ടാമ്പ (ഫ്ലോറിഡ): മലയാളി അസ്സോസിയേഷന്‍ ഓഫ് ടാമ്പായുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ ഓഗ്‌സറ്റ് 15 നു ശനിയാഴ്ച നടത്തപ്പെടും. മുഖ്യാതിഥി ഫോമാ പ്രസിഡന്റ് ബിജു തോണിക്കടവില്‍ (2026-2028) ഓണസന്ദേശം നല്‍കും. ഓണത്തിന്റെ ഓര്‍മ്മകളും, കേരളത്തനിമയും, ഒത്തുചേരുന്ന ഈ ആഘോഷത്തില്‍ വിഭവസമൃദ്ധമായ ഓണസദ്യ, വൈവിധ്യമാര്‍ന്ന കലാ-സാംസ്‌ക്കാരിക പരിപാടികള്‍, സംഗീതം, നൃത്തം തുടങ്ങിയ നിരവധി പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. തലമുറകളുടെ അകലമില്ലാത്ത കുട്ടികളും, മുതിര്‍ന്നവരും ഒരുമിച്ചു പങ്കെടുക്കുന്ന തരത്തിലാണു പരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. മാവേലിത്തമ്പുരാനും, തിരുവാതിരയും, താളമേളവും പൂക്കളവും പരമ്പരാഗത ഓണസദ്യയുടെ രുചിയും ഒത്തുചേരുമ്പോള്‍, ടാമ്പായില്‍ മലയാളക്കരയുടെ ഉത്സവാന്തരീക്ഷം പുനരാവിഷ്‌ക്കരിക്കും. കേരളത്തിന്റെ സംസ്‌ക്കാരവും, പാരമ്പര്യവും, പുതുതലമുറയിലേക്ക് പകര്‍ന്നു നല്‍കുന്നതിന് ഇത്തരം കൂട്ടായ്മകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് അസ്സോസിയേഷന്‍ പ്രസിഡന്റ് ബിജോയ് ജോസഫ് ചൂണ്ടിക്കാട്ടി. ഓണം ഒരു ആഘോഷം മാത്രമല്ല, മലയാളികളെ ഒരുമിപ്പിക്കുന്ന സ്‌ന്ഹത്തിന്റെയും സൗഹൃദത്തിന്റേയും മഹോത്സവമാണെന്നും, എല്ലാവരും കുടുംബസമേതം എത്തി ഈ ആഘോഷത്തിന്റെ…
Month: August 2026
വിശ്വാസത്തിന്റെ പുതിയ സന്ദേശവുമായി 639-ാമത് ഇന്റർ നാഷണൽ പ്രയർ ഓൺലൈൻ ആത്മീയ സംഗമം സമാപിച്ചു
ചിക്കാഗോ :2026 ഓഗസ്റ്റ് 11 ചൊവ്വാഴ്ച വൈകീട്ട് നടന്ന IPL-ന്റെ 639-ാമത് ഓൺലൈൻ പ്രാർത്ഥനാ യോഗം അനുഗ്രഹകരമായി പര്യവസാനിച്ചു. കർത്താവിന്റെ രണ്ടാമത്തെ വരവിനായുള്ള ഒരുക്കങ്ങളെയും ആത്മീയ ചൈതന്യത്തെയും കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ട് നടന്ന ഈ യോഗത്തിലെ ശുശ്രൂഷകൾക്കും സന്ദേശത്തിനുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേർ പങ്കെടുത്തു. പ്രാർത്ഥനാ യോഗത്തിന് സി. വി. സാമുവൽ (ഡെട്രോയ്റ്റ്, മിഷിഗൺ) സ്വാഗതവും ആമുഖവും നൽകി. തുടർന്ന് നടന്ന റവ ഡോ ജോൺ ടി മാത്യുവിന്റെ (കാനഡ) പ്രാരംഭ പ്രാർത്ഥനക്കു ശേഷം ഡോ. അന്ന്യമ്മ സാധു (ചിക്കാഗോ, ഇല്ലിനോയിസ്) മത്തായി 24:32-44 വേദഭാഗം വായിച്ചു. യോഗത്തിൽ ഡോ. മാത്യൂസ് സാധു (ചിക്കാഗോ, ഇല്ലിനോയിസ്) സന്ദേശം നൽകി. വാക്കുകളേക്കാൾ ഉപരിയായി ഓരോ വിശ്വാസിയുടെയും വ്യക്തിജീവിതം ക്രിസ്തുവിന്റെ ശക്തമായ സാക്ഷ്യമായി മാറേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. കാണാത്ത കാര്യങ്ങളെക്കുറിച്ച് ദിവ്യ മുന്നറിയിപ്പ് ലഭിച്ചപ്പോൾ യാതൊരു ആധുനിക…
അമേരിക്കൻ കൺവെൻഷനുകളിലെ കേറ്ററിങ് ആസൂത്രണം: ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
അമേരിക്കയിൽ കൺവെൻഷൻ സംഘടിപ്പിക്കുമ്പോഴും അതിൻ്റെ ഭക്ഷണക്രമീകരണങ്ങൾ ആസൂത്രണം ചെയ്യുമ്പോഴും നല്ല സർവീസ് ഉറപ്പാക്കാൻ താഴെ പറയുന്ന കാര്യങ്ങൾ പ്രാരംഭ ഘട്ടത്തിൽ തന്നെ കണക്കിലെടുക്കേണ്ടതുണ്ട്: 1. ടൈം സോൺ വ്യത്യാസങ്ങളും ഭക്ഷണ സമയവും: അമേരിക്കയുടെ നാല് വ്യത്യസ്ത ടൈം സോണുകളിൽ നിന്നാണ് അതിഥികൾ ( നാട്ടിൽ നിന്നും മറ്റു രാജ്യങ്ങളിൽ നിന്നും വരുന്ന അതിഥികളെ കണക്കിലെടുക്കാതെ അല്ല ഞാൻ എഴുതുന്നത്) കൺവെൻഷനിലേക്ക് എത്തുന്നത്. ഉദാഹരണത്തിന്, ന്യൂയോർക്കിൽ (EST) രാവിലെ 8:00 മണി ആകുമ്പോൾ കാലിഫോർണിയയിൽ (PST) നിന്നുമെത്തിയ ഒരാൾക്ക് സമയം പുലർച്ചെ 5:00 മണി മാത്രമായിരിക്കും. കൺവെൻഷൻ്റെ ആദ്യ ദിവസങ്ങളിൽ ഈ സമയമാറ്റവുമായി പൊരുത്തപ്പെടാൻ അതിഥികൾക്ക് ബുദ്ധിമുട്ടുണ്ടാകും. അതിനാൽ, പ്രഭാതഭക്ഷണവും മറ്റ് ഭക്ഷണസമയങ്ങളും നിശ്ചയിക്കുമ്പോൾ എല്ലാവരുടെയും ടൈം സോൺ വ്യത്യാസങ്ങൾ കൂടി പരിഗണിച്ചുകൊണ്ട് ടൈം ഷെഡ്യൂൾ തയ്യാറാക്കുക. 2. നമ്മുടെ അസോസിയേഷൻ അല്ലെങ്കിൽ സഭാ കൺവെൻഷനുകളിൽ പങ്കെടുക്കുന്ന ഭൂരിഭാഗം…
സി.എസ്.ഐ ഡാളസ് കോൺഗ്രിഗേഷൻ വാർഷിക കൺവെൻഷൻ ഓഗസ്റ്റ് 21 മുതൽ 23 വരെ
ഡാളസ്: സി.എസ്.ഐ ഡാളസ് കോൺഗ്രിഗേഷന്റെ ഈ വർഷത്തെ വാർഷിക സഭാ കൺവെൻഷൻ ഓഗസ്റ്റ് 21 വെള്ളിയാഴ്ച മുതൽ 23 ഞായറാഴ്ച വരെ നടക്കും. റവ. ബൈജു ഈപ്പൻ കൺവെൻഷനിൽ ദൈവവചന പ്രഘോഷണം നടത്തും. “ദൈവിക വഴിനടത്തൽ” – സങ്കീർത്തനങ്ങൾ 27:14) എന്നതാണ് ഈ വർഷത്തെ കൺവെൻഷൻ ചിന്താവിഷയം. കൺവെൻഷൻ സമയം: ഓഗസ്റ്റ് 21 (വെള്ളി): വൈകുന്നേരം 7:00 ഓഗസ്റ്റ് 22 (ശനി): വൈകുന്നേരം 7:00 ഓഗസ്റ്റ് 23 (ഞായർ): രാവിലി 9:30 ഗാർലൻഡിലെ ദേവാലയ പാരിഷ് ഹാളിലാണ് (2422 N Glenbrook Dr, Garland, TX 75040) ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. കൺവെൻഷൻ യോഗങ്ങളിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് www.csicod.org എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
വയനാട് പുനരധിവാസ പദ്ധതി: മലങ്കര മാർത്തോമാ സുറിയാനി സഭ നിർമ്മിച്ച വീടുകളുടെ സമർപ്പണ ചടങ്ങ് ആഗസ്റ്റ് 15-ന്
ന്യൂയോർക് /തിരുവല്ല: വയനാട് ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട കുടുംബങ്ങൾക്കായി മലങ്കര മാർത്തോമാ സുറിയാനി സഭ നിർമ്മിച്ച് നൽകുന്ന പുതിയ വീടുകളുടെ സമർപ്പണ ചടങ്ങ് 2026 ആഗസ്റ്റ് 15 ശനിയാഴ്ച നടക്കും. വയനാട് വൈത്തിരി താലൂക്കിലെ വടുവഞ്ചാലിൽ വൈകുന്നേരം 3.00 മണിക്കാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. മാർത്തോമാ സഭാ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപ്പോലീത്ത ചടങ്ങിന്റെ ഉദ്ഘാടനവും പൊതുസമ്മേളനവും നിർവ്വഹിക്കും. റൈറ്റ് റവ. ഡോ. മാത്യൂസ് മാർ മക്കറിയോസ് എപ്പിസ്കോപ്പ ചടങ്ങിൽ അധ്യക്ഷത വഹിക്കും. കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് മന്ത്രി ശ്രീ. ടി. സിദ്ദിഖ് മുഖ്യാതിഥിയായി പങ്കെടുത്ത് ഗുണഭോക്താക്കളായ കുടുംബങ്ങൾക്ക് വീടുകളുടെ താക്കോൽ കൈമാറും. ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് ആശ്വാസമേകുന്ന മാർത്തോമാ സഭയുടെ വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് ഈ ഭവനങ്ങൾ നിർമ്മിച്ചിരിക്കുന്നത്. സമർപ്പണ ശുശ്രൂഷകളിലേക്കും പൊതുസമ്മേളനത്തിലേക്കും ഏവരുടെയും പ്രാർത്ഥനാനിർഭരമായ സാന്നിധ്യം…
സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡ് വാർഷിക കൺവൻഷൻ ഓഗസ്റ്റ് 14, 15 തീയതികളിൽ ∙
ഹൂസ്റ്റൺ: സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡ് സ്റ്റാഫോർഡിന്റെ വാർഷിക കൺവൻഷൻ ഓഗസ്റ്റ് 14, 15 തീയതികളിൽ നടക്കും. ചർച്ച് ഓഫ് ഗോഡ് മുൻ ജനറൽ ഓവർസിയർ ഡോ. ടിം ഹിൽ, പാസ്റ്റർ ഗ്ലാഡ്സൺ വർഗീസ് എന്നിവർ കൺവൻഷൻ യോഗങ്ങളിൽ പ്രസംഗിക്കും. ഇരുദിവസവും വൈകിട്ട് 6.30ന് ആരംഭിക്കുന്ന കൺവൻഷനിൽ ആരാധന, ദൈവവചന ശുശ്രൂഷ, ആത്മീയ കൂട്ടായ്മ എന്നിവ നടക്കും. 15ന് രാവിലെ 10.30ന് ‘മിഷൻ ചാലഞ്ച്’ പ്രത്യേക സമ്മേളനം നടക്കും. Strategic Missions Focusing on Unreached People Groups എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷൻസ് റീജനൽ സൂപ്രണ്ട് ഡോ. സുഷിൽ മാത്യു മുഖ്യപ്രഭാഷണം നടത്തും. സൗത്ത് വെസ്റ്റ് ചർച്ച് ഓഫ് ഗോഡിലാണ് (235 Avenue E, Stafford, TX 77477) സമ്മേളനം. പ്രയർ മൗണ്ട് മീഡിയയാണ് കൺവൻഷന്റെ മീഡിയ…
ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ 12-ാമത് വടംവലി മത്സരങ്ങൾ സെപ്റ്റംബർ ആറിന്
ചിക്കാഗോ: സെപ്റ്റംബർ 6-ന് ചിക്കാഗോ സോഷ്യൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന 12-ാമത് അന്താരാഷ്ട്ര വടംവലി ടൂർണമെന്റിനായുള്ള ഒരുക്കങ്ങൾ പൂർത്തിയാകുന്നു. കഴിഞ്ഞ 12 വർഷങ്ങളിലായി നിരന്തരം വലിയ സജ്ജീകരണങ്ങളോടെ നടത്തിവരുന്ന ഈ വടംവലിയുടെ ലോകകപ്പിനായി, ഈ വടംവലിക്ക് വർഷങ്ങളായി നേതൃത്വം നൽകി കഴിവ് തെളിയിച്ചിട്ടുള്ള കമ്മിറ്റികൾ തന്നെയാണ് ഇത്തവണയും ടൂർണമെന്റിനെ നയിക്കുന്നത്. പ്രസിഡണ്ട് റൊണാൾഡ് പൂക്കുമ്പേൽ, വൈസ് പ്രസിഡണ്ട് സണ്ണി ഇണ്ടിക്കുഴി, സെക്രട്ടറി രാജു മാനുങ്കൽ, ട്രഷറർ ബിജോയി കാപ്പൻ, ജോയിന്റ് സെക്രട്ടറി തോമസ് പൂത്തേട്ട്, പി ആർ ഓ അനിൽ മറ്റത്തിക്കുന്നേൽ എന്നിവരടങ്ങുന്ന എക്സിക്യൂട്ടീവ് ടീം, സിറിയക്ക് കൂവക്കാട്ടിൽ നേതൃത്വം നൽകുന്ന ടൂർണമെന്റ് കമ്മിറ്റിയോടൊപ്പം ചേർന്ന് വടംവലി മത്സരങ്ങളുടെ വിജയത്തിനായി പ്രവർത്തിക്കും. സോഷ്യൽ ക്ലബ്ബ് മുൻ പ്രസിഡന്റായും നിരവധി തവണ ടൂർണമെന്റ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ച പരിചയസമ്പന്നതയുമായാണ് സിറിയക്ക് കൂവക്കാട്ടിൽ ഇത്തവണയും ചെയർമാനായി ടൂർണമെന്റ് കമ്മിറ്റിക്ക് നേതൃത്വം…
ചിക്കാഗോ മലയാളി അസോസിയേഷന്‍ ഓണാഘോഷം ഓഗസ്റ്റ് 14ന്; ഗോപിനാഥ് മുതുകാടിന്റെ എം-ക്യൂബ് ഷോ പ്രധാന ആകർഷണം
ചിക്കാഗോ: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടന ആയ ചിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം ഓഗസ്റ്റ് 14, വെള്ളിയാഴ്ച വൈകിട്ട് 5.30ന് മോർട്ടൻ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളി ഓഡിറ്റോറിയത്തിൽ വിപുലമായ പരിപാടികളോടെ നടക്കും. കേരളത്തിന്റെ തനിമയും ഓണത്തിന്റെ ആഘോഷപ്പൊലിമയും ഒത്തുചേരുന്ന പരിപാടിയിൽ മെഗാ ചെണ്ടമേളം, മെഗാ തിരുവാതിര, വിവിധ നൃത്തനൃത്യങ്ങൾ, കലാപരിപാടികൾ എന്നിവ അരങ്ങേറും. ലോകപ്രശസ്ത മജീഷ്യൻ ഗോപിനാഥ് മുതുകാട് അവതരിപ്പിക്കുന്ന മാജിക്, മെലഡി, മിഷൻ എന്നിവ സമന്വയിപ്പിച്ച എം-ക്യൂബ് ഷോ ഇത്തവണത്തെ ഓണാഘോഷത്തിന്റെ പ്രധാന ആകർഷണമാകും. ഓഗസ്റ്റ് 14ന് വൈകിട്ട് 5.30ന് ഓണസദ്യയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കമാകുന്നത്. തുടർന്ന് വർണാഭമായ ഓണഘോഷയാത്ര, മെഗാ ചെണ്ടമേളം, മെഗാ തിരുവാതിര, വിവിധ കലാപരിപാടികൾ,മുതുകാട് ഷോ എന്നിവ അരങ്ങേറും. മലയാളികളുടെ പാരമ്പര്യവും സംസ്കാരവും പുതുതലമുറയിലേക്ക് പകരുന്ന തരത്തിൽ കുടുംബസമേതം ആസ്വദിക്കാവുന്ന വൈവിധ്യമാർന്ന പരിപാടികളാണ്…
മിടായികുന്നിലെ തണൽ മരങ്ങൾ (കഥ): ജയശങ്കര്‍ പിള്ള
മുപ്പത്തിയാറു വർഷങ്ങൾക്കു ശേഷം ദേവൻ ആ കോളേജിന്റെ പടിവാതിൽ കടന്നപ്പോൾ, സമയം ഒരു നിമിഷത്തേക്ക് പിന്നോട്ടു നടന്നതുപോലെ തോന്നി. അവൻ അറുപതുകാരനായിരിയ്ക്കുന്നു. പക്ഷേ ആ ഒരു നിമിഷത്തിൽ അവന്റെ ഉള്ളിൽ നിന്ന് ഒരു ഇരുപത്തൊന്നുകാരൻ പുറത്തുവന്നു. കോളേജ് വേനലവധിക്കായി അടച്ചിരിയ്ക്കുകയാണ്. ഒരിക്കൽ പ്രഭാതം മുതൽ സന്ധ്യവരെ വിദ്യാർത്ഥികളുടെ ചിരിയുംകളികളും മുദ്രാവാക്യങ്ങളും കൊണ്ട് നിറഞ്ഞിരുന്ന ആ കുന്നിൻ മുകളിലെ ക്യാമ്പസ് ഇപ്പോൾ വിജനമായിരിയ്ക്കുന്നു. നീണ്ട വരാന്തകളിൽ കാറ്റ് മാത്രം സഞ്ചരിക്കുന്നു. അടഞ്ഞ ക്ലാസ് മുറികളുടെ ജനലുകളിൽ വേനൽവെയിൽ പതിഞ്ഞുകിടക്കുന്നു. കാമ്പസ്സ് സജീവമാകുവാൻ ഇനി കഷ്ടിച്ച് ഒരാഴ്ചയേ ഉള്ളൂ. കൊറിവരച്ചിരുന്ന ചുവരുകൾ ചായം തേച്ചു മിനുക്കിയിരിയ്ക്കുന്നു. കുന്നിൻ മുകളിലെ ആ കോളേജിന് എഴുപതോളം വർഷങ്ങളുടെ പഴക്കമുണ്ടായിരുന്നു. ഒരു സ്ഥാപനമെന്നതിലുപരി അത് ആ ഗ്രാമത്തിന്റെ ആത്മാഭിമാനമാണ് . തലമുറകളായി അവിടെ പഠിച്ചിറങ്ങിയവർ ലോകത്തിന്റെ പല കോണുകളിലേക്കും പോയിട്ടുണ്ടെങ്കിലും, അവരുടെ ഓർമ്മകളിൽ ആ…
അന്നമ്മ ഇട്ടിയുടെ സംസ്‌ക്കാരം ബുധനാഴ്ച
കാരോൾട്ടൻ: ആഗസ്റ്റ് 7-ന് നിര്യാതയായ കേരള അസോസിയേഷൻ ഓഫ് ഡാലസിന്റെ മുൻ സെക്രട്ടറി ശ്രീ. ചാക്കോ ഇട്ടിയുടെ ധർമ്മപത്നി അന്നമ്മ ഇട്ടി (79)യുടെ പൊതുദർശനം ആഗസ്റ്റ് 11 (ചൊവ്വ) വൈകിട്ട് 6:00 മുതൽ 9:00 വരെ സെന്റ് തോമസ് ക്നാനായ പള്ളി, 727 Metker St, Irving, TX 75062 വെച്ചും, സംസ്കാര ശുശ്രൂഷ: ആഗസ്റ്റ് 12 (ബുധൻ രാവിലെ 9:00 മുതൽ ഉച്ചയ്ക്ക് 12:00 വരെ സെന്റ് തോമസ് ക്നാനായ പള്ളി, Irving, Texas വെച്ചും, സംസ്കാരം:ആഗസ്റ്റ് 12 (ബുധൻ) ഉച്ചയ്ക്ക് 12:30 ന് Rolling Oaks Memorial Center, 400 Freeport Pkwy, Coppell, TX 75019 വെച്ചും നടക്കും. ഡാലസിലെ സാമൂഹിക, സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറസാന്നിധ്യമായിരുന്ന അന്നമ്മ ഇട്ടി, ടെക്സസ് ഇർവിങിലെ സെന്റ് തോമസ് ക്നാനായ യാക്കോബായ പള്ളിയുടെ സജീവ അംഗവുമായിരുന്നു.…
