കൊച്ചി: ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച ആഡംബര കാറിടിച്ച് മരിച്ച ജയബാലകൃഷ്ണന്റെ ഉപജീവനമാർഗമായിരുന്ന ചിറ്റൂരിലെ ‘ബാലേട്ടൻ ദോശക്കട’ വീണ്ടും പ്രവർത്തനമാരംഭിച്ചു. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ജയബാലകൃഷ്ണന്റെ അപ്രതീക്ഷിത വിയോഗത്തെത്തുടർന്ന് അടച്ചുപൂട്ടിയ തട്ടുകടയാണ് മകൾ ഭദ്രകീർത്തിയുടെ നേതൃത്വത്തിൽ വീണ്ടും തുറന്നത്. അച്ഛന്റെ ഓർമകൾക്ക് മുന്നിൽ തളർന്നുനിൽക്കാതെ ജീവിതം തിരിച്ചുപിടിക്കാനും നീതിക്കായുള്ള പോരാട്ടം തുടരാനുമുള്ള ഉറച്ച തീരുമാനത്തിലാണ് ഭദ്രകീർത്തിയും കുടുംബവും. വർഷങ്ങളായി ജയബാലകൃഷ്ണൻ നടത്തിവന്നിരുന്ന ദോശക്കട കുടുംബത്തിന്റെ പ്രധാന വരുമാനമാർഗമായിരുന്നു. അദ്ദേഹത്തിന്റെ മരണത്തോടെ കുടുംബത്തിന്റെ സാമ്പത്തിക അടിത്തറ തന്നെ തകർന്നു. അച്ഛന്റെ വേർപാടുണ്ടാക്കിയ വേദനയ്ക്കൊപ്പം ജീവിതം എങ്ങനെ മുന്നോട്ടുകൊണ്ടുപോകുമെന്ന ആശങ്കയും കുടുംബത്തെ അലട്ടിയിരുന്നു. ഈ പ്രതിസന്ധികൾക്കിടയിലാണ് അച്ഛന്റെ അധ്വാനത്തിന്റെയും ജീവിതസമരത്തിന്റെയും അടയാളമായിരുന്ന ദോശക്കട വീണ്ടും തുറക്കാൻ ഭദ്രകീർത്തി തീരുമാനിച്ചത്. തട്ടുകടയുടെ പ്രവർത്തനം പുനരാരംഭിക്കുന്നത് കുടുംബത്തിന് വരുമാനം കണ്ടെത്താനുള്ള മാർഗം മാത്രമല്ല, അച്ഛന്റെ ഓർമകളെ ചേർത്തുപിടിച്ച് മുന്നോട്ടുപോകാനുള്ള ശ്രമം കൂടിയാണ്. അതേസമയം, ജയബാലകൃഷ്ണന്റെ…
Year: 16 നവംബർ 2026
ഇസ്രായേലിൽ സർക്കാർ രൂപീകരണ നീക്കങ്ങൾ സജീവം; ദേശീയ ഐക്യ സർക്കാരിന് ആഹ്വാനം ചെയ്ത് നെതന്യാഹു
ജറുസലേം: പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ഇസ്രായേലിൽ രാഷ്ട്രീയ നീക്കങ്ങൾ ശക്തമാകുന്നു. രാജ്യം നേരിടുന്ന നിലവിലെ വെല്ലുവിളികളെ അതിജീവിക്കാൻ ദേശീയ ഐക്യ സർക്കാർ രൂപീകരിക്കുകയാണ് ഏറ്റവും ഉചിതമായ മാർഗമെന്ന് കാവൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തിങ്കളാഴ്ച വ്യക്തമാക്കി. ഇസ്രായേലിനെ ജൂത ജനതയുടെ രാഷ്ട്രമായി അംഗീകരിക്കുന്ന എല്ലാ രാഷ്ട്രീയ പാർട്ടികളെയും ഉൾപ്പെടുത്തി വിശാലമായ ഐക്യ സർക്കാർ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഏത് തരത്തിലുള്ള സർക്കാർ രൂപീകരിക്കപ്പെട്ടാലും തന്റെ നേതൃത്വത്തിലുള്ള ലികുഡ് പാർട്ടി ഹരേദി (തീവ്ര യാഥാസ്ഥിതിക ജൂത) സഖ്യകക്ഷികളുമായുള്ള സഹകരണം തുടരുമെന്ന് നെതന്യാഹു സമൂഹമാധ്യമത്തിലൂടെ വ്യക്തമാക്കി. പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ തോറ പഠനത്തിൽ ഏർപ്പെട്ടിരിക്കുന്നവരുടെ പദവിക്ക് നിയമപരമായ അംഗീകാരം ഉറപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു. ലികുഡ് പാർട്ടിയുടെയും ഗാഡി ഐസെൻകോട്ടിന്റെ യാഷർ പാർട്ടിയുടെയും പ്രതിനിധികൾ തമ്മിൽ നടന്ന സഖ്യ ചർച്ചകൾക്ക് പിന്നാലെയാണ് നെതന്യാഹുവിന്റെ പ്രതികരണം. എന്നാൽ, ചർച്ചകളിൽ കാര്യമായ പുരോഗതി…
മലപ്പുറത്ത് ജന്തർ മന്ദർ; ഗ്യാനേഷ് കുമാറിനെ പുറത്താക്കി ബാലറ്റ് പേപ്പർ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്തിയാൽ മോദി ഭരണകൂടം താഴെ വീഴും: ഹമീദ് വാണിയമ്പലം
മലപ്പുറം: ജനത്തെ ഭയപ്പെടുത്തി നിർത്തിയിരുന്ന ഭരണകൂടം ജന്തർ മന്ദറുകൾക്ക് ശേഷം ജനതയെ ഭയപ്പെടാൻ തുടങ്ങിയിരിക്കുന്നു. ഗ്യാനേഷ് കുമാറിനെ പുറത്താക്കി ബാലറ്റ് പേപ്പർ ഉപയോഗിച്ച് തെരഞ്ഞെടുപ്പ് നടത്താൻ തയ്യാറായാൽ മോദി ഭരണകൂടം താഴെ വീഴുമെന്ന് തീർച്ചയാണെന്ന് വെൽഫെയർ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് ഹമീദ് വാണിയമ്പലം. രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെയും തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെയും ചോദ്യം ചെയ്യുന്ന വോട്ടുകൊള്ളക്കെതിരെ രാജ്യവ്യാപകമായി ഉയരുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് വെൽഫെയർ പാർട്ടി മലപ്പുറം മണ്ഡലവും ഫ്രറ്റേണിറ്റി മൂവ്മെന്റും സംയുക്തമായി മലപ്പുറത്ത് സംഘടിപ്പിച്ച ജന്തർ മന്ദർ പ്രക്ഷോഭം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിപാടിയുടെ ഭാഗമായി ഡൽഹിയിലെ ജന്തർ മന്ദർ സമരപോരാളിയും ഫ്രറ്റേണിറ്റി ദേശീയ ജനറൽ സെക്രട്ടറിയുമായ ലുബൈബ് ബഷീറിന് സ്വീകരണം നൽകി. ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് ലബീബ് കായക്കൊടി, ജില്ലാ പ്രസിഡന്റ് വി.ടി.എസ്. ഉമർ തങ്ങൾ, വിമൻ ജസ്റ്റിസ് മൂവ്മെന്റ്…
ക്യു-കൗൻ ഖുർആൻ ഫെസ്റ്റിവൽ അഞ്ചാമത് എഡിഷൻ പ്രഖ്യാപിച്ചു
കോഴിക്കോട്: വിശുദ്ധ ഖുർആൻ മുഖ്യപ്രമേയമാക്കി ഇസ്ലാമിക ആശയങ്ങളിൽ ഗവേഷണ പഠനത്തിന് പ്രചോദനം നൽകുന്ന ക്യു-കൗൻ ഖുർആൻ ഫെസ്റ്റിവലിന്റെ അഞ്ചാമത് എഡിഷൻ മർകസ് ഡയറക്ടർ ജനറൽ സി. മുഹമ്മദ് ഫൈസി പ്രഖ്യാപിച്ചു. ‘ദിവ്യസൗരഭ്യം അനുഭവിച്ചറിയുന്നു’ എന്ന പ്രമേയത്തിൽ പാറപ്പള്ളി മർകസ് മാലിക് ദീനാറും പൂർവ വിദ്യാർഥി കൂട്ടായ്മ ഹംദും സംയുക്തമായി സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിന്റെ മുഖ്യ പരിപാടികൾ ഡിസംബർ 3, 4 തീയതികളിൽ കൊയിലാണ്ടി കൊല്ലം പാറപ്പള്ളിയിൽ നടക്കും. ഫെസ്റ്റിവലിന്റെ ഭാഗമായി ഖുർആൻ പ്രമേയമായ വിവിധ പരിപാടികൾ നടക്കും. കേരളത്തിലെ വിവിധ ഇസ്ലാമിക കലാലയങ്ങളിൽ നിന്നുള്ള നൂറിലധികം വിദ്യാർഥികൾ ഫെസ്റ്റിവലിൽ സംബന്ധിക്കും. പ്രഖ്യാപന സംഗമത്തിൽ മർകസ് അക്കാദമീസ് ഓഫ് ഖുർആൻ സ്റ്റഡീസ് ഡെപ്യൂട്ടി ഡയറക്ടർ ഹാഫിള് അബ്ദുസ്സമദ് സഖാഫി മൂർക്കനാട്, മർകസ് മാലിക് ദീനാർ പാറപ്പള്ളി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഹാഫിള് അബ്ദുൽ ഹസീബ് സഖാഫി, ഹംദ് ഭാരവാഹികൾ സംബന്ധിച്ചു. ഈ വാർത്ത ഇംഗ്ലീഷിൽ വായിക്കുക:…
വെൽഫെയർ പാർട്ടി ജനപ്രതിനിധി സംഗമം നടത്തി
പാലക്കാട്: വെൽഫെയർ പാർട്ടിയുടെ കീഴിലെ ജില്ലയിലെ ജനപ്രതിനിധികളുടെ സംഗമം വല്ലപ്പുഴ ഹെവൻസ് സ്കൂളിൽ നടന്നു. ജില്ലാ പ്രസിഡന്റ് എം. സുലൈമാൻ അദ്ധ്യക്ഷത വഹിച്ചു. ജനങ്ങളുടെ ക്ഷേമവും നാടിന്റെ വികസനവും ലക്ഷ്യമാക്കി മാതൃകാപരമായ പ്രവർത്തനങ്ങളാണ് പാർട്ടി ജനപ്രതിനിധികൾ നിർവഹിച്ചുവരുന്നതെന്നും വിവേചനരഹിതവും അഴിമതിമുക്തവുമായ ക്ഷേമ വാർഡുകളാക്കി മാറ്റാനുള്ള പരിശ്രമങ്ങൾക്ക് മുൻഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് റിയാസ് ഖാലിദ് ചർച്ചയ്ക്ക് നേതൃത്വം നൽകി. ജനപ്രതിനിധികളായ എം.എ. മൊയ്തീൻ കുട്ടി, സതീഷൻ, അമീറ മുസ്തഫ, സാബിറ അമീർ, സമീറ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു. മുൻ ജില്ലാ പ്രസിഡന്റ് കെ.സി. നാസർ അഭിവാദ്യപ്രസംഗം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഷാക്കിർ പുലാപ്പറ്റ സ്വാഗതവും ജില്ലാ വൈസ് പ്രസിഡന്റ് എം. ദിൽഷാദ് അലി സമാപനപ്രസംഗവും നടത്തി. ഈ വാർത്ത ഇംഗ്ലീഷിൽ വായിക്കുക: Read this news in English
ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് എട്ട് വർഷവും ഏഴ് മാസവും തടവു ശിക്ഷ
ഹരിപ്പാട്: ഉസ്ബെക്കിസ്ഥാനിൽ മലയാളി മെഡിക്കൽ വിദ്യാർത്ഥിനിയായ സാവരിയ ബസന്തിനെ (21) ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് എട്ട് വർഷവും ഏഴ് മാസവും തടവുശിക്ഷ വിധിച്ച് ഉസ്ബെക്കിസ്ഥാൻ കോടതി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ സദറുൽ അനമിനാണ് കോടതി ശിക്ഷ വിധിച്ചത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ പ്രതിക്ക് അവിടത്തെ നിയമപ്രകാരം ലഭിക്കാവുന്ന പരമാവധി ശിക്ഷയാണ് വിധിച്ചതെന്നാണ് വിവരം. കഴിഞ്ഞ ജൂലൈയിലാണ് ഉസ്ബെക്കിസ്ഥാനിൽ മെഡിക്കൽ പഠനം നടത്തിവന്ന സാവരിയ ബസന്ത് കൊല്ലപ്പെട്ടത്. യുവതിയുടെ തലയ്ക്ക് ലാപ്ടോപ്പ് ഉപയോഗിച്ച് ശക്തമായി അടിച്ചാണ് പ്രതി കൊലപാതകം നടത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഗുരുതരമായി പരിക്കേറ്റ സാവരിയയുടെ മരണം തുടക്കത്തിൽ തന്നെ നിരവധി സംശയങ്ങൾക്കും ആരോപണങ്ങൾക്കും വഴിവെച്ചിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനകളിലാണ് മരണത്തിന് പിന്നിലെ ക്രൂരത വ്യക്തമായത്. സാവരിയയുടെ മൃതദേഹം നാട്ടിലെത്തിച്ചതിന് പിന്നാലെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ നടത്തിയ രണ്ടാമത്തെ പോസ്റ്റ്മോർട്ടം പരിശോധന…
ജൽജീവൻ മിഷൻ പദ്ധതി പ്രതിസന്ധിയിൽ; കേന്ദ്രം അനുവദിച്ച 4,461 കോടി രൂപ കൈപ്പറ്റാൻ സംസ്ഥാനത്തിന് അനാസ്ഥയെന്ന് ആരോപണം; പ്രവൃത്തികൾ നിർത്തിവയ്ക്കുമെന്ന മുന്നറിയിപ്പുമായി കരാറുകാർ
കൊച്ചി: ഗ്രാമീണ മേഖലയിലെ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ജൽജീവൻ മിഷൻ പദ്ധതി കേരളത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി റിപ്പോർട്ട്. കേന്ദ്ര സർക്കാർ അനുവദിച്ച ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതി വിഹിതം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാർ വീഴ്ച വരുത്തുന്നതായാണ് ആരോപണം. കുടിശിക തുക കുതിച്ചുയരുകയും ചെയ്ത പ്രവൃത്തികളുടെ പണം ലഭിക്കാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ നിർമാണ പ്രവർത്തനങ്ങൾ പൂർണമായും നിർത്തിവയ്ക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി കരാറുകാരുടെ സംഘടനകളും രംഗത്തെത്തി. കഴിഞ്ഞ ജൂലൈയിൽ കേന്ദ്ര സർക്കാർ അനുവദിച്ച 4,461 കോടി രൂപയുടെ പദ്ധതി വിഹിതം കൈപ്പറ്റുന്നതിനാവശ്യമായ നടപടികൾ സംസ്ഥാന സർക്കാർ ഇതുവരെ പൂർത്തിയാക്കിയിട്ടില്ലെന്നാണ് ഗവൺമെന്റ് കരാറുകാരുടെ സംഘടനകൾ ഉൾപ്പെടെ ആരോപിക്കുന്നത്. കേന്ദ്ര വിഹിതം ലഭ്യമാക്കുന്നതിൽ സംസ്ഥാന സർക്കാർ താൽപര്യം പ്രകടിപ്പിക്കുന്നില്ലെന്നും ഇതുമൂലം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുന്ന കുടിവെള്ള പദ്ധതികൾ അനിശ്ചിതത്വത്തിലായിരിക്കുകയാണെന്നും കരാറുകാർ ചൂണ്ടിക്കാട്ടുന്നു.…
പാലത്തായി പീഡനക്കേസ്: കെ. പത്മരാജന് സുപ്രീം കോടതി നോട്ടീസ്; ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിനെതിരെ അതിജീവിതയുടെ അമ്മ
ന്യൂഡൽഹി: ഏറെ വിവാദമായ പാലത്തായി ബാലികാ പീഡനക്കേസിൽ പ്രതിയും ബിജെപി നേതാവും അദ്ധ്യാപകനുമായ കെ. പത്മരാജന് സുപ്രീം കോടതി നോട്ടീസ് അയച്ചു. തലശേരി പോക്സോ കോടതി വിധിച്ച മരണം വരെയുള്ള ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെ അതിജീവിതയുടെ അമ്മ സമർപ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ നടപടി. പ്രതിക്ക് പുറമെ കേരള സർക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. കണ്ണൂർ ജില്ലയിലെ തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കടവത്തൂർ മുണ്ടത്തോടിൽ കുറുങ്ങോട്ട് ഹൗസിൽ കെ. പത്മരാജനാണ് കേസിലെ പ്രതി. പോക്സോ കേസിൽ വിചാരണക്കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതിയുടെ ശിക്ഷ മരവിപ്പിക്കുകയും ജാമ്യം അനുവദിക്കുകയും ചെയ്ത ഹൈക്കോടതി നടപടിയാണ് സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. പ്രതിക്ക് അനുവദിച്ച ജാമ്യം അടിയന്തരമായി റദ്ദാക്കണമെന്നും ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി ഉത്തരവിന്റെ തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നുമാണ് അതിജീവിതയുടെ അമ്മയുടെ പ്രധാന…
ഇന്റർനാഷണൽ സൊസൈറ്റി ഓഫ് അരാക്നോളജിയുടെ 23-ാമത് അന്താരാഷ്ട്ര കോൺഗ്രസിന് കൊച്ചിയിൽ തുടക്കം; 50 രാജ്യങ്ങളിൽ നിന്നായി 200ലധികം ശാസ്ത്രജ്ഞർ പങ്കെടുക്കുന്നു
കൊച്ചി: ചിലന്തികളും തേളുകളും ഉൾപ്പെടുന്ന അരക്നിഡ് വിഭാഗത്തിലെ ജീവികളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കും ആഗോളതലത്തിൽ പുതിയ ദിശാബോധം നൽകുകയെന്ന ലക്ഷ്യത്തോടെ ഇന്റർനാഷണൽ സൊസൈറ്റി ഓഫ് അരാക്നോളജിയുടെ 23-ാമത് അന്താരാഷ്ട്ര കോൺഗ്രസിന് കൊച്ചിയിൽ തുടക്കമായി. ഇന്ത്യയിൽ ആദ്യമായി സംഘടിപ്പിക്കുന്ന ഈ അന്താരാഷ്ട്ര ശാസ്ത്രസമ്മേളനത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ശാസ്ത്രജ്ഞരും ഗവേഷകരും അക്കാദമിക് വിദഗ്ധരും പങ്കെടുക്കുന്നു. 50 രാജ്യങ്ങളിൽ നിന്നായി 200ലധികം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ 140ഓളം പേർ വിദേശരാജ്യങ്ങളിൽ നിന്നുള്ളവരാണ്. കൊച്ചി ഗോകുലം പാർക്ക് കൺവെൻഷൻ സെന്ററിൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന സമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ ഉദ്ഘാടനം ചെയ്തു. ജൈവ വൈവിധ്യ സംരക്ഷണം, പരിസ്ഥിതിയുടെ സന്തുലിതാവസ്ഥ, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ തുടങ്ങിയ ആഗോള വെല്ലുവിളികളെ ശാസ്ത്രീയമായി സമീപിക്കുന്നതിൽ അരാക്നോളജി പോലുള്ള ഗവേഷണമേഖലകൾക്ക് നിർണായക സ്ഥാനമുണ്ടെന്ന് മന്ത്രി ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. ശാസ്ത്രസാങ്കേതിക…
വോട്ട് മോഷണ ആരോപണം: തിരഞ്ഞെടുപ്പ് കമ്മീഷനോട് 48 ചോദ്യങ്ങൾക്ക് മറുപടി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യവും സുപ്രീം കോടതിയിൽ
ന്യൂഡൽഹി: രാജ്യത്തെ വോട്ടർ പട്ടികകളുടെ പ്രത്യേക തീവ്ര പരിഷ്കരണവുമായി (സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ–എസ്ഐആർ) ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികളിൽ ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ത്യാ സഖ്യത്തിലെ മറ്റ് നേതാക്കളും സുപ്രീം കോടതിയെ സമീപിച്ചു. എസ്ഐആർ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ, വോട്ടർ പട്ടികയിൽ വരുത്തിയ മാറ്റങ്ങൾ, കമ്മീഷന്റെ ആഭ്യന്തര തീരുമാനമെടുക്കൽ പ്രക്രിയ, ഓൺലൈൻ വോട്ടർ രജിസ്ട്രേഷൻ സംവിധാനത്തിലെ പരിഷ്കാരങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ 48 ചോദ്യങ്ങൾക്ക് സത്യവാങ്മൂലത്തിലൂടെ വ്യക്തമായ മറുപടി നൽകണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീം കോടതിയിൽ നേരത്തെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ നിർണായകമായ പല ചോദ്യങ്ങൾക്കും മറുപടി നൽകിയിട്ടില്ലെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആരോപണം. പ്രത്യേകിച്ച്, വോട്ടർമാരുടെ പേരുകൾ പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിലും പുതിയ വോട്ടർമാരെ ഉൾപ്പെടുത്തുന്നതിലും സ്വീകരിച്ച നടപടികളുടെ സുതാര്യത സംബന്ധിച്ച സംശയങ്ങൾ…
