ജോർജ് മണ്ണിക്കരോട്ട് രചിച്ച ‘അമേരിക്കയിലെ ആധുനിക മലയാളസാഹിത്യ ചരിത്രം’: എ.സി. ജോർജ്

(2026 ജൂൺ ആറാം തിയ്യതി ശനിയാഴ്ച അന്തരിച്ച ജോർജ് മണ്ണിക്കരോട്ട് രചിച്ച “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യ ചരിത്രം” എന്ന ബൃഹത്തായ, ഈടുറ്റ ഗ്രന്ഥത്തെ കുറിച്ച് ഈ ലേഖകൻ 2021ൽ എഴുതിയ ഒരു ലേഖനം അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് ഒരിക്കൽക്കൂടെ പ്രസിദ്ധീകരിക്കുകയാണ്. ഈ വിഷയത്തിൽ ഇത്രയധികം ഗവേഷണാൽമകമായ ഒരു രചനാ ഗ്രന്ഥം ഈ ലേഖകൻ ഇതേവരെ കണ്ടിട്ടില്ല. ഈ വർഷം ഈ പുസ്തകം ഇംഗ്ലീഷില്‍ വിവർത്തനം ചെയ്തു പ്രസിദ്ധീകരിക്കുകയുണ്ടായി) ഹൂസ്റ്റണ്‍: അമേരിക്കയില്‍ അധിവസിക്കുന്ന പ്രസിദ്ധ മലയാള ഭാഷാസാഹിത്യകാരനും, ചരിത്രകാരനുമായ ജോര്‍ജ്ജ് മണ്ണിക്കരോട്ട് രചിച്ച ‘അമേരിക്കയിലെ ആധുനിക മലയാള സാഹിത്യചരിത്രം’ പ്രസിദ്ധീകരിച്ചു. വടക്കെ അമേരിക്കയ്ക്കു പുറമെ കാനഡയിലെയും ആധുനിക മലയാള സാഹിത്യ ചരിത്രം ഈ ബൃഹത്തായ ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അമേരിക്കയില്‍ ആദ്യമായി 2007ല്‍ ‘അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം’ എന്ന ഒരു ചരിത്ര പുസ്തകം ജോര്‍ജ്ജ് മണ്ണിക്കരോട്ട് രചിച്ചിരുന്നു. 2021ല്‍ കൂടുതല്‍…

“ഞങ്ങള്‍ ഒരു കരാറിന് വളരെ അടുത്താണ്”: യു എസ് – ഇറാന്‍ കരാറിനെക്കുറിച്ച് ട്രം‌പ്

വാഷിംഗ്ടണ്‍: അടുത്ത കുറച്ച് ദിവസങ്ങൾക്കുള്ളിൽ അമേരിക്കയും ഇറാനും തമ്മിൽ ഒരു കരാറിലെത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. എന്നാല്‍, യുറേനിയം ശേഖരണവും ഉപരോധങ്ങളും സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യത്യാസങ്ങൾ ഇപ്പോഴും തുടരുകയാണ്. ഇറാൻ-ഇസ്രായേൽ സംഘർഷങ്ങൾ, ലെബനനിലെ വർദ്ധിച്ചുവരുന്ന സൈനിക പ്രവർത്തനങ്ങൾ, പ്രാദേശിക അസ്ഥിരത എന്നിവയാൽ മിഡിൽ ഈസ്റ്റിലെ സ്ഥിതി വളരെ സംഘര്‍ഷഭരിതമായി തുടരുന്നു. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾക്കും അനിശ്ചിതത്വത്തിനും ഇടയിൽ, അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ഇരു രാജ്യങ്ങളും ഒരു സുപ്രധാന കരാറിൽ എത്താൻ സാധ്യതയുണ്ടെന്നാണ് ട്രം‌പിന്റെ അവകാശവാദം. തന്റെ ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ട്രംപ് വിശദീകരിച്ചിട്ടില്ലെങ്കിലും, ചർച്ചകൾ പോസിറ്റീവ് ദിശയിലേക്കാണ് നീങ്ങുന്നതെന്ന് അദ്ദേഹം സൂചിപ്പിച്ചു. അമേരിക്കയും ഇറാനും തമ്മിൽ ശക്തവും ഫലപ്രദവുമായ ഒരു കരാറിന്റെ സാധ്യത മുമ്പെന്നത്തേക്കാളും അടുത്തതായി തോന്നുന്നുവെന്ന് ട്രംപ് പറഞ്ഞു. സൈനിക നടപടി തുടരാനുള്ള കഴിവ് അമേരിക്കയ്ക്കുണ്ടെന്നും എന്നാൽ വലിയ തോതിലുള്ള…

ഹോർമുസിനടുത്ത് അപ്പാച്ചെ ഹെലികോപ്റ്റർ തകര്‍ന്നു വീണു; പ്രതികരിക്കേണ്ടി വരുമെന്ന് ട്രം‌പ്

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് അപ്പാച്ചെ ഹെലികോപ്റ്റർ തകർന്ന സംഭവത്തിൽ പ്രതികരിക്കേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. എന്നാല്‍, യുഎസ് സൈന്യം ഇതുവരെ ഒരു ആക്രമണവും സ്ഥിരീകരിച്ചിട്ടില്ല. മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, ഹോർമുസ് കടലിടുക്കിന് സമീപം ഒരു അപ്പാച്ചെ ഹെലികോപ്റ്റർ ഉൾപ്പെട്ട സംഭവത്തിന് ശേഷം യുഎസ് ഉചിതമായി പ്രതികരിക്കേണ്ടിവരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍, ഹെലികോപ്റ്റർ ആക്രമിക്കപ്പെട്ടതാണോ എന്ന് യുഎസ് സൈന്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇറാനിയൻ സൈന്യം അത്യാധുനിക എഎച്ച്-64 അപ്പാച്ചെ ഹെലികോപ്റ്റർ ലക്ഷ്യമിട്ടതായി സൈനിക ഉദ്യോഗസ്ഥരിൽ നിന്ന് വിവരം ലഭിച്ചതായി ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. ഹെലിക്കോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും സുരക്ഷിതരാണെന്നും പരിക്കുകളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, സംഭവം ഗൗരവമുള്ളതാണെന്ന് അദ്ദേഹം വിശേഷിപ്പിക്കുകയും യുഎസ് പ്രതികരിക്കേണ്ടതുണ്ടെന്ന് പ്രസ്താവിക്കുകയും ചെയ്തു. ചൊവ്വാഴ്ച…

ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിക്ക് നോർത്ത് അമേരിക്കൻ ഭദ്രാസനത്തിന്റെ ബെസ്റ്റ് പാരിഷ് അവാർഡ്

മിഷിഗൺ: മാർത്തോമ്മാ സുറിയാനി സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ ഏറ്റവും മികച്ച ഇടവകക്കുള്ള ബെസ്ററ് പാരിഷ് അവാർഡ് സുവർണ്ണ ജൂബിലി ആഘോഷിക്കാൻ പോകുന്ന ഡിട്രോയിറ്റ് മാർത്തോമ്മാ ചർച്ചിനു ലഭിച്ചു. ഇടവക ജനങ്ങളുടെ ആത്മീയ പരിപോഷണത്തിനായ് ആരാധനയിലൂടെയും വചന പഠനത്തിലൂടെയും ഇടവക തലത്തിൽ നടത്തപ്പെട്ട പരുപാടികൾ, സാമൂഹ്യ നന്മക്കായി നടപ്പാക്കിയ ജീവ കാരുണ്യ പദ്ധതികൾ, സാമ്പത്തിക ഇടപാടുകളുടെ സുതാര്യതയും ഒപ്പം ജനങ്ങളുടെ പങ്കാളിത്തത്തോടെ വ്യത്യസ്തമായ പ്രോഗ്രാമുകൾ നടപ്പാക്കാൻ പാരിഷ് ഭാരവാഹികൾ നൽകിയ മികച്ച നേതൃത്വം, ഭദ്രാസന പ്രവർത്തനങ്ങളിലെ പങ്കാളിത്തം എന്നിവ പരിഗണിച്ചാണ് ഈ അവാർഡ്. ഭദ്രാസന അസംബ്ലി സമ്മേളനത്തിൽ വെച്ച് ഭദ്രാസന അദ്ധ്യക്ഷൻ ഡോ. ഏബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പായിൽ നിന്നും ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവക വികാരി റവ. ജോബിൻ ജോസ്, ഭദ്രാസന കൗൺസിൽ അംഗങ്ങളായ ബോബൻ ജോർജ്, ഷോൺ തോമസ്, യൂത്ത് ഫെലോഷിപ്പ് ഭദ്രാസന സെക്രട്ടറിയും അസംബ്ലി…

ന്യൂ മെക്സിക്കോയിലും ടെക്സസിലും ഭീതി പരത്തി ‘സ്ക്രൂവേം’ ഈച്ചകൾ; അതീവ ജാഗ്രത

ടെക്സസ് : ന്യൂ മെക്സിക്കോയിൽ ആദ്യമായും, ടെക്സസിൽ രണ്ട് പുതിയ മേഖലകളിലും മാരകമായ ‘ന്യൂ വേൾഡ് സ്ക്രൂവേം’  പരാദബാധ സ്ഥിരീകരിച്ചു. യു.എസ് കൃഷി വകുപ്പാണ്  ഇക്കാര്യം അറിയിച്ചത്. വളർത്തുമൃഗങ്ങളുടെയും വന്യജീവികളുടെയും ശരീരത്തിലെ മുറിവുകളിൽ മുട്ടയിട്ട്, ജീവനുള്ള മാംസം തിന്നുതീർക്കുന്ന മാരകമായ ഒരിനം ഈച്ചകളുടെ ലാർവകളാണിവ. മനുഷ്യരെയും ഇവ അപൂർവ്വമായി ബാധിക്കാറുണ്ട്. രോഗവ്യാപനം തടയാൻ ബാധിത പ്രദേശങ്ങളിൽ യു.എസ് ഭരണകൂടം കർശന ക്വാറന്റൈൻ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വംശവർദ്ധനവ് തടയുന്നതിനായി വന്ധ്യംകരിച്ച ആൺ ഈച്ചകളെ വിമാനങ്ങൾ വഴി ആകാശത്തുനിന്ന് തുറന്നുവിടുന്ന പ്രതിരോധ പ്രവർത്തനങ്ങളും ജൂൺ 9 മുതൽ ആരംഭിക്കും. എന്നാൽ നിലവിൽ രാജ്യത്തെ ഭക്ഷ്യസുരക്ഷയ്ക്ക് ഇതൊരു ഭീഷണിയല്ലെന്ന് അധികൃതർ വ്യക്തമാക്കി.

കാൽഗറി സെന്റ് മേരീസ് ദേവാലയത്തിന്റെ കൂദാശയും പ്രതിഷ്ഠാ കർമ്മവും ആഘോഷമായി നടത്തപ്പെട്ടു

കാൽഗറി : മലങ്കര ഓർത്തഡോക്സ് സഭയുടെ കാനഡ ഭദ്രാസനത്തിലെ കാൽഗറി  സെന്റ്  മേരീസ് ദേവാലയ  കൂദാശ കർമ്മം   മെയ് മാസം 29 &30 തീയതികളിൽ  മലങ്കര ഓർത്തഡോക്സ് സഭാ അദ്ധ്യക്ഷൻ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് ത്രിതിയൻ  കാതോലിക്ക ബാവായുടെ പ്രധാന കാർമികത്വത്തിലും കാനഡ ഭദ്രാസന സഹായ  മെത്രാപ്പോലീത്ത അഭി. സഖറിയാ മാർ നിക്കോളോവോസിന്റെയും കുന്നംകുളം ഭദ്രാസന മെത്രാപ്പോലീത്ത അഭി. ഗീവറുഗീസ് മാർ യൂലിയോസിന്റെയും സഹ കാർമ്മികത്വത്തിലും നടത്തപ്പെട്ടു മെയ് 27നു കാൽഗറിയിൽ  എത്തിച്ചേർന്ന പരിശുദ്ധ  ബാവ തിരുമേനിയെയും മറ്റ് തിരുമേനിമാരെയും  മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ ഉചിതമായി സ്വീകരിച്ചു. 28നു ഇടവക ജനങ്ങൾ ചേർന്ന് ബാവയെ പള്ളിയിൽ സ്വീകരിച്ചു. 29നു കൂദാശയുടെ ഒന്നാം ഭാഗവും 30നു രാവിലെ കൂദാശയുടെ രണ്ടാം ഭാഗവും വിശുദ്ധ  മൂന്നിന്മേൽ കുർബാനയും തുടർന്ന്  പൊതു സമ്മേളനവും നടത്തപ്പെട്ടു  പൊതു സമ്മേളനത്തിൽ…

വേൾഡ് കപ്പ് റഫറിക്ക് യുഎസിൽ പ്രവേശന വിലക്ക്; തിരിച്ചടിയായി ട്രംപിന്റെ യാത്രാ നയം

വാഷിംഗ്ടൺ: ഫിഫ വേൾഡ് കപ്പ് മത്സരങ്ങൾ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, സൊമാലിയയിൽ നിന്നുള്ള പ്രമുഖ ലോകകപ്പ് റഫറി ഒമർ അർട്ടാന്  യുഎസിൽ പ്രവേശനാനുമതി നിഷേധിച്ചു. ടൂർണമെന്റിൽ പങ്കെടുക്കാനായി കഴിഞ്ഞ വാരാന്ത്യത്തിൽ ഇസ്താംബൂളിൽ നിന്നും മിയാമിയിൽ വിമാനമിറങ്ങിയ അദ്ദേഹത്തെ യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ  അധികൃതർ വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയക്കുകയായിരുന്നു.സുരക്ഷാ പരിശോധനകളുടെ  ഭാഗമായാണ് പ്രവേശനം നിഷേധിച്ചതെന്നാണ് സിബിപിയുടെ ഔദ്യോഗിക വിശദീകരണം. ഭീകരവാദ സാധ്യതകൾ മുൻനിർത്തി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യാത്രാവിലക്കോ കടുത്ത നിയന്ത്രണങ്ങളോ ഏർപ്പെടുത്തിയ 40 രാജ്യങ്ങളുടെ പട്ടികയിൽ സൊമാലിയയും ഉൾപ്പെടുന്നുണ്ട്. സ്വന്തം രാജ്യത്തുനിന്നും ലോകകപ്പ് നിയന്ത്രിക്കാൻ യോഗ്യത നേടുന്ന ആദ്യ വ്യക്തിയാകാൻ ഒരുങ്ങവെയാണ് ഒമറിന് ഈ തിരിച്ചടി നേരിട്ടത്. ഫിഫയും കായിക ലോകവും അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് മത്സരങ്ങൾ ജൂൺ 11-ന് മെക്സിക്കോ സിറ്റിയിൽ ആരംഭിക്കാനിരിക്കെയാണ്…

ഡാലസിൽ അന്തരിച്ച ബിഷപ്പ് സിമ്മി മാത്യൂസിന്റെ പൊതുദർശനം ജൂൺ 12 വെള്ളിയാഴ്ച

ഡാലസ്: അമേരിക്കയിലെ സതേൺ എപ്പിസ്കോപ്പൽ സഭയിൽ ദീർഘനാൾ ബിഷപ്പായിരുന്ന പത്തനംതിട്ട തോന്നിയാമല താന്നിമൂട്ടിൽ കുടുംബാംഗമായ ഡാലസിൽ അന്തരിച്ച ബിഷപ്പ് സിമ്മി മാത്യൂസിന്റെ (81) പൊതുദർശനം ജൂൺ 12 വെള്ളിയാഴ്ച വൈകിട്ട് 6 മണി മുതൽ 8.30 വരെ ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ (11550 Luna Road, Farmers Branch TX 75234) വെച്ച് നടത്തപ്പെടും. സംസ്കാരം ജൂൺ 13 ശനിയാഴ്ച രാവിലെ 9 മണി മുതൽ ഡാലസ് ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് മാർത്തോമ്മ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ബിഷപ്പ് ഡോ.എബ്രഹാം മാർ പൗലോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019) സംസ്കരിക്കും. പുനലൂർ കാഞ്ഞിരമലയിൽ കൂനംപറമ്പിൽ ലീലാമ്മയാണ് സഹധർമ്മിണി. റിജീന, വെസ്ലി, ക്രിസ്റ്റീന എന്നിവർ…

എച്ച്-1ബി വിസയ്ക്ക് 1 ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിയ ട്രംപിന്റെ നയം കോടതി റദ്ദാക്കി

ബോസ്റ്റൺ:തൊഴിലുടമകൾക്ക് മേൽ എച്ച്-1ബി (H-1B) വിസ അപേക്ഷകൾക്കായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 1,00,000 ഡോളർ (ഏകദേശം 85 ലക്ഷത്തിലധികം രൂപ) എന്ന വൻ തുകയുടെ ഫീസ് ബോസ്റ്റൺ ഫെഡറൽ കോടതി റദ്ദാക്കി. ജഡ്ജി ലിയോ സൊറോക്കിൻ പുറപ്പെടുവിച്ച വിധിയിലെ പ്രധാന വിവരങ്ങൾ താഴെ പറയുന്നവയാണ്: ട്രംപ് ഭരണകൂടം കൊണ്ടുവന്ന ഈ നയം ഫെഡറൽ അഡ്മിനിസ്ട്രേറ്റീവ് പ്രൊസീജർ ആക്ടിന്റെയും യുഎസ് ഭരണഘടനയുടെയും ലംഘനമാണെന്ന് കോടതി പ്രഖ്യാപിച്ചു. വലിയ തുക യഥാർത്ഥത്തിൽ ഒരു ‘നികുതി’യാണെന്നും, നികുതി ചുമത്താനുള്ള അധികാരം കോൺഗ്രസ് (യുഎസ് പാർലമെന്റ്) ഭരണനിർവഹണ വിഭാഗത്തിന് (എക്സിക്യൂട്ടീവ്) നൽകിയിട്ടില്ലെന്നും ജഡ്ജി ചൂണ്ടിക്കാട്ടി. മുൻ ഫീസ് നിരക്കുകൾ: ഈ പരിഷ്കാരത്തിന് മുൻപ് അപേക്ഷാ ഫീസ് 2,000 മുതൽ 5,000 ഡോളർ വരെ മാത്രമായിരുന്നു. ഫീസ് കുത്തനെ കൂട്ടിയതോടെ വാൾമാർട്ട് ഉൾപ്പെടെയുള്ള പ്രമുഖ കമ്പനികൾ ഈ പ്രോഗ്രാമിൽ നിന്നുള്ള പങ്കാളിത്തം താൽക്കാലികമായി…

ഖത്തറില്‍ തരംഗമായ മീഡിയ പ്ലസിന്റെ ‘പെരുന്നാള്‍ നിലാവ്’ യുഎഇയിലും പ്രകാശനം ചെയ്തു

ഷാര്‍ജ: മാനവികതയും മനുഷ്യസൗഹാര്‍ദവും ഉയര്‍ത്തിപ്പിടിക്കുന്ന ചിന്തോദ്ദീപകമായ എഡിറ്റോറിയലും വൈവിധ്യമാര്‍ന്ന ലേഖനങ്ങളും, സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവരുടെ പെരുന്നാളാശംസകളും കൊണ്ട് സമ്പന്നമായ മീഡിയ പ്ലസിന്റെ  ‘പെരുന്നാള്‍ നിലാവ്’ പ്രത്യേക പതിപ്പ് യുഎഇയിലും പ്രകാശനം ചെയ്തു. പ്രശസ്ത ഗ്രന്ഥകാരനും മീഡിയ പ്ലസ് ഖത്തര്‍ സി ഇ ഒ യുമായ ഡോ. അമാനുല്ല വടക്കാങ്ങര, സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ ബഷീര്‍ വടകര, യുഎഇയിലെ പ്രമുഖ ആയുര്‍വേദ സ്ഥാപനമായ ഡല്‍മ ആയുര്‍വേദിക് സെന്റര്‍   സി.ഇ.ഒ ഡോ: ടിനു തമ്പി, പ്രശസ്ത മാധ്യമപ്രവര്‍ത്തകനും  അവര്‍ ടിവി സി ഇ ഒ മായ ഷാജി പുഷ്പാംഗദന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. സാഹസിക യാത്രികനും മാനവിക പ്രവര്‍ത്തകനുമായ ഷംനാസ് പാണായി,  കേരള പ്രവാസി വിമന്‍സ് അസോസിയേഷന്‍ ചെയര്‍പേഴ്സണ്‍ സുചിത്ര സിമന്‍സ്, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ സജ്ന സഹ്റാസ്, എകോണ്‍ പ്രോപ്പര്‍ട്ടീസ് സി.ഒ.ഒ. അഷിഖ്,  മൈന്‍ഡ്…