വിദേശത്ത് ജോലിക്ക് പോകാൻ ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടി ഹക്കോടതിയെ സമീപിച്ച ടോമിൻ ജെ. തച്ചങ്കരിക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം; ആരോഗ്യ പ്രശ്നങ്ങളുള്ള താങ്കള്‍ എങ്ങനെ വിദേശത്ത് ജോലിക്കു പോകുമെന്ന് കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് വിദേശത്ത് ജോലിക്ക് പോകുന്നതിനായി ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയ ഹർജിയിൽ ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ താങ്കള്‍ക്ക് എങ്ങനെയാണ് വിദേശത്ത് പോയി ജോലി ചെയ്യാൻ സാധിക്കുകയെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് എ. ബദറുദ്ദീനാണ് തച്ചങ്കരിയുടെ ആവശ്യത്തെ രൂക്ഷമായി വിമർശിച്ചത്. ജയിലിൽ പോകേണ്ട സാഹചര്യമുണ്ടാകുമ്പോൾ അസുഖം വരികയും പുറത്തിറങ്ങിയാൽ വിദേശത്ത് പോയി ജോലി ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നത് എങ്ങനെയാണെന്ന് കോടതി ചോദിച്ചു. ”ജയിലിൽ പോകുമ്പോൾ അസുഖം വരും, പുറത്തിറങ്ങുമ്പോൾ വിദേശത്ത് പോയി ജോലി ചെയ്യണം. കോടതിയിലുള്ളവർക്കും ബുദ്ധിയുണ്ടെന്ന് തച്ചങ്കരി ഓർക്കണം” എന്നായിരുന്നു ജസ്റ്റിസ് എ. ബദറുദ്ദീന്റെ വിമർശനം. തച്ചങ്കരിയുടെ ആരോഗ്യസ്ഥിതിയും ചികിത്സയുമായി ബന്ധപ്പെട്ട വിവരങ്ങളും വിശദമായി പരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത് മുതൽ ചികിത്സ പൂർത്തിയാകുന്നതുവരെയുള്ള…

ഇന്ത്യ-യുഎഇ നിക്ഷേപ ബന്ധം ശക്തമാക്കാൻ നീക്കം; വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അബുദാബിയിൽ

അബുദാബി: ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക, വ്യാപാര, സാംസ്കാരിക സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അബുദാബിയിൽ ഉന്നതതല ചർച്ചകൾ നടത്തി. ഇരുരാജ്യങ്ങൾക്കുമിടയിലെ നിക്ഷേപം വർധിപ്പിക്കുക, ദീർഘകാല വാണിജ്യ പങ്കാളിത്തങ്ങൾ വികസിപ്പിക്കുക, സാംസ്കാരിക ബന്ധം വിപുലീകരിക്കുക തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. വിക്രം മിസ്രിയുടെ ഔദ്യോഗിക സന്ദർശനത്തിനിടെ ഇന്ത്യ-യുഎഇ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തിന്റെ പുരോഗതി വിലയിരുത്തിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. അബുദാബി ധനകാര്യ വകുപ്പ് ചെയർമാനും അൽ-ഇമാദ് ഹോൾഡിംഗ് കമ്പനിയുടെ ഗ്രൂപ്പ് സിഇഒയുമായ ജാസിം മുഹമ്മദ് ബു അതബ അൽ സാബിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങൾക്കുമിടയിലെ നേരിട്ടുള്ള നിക്ഷേപ പ്രവാഹം വർധിപ്പിക്കുന്നതിനും പുതിയ വാണിജ്യ അവസരങ്ങൾ കണ്ടെത്തുന്നതിനുമുള്ള സാധ്യതകൾ ചർച്ച ചെയ്തു. അബുദാബി സാംസ്കാരിക, ടൂറിസം വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്കുമായുള്ള കൂടിക്കാഴ്ചയിൽ വിനോദസഞ്ചാര, സാംസ്കാരിക സഹകരണം വിപുലീകരിക്കുന്നതിനെക്കുറിച്ച്…

ഡിസംബർ 24ന് ദുബായിൽ വമ്പൻ ബോക്സിംഗ് പോരാട്ടം; ജെയ്ക്ക് പോൾ സെഡ്രിക് ഡൂംബെയെ നേരിടും, മത്സരം സ്ഥിരീകരിച്ച് എംവിപി

ദുബായ്: യൂട്യൂബ് താരത്തിൽനിന്ന് പ്രൊഫഷണൽ ബോക്സറായി മാറിയ ജെയ്ക്ക് പോൾ വീണ്ടും ബോക്സിംഗ് റിങ്ങിലേക്ക് തിരിച്ചെത്തുന്നു. 2026 ഡിസംബർ 24ന് ദുബായിലെ പ്രശസ്തമായ കൊക്കകോള അരീനയിൽ നടക്കുന്ന ആവേശകരമായ പോരാട്ടത്തിൽ ഫ്രഞ്ച് മിക്സഡ് മാർഷ്യൽ ആർട്സ് (എംഎംഎ) താരവും മുൻ കിക്ക്ബോക്സിംഗ് ലോക ചാമ്പ്യനുമായ സെഡ്രിക് ഡൂംബെയെയാണ് പോൾ നേരിടുക. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മത്സരത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നവംബർ രണ്ടിന് മോസ്റ്റ് വാല്യൂബിൾ പ്രൊമോഷൻസ് (എംവിപി) നടത്തി. ദുബായ് സ്പോർട്സ് കൗൺസിലിന്റെയും ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പിന്റെയും സഹകരണത്തോടെയാണ് അന്താരാഷ്ട്ര ശ്രദ്ധയാകർഷിക്കുന്ന ബോക്സിംഗ് പോരാട്ടം സംഘടിപ്പിക്കുന്നത്. എട്ട് റൗണ്ടുകളിലായി നടക്കുന്ന പ്രൊഫഷണൽ ക്രൂയിസർവെയ്റ്റ് മത്സരത്തിന് 200 പൗണ്ടാണ് പരമാവധി ഭാരപരിധി നിശ്ചയിച്ചിരിക്കുന്നത്. ഇരു താരങ്ങളും 10 ഔൺസ് ഗ്ലൗസുകൾ ധരിച്ചായിരിക്കും റിങ്ങിലിറങ്ങുക. 2025 ഡിസംബറിൽ മുൻ ലോക ഹെവിവെയ്റ്റ് ചാമ്പ്യൻ ആന്റണി ജോഷ്വയോടേറ്റ പരാജയത്തിനുശേഷം ജെയ്ക്ക്…

റേഡിയോ മലയാളത്തിന് വിജയമന്ത്രങ്ങള്‍ ടീമിന്റെ ആദരം

ദോഹ: ഖത്തര്‍ മലയാളികളുടെ സ്വന്തം ചങ്ങാതിയായി ഒമ്പത് വര്‍ഷം വിജയകരമായി പിന്നിടുന്ന റേഡിയോ മലയാളത്തിന് വിജയമന്ത്രങ്ങള്‍ ടീമിന്റെ സ്‌നേഹാദരം. വിജ്ഞാനവും വിനോദവും സമന്വയിപ്പിച്ച് ശ്രോതാക്കളുടെ ഹൃദയങ്ങളില്‍ ഇടംനേടിയ റേഡിയോ മലയാളം, സാമൂഹിക പ്രതിബദ്ധതയുള്ള പരിപാടികളിലൂടെയും പ്രചോദനാത്മകമായ സംരംഭങ്ങളിലൂടെയും ഖത്തറിലെ മലയാളി സമൂഹത്തിന് ദിശാബോധം നല്‍കുന്ന മാധ്യമമായി ശ്രദ്ധേയമായിരിക്കുകയാണ്. പ്രഭാതങ്ങളെ പ്രതീക്ഷാഭരിതമാക്കുന്ന വിജയമന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികളിലൂടെ ജീവിതവിജയത്തിന്റെയും വ്യക്തിത്വവികാസത്തിന്റെയും സാമൂഹിക ബോധവല്‍ക്കരണത്തിന്റെയും സന്ദേശങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ റേഡിയോ മലയാളം വഹിക്കുന്ന പങ്ക് അഭിനന്ദനാര്‍ഹമാണെന്ന് വിജയമന്ത്രങ്ങള്‍ ടീമിന്റെ ശില്‍പികളായ ഡോ. അമാനുല്ല വടക്കാങ്ങര, ബന്ന ചേന്ദമംഗല്ലൂര്‍, റാഫി പാറക്കാട്ടില്‍ എന്നിവര്‍ പറഞ്ഞു. റേഡിയോ മലയാളത്തിന്റെ ഒമ്പതാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആശംസകള്‍ നേര്‍ന്ന വിജയമന്ത്രങ്ങള്‍ ടീം, റേഡിയോ മലയാളം സി.ഇ.ഒ. അന്‍വര്‍ ഹുസൈനെ പൊന്നാടയണിയിച്ചാണ് ആദരിച്ചത്. ശ്രോതാക്കളുമായി ആത്മബന്ധം പുലര്‍ത്തിക്കൊണ്ട് അറിവും ആനന്ദവും പ്രചോദനവും പകരുന്ന റേഡിയോ മലയാളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് എല്ലാവിധ…

എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികൾക്ക് ഫ്രറ്റേണിറ്റിയുടെ ഐക്യദാർഢ്യം

തിരുവനന്തപുരം: നിയമനമടക്കമുള്ള ആവശ്യങ്ങൾ ഉയർത്തി സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല പ്രതിഷേധം നടത്തുന്ന പി.എസ്.സി എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികളുടെ സമരപ്പന്തൽ ഫ്രറ്റേണിറ്റി മൂവ്മെൻ്റ് നേതാക്കൾ സന്ദർശിച്ചു. സംസ്ഥാന സെക്രട്ടറി രഞ്ജിത ജയരാജ്, ലമീഹ് ഷാക്കിർ, ആഷിഖ് നിസാർ എന്നിവരുടെ നേതൃത്വത്തിലാണ് സമരപ്പന്തലിൽ ഐക്യദാർഢ്യവുമായി ഫ്രറ്റേണിറ്റി പ്രവർത്തകരെത്തിയത്. ഭരണത്തിലേറുന്നതിന് മുമ്പും ശേഷവുമായി ഉദ്യോഗാർത്ഥികൾക്ക് ഉറപ്പുകൾ നൽകിയ സർക്കാർ ഇപ്പോൾ മുഖം തിരിക്കുന്നത് പ്രതിഷേധാർഹമാണ്. സമരക്കാർക്കെതിരെ പോലീസിനെ വെച്ച് നീങ്ങുന്നത് അംഗീകരിക്കാനാകില്ല. ഉദ്യോഗാർത്ഥികളെ പോലീസ് വലിച്ചിഴച്ചതിലും അവർക്കെതിരെ കേസെടുത്തതിലും സർക്കാർ മറുപടി പറയണമെന്നും രഞ്ജിത ജയരാജ് ആവശ്യപ്പെട്ടു.

വ്യാപാര-സാംസ്‌കാരിക ലോകത്ത് ഗ്ലോബല്‍ സാധ്യതകള്‍ തുറന്ന് നെക്‌സ് ഉസ്; ഉസ്‌ബെക്കിസ്ഥാന്‍ അംബാസഡറുമായി ബിസിനസ്സ് രംഗത്തെ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി

കോഴിക്കോട് : വ്യാപാര- സാംസ്‌കാരിക കൈമാറ്റത്തിന്റെ അനന്ത സാധ്യതകളുടെ വാതായനം തുറന്ന് മര്‍കസ് നോളജ് സിറ്റിയില്‍ നടന്ന നെക്‌സ് ഉസ് കൂടിക്കാഴ്ച. ഉസ്‌ബെകിസ്ഥാന്റെ ഇന്ത്യയിലെ അംബാസഡര്‍ സര്‍ദോര്‍ മിര്‍സ യൂസുപോവിച് റുസ്താംബീവുമായി കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും രാജ്യത്തെ വിവിധ മെട്രോ നഗരങ്ങളില്‍ നിന്നുമെത്തിയ വ്യവസായ പ്രമുഖര്‍ കൂടിക്കാഴ്ച നടത്തി. ഇന്ത്യക്കാരായ വ്യവസായികള്‍ക്ക് അനന്ത സാധ്യതകളുള്ള മണ്ണാണ് ഉസ്‌ബെകിസ്ഥാനെന്നും ഇരു രാജ്യങ്ങളുടെയും വികസനത്തില്‍ ഇത്തരം കൊടുക്കല്‍ വാങ്ങലുകള്‍ക്ക് വലിയ പങ്കുണ്ടെന്നും അംബാസഡര്‍ പറഞ്ഞു. സാംസ്‌കാരികമായ വൈജാത്യങ്ങള്‍ നിലനില്‍ക്കുമ്പോഴും വിവിധ മേഖലകളില്‍ വലിയ സഹകരണ സാധ്യതകള്‍ നിലനില്‍ക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മര്‍കസ് നോളജ് സിറ്റി ഫൗണ്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരിയുടെ അധ്യക്ഷതയില്‍ നടന്ന കൂടിക്കാഴ്ചയില്‍ ഇന്ത്യയിലെ ഉസ്‌ബെകിസ്ഥാന്‍ എംബസിയുടെ വ്യാപാര- സാമ്പത്തിക കൗണ്‍സിലര്‍ അബ്ദുല്‍ അസീസ് അബ്ദു ഖലീലോവ്, നോളജ് സിറ്റി ഡെപ്യുട്ടി മാനേജിംഗ് ഡയറക്ടര്‍…

ആധുനിക കാലത്ത് നീതിയും മാനവികതയും പ്രബോധനം ചെയ്തുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമി രംഗത്ത് വന്നത്: എ.ടി ഷറഫുദ്ദീൻ

കൂട്ടിലങ്ങാടി : ജനാധിപത്യ ബോധവും മാനവികതയും ലോകത്തെ പഠിപ്പിച്ചത് ഇസ്‌ലാമാണ്. ആധുനിക കാലത്ത് കോളനി ചൂഷണങ്ങളും വൈദേശിക സാമ്രാജ്യത്വ ഇടപെടലുകളുടെയും കാലത്ത് നീതിയും ജനാധിപത്യ ബോധവും മാനവികതയും പ്രബോധനം ചെയ്തുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമി രംഗത്ത് വന്നതെന്ന് നോളേജ് വേൾഡ് സെക്രട്ടറി എ.ടി ഷറഫുദ്ദീൻ പറഞ്ഞു. ചരിത്രത്തിൽ പ്രവാചകൻമാർ നിർവഹിച്ച ആദർശ പ്രബോധനത്തിന്റെ പുതിയ തുടർച്ചയാണ് ജമാഅത്തെ ഇസ്ലാമി നിർവഹിക്കുന്നത്. പ്രവാചകന്മാരുടെ എതിർപക്ഷത്ത് നിലയുറപ്പിച്ച പുരോഹിത മതത്തെ പ്രതിരോധിച്ചുകൊണ്ടാണ് ജമാഅത്തെ ഇസ്ലാമി നിലയുറപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘ഇസ്ലാമിക പ്രതിനിധാനത്തിന്റെ കർമസാക്ഷ്യം’ തലക്കെട്ടിൽ ഡിസംബർ 20 ന് കീരംകുണ്ട് പീസ് സ്ക്വയറിൽ നടക്കുന്ന ജമാഅത്തെ ഇസ്‌ലാമി മക്കരപ്പറമ്പ് ഏരിയ സമ്മേളന പ്രഖ്യാപനം പെരിന്താറ്റിരിയിൽ നിർവഹിക്കുക യായിരുന്നു അദ്ദേഹം. ജമാഅത്തെ ഇസ്‌ലാമി മക്കരപ്പറമ്പ് ഏരിയ പ്രസിഡന്റ് പി.പി ഹൈദരലി അദ്ധ്യക്ഷത വഹിച്ചു. ടി ശഹീർ ഖിറാഅത്ത് നടത്തി. ശബീറലി പെരിന്താതാറ്റിരി സ്വാഗതം…

കൗമാരക്കാര്‍ക്കിടയിലെ ‘ഇന്‍സ്റ്റാഗ്രാം പ്രണയം’ കൊലപാതകത്തില്‍ കലാശിച്ചു; പെണ്‍കുട്ടിയുടെ പേരില്‍ സന്ദേശമയച്ച് പാങ്ങപ്പാറയില്‍ പതിനേഴുകാരനെ കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നത്; പെണ്‍കുട്ടിയടക്കം മൂന്നു പേര്‍ പോലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം: പാങ്ങപ്പാറയിൽ കാണാതായ പ്ലസ് ടു വിദ്യാർഥി അഭിറാം എം.ഡി. (17) കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. പെൺകുട്ടിയുടെ പേരിലുള്ള ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച് സന്ദേശമയച്ച് അഭിറാമിനെ വിളിച്ചുവരുത്തിയ ശേഷം ബെൽറ്റ് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച സൂചന. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയടക്കം മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയബന്ധവുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ സംഭവത്തിന്റെ യഥാർഥ കാരണവും കസ്റ്റഡിയിലുള്ളവരുടെ പങ്കും സംബന്ധിച്ച് കൂടുതൽ അന്വേഷണം നടക്കുകയാണ്. കാര്യവട്ടം പാങ്ങപ്പാറ സംഗീത നഗർ സ്വദേശിയായ അഭിറാമിന്റെ മൃതദേഹം തിങ്കളാഴ്ച വൈകുന്നേരമാണ് പാങ്ങപ്പാറയിലെ ആളൊഴിഞ്ഞ പറമ്പിനുള്ളിലെ വാഴത്തോട്ടത്തിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച വൈകുന്നേരം സുഹൃത്തിനെ കാണാനെന്ന് വീട്ടുകാരോട് പറഞ്ഞ് പുറത്തിറങ്ങിയ അഭിറാം പിന്നീട് തിരിച്ചെത്തിയിരുന്നില്ല. രാത്രി ഏറെ വൈകിയിട്ടും മകൻ വീട്ടിലെത്താതിരുന്നതോടെ…

പത്തു വർഷത്തെ അനിശ്ചിതത്വത്തിന് വിരാമമാകുന്നു; ഭൂതത്താൻകെട്ട് ജലവൈദ്യുതി പദ്ധതി ഒരു വർഷത്തിനകം യാഥാർഥ്യമാക്കും: മന്ത്രി സണ്ണി ജോസഫ്

കോതമംഗലം: ഒരു പതിറ്റാണ്ടായി നിർമാണപ്രവർത്തനങ്ങൾ നിലച്ചുകിടക്കുന്ന ഭൂതത്താൻകെട്ട് ജലവൈദ്യുതി പദ്ധതിക്ക് പുതുജീവൻ നൽകാൻ സംസ്ഥാന സർക്കാർ നടപടി ശക്തമാക്കുന്നു. പത്തുവർഷമായി മുടങ്ങിക്കിടക്കുന്ന പദ്ധതിയുടെ അവശേഷിക്കുന്ന നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാക്കി ഒരു വർഷത്തിനുള്ളിൽ വൈദ്യുതി ഉൽപാദനം ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് വ്യക്തമാക്കി. ഭൂതത്താൻകെട്ട് ജലവൈദ്യുതി പദ്ധതി പ്രദേശവും ഇടമലയാർ അണക്കെട്ടും സന്ദർശിച്ച് പദ്ധതികളുടെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത വർധിച്ചുവരുന്ന സാഹചര്യത്തിൽ ആഭ്യന്തര വൈദ്യുതി ഉൽപാദനം ശക്തിപ്പെടുത്തേണ്ടത് അത്യന്താപേക്ഷിതമാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. നിർമാണം ആരംഭിച്ചിട്ടും വിവിധ കാരണങ്ങളാൽ വർഷങ്ങളായി മുടങ്ങിക്കിടക്കുന്ന ജലവൈദ്യുതി പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് സർക്കാർ മുൻഗണന നൽകും. ഭൂതത്താൻകെട്ട് പദ്ധതിയുടെ കാര്യത്തിൽ നിലനിന്നിരുന്ന നിയമപരവും സാങ്കേതികവുമായ തടസ്സങ്ങൾ പരിഹരിച്ച് നിർമാണപ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി അറിയിച്ചു. ഭൂതത്താൻകെട്ട് ജലവൈദ്യുതി പദ്ധതിയുടെ നിർമാണവുമായി ബന്ധപ്പെട്ട്…

2027 ജനുവരി 1 മുതൽ വിമാന ടിക്കറ്റ് നിരക്കുകൾ നിശ്ചയിക്കാൻ എയർലൈനുകൾക്ക് കൂടുതൽ സ്വാതന്ത്ര്യം; യാത്രാച്ചെലവ് ഉയരുമോ?

ന്യൂഡൽഹി: ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രാ മേഖലയിൽ നിർണായക മാറ്റങ്ങൾക്ക് വഴിയൊരുങ്ങുന്നു. 2027 ജനുവരി ഒന്നുമുതൽ വിമാന ടിക്കറ്റ് നിരക്കുകൾ നിശ്ചയിക്കുന്നതിൽ വിമാനക്കമ്പനികൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്ന പുതിയ വ്യവസ്ഥകൾ പ്രാബല്യത്തിൽ വരുമെന്നാണ് റിപ്പോർട്ട്. ഇതോടെ പ്രവർത്തനച്ചെലവ്, യാത്രക്കാരുടെ ആവശ്യം, വിപണിയിലെ മത്സരം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ച് ടിക്കറ്റ് നിരക്കുകൾ കൂട്ടാനോ കുറയ്ക്കാനോ വിമാനക്കമ്പനികൾക്ക് കൂടുതൽ അവസരം ലഭിക്കും. എന്നാൽ അസാധാരണ സാഹചര്യങ്ങളിൽ യാത്രക്കാരുടെ താൽപര്യം സംരക്ഷിക്കുന്നതിനായി നിരക്കുകളിൽ ഇടപെടാനുള്ള അധികാരം സർക്കാരിന് തുടർന്നും ഉണ്ടായിരിക്കും. പുതിയ വ്യവസ്ഥകൾ പ്രകാരം വിമാനക്കമ്പനികൾക്ക് സ്വന്തം വാണിജ്യനയങ്ങളുടെ അടിസ്ഥാനത്തിൽ ടിക്കറ്റ് നിരക്കുകൾ നിശ്ചയിക്കാനാകും. വിമാന ഇന്ധനവില, ജീവനക്കാരുടെ വേതനം, വിമാനങ്ങളുടെ അറ്റകുറ്റപ്പണി, വിമാനത്താവളങ്ങളിലെ സേവനനിരക്കുകൾ, യാത്രക്കാരുടെ എണ്ണം എന്നിവയെല്ലാം ടിക്കറ്റ് വില നിർണയിക്കുന്നതിൽ പ്രധാന ഘടകങ്ങളാകും. ഉത്സവകാലം, അവധിക്കാലം, വിനോദസഞ്ചാര സീസൺ തുടങ്ങിയ സമയങ്ങളിൽ വിമാനയാത്രയ്ക്കുള്ള ആവശ്യം വർധിക്കുമ്പോൾ നിരക്കുകൾ ഉയരാൻ…