്തിയാണ് കാലിഫോർണിയ ചാമ്പ്യന്മാരായത്. ഫൈനലിൽ കടുത്ത പോരാട്ടം കാഴ്ചവെച്ച ഹൂസ്റ്റൺ ചലഞ്ചേഴ്സ് റണ്ണേഴ്സ് അപ്പ് ട്രോഫി സ്വന്തമാക്കി. ഡാലസ്, ഫിലാഡൽഫിയ, ഹൂസ്റ്റൺ, കാലിഫോർണിയ എന്നീ നാല് പ്രമുഖ ടീമുകളാണ് മാസ്റ്റേഴ്‌സ് വിഭാഗത്തിൽ ഇത്തവണ മാറ്റുരച്ചത്. ലീഗ് മത്സരങ്ങളിലെ വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിലാണ് കാലിഫോർണിയയും ഹൂസ്റ്റണും ഫൈനലിലേക്ക് യോഗ്യത നേടിയത്. കോർട്ടിൽ ആവേശമായി തമ്പി ആന്റണി: മലയാള ചലച്ചിത്ര നിർമ്മാതാവും പ്രമുഖ നടനുമായ തമ്പി ആന്റണിയുടെ സാന്നിധ്യം ഇത്തവണത്തെ മാസ്റ്റേഴ്‌സ് ടൂർണമെന്റിന് വൻ ആവേശമാണ് പകർന്നത്. പ്രശസ്ത താരം ബാബു ആന്റണിയുടെ സഹോദരൻ കൂടിയായ തമ്പി ആന്റണി, കാലിഫോർണിയ…
ഭരതനാട്യ ചരിത്രം വിരിഞ്ഞ ‘ഡാൻസ് കോൺവർസേഷൻസ്’ കാലിഫോർണിയയിൽ നടന്നു
കാലിഫോർണിയ: കാലിഫോർണിയയിലുള്ള ഇർവിനിൽ ഭരതനാട്യരംഗത്തെ ആറ് പ്രമുഖ ഗുരുക്കന്മാരെ അണിനിരത്തി ഏകതാ സെന്റർ ‘ഡാൻസ് കോൺവർസേഷൻസ്’ എന്ന പരിപാടി സംഘടിപ്പിച്ചു. യു.എസിൽ ഭരതനാട്യ കലാരൂപത്തിന് അടിത്തറയിട്ട കാതറിൻ കുഞ്ഞിരാമൻ, ഹേമ രാജഗോപാലൻ, രത്ന കുമാർ, മൈഥിലി കുമാർ, വിജി പ്രകാശ്, രമ്യ ഹരിശങ്കർ എന്നിവരാണ് ഈ വേദിയിൽ ഒത്തുചേർന്നത്. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട തങ്ങളുടെ നൃത്താവിഷ്കാരങ്ങളുടെ ഓർമ്മകളും ചിത്രങ്ങളും പങ്കുവെച്ചതിനൊപ്പം വേദിയിൽ ഇവർ ഹ്രസ്വമായ അഭിനയ മുഹൂർത്തങ്ങളും അവതരിപ്പിച്ചു. യു.എസിലെ ഇന്ത്യൻ ശാസ്ത്രീയ നൃത്ത ശാഖയുടെ ചരിത്രപരമായ വളർച്ചയെ അടയാളപ്പെടുത്തിയ ഈ സംഗമം, കലയോടുള്ള ഇവരുടെ ആയുഷ്കാല സമർപ്പണത്തിന്റെ സാക്ഷ്യപത്രമായി മാറി.
