75 പൗണ്ട് കഞ്ചാവുമായി ഡാലസ് വിമാനത്താവളത്തിൽ യുവതി പിടിയിൽ

ഡാലസ്: ഡാലസ് ലവ് ഫീൽഡ് വിമാനത്താവളത്തിൽ മൂന്ന് സൂട്ട്കേസുകളിലായി കടത്താൻ ശ്രമിച്ച 75 പൗണ്ട് (ഏകദേശം 34 കിലോ) കഞ്ചാവുമായി 25-കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ലാസ് വെഗാസിൽ നിന്നും നോർത്ത് ടെക്സസിലേക്ക് വരികയായിരുന്ന ജെന്നിഫർ മൻസനാരസ്-ഹെരേര എന്ന യുവതിയാണ് പിടിയിലായത്. വിമാനത്താവളത്തിലെ ഒരു ബാഗ് പൊട്ടി കഞ്ചാവ് പുറത്തുകാണുന്നത് ശ്രദ്ധയിൽപ്പെട്ട എയർലൈൻ ജീവനക്കാരാണ് പോലീസിനെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ വാക്വം സീൽ ചെയ്ത പാക്കറ്റുകളിലാക്കി സൂക്ഷിച്ച നിലയിൽ മറ്റ് രണ്ട് സൂട്ട്കേസുകൾ കൂടി പോലീസ് കണ്ടെടുത്തു. യുവതിയെ നിലവിൽ ഡാലസ് കൗണ്ടി ജയിലിൽ പാർപ്പിച്ചിരിക്കുകയാണ്. രണ്ടാം ഡിഗ്രി ഫെലണി കുറ്റം ചുമത്തപ്പെട്ട ഇവർക്ക് 25,000 ഡോളറാണ് ജാമ്യത്തുകയായി നിശ്ചയിച്ചിരിക്കുന്നത്

സി.പി. ജോസഫ് ചെമ്മലക്കുഴി അന്തരിച്ചു

ന്യൂയോർക്ക്/തൊടുപുഴ: സി.പി. ജോസഫ് ചെമ്മലക്കുഴി (87) മെയ് 3 ഞായറാഴ്ച പുലർച്ചെ തൊടുപുഴയിലെ സ്വഭവനത്തില്‍ അന്തരിച്ചു. പ്രവാസി മലയാളി ഫെഡറേഷൻ കേരള പ്രസിഡന്റ് ബേബി എലക്കാട്ടിന്റെ ഭാര്യാ സഹോദരനാണ്. ഭാര്യ: പരേതയായ സെലിയാമ്മ ജോസഫ് മക്കൾ: ലാൽ – വീണ പുളിന്തൊട്ടിയിൽ (ന്യൂയോർക്ക്), ലിറ്റിമോൾ – സിജൻ മുളയ്ക്കൽ (ന്യൂയോർക്ക്), ലജൻ – ലജൻ – അൻസി വെളിക്കത്ത് (ന്യൂയോർക്ക്). സംസ്കാര ശുശ്രൂഷകൾ 05/06/2026 ബുധനാഴ്ച ഉച്ചയ്ക്ക് 3 മണിക്ക് പള്ളിയിൽ ആരംഭിക്കുന്നതും തുടർന്ന് തൊടുപുഴ ചുങ്കം സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്

‘പോരാട്ടം നയിച്ച നേതാവ് ഇനി സംസ്ഥാനത്തെ നയിക്കട്ടെ’; വി ഡി സതീശനെ പിന്തുണച്ച് മട്ടന്നൂരില്‍ ഫ്ലക്സ് ബോര്‍ഡുകള്‍!

കണ്ണൂർ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ പിന്തുണച്ച് മട്ടന്നൂരിൽ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ‘പോരാട്ടം നയിച്ച നേതാവ് ഇനി സംസ്ഥാനത്തെ നയിക്കട്ടെ’ എന്ന മുദ്രാവാക്യം. മട്ടന്നൂരിലെ കോൺഗ്രസ് പ്രവർത്തകരുടെ പേരിലാണ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നതിന് ഒരു ദിവസം മുമ്പ്, ഇന്നലെ രാത്രിയാണ് ഫ്ലക്സ് സ്ഥാപിച്ചത്. മലപ്പുറം എടരിക്കോട് ടൗണിലും, എറണാകുളം തൃക്കാക്കരയിലും മൂവാറ്റുപുഴയിലുമൊക്കെ ഫ്ലക്സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ശ്രീകണ്ഠപുരത്തും നേരത്തെ ‘നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനെ’ അഭിവാദ്യം ചെയ്യുന്ന ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് സജീവമായ ഒരു ബൂത്ത് ലെവൽ കമ്മിറ്റിയാണെന്ന് കരുതപ്പെടുന്ന കോട്ടൂർവയൽ കോൺഗ്രസ് കമ്മിറ്റിയുടെ പേരിലാണ് ഇവ സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍, ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നതിന്റെ ഉത്തരവാദിത്തം പാർട്ടി നേതൃത്വം ഔദ്യോഗികമായി ഏറ്റെടുത്തിട്ടില്ല. അതേസമയം, മുഖ്യമന്ത്രി സ്ഥാനാർത്ഥിയെച്ചൊല്ലി കോൺഗ്രസിനുള്ളിൽ കടുത്ത ലോബിയിംഗും ആഭ്യന്തര ചർച്ചകളും തുടരുകയാണ്. വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, കെ.സി.…

അബുദാബിയിൽ നിന്ന് അമ്മാനിലേക്ക് പുതിയ നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു

അബുദാബി: അബുദാബിയിൽ നിന്ന് ജോർദാനിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാരുടെ സൗകര്യാര്‍ത്ഥം എയർ അറേബ്യ അബുദാബിയില്‍ നിന്ന് അമ്മാൻ സിറ്റി വിമാനത്താവളത്തിലേക്ക് പുതിയ നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു. ജോലിക്കോ വിനോദത്തിനോ വേണ്ടി ജോർദാനിലേക്ക് പതിവായി യാത്ര ചെയ്യുന്നവർക്ക് ഈ സേവനം വളരെ സഹായകരമാകും. ഈ പുതിയ വിമാന സർവീസ് 2026 മെയ് 1 നാണ് ആരംഭിച്ചത്. ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് തവണ വിമാന സർവീസ് ഉണ്ടാകും. ക്വീൻ ആലിയ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (AMM) എയർലൈൻ ഇതിനകം വിമാന സർവീസുകൾ നടത്തുന്നതിനാൽ, യാത്രക്കാർക്ക് ഇപ്പോൾ അമ്മാനിൽ എത്താൻ രണ്ട് ഓപ്ഷനുകളുണ്ട്. ഈ പുതിയ സേവനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലും അമ്മാൻ സിറ്റി വിമാനത്താവളത്തിലും ഉദ്ഘാടന ചടങ്ങുകൾ നടന്നു. എയർ അറേബ്യയുടെ വെബ്‌സൈറ്റ്, കോൾ സെന്റർ അല്ലെങ്കിൽ ഏതെങ്കിലും ട്രാവൽ ഏജൻസി വഴി യാത്രക്കാർക്ക്…

അമേരിക്കയെ വെല്ലുവിളിച്ച് അറബ് രാജ്യങ്ങൾക്കായി ഇറാന്റെ പുതിയ പദ്ധതി

ദുബായ്: മധ്യപൂർവദേശത്ത് സമാധാനം സ്ഥാപിക്കുന്നതിനായി ഇറാൻ ഒരു പ്രധാന നിർദ്ദേശം അവതരിപ്പിച്ചു. അറബ് രാജ്യങ്ങളുമായി സഹകരിച്ച് ഒരു പുതിയ സുരക്ഷാ സംവിധാനം സൃഷ്ടിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍, മേഖലയിൽ സംഘർഷങ്ങൾ തുടരുന്ന ഈ നിർദ്ദേശത്തെക്കുറിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സംശയം പ്രകടിപ്പിച്ചു. പത്ത് അല്ലെങ്കിൽ പതിനാല് പോയിന്റ് പ്ലാൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിശദമായ ഒരു പദ്ധതി ഇറാൻ അവതരിപ്പിച്ചിട്ടുണ്ട്. വെടിനിർത്തൽ കൈവരിക്കുക മാത്രമല്ല, സംഘർഷം പൂർണ്ണമായും അവസാനിപ്പിക്കുകയുമാണ് ഈ നിർദ്ദേശത്തിന്റെ ലക്ഷ്യം. അതിന്റെ പ്രധാന കാര്യങ്ങൾ ഇവയാണ്: തന്ത്രപരമായ സംഭാഷണം: ഒരു സുരക്ഷാ സംവിധാനം കെട്ടിപ്പടുക്കുന്നതിനായി ഇറാൻ അറബ് അയൽക്കാരുമായും മുഴുവൻ മേഖലയുമായും ചർച്ച നടത്താൻ ആഗ്രഹിക്കുന്നു. ശത്രുത അവസാനിപ്പിക്കൽ: എല്ലാ പ്രാദേശിക സംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും പൂർണ്ണമായ വിരാമം ആവശ്യപ്പെടുന്നു. വ്യാപാര പാതകൾ: പുതിയ നിയമങ്ങൾ പ്രകാരം ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ നിർദ്ദേശിക്കുന്നു. ഉപരോധങ്ങളും…

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തില്‍ ഒന്നിലധികം തവണ പ്രോട്ടോക്കോൾ ലംഘനങ്ങൾ കണ്ടെത്തിയതായി ഇന്റലിജൻസ് റിപ്പോർട്ട്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹത്തിൽ ഗുരുതരമായ സുരക്ഷാ വീഴ്ച സംഭവിച്ചതായി ഇന്റലിജൻസ് റിപ്പോർട്ട്. കണ്ണൂർ, കോഴിക്കോട് സിറ്റി, മലപ്പുറം ഉൾപ്പെടെ നിരവധി ജില്ലകളിൽ സുരക്ഷാ വീഴ്ച വരുത്തിയതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. വിഷയത്തിൽ ഇന്റലിജൻസ് മേധാവി ഡിഐജിമാർക്കും ജില്ലാ പോലീസ് മേധാവികൾക്കും റിപ്പോർട്ട് സമർപ്പിച്ചു. മാർച്ച് 14, 19, 22 തീയതികളിൽ നടന്ന പരിപാടികളിലാണ് പ്രധാനമായും വീഴ്ചകൾ സംഭവിച്ചത്. പല സ്ഥലങ്ങളിലും പൈലറ്റ് വാഹനങ്ങൾ ശരിയായ ഏകോപനമില്ലാതെയാണ് നീങ്ങിയതെന്ന് റിപ്പോർട്ട് വിമർശിക്കുന്നു. റൂട്ട് ഏകോപനത്തിൽ ഉദ്യോഗസ്ഥരുടെ പരാജയങ്ങൾ കാരണം, മുഖ്യമന്ത്രിയുടെ വാഹനം വാഹനവ്യൂഹത്തിൽ നിന്ന് വേർപെട്ട് അപകടസാധ്യതയുള്ള സാഹചര്യം സൃഷ്ടിച്ച സംഭവങ്ങളുണ്ടായതായി റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. മുഖ്യമന്ത്രി ഇസഡ്+ കാറ്റഗറി സുരക്ഷയിലായിരുന്നിട്ടും റൂട്ട് ഫലപ്രദമായി ഏകോപിപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർ പരാജയപ്പെട്ടുവെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു. റൂട്ട് മാനേജ്‌മെന്റിന് ശരിയായ മേൽനോട്ടം ഇല്ലാത്തതും വീഴ്ചകൾക്ക് കാരണമായി. ഇത്തരം സുരക്ഷാ വീഴ്ചകൾ ആവർത്തിക്കരുതെന്ന് റിപ്പോർട്ടിൽ…

കോഴിക്കോട് വെള്ളയില്‍ റോഡിലെ റെഡ് സ്റ്റാര്‍ പ്രിന്റിംഗ് പ്രസ്സില്‍ അഗ്നിബാധ; ആളപായമില്ല

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ വെള്ളയിൽ റോഡിലുള്ള റെഡ് സ്റ്റാർ പ്രസ്സിൽ വൻ തീപിടുത്തം. ഇന്ന് ഉച്ചയോടെയാണ് സംഭവം. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടൽ മൂലം വലിയൊരു ദുരന്തം ഒഴിവായി. തീ ഇപ്പോൾ പൂർണ്ണമായും നിയന്ത്രണവിധേയമായി. പേപ്പർ റോളുകൾ സൂക്ഷിച്ചിരുന്ന പ്രസ്സിന് പുറത്താണ് ആദ്യം തീ പടർന്നത്. ഞായറാഴ്ചയായതിനാൽ പ്രസ്സ് അടച്ചിരുന്നതുകൊണ്ട് അപകട സമയത്ത് ജീവനക്കാരാരും അകത്തുണ്ടായിരുന്നില്ല. കെട്ടിടത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഒരു സ്ത്രീയാണ് നാട്ടുകാരെ വിവരമറിയിച്ചത്. ഉടൻ തന്നെ അഗ്നിശമന സേന സ്ഥലത്തെത്തുകയും തീ അണയ്ക്കുകയും ചെയ്തു. പ്രസ്സിന് പുറത്ത് സൂക്ഷിച്ചിരുന്ന പേപ്പർ റോളുകളിൽ ഭൂരിഭാഗവും കത്തിനശിച്ചു. തീയുടെ തീവ്രതയിൽ കെട്ടിടത്തിന് മുകളിലുള്ള എസിയുടെ പുറം യൂണിറ്റുകൾ ഉരുകി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നിരുന്നാലും, അധികൃതർ കൂടുതൽ അന്വേഷണം നടത്തിവരികയാണ്. കോഴിക്കോട് നഗരത്തിലെ പ്രധാന പ്രസ്സുകളിൽ ഒന്നാണിത്. ജനയുഗം…

വിശുദ്ധ ഗീവര്‍ഗ്ഗീസിന്റെ തിരുസ്വരൂപം ദേവാലയ കവാടത്തില്‍ ഇന്ന് പ്രതിഷ്ഠിക്കും; തിരുനാള്‍ വെടിക്കെട്ട് ഉപേക്ഷിച്ചു; ഇതിനായി മാറ്റി വച്ച തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിന്

എടത്വ: എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളില്‍ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ഇന്ന് ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കും. രാവിലെ 5.45 ന് നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷമാണ് വിശുദ്ധന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ദേവാലയ കവാടത്തില്‍ പ്രതിഷ്ഠിക്കുന്നത്. ചങ്ങനാശേരി അതിരൂപത ആര്‍ച്ച് ബിഷപ് എമിരിത്തൂസ് മാര്‍ ജോസഫ് പെരുന്തോട്ടം മുഖ്യകാര്‍മികത്വം വഹിക്കും. ചടങ്ങില്‍ ആയിരങ്ങള്‍ പങ്കെടുക്കും. വിശുദ്ധ ഗീവര്‍ഗീസ് സഹദായെ അടുത്ത് കാണുന്നതിനും ദിവ്യസ്വരൂപത്തോട് ചേര്‍ന്നു നിന്നു പ്രാര്‍ത്ഥിക്കുന്നതിനും വിശ്വാസികള്‍ക്ക് ഇതോടെ അവസരം ലഭിക്കും. തൃശൂര്‍ വെടിമരുന്ന് അപകടത്തില്‍ 14 പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ എടത്വ പെരുന്നാള്‍ വെടിക്കെട്ട് ഉപേക്ഷിച്ചു. യോഗശാലയല്‍ കൂടിയ പ്രതിപുരുഷയോഗത്തില്‍ വെടിക്കെട്ട് ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വെടിക്കെട്ടിനായി മാറ്റി വച്ച തുക ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി ചെലവഴിക്കുമെന്ന് വികാരി ജോസഫ് കളരിക്കല്‍ അറിയിച്ചു. പെരുന്നാളിനോട് അനുബന്ധിച്ച് എല്ലാ വര്‍ഷവും നടത്തിവരാറുള്ള വെടികെട്ട് രണ്ടു ദിവസങ്ങളിലായി…

അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ രണ്ടാം ഓർമ്മ പെരുന്നാൾ മെയ് 7,8 തീയതികളിൽ

നിരണം: ഭാഗ്യ സ്മരണീയനായ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്തായുടെ രണ്ടാം ഓർമ്മ പെരുന്നാൾ മെയ് 7,8 തീയതികളിൽ സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ നടക്കും.മെയ് 7ന് വ്യാഴാഴ്‌ച വൈകിട്ട് 6ന് സന്ധ്യ നമസ്കാരവും തുടർന്ന് അനുസ്മരണവും നടക്കും. നിരണം ഗ്രാമ പഞ്ചായത്ത് അംഗവും ഇടവക ട്രസ്റ്റിയുമായ അജോയി കെ വർഗ്ഗീസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. മെയ് 8 രാവിലെ 7ന് നടക്കുന്ന വിശുദ്ധ കുർബാനയ്ക്കും ധൂപ പ്രാർത്ഥനയ്ക്കും ഇടവക വികാരി ഫാദർ മർക്കോസ് പള്ളിക്കുന്നേൽ നേതൃത്വം നല്കും. തുടർന്ന് കബറിടം സന്ദർശനവും നടത്തും. സെക്രട്ടറി ഡോ. ജോൺസൺ വാലയിൽ ഇടിക്കുള, ട്രഷറാർ സെൽവരാജ് വിൽസൺ, എക്സിക്യൂട്ടീവ് അംഗങ്ങളായ സുനിൽ ചാക്കോ, ഷിനു റെന്നി എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങൾ പുരോഗമിക്കുന്നു

ഗൾഫ് മേഖലയിലേക്കുള്ള യാത്രാക്ലേശം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണം: പ്രവാസി വെല്‍ഫെയര്‍

ഖത്തര്‍: ഗൾഫ് മേഖലയിലെ സമകാലിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലും വേനലവധിക്കാലം കൂടി ആസന്നമായിരിക്കെ വിമാനക്കമ്പനികൾ നടത്തുന്ന അന്യായമായ യാത്രാനിരക്ക് വർദ്ധനവ് പ്രവാസി സമൂഹത്തെ ഗുരുതരമായി ബാധിച്ചിരിക്കുകയാണെന്നും യാത്രാക്ലേശം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും പ്രവാസി വെല്‍ഫെയര്‍ നേതൃസംഗമം ആവശ്യപ്പെട്ടു. വിമാനക്കമ്പനികൾ നടത്തുന്ന ഇത്തരം നിരക്ക് വർദ്ധനവ്, നീണ്ട കാലത്തെ പ്രവാസത്തിന് ശേഷം കുടുംബങ്ങളുമായി ഒന്നിക്കാനായി നാട്ടിലേക്ക് പോകാനാഗ്രഹിക്കുന്ന പ്രവാസികളുടെ അവകാശങ്ങൾക്കും സാമൂഹിക നൈതിക താൽപര്യങ്ങൾക്കും വിരുദ്ധമാണ്. പ്രവാസികളുടെ ജീവിതം തന്നെ ത്യാഗപൂർണ്ണമായ സാഹചര്യങ്ങളിലാണിപ്പോൾ . അതിനാൽ അവരുടെ യാത്രാവകാശം ചൂഷണത്തിനിരയാകുന്നത് അംഗീകരിക്കാനാവില്ല. കൂടാതെ പല വിമാനക്കമ്പനികളും റദ്ദ് ചെയ്ത സർവീസുകൾക്ക് പകരം നൽകിയ വൗച്ചറും റീഫണ്ടും കാലതാമസം കൂടാതെ നടപ്പാക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തണം. പ്രവാസികളുടെ ജീവിതം കൂടുതൽ സുരക്ഷിതവും സമാധാന പൂർണ്ണവുമായിരിക്കണമെങ്കിൽ, അവരുടെ യാത്രാവകാശം സംരക്ഷിക്കപ്പെടണം. വിമാനക്കമ്പനികളുടെ അന്യായമായ നിരക്ക് വർദ്ധനവ് അവസാനിപ്പിക്കപ്പെടുകയും, സമത്വവും നീതിയും…