രാശിഫലം (27-05-2026 ബുധന്‍)

ചിങ്ങം: ഇന്ന് നിങ്ങൾ ഒരുപാട് കാര്യങ്ങൾ ചെയ്‌തു തീർക്കേണ്ടി വരും.എങ്കിലും കുടുംബത്തില്‍നിന്നുള്ള പിന്തുണ കര്‍ത്തവ്യനിര്‍വഹണത്തില്‍ നിങ്ങളെ സഹായിക്കും. വിദൂരത്തുള്ള ഒരു വ്യക്തിയുമായോ കമ്പനിയുമായോ ഉള്ള നിങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാവും. ഇത് ഭാവിയില്‍ നിങ്ങള്‍ക്ക് ഗുണകരമായേക്കാം. അനാവശ്യ ചെലവുകള്‍ ഒഴിവക്കുക. നിങ്ങളുടെ കഠിനാധ്വാനത്തിനനുസരിച്ച ഫലം ഉണ്ടായെന്ന് വരില്ല. കന്നി: നിങ്ങളുടെ സൗമ്യ സ്വഭാവം കാരണം മറ്റുള്ളവര്‍ നിങ്ങളെ ഇഷ്ടപ്പെടും. നിങ്ങൾ ഇന്ന് ശാരീരികമായും മാനസികമായും ആരോഗ്യവാനായിരിക്കും. ചില നല്ല വാർത്തകൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. ഇന്ന് ഏറെ പ്രയോജനമേറിയ ദിനമാണ്. തുലാം: ഇന്ന് നിങ്ങൾ കോപം നിയന്ത്രിക്കാൻ ശീലിക്കുക. കഴിയുമെങ്കില്‍ അനാവശ്യമായ തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും മാറിനില്‍ക്കുക. ഒരു കുടുംബാംഗവുമായുള്ള കലഹത്തിന് സാധ്യതയുണ്ട്. ശാരീരികമായ അസുഖങ്ങള്‍ കാരണം നിങ്ങൾ ഇന്ന് ബുദ്ധിമുട്ടിയേക്കാം. കോടതി വ്യവഹാരങ്ങളും നിയമനടപടികളുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ തിരിച്ചടി ഉണ്ടാവുകയും അത് നിങ്ങളുടെ ആത്മാഭിമാനത്തെ വ്രണപ്പെടുത്തുകയും ചെയ്തേക്കാം.…

കൊല്ലം പ്രവാസി അസോസിയേഷൻ ബുദൈയ ഏരിയയ്ക്ക് പുതിയ നേതൃത്വം

ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ.) ജില്ലാ സമ്മേളനത്തിന് മുന്നോടിയായുള്ള ബുദൈയ ഏരിയ സമ്മേളനം ടുബ്ലിയിലെ കെ.പി.എ. ഹാളിലുള്ള കുണ്ടറ ജോണി നഗറിൽ വെച്ച് നടന്നു. ഏരിയ കോ-ഓർഡിനേറ്റർ ജോസ് മങ്ങാട് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വിജോ വിജയൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ ജോയിന്റ് സെക്രട്ടറി പ്രിൻസ് മങ്ങാട് സ്വാഗതം ആശംസിച്ചു. കെ.പി.എ. വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് കുഞ്ഞ് സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ രണ്ടു വർഷത്തെ ഏരിയ പ്രവർത്തന റിപ്പോർട്ടും സാമ്പത്തിക റിപ്പോർട്ടും ഏരിയ സെക്രട്ടറി നിസാം ഹനീഫ സമ്മേളനത്തിൽ അവതരിപ്പിച്ചു പാസാക്കി. തുടർന്ന് പ്രവർത്തന റിപ്പോർട്ട് കെ.പി.എ. ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധനും, സാമ്പത്തിക റിപ്പോർട്ട് കെ.പി.എ. സെക്രട്ടറി അനിൽകുമാറിനും കൈമാറി. തുടർന്ന് 2026-28 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് നടന്നു. കെ.പി.എ. സെക്രട്ടറി രജീഷ് പട്ടാഴി,…

ഫിറോസ് നാദാപുരത്തിന് മീഡിയ പ്‌ളസിന്റെ സംഗീത പ്രതിഭ പുരസ്‌കാരം

ദോഹ: പ്രശസ്ത ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനുമായ ഫിറോസ് നാദാപുരത്തിന് മീഡിയ പ്‌ളസിന്റെ സംഗീത പ്രതിഭ പുരസ്‌കാരം കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ഗായകനായും ഗാനരചയിതാവായും സംഗീത സംവിധായകനായും നിറഞ്ഞുനില്‍ക്കുന്ന അദ്ദേഹത്തിന്റെ സംഗീത രംഗത്തെ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. മുന്നൂറിലധികം ഗാനങ്ങള്‍ രചിച്ച അദ്ദേഹത്തിന്റെ നിരവധി പാട്ടുകള്‍ മാപ്പിളപ്പാട്ടിന്റെ രാജകുമാരനായ കണ്ണൂര്‍ ഷരീഫടക്കം പല പ്രമുഖരും പാടിയിട്ടുണ്ട്. പിഡിസി അത്ര ചെറിയ ഡിഗ്രിയല്ല എന്ന ചിത്രത്തിന് വേണ്ടി നാല് പാട്ടുകളാണ് അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ചത്. അതില്‍ ഒരു ഗാനം കെ.എസ്. ചിത്രയോടൊപ്പം പാടാനും അദ്ദേഹത്തിന് അവസരമുണ്ടായിട്ടുണ്ട്. പ്രവാസി കലാകാരന്മാരെ പ്രോല്‍സാഹിപ്പിക്കുന്നതിലെ അദ്ദേഹത്തിന്റെ പങ്കാളിത്തവും അവാര്‍ഡിന് പരിഗണിച്ചിട്ടുണ്ട്. ഖത്തറില്‍ റഊഫ് മലയില്‍ നേതൃത്വം നല്‍കുന്ന ഖ്യൂ മെലോഡിയക്ക് വേണ്ടി അദ്ദേഹം സംഗീത സംവിധാനം നിര്‍വഹിച്ച പത്ത് ആല്‍ബങ്ങളാണ് അടുത്തയാഴ്ച ദോഹയില്‍ റിലീസിനൊരുങ്ങുന്നത്. ബി റിംഗ് റോഡിലെ ഇന്ത്യന്‍ കോഫി…

പിന്നോക്ക വിദ്യാർത്ഥികളുടെ ആത്മാഭിമാന സംരക്ഷണത്തിന് വേണ്ടി രോഹിത് ആക്ട് നടപ്പിലാക്കണം: റസാഖ് പാലേരി

ഫ്രറ്റേണിറ്റി സമര ജാഥക്ക് ആവേശോജ്ജ്വല സമാപനം തിരുവനന്തപുരം: കാമ്പസുകളിൽ പിന്നോക്ക വിഭാഗം വിദ്യാർത്ഥികളുടെ ആത്മാഭിമാനം തകർക്കപ്പെടുമ്പോൾ അതിന് തടയിടാനായി രോഹിത് ആക്ട് നടപ്പിലാക്കൽ അനിവാര്യമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി പറഞ്ഞു. രോഹിത് ആക്ട് എന്ന ആവശ്യം കേരളത്തിലെ കാമ്പസുകളിലുള്ള വിവേചനങ്ങളുടെ ആഴങ്ങളിലേക്ക് സാമൂഹിക ശ്രദ്ധ ക്ഷണിക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടക്കാട്ടി. കാമ്പസുകളിലെ ജാതീയ-വംശീയ വിവേചനങ്ങൾ അവസാനിപ്പിക്കുക, കേരളത്തിൽ രോഹിത് ആക്‌ട് നടപ്പിലാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തി ഫ്രറ്റേണിറ്റി മൂവ്മെൻ്റ് സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ നയിച്ച സമര ജാഥയുടെ സമാപന സമ്മേളനം പാളയം രക്തസാക്ഷി മണ്ഡപത്തിൽ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്രറ്റേണിറ്റി സംസ്ഥാന പ്രസിഡൻ്റ് നഈം ഗഫൂർ അധ്യക്ഷത വഹിച്ചു. എച്ച്.സി.യുവിൽ രോഹിത് വെമുലയുടെ കോ സ്കോളർ ആയിരുന്ന ദൊന്ത പ്രശാന്ത്, ഫ്രറ്റേണിറ്റി ദേശീയ പ്രസിഡൻ്റ് റമീസ് ഇ.കെ, ദലിത് ആക്ടിവിസ്റ്റുകളായ കെ.കെ.ബാബുരാജ്, കെ.അംബുജാക്ഷൻ, കെ.ഡി.എഫ്…

രോഷ്‌നി കൃഷ്ണന്റെ ചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി

ഖത്തറിലെ അറിയപ്പെടുന്ന ചിത്ര കലാ അധ്യാപികയും ജിആര്‍സിസി അധ്യക്ഷയുമായ രോഷ്‌നി കൃഷ്ണന്റെ ചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി. 100 ദിവസത്തെ ഡ്രോയിംഗ് ചാലഞ്ചിന്റെ ഭാഗമായി വരച്ച ചിത്രങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത 25 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ചരിത്രവും സംസ്‌കാരവും പാരമ്പര്യവും ഉദ്‌ഘോഷിക്കുന്ന ഓരോ ചിത്രവും സന്ദേശ പ്രധാനമായിരുന്നു. ബി റിംഗ് റോഡിലെ ഇന്ത്യന്‍ കോഫി ഹൗസ് താജ് ദര്‍ബാര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ഖത്തറിലെ കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പ്രദര്‍ശനം സന്ദര്‍ശിച്ചു. മീഡിയ പ്‌ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ദോഹ ബ്യൂട്ടി സെന്റര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ഷീല ഫിലിപ്പോസ്, സെപ്രോടെക് സിഇഒ ജോസ് ഫിലിപ്പ്, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, ന്യൂ ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് നൗഷാദ് അബു, യുണീഖ് പ്രസിഡണ്ട് ബിന്ദു…

അസ്വസ്ഥത ഉണ്ടാക്കുന്ന കാര്യം (എഡിറ്റോറിയല്‍)

ഇന്ത്യയുടെ വിദേശ നയത്തിൽ ഏത് ബന്ധത്തിനാണ് മുൻഗണന നൽകേണ്ടതെന്ന് തീരുമാനിക്കാനുള്ള പരമാധികാരം തിരഞ്ഞെടുക്കപ്പെട്ട കേന്ദ്ര സർക്കാരിനാണ്. അതിനാൽ, അമേരിക്കയുമായി കൂടുതൽ അടുത്ത ബന്ധം വളർത്തിയെടുക്കുക എന്ന നയം രാജ്യത്തിനുള്ളിൽ ചർച്ചാ വിഷയമാകുമെങ്കിലും, നരേന്ദ്ര മോദി സർക്കാരിന്റെ തീരുമാനത്തെ വെല്ലുവിളിക്കാൻ കഴിയില്ല. എന്തായാലും, ഇടതുപക്ഷ പാർട്ടികൾ പോലുള്ള ചില അപവാദങ്ങൾ ഒഴികെ, ഇന്ത്യയിലെ രാഷ്ട്രീയ വർഗത്തിനിടയിൽ ഈ വിഷയത്തിൽ സാർവത്രികമായ ഒരു സമവായമുണ്ട്. എന്നാല്‍, ഈ നയമാറ്റം ഇന്ത്യൻ സർക്കാരിനുവേണ്ടി തീരുമാനങ്ങൾ എടുക്കുന്നതിലേക്ക് നീങ്ങുകയാണെങ്കിൽ, അത് എതിർക്കപ്പെടേണ്ടതു മാത്രമല്ല, ന്യായീകരിക്കാവുന്നതുമാണ്. ഓപ്പറേഷൻ സിന്ദൂരിലെ വെടിനിർത്തൽ മുതൽ ഇന്നു വരെയുള്ള പല സുപ്രധാന തീരുമാനങ്ങളും ഇന്ത്യൻ സർക്കാർ സംസാരിക്കുന്നതിനു മുമ്പുതന്നെ യുഎസ് ഉദ്യോഗസ്ഥർ പ്രഖ്യാപിച്ചിട്ടുണ്ട് എന്നത് ഖേദകരമാണ്. ഇന്ത്യ സന്ദർശിക്കുന്നതിനു മുമ്പ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഈ പരമ്പരയിൽ ഒരു പുതിയ അദ്ധ്യായം കൂട്ടിച്ചേർത്തു. ഇന്ത്യ വെനിസ്വേലയിൽ…

വായനാ ശീലം വളര്‍ന്നാലേ നമ്മളും വളരുകയുള്ളൂ: ലിമയുടെ സാഹിത്യ സംഗമത്തില്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കോട്ടയം: ലോകമെങ്ങുമുള്ള സാഹിത്യ പ്രതിഭകളുടെ എഴുത്ത് കൂട്ടായ്മയായ ലണ്ടന്‍ ലിമ വേള്‍ഡ് ലൈബ്രറി സാഹിത്യ സംഗമം സാഹിത്യകാരന്‍ കാരൂര്‍ സോമന്റെ അദ്ധ്യക്ഷതയില്‍ കോട്ടയം പ്രസ് ക്ലബ്ബില്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉദ്ഘടാനം ചെയ്തു. വായനയുടെ മാഹാത്മത്യത്തെപ്പറ്റിയും വിദേശ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന ലിമ വേള്‍ഡ് ലൈബ്രറിയുടെ പ്രാധാന്യത്തെപ്പറ്റിയും തിരുവഞ്ചൂര്‍ ചുണ്ടികാണിച്ചു. സമൂഹത്തിന്റെ ഹ്ര്യദയ സ്പന്ദനമറിയാത്തവര്‍ എങ്ങനെ എഴുത്തുകാരാകുന്നുവെന്ന് അദ്ധ്യക്ഷത വഹിച്ച ലിമ വേള്‍ഡ് ലൈബ്രറി സാഹിത്യ ഓണ്‍ലൈനിന്റെ ചീഫ് എഡിറ്റര്‍ കാരൂര്‍ സോമന്‍ ചോദിച്ചു. മുഖ്യ പ്രഭാഷകനായ ഡോ. പോള്‍ മണലില്‍ 16-ാം കേരള നിയമസഭാ സ്പീക്കറായി നിയോഗിക്കപ്പെട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പൊന്നാടയണിയിച്ച് ആദരിച്ചു. കിളിരുര്‍ രാധാകൃഷ്ണനെയും, കാരൂര്‍ സോമനെയും സ്പീക്കര്‍ ആദരിച്ചു. സനില്‍ പി. തോമസ്, ഡോ. ആനിയമ്മ ജോസഫ്, ബാലചന്ദ്രന്‍ അമ്പലപ്പാട്ട്, സിജിത അനില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കാരൂര്‍ സോമന്റെ കാലൊച്ചകള്‍ (ലേഖനം),…

2032 ആകുമ്പോഴേക്കും ചന്ദ്രനിൽ മനുഷ്യവാസ കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെടും!; ദക്ഷിണ ധ്രുവത്തിൽ ഒരു സ്ഥിരം താവളം നിർമ്മിക്കുമെന്ന് നാസ

2032 ആകുമ്പോഴേക്കും ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മനുഷ്യവാസം സ്ഥാപിക്കാനുള്ള ഒരുക്കങ്ങൾ നാസ ത്വരിതപ്പെടുത്തിയിട്ടുണ്ട്. റോബോട്ടിക് ലാൻഡറുകൾ, ഡ്രോണുകൾ, പ്രത്യേക വാഹനങ്ങൾ എന്നിവ ഉപയോഗിച്ച് സ്ഥിരമായ ഒരു താവളം സ്ഥാപിക്കാനാണ് നാസ ലക്ഷ്യമിടുന്നത്. 2030 ആകുമ്പോഴേക്കും ചന്ദ്രനിലേക്ക് മനുഷ്യരെ അയക്കാനുള്ള ഒരുക്കങ്ങള്‍ ചൈനയും നടത്തുന്നുണ്ട്. നാസ: ഭാവിയിൽ മനുഷ്യര്‍ ചന്ദ്രനിൽ താമസിക്കാൻ തുടങ്ങിയാൽ അത്ഭുതപ്പെടേണ്ടതില്ല. യുഎസ് ബഹിരാകാശ ഏജൻസി അതിന്റെ തയ്യാറെടുപ്പുകൾ ത്വരിതപ്പെടുത്തിക്കഴിഞ്ഞു. ഇതിനായി നാസ ആറ് വർഷത്തെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. 2032 ഓടെ ഈ പദ്ധതി നടപ്പിലാക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. എല്ലാം പദ്ധതി പ്രകാരം നടന്നാൽ, 2032 ഓടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഒരു മനുഷ്യവാസ കേന്ദ്രം സ്ഥാപിക്കപ്പെടും. റോബോട്ടിക് ലാൻഡറുകൾ, ഡ്രോണുകൾ, പ്രത്യേക വാഹനങ്ങൾ എന്നിവ ചന്ദ്രനിലേക്ക് അയക്കുമെന്ന് നാസ പ്രഖ്യാപിച്ചു. നിരവധി സ്വകാര്യ കമ്പനികളും ഈ പ്രത്യേക യുഎസ് പദ്ധതിയിൽ പങ്കാളികളായിട്ടുണ്ട്. അതേസമയം, ചൈനയുടെ തയ്യാറെടുപ്പുകൾ…

അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്നു; ട്രംപിന്റെ വ്യവസ്ഥ പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തി

ഡൊണാൾഡ് ട്രംപിന്റെ പുതിയ തന്ത്രം അമേരിക്കയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധത്തിൽ പിരിമുറുക്കം വർദ്ധിപ്പിച്ചു. ഇറാനുമായുള്ള സമാധാന കരാറിനെ അബ്രഹാം കരാറുമായി ബന്ധിപ്പിക്കണമെന്ന ട്രംപിന്റെ വ്യവസ്ഥ സൗദി അറേബ്യയ്ക്ക് ഇഷ്ടപ്പെട്ടില്ല, ഇത് പശ്ചിമേഷ്യയിൽ പുതിയ രാഷ്ട്രീയ കോളിളക്കത്തിന് കാരണമായി. റിയാദ്: അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷങ്ങൾ തുടരുന്നതിനിടയിൽ, വാഷിംഗ്ടണും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം വഷളായതായുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇത്തവണ, തർക്കത്തിന്റെ ഉറവിടം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പുതിയ തന്ത്രമാണ്. അദ്ദേഹം ഇറാനുമായുള്ള സാധ്യമായ സമാധാന കരാറിനെ അബ്രഹാം കരാറുമായി ബന്ധിപ്പിച്ചതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്. ട്രംപിന്റെ പ്രസ്താവന പശ്ചിമേഷ്യയിൽ വീണ്ടും രാഷ്ട്രീയ സംഘർഷങ്ങൾക്ക് കാരണമായിട്ടുണ്ട്. പ്രത്യേകിച്ച് സൗദി അറേബ്യ, പലസ്തീൻ പ്രശ്നം അവഗണിച്ചുകൊണ്ട് ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നതിനെ നിലവിൽ അനുകൂലിക്കുന്നില്ലെന്ന് സൂചിപ്പിച്ചു. തൽഫലമായി, ട്രം‌പിന്റെ പുതിയ തന്ത്രം അതിന്റെ ദീർഘകാല സഖ്യകക്ഷികൾക്ക്…

ഭഗവദ് ഗീത അഥവാ ദിവ്യ ഗാനം: തൊടുപുഴ കെ ശങ്കർ മുംബൈ

സമ്പാദകൻ: തൊടുപുഴ കെ ശങ്കർ മുംബൈ (compiled and modified) (അദ്ധ്യായാനുസരണ രത്നച്ചുരുക്കം) മുഖവുര: ശ്രീമദ് ഭഗവദ് ഗീത എല്ലാവർക്കും സുപരിചിതമാണല്ലോ. ധർമ്മ ക്ഷേത്രമായ കുരുക്ഷേത്രത്തിൽ നടന്ന കൗരവ പാണ്ഡവ യുദ്ധക്കളത്തിൽ, തൻ്റെ ബന്ധു ജനങ്ങളോട് യുദ്ധം ചെയ്യാൻ മടിച്ചു വിഷണ്ണനായി നിന്ന അർജ്ജുനനു ധൈര്യം പകർന്നു കൊടുക്കാൻ പരമ കൃപാലുവായ ഭഗവാൻ ശ്രീകൃഷ്ണൻ നൽകിയ ഉപദേശ സംഗ്രഹമാണ് ദിവ്യ ഗാനം എന്ന് വേദങ്ങൾ ഉൽഘോഷിക്കുന്ന ശ്രീമദ് ഭഗവദ് ഗീത. ഈ മഹദ് ഗ്രന്ഥം വായിക്കുന്നതു മാത്രമല്ല, ആ പേര് ഒരു ദിവസം ഒരു പ്രാവശ്യമെങ്കിലും പറയുന്നത് തന്നെ വളരെ പുണ്യമാണ്. സുഖദുഃഖങ്ങൾ ശരീരത്തെ സംബന്ധിക്കുന്നതും മനസ്സിനെ ആത്മാവുമായി ബന്ധിക്കുമ്പോൾ അത് ആത്മീയമായി മാറുന്നതും അതിലൂടെ ആത്മ സംതൃപ്തിയും ജന്മ സാക്ഷാത്കാരവും ലഭ്യമാകുന്നതും കുലങ്കുഷം വളരെ ഭംഗിയായി വിവരിച്ചിരിക്കുന്നു. ഓരോ അദ്ധ്യായത്തിലും ഭഗവാൻ നമുക്ക് എന്താണുപദേശിക്കുന്നതെന്നു നോക്കാം.…