ആകാശത്തു ചെറിയ മഴക്കോളുണ്ട്. ചുട്ടു പൊള്ളുന്ന ചൂടിൽ പടിഞ്ഞാറൻ കാറ്റ് വീശുമ്പോൾ പാലമരത്തണലിനു പോലും ഉഷ്ണമനുഭവപ്പെട്ടിരുന്നു. പടിഞ്ഞാറ് മഴമേഘങ്ങൾ കൂടുകൂട്ടി തുടങ്ങിയതിനാൽ അകലെ വയലുകൾക്കു വല്ലാത്ത ഒരു ഭംഗി തോന്നി. മായയുടെ നരവീണ ഇടതൂർന്ന മുടികൾ കാറ്റിലിളകിയാടി. എങ്കിലും വിടെ നിന്നോ ഒരു അപ്പൂപ്പൻ താടി പറന്നു വന്നു അവളുടെ മുടിയിഴകളിൽ കുരുങ്ങി ഇരുപ്പായി. ദേവൻ മെല്ലെ അതെടുക്കുവാൻ ശ്രമിച്ചു, അപ്പോഴേയ്ക്കും കാറ്റെവിടെയോ അതിനെ പറത്തി കടന്നു പോയി. “എന്തേ …” “ഹേ.. ഒന്നുമില്ല …” ദേവന്‍ അവളുടെ മുടിയിഴകളെ തഴുകി. അവളൊരു ചെറിയ കുട്ടിയെ പോലെ ദേവനോട് ചേർന്ന് നിന്നു. അവളുടെ മനസ്സിലേക്ക് ആ പഴയ ദിനങ്ങൾ ഒഴുകി എത്തുകയായിരുന്നു. അവൾ മനസ്സിൽ കാത്തുവച്ച കുറെ ഏറെ ചോദ്യങ്ങൾ ഇന്നും ഉത്തരം കിട്ടാതെ കുഴിച്ചു മൂടപ്പെട്ടവയായിരുന്നു. അവസാന വർഷ പരീക്ഷയും കഴിഞ്ഞു കൂട്ടുകാരെല്ലാം യാത്ര പറഞ്ഞു…
Year: 24 ഓഗസ്റ്റ് 2026
75 രാജ്യങ്ങളിലെ പൗരന്മാരെ ബാധിക്കുമായിരുന്ന ട്രംപിന്റെ വിസ പദ്ധതി കോടതി തടഞ്ഞു
ന്യൂയോർക്ക്: പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടപ്പിലാക്കിയ വിവാദ കുടിയേറ്റ നയത്തിന് കോടതിയിൽ നിന്ന് വലിയ തിരിച്ചടി. 75 രാജ്യങ്ങളിലെ പൗരന്മാർക്കുള്ള കുടിയേറ്റ വിസ പ്രോസസ്സിംഗ് നിർത്തി വെച്ച ഭരണകൂടത്തിന്റെ ഉത്തരവ് യുഎസ് ഫെഡറൽ കോടതി പൂർണ്ണമായും റദ്ദാക്കി. ന്യൂയോർക്ക് സതേൺ ഡിസ്ട്രിക്റ്റിലെ ജഡ്ജി ജാനറ്റ് വർഗാസ് വെള്ളിയാഴ്ച നടത്തിയ വിധിന്യായത്തിൽ, വിസ നിയന്ത്രണ നയം നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിച്ചു. ഈ സംവിധാനം നടപ്പിലാക്കുന്നതിൽ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർ നിയമപരമായ പരിധികൾ ലംഘിച്ചുവെന്ന് അവർ ശക്തമായി അഭിപ്രായപ്പെട്ടു. ജനുവരിയിൽ പ്രാബല്യത്തിൽ വന്ന ഈ നയം, അഫ്ഗാനിസ്ഥാൻ, ബ്രസീൽ, ഈജിപ്ത്, ഇറാൻ, ഇറാഖ്, നൈജീരിയ, സൊമാലിയ, തായ്‌ലൻഡ്, യെമൻ എന്നിവയുൾപ്പെടെ 75 രാജ്യങ്ങളിലെ പൗരന്മാർക്ക് കുടിയേറ്റ വിസകൾ തടയുന്നതായിരുന്നു. അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ യുഎസിലെ സർക്കാർ ക്ഷേമ പദ്ധതികൾക്ക് ഒരു ഭാരമായി മാറുന്നില്ലെന്ന് ഉറപ്പാക്കാനാണ് നിരോധനം ഉദ്ദേശിച്ചതെന്ന് യുഎസ് സ്റ്റേറ്റ്…
ഗ്രാന്റ് പ്രെയറിയിൽ റെക്കോർഡ് ചൂടിനിടെ പാർക്ക് ചെയ്തിരുന്ന മുപ്പതോളം കാറുകൾക്ക് തീപിടിച്ചു
ഗ്രാന്റ് പ്രെയറി: ടെക്സസ് സംസ്ഥാനത്തുള്ള ഗ്രാന്റ് പ്രെയറിയിൽ കനത്ത ചൂടിനിടെ ഒരു വാണിജ്യ മേഖലയിൽ നിർത്തിയിട്ടിരുന്ന മുപ്പതോളം കാറുകൾക്ക് തീപിടിച്ചു. ഞായറാഴ്ച വൈകുന്നേരം 3:45ഓടെയാണ് സംഭവം. ഈസ്റ്റ് അവന്യൂ ജെയിലെ ഒരു കെട്ടിടത്തിന്റെ പിൻവശത്തെ പാർക്കിങ് ലോട്ടിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ തീയണയ്ക്കുകയും സമീപ പ്രദേശങ്ങളിലേക്ക് പടരുന്നത് തടയുകയും ചെയ്തു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സോണിയ മാസിയെ വെടിവെച്ചുകൊന്ന മുൻ ഡെപ്യൂട്ടി ഷീൻ ഗ്രേസൺ ജയിലിൽ മരിച്ചു
ഇല്ലിനോയ് : 2024-ൽ ഇല്ലിനോയിസിൽ വീട്ടിൽ അതിക്രമിച്ചുകയറാൻ ശ്രമിച്ചയാളെക്കുറിച്ച് പരാതിപ്പെടാൻ 911-ൽ വിളിച്ച സോണിയ മാസി (36) എന്ന കറുത്തവർഗ്ഗക്കാരിയായ സ്ത്രീയെ വെടിവെച്ചുകൊന്ന കേസിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന മുൻ ഷെരീഫ് ഡെപ്യൂട്ടി ഷീൻ ഗ്രേസൺ (32) ഇന്ന്മരിച്ചു. രണ്ടാം ഘട്ട കൊലപാതകക്കുറ്റത്തിന് 20 വർഷത്തെ തടവുശിക്ഷ അനുഭവിച്ചു വരികയായിരുന്ന ഗ്രേസൺ, ശിക്ഷാകാലാവധിയുടെ ആറാം മാസത്തിലാണ് മരണപ്പെടുന്നത്. മരണ വിവരം കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചു വൻ പ്രതിഷേധങ്ങൾക്കും നിയമപരിഷ്കാരങ്ങൾക്കും വഴിവെച്ച ഈ സംഭവത്തിൽ, 2023 മുതൽ സ്റ്റേജ് 3 വൻകുടൽ കാൻസറിന് ചികിത്സയിലായിരുന്ന ഗ്രേസണ് പിന്നീട് രോഗം മൂർച്ഛിച്ചിരുന്നു. എന്നാൽ മരണകാരണം കാൻസർ തന്നെയാണോ എന്നത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മുൻപ് ഇയാൾ നൽകിയ പരോൾ അപേക്ഷ അധികൃതർ തള്ളിയിരുന്നു.
ഡാളസ് ഡബ്ല്യു.എം.സി ആഗോള സമ്മേളനത്തിന് അവിസ്മരണീയമായ രണ്ടും മൂന്നും ദിനങ്ങൾ; സമാപനം ഇന്ന്
ഡാളസ് (ടെക്സസ്): വേൾഡ് മലയാളി കൗൺസിലിന്റെ (ഡബ്ല്യു.എം.സി) 15-ാമത് ആഗോള സമ്മേളനത്തിനും 30-ാം വാർഷിക ആഘോഷങ്ങൾക്കും ഡാളസ് വിൻധാം എയർപോർട്ട് ഹോട്ടലിൽ ആവേശം വാനോളമുയർത്തി രണ്ടാം ദിനത്തിലെയും മൂന്നാം ദിനത്തിലെയും (ഓഗസ്റ്റ് 22, 23) പരിപാടികൾ പൂർത്തിയായി. ലോകമെമ്പാടുമുള്ള പ്രവാസി പ്രതിനിധികൾ പങ്കെടുത്ത ഔദ്യോഗിക ചർച്ചകൾക്കും പ്രൗഢഗംഭീരമായ പൊതുസമ്മേളനങ്ങൾക്കും വർണ്ണാഭമായ കലാസന്ധ്യകൾക്കുമാണ് ഇരുദിവസങ്ങളിലും ഡാളസ് സാക്ഷ്യം വഹിച്ചത്. വെള്ളിയാഴ്ച കോട്ടയം എം.പി അഡ്വ. ഫ്രാൻസിസ് ജോർജ്ജ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തതും, ഗ്ലോബൽ നേതാക്കൾ ചേർന്ന് കൗൺസിൽ പതാക ഉയർത്തി വിളംബര റാലി നടത്തിയതുമായ ഉജ്ജ്വല തുടർച്ചയ്ക്ക് പിന്നാലെയാണ് തുടർന്നുള്ള ദിനങ്ങളിലും പ്രൗഢമായ പരിപാടികൾ അരങ്ങേറിയത്. നാലു ദിവസം നീണ്ടുനിന്ന ഈ ആഗോള മലയാളി സംഗമത്തിന് ഓഗസ്റ്റ് 24 തിങ്കളാഴ്ച തിരശീല വീഴും. ആവേശമായി ഗ്ലോബൽ കാബിനറ്റ്-എക്സിക്യൂട്ടീവ് യോഗങ്ങളും പൊതുസമ്മേളനവും ശനിയാഴ്ച രാവിലെ റീജൻസി ഹാളിൽ നടന്ന…
അഞ്ജു ലാൽസൺ തോമസിന്റെ ‘ദി ചോക്ലേറ്റ് കിംഗ്ഡം” പ്രകാശനം ചെയ്തു
തിരുവല്ല: ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളജ് ഹോസ്പിറ്റൽ പേഷ്യന്റ്സ് കെയർ സർവീസസ് ഗസ്റ്റ് റിലേഷന്‍സ് എക്സിക്യൂട്ടീവ് അഞ്ജു ലാൽസൺ തോമസ് എഴുതിയതും ബ്രൗൺ ബുക്ക്സ് പബ്ളിക്കേഷൻ പ്രസിദ്ധികരിച്ചതുമായ ചെറുകഥാ സമാഹാരം ‘ദി ചോക്ലേറ്റ് കിംഗ്ഡം” പ്രകാശനം ചെയ്തു. സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവകയിൽ വെച്ച് നടന്ന ചടങ്ങില്‍ നിരണം ഗ്രാമ പഞ്ചായത്ത് അംഗം അജോയി കെ വർഗ്ഗീസ് സമാഹാരം പ്രകാശനം ചെയ്തു. സെന്റ് തോമസ് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് നിരണം ഇടവക വികാരി ഫാ. മർക്കോസ് പള്ളിക്കുന്നേൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐക്യരാഷ്ട്ര സഭ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ അംബാസിഡർ ഡോ ജോൺസൺ വാലയിൽ ഇടിക്കുള അദ്ധ്യക്ഷത വഹിച്ചു. സെൽവരാജ് വിൽസൺ പുസ്തക പരിചയം നടത്തി. സി.ജെ ജോൺ ചിറയിൽ, ഷിനു റെന്നി തോമസ്, സുനിൽ ചാക്കോ, ലാൽസൺ തോമസ് ഡേവിഡ് എന്നിവർ…
വിവാഹ നിശ്ചയം കഴിഞ്ഞ് ദീര്‍ഘകാലം കാത്തിരുന്ന 150 പാക്കിസ്താന്‍ പ്രതിശ്രുത വധുക്കൾ ഇന്ത്യയിലെത്തി വിവാഹിതരായി
ഇന്ത്യ-പാക്കിസ്താന്‍ സംഘർഷങ്ങളും അതിർത്തി അടച്ചിടലുകളും ഉണ്ടായിരുന്നിട്ടും, 150-ലധികം പാക്കിസ്താൻ പ്രതിശ്രുത വധുക്കൾ വിവിധ വിമാനമാർഗങ്ങൾ വഴി ഇന്ത്യയിലെത്തി. നിരവധി ദമ്പതികൾക്ക് പ്രത്യേക വിസ ഇളവുകൾ ലഭിക്കുകയും ദീർഘകാലമായി കാത്തിരുന്ന വിവാഹങ്ങൾ ആഘോഷിക്കുകയും ചെയ്തു. ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള ബന്ധത്തിലുണ്ടായ സംഘർഷം സാധാരണക്കാരുടെ ജീവിതത്തെയും ബാധിച്ചു. അതിർത്തി അടച്ചതും സഞ്ചാര നിയന്ത്രണങ്ങളും നിരവധി ഇന്ത്യ-പാക്കിസ്താൻ വിവാഹങ്ങളെ സ്തംഭിപ്പിച്ചു. ഇപ്പോൾ, നീണ്ട കാത്തിരിപ്പിന് ശേഷം, ചില കുടുംബങ്ങൾക്ക് ആശ്വാസം ലഭിച്ചു. ഒരു റിപ്പോർട്ട് അനുസരിച്ച്, ഏപ്രില്‍ മുതൽ ജൂണ്‍ വരെ, 150-ലധികം പാക്കിസ്താൻ പ്രതിശ്രുത വധുക്കളാണ് വിമാനമാർഗം ഇന്ത്യയിലെത്തി അവരുടെ പ്രതിശ്രുത വരന്മാരുമൊത്ത് വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയത്. ഒരു പ്രധാന മതകേന്ദ്രവുമായി സഹകരിച്ചാണ് ആഭ്യന്തര മന്ത്രാലയം ഈ സന്ദർശനങ്ങൾക്ക് പ്രത്യേക അനുമതി നൽകിയത്. ഇത് പാക്കിസ്താൻ വധുക്കൾക്ക് ഇന്ത്യയിലേക്ക് യാത്ര ചെയ്യാൻ അനുവാദം നല്‍കി. പരിമിതമായ…
രാശിഫലം (23-08-2026 ഞായര്‍)
ചിങ്ങം: ഈ ദിവസം നിങ്ങൾ സന്തോഷകരമായി ചെലവിടും. പ്രകൃതിയെക്കുറിച്ച് കവിതയെഴുതുവാനുള്ള പ്രചോദനം ഉണ്ടാകും. പ്രിയമുള്ളവരുമായുള്ള കൂടിക്കാഴ്‌ച ഗുണകരവും സന്തോഷദായകവുമായിരിക്കും. നിങ്ങളുടെ മക്കളുടെ അഭിവൃദ്ധിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് സാധ്യത. വിദ്യാർഥികള്‍ പഠിത്തത്തില്‍ മികവ് കാണിക്കും. കന്നി: ഇന്ന് നിങ്ങൾക്ക് ഒരു നല്ല ദിവസമായിരിക്കാന്‍ സാധ്യതയില്ല. മാനസികവും ശാരീരികവുമായ സമ്മര്‍ദം അനുഭവപ്പെട്ടേക്കാം. പ്രിയപ്പെട്ടവരുമായി കലഹത്തിന് സാധ്യത. നിങ്ങളുടെ അമ്മയുടെ ശാരീരിക പ്രശ്‌നങ്ങള്‍ മനസിനെ അലട്ടിയേക്കാം. വസ്‌തുവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഭദ്രമായി സൂക്ഷിക്കുക. സ്ത്രീകളുമായി ഇടപഴകുന്നത് ഒഴിവാക്കുക. പണച്ചെലവിന് സാധ്യത തുലാം: ഇന്ന് നിങ്ങള്‍ക്ക് ഏറെ ക്രിയാത്മകമായ ദിവസമായിരിക്കും. സഹോദരന്മാരുമായുള്ള ബന്ധം നല്ല നിലയിലായിരിക്കും. അവര്‍ നിങ്ങളുമായി ചില സംശയങ്ങള്‍ ചര്‍ച്ചചെയ്യാം. ഒരു തീര്‍ത്ഥാടനത്തിന് സാധ്യത. സാമ്പത്തിക നേട്ടമുണ്ടാകാം. ഒരു വിദേശരാജ്യത്തു നിന്ന് നല്ല വാര്‍ത്ത വന്നുചേരും. വിവിധ സാമൂഹ്യ പരിപാടികള്‍ക്കായി അന്യസ്ഥലങ്ങളില്‍ പോകേണ്ടിവരും. പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാന്‍ പറ്റിയ ദിവസം. മാനസികമായും ശാരീരികമായും ശാന്തത…
ഡാലസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം: ബലിക്കൽപുര – അയ്യപ്പ പതിനെട്ടു പടി സമർപ്പണം
ഡാലസ് ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര സമുച്ചയത്തിൽ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. ക്ഷേത്രത്തിന് മുൻഭാഗത്തായി ബലിക്കൽപുര (ഫോയെർ), അതിനു താഴെ നിലയിൽ നിന്നും (ബേസ്‌മെന്റ്) സ്വാമി അയ്യപ്പ ദർശനത്തിന് ഇരുമുടി കെട്ടേന്തി എത്തുന്ന ഭക്തർക്കായി കൃഷ്ണശിലയിൽ നിർമ്മിതമായ പതിനെട്ടു പടികൾ എന്നിവയാണ് ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത്. ക്ഷേത്ര വാസ്തുവിദ്വാൻ ബ്രഹ്മശ്രീ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിയുടെ നിർദേശപ്രകാരം, ക്ഷേത്രതന്ത്രി ബ്രഹ്മശ്രീ കരിയന്നൂർ ദിവാകരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ആഗസ്റ്റ് 22 (ചിങ്ങം 6) ന് ബലിക്കൽപുര – അയ്യപ്പ പതിനെട്ടു പടി സമർപ്പണം ചെയ്തു. ഗണപതി ഹോമം, ശുദ്ധി പൂജകൾ, 18 പടി കലശ പൂജയും അഭിഷേകവും, ശ്രീ ഗുരുവായൂരപ്പനും അയ്യപ്പ സ്വാമിക്കും പ്രത്യേക പൂജകൾ എന്നിവ നടത്തി. ഈ സുപ്രധാന ചടങ്ങിൽ പങ്കു ചേർന്ന ഭക്ത ജനങ്ങളെയും അഭ്യുദയകാംഷികളെയും ക്ഷേത്ര ഭാരവാഹികൾ ഭഗവൽ നാമത്തിൽ നന്ദി അറിയിച്ചു.…
ഐക്യരാഷ്ട്രസഭയുടെ 80 വർഷത്തെ പുരുഷാധിപത്യം അവസാനിക്കുന്നു; ചരിത്രത്തിലാദ്യമായി ഒരു സ്ത്രീ സെക്രട്ടറി ജനറല്‍ പദവിയിലേക്ക്
യുഎൻ സെക്രട്ടറി ജനറലിനായുള്ള തിരഞ്ഞെടുപ്പ് ഒരു വഴിത്തിരിവാകാൻ സാധ്യതയുണ്ട്. എട്ട് സ്ഥാനാർത്ഥികളിൽ അഞ്ചുപേരും സ്ത്രീകളാണ്, രണ്ടാമത്തെ അനൗദ്യോഗിക വോട്ടെടുപ്പിൽ, ഗയാനയിൽ നിന്നുള്ള കരോലിൻ റോഡ്രിഗസ്-ബിർക്കറ്റാണ് മുൻനിരയിൽ. ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറലിലേക്കുള്ള ഈ തിരഞ്ഞെടുപ്പ് 80 വർഷത്തെ ചരിത്രത്തെ മാറ്റിമറിക്കുന്നതായിരിക്കും. ഐക്യരാഷ്ട്രസഭ സ്ഥാപിതമായതിനുശേഷം, ഒരു സ്ത്രീയും ഈ സ്ഥാനം വഹിച്ചിട്ടില്ല. എന്നാല്‍, നിലവിലെ തിരഞ്ഞെടുപ്പ് പ്രക്രിയ വ്യത്യസ്തമായ ഒരു ചിത്രം നൽകുന്നു. ഈ സ്ഥാനത്തേക്ക് മത്സരിക്കുന്ന എട്ട് സ്ഥാനാർത്ഥികളിൽ അഞ്ച് പേർ സ്ത്രീകളാണ്. രണ്ടാമത്തെ അനൗദ്യോഗിക വോട്ടെടുപ്പിൽ, ഗയാനയിൽ നിന്നുള്ള കരോലിൻ റോഡ്രിഗസ് ബിർകെറ്റ് മുന്‍നിരയിലെത്തിയത് ഈ സാധ്യതയെ കൂടുതൽ ശക്തിപ്പെടുത്തിയിരിക്കുകയാണ്. 1945-ൽ ഐക്യരാഷ്ട്രസഭ സ്ഥാപിതമായതിനു ശേഷം ഒമ്പത് പുരുഷന്മാർ സംഘടനയുടെ ഉന്നത സ്ഥാനമായ സെക്രട്ടറി ജനറൽ വഹിച്ചിട്ടുണ്ട്. വിവിധ ഭൂഖണ്ഡങ്ങളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമുള്ള നേതാക്കൾ ഈ സ്ഥാനങ്ങളിൽ ഉൾപ്പെടുന്നു. എന്നാൽ, ഒരു സ്ത്രീയും ഈ…
