കോട്ടയം: ലോകമെങ്ങുമുള്ള സാഹിത്യ പ്രതിഭകളുടെ എഴുത്ത് കൂട്ടായ്മയായ ലണ്ടന്‍ ലിമ വേള്‍ഡ് ലൈബ്രറി സാഹിത്യ സംഗമം സാഹിത്യകാരന് കാരൂര്‍ സോമന്റെ അദ്ധ്യക്ഷതയില്‍ കോട്ടയം പ്രസ് ക്ലബ്ബില്‍ നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ഉദ്ഘടാനം ചെയ്തു. വായനയുടെ മാഹാത്മത്യത്തെപ്പറ്റിയും വിദേശ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്ന ലിമ വേള്‍ഡ് ലൈബ്രറിയുടെ പ്രാധാന്യത്തെപ്പറ്റിയും തിരുവഞ്ചൂര്‍ ചുണ്ടികാണിച്ചു. സമൂഹത്തിന്റെ ഹ്ര്യദയ സ്പന്ദനമറിയാത്തവര്‍ എങ്ങനെ എഴുത്തുകാരാകുന്നുവെന്ന് അദ്ധ്യക്ഷത വഹിച്ച ലിമ വേള്‍ഡ് ലൈബ്രറി സാഹിത്യ ഓണ്‍ലൈനിന്റെ ചീഫ് എഡിറ്റര്‍ കാരൂര്‍ സോമന് ചോദിച്ചു.
മുഖ്യ പ്രഭാഷകനായ ഡോ. പോള്‍ മണലില്‍ 16-ാം കേരള നിയമസഭാ സ്പീക്കറായി നിയോഗിക്കപ്പെട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ പൊന്നാടയണിയിച്ച് ആദരിച്ചു. കിളിരുര്‍ രാധാകൃഷ്ണനെയും, കാരൂര്‍ സോമനെയും സ്പീക്കര്‍ ആദരിച്ചു. സനില്‍ പി. തോമസ്, ഡോ. ആനിയമ്മ ജോസഫ്, ബാലചന്ദ്രന് അമ്പലപ്പാട്ട്, സിജിത അനില്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
കാരൂര്‍ സോമന്റെ കാലൊച്ചകള്‍ (ലേഖനം), കളിയുഗം (കഥ), കാലമെഴുതിയ നക്ഷത്രമിഴികള്‍ (യാത്രാവിവരണം-പരിധി ബുക്ക്സ്) കാട്ടു ചിലന്തികള്‍ (കഥ – ഇതള്‍ ബുക്ക്സ്) ഡോപോള്‍ മണലില്‍ നിന്ന് ഡോ. ആനിയമ്മ ജോസഫ്, ഹരിയേറ്റുമാനൂര്, ലാലി രംഗനാഥ്, ഗോപന് അമ്പാട്ട്, സിജിത അനില്‍ എന്നിവര്‍ ഏറ്റുവാങ്ങി. മേരി അലക്സിന്റെ (മണിയ) വര്‍ണ്ണങ്ങള്‍ വൈരുദ്ധ്യങ്ങള്‍ (നോവല്‍) ഡോ. പോള്‍ മണലില്‍ നിന്ന് കാരൂര്‍ സോമനും, ശ്രീകലാ മോഹന്‍ദാസിന്റെ (കുഞ്ഞോമനകള്‍ -ബാലകഥകള്‍) ഡോ. ആനിയമ്മയില്‍ നിന്ന് കാരൂര്‍ സോമനും ഏറ്റുവാങ്ങി.
ലിമ വേള്‍ഡ് ലൈബ്രറിയില്‍ നീണ്ട വര്‍ഷങ്ങളായി എഴുതിക്കൊണ്ടിരിക്കുന്ന കലാ സാഹിത്യ പ്രതിഭകളായ മിനി സുരേഷ്, മേരി അലക്സ് (മണിയ), ജോണ്സന് ഇരിങ്ങോള്‍, ശ്രീകുമാരി സന്തോഷ്, പ്രൊഫ. കവിത സംഗീത്, ലാലി രംഗനാഥ് (ലാലിമ), ജോസ് കുമാര്‍ ചേലങ്കേരി (ജര്‍മ്മനി), ശ്രീകലാ മോഹന്‍ദാസ്, എം. തങ്കച്ചന് ജോസഫ്, പ്രസന്ന നായര്‍, ജഗദീശ് കരിമുളക്കല്‍, റാണി വിനോദ് (ഗായിക) തുടങ്ങിയവരെ സ്പീക്കര്‍ ഫലകം നല്കി ആദരിച്ചു.
പ്രൊഫ. കവിത സംഗീത് (ബാംഗ്ലൂര്‍), പ്രസന്ന നായര്‍ (കോട്ടയം), എം. തങ്കച്ചന് ജോസഫ് (അങ്കമാലി), സ്വരൂപ് ജിത്ത് (കൊല്ലം), ജഗദീശ് കരിമുളക്കല്‍ (ആലപ്പുഴ) എന്നിവര്‍ കവിയരങ്ങില്‍ പങ്കെടുത്തു.
റാണി വിനോദിന്റെ ഈശ്വര പ്രാര്‍ത്ഥനയോടെ തുടങ്ങിയ യോഗത്തില്‍ മിനി സുരേഷ് സ്വാഗതം ആശംസിക്കുകയും ജോണ്സന് ഇരിങ്ങോള്‍ കൃതജ്ഞത പ്രകാശിപ്പികുകയും ചെയ്തു. മിനി സുരേഷ്, റാണി വിനോദ് എന്നിവര്‍ പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു.


